
കോട്ടയം: ഒരുപാട് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ ജീവിതത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടുള്ളയാളാണ് ഞാനന്ന് കൈതപ്രം ദാമോദരൻ നന്പൂതിരി. ലോകസംഗീതദിനാഘോഷത്തോടനുബന്ധിച്ച് ആത്മയും കോട്ടയം പബ്ളിക് ലൈബ്രറി കൾച്ചറൽ സൊസൈറ്റിയും ചേർന്ന് നൽകിയ 'ആത്മ ശ്രഷ്ഠ പുരസ്കാരം' ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതൊക്കെ ഒരു ദവാധീനമാണ്. ഒരുദിക്കിൽ ആശ്രിതനായി കഴിയുന്ന കാലത്ത് വിദ്യാഭ്യാസത്തിലോ, സന്‌പത്തിലോ, സംഗീതത്തിലോ വലിയ ഉന്നതിയില്ലാത്ത കാലത്ത് പൊട്ടിപ്പൊളിഞ്ഞ പ്രണയമാണ് ഒരാളായി തെളിയിക്കണമെന്ന വാശി തന്നിൽ ഉണ്ടാക്കിയതെന്ന് കൈതപ്രത്തിന്റെ തുറന്നുപറച്ചിൽ. ആദ്യമായി കോട്ടയം പൂഞ്ഞാറിൽ എത്തിയത് 1967-ൽ. ആദ്യ സിനിമാപ്രവേശനം നടത്തിയ 'എന്നെന്നും കണ്ണേട്ടൻ്റെ' സിനിമയിലേക്ക് കൈപിടിച്ച് നടത്തിയത് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഇ.സി. തോമസാണ്. ഫാസിലിനോടുമുള്ള തോമസിൻ്റെ പരിചയമാണ് അതിന് വഴിയൊരുക്കിയത്. ആലപ്പുഴയിൽ ഫാസിലിനെ കാണാനായി ചല്ലുമ്പോൾ നല്ല ഇടിയും മഴയുമാണ്. ഇടിക്കും മിന്നലിനുമിടെ സാന്ദ്രമായ സംഗീതം എങ്ങനെ കൊണ്ടുവരാമെന്ന ചിന്തയിൽനിന്നാണ് 'ദേവദുന്ദുഭി സാന്ദ്രലയം ദിവ്യവിഭാത സോപാന രാഗലയം' എന്ന വരികളെഴുതിയത്. ആ പാട്ട് ഞാൻ ഫാസിലിനും നെടുമുടിക്കും സമർപ്പിക്കുന്നുവെന്നും കൈതപ്രം കൂട്ടിച്ചേർത്തു. അദ്ദേഹം എഴുതിയ പാട്ടുകൾ ചേർത്ത് തയ്യാറാക്കിയ ഗാനമേളക്കിടയിൽ ഓരോ പാട്ടിന്റെയും പശ്ചാത്തലവും അദ്ദേഹം ഓർത്തെടുത്തു. അടുത്തിടെ ഇറങ്ങിയ 'മിന്നൽ വള' വരെയായി 40-വർഷം തന്നെ സംഗീതത്തിൽ നിലനിർത്തുന്നത് ആസ്വാദകരാണെന്നും അദ്ദേഹം പറഞ്ഞു.
'ആത്മശ്രേഷ്ഠ പുരസ്‌കാരം' മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. കോട്ടയം പബ്ളിക് ലബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചറിയ അധ്യക്ഷത വഹിച്ചു. ഫാ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പാ, സംവിധായകൻ ജോഷി മാത്യു എന്നിവർ സംസാരിച്ചു. നാടകമേഖലയിൽ പ്രവർത്തിക്കുന്ന അൻവർ ഇബ്രാഹിം, ബാബുജി ബത്തേരി, മീനന്‌പലം സന്തോഷ് എന്നിവർ മന്ത്രി വാസവനിൽനിന്ന് ആർട്ടിസ്റ്റ് കേശവൻ പുരസ്ക്കാരം ഏറ്റുവാങ്ങി. ആത്മ നടത്തിയ സംഗീതമത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
അക്ഷരമ്യൂസിയം; രണ്ടാംഘട്ട നിർമാണം ഉടൻ- മന്ത്രി വാസവൻ
: താമസിയാതെ നാട്ടകം അക്ഷര മ്യൂസിയത്തിൽ 6000 വിദേശ ഭാഷകളെ പരിചയപ്പെടുത്തുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ. കോട്ടയത്ത് ലോക സംഗീതദിനത്തോടനുബന്ധിച്ച് നടന്ന ആത്മശ്രേഷ്‌ഠ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി കിഫ്ബിയിൽനിന്ന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ 600 ഇന്ത്യൻ ഭാഷകളെ പരിചയപ്പെടുന്ന വിഭാഗം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ശബരിമലയിൽ ഹരിവരാസനം അവാർഡ് ഉൾപ്പെടെ രണ്ട് പുരസ്‌കാരം ഇതിനോടകം കൈതപ്രത്തിന് നൽകാൻ കഴിഞ്ഞ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇക്കുറി ചെമ്പൈ സംഗീതോൽസവം വിവിധ ഭാഗങ്ങളിൽ വെച്ച് നടക്കുമ്പോൾ അതിൻ്റെ ഭാഗമാകാൻ തയ്യാറാണെന്ന് കൈതപ്രം സമ്മതിച്ചിട്ടുണ്ടെന്ന സന്തോഷവും മന്ത്രി പങ്കുവെച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group