ഡോ.എൻ. ലക്ഷ്മിക്കുട്ടിയ്ക്ക് ഭാരത് സേവക് സമാജ്‌ ദേശീയ പുരസ്‌കാരം

ഡോ.എൻ. ലക്ഷ്മിക്കുട്ടിയ്ക്ക് ഭാരത് സേവക് സമാജ്‌ ദേശീയ പുരസ്‌കാരം
ഡോ.എൻ. ലക്ഷ്മിക്കുട്ടിയ്ക്ക് ഭാരത് സേവക് സമാജ്‌ ദേശീയ പുരസ്‌കാരം
Share  
2025 Jun 10, 06:19 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഡോ.എൻ. ലക്ഷ്മിക്കുട്ടിയ്ക്ക്

ഭാരത് സേവക് സമാജ്‌

ദേശീയ പുരസ്‌കാരം


സ്വാമി വിവേകാനന്ദൻറെ ദാർശനിക സന്ദേശങ്ങളെ അവയുടെ പുനർനിർണ്ണയത്തിലൂടെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം നിർവ്വഹിക്കാൻ ജന്മനാടായ ചേന്ദമംഗലം ഡോ. ലക്ഷ്മിക്കുട്ടി ഫൗണ്ടേഷൻ ഫോർ എജുക്കേഷൻ എന്ന സ്ഥാപനം സ്ഥാപിച്ച ഡോ എൻ.ലക്ഷ്മിക്കുട്ടിയെ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു  

തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ BSS ഓൾ ഇന്ത്യ ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.

യുടെ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നു.


https://www.youtube.com/watch?v=Z4hclPH_keY

 

ithu-lalksmikkuttiyano

കോഴിക്കോട് യൂണിവേഴ്സിറ്റി യിൽ നിന്ന് എം ഫിലും പിഎച്ച്ഡിയും കരസ്ഥമാക്കിയ ഡോ.ലക്ഷ്മിക്കുട്ടി ഔദ്യോഗികജീവിതത്തിൽ മഹാത്മഗാന്ധി സർവകലാശാലയുടെ എം എ ഹിസ്റ്ററി എക്സാമിനേഷൻ ചെയർമാനായും ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എക്സ്റ്റേണൽ ബോർഡ് മെമ്പറായും സേവനമനുഷ്ഠിച്ചിരുന്നു .

യു സി കോളേജിലെ വിമൺ സെല്ലിൻറെ സ്ഥാപക പ്രസിഡണ്ടായിരുന്നു.

 കേന്ദ്ര ഗവൺമെൻറിൻറെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് ജൻശിക്ഷൻ സൻസ്ഥാൻ നോർത്ത് പരവൂർ യൂണിറ്റ് ഡയറക്ടർ ബോർഡിൽ മൂന്നുവർഷം സേവനമനുഷ്ഠിച്ചിതിനുപുറമെ ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും ഡോ .ലക്ഷ്മിക്കുട്ടിയുടേതായുണ്ട് .  

ഇന്ത്യൻ നാഷണലിസം ആൻഡ് സ്വാമിവിവേകാനന്ദൻ എന്ന പേരിൽ തയ്യാറാക്കിയ പ്രബന്ധം കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു .ഈ ഗവേഷണത്തിന് നേതൃത്വം കൊടുത്തിരുന്നത് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിൻ്റെ സാരഥികളായ മഹാകവി കുട്ടമത്ത് കുടുംബത്തിലെ പ്രമുഖ ചരിത്രകാരൻ ഡോ .കെ .കെ എൻ, കുറുപ്പായിരുന്നു .

സ്വാമിവിവേകാനന്ദ ഓൺ ഇന്ത്യൻ കൺസ്ട്രക്ഷൻ എന്ന പേരിൽ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൻറെ മലയാളം പരിഭാഷ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരി ക്കുകയുണ്ടായി.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നിരവധി വേദികളിൽ നടത്തിയ പല പ്രഭാഷണങ്ങളും ആകാശവാണി നിലയത്തിൽ നിന്നും പ്രക്ഷേപണം ചെയ്യുകയുണ്ടായി .

കൊച്ചി നിലയത്തിൽ മാത്രം ഏകദേശം 12 സുഭാഷിതം പരിപാടി അവതരിപ്പിച്ചിട്ടുണ്ട് .

ജന്മനാടായ ചേന്ദമംഗലംകാരുടെ അംഗീകാരങ്ങൾക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രതിഭാപുരസ്കാരം, വിവേകാനന്ദ ദൗത്യ പ്രചാരക ബഹുമതി ,മഹാകവി കുട്ടമത്ത് ഹെറിറ്റേജ് അനുമോദന പുരസ്കാരം തുടങ്ങി അവാർഡുകളുടെ നീണ്ട നിര തന്നെയാണ് ഡോക്ടർ ലക്ഷ്മി കുട്ടിയെ തേടിയെത്തിയത് .

ഇപ്പോഴിതാ ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരത്തിനും ഈ മഹദ്‌വ്യക്തിത്വം അർഹയായിരിക്കുന്നു .

നിലവിൽ 90 വർഷം; പിന്നിട്ട ചേന്ദമംഗലം നായർ സമാജം പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നു.

മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-ന് ഔദ്യോഗികമായി ആരംഭിച്ചു.

 ഭാരത് സേവക് സമാജ് ദേശീയ വികസനത്തിനും പൊതുസേവനത്തിനും മാതൃകാപരമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. സ്വയം സമർപ്പിത പ്രവർത്തനത്തിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകാൻ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യം. കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.

manna-vipin-mbi-clt
nishanth-thoppil-award-kochi-ichc
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N