പ്രതിപക്ഷത്തെ ആക്രമിച്ചും സ്വയം വിമർശിച്ചും: വി എസ് അച്യുതാനന്ദന്റെ ആദ്യ നിയമസഭാ പ്രസംഗം

പ്രതിപക്ഷത്തെ ആക്രമിച്ചും സ്വയം വിമർശിച്ചും: വി എസ് അച്യുതാനന്ദന്റെ ആദ്യ നിയമസഭാ പ്രസംഗം
പ്രതിപക്ഷത്തെ ആക്രമിച്ചും സ്വയം വിമർശിച്ചും: വി എസ് അച്യുതാനന്ദന്റെ ആദ്യ നിയമസഭാ പ്രസംഗം
Share  
2022 Oct 21, 08:40 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

നിയമസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ വിഎസ് ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്: ജനായത്തഭരണം നിലവിൽ വന്നത് രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വം കൂട്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ അതിലടങ്ങിയിട്ടുള്ളതായി കാണാം. 'രാജാധികാരത്തിന്റെ പുളിപ്പ്' കോൺഗ്രസ് രാഷ്ട്രീയക്കാർക്ക് ഇപ്പോഴും പോയിട്ടില്ല എന്ന കടുത്ത വിമർശനം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ഉന്നയിച്ചത്. രാജാധികാരത്തെക്കാളും ബ്രിട്ടീഷ് അടിമത്തത്തെക്കാളും മെച്ചമാണ് ജനായത്തഭരണം എന്ന് തെളിയിക്കേണ്ട ബാധ്യത സ്വാതന്ത്ര്യാനന്തര കാലത്തെ ഭരണകർത്താക്കൾക്കുണ്ട് എന്ന ഓർമ്മപ്പെടുത്തൽ അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാം. സ്വയം വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു ആ പ്രസംഗം. അതിൽ വിഎസ്സിലെ നിയമസഭാ സാമാജികനെക്കാൾ ഒരു പാര്‍ട്ടി കേഡറെയാണ് കാണാൻ കഴിയുക.


1967ൽ അമ്പലപ്പുഴ മണ്‌ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരിക്കേയാണ് വി. എസ്. തന്റെ കന്നിപ്രസംഗം നിയമസഭയിൽ നടത്തുന്നത്. സ്വന്തം മണ്ഡലത്തിലെ അടിസ്ഥാന വർഗ്ഗ തൊഴിലാളികളായ കയർ, കാർഷിക, മത്സ്യം, കള്ള് ചെത്ത്, തെങ്ങുകയറ്റം തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയാണ് അദ്ദേഹം അന്ന് ശബ്ദമുയർത്തിയത്. ജനകീയ വിഷയങ്ങളിൽ സാധാരണക്കാരുടെ ജിഹ്വയായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ. ചൂഷകരെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിന്നിരുന്ന നേതാവ്. അതുകൊണ്ട് തന്നെയാണ് നിയമസഭയിലെ തുടക്കക്കാരന്റെ പതർച്ചയില്ലാതെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന തൊഴിലാളികൾക്ക് വേണ്ടി സ്വയംവിമർശനാത്മകമായ പ്രസംഗം നടത്തിയതും.

അടിസ്ഥാന ജനവിഭാഗം പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്നത് സർക്കാരിന് അഭിമാനകരമല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.


ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കാച്ചി കുറുക്കിയ പ്രസംഗങ്ങളായിരുന്നു വി.എസ്സിനെ ജനമനസുകളിൽ പ്രിയങ്കരനാക്കിയ പല ഘടകങ്ങളിലൊന്ന്. അങ്ങനെയാണ് അദ്ദേഹം ക്രൗഡ് പുള്ളറായി മാറിയതും. ആദ്യ പ്രസംഗത്തിൽ പോലും ഹാസ്യ രസങ്ങൾ പ്രകടമായിരുന്നു. സഭയിൽ കന്നിക്കാരനായി എത്തുമ്പോൾ തന്നെ പൊതുപ്രവർത്തനത്തിന്റെ കാൽനൂറ്റാണ്ട് പാരമ്പര്യം വി. എസ്. സ്വന്തമാക്കിയിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങൾ അനുഭവിച്ചുപോന്ന ചൂഷണങ്ങൾ അദ്ദേഹം നേരിട്ട് മനസിലാക്കിയിരുന്നു.


1967 മാർച്ച് 28-ന് ബഡ്ജറ്റിനെ പിന്തുണച്ച് ചെയ്ത പ്രസംഗം. കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതക്ലേശങ്ങളുടെ നേർക്കാഴ്ച്ച തന്നെ ആയിരുന്നു.



പ്രസംഗത്തിന്റെ പൂർണരൂപം


''സർ, ഈ ബഡ്ജറ്റിനെ വളരെ അഭിമാനത്തോടും സന്തോഷത്തോടും സ്വാഗതം ചെയ്യാൻ എനിക്ക് അതിയായ താൽപ്പര്യമുണ്ട്. ബഹുമാനപ്പെട്ട കല്ലൂപ്പാറ മെമ്പർ നിരാശ സൂചിപ്പിക്കുന്നവിധം ഈ ബഡ്ജറ്റിനെക്കുറിച്ച് ഇവിടെ സംസാരിച്ചുകേട്ടു. ഈ വർഷം പുതുതായി നികുതി നിദ്ദേശങ്ങൾ ഒന്നും വയ്യാത്തതിനെപ്പറ്റി സന്തോഷം പ്രകടിപ്പിക്കുവാൻ ഒന്നും ഇല്ലാഞ്ഞിട്ടു വരുന്ന സന്ദർഭങ്ങളിൽ കൂടുതൽ നികുതി വെയ്ക്കേണ്ടിവരും എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം സമാശ്വസിക്കുകയാണ്. ഇതിനുമുമ്പ് അദ്ദേഹം ഉൾക്കൊള്ളുന്ന പാർട്ടി അധികാരത്തിൽ ഇരുന്നപ്പോൾ ഓരോ വർഷം തോറും പുതിയ പുതിയ നികുതികൾ അടിച്ചേൽപ്പിച്ചിട്ടുള്ളതിന്റെ അനുഭവം ഈ തവണ അവർത്തിക്കുവാൻ സൗകര്യം കൊടുക്കുന്നില്ലല്ലോ എന്നുള്ള നിരാശയിൽ നിന്നും ഉടലെടുത്തതാണ് ആ അഭിപ്രായം എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിനും അദ്ദേഹത്തെ പിന്താങ്ങുന്ന ആൾക്കാർക്കും നിരാശയുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങൾക്ക് ഇന്ന് അധികാരത്തിൽ വന്ന ഗവൺമെന്റ് പുതുതായി വലിയ ആശ്വാസം ഒന്നും നേടിക്കൊടുക്കുന്നില്ലെങ്കിലും അവരുടെമേൽ പുതിയ പ്രഹരം ഒന്നും ഏൽപ്പിക്കുന്നില്ലല്ലോ എന്നുള്ളത് ആശ്വാസകരമാണ്. പുതിയ നികുതി ഒന്നും തന്നെ ഈടാക്കാൻ പോകാത്തതിൽ ഈ ബഡ്ജറ്റ് അവതരി പ്പിക്കുന്നതിനു ഉത്തരവാദപ്പെട്ട ബഹുമാനപ്പെട്ട മന്ത്രിയേയും മന്ത്രിസഭയേയും നമ്മുടെ നാട്ടിലെ എല്ലാവിഭാഗം ആളുകളും അനുമോദിക്കുന്നു.



ഈ ബഡ്ജറ്റിന്റെ മറെറാരു സവിശേഷത ഈ സർക്കാരിന്റെ ഭരണകാര്യം നിറവേറ്റാൻ സർവ്വീസിന്റെ പിന്തുണ നേടാൻ സഹായകമായ ചില നടപടികൾ എടുത്തു എന്നുള്ളതാണ്. നമ്മുടെ സർക്കാർ ഓഫീസുകളിൽ പണി എടുത്തുകൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തിന് തെല്ലൊരു ആശ്വാസം നൽകുന്ന നടപടിയെന്ന വിധം അവരുടെ ഡി.എ കേന്ദ്രനിലവാരത്തിൽ വർധിപ്പിച്ചുകൊണ്ടുള്ള നടപടിയെടുക്കാൻ ധീരമായി ഈ സർക്കാർ മുന്നോട്ടുവന്നു. റേഷന് വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും സമ്മർദ്ദവും കേന്ദ്രത്തിന്റെ ഭാഗനിന്നും ഉണ്ടായിട്ടും അതിന് വിധേയമാകാതെയുള്ള നടപടി ഈ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളതാണ് മറെറാരു സവിശേഷത. പുതിയ നികുതി നിർദ്ദേശങ്ങൾ വയ്ക്കാതിരിക്കുക; മറുഭാഗത്തുനിന്നും അതിലേയ്ക്കുള്ള സമ്മർദ്ദം ഉണ്ടായിട്ടും അതിനെ ധീരമായി തരണം ചെയ്ത് അൽപ്പം ഭാരം പോലും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാതെയാണ് ഈ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലെ ഒരു വിഭാഗം ആളുകൾക്ക് തീർച്ചയായും നിരാശയുണ്ടാകും. സർക്കാരിന്റെ നടപടികൾ ഓരോന്നും മുന്നോട്ട് പോകുന്തോറും കൂടുതൽ നിരാശ ഉണ്ടായിക്കൊണ്ടിരിക്കുക സ്വാഭാവികമാണ്. നമ്മുടെ ധനകാര്യമന്ത്രി അദ്ദേഹത്തിന്റെ ചുമതല നിറവേറുന്ന കൂട്ടത്തിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ തീർച്ചയായും അഭിനന്ദനാർഹമാണ്.



അതോടൊപ്പം ചില പ്രധാന കാര്യങ്ങൾ കൂടി ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ്. എൻ ജി ഒ-മാർക്ക് ചില ആശ്വാസനടപടികൾ എടുത്ത കൂട്ടത്തിൽ ഒരു വിഭാഗം ആളുകൾക്ക് യാതൊരു പ്രതിഫലവും കിട്ടാത്തവിധത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ഞാൻ അിറയുന്നത്. ആ കാര്യത്തിൽ ഗവൺമെന്റ് അടിയന്തിര ശ്രദ്ധ പതിപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുകയാണ്.



നമ്മുടെ രാജ്യത്ത് ഗവൺമെന്റിന്റെ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട ചില രംഗങ്ങൾ കൂടി ഉണ്ട്. തീരപ്രദേശത്തു ഒരു ജനവിഭാഗം ഇന്നും കൊടുംപട്ടിണിയുടെ വേദന തിന്നുകൊണ്ടിരിക്കുകയാണ്. പതിനൊന്നു ലക്ഷത്തോളം വരുന്ന കയർ തൊഴിലാളികൾ, കയർ പിരിക്കുന്നതിലും, കയർ ഫാക്ടറികളിലും തൊഴിൽ ചെയ്യുന്ന ഒരു വമ്പിച്ച ജനവിഭാഗം, സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം നീണ്ട പത്തുതിനേഴ് വർഷം കഴിഞ്ഞിട്ടും വളരെയേറെ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുയാണ്. സ്വാതന്ത്യ സമ്പാദനത്തിനു മുമ്പ്, ബ്രിട്ടിഷുകാരും രാജാക്കന്മാരും വാണിരുന്ന കാലത്ത് ആഴ്ച്ചയിൽ ആറുദിവസം തൊഴിലും സാമാന്യം ജീവിക്കാനുള്ള വരുമാനവും കിട്ടി ജീവിച്ചിരുന്നു. എങ്കിലും പരദേശി വാഴ്ച്ചയിൽ കഴിയുകയാൽ തങ്ങൾക്ക് അഭിമാനകരമല്ല എന്ന വികാരത്തോടുകൂടി അവർ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷമാകട്ടെ അവരുടെ പണ്ടത്തെ സ്ഥിതിപോലും നിലനിറുത്തുവാൻ കഴിഞ്ഞില്ലെന്നതോ പോകട്ടെ ഇന്നും അവർ കൊടും പട്ടിണിയിൽ തന്നെ കഴിയുകയുമാണ്. വ്യവസായ പരിക്ഷയ്ക്കാവശ്യമായ നടപടികളെപ്പറ്റി ആലോചിക്കുമ്പോൾ, ഈ ജനവിഭാഗത്തിന്റെ കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഇതുപോലെ, കഷ്ടത അനുഭവിക്കുന്ന മറ്റൊരു ജനവിഭാഗമാണ് തീരപ്രദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ, തിരമാലകളുമായി മല്ലടിച്ച് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് രുചികരമായ ഭക്ഷണം നൽകാൻവേണ്ടി പണിയെടുക്കുന്ന ഒരു ജനവിഭാഗമാണ് ഇവർ. ഇവരുടെ ജീവിതവും ഇന്ന് ദുരിതമയമാണ്. ഇവരുടെ കാര്യത്തിലും അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.'

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY