കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാളുടെ 101-ാം ജന്മദിനം ആഘോഷിച്ചു

കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാളുടെ 101-ാം ജന്മദിനം ആഘോഷിച്ചു
കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാളുടെ 101-ാം ജന്മദിനം ആഘോഷിച്ചു
Share  
2025 May 30, 09:23 AM
PAZHYIDAM
mannan

ചെർപ്പുളശ്ശേരി: മേളാചാര്യൻ കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാളുടെ

101-ാം ജന്മവാർഷികാഘോഷവും സ്‌മരണയ്ക്കായുള്ള കലാസാഗർ പുരസ്കാര സമർപ്പണവും നടത്തി, കുഞ്ചുനായർസ്‌മാരക ട്രസ്റ്റിൻ്റെയും കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെയും സഹകരണത്തോടെ കാറൽമണ്ണയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുഞ്ചുനായർ സ്‌മാരക ട്രസ്റ്റ് ഹാളിൽ 'ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് എന്നപേരിൽ സംഘടിപ്പിച്ച സ്‌തിസദസ്സ് കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനംചെയ്തു. വാഴേങ്കട കുഞ്ചുനായർസ്‌മാരക ട്രസ്റ്റ് പ്രസിഡൻ്റ് ടി.കെ. അച്യുതൻ അധ്യക്ഷനായി.


കലാനിരൂപകൻ വി. കലാധരൻ, കഥകളി കലാകാരന്മാരായ ഓയൂർ രാമചന്ദ്രൻ (വേഷം), കലാമണ്ഡലം സുരേന്ദ്രൻ (സംഗീതം), കീരിക്കാട് പുരുഷോത്തമൻ പണിക്കർ (ചെണ്ട), കലാനിലയം രാമനുണ്ണി മൂസത് (മദ്ദളം), കോട്ടയ്ക്കൽ സതീശ് (ചുട്ടി) എന്നിവർക്ക് കലാസാഗർ പുരസ്‌കാരം സമ്മാനിച്ചു.


കലാമണ്ഡലം ഡീൻ കെ.ബി. രാജ് ആനന്ദ്, എഴുത്തുകാരൻ ഡോ. എൻ.പി. വിജയകൃഷ്ണ‌ൻ എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി. കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, വെള്ളിനേഴി ആനന്ദ്. എൻ. പീതാംബരൻ, കലാസാഗർ സെക്രട്ടറി രാജൻ പൊതുവാൾ എന്നിവർ സംസാരിച്ചു. കുന്നത്ത് നാരായണൻ നമ്പൂതിരിയുടെ സഹകരണത്തോടെ നിർമിച്ച കുറ്റിച്ചാമരം അദ്ദേഹത്തിൽനിന്ന് കുഞ്ചുനായർ ട്രസ്റ്റിനുവേണ്ടി കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ ഏറ്റുവാങ്ങി. ട്രസ്റ്റിന്റെ മാസികം പരിപാടിയുടെ ഭാഗമായി സദനം കൃഷ്‌ണൻകുട്ടി, കോട്ടയ്ക്കൽ ദേവദാസ്, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ അരങ്ങിലെത്തിയ 'ബാലിവധം' കഥകളിയുമുണ്ടായി.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam