രാജ്യാന്തര സർവകലാശാലകളിൽ ഗവേഷണാവസരം; നാടിന് അഭിമാനമായി മുഹമ്മദ് ആസിഫ്

രാജ്യാന്തര സർവകലാശാലകളിൽ ഗവേഷണാവസരം; നാടിന് അഭിമാനമായി മുഹമ്മദ് ആസിഫ്
രാജ്യാന്തര സർവകലാശാലകളിൽ ഗവേഷണാവസരം; നാടിന് അഭിമാനമായി മുഹമ്മദ് ആസിഫ്
Share  
2025 May 25, 10:39 AM
AYUR
SANTHIGIRI

കല്പറ്റ : കഠിനാധ്വാനം കൈമുതലാക്കി പഠനമികവിൽ തിളങ്ങി നാടിന് അഭിമാനമായി മേപ്പാടി സ്വദേശി മുഹമ്മദ് ആസിഫ്. വിവിധ രാജ്യാന്തര സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പി.എച്ച്ഡി ഗവേഷണാവസരം നേടിയെടുത്തതാണ് മുഹമ്മദ് ആസിഫിൻ്റെ പുതിയ നേട്ടം.


യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാർവിക്ക്, യുഎസ്എയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റൺ, നെതർലൻഡ്‌സിലെ വ്രയ യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റർഡാം, യുഎസ്.എയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിനോസോട്ട എന്നിവിടങ്ങളിലാണ് ഗവേഷണപഠനത്തിനായി ആസിഫിന് അവസരം ലഭിച്ചത്.


യൂണിവേഴ്സിറ്റി ഓഫ് മിനോസോട്ടയിൽ പശ്ചിമഘട്ടത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ചരിത്രം' എന്ന വിഷയത്തിൽ ഗവേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് ആസിഫ് പറഞ്ഞു. അഞ്ചുകൊല്ലമാണ് ഗവേഷണപഠനം. 43,26,636 രൂപയാണ് വാർഷിക ഫെലോഷിപ്പായി ലഭിക്കുക.


മേപ്പാടി അരപ്പറ്റ സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് കല്പറ്റ എൻഎംഎസ്എം ഗവ. കോളേജിൽനിന്ന് ചരിത്രത്തിൽ ബിരുദവും നേടി, ശേഷം ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡൽഹി സർവകലാശാലയിൽനിന്ന് എംഫിലും പൂർത്തിയാക്കി.


യുജിസി നെറ്റ് ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയും വിജയിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് ഗവേഷണപഠനം തുടങ്ങുന്നത്. അതിനായുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ആസിഫ്. ഒരു ചരിത്രകാരനാവണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ആസിഫ് പറഞ്ഞു.

ഓട്ടോറിക്ഷാഡ്രൈവർ മേപ്പാടി മേലെ അരപ്പറ്റ കള്ളിയത്ത് ഇബ്രാഹിമിന്റെയും സഹിയയുടെയും മകനാണ് മുഹമ്മദ് ആസിഫ്, മുഹമ്മദ് ആഷിഖ് സഹോദരനാണ്.

SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan