ഏതൊരു പുരുഷനും പ്രഥമദർശനത്തിൽത്തന്നെ സ്ത്രീകളിൽ ആകർഷിക്കപ്പെടുന്നത് വാലിട്ടെഴുതി കറുപ്പിച്ച കടക്കണ്ണിന്റെ തിളക്കത്തിലൂടെയാണെന്നാണ് പരക്കെയുള്ള പറച്ചിൽ .
വാലിട്ടെഴുതിയ നീലക്കടക്കണ്ണിന്റെ വശ്യമനോഹാരിതയിൽ തൂലികമുന മുക്കിയെഴുതിയ എത്രയോ മനോഹരമായ വരികൾ !കാലമേറെക്കഴിഞ്ഞിട്ടും ഇന്നും നമ്മുടെ പുതിയ തലമുറ ഏറ്റുപാടുന്നു .
മാനസിക വികാരങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായ മുഖത്തിന്റെ മുഖ്യ ആകർഷണ കേന്ദ്രവും സുറുമയെഴുതിയ സൂര്യകാന്തിപ്പൂക്കൾ അഥവാ നീലോല്പലമിഴികൾ തന്നെ.
പോയകാലങ്ങളിൽ ഉൾനാടൻ ഗ്രാമങ്ങളിലെ കുണ്ടനിടവഴികളിലൂടെ കിന്നരിവെച്ച തൊപ്പിയും കള്ളിമുണ്ടിനു മുകളിൽ പച്ചനിറത്തിലുള്ള റംഗൂൺ അരപ്പട്ടയും തലയിൽ സുറുമപ്പെട്ടിയുമായി ''സുറുമ സുറുമ. സുറുമ എഴുതാനുണ്ടോ ? ''- എന്ന് വിളിച്ച് കൂവിനടക്കാൻ ചിലരെത്തുമായിരുന്നു .
കണ്ണെഴുത്തുപോലെ , കണ്മഷിയെപ്പോലെ അനാദികാലം മുതൽക്കേ ഏറെ പ്രചാരമുള്ള കണ്ണെഴുത്ത് രീതിയായിരുന്നു സുറുമെഴുത്ത് .
അറേബ്യൻ മരുഭൂമിയിൽ നിന്നും ലഭിക്കുന്ന സുറുമക്കല്ലുകൾ പൊടിച്ച് ഭസ്‌മമാക്കിയായിരുന്നു സുറുമയുണ്ടാക്കിയിരുന്നത് .
ഇളനീർ വെള്ളത്തിലും ശുദ്ധമായ പനിനീരിലും മുക്കി വെച്ച സുറുമക്കല്ലുകൾ പൊടിച്ചെടുത്ത് പച്ചക്കർപ്പൂരം , കുരുമുളക് പൊടി തുടങ്ങിയ ചേരുവകളും ചേർത്തായിരുന്ന നാട്ടുമ്പുറങ്ങളിൽ പണ്ട് കാലങ്ങളിൽ സുറുമയെഴുതിയിരുന്നതെന്നത് നാട്ടറിവ് .കേട്ടറിവ് .
കാമുകസമാഗമത്തിനായി കാതോർത്ത്കൊണ്ട് കൈയ്യിൽ കടമുല്ലപ്പൂക്കളുമായി അറപ്പുര വാതിൽക്കൽ കണ്ണിമവെട്ടാതെ കാത്തു നിന്ന വടക്കൻ പാട്ടിലെ സുന്ദരിമാരും അഞ്ജനക്കണ്ണെഴുതിയിരുന്നെന്ന് വടക്കൻ പാട്ടുകാരനും സമ്മതിക്കുന്നു .
കണ്ണെഴുതാനുപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള മഷിയെയാണ് കണ്മഷി എന്ന് വിളിയ്ക്കുന്നത്.
സൗന്ദര്യവർദ്ധവിനായി ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും കണ്ണെഴുതാൻ ഇതുപയോഗിക്കുന്നു.
മഷിയെഴുതിയ മിഴികളെക്കുറിച്ച് കവിഭാവനകളേറെയുണ്ടെങ്കിലും അതിലുപരി ആരോഗ്യകരമായ ബഹുവിധ നേട്ടങ്ങളുണ്ടെന്നാണ് അറിവുള്ളവർ പറയുന്നത് .
പണ്ടുകാലങ്ങളിൽ മിക്കവാറും വീടുകളിലും മുത്തശ്ശിമാർ കൺമഷി സ്വന്തമായി ഉണ്ടാക്കുമായിരുന്നു . പരസ്യപ്രചരണങ്ങളുടെ അതിപ്രസരവുമായി ബ്രാൻഡഡ് കണ്മഷികൾ വിപണിയിലെത്തിയതോടെ പരമ്പരാഗതമായ കണ്മഷി നിർമ്മാണത്തിനും മങ്ങലേറ്റുവന്നത് സത്യം .
നാടൻ പശുവിന്റെ ശുദ്ധമായ പാലിൽ നിന്നെടുത്ത അത്യമൂല്യമായ പശുവിൻ നെയ്യിൽ ചാലിച്ചെടുത്ത കണ്മഷിച്ചാന്ത് അഥവാ സുറുമയുടെ അതുമല്ലെങ്കിൽ കൺമഷിയുടെ നിർമ്മാണ മേഖലയിൽ നവോന്മേഷം പകർന്നുകൊണ്ട് അത്യത്ഭുതകരമായ മുന്നേറ്റം എന്ന നിലയിൽ രംഗത്തെത്തിയ എസ് ആർ ശ്യാംകുമാർ എന്ന അഭ്യസ്ഥവിദ്യനായ യുവ സംരംഭകനെ ഇനിയും നാടറിയാതെ പോകരുത് .
കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് പട്ടാഴി എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന ശ്യാംകുമാറിനെ സംരഭകൻ എന്നതിലുപരി സാമൂഹ്യപ്രവർത്തകൻ എന്ന് വിളിക്കുന്നതാവും കൂടുതൽ ശരി .
15 ലേറെക്കാലം വിദേശരാജ്യത്ത് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയേൺമെന്റ് മേഖലയിൽ സ്‌പെഷ്യലിസ്റ്റ് ആയി ജോലിനോക്കുകയായിരുന്നു ഇദ്ദേഹം .
പൂർവ്വീകന്മാരിൽ നിന്നും ശ്യാംകുമാറിന് വരദാനം പോലെ ലഭിച്ചതാണ് കൺമഷി നിർമ്മാണം പോലുള്ള ഒരുകൂട്ടം നാട്ടറിവുകൾ.
ഇത്തരം നാട്ടറിവുകൾ സ്വന്തമാക്കി വെയ്ക്കാതെ പൊതുനന്മക്കായി പുതിയ തലമുറക്കാർക്ക് പകർന്നു നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഈ യുവാവിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് ഒരു തിരനോട്ടം .
കൺമഷി നിർമ്മാണം
പരമ്പരാഗത രീതിയിൽ .
പരമ്പരാഗത ശൈലിയിൽ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ കൺമഷി നിർമ്മിക്കാൻ ചുരുങ്ങിയത്
രണ്ടാഴ്ചത്തെ സമയ പരിധിയെങ്കിലും വേണമെന്നാണ് അദ്ദേഹം പറയുന്നത് .
പൂവാങ്കുരുന്നില ,കയ്യോന്നി ( കഞ്ഞണ്ണി ),വെറ്റിലക്കൊടി തുടങ്ങിയ ആയുർവ്വേദ ഔഷധ പച്ചിലകൾ ഇടിച്ചുപിഴിഞ്ഞ നീര് അരിച്ചെടുത്തതിൽ ശുദ്ധമായ വെളുത്ത പരുത്തിത്തുണി കുതിർത്തുവെക്കും .ഔഷധക്കൂട്ടിൽ മുക്കിയെടുത്ത തുണി പൊടിപടലങ്ങൾ ഏൽക്കാത്തവിധം തണലിടങ്ങളിൽ മാത്രം ഉണങ്ങാനിടും .തുടർച്ചയായി 7 ദിവങ്ങൾ ഈ പ്രക്രിയ തുടരും .
അതിനുശേഷം ഉണങ്ങിയ ഈ തുണി തിരിശീലയാക്കി അശേഷം മായമില്ലാത്ത ശുദ്ധമായ ആവണക്കെണ്ണയിൽ മുക്കി തീകൊളുത്തും .
ഇതിൽ നിന്നും പുറത്തേയ്ക്ക് പ്രവഹിക്കുന്ന ഒഷധ പുക വൃത്തിയും വെടിപ്പുമുള്ള ഒരു പാത്രത്തിൽ ശേഖരിക്കും .
ഈ പാത്രത്തിൽ ശേഖരിക്കപ്പെടുന്ന കരി പഞ്ചശുദ്ധി ചെയ്തെടുത്ത പശുവിൻ നെയ്യിൽ ചാലിച്ചെടുത്താണ് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമവും ശുദ്ധവും ഔഷധഗുണസമ്പന്നവുമായ കൺമഷിയുടെ നിർമ്മാണം .
ഈ കൺ മഷി തലമുറകളോളം സൂക്ഷിക്കാമെന്നും കാലപ്പഴക്കമോ ഉപയോഗശൂന്യമോ ആവില്ലെന്നും ശ്യാംകുമാർ ഉറപ്പുതരുന്നു.
സർക്കാർ ജോലി , ഉയർന്ന ശമ്പളം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന ഉദ്യോഗാർത്ഥികളേറെയുള്ള നാട്ടിൽ അത്തരം ഒരവസ്ഥയ്ക്ക് മാറ്റം കുറിക്കുകയാണ് ഈ യുവാവ് .
യുവജനങ്ങൾ ചെറുതും വലുതുമായ നവീന സംരംഭങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കണമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത് .
പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ''അമ്പാടി ഗോശാല '' എന്ന ബൃഹദ് സ്ഥാപനം പഞ്ചായത്ത് തലത്തിൽ വിതരണക്കാരെ ക്ഷണിക്കുന്നതായും ശ്യാം കുമാർ വ്യക്തമാക്കി .
അമ്പാടി ഗോശാല
ഭാരതീയ സംസ്ക്കാരത്തിനൊപ്പം ഗ്രാമീണസമ്പദ് വ്യവസ്ഥയുടെയും അക്ഷയ ഖനികളാണ് പശുക്കൾ.
നമ്മുടെ ആരോഗ്യവും ജീവനും നിലനിർത്തിപ്പോരുന്നതിൽ കന്നുകാലികളുടെ പങ്ക് ഏറെ വലുതാണെന്നും ഒപ്പം ജൈവ വൈവിധ്യത്തെ പ്രധിനിധീകരിക്കുന്നുവെന്നും മനുഷ്യസമൂഹത്തിനാകെ സർവ്വതോന്മുഖമായ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന പശുക്കളെ 'ഗോമാത' കാമധേനു എന്നീ പേരുകളിലെല്ലാം വിശേഷിപ്പിക്കാറുണ്ട് ''- കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം ഇങ്ങിനെ
നീളുന്നു .
ഫെബ്രുവരി 14 നാണ് വാലന്റൈന്‍സ് ഡേ. അഥവാ പ്രണയദിനം.
അന്നേദിവസം ''കൗ ഹഗ് ഡേ '' എന്ന പേരിൽ പശുക്കളെ കെട്ടിപ്പുണരാണമെന്നും ആലിംഗനം ചെയ്യണമെന്നും യോഗാ ദിനം പോലെ അഘോഷപൂർവ്വം ആചരിക്കണമെന്നും കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആഹ്വാനം ചെയ്യുന്നു .
പുരാതന വൈദിക സംസ്ക്കാരത്തിൽ പാശ്ചാത്യ സംസ്ക്കാരത്തിന്റെ കടന്നുകയറ്റം ശക്തിയായതോടെ നാശോന്മുഖമായ നിലയിലെത്തിയ വൈദികസംസ്കാരം പുനഃസ്ഥാപിക്കാൻ പൗരാണികമായ അനുഭവങ്ങളെ ,അറിവുകളെ നെഞ്ചിലേറ്റേണ്ടത് അനിവാര്യമാണെന്ന നിലയിലാണ് നൂറോളം വിവിധയിനങ്ങളിലുള്ള നാടൻ പശുക്കളെ അമ്പാടി ഗോശാല എന്ന പച്ചത്തുരുത്തിൽ മേയാനിട്ടുകൊണ്ട് ശ്യാം കുമാർ എന്ന മൃഗ സ്‌നേഹി ''ഗോപാല കൃഷ്‌ണ '' നായി ജീവിക്കുന്നത് .
കൃഷിയും അനുബന്ധ മേഖലകളിലുമായി പൂർവ്വീകരിൽ നിന്നും സമാഹരിക്കാൻ ഭാഗ്യമുണ്ടായ അറിവനുഭവങ്ങളുടെ പിൻബലത്തിലാണ് ശ്യാം കുമാർ എന്ന ഗോസംരക്ഷകൻ അമ്പാടി ഗോശാലയുടെ അമരക്കാരനായത്.
''കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും '' എന്ന സന്ദേശവുമായി ഫിബ്രവരി 10 മുതൽ 16 വരെ വടകര ടൗൺ ഹാളിൽ നടക്കുന്ന ഹരിതാമൃതം പരിപാടി യിൽ ,അമ്പാടി ഗോശാലയുടെ ഉൽപ്പന്നങ്ങളുടെ സ്റ്റാൾ ഉണ്ടായിരിക്കും .
''നാടൻ പശു അധിഷ്ഠിത കൃഷിയും ഗ്രാമത്തിന്റെ സമഗ്ര വികസനവും ''എന്ന വിഷയത്തെ ആധാരമാക്കി അമ്പാടി ഗോശാലയുടെ സ്ഥാപകൻ ശ്രീ ,എസ് ആർ ശ്യാംകുമാർ ഫെബ്രുവരി 11 നു വൈകുന്നേരം വടകര ടൗൺഹാളിൽ ഹരിതാമൃതം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിക്കുന്നു .
കൂടുതലറിയാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക 9539 8021 33.
അമ്പാടി ഗോശാലയുടെ കാണാക്കാഴ്ചകൾക്ക് താഴെകാണുന്ന വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ചിത്രം : എസ് ആർ ശ്യാംകുമാർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group