
തൃശ്ശൂർ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറാ ജോസഫിന്റെ ആറുപതിറ്റാണ്ട് നീണ്ട എഴുത്തുജീവിതവും പോരാട്ടവും പ്രതിരോധവും ചർച്ചചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന 'സാറാ ജോസഫിന്റെ ലോകങ്ങൾ' പരിപാടി ശനിയാഴ്‌ച തുടങ്ങും, രണ്ടുദിവസമായി സാഹിത്യ അക്കാദമി ഹാളിലാണ് സുഹൃദ്‌സംഘം വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും.
സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ അധ്യക്ഷനാകും. തെലുഗു എഴുത്തുകാരി വോൾഗ മുഖ്യാതിഥിയാകും. എം. മുകുന്ദൻ, എൻ.എസ്. മാധവൻ, എം.വി. ശ്രേയാംസ്‌കുമാർ, കെ. അജിത തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്ക് 12-ന് ദേശം, സമൂഹം, രാഷ്ട്രീയം ആലാഹയുടെ പെൺമക്കൾ മുതൽ കറ വരെ, 4.30-ന് മാനുഷിയുടെ തുടർച്ചകൾ-സമകാലികസമൂഹം, ലൈംഗികതയുടെ രാഷ്ട്രീയം എന്നീ സെമിനാറുകൾ നടക്കും. 2.30-ന് വിദ്യാർഥികളും വായനക്കാരും പങ്കെടുക്കുന്ന സൗഹൃദസംഗമവും 6.30-ന് ഗസൽസന്ധ്യയുമുണ്ടാകും. ഞായറാഴ്ച വൈകീട്ട് സമാദരണസമ്മേളനത്തോടെയാണ് പരിപാടി സമാപിക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group