സ്വന്തം പാഠപുസ്‌തകത്തിൽ പത്താംക്ലാസുകാരിയുടെ വര

സ്വന്തം പാഠപുസ്‌തകത്തിൽ പത്താംക്ലാസുകാരിയുടെ വര
സ്വന്തം പാഠപുസ്‌തകത്തിൽ പത്താംക്ലാസുകാരിയുടെ വര
Share  
2025 Mar 29, 09:26 AM
mfk

കടയ്ക്കൽ :അടുത്ത അധ്യയനവർഷം സ്‌കൂൾ തുറക്കുമ്പോൾ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസുകാരി മാളവിക സാധാരണയിൽക്കവിഞ്ഞ സന്തോഷത്തോടെയാകും സ്‌കൂളിലെത്തുക. താൻ പഠിക്കുന്ന പുസ്ത‌കത്തിൽ തൻ്റെ വരകൾ ഇടംപിടിച്ചതിൻറ ആഹ്ലാദത്തിൽ.


കേരള സർക്കാരിൻ്റെ പത്താംക്ലാസിലെ പുതിയ മലയാളം പാഠപുസ്ത‌കത്തിലാണ് മാളവിക വരച്ച ചിത്രങ്ങളുള്ളത്. ഇപ്പോൾ പുറത്തിറക്കിയ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിലാണ് ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചത്.


കേരള പാഠാവലിയിൽ എഴുത്തച്ഛൻ്റെ കഥകളിമോഹനം എന്ന ആദ്യപാഠത്തിലും ടി. പദ്‌മനാഭൻ്റെ 'മണ്ണും മനുഷ്യനും' എന്ന പാഠത്തിലും അടിസ്ഥാനപാഠാവലിയിൽ 'ഏകോദരസോദരർ' എന്ന യൂണിറ്റിലും മാളവികയുടെ വരകൾ ഇടംപിടിച്ചു. എസ്.എ. മാളവിക, ക്ലാസ് 10, സിപി എച്ച്എസ്എസ് കുറ്റിക്കാട്, കടയ്ക്കൽ എന്ന പൂർണമായ വിലാസം പുസ്‌തകങ്ങളുടെ ക്രഡിറ്റ് പേജിൽ വന്നത് ആഘോഷമാക്കിയിരിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും,


ജീവൻ തുടിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ വരച്ച് പ്രമുഖരുൾപ്പെടെ ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയ ഈ മിടുക്കി, കഴിഞ്ഞ സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾവിഭാഗം നമ്പർ ചാർട്ടിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തെത്തിയിരുന്നു.


പാരിപ്പള്ളി കടമ്പാട്ടുകോണം എസ്കെവി ഹൈസ്‌കൂളിലെ അധ്യാപകനും മജിഷ്യനുമായ ഷാജു കടയ്ക്കലിൻ്റെയും കൊല്ലായിൽ യുപി സ്‌കൂൾ അധ്യാപിക കെ.വി. അനിതയുടെയും മകളാണ് മാളവിക. മജിഷ്യനും ഷാഡോഗ്രാഫറുമായ സഹോദരി ഗോപിക തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാംവർഷ ജേണലിസം വിദ്യാർഥിനിയാണ്. മാളവിക വരച്ച ചിത്രങ്ങൾ പാഠഭാഗത്തോടൊപ്പം



SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan