
കേരളത്തിലെ ആശുപത്രികളിൽ ആയുഷ്മാൻ ചികിത്സക്ക് സൗകര്യമൊരുക്കണം: എം എൽ എ
മാഹി:കണ്ണൂർ കോഴിക്കോട് ജില്ലകളിൽ മാഹിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രികളിൽ ആയുഷ്മാൻ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് പൊതു ചികിത്സ സൗകര്യമൊരുക്കണമെന്ന് രമേശ് പറമ്പത്ത് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശിച്ച എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും രമേശ് പറമ്പത്ത് എം.എൽ എ ആവശ്യപെട്ടു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതി ഇതുവരെ നടപ്പായിട്ടില്ല.
മാഹിയിലെ ആയുർവേദ സിദ്ധ ഹോമിയോപ്പതി ഡോക്ടർമാർ 2005 മുതൽശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്.
മാഹി ഗവ. പോളിടെക്‌നിക് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് അധ്യാപകരില്ല,
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കമ്മ്യൂണിറ്റി കോളേജിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടവും കഴിഞ്ഞ 12 വർഷമായി മാഹിയിലില്ല.
നിലവിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈസ്റ്റ് പള്ളൂരിലെ സർക്കാർ അവറോത്ത് മിഡിൽ സ്കൂൾ അടച്ചുപൂട്ടി
കമ്മ്യൂണിറ്റി കോളേജിന് കൈമാറാനുള്ള ശ്രമത്തിൽ ശക്തിയായിപ്രതിഷേധിക്കുന്നുവെന്ന് എം എൽ എ നിയമസഭയിൽ പറഞ്ഞു..
ഈ സ്‌കൂളിൻ്റെ സ്ഥലം മാറ്റിയാൽ സ്‌കൂൾ വിദ്യാർഥികൾക്ക് പഠിക്കാൻ രണ്ട് കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടി വരും. പള്ളൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലമുണ്ടെങ്കിലും അത് ഏറ്റെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല.
മാഹിയിൽ 12 ഹൈമാസ് ലൈറ്റുകൾ ഉണ്ടെങ്കിലും വർഷങ്ങളായി ലൈറ്റുകൾ കത്തുന്നില്ല.
സർക്കാരിന് കീഴിൽ രണ്ട് ടൂറിസ്റ്റ് ഹോട്ടലുകളുണ്ട്.
പുതുവൈയിൽ നിന്ന് വരുന്ന വിഐപികൾക്ക് മാഹിയിൽ താമസിക്കാൻ ഇടമില്ല.
അതിനാൽ റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസിന് തൊട്ടടുത്തുള്ള ടൂറിസം വകുപ്പിൻ്റെ സ്ഥലം
ടൂറിസം വഴിയോ ,പിബിഎ മാതൃകയിലോ ആ സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപെട്ടു.
പുതുവൈയിൽ നിന്ന് മാഹിക്ക് സമീപമുള്ള കണ്ണൂർ വിമാനത്താവളം വഴി വിമാനസർവീസ് ആരംഭിക്കണമെന്ന് ടൂറിസം മന്ത്രിയോട് എം എൽ എ ആവശ്യപ്പെട്ടു.
നിരോധിത പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്.
നിയമത്തിലെപോരായ്മകൾ മുതലെടുത്ത് അവർ കൂടുതൽ കൂടുതൽ വിൽപ്പന നടത്തുകയാണ്.
കഴിഞ്ഞ 15 വർഷമായി മാഹിയിൽ സാമൂഹ്യക്ഷേമ ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് എം എൽ എ
ഓർമ്മിപ്പിച്ചു.
.
തലശ്ശേരിയിലെ ദുരഭിമാന കൊലപാതകം. പ്രതിക്ക് ജീവപര്യന്തം രണ്ടരലക്ഷം പിഴ
തലശ്ശേരി: ദുരഭിമാന കൊലക്കേസ്സിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും.
2017 മെയ് 14 ന് രാവിലെ ഒമ്പത് മണിയോടെ ചിറക്കര പള്ളിത്താഴയിൽ ചന്ദ്ര വില്ലയിൽ കെ.കെ.സന്ധീപ് (27) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് ജീവപര്യന്തം തടവും, രണ്ടര ലക്ഷം പിഴയും.വിധിച്ചത്. നാലാം അഡീഷണൽ ജില്ലാസെഷൻസ് ജഡ്ജ് ജെ. വിമലാണ് വിധി പ്രസ്താവം നടത്തിയത്. കൊല്ലപ്പെട്ട സുനീഷിന്റെ ഭാര്യാ പിതാവ് കോഴിക്കോട് പന്തീരാങ്കാവിൽ പന്നിയൂർകുളത്തെ രോഹിണി നിവാസിൽ കെ.പ്രേമരാജനാണ് (63) കേസിലെ പ്രതി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാഗവ.പ്ലീഡർ അഡ്വ. രേഷ്മയാണ് ഹാജരായത്.. 2013 മെയ് മാസത്തിലാണ് സന്ദീപിന്റെ വിവാഹം നടന്നത്. പ്രേമ വിവാഹമായിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ട്കാർക്ക് ഇഷ്ടമല്ലാത്ത വിവാഹവുമായിരുന്നുവത്രെ. ഇതുമായി ബന്ധപ്പെട്ട് സുനീഷിന്റെ ഭാര്യാമാതാവ് സംഭവത്തിന്റെ തലേ ദിവസം ചിറക്കരയിലെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നതായും പറയുന്നുണ്ട്.
കൊല്ലപ്പെട്ട സന്ദീപിന്റെ സഹോദരി ഭർത്താവ് കണ്ണൂർ സ്വദേശി ദേവദാസിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. കെ.കെ. ഷംന, കെ.കെ.രജ്ഞിനി, കെ.പി.സുരാജ്, കെ.സി.ചന്ദ്രൻ, ഡോ. നിഥിൻ കോശി, ഡോ. വിമൽ വിജയൻ, വില്ലേജ് ഓഫീസർ മഹേഷ്, സയിന്റിഫിക് ശ്രുതി ലേഖ, പൊലീസ് ഓഫീസർമാരായ പ്രദീപൻ കണ്ണി പൊയിൽ, കെ.ഇ. പ്രേമ ചന്ദ്രൻ, വേണുഗോപാൽ, എം.സന്തോഷ് കുമാർ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ
പ്രതി പ്രേമരാജൻ
ഭാര്യ മരണപ്പെട്ട കേസിൽ
ഭർത്താവിന് തടവ്
തലശ്ശേരി : ഭാര്യയെ കഴുത്തിന് അമർത്തി ശ്വാസം മുട്ടിക്കുകയും, ദേഹോദ്രവമേൽപ്പിക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ മരണപ്പെട്ടുവെന്ന കേസിൽ ഭർത്താവായ പ്രതിക്ക് കോടതി ആറു മാസം തടവ് ശിക്ഷവിധിച്ചു. കേളകം പള്ളിയറ കോളനിയിലെ താമസക്കാരനായ വിജയൻ (62) നെയാണ് ശിക്ഷിച്ചത്. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ഒന്ന് ജഡ്ജ് ഫിലിപ്പ് തോമസാണ് വിധിപ്രസ്താവം നടത്തിയത്.
പ്രതി വിജയൻ്റെ ഭാര്യ തങ്ക എന്ന അയ്യ (59)യാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടത്. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രതി തടവിൽ കഴിഞ്ഞു വരികയാണ്. മരണപ്പെട്ട തങ്കയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ഹൃദയാഘാതമാണ് മരണ കാരണമായി പറയുന്നത്. ഇതാണ് പ്രതിയെ നരഹത്യ കുറ്റത്തിൽ നിന്നും വിചാരണ കോടതി ഒഴിവാക്കിയത്. തങ്കയെദേഹോ ദ്രവമേൽപ്പിക്കുന്നത് കണ്ടുവെന്നത് ദൃക്സാക്ഷികൾ നൽകിയമൊഴികൾ തെളിവായി സ്വീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. 2020 മാർച്ച് 15 ന് കേളകം വില്ലേജ് ഓഫീസിന് പിൻവശം പുഴക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. കേളകം സബ് ഇൻസ്പെക്ടർ എം കെ കൃഷ്ണൻ പ്രാഥമിക അന്വേഷണം നടത്തി ഇൻസ്പെക്ടർ പി. വി രാജനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയറാം ദാസാണ് ഹാജരായത്.

ലോക വന ദിനാചരണം നടത്തി
മാഹി: മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് സയൻസ് ഫോറം ഇക്കോ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക വനദിനം ആചരിച്ചു. “വന താളം ജീവനാളം “ എന്ന വിഷയത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ഡോ. കെ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു, ഡോ. കെ എം ഗോപിനാഥൻ സംസാരിച്ചു.
ഡോ. ജി പ്രദീപ് കുമാർ സ്വാഗതവും
ഡോ. കെ ശശികല നന്ദിയും പറഞ്ഞു.

മാധവി നിര്യാതയായി
ചൊക്ലി - ഒളവിലം ഇല്ലത്ത് വീട്ടിൽ മാധവി കെ.സി (85) നിര്യാതയായി. . ഭർത്താവ് പരേതനായ രാമൻകുട്ടി
മക്കൾ : കെ.സി.മോഹനൻ ( റോയൽ ബേക്കേഴ്‌സ് ,തൃപ്പൂണിത്തുറ ) ലക്ഷ്മി പ്രേമൻ ,ഉഷ വിജയൻ ,രേവതി നാണു , റീത കൃഷ്ണൻ
മരുമക്കൾ - ഉജല മോഹൻ , പ്രേമൻ (ബിസിനസ്സ് ), വിജയൻ ( വിജയ ബേക്കറി തൃപ്പൂണിത്തുറ ) നാണു ( ബിസിനസ്സ് ) കൃഷ്ണൻ (ബിസിനസ് ,ഒറീസ )
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ

മട്ടുപ്പാവ് കൃഷിയില്‍ മൂന്നാം തവണയും നുറു മേനി
തലശ്ശേരി:തലശ്ശേരി പ്രാഥമിക സഹകരണ കാർഷിക ബേങ്കിന്റെ ആഭിമുഖ്യത്തിലുള്ള
മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ്
ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.
ബേങ്ക് പ്രസിഡൻ്റ് എ അശോകൻ അധ്യക്ഷതവഹിച്ചു.. സിക്രട്ടറി പി.വി. ജയൻ,വൈസ് പ്രസിഡൻ്റ് കെ.വി പവിത്രൻ , വി പി നാണു മാസ്റ്റർ' കെ.ചിത്ര, ദിൽഷ ,ആർ.പി. സജിന, സി.കെ. രാജേഷ് ,പി. അഭിലാഷ്,
കെ.കെ. മഞ്ജുഷ
തുടങ്ങിയവർ സംസാരിച്ചു.
തക്കാളി, വെണ്ട, പച്ചമുളക് വഴുതന എന്നീ പച്ചക്കറികളാണ് 300 ചെടിച്ചട്ടികളിലായി കൃഷി ചെയ്തത്.
ബേങ്കിൻ്റെ
പേര് അന്വര്‍ത്ഥമാക്കും വിധം കൃഷിയില്‍ നേട്ടം കൊയ്തിരിക്കയാണ് തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്. ഇത് മൂന്നാം തവണയാണ് കര്‍ഷകരെ സഹായിക്കുന്നതിനൊപ്പം തന്നെ തങ്ങളുടെ മട്ടുപ്പാവില്‍ ചെയ്ത കൃഷിയില്‍ നൂറു മേനി കൊയ്യുന്നത്. ബാങ്ക് ഹെഡ് ഓഫീസില്‍ എത്തുന്നവര്‍ക്ക് നയനമനോഹര കാഴ്ച കൂടിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മണ്ണിലൊരു തളിര് മനസിലൊരു കുളിര് എന്ന വാക്യം യാഥാര്‍ത്ഥ്യമാക്കയിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാര്‍.
ജീവനക്കാര്‍ നേരത്തെ ഓഫീസില്‍ എത്തിയാണ് കൃഷിയെ പരിപാലിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞു പോകുന്നതിന് മുന്‍പും കൃഷിക്ക് വേണ്ട പരിപാലനങ്ങള്‍ നല്‍കും.
ആദ്യ രണ്ട് ഘട്ടത്തിലും കൃഷി വിജയമായതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ടവും കൃഷി ഇറക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഒന്നാം ഘട്ടത്തില്‍ പച്ചക്കറികളും
രണ്ടാം ഘട്ടമായി ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി കൃഷിയും നടത്തുകയുണ്ടായി. ഓണത്തിന് ചെണ്ടുമല്ലി പൂക്കള്‍ക്കിടയില്‍ മാവേലിയോടൊപ്പം പൊതുജനങ്ങള്‍ക്ക് സെല്‍ഫി എടുക്കാനായി ബാങ്ക് ഒരുക്കിയ സെല്‍ഫി പോയിന്റ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജൈവരീതിയില്‍ വിഷ രഹിതമായാണ് കൃഷി.
സെക്രട്ടറി പി വി ജയന്‍ ,ബ്രാഞ്ച് മാനേജര്‍ സജിന,
ജീവനക്കാരായ ജോര്‍ജ് ജെയിംസ്,മഞ്ജുഷ,റീജ,രാഹുല്‍,സജീഷ് എന്നിവരാണ് കൃഷി പരിചരിക്കുന്നത്.
ചിത്ര വിവരണം: ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു

പന്തം കൊളുത്തി പ്രതിഷേധവും, ലഹരി വിരുദ്ധ പ്രതിജ്ഞയുംനടത്തി
മാഹി: മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മാഹി പൂഴിത്ത ലയിൽ പന്തം കൊളുത്തി പ്രതിഷേധവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡ ണ്ട് പി. യൂസുഫ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡണ്ട് പിടികെ റഷീദ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ് ഇ ഷറഫുദ്ധീൻ മാ സ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ഇസ്മായിൽ ചങ്ങരോത്ത്, അൽതാഫ് പാറാൽ, മുഹമ്മദലി എടക്കുന്നത്ത്, സലാം എവി, റഫീക്ക് പി, ഹനീഫ ഏ വി, അൻസീർ പള്ളിയത്ത്, ഹുസൈൻ എവി, നസീ ർ എവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
യൂത്ത് ലീഗ് പുതുച്ചേരി സംസ്ഥാന സെക്രട്ടറി ഷമീൽ കാസിം ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി
ജില്ലാ സെക്രട്ടറി എവി ഇസ്മായിൽ സ്വാഗതവും,
അൻസീർ പള്ളിയത്ത് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു

ലഹരി മാഫിയക്കെതിരെ
പിണറായി :ലഹരി മാഫിയക്കെതിരെ ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിണറായി ടൗണിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഡി.സി.സി.ജനറൽ സിക്രട്ടറി രാജീവൻ പാനുണ്ട ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സിക്രട്ടറി കണ്ടോത്ത് ഗോപി, എം.കെ.ദിലീപ് കുമാർ, സുജിത്ത് കാരായി എന്നിവർ പ്രസംഗിച്ചു. സേവാദൾ ധർമ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.മഹാദേവൻ, കെ.എസ്.യു. ബ്ലോക്ക് ബ്ലോക്ക് പ്രസിഡണ്ട് വൈഷ്ണവ് കായലോട്, സി.ഒ.രാജേഷ്, എ.ദിനേശൻ, സഗേഷ്, ധനരാജ്, സി.എം.അജിത്ത് കുമാർ, സജീവൻ പാനുണ്ട, പ്രമദ ചേരിക്കൽ, പി.കെ.വിജയൻ തുടങ്ങിയവർ നേതൃത്വം നല്കി.

ലഹരിക്കെതിരെ ഹൗസ്
കാമ്പയിൻ നടത്തും
തലശ്ശേരി : തലശ്ശേരി മണ്ഡലം ലഹരി നിർമാർജന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ലഹരിക്കെതിരെ പടയൊരുക്കം എന്ന കാമ്പയിന്റെ ഭാഗമായി ഹൗസ് കാമ്പയിൻ നടത്താൻ പ്രവർത്തക കൺവെൻഷനിൽ തീരുമാനമായി. മാർച്ച് 20 മുതൽ ഏപ്രിൽ 25 വരെയാണ് കാമ്പയിൻ . കൺവെൻഷൻ തലശ്ശേരി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി . ഉദ്ഘാടനം ചെയ്തു. പി.എം അബ്ദുൽ ബഷീർ അദ്ധ്യക്ഷത വഹിച്ചു. എൽ എൻ എസ് ജില്ലാ വൈസ് പ്രസിഡന്റ്പി.പി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ജാഫർ സാദിഖ്, പി.വി ജലാലുദ്ദീൻ, കളത്തിൽ കുഞ്ഞിമൊയ്തീൻ, മൊയ്തു കുന്നുമ്മൽ , അനസ് സൈദാർ പ്പള്ളി എന്നിവർ സംസാരിച്ചു. കെ.എം മജീദ് സ്വാഗതവും സി.ഒ.ടി ഫസൽ നന്ദിയും പറഞ്ഞു

അഴിയൂർ സുനാമി കോളനിയിൽ റമളാൻ കിറ്റ് വിതരണം ചെയ്തു
മാഹി : മാഹിസി. എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ അഴിയൂരിലുള്ള സുനാമി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും രണ്ടാം ഘട്ടം റമളാൻ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് എ.വി. യുസഫിന്റെ അധ്യക്ഷതയിൽ അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചെറിയ കോയ തങ്ങൾ വിതരണോദ്ഘടനം നിർവ്വഹിച്ചു.. ചടങ്ങിൽ കോൺഗ്രസ് നേതാവ് ടി. സി രാമചന്ദ്രൻ,അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ കെ. അലി ഹാജി, എ വി സലാം, എ വി താഹ സംസാരിച്ചു. ടി ജി ഇസ്മായീൽ സ്വാഗതവും എ വി സിദ്ധീഖ് ഹാജി നന്ദിയും പറഞ്ഞു. ശക്കിർ, റിഷാദ്, റംസാൻ, സഫ്‌വാൻ, ഉബൈസ് എന്നിവർ നേതൃത്വം നൽകി
ചിത്രവിവരണം..അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചെറിയ കോയ തങ്ങൾ കിറ്റ് വിതരണോദ്ഘടനം നിർവ്വഹിക്കുന്നു
അഴിയൂർ സുനാമി കോളനിയിൽ
റമളാൻ കിറ്റ് വിതരണം ചെയ്തു
മാഹി : മാഹിസി. എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ അഴിയൂരിലുള്ള സുനാമി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും രണ്ടാം ഘട്ടം റമളാൻ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് എ.വി. യുസഫിന്റെ അധ്യക്ഷതയിൽ അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചെറിയ കോയ തങ്ങൾ വിതരണോദ്ഘടനം നിർവ്വഹിച്ചു.. ചടങ്ങിൽ കോൺഗ്രസ് നേതാവ് ടി. സി രാമചന്ദ്രൻ,അഴിയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ കെ. അലി ഹാജി, എ വി സലാം, എ വി താഹ സംസാരിച്ചു. ടി ജി ഇസ്മായീൽ സ്വാഗതവും എ വി സിദ്ധീഖ് ഹാജി നന്ദിയും പറഞ്ഞു. ശക്കിർ, റിഷാദ്, റംസാൻ, സഫ്‌വാൻ, ഉബൈസ് എന്നിവർ നേതൃത്വം നൽകി
ചിത്രവിവരണം..അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ചെറിയ കോയ തങ്ങൾ കിറ്റ് വിതരണോദ്ഘടനം നിർവ്വഹിക്കുന്നു

താത്ത കുനിയിൽ രാധ നിര്യാതയായി. .
മാഹി : മണ്ടോള ക്ഷേത്രത്തിന് സമീപം ശ്രീരാഗത്തിൽ താത്ത കുനിയിൽ രാധ (82) അന്തരിച്ചു. 'താത്തക്കുനിയിൽ പരേതരായ ചാത്തുവിൻ്റെയും മാതുവിൻ്റെയും മകളാണ്. ഭർത്താവ് : പരേതനായ കൃഷ്ണൻ. മക്കൾ : ,വിജയൻ, ഉദയൻ ( UAE), ശ്രീജ (മാഹി മുനിസിപ്പാലിറ്റി), ഷാജി (അഴിയൂർ ബോഡ് സ്കൂൾ) പരേതനായ ശ്രീജയൻ
മരുമക്കൾ:
സുഷമ , പ്രസ്മിത, സുരേന്ദ്രൻ (റിട്ട.കേരളാ സിവിൽ സപ്ലൈസ് ) ,ഷീല (CSI കോളേജ്, മുക്കാളി)
സഹോദരങ്ങൾ: നാണു, പരേതനായ ബാലൻ, രാജൻ, ലീല പരേതരായ യശോദ, രേവതി .ശവസംസ്കാരം മാഹി മുനിസിപ്പാൽ വാതക ശ്മശാനത്തിൽ (21/03 ) വെള്ളിയാഴ്ച 11 മണിക്ക്
സൗജന്യ റേഷനരി വിതരണം ഇന്ന് മുതൽ
മാഹി:പുതുച്ചേരി സർക്കാർ പുനരാരംഭിച്ച പ്രതിമാസ സൗജന്യ റേഷൻ വിതരണത്തോടനുബന്ധിച്ച് മാഹി മേഖലക്ക് ജനുവരി - 2025 മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷനരി ചുവപ്പ് കാർഡിന് - 20 കിലോ, മഞ്ഞ കാർഡിന് - 10 കിലോ വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വച്ചു
21-03-2025 മുതൽ 27-03-2025 വരെ (ഞായറാഴ്ച്ച ഒഴികെ) വിതരണം
ചെയ്യുന്നതാണ്:-
റേഷൻ ഷാപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]
റേഷൻ ഷാപ്പ് നമ്പർ 03, 05, 16 (മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട) - MCCS മഞ്ചക്കൽ, മാഹി [FPS No.16]
റേഷൻ ഷാപ്പ് നമ്പർ 06, 10, 15, 18 (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്) - ചാലക്കര വായനശാലയ്ക്ക‌് സമീപം
4. റേഷൻ ഷാപ്പ് നമ്പർ 09, 11, 12 (പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക) - പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ
5. റേഷൻ ഷാപ്പ് നമ്പർ 07, 08, 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി) - സുബ്രമണ്യ കോവിലിന് സമീപം [FPS No.17]
6. റേഷൻ ഷാപ്പ് നമ്പർ 13, 14 (പന്തക്കല്‍, മൂലക്കടവ്) - മലബാർ കേൻസർ സെൻ്റർ റോഡ് (ശ്രീനാരായണ മഠം, പന്തോക്കാട്), പന്തക്കൽ
സമയം: രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.
2025 ഫെബ്രുവരി 1 ന് ശേഷം വിതരണം ചെയ്ത പുതിയ റേഷൻ കാർഡുടമകൾ ഇപ്പോൾ നൽകുന്ന ജനുവരി മാസത്തെ റേഷന് അർഹരായിരിക്കുന്നതല്ല)
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Mob-No: - 7306 899 601
Mob No: - 9495 6617583

മഹാത്മ ഗാന്ധി വാർഡ് കുടുംബ സംഗമം നടത്തി
ന്യൂമാഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരിങ്ങാടി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി വാർഡ് കുടുംബ സംഗമം കൊമ്മോത്ത് ബസാറിൽ നടന്നു. കുടുംബ സംഗമം കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് എൻ.കെ സജീഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ സുനിത, സിക്രട്ടറി ജുമാന റസാഖ്, ടി പി ജഗനാഥൻ, കോർണിഷ് കുഞ്ഞിമൂസ, എൻ.കെ സജിത തുടങ്ങിയവർ സംസാരിച്ചു. അബ്ദുൾ മുത്തലിബ്, അനിൽ കെ.ടി. കെ, സി.എച്ച് ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

സാമൂഹ്യ നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി തലശ്ശേരിയുടെയും കെ.പി എ എം സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം വടക്കുമ്പാടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സാമൂഹ്യ നിയമ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.സി.വേണു അധ്യക്ഷത വഹിച്ചു. അഡ്വ:എം.എസ് നിഷാദ്, പാരാലീഗൽ വളണ്ടിയർ എൻ.രാഘവൻ പിണറായി എന്നിവർ ക്ലാസ്സെടുത്തു. എ.ശശിധരൻ, എം.വൽസൻ എന്നിവർ സംസാരിച്ചു.
സാമൂഹ്യ നിയമ ബോധവൽക്കരണ ക്ലാസ്സ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ.വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വാർഡ്തല ശുചിത്വ പ്രഖ്യാപനം നടത്തി. പതിനാറാം വാർഡിൽ കിളാഞ്ചേരി പരിസരത്ത് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി ശ്രീഷ അധ്യക്ഷത വഹിച്ചു.മoത്തിൽ ബാബു, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി.പ്രഹീദ്, പി.സനീഷ്, സി ഡി എസ് ചെയർപേഴ്സൺ പി.സുജല എന്നിവർ സംസാരിച്ചു.ശുചിത്വ പ്രതിഞ്ജയും നടത്തി. കുട്ടികൾ ചേർന്ന് ബോട്ടിൽ ശേഖരിച്ച് ബോട്ടിൽ ബൂത്തിൽ നിക്ഷേപിച്ചു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group