ഓർമ്മകളുടെ തീരത്ത് അദ്ധ്യാപകരുടെ സംഗമം

ഓർമ്മകളുടെ തീരത്ത് അദ്ധ്യാപകരുടെ സംഗമം
ഓർമ്മകളുടെ തീരത്ത് അദ്ധ്യാപകരുടെ സംഗമം
Share  
2025 Mar 18, 12:37 PM
NISHANTH
kodakkad rachana
man

ഓർമ്മകളുടെ തീരത്ത്

അദ്ധ്യാപകരുടെ സംഗമം


മാഹി:1993-ൽ പുതുച്ചേരി സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായി നിയമിതരായ 153 അധ്യാപകരുടെ ഒത്തുചേരൽ പുതുച്ചേരിയിലെ ബൊളിവാർഡ് റോഡിലുള്ള ലാ-തെരേസ് റെസ്റ്റോറന്റിൽ നടന്നു.

വിവിധ സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകർ, വൈസ് പ്രിൻസിപ്പൽമാർ, ലക്ചറർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അവരുടെ പ്രാരംഭ നിയമന സമയത്ത് നടന്ന സംഭവങ്ങൾ ഓർമ്മിക്കുകയും മറ്റ് അധ്യാപകരുമായി പങ്കുവെക്കുകയും ചെയ്തു.

തിരുവണ്ടാർകോയിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കെ.ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലാപ്പാട്ട് ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സ്വാമിരാജ് ധർമ്മകൻ, പുതുച്ചേരി തെങ്കൈത്തിട്ടു തമിഴ്കണൽ ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീപരി, സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടർമാരായ കുലശേഖരൻ, ലീമാസ് സംസാരിച്ചു.

പുതുച്ചേരി സർക്കാരിന്റെ നിയമ വിവർത്തകനായ ഡോ. കലൈമാമണി സുന്ദര മുരുകൻ വിശിഷ്ടാതിഥിയായിരുന്നു

വിവിധ സർക്കാർ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

പുതുച്ചേരി സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഭാവി വിദ്യാഭ്യാസ വികസനത്തെക്കുറിച്ചും അവരെ മികച്ച പൗരന്മാരാക്കി ഉയർത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.


ചിത്രവിവരണം: 1993 ബാച്ചിലെ അദ്ധ്യാപകർ പുതുച്ചേരിയിൽ സംഗമിച്ചപ്പോൾ

whatsapp-image-2025-03-18-at-08.07.40_99a931da

മിത്തിക്കൽ പെർസ്പെക്റ്റീവ് 

ചിത്രകലാ പ്രദർശനം

ചിത്ര ഗ്രാമത്തിന് പുതുമയായി


തലശ്ശേരി : മനുഷ്യനും, പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിൽ നിന്നും പിറവിയെടുത്ത. വിഖ്യാത ചിത്രകാരൻ സി എൻ.കരുണാകരന്റെ 33 ചിത്രങ്ങളുടെ ഒരു മാസം നീളുന്നമിത്തിക്കൽ പെർസ്പെക്റ്റീവ് 

 പ്രദർശനത്തിന് കതിരൂർ ആർട്ട് ഗാലറിയിൽ തുടക്കമായി.

എം.ഗോവിന്ദന്റെ ചിന്തകളിൽ നിന്ന് ഉരുവം പ്രാപിച്ച മാനവികതയുടെ നിദർശനങ്ങൾ രചനകളെ സ്വാധീനിച്ചതായി കാണാം.

ജീവിതത്തിന്റെ ഇല്ലായ്മകളോടുള്ള ചെറുത്ത്നിൽപ്പിന്റേയും, വർണ്ണവിന്യാസങ്ങളുടെ വ്യതിരിക്തമായ പ്രയോഗങ്ങളുടേയും ദൃശ്യചാരുത വഴിയുന്ന രചനകൾ ചിത്രകാര ഗ്രാമത്തിന് നൂതനമായ ദൃശ്യാനുഭവമായി.

ഒരവതാരികയുടെ പിൻബലമില്ലാതെ തന്നെ ആസ്വാദകന് തിരിച്ചറിയാൻ കഴിയുന്ന ചിരപ്രതിഷ്ഠ നേടിയ സി എന്നിന്റെ രചനാ രീതി ,പുതുതലമുറ കലാ കൃത്തുക്കളെ ഏറെ സ്വാധിനിക്കുന്നതായി.

കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ ഗംഗാധരൻ മംഗലശ്ശേരിയാണ് പ്രദർശനം

 ഉദ്‌ഘാടനം ചെയ്തത്. അത്യുത്തര കേരളത്തിൽ ആദ്യമായാണ് സി എന്നിന്റെ തനത് എണ്ണച്ചായ രചനകളുടെ എകാംഗ പ്രദർശനം നടക്കുന്നത്. ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മയായി മാറുകയായിരുന്നു പ്രദർശനോദ്ഘാടനം .

 യോഗത്തിൽ ലളിത കലാ അക്കാദമി സെക്രട്ടരി എബി എൻ ജോസഫ് .

ഈശ്വരി കരുണാകരൻ, ഗംഗാധരൻ മംഗലശ്ശേരി, ശാലിനി എം ദേവൻ, ശ്രീജിത്ത്‌ ചോയൻ, പി പി സനിൽ . സംസാരിച്ചു. പ്രമുഖ ചിത്രകാരന്മാരായ കെ.എം. ശിവകൃഷ്ണൻ

പ്രൊഫ:എ.ടി. മോഹൻ രാജ്, പൊൻ മണി തോമസ്, കലൈമാമണി സതീ ശങ്കർ, എ സത്യനാഥ്, സുരേഷ് കൂത്തുപറമ്പ്, കെ.കെ.സനിൽകുമാർ , കെശശികുമാർ , ജോയ് ചാക്കോ, ജോളി എം സുധൻ, കൃഷ്ണദാസ് കടമേരി തുടങ്ങിയവർ സംബന്ധിച്ചു.

 പ്രശസ്ത സിനിമാ സംവിധായകൻ ടി വി ചന്ദ്രൻഒരുക്കിയ കരുണാകരൻ -ദി ആർട്ടിസ്റ്റ്എന്ന 43 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി സിനിമ പ്രദർശനവുമുണ്ടായി.


ചിത്രവിവരണം: മിത്തിക്കൽ , പെർസ്പെക്റ്റീവ് 

ചിത്രകലാ പ്രദർശനത്തിനെത്തിയ ജില്ലയിലെ ചിത്രകാരൻമാർ

whatsapp-image-2025-03-18-at-08.08.56_c89b4f45

മെഡിക്കൽ കോളജ്

വിദ്യാർത്ഥികൾ അനിശ്ചിതകാല

സമരം തുടങ്ങി


മാഹി: മുഖ്യമന്ത്രി ഉറപ്പ് പാലിക്കണമെന്നും, പ്രതിമാസ സ്റ്റൈപ്പന്റ്

5000ത്തിൽ നിന്ന് 20,000 രൂ യാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ചാലക്കരയിലെ രാജീവ് ഗാന്ധി ഗവ: ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരം തുടങ്ങി.

സ്റ്റൈപ്പന്റ് ഉയർത്തുമെന്ന് 2022 ൽ

മുഖ്യമന്ത്രി എൻ. രംഗസ്വാമി ഉറപ്പ് നൽകിയതായിരുന്നു. എം എൽ എമാരായ രമേശ് പറമ്പത്ത്, ശിവ എന്നിവർ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടികളുണ്ടായില്ല.

ഇത് സംബന്ധിച്ച് സ്പീക്കർ,ഗവർണ്ണർ തുടങ്ങിയവരടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. മൂന്ന് വർഷമായിട്ടും വാഗ്ദാനം പാലിക്കപ്പെടാത്തതിനാലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചിട്ടുള്ളത്. പുതുച്ചേരിയിൽ ആയുഷ് ആസ്ഥാനമന്ദിരത്തിന് മുന്നിൽ സമരം നടക്കുമ്പോൾ, മാഹിയിൽ രാജീവ് ഗാന്ധി ആയുർവേദ കോളജ് കാമ്പസിൽ പ്രകടനവും ധർണ്ണയും നടന്നു.

വിദ്യാർത്ഥി സംഘടനാ നേതാക്കളായ എൻ. കാർത്തികേയൻ, രാജശ്രീ, രഞ്ചിത്ത് റാത്തോഡ്, ഉമേശ് സിങ്ങ് യാദവ് . ചാരുമതി , ദിവ്യ,ശ്രീ  ,കൃഷ്ണ പ്രിയ, രിത്വ, സോവലറാം നേതൃത്വം നൽകി.


ചിത്രവിവരണം: മെഡിക്കൽ വിദ്യാർത്ഥികൾ ചാലക്കര ആയുർവ്വേദ മെഡിക്കൽ കോളജിന് മുന്നിൽ നടത്തിയ ധർണ്ണ

whatsapp-image-2025-03-18-at-08.09.11_0d41de3e

എം.വി.ഗോവിന്ദൻ

കൊടിയേരിയുടെ വീട്

സന്ദർശിച്ചു


തലശ്ശേരി : സി പി എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മാസ്റ്റർ കോടിയേരി ബാലകൃഷ്ണൻ്റെ വീട് സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏറിയ സെക്രട്ടറി സി കെ രമേശൻ, ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഏറിയ കമ്മിറ്റി യംഗം കെ ജയപ്രകാശൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.


ചിത്രവിവരണം: സി.പി.എം. സംസ്ഥാന സെക്രട്ടരി എം.വി.ഗോവിന്ദൻ മാസ്റ്റർ കോടിയേരിയുടെ പ്രതിമക്കരികിൽ

whatsapp-image-2025-03-18-at-08.09.25_532c3c05

ഫുട്ബാൾ ടൂർണ്ണമെന്റ് തുടങ്ങി


തലശ്ശേരി:സി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടക്കുമ്പാട് ലക്കി സ്റ്റാർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അറുപത്തിരണ്ടാമത് സെവൻസ് നൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറിന് കൂളി ബസാർ ഇ എം എസ് മിനി സ്റ്റേഡിയത്തിൽ തുടക്കമായി.

അഡ്വ:എം.കെ.അശോകൻ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു.കളിക്കാരെ പരിചയപ്പെട്ടു.തുടർന്ന് പതാക ഉയർത്തി.എ. രമേശ് ബാബു ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.ലക്കി സ്റ്റാർ ഫുട്ബോൾ അക്കാദമിയിലെ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എ.രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു.ലക്കി സ്റ്റാർ ക്ലബ്ബ് ഫുട്ബോൾ അക്കാദമി കോച്ച് നിരൂപ്, പ്രഭാകരൻ,വൽസൻ എന്നിവർ സംസാരിച്ചു.കെ.എൻ.ശ്രീലേഷ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന മൽസരത്തിൽ ഗാരിസൺ എഫ് സി കോയ്യോടിനെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി സെവൻസ് താഴെക്കാവ് അണ്ടലൂർ ജേതാക്കളായി.


ചിത്രവിവരണം: ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്ത് അഡ്വ: എം.കെ.അശോകൻ കളിക്കാരുമായി പരിചയപ്പെടുന്നു.

പി.കെ. ഉസ്മാൻ മാസ്റ്റർ

സ്മൃതിദിനം ആചരിക്കും.


മാഹി: മയ്യഴി വിമോചന സമര ചരിത്രത്തിലെ ധീര രക്തസാക്ഷി പി.കെ. ഉസ്മാൻ മാസ്റ്ററുടെ ഒർമ്മ ദിനം 2025 മാർച്ച് 23 ന് രാവിലെ 10 മണിക്ക് ആചരിക്കും.

ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ 'സഹപാഠി'യുടെ നേതൃത്വത്തിലാണ് സ്മൃതിദിന പരിപാടി സംഘടിപ്പിക്കുക.

ഉസ്മാൻ മാസ്റ്ററുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ പരിപാടി ആരംഭിക്കും.

കോഴിക്കോട് സർവ്വകലാശാല ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫ: ഇ. ഇസ്മായിൽ അനുസ്മരണ പ്രഭാഷണം നടത്തും.

whatsapp-image-2025-03-18-at-08.10.51_900c4b7d

ചരമവാർഷിക ദിനാചരണം ആചരിച്ചു


തലശ്ശേരി : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന എൽഎസ് പ്രഭുവിന്റെ 81-ാം ചരമവാർഷിക ദിനാചരണം, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

എൽ എസ് പ്രഭു മന്ദിരത്തിൽ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ഉച്ചുമ്മൽ ശശി, പത്മജ രഘുനാഥ്, ഇ.വി ജയകൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ ,എ.ഷർമിള, എം.പി.സുധീർ ബാ ബു, പി.സുകുമാരൻ ,ജെതീന്ദ്രൻ കുന്നോത്ത്, ഒ.ഹരിദാസ് , അഡ്വ: കെ.സി.രഘുനാഥ് സംസാരിച്ചു.

കെ.രമേശ്, എ.വി.രാമദാസ് , സി. വിചിത്രൻ ,കെ.ഷുഹൈബ് ,കെ.കെ.രാമചന്ദ്രൻ , പി.അനിൽ കുമാർ നേതൃത്വംനൽകി.


ചിത്ര വിവരണം:എൽ എസ് പ്രഭു മന്ദിരത്തിൽ ഛായാ ചിത്രത്തിന് മുന്നിൽ കോൺ: പ്രവർത്തകർ നടത്തിയ പുഷ്പാർച്ചന

ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ്

ക്ലബിന് വിജയം, സെമിയിൽ


തലശ്ശേരി:കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് 8 വിക്കറ്റിന് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു .

ചൊവ്വാഴ്ച ബി ഡിവിഷൻ ലീഗ്  മൽസരത്തിൽ രാവിലെ ആദ്യ സെമിയിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് രണ്ടാം സെമിയിൽ ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനേയും നേരിടും.

ഭാരതീയ അഭിഭാഷക

പരിഷത്ത് ജില്ലാ സമ്മേളനം

നടത്തി


മാഹി: ഭാരതീയ അഭിഭാഷക പരിഷത്ത് 13 -മത് കണ്ണൂർ ജില്ലാസമ്മേളനം മാഹി ശ്രീ നാരായണ ബി എഡ് കോളെജ് ഓഡിറ്റാറിയത്തിൽ വെച്ച് നടന്നു.

ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സമിതിയംഗം അഡ്വ. സി.കെ. ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയതു. ജില്ല പ്രസിഡണ്ട് അഡ്വ. എം.കെ. രഞ്ചിത്ത് അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന സംഘടനാ പർവ്വം ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പി. സന്ദീപ് കുമാർ സ്വാഗതവും അഡ്വ. ടി.സി. വത്സരാജ് നന്ദിയും പറഞ്ഞു.

കണ്ണൂർ ജില്ല ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ

പ്രസിഡണ്ട്അഡ്വ. സി ദീപക്

വൈസ് പ്രസിഡണ്ട്മാർ:

അഡ്വ. രാജേഷ് ഖന്ന

അഡ്വ. കെ. ബാബുരാജ്

അഡ്വ. വി.വി.ഷൈമ

സിക്രട്ടറി : അഡ്വ. കെ. ജോജു

ജോ : സിക്രട്ടറിമാർ

അഡ്വ.പി.അനിൽകുമാർ

അഡ്വ. സി. എച്ച്. നിധിൻ

അഡ്വ. കെ.പി. ആതിര

ട്രഷറർ അഡ്വ. പി.ടി.രഞ്ചൻ

whatsapp-image-2025-03-18-at-09.19.02_879d3eb0

മേൽക്കൂര പൊളിച്ചിട്ട്

ഒന്നര മാസം: മഴവെള്ളം

സ്കൂളിനകത്ത്


മാഹി.. പള്ളൂർ വി.എൻ.പി.ഗവ: ഹയർ സെക്കൻഡറിസ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചിട്ട് ഒന്നര മാസമായിട്ടും ,പുനർ നിർമ്മിക്കാത്തത് മൂലം മഴ വെള്ളമത്രയും മുറികൾക്കുള്ളിലായി. വൈസ് പ്രിൻസിപ്പാൾ, പ്രധാനാദ്ധ്യാപകൻ എന്നിവരുടെ മുറികൾ താത്ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. അമൂല്യഗ്രന്ഥങ്ങളടക്കമുള്ള ലൈബ്രറിയടക്കം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. തമിഴ് നാട്ടുകാരനാണ് കോൺട്രാക്ട മേലോടും അടിയോടുമടക്കം പാകിയ ഈ കെട്ടിടത്തിലെ മരത്തിന്റെ വാരികൾ മാത്രമാണ് ദ്രവിച്ചിരുന്നത്. അത് മാത്രം മാറ്റിയാൽ മതിയായിരുന്നു. കുട്ടികൾക്ക് ക്ലാസ്സിൽ നല്ല തണുപ്പ് ലഭിക്കുമായിരുന്നു. പകരം ഷീറ്റിടുകയാണ് ചെയ്യുന്നത്. ഇതോടെ ചൂട് കൂടും. ഇതിനകം രണ്ട് കനത്ത മഴ നനഞ്ഞിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പു തന്നെ ജനശബ്ദം മാഹിയടക്കമുള്ള സംഘടനകൾ ഇക്കാര്യം മാഹി അഡ്മിനിസ്ട്രേറ്ററുടേയും,സി.ഇ.ഒ വിന്റേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവർ നേരിൽ സന്ദർശിച്ച്ബോ ധ്യപ്പെട്ടതുമാണ്. വി.എൻ .പി.സ്കൂളിന്റെ പൈതൃക ഭംഗിയുളള കെട്ടിടമാണിത്.


ചിത്രവിവരണം: മഴ നനയാൻ വിധിക്കപ്പെട്ട പള്ളൂർ വി.എൻ . പി.ഗവ.എച്ച്.എസ്.സ്കൂൾ കെട്ടിടം

whatsapp-image-2025-03-18-at-10.24.17_8ac0bdbe

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് 

നങ്ങാറത്ത് പീടികയിലെ കുന്നത്ത് കുനിയിൽ ഷൈജുവിന്റെ വീടിന്റെ മുൻഭാഗം പാടേ തകർന്ന നിലയിൽ

whatsapp-image-2025-03-18-at-10.25.14_0dac76e1

എരഞ്ഞോളി ഗ്രാമപഞ്ചായത്ത്

വാർഡ്തല ശുചിത്വ  

പ്രഖ്യാപനം


എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വാർഡ്തല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി റോഡ് ശുചീകരണത്തിന് കുടുംബശ്രീ അംഗങ്ങൾക്ക് ചൂൽ കൈമാറി.അതിൻ്റെ ഭാഗമായി മലാൽ അഞ്ചാം വാർഡിൽ നിന്നും വാർഡ് സമിതി ആലോചിച്ച് ശുചിത്വ മേഖലയിൽ നമ്മുടെ പ്രദേശത്തെ റോഡിനെയും തോടിനെയും സംരക്ഷിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് 150 മീറ്റർ വീതം റോഡ് കുടുംബശ്രീക്ക് വീതിച്ചു നൽകി റോഡിൻ്റെ ശുചിത്വവും സംരക്ഷണവും കുടുംബശ്രീയെ ഏൽപ്പിച്ചു.ഹരിത കേരള മിഷൻ ജില്ല കോ ഓഡിനേറ്റർ സോമശേഖരൻ കുടുംബശ്രീ അംഗങ്ങൾക്ക് ചൂൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.പിണറായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് കക്കോത്ത് രാജൻ വിശിഷ്ടാതിഥിയായിരുന്നു.വൈസ് പ്രസിഡൻറ് പി.വിജു സ്വാഗതം പറഞ്ഞു.

whatsapp-image-2025-03-18-at-08.11.16_235e26a7

എൻ. ലീല നിര്യാതയായി


തലശ്ശേരി : ചിറക്കൽ ചിറക്ക് സമീപം ദീപക് വീട്ടിൽ എൻ. ലീല (82) നിര്യാതയായി. തളിപ്പറമ്പ് സർ സയ്യിദ് കോളജ് റിട്ട: ഹിന്ദി അധ്യാപികയാണ്.

പരേതനായ അഡ്വ. കെ. ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ: മീന (മുംബൈ), സോന (അധ്യാപിക. ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ഡോ. ദീപക് ( കണ്ണൂർ സർവകലാശാലാ ), അഡ്വ. എൻ.കെ. സജ്ന (മാഹി ) . മരുമക്കൾ: കെ.കെ. ഗംഗാധരൻ (മുംബൈ), സുധീർ ബാബു (മേലൂർ), ജിഷ ( കാഞ്ഞങ്ങാട്), ഒ.പി. ശിവദാസ് ( ബിസിനസ് - മാഹി ), സഹോദരങ്ങൾ: ഡോ. പ്രഭാകരൻ മട്ടന്നൂർ, പരേതനായ ഗോപാലൻ കമ്പൗണ്ടർ തലശ്ശേരി.

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW