പ്രപഞ്ച നിഗൂഢത തേടി മണിമേഘല നടനമാടി ചാലക്കര പുരുഷു

പ്രപഞ്ച നിഗൂഢത തേടി മണിമേഘല നടനമാടി ചാലക്കര പുരുഷു
പ്രപഞ്ച നിഗൂഢത തേടി മണിമേഘല നടനമാടി ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Mar 16, 11:44 PM
NISHANTH
kodakkad rachana
man

പ്രപഞ്ച നിഗൂഢത തേടി

മണിമേഘല നടനമാടി


ചാലക്കര പുരുഷു


തലശ്ശേരി: സ്ത്രീ ശക്തിയുടെ ആത്മിയ വീര്യവും, നടന്ന ചാരുതയുടെ

അഭൗമ സൗന്ദര്യമുള്ള നൂതനമായ മോഹിനിയാട്ട അവതരണത്തിന് ജഗന്നാഥ ക്ഷേത്രം വേദിയായി.

ഒരു സ്ത്രീയെ കുറിച്ചുള്ള കേവല വർണ്ണനകൾ മാത്രമല്ല സാക്ഷാൽ ശ്രീ ശങ്കര വിരചിതമായ 'സൗന്ദര്യലഹരി'. പ്രപഞ്ചത്തിന്റെ

ആധാരശിലയെ കുറിച്ചും, പ്രപഞ്ചരഹസ്യങ്ങളെ സംബന്ധിച്ചുമുള്ള ഗൂഢമായൊരു അർത്ഥതലം കൂടിയുണ്ടതിന്. ശ്രീ ആദിശങ്കരൻ തന്റെ സൃഷ്ടിയിൽ അതിനെ ഗുപ്തമാക്കി വച്ചു. ഭക്തന് അതു ഭഗവതി

സ്തുതിയാണെങ്കിൽ, വൈജ്ഞാനികർക്കത് വിദ്യാവർദ്ധിനിയാണ് .സൗന്ദര്യലഹരി തേടിയുള്ള ശ്രീ ശങ്കര ഭഗവത് പാദവീരചരിതം ഇവിടെ ആത്മാന്വേഷണത്തിലൂടെ ഒരു നൃത്തമായി മണിമേഘല അവതരിപ്പിച്ചു.

ഒരു ശാസ്ത്രജ്ഞന്റെ ത്വരപോലെ, താപസ്സന്റെ ആത്മാന്വേഷണം പോലെ ഒരു നർത്തകിയുടെ ആത്മാവിഷ്കാരമായി ഈ സൗന്ദര്യലഹരി. 

.. സൗന്ദര്യലഹരി എന്ന ബൃഹദ് കാവ്യത്തെപ്പറ്റി സംസാരിക്കുമ്പോൾ നർത്തകിക്ക് പറയുവാനുള്ളത്,

പ്രപഞ്ചസൃഷ്ടിയെ കുറിച്ചാണ് ' 'പ്രപഞ്ചത്തിന്റെ ശ്വാസവും എന്റെ ശ്വാസവും ഒന്നാണ്; പ്രപഞ്ചത്തിന്റെ ബോധവും എന്റെ ബോധവും ഒന്നു തന്നെയാണ്‌: അതുകൊണ്ട് തന്നെ    അവർണ്ണനീയമായ പ്രപഞ്ചരഹസ്യത്തെ 

ഉടലിൽ അവാഹിചുകൊണ്ട് പ്രപഞ്ചത്തിന്റെ അവർണ്ണനീയമായ സൗന്ദര്യത്തെക്കുറിച്ചും നമ്മുടെഗ്രഹമായഭൂമിയുടെസൃഷ്ടിയെക്കുറിച്ചുംഭൗതികവുംആത്മീയവുമായസഞ്ചാരത്തെക്കുറിച്ചും ഭൂമിയുടെ താളഭാവ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാംആത്മീയമായും ഭൗതികമായും സംസാരിക്കുകയാണ് ഈ നൃത്തശിൽപ്പം. ഒരു യോഗിയുടെ ധ്യാനത്തിൽ നിന്നും ഉദ്ഭൂതമാകുന്ന വെളിച്ചം..

പ്രപഞ്ചത്തിൽ ലയിക്കുംപോലെ ചുവടുകൾ ലയിയ്ക്കുന്നു.. അവിടെ നർത്തകി സ്വയം പ്രകാശിക്കുന്നു ,ആനന്ദം പരിസരങ്ങളിൽ പ്രസരിക്കുന്നു..ഒരു പെൺകുട്ടി വളർന്ന് ഒരു സ്ത്രീയായി പക്വത പ്രാപിക്കുന്നതുപോലെ,

 

manimek

ഭൂമി യുഗങ്ങളിൽ എണ്ണമറ്റ പരിവർത്തനങ്ങൾക്ക് വിധേയമായി, നാം കാണുന്ന പരിസ്ഥിതിയെ രൂപപ്പെടുത്തുകയാണ്. രണ്ടിലും അന്തർലീനമായ ശക്തിയെ പ്രതിഫലിപ്പിക്കുന്ന  വളർച്ചയെ ,വികാസത്തെ , പരിണാമത്തെ സൗന്ദര്യ ലഹരിയിലൂടെ ഇവിടെ ചിത്രീകരിക്കുന്നു

ഈമോഹിനിയാട്ടനൃത്തരൂപംചിട്ടപ്പെടുത്തിയിരിക്കുന്നത്പ്രശസ്ത മോഹിനിയാട്ടംനർത്തകി മണിമേഖലതന്നെയാണ്.

 നൃത്താവിഷ്കാരത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് 'ഒരേ സമയംഹിന്ദുസ്ഥാനിയിലുംസോപാനസംഗീതത്തിലുമാണ് .സോപാനസംഗീതം പ്രശസ്ത സോപാനസംഗീതജ്ഞനായ ഏലൂർ ബിജുവും , ഹിന്ദുസ്ഥാനി സംഗീതം ഹിന്ദുസ്ഥാനി ഗായികയും സംഗീതസംവിധായകയു മായ നിമിഷ കുറുപ്പത്തും

ചെണ്ട ഇടക്കാ .കലാമണ്ഡലം അനീഷ് കരിമ്പുഴ, മൃദംഗം വിഗ്നേഷ് കെ. എസ്., തബല രോഹിത്, ഹിന്ദുസ്ഥാനി 'ഫ്രൂട്ട് ഭദ്രപ്രിയ,വയലിൻ ആദിത്യ അനിൽ എന്നിവരാണ്പിന്നണിയിൽ.


ചിത്രവിവരണം: പ്രശസ്ത നർത്തകി മണിമേഘല മോഹിനിയാട്ടം അവതരിപ്പിക്കുന്നു


whatsapp-image-2025-03-16-at-22.53.01_f77049b3

ആരവങ്ങളടങ്ങി

ജഗന്നാഥന്റെ

ഉത്സവ ക്കൊടിയിറങ്ങി


തലശ്ശേരി: ഇരവുകളെ പകലുകളാക്കി മാറ്റിയ എട്ട് ദിവസത്തെ മഹോത്സവത്തിന് ആയിരങ്ങളെ സാക്ഷി നിർത്തി ഇന്നലെ രാത്രി 10.45 ന് കൊടിയിറങ്ങി. പരവൂർ രാകേഷ് തന്ത്രിയാണ് കൊടിയിറക്കൽ ചടങ്ങിന് നേതൃത്വംനൽകിയത്.

പ്രസിഡണ്ട് അഡ്വ: കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ.കെ.അജിത്ത് . സി. ഗോപാലൻ, കണ്ട്യൻഗോപി , രാഘവൻ പൊന്നമ്പത്ത്, രാജീവൻ മാടപ്പീടിക തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീ കോവിലിനകത്ത് നടന്ന പ്രത്യേക പൂജക്ക് മേൽശാന്തി ഉദയൻ ശാന്തിമാരായ വിനു, ലജീഷ്, സംജിത്ത്, ഷിബു

കാർമ്മികത്വം വഹിച്ചു.

വൈകീട്ട് അഞ്ച് മണിക്ക് നടന്ന ആറാട്ട് എഴുന്നള്ളത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഗജവീരന്മാർ, നാദസ്വരമേളം, പഞ്ചവാദ്യം, മുത്തുക്കുടകൾ അമ്പലക്കൊടികൾ,

താലപ്പൊലിയേ,ന്തിയ നൂറ് കണക്കിന് ബാലികമാർ ,വിശ്വാസികൾ എന്നിവർ അണിചേർന്നു. ചക്യത്ത് മുക്കിലെ അമ്യതാനന്ദമയീ മഠം ഉൾപ്പടെ നിരവധി കേന്ദ്രങ്ങളിൽ ഘോഷയാത്രക്ക് വരവേൽപ്പ് ലഭിച്ചു. ദീപാലംകൃതമായ വി ഥികളിലൂടെ അനുധാവനം ചെയ്ത ഘോഷയാത്രക്ക്

 വഴി നീളെ മെഴുക് തിരികളും, ചെരാതുകളും കത്തിച്ചു വെച്ച് വീട്ടുകാരും, സ്ഥാപനങ്ങളും വരവേറ്റു.

ക്ഷേത്രച്ചിറയിൽ ഭക്തി നിർഭരമായ ആറാട്ട് മഹോത്സവം നടന്നു. 108 കുടം വെള്ളം പുറത്തേക്ക് ഒഴുക്കി ചിറക്ക് ശുദ്ധി ക്രിയ നടത്തി. ശീവേലി വിഗ്രഹവും, പൂജാസാമഗ്രികളും ശംഖൊലിയോടു കൂടി മൂന്ന് തവണ തന്ത്രിയും,ശാന്തിമാരും സ്റ്റാനം ചെയ്തു.

ക്ഷേത്രത്തെ വലം വെച്ച് കൊടിയിറക്കുമ്പോൾ നമസ്ക്കാര മണ്ഡപത്തിൽ സമർപ്പിച്ചു.

നേരത്തെ കലാർപ്പിത നൃത്തവിദ്യാലയത്തിന്റെ

ഷാനി വിൻസന്റിന്റെ നേതൃത്വത്തിൽഅവതരിപ്പിച്ച ഭരതനാട്യം, നാടൻ കലാരൂപങ്ങൾ, എന്നിവയും, പ്രശസ്ത നർത്തകി മണിമേഘല ടീച്ചറും സംഘവും അവതരിപ്പിച്ച മോഹിനിയാട്ട നൃത്താവിഷ്ക്കാരവും, ഗാനമേളയും അരങ്ങേറി.

ക്ഷേത്ര പ്രതിഷ്ഠയെ ആധാരമാക്കി സ്വാമി പ്രേമാനന്ദ പ്രഭാഷണം നടത്തി.

ഭക്തജനങ്ങൾക്ക് നന്ദി അറിയിച്ചു.

മുൻ വർഷങ്ങളേക്കാളും പ്രാഢിയോടെ മഹോത്സവം വിജയിപ്പിച്ച ഭക്തജനങ്ങളോടും , പൊലീസ്, നഗരസഭാ ആരോഗ്യ വകുപ്പ്, ഹരിത സേന,വൈദ്യുതി വകുപ്പ് ഫയർ സർവിസ് തുടങ്ങിയവയുടെ അധികൃതരോടും ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനും, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലനും നന്ദി അറിയിച്ചു.


ചിത്രവിവരണം: ഇന്നലെ രാത്രി നടന്ന ആറാട്ട് ഘോഷയാത്ര

ഇന്നലെ രാത്രി 10.45 ന് കൊടിയിറക്കം കാണാൻ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ വന്നെത്തിയ വിശ്വാസികൾ

whatsapp-image-2025-03-16-at-22.19.47_a5e39a64

മാഹിയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയായ

സബർമതി ഫുഡ് ഫെസ്റ്റിവെലിന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം : മാഹി എം എൽ എ രമേശ് പറമ്പത്ത്നിർവ്വഹിക്കുന്നു


whatsapp-image-2025-03-16-at-22.20.15_250afb65

ഉടമയറിയാതെ ആഢംബര ബൈക്ക് തട്ടിയെടുത്തു.


മാഹി:ഉടമ അറിയാതെ ആഢംബര ബൈക്ക് സ്വന്തം ബന്ധുവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ആൾക്കെതിരെ കേസ് .

ബന്ധുവിനെയും ഭാര്യാ പിതാവിനെയും വെട്ടിച്ചാണ് സംഭവം..

ഇതേകുറിച്ച് പളളൂർ പൊലീസ് പെരിങ്ങത്തൂർ സ്വദേശിയും ബാംഗ്ലൂരിൽ തലശ്ശേരി റസ്റ്റോറൻ്റ് എന്ന പേരിൽഹോട്ടൽ നടത്തുന്നയാളുമായ ഇസ്മയിൽ എന്ന പി.കെ. ഇസ്മുവിനെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

പെരിങ്ങത്തൂർ സ്വദേശി പി.കെ.ഇസ്മയിൽ പളളൂരിലെ നിലോഫലും ബന്ധുക്കളാണ്.

നിലോഫലിൻ്റെ പതിമൂന്നര ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിഡ്‌സൺമോട്ടോർ ബൈക്ക് വില്പന നടത്താമെന്ന് പറഞ്ഞ് ഇസ്മയിൽ നിലോഫലിൻ്റെ വീട്ടിൽ നിന്ന് എടുത്തു കൊണ്ടു പോകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാതായപ്പോൾ ആർ.ടി.ഒ. ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇസ്മയിൽ വ്യാജ ഒപ്പിട്ട് ഇദേഹത്തിൻ്റെ ഭാര്യയുടെ പിതാവ് കല്ലൻ പറമ്പത്ത് മൂസ്സയുടെ പേരിൽ വാഹനം മാറ്റിയതായി കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഭാര്യ പിതാവ് പോലും അറിയാതെയാണ് വാഹനം അയാളുടെ പേരിൽ മാറ്റിയതെന്ന് കണ്ടെത്തി.

തുടർന്ന് പള്ളൂർ പൊലീസിൽ പരാതി നല്കിയതോടെ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ഇയാളെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്..


nmb

xzx
whatsapp-image-2025-03-16-at-22.34.24_6eec392c

നാലുതറ മർച്ചന്റ്സ് ആന്റ് ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്റേയും,ഡോ: ചന്ദ്രകാന്ത് നേത്രാലയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധന / തിമിര നിർണ്ണയകേമ്പ് രമേശ് പറമ്പത്ത് എം എൽ എ . പള്ളൂർ വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുന്നു


ലഹരി കേസുകളെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല : എം.വി.ജയരാജൻ


തലശ്ശേരി:ലഹരി കേസുകളെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒട്ടും ഭൂഷണമല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. രാഷ്ട്രീയത്തിനതീതമായി ലഹരിക്കെതിരെ പൊതുജനമുണരണമെന്നും എം വി ജയരാജൻ പറഞ്ഞു.

വയലളം റീഡേർസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഞാറ്റ്വേല ശ്രീധരൻ്റെ ആത്മകഥ ഓർമ്മകളുടെ തിറയാട്ടം രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പൊലീസും എക്സൈസും ഡീ ഹണ്ട്, യോദ്ധാവ് തുടങ്ങിയ ഒട്ടേറെ പദ്ധതികളിലൂടെ ലഹരി ഉപയോഗിക്കുന്ന വരെയും വിൽപന നടത്തുന്ന വരെയും കണ്ടെത്തുന്നതിന് സ്തുത്യർഹമായ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ച കൊണ്ട് 5600 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ലഹരി കേസുകൾ ചാർജ് ചെയ്യുന്നത് കേരളത്തിലാണെന്ന് നാം തിരിച്ചറിയണം 

98 ശതമാനം ശിക്ഷാ നിരക്കുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും, ഇതുകൊണ്ട് മാത്രം ലഹരിയെ പിടിച്ചുനിർത്താൻ കഴിയില്ലെന്നും ലഹരിക്കെതിരെ ജനങ്ങൾ ഉണരണമെന്നും എം വി ജയരാജൻ പറഞ്ഞു. 

ദീർഘകാലത്തെ സർക്കാർ ഓഫീസ് ജീവിതം 

ഉദ്യോഗസ്ഥരെ മുരടിച്ച മനസ്സുകളുടെ ഉടമകളാക്കി മാറ്റും. ബ്യൂറോക്രാറ്റുകൾ അങ്ങനയാണ്.

പാവപ്പെട്ടവൻ്റെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന ഉദ്യോഗസ്ഥന് മാത്രമെ വിരമിച്ച് കഴിഞ്ഞാലും 

പാവങ്ങളോടും, ജനങ്ങളോടും, നാടിനോടും ഒപ്പം നിൽക്കാൻ സാധിക്കുകയുള്ളൂ.

ഞാറ്റ്വേലശ്രീധരൻ്റെ ജീവിതവും, പുസ്തകവും അത്തരത്തിലുള്ളതാണെന്നുംജയരാജൻ പറഞ്ഞു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി അധ്യക്ഷത വഹിച്ചു.പ്രഫ. എൻ. യതീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ചെറുകഥാ കൃത്ത് കെ. ടി. ബാബുരാജ് പുസ്തക പരിചയം നടത്തി. ഡോ. കുമാരൻ വയലേരി മുഖ്യാതിഥി ആയിരുന്നു. നഗര സഭ അംഗങ്ങളായ ബേബി സുജാത, എം. എ. സുധീഷ്, ഇഎംഎസ് വായനശാല സെക്രട്ടറി പി. പ്രമോദ്, അഞ്ജുഷ, റീഡേഴ്‌സ് സെന്റർ പ്രസിഡന്റ് കെ. സുരേഷ് മാസ്റ്റർ,എ. കെ. ചന്ദ്രൻ സംസാരിച്ചു.


asdfg

ലഹരിക്കെതിരെ

നാടിൻ്റെ താക്കീത്

ചോമ്പാല : വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും ലഹരി വില്‍പ്പനക്കെതിരെയും ബോധവല്‍ക്കരണ സന്ദേശവുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചോമ്പാലയിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. 

തട്ടോളിക്കര ശ്രീനാരായണ ഗുരുമഠം പരിസരത്തു ആരംഭിച്ച് മുക്കാളിയില്‍ സമാപിച്ച കൂട്ടടനത്തം വടകര കോസ്റ്റല്‍ പോലീസ് എസ്.ഐ. അബുദുള്‍ സലാം ഉദ്ഘാടനം ചെയ്തു. 

flag

ചോമ്പാല എസ്.ഐ. മനീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സോമസുന്ദരന്‍.കെ.എം. എക്‌സൈസ് ഓഫീസര്‍മാരായ മുസ്ബിന്‍, അനിരുദ്ധ് എന്നിവരും കൂട്ടനടത്തത്തിന് നേതൃത്വം നല്‍കി. 

അഴിയൂര്‍, ഏറാമല, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റീന രയരോത്ത്, ഗിരിജ കളരിക്കുന്നുമ്മല്‍, രാമകൃഷ്ണന്‍, വിജയസന്ധ്യ തുടങ്ങി ജനപ്രതിനിധികള്‍, വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, ഷോട്ടോക്കാന്‍ കരാട്ടേ സെന്റര്‍ വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ തുടങ്ങി അഞ്ഞൂറിലേറെആളുകള്‍ കൂട്ടനടത്തത്തില്‍ പങ്കാളിയായി.


പ്രകടന ശേഷം മു ക്കാളിയിൽ നടന്ന പൊതുയോഗത്തിൽവിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാരായ വിജയ് സന്ധ്യ ഗിരിജ രാമകൃഷ്ണൻ എന്നിവർ ലഹരിക്കെതിരെ സംസാരിച്ചു സംസാരിച്ചു

reena_1742056805

പ്രകടന ശേഷം മു ക്കാളിയിൽ നടന്ന പൊതുയോഗത്തിൽവിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർമാരായ വിജയ് സന്ധ്യ ഗിരിജ രാമകൃഷ്ണൻ എന്നിവർ ലഹരിക്കെതിരെ സംസാരിച്ചു സംസാരിച്ചു


ലഹരിക്കെതിരെ

നാടിൻ്റെ താക്കീത്

VIDEO

https://www.youtube.com/watch?v=vyUZQWodDGo&t=337s


കവിത   

രചന : രാജൻ ബത്തേരി 



cc

ആരോഗ്യ കേന്ദ്രത്തിന് ആദ്യ സംഭാവന


മാഹി:അഴിയൂർ പഞ്ചായത്ത്‌ 12ാം വാർഡിൽ ഹാർബറിന് സമീപമായി ഒരു ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നതിന് ദുബൈയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ റഹീം മറിയാസിന്റെ വക ആദ്യ ഗഢു ഫണ്ട് അഴിയൂർ പഞ്ചായത്ത്‌ സെക്രട്ടറി ഷാജിക്ക് റഹീം മാറിയാസിന്റെ ജേഷ്ഠൻ ഉച്ചൂക്ക അഴിയൂർ പഞ്ചായത്ത്‌ ഓഫീസിലെ ചേമ്പറിൽ വെച്ച് കൈമാറി. 

വാർഡ്മെമ്പർ ലീല ,ഇസ്മായീൽ ഹാജി,അജ്‌മാൻ, മാഹി സി ഏച്ച്. സെന്റർ ചെയർമാൻ എ.വി. യുസഫ്, സുരേഷ്ആനിക്ക ഇസ്മായീൽ കേളോത്ത്, സംബന്ധിച്ചു


ചിത്രവിവരണം: ആരോഗ്യ കേന്ദ്രത്തിന്നാവശ്യമായ ആദ്യ ഫണ്ട് റഹിം മറിയാസിന് വേണ്ടി ജേഷ് ഠൻ ഉച്ചക്ക പഞ്ചായത്ത് അധികൃതർക്ക് കൈമാറുന്നു


mannan-lady
SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW