
ശ്രീനാരായണ ദർശനം: കർണ്ണാടകയിൽ പാഠ്യവിഷയം: മന്ത്രി മധു ബങ്കാരപ്പ
തലശ്ശേരി: വിദ്യാഭ്യാസ - സാംസ്ക്കാരിക സ്ഥാപനങ്ങൾക്ക് മുൻതൂക്കം നൽകിയ ശ്രീനാരായണ ഗുരുവിന്റെ
തികഞ്ഞ ഭക്തനായി രുന്നു തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബംഗാരപ്പയെന്ന്കർണ്ണാടക വിദ്യാഭ്യാസ മന്ത്രി മധൂർ ബംഗാരപ്പ പ്രസ്താവിച്ചു.
കർണ്ണാടകസംസ്ഥാനത്തെ മുഴുവൻ ആഘോഷമായി ചതയ ദിനംആഘോഷിക്കണമെന്ന് കർണ്ണാടക നിയമസഭയിൽ ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നു.അത് പ്രാവർത്തികമായി. ഗുരുദേവനെക്കുറിച്ച് കർണ്ണാടകയിൽ ഏഴാം തരത്തിൽഒരദ്ധ്യായം പഠിപ്പിക്കുന്നുണ്ട്. ശിവഗിരിയിലെ സമാഗമത്തിലൂടെ ഗാന്ധിജിക്ക് ഗുരുവിൽ ഏറെ മനസ്സിലാക്കാനായി. എൽ.കെ.ജി മുതൽ ഗുരുവചനങ്ങളെക്കുറിച്ച് ആമുഖഭാഷണം സ്കൂളുകളിൽ നിത്യേന വായിക്കപ്പെടുന്നുണ്ട്. മഹാദേവന്റെ അനുഗ്രഹം നേടാനായതിൽ സന്തോഷമുണ്ട്. ഇനിയും ഈ ക്ഷേത്രത്തിൽ വരും.
ഷിമോഗയിൽ എന്റെ മണ്ഡലത്തിൽ സിസൻഷ്യൽ സ്കൂൾ ഗുരുവിന്റെ നാമധേയത്തിലുള്ളതാണ്.
ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് മതേതര സങ്കൽപ്പം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർണ്ണാടക മന്ത്രി..
അടുത്ത ഉത്സവക്കാലമാവുമ്പോഴേക്കും ക്ഷേത്രാങ്കണത്തിൽ അന്തർദ്ദേശീയ നവോത്ഥാന മ്യൂസിയം തുറക്കപ്പെടുമെന്ന്
ചടങ്ങിൽവിശിഷ്ടാതിഥിയായെത്തിയ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ പറഞ്ഞു.
ചടങ്ങിൽമഹോത്സവകമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻഅദ്ധ്യക്ഷത വഹിച്ചു.
ഗാന്ധിജി - ഗുരു സമാഗമം നൽകിയ സന്ദേശം ഇന്നും ഏറെ പ്രസക്തമാണ്.
മതങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് മാനസാന്തരമാണ്. പണ്ഡിതനും, പാമരനും ഒരുപോലെ ഇത്ര ലളിതമായി മാനുഷികതയെക്കുറിച്ച് സംസാരിച്ച മറ്റൊരു മഹാത്മാവിനേയും കാണിക്കാനാവില്ല.
ഏത് ഭാഷയിലേയുംഅക്ഷരമാലയാണ് ഗുരുദേവ സൂക്തങ്ങൾ. അത് ഏത് പ്രശ്നങ്ങളുടേയും പരിഹാരമന്ത്രങ്ങളാണ്.
അകറ്റി നിർത്താനല്ല , ചേർത്ത് നിർത്താനാണ് ഗുരുദേവൻ നമ്മെ പഠിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റേയും, സംഘാടനത്തിന്റേയും കരുത്ത് നമ്മെ ബോധ്യപ്പെടുത്തിയത് ഗുരുവാണ്. മദ്യത്തിനെതിരെ , ലഹരിക്കെതിരെ ആദ്യമായി ഉയർന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്റേതായിരുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
മനുഷ്യരെ വേർതിരിക്കുന്നവർഗ്ഗീയതയുടെ ചിന്തകൾ നമ്മുടെ നാടിനെ നശിപ്പിക്കുമെന്ന് മുൻ എം എൽ എ എം.വി ജയരാജൻ ഓർമ്മിപ്പിച്ചു.
തന്റെ ജാതി മനുഷ്യത്വമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച
അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്ര പ്രവേശനം നടത്താമെന്ന ഗുരുദേവന്റെ വാക്കുകൾ അന്വർത്ഥമാക്കാൻ ജഗന്നാഥക്ഷേത്രത്തിനായത് അഭിമാനകരമാണെന്ന് എം.വി.ജയരാജൻ പറഞ്ഞു.
ഹരീഷ് കുമാർ എം എൽ.സി., ടി.കെ.രാജൻ (മംഗലാപുരം)
ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, സി. ഗോപാലൻ, സ്വാമി പ്രേമാനന്ദ, സംസാരിച്ചു. രവീന്ദ്രൻ പൊയിലൂർസ്വാഗതവും, സി. ഗോപാലൻ നന്ദിയും പറഞ്ഞു. സംഗീത നിശയുമുണ്ടായി.
ഇന്ന് വൈ: 5 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്. 8 മണിക്ക് പ്രശസ്ത നർത്തകി മണിമേഖല ടീച്ചർ അവതരിപ്പിക്കുന്ന ശ്രീശങ്കരഭഗവദ് പാദ വീരചരിതം.
10.45 ന് കൊടിയിറക്കൽ തുടർന്ന് കരിമരുന്ന് പ്രയോഗം, ഗാനമേള
ചിത്രവിവരണം: കർണ്ണാട ക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യുന്നു

ലോക ഉപഭോക്‌തൃ അവകാശ ദിനം
മാഹി:ചാലക്കര എക്സൽ പബ്ലിക്ക് സ്ക്കൂൾ നെഹ്‌റു യുവകേന്ദ്ര മാഹി, തീരം സാംസ്കാരിക വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ലോക ഉപഭോക്‌തൃ അവകാശ ദിനം ആചരിച്ചു തീരം സാംസ്കാരിക വേദി സെക്രട്ടറി ക്രിപേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സതി. എം. കുറുപ്പ് ഉദ്ഘാടനo ചെയ്തു. തലശേരി ട്രാഫിക്ക് യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ സുനിൽ പോയിൽ ബോധവൽക്കരണം നടത്തി. പുതിയ കാലത്തിൽ മയക്ക്മരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്ബോധ്യപ്പെടുത്തി. ബോധവൽക്കരണം നടത്തി. രാഗേഷ് സ്വാഗതവും സായന്ത് നന്ദിയും പറഞ്ഞു
ചിത്ര വിവരണം: സബ്ബ് ഇൻസ്പെക്ടർ സുനിൽ പോയിൽ ബോധവൽക്കരണം നടത്തുന്നു.

അമ്മമാർക്കൊപ്പം ഒരു ഇഫ്താർ സംഗമം
തലശ്ശേരി: തിരുവങ്ങാട് ഒ. ചന്തുമേനോൻ മെമ്മോറിയൽ വലിയമാടാവിൽ ഗവ : യു. പി സ്കൂൾ, സോഷ്യൽ സർവീസ് സ്കീമിന്റെ
നേതൃത്വത്തിൽ അഗതി മന്ദിരമായ കൂത്തുപറമ്പ് സ്നേഹനികേതൻ സന്ദർശനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. "അശരണരെ ചേർത്തു പിടിക്കാം" എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾ ശേഖരിച്ച അവശ്യ വസ്തുക്കൾ സിസ്റ്റർ ആൽഫി ക്ക് കൈമാറി. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി . സ്കൂൾ ഹെഡ് മാസ്റ്റർ കെ.പി.ജയരാജൻ , ബാബുരാജ് , പി.വി.മായ, കെ.അൻസാർ , വി.രാജേന്ദ്രൻ , എൻ.കെ.ശ്രീനാഥ് , നേതൃത്വം നൽകി
ചിത്രവിവരണം: അമ്മമാർക്കൊപ്പം ഒ ചന്തുമേനോൻ സ്കൂൾ വിദ്യാർത്ഥികൾ

തെയ്യം കലാകാരന്മാരുടെ സംഗമം ശ്രദ്ധേയമായി
കലാകാരന്മാരെ നിയമസഭാ സ്പീക്കർ ആദരിച്ചു
മാഹി:തെയ്യം കലാ അക്കാദമിയുടെ നേതൃത്വത്തിൽ മാഹി കലാഗ്രാമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തെയ്യം കലാകാരന്മാരുടെ സംഗമം ശ്രദ്ധേയമായി. കലാകാരന്മാർക്കുള്ള ആദരവ് സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വിദേശികൾ ഉൾപ്പെടെ സ്നേഹിക്കുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കാനും വരും തലമുറയെ പഠിപ്പിക്കാനും പരിപോഷിപ്പിക്കാനും സാധിക്കേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു. തെയ്യം കലാകാരന്മാരെ സ്പീക്കർ ആദരിച്ചു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്‌ത്തു അധ്യക്ഷനായി. തെയ്യം കലാകാരൻമാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ച് പരിഹാര മാർഗങ്ങൾ കണ്ടെത്താനുമാണ് സംഗമം നടത്തിയത്. കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴവരെയുള്ള കാവുകളുമായി ബന്ധപ്പെട്ടു കഴിയുന്ന 300 ൽപരം തെയ്യം കലാകാരന്മാർ സംഗമത്തിൽ പങ്കെടുത്തു. കേരള ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി കീച്ചേരി രാഘവൻ സംഗമം ഉദ്ഘാടനം ചെയ്തു.
തെയ്യം കല അക്കാദമി ചെയർമാൻ ഡോ. എപി ശ്രീധരൻ അധ്യക്ഷനായി. തെയ്യം കലാ അക്കാദമിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ഡോ.വൈ.വി കണ്ണൻ,
തെയ്യം കല വർത്തമാന കാലത്തിൽ എന്ന വിഷയത്തിൽ കീച്ചേരി രാഘവൻ എന്നിവർ ക്ലാസെടുത്തു. തുടർന്ന് ജയൻ മാങ്ങാടിൻ്റെ തെയ്യാട്ടം ഡോക്യുമെൻ്ററി പ്രദർശനവും കലാഗ്രാമം ആർട് ഗാലറിയിൽ തെയ്യം കലയുമായി ബന്ധപ്പെട്ട പെയിൻ്റിംഗ് പ്രദർശനവും നടന്നു. ഇ.പി. നാരായണ പെരുവണ്ണാൻ, തെയ്യം കലാ അക്കാദമി വൈസ് ചെയർമാൻ പി കെ മോഹനൻ, തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ.എ.പി. ശ്രീധരൻ, എന്നിവർ പങ്കെടുത്തു.
ചിത്രവിവരണം.. തെയ്യം കലാകാരന്മാരെ സ്പീക്കർ എ.എൻ. ഷംസീർ ആദരിക്കുന്നു

ഗ്രീൻ തലശ്ശേരി - ക്ലീൻ തലശ്ശേരി ക്യാമ്പയിൻ ഉദ്ഘാടനം നഗരസഭ ഓഫീസ് അങ്കണത്തിൽ നിയമസഭ സ്പീക്കർ അഡ്വ: എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
റാബിയ നിര്യാതയായി.
തലശ്ശേരി : സൈദാർപളളി പാച്ചൻ്റവിട തരവാട് അംഗം പാറാൽ മസ് വയിൽ റാബിയ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ എ.ടി. മമ്മു (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ).
മക്കൾ: ബഷീർ, അബ്ദുല്ല(അബൂട്ടി), ഫാറൂഖ്,ആയിഷ,
ഫാത്തിമ
മരുമക്കൾ: സഫീന,നസ്‌നി,നഫീസ ഹസീൻ,ആസാദ്,പരേതനായ മൂസക്കുട്ടി.
സഹോദരങ്ങൾ: മമ്മൂട്ടി, ഹാശിം, പരേതരായ നഫീസ, കുഞ്ഞാമിന,
സൈനബ, കുഞ്ഞലു, ഉസ്മാൻ കുട്ടി, അബ്ദുസ്സലാം,മഹമൂദ്,

ജഗന്നാഥന്റെ കീർത്തനങ്ങൾ
കേട്ടുണരുന്ന കലാഗേഹം
ചാലക്കര പുരുഷു
ജഗന്നാഥ ക്ഷേത്രത്തിലെ പുലർകാല കീർത്തനങ്ങളും ശംഖൊലിയും മണിനാദവും കേട്ടുണരുന്ന ഈ വീട്ടിൽ സംഗീതവും, വരവർണ്ണങ്ങളും കുടിയിരിക്കുന്നു.
ടെമ്പിൾ ഗേറ്റ് പ്രാണ ഹൗസിൽ കലകൾ പീലി വിടർത്തിയാടുകയാണ്. ഗൃഹനാഥൻ പ്രദീപ് സ്റ്റാർ സ്വരരാഗതാളലയങ്ങളിൽ അഭിരമിക്കുമ്പോൾ , സഹധർമ്മിണി എം.ഷൈന വരവർണ്ണങ്ങളിൽ നീരാടുകയാണ്. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഈ വീട്ടിലെത്തുന്ന ഏതൊരാൾക്കും , ഒരു കലാഗേഹത്തിലെത്തിയ അനുഭൂതിയാണ് അനുഭവപ്പെടുക.
ക്യാൻവാസുകളിൽ, ഗ്ലാസ്സുകളിൽ, ഹാർഡ് ബോർഡുകളിൽ, ചുമരുകളിൽ, കുപ്പികളിൽ എന്നു വേണ്ട നോക്കുന്നിടത്തെല്ലാം വരകളുടേയും വർണ്ണങ്ങളുടേയും മായിക ലോകം ആഗതനെ വരവേൽക്കുകയാണ്. ഞാനൊന്നുമറിയില്ലെന്ന മട്ടിൽ ചിത്രകാരി ഷൈന വാതിൽപ്പടിയിൽ പുഞ്ചിരിച്ചു നിൽപ്പുണ്ടാകും.. പാരമ്പര്യത്തിന്റെ കരുത്തോ, കലാക്ഷേത്രങ്ങളുടെ പിൻബലമോ ഇല്ലാതെ നൈസർഗ്ഗികമായ സിദ്ധി വൈഭവത്തിൽ നിന്നും പിറവിയെടുത്തതാണ് ചിത്രങ്ങളത്രയും.

പ്രകൃതി ലാവണ്യം ഒപ്പിയെടുത്ത ലാന്റ്സ്കേപ്പുകൾ,ജീവൻതുടിക്കുന്ന പോട്രൈറ്റുകൾ, മ്യൂറൽ പെയിന്റിങ്ങുകൾ, തുടങ്ങി രചനയുടെ സമസ്ത വഴികളിലൂടേയും ചാലിട്ടൊഴുകുകയാണ് ആ സർഗ്ഗാത്മകത..
വർണ്ണങ്ങളും ഭാവനയും കൊണ്ട് രൂപങ്ങളുടെ പ്രത്യേകമായ ഒരു താളം സൃഷ്ടിക്കുന്ന ചുമർ ചിത്രങ്ങൾ ശ്രദ്ധേയമാണ്.

ഭാരതിയ ചിത്രകലയിലെ പ്രാചീന വിശുദ്ധിയെ ഷൈനി പുന:സൃഷ്ടിക്കുമ്പോൾ , കാഴ്ചയിലെ നിറവിനുമപ്പുറം പുരാണങ്ങളിലേയും, ഇതിഹാ സങ്ങളിലേയും വൈകാരിക മുഹൂർത്തങ്ങളെ ഒരു അനുഷ്ഠാനത്തിന്റെ അച്ചടക്കത്തോടെന്നപോലെ ഈ ചിത്രകാരി വരവർണ്ണങ്ങളുടെ അപരിമേയങ്ങളിലെവിടെയോ ചുമർ ചിത്രകലയുടെ കണിക്കാഴ്ചയൊരുക്കുകയാണ്.പ്രസാദാത്മകമായ തെളിമയുള്ള നേർക്കാഴ്ചകളിലൂടെ വരയുടെ ദൃശ്യ വിസ്മയമൊരുക്കുകയാണ് ഈ കലാകാരി.

പ്രദീപ് സ്റ്റാർ പാടുമ്പോൾ അത് പ്രണയത്തിന്റെയും, വിരഹത്തിന്റേയും, ആരാധനയുടേയും വൈകാരികാനുഭൂതിയിൽ അലിഞ്ഞ് ചേരുന്നു. ആലാപനത്തിന്റെ സമസ്ത ഭാവങ്ങളോടെ പ്രദീപ് സ്വന്തം ഹൃദയ വികാരങ്ങളുടെ തീവ്ര മാധുര്യങ്ങളും , ഉജ്വല വിഷാദങ്ങളും പങ്കു വെക്കുമ്പോൾ , സംഗീതത്തിന്റെ അവാച്യമായ മാസ്മരികത ആസ്വാദകർ അനുഭവിച്ചറിയുന്നു. പ്രത്യേകിച്ച്, ഭക്തിരസപ്രധാനമായ ഗീതങ്ങളും,പ്രണയ വിരഹ ഗാനങ്ങളും ആലപിക്കുമ്പോൾ... സൗഹൃദ സദസ്സുകൾ തൊട്ട് പ്രൊഫഷണൽ വേദികളിൽ വരെ സജീവമായ പ്രദിപിന്റെ ശബ്ദസൗന്ദര്യവും, അക്ഷരശുദ്ധിയും,. ഭാവസ്പന്ദനവും. രാഗമാധുര്യവും കേൾവിക്കാരെ തന്നിലേക്കാകർഷിക്കും.
കണ്ണുകളെ കുളിരണിയിച്ച ദൃശ്യചാരുതയും ശ്രവണ പടങ്ങളിൽ മധുമന്ത്രണങ്ങൾ ചൊരിത്ത രാഗ
തിർത്ഥവുംആസ്വദിച്ച്, പ്രാണയുടെ കൽപ്പടവുകളിറങ്ങുമ്പോൾ മനസ്സിൽ കുടമല്ലപ്പൂവിന്റെ സുഗന്ധം അരിച്ചിറങ്ങുകയായിരുന്നു. ജഗന്നാഥ ക്ഷേത്രത്തിന് മേൽ നാദസ്വരത്തിന്റേയും . പഞ്ചവാദ്യത്തിന്റേയും, കൊമ്പുകളുടേയും കുഴലുകളുടേയും രാഗതാള മാധുരി , ആകാശനീലിമയിൽ മഴവിൽ ചന്തമായി അലിഞ്ഞ് ചേർന്നത് പോലെ.
ചിത്രവിവരണം:
പ്രദീപ് സ്റ്റാർ പാടുന്നു
ചിത്രകാരി എം.ഷൈന
ഷൈനയുടെ ഒരു ചുമർ ചിത്രം

മാഹി ജോ.പി.ടി എയെ മുഖ്യമന്ത്രി രംഗസ്വാമിക്ക് നിവേദനം നൽകി
മാഹി:കമ്മ്യൂണിറ്റി കോളേജിന് വേണ്ടി അവറോത്ത് ഗവ. മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മാഹി ജോ.പി.ടി എയെ മുഖ്യമന്ത്രി രംഗസ്വാമിക്ക് നിവേദനം നൽകി. അവറോത്ത് സ്കൂൾ അടച്ചു പൂട്ടിയാൽ പ്രദേശത്തെ കുട്ടികൾക്ക് മൂന്നോ നാലോ കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ അടുത്ത സർക്കാർ സ്കൂളിൽ എത്താൻ സാധിക്കുകയുള്ളുവെന്ന് ജോ.പി.ടി.എ പ്രസിഡന്റ് സന്ദീവ്.കെ.വി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപെടുത്തി. അവറോത്ത് സ്കൂൾ അടച്ചു പൂട്ടാതെ കമ്മ്യൂണിറ്റി കോളേജിന് ആവശ്യമായ സ്ഥലവും സൗകര്യവും ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സ്കൂൾ നിലനിർത്തി കൊണ്ട് കമ്മ്യൂണിറ്റി കോളേജ് മാഹിയിൽ കൊണ്ട് വരണം എന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു. സ്കൂൾ നിലനിർത്തി കൊണ്ട് കമ്മ്യൂണിറ്റി കോളേജ് മാഹിയിൽ കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുമെന്ന് ഉറപ്പു നൽകി. പൊതുവിൽ സ്കൂൾ സംരക്ഷിക്ക പെടണം എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്, ഇത് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്

ലക്ഷ്മിയമ്മ അന്തരിച്ചു.
മാഹി: പന്തക്കലിലെ മാടാച്ചേരി ലക്ഷ്മിയമ്മ (83 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.മക്കൾ: ഗീത, സതി, ഷാജി (ഗൾഫ്), റീത്ത.സഹോദരി: പരേതയായ കുഞ്ഞി പാർവ്വതി. മരുമക്കൾ: പങ്കജാക്ഷൻ, രാജീവൻ ( പൂന), ഷീബ, പരേതനായ ബാലഗോപാലൻ
മാഹി: പന്തക്കലിലെ മാടാച്ചേരി ലക്ഷ്മിയമ്മ (83 ലക്ഷ്മിയമ്മ
മാഹി: പന്തക്കലിലെ മാടാച്ചേരി ലക്ഷ്മിയമ്മ (83 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.മക്കൾ: ഗീത, സതി, ഷാജി (ഗൾഫ്), റീത്ത.സഹോദരി: പരേതയായ കുഞ്ഞി പാർവ്വതി. മരുമക്കൾ: പങ്കജാക്ഷൻ, രാജീവൻ ( പൂന), ഷീബ, പരേതനായ ബാലഗോപാലൻ
ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.മക്കൾ: ഗീത, സതി, ഷാജി (ഗൾഫ്), റീത്ത.സഹോദരി: പരേതയായ കുഞ്ഞി പാർവ്വതി. മരുമക്കൾ: പങ്കജാക്ഷൻ, രാജീവൻ ( പൂന), ഷീബ, പരേതനായ ബാലഗോപാലൻ
സബർമതി ഇന്നോവേഷൻ ആൻ് റിസർച്ച് ഫൗണ്ടേഷൻ ഫുഡ് ഫെസ്റ്റിവൽ ഫ്ലവേഴ്സ് ഫിയസ്റ്റയുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്.
മാഹി : സബർമതി ഇന്നോവേഷൻ ആൻ് റിസർച്ച് ഫൗണ്ടേഷൻ ഫുഡ് ഫെസ്റ്റിവൽ ഫ്ലവേഴ്സ് ഫിയസ്റ്റയുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (16). മാഹി അൻസാരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് നാലുമണിക്ക് രമേശ് പറമ്പത്ത് എംഎൽഎ നിർവഹിക്കും.
ചൊക്ളിയിൽ അഖില കേരള നാടകോത്സവം
ചൊക്ലി : ഏപ്രിൽ മാസത്തിൽ ചൊക്ലിയിൽ അഖില കേരള നാടകോത്സവം നടത്താൻ സംഘാടക സമിതി രൂപവത്ക്കരിച്ചു.
പ്രശസ്ത നാടക സംവിധായകനായിരുന്ന രാജശേഖരൻ ഓണംതുരുത്തിൻ്റെ അനുസ്മരണത്തിൻ്റെ ഭാഗമായാണ് നാടകോത്സവം.
സ്കൂൾ കലോൽസവത്തിൽ സംസ്ഥാനത്ത് ഒന്നും, രണ്ടും സമ്മാനങ്ങൾ നേടിയ നാടകങ്ങൾ, ഏകപാത്ര ദ്വിപാത്ര നാടകങ്ങൾ, തെരുവ് നാടകങ്ങൾ , മൈക്രോ ഡ്രാമ, അമേച്വർ നാടകങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നാടകങ്ങളാവും അവതരിപ്പിക്കുക.
യോഗത്തിൽ പി.കെ മോഹനൻ അധ്യക്ഷത വഹിച്ചു.
ടി.ടി.മോഹനൻ നാടകോൽസവ സംഘാടനം വിശദീകരിച്ചു.
രാജേന്ദ്രൻ തായാട്ട്, ടി. ജയേഷ്, കെ.പി. രതീഷ് കുമാർ ,ഡോ. ടി.കെ അനിൽകുമാർ , രവീന്ദ്രൻ കുന്നോത്ത്, കെ.എം. രഘുറാം, കെ.പി. ദയാനന്ദൻ , സോഫിയ ടീച്ചർ, വിവേക് നിടുമ്പ്രം ,
സവ്യസാചി എന്നിവർ സംസാരിച്ചു
.jpg)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group