
കൂടൽമാണിക്യ ക്ഷേത്ര പ്രശ്നം
കേരളത്തിന് അപമാനം: മന്ത്രി വാസവൻ
തലശ്ശേരി:വൈക്കം സത്യാഗ്രഹത്തിന്റെയും, ഗുരു - ഗാന്ധിജി കൂടിക്കാഴ്ചയുടേയും . ആലുവാ സർവ്വ മത 1 സമ്മേളനത്തിന്റെയും , കുമാരനാശാന്റെ വിയോഗത്തിന്റേയും നൂറാം വാർഷിക പരിപാടികൾ നടക്കുന്ന വർഷമാണിതെന്ന് സഹകരണ -തുറമുഖ വകുപ്പ് മന്ത്രി വി.എൻ- വാസവൻ ഓർമ്മിപ്പിച്ചു. എന്നാൽ
ശ്രീനാരായണ ഗുരു ഉഴുതു മറിച്ച മണ്ണിൽ നിർഭാഗ്യമെന്ന് പറയട്ടെ,
കൂടൽമാണിക്യക്ഷേത്രത്തിലുണ്ടായ ഉച്ഛനീചത്വ പ്രശ്നങ്ങൾ കേരളത്തെ നാണിപ്പിക്കുന്നതാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.
വൈക്കം സത്യഗ്രഹത്തിന് അന്നത്തെ ആയിരം രൂപ സംഭാവന ചെയ്ത ഗുരുദേവൻ തുടർ സമരങ്ങളിലും പിന്തുണയേകിയിരുന്നു. തുടർന്ന് ഗാന്ധിജിയും സമര മുഖത്തെത്തി. ഗാന്ധിജിയും, ഗുരുവും തമ്മിൽ ശിവഗിരിയിൽ നടന്ന സമാഗമം ചരിത്രത്തിന്റെ ഭാഗമാണ്.
ആത്മീയംമാത്രമല്ല,ഭൗതിക വികാസത്തിനും ഗുരു ഒരു പോലെ പ്രാധാന്യം നൽകി. ഇതര സന്ന്യാസിമാരിൽ നിന്ന് വ്യത്യസ്തമായി കാഷായ വസ്ത്രത്തിന് പകരം ശുഭ്ര വസ്ത്രമാണ് ഗുരു പതിവായി ഉപയോഗിച്ചിരുന്നത്. ഗുരു മുന്നോട്ട് വെച്ച എട്ടിൽ ഏഴ് നിർദ്ദേശങ്ങളിലും ഭൗതികതക്കാണ് മുൻതൂക്കം നൽകിയത്. കുമരനാശാന്റെ കാവ്യഭാവന കൂടിയാണ് വൈക്കം സത്യഗ്രഹത്തിന് തിരിതെളിയിക്കാനിടയാക്കിയത്. ഇതിന്റെ തുടർച്ച തന്നെയാണ് ഗുരുവായൂർ സത്യാഗ്രഹമെന്ന് കാണാം. അനാചാരങ്ങളുടേയും, ജാതി സ്പർദ്ധയുടേയും പുഴുക്കുത്തുകൾക്കെതിരെസാംസ്ക്കാരിക കേരളം ഇനിയും ഉണരേണ്ടതുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ശ്രീനാരായണഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അമ്മക്ക്കുഞ്ഞിനോടെന്നപോലെ പരസ്പരം സ്നേഹിക്കാൻ കഴിഞ്ഞാലേ ,കലുഷിതമായ കാലത്ത് മാനവസ്നേഹത്തിന്റെ സുഗന്ധം പരത്താനാവുകയുള്ളൂവെന്ന്ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗോകുലം ഗോപാലൻഅഭിപ്രായപ്പെട്ടു.ഡോ: ടി.എൻ. സീമ മുഖ്യഭാഷണം നടത്തി. കെ.ആർ. മനോജ് ദില്ലി, വി.കെ.മുരളിധരൻ മുംബെ, റബ്കോ ചെയർമാൻ കാരായി രാജൻ, ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ:കെ.സത്യൻ, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, സ്വാമി പ്രേമാനന്ദ .
സംസാരിച്ചു. രവീന്ദ്രൻ പൊയിലൂർ സ്വാഗതവും. വളയംകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ സംഗീത പരിപാടിയുമുണ്ടായി.
ഇന്ന് വൈ: 6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡണ്ട് ബ്രഹ്മശ്ര സച്ചിദാനന്ദ സ്വാമികൾ മുഖ്യഭാഷണം നടത്തും തുടർന്ന് സംഗീത നിശ അരങ്ങേറും.
ചിത്രവിവരണം: മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യുന്നു

ഷാജികുമാർ നിര്യാതനായി
മാഹി: പുത്തലത്ത് മീത്തൽ പരേതരായ കുഞ്ഞിരാമൻ കൗസു ദമ്പതികളുടെ മകൻ ഷാജി കുമാർ (57) നിര്യാതനായി. സഹോദരങ്ങൾ: വസന്ത, സുരേന്ദ്രൻ, പ്രകാശൻ, പ്രേമൻ, ചിത്ര.

ഹെർമെൻ ഗുണ്ടർട്ടിന് ഒരു മായാജാലാദരം
തലശ്ശേരി:മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ
ഹെർമെൻ ഗുണ്ടർട്ടിന് ഒരു മായാജാലാദരം എന്ന പരിപാടി തലശ്ശേരി ബി ഇ എം പി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
മലയാള ഭാഷക്കും തലശ്ശേരിക്കും ഒരിക്കലും മറക്കാനാവാത്ത മഹാപ്രതിഭയായ ഡോ. ഹെർമെൻ ഗുണ്ടർട്ടിന് മലയാളത്തിന്റെ മറ്റൊരു മഹാമനീഷിയായ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ അണിനിരത്തി സുൽത്താൻ്റെ ദശാവതാരം എന്ന സ്മരണാഞ്‌ജലി അർപ്പിച്ചു. ജർമ്മനിയിൽ ഗുണ്ടർട്ടിൻ്റെ ജന്മനാട്ടിലെ ടുബിങ്കൻ സർവ്വകലാശാലയിൽ അവതരിപ്പിച്ച ആദര പരിപാടിയുടെ വകഭേദമാണ് ഇവിടെ അവതരിപ്പിച്ചത്.
ഒന്നും ഒന്നും ഇമ്മ്ണി വല്യ ഒന്നിൻ്റെ മാന്ത്രികാവതരണവുമുൾപ്പെടെ നിരവധി മാജിക് ഇനങ്ങൾ അവതരിപ്പിച്ചു.
ആൾ ഇന്ത്യ മലയാളി അസോസിയേഷൻ(AIMA), ആൾ ഇന്ത്യ മലയാളി അസോസിയേഷൻ വനിതാ വിഭാഗം. കണ്ണൂർ, തലശ്ശേരി ബി ഇ എം പി ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ
സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.എ.ഐ. എം എ നാഷണൽ പ്രസിഡണ്ട് ഗോകുലം ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു.
എ.ഐ. എം എനാഷണൽ ജനറൽ സെക്രട്ടറി കെ.ആർ.മനോജ് (ഡൽഹി) അദ്ധ്യക്ഷത വഹിച്ചു. നഷണൽ വനിത വിങ് ചെയർപെഴ്സൺ അനിത പാലാരി, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സി.കെ. സുനിൽ കുമാർ, കണ്ണർ റീജിയൻ സെക്രട്ടറി ദിലീപ് കുമാർ ടി.എം, ഐമ വനിത വിഭാഗം കണ്ണൂർ പ്രസിഡണ്ട് കെ എൻ ഉമ, ടി. പ്രസീന ടീച്ചർ ദേവദാസ് മയ്യിൽ, മേജർ പി.ഗോവിന്ദൻ (ക്യൂ. ആർ.ടി. കോഓർഡിനേറ്റർ) പി.ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു.
ചിത്രവിവരണം:എ.ഐ. എം എ നാഷണൽ പ്രസിഡണ്ട് ഗോകുലം ഗോപാലൻ ഉദ്ഘാടനം നിർവഹിക്കുന്നു

കമല ശ്രീധരൻ നിര്യാതയായി
തലശ്ശേരി : പാറാൽ ഗീതാലയത്തിൽ കമല ശ്രീധരൻ (86) അമേരിക്കയിലെ പോർട്ടിലൻഡിൽ നിര്യാതയായി. ഭർത്താവ്: സി കെ ശ്രീധരൻ. പിതാവ്: പരേതനായ പി കുഞ്ഞിരാമൻ. മാതാവ്: പരേതയായ പി വി സീമന്തിനി. മക്കൾ: ഡോ:. ഗീതാ കുമാർ, ഡോ: സോണിയ ഡുഡുനിക്, ഡോ. രാജേഷ് ശ്രീധരൻ. മരു മക്കൾ : പ്രദീപ് കുമാർ, റൗൽ ഡുഡുനിക്, എലിസബത്ത്. സഹോദരങ്ങൾ: മേജർ പി ഹരിദാസ് (കോഴിക്കോട്), പരേതരായ പി രാമചന്ദ്രൻ മാസ്റ്റർ, പി വിജയരാഘവൻ, പി ശിവദാസൻ (മിലട്ടറി), പി ലക്ഷ്മണൻ.

ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന
ഉത്സവ എഴുന്നള്ളത്ത്
ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : രഞ്ജി ക്രിക്കറ്റ് ക്ലബിനും അപ്പാച്ചി ക്രിക്കറ്റ് ക്ലബിനും വിജയം
കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു.കൃപാൽ ശങ്കർ 28 റൺസെടുത്തു.രഞ്ജിക്ക് വേണ്ടി എം റംസിക്ക് 3 വിക്കറ്റും കെ അഷ്റഫ് 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി രഞ്ജി ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.എ പി രജീഷ് 34 റൺസും കെ സഫ്വാൻ 26 റൺസുമെടുത്തു.ഹോപ്പേഴ്സിന് വേണ്ടി ഐ ഷറഫുദ്ദീൻ 4 വിക്കറ്റ് വീഴ്ത്തി.രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എം റംസിക്കിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് തലശ്ശേരി മാസോയെ 88 റൺസിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.എ ഷംസീർ പുറത്താകാതെ 52 റൺസും എ വിവേക് 35 റൺസുമെടുത്തു.മാസോയ്ക്ക് വേണ്ടി ടി പി മുനൈസ് 2 വിക്കറ്റ് വീഴ്ത്തി. മറുപടിയായി മാസൊ ക്ലബ് 14.1 ഓവറിൽ 85 റൺസിന് ഓൾഔട്ടായി.മുജീബ് റഹ്മാൻ 20 റൺസെടുത്തു.അപ്പാച്ചിക്ക് വേണ്ടി സി നവാസ് 4 വിക്കറ്റും എം വി അനീസും എ ഷംസീറും 2 വിക്കറ്റ് വീതം വീഴ്ത്തി. അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം എ ഷംസീറിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ശനിയാഴ്ച ബി ഡിവിഷൻ ലീഗ് മൽസരത്തിൽ രാവിലെ കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്ലറ്റിക്ക് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ ബ്രണ്ണൻ കോളേജിനേയും നേരിടും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group