ഇനി നമുക്ക് ക്ഷേത്രമാകാനാവണം :ഡോ.ജെൻസൻ പുത്തൻ വീട്ടിൽ

ഇനി നമുക്ക് ക്ഷേത്രമാകാനാവണം :ഡോ.ജെൻസൻ പുത്തൻ വീട്ടിൽ
ഇനി നമുക്ക് ക്ഷേത്രമാകാനാവണം :ഡോ.ജെൻസൻ പുത്തൻ വീട്ടിൽ
Share  
2025 Mar 13, 11:51 PM
dog

ഇനി നമുക്ക് ക്ഷേത്രമാകാനാവണം

:ഡോ.ജെൻസൻ പുത്തൻ വീട്ടിൽ


തലശ്ശേരി: ദേവാലയ പ്രവേശന നിഷേധത്തിന്റെ വേരറുത്തിട്ട് ന്യൂറ്റാണ്ട് കഴിഞ്ഞിട്ടും,

വർത്തമാന കാലത്ത് പോലും ജാതി ചിന്തകളും, ഉച്ഛനീചത്വങ്ങളും നിലനിൽക്കുന്നില്ലെന്ന് നെഞ്ചിൽ കൈ വെച്ച് പറയാൻ സാധിക്കുമോയെന്ന് മന്ത്രി ഒ.ആർ കേളു ചോദിച്ചു. എല്ലാവർക്കും എല്ലാവരേയും അംഗീകരിക്കാനാവണം. എങ്കിലേ തുല്യതയും, സാഹോദര്യവും കൈവരിക്കാനാവൂ.

ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുദേവൻ -ഗാന്ധിജി സമാഗമ ശതാബ്ദി സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമന്ത്രി .

ക്ഷേത്രത്തിന് പുറത്ത് നിൽക്കേണ്ടി വന്ന ഒരു സമൂഹം പൊരുതി നേടിയതാണ് ക്ഷേത്ര പ്രവേശനമെന്നും,. ക്ഷേത്രത്തിൽ പ്രവേശനം നേടി പുറത്ത് വരുന്ന നമുക്ക് ഒരു സ്വപ്നമുണ്ടാകണമെന്നും. അത് നാം തന്നെ ഒരുക്ഷേത്രമാകണമെന്നായിരിക്കണമെന്ന്

കോഴിക്കോട് രൂപതാ വികാരി ജനറൽ മൊസിനോർ ഡോ: ജെൻസൻ പുത്തൻ വീട്ടിൽ

മുഖ്യഭാഷണത്തിൽ പറഞ്ഞു.

ജ്ഞാനിയായിരിക്കണമെന്നാണ് യുഗപുരുഷന്മാർ ഒരു പോലെ പറഞ്ഞത്. അറിവ് ശേഖരിക്കുന്ന തോടൊപ്പം, ഈശ്വരനിലേക്ക് തീർത്ഥാടനം ചെയ്യാനും നമുക്കാവണം. വിനയവും, എളിമയും, സ്നേഹവും , സേവനവും,പ്രാർത്ഥനയു

മുണ്ടാകുമ്പോഴാണ് മനുഷ്യൻ ക്ഷേത്രമായി മാറുന്നത്. ഇതാണ് ഗുരു ലോകത്തോട്ആവർത്തിച്ച് പറഞ്ഞതെന്ന്

 വികാരി ജനറൽ ഡോ: ജെൻസൻ പുത്തൻ വീട്ടിൽ പറഞ്ഞു. ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ, ഉത്സവാഘോഷകമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻ, പി.കെ.കൃഷ്ണദാസ്,

കോട്ടയം ശ്രീനാരായണ പഠന കേന്ദ്രത്തിലെ നിമിഷ, സി.ചന്ദ്രൻ ദില്ലി,

സാമ്പാരിച്ചു. മുരിക്കോളി രവീന്ദ്രൻ സ്വാഗതവും, ടി.സി. ദിലിപൻ നന്ദിയും പറഞ്ഞു പഞ്ചമുഖി അവതരിപ്പിച്ച ഗുരുദേവ കൃതികളുടെനൃത്താവിഷ്ക്കാരവുമുണ്ടായി.

ഇന്ന് വൈ:6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ നാടൻ പാട്ടുമുണ്ടാകും.



ചിത്രവിവരണം: കോഴിക്കോട് രൂപതാ വികാരി ജനറൽ മൊസിനോർ ഡോ: ജെൻസൻ പുത്തൻ വീട്ടിൽ മുഖ്യ ഭാഷണം നടത്തുന്നു.

whatsapp-image-2025-03-13-at-21.13.06_8f433acc

ജഗന്നാഥക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധിജി - ഗുരു സംഗമം എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യന്നു


whatsapp-image-2025-03-13-at-21.22.06_03cc91bd

പ്രതിഷ്ഠാദിനം ആഘോഷിച്ചു

തലശ്ശേരി: ഗുരു സ:ശരീരനായിരിക്കുമ്പോൾ തന്നെ ലോകത്താദ്യമായി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിതമായ പഞ്ചലോഹ

ഗുരുദേവപ്രതിമയുടെ 98 - മത് പ്രതിഷ്ഠാ വാർഷിക ദിനത്തോടനുബന്ധിച്ച് 98 നിലവിളക്കുകൾ തെളിയിച്ച് വിശ്വാസ സമൂഹം കൂട്ട പ്രാർത്ഥന നടത്തി. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ആദ്യ ദീപം തെളിയിച്ചു. വിനു ശാന്തി, ഡയറക്ടർമാരായ രാജീവൻ മാടപ്പീടിക,

 ടി.സി. ദിലീപൻ, രാഘവൻ പൊന്നമ്പത്ത്, കെ.കെ.പ്രേമൻ ,മാതൃ സമിതി അദ്ധ്യക്ഷ രമാഭായ് ടീച്ചർ നേതൃത്വം നൽകി.

വീരവഞ്ചേരി അന്നപൂർണ്ണേശ്വരി ക്ഷേത്രഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു


ചിത്രവിവരണം: ഗുരു മണ്ഡപത്തിന് മുന്നിൽ ദീപം തെളിഞ്ഞപ്പോൾ


whatsapp-image-2025-03-13-at-21.24.10_4371f556

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്


മാഹീ: നെഹ്‌റു യുവകേന്ദ്രയും പ്രഭാമഹിളാ സമാജം കോയോട്ടു തെരുവും സംയുക്തമായി ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പള്ളൂർ എസ്.ഐ റെനിൽ കുമാർ. സി. വി. സബ്ഇൻസ്‌പ ഉത്ഘാടനം ചെയ്തു പ്രഭാമഹിളാസമാജം പ്രസിഡന്റ് സാവിത്രിനാരായൻ സ്വാഗതവും ആലി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ. H. M. ശ്രീമതി. ഷജിനാകുവ അധ്യക്ഷത യും വഹിച്ചു.സ്കൂൾ. M. D. ശ്രീ പ്രദീപ്കുവആശംസയുംസമാജം മെമ്പർ ശ്രീമതി. ലക്ഷ്മി. സി. നന്ദി യും പറഞ്ഞഉ.വിദ്യാർത്ഥികൾ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് എസ്. ഐ ലഹരി. സ്‌മോക്കിങ് ഇവയെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. 35കുട്ടികളും സമാജം അംഗ ങ്ങ ളും അധ്യാപകരും പങ്കെടുത്തു ലഹരി യെ കുറിച് കുട്ടികൾക്ക് നടത്തിയ ചിത്രരചനയ്ക്കുള്ള സമ്മാനദാനവും നൽകി


ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : രഞ്ജി ക്രിക്കറ്റ് ക്ലബിനും അപ്പാച്ചി ക്രിക്കറ്റ് ക്ലബിനും വിജയം 


കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു.കൃപാൽ ശങ്കർ 28 റൺസെടുത്തു.രഞ്ജിക്ക് വേണ്ടി എം റംസിക്ക് 3 വിക്കറ്റും കെ അഷ്റഫ് 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി രഞ്ജി ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.എ പി രജീഷ് 34 റൺസും കെ സഫ്വാൻ 26 റൺസുമെടുത്തു.ഹോപ്പേഴ്സിന് വേണ്ടി ഐ ഷറഫുദ്ദീൻ 4 വിക്കറ്റ് വീഴ്ത്തി.രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എം റംസിക്കിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് തലശ്ശേരി മാസോയെ 88 റൺസിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.എ ഷംസീർ പുറത്താകാതെ 52 റൺസും എ വിവേക് 35 റൺസുമെടുത്തു.മാസോയ്ക്ക് വേണ്ടി ടി പി മുനൈസ് 2 വിക്കറ്റ് വീഴ്ത്തി. മറുപടിയായി മാസൊ ക്ലബ് 14.1 ഓവറിൽ 85 റൺസിന് ഓൾഔട്ടായി.മുജീബ് റഹ്മാൻ 20 റൺസെടുത്തു.അപ്പാച്ചിക്ക് വേണ്ടി സി നവാസ് 4 വിക്കറ്റും എം വി അനീസും എ ഷംസീറും 2 വിക്കറ്റ് വീതം വീഴ്ത്തി. അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം എ ഷംസീറിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.

ശനിയാഴ്ച ബി ഡിവിഷൻ ലീഗ് മൽസരത്തിൽ രാവിലെ കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്ലറ്റിക്ക് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ ബ്രണ്ണൻ കോളേജിനേയും നേരിടും.

whatsapp-image-2025-03-13-at-21.33.42_bc10d4aa

ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : രഞ്ജി ക്രിക്കറ്റ് ക്ലബിനും അപ്പാച്ചി ക്രിക്കറ്റ് ക്ലബിനും വിജയം 


കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു.കൃപാൽ ശങ്കർ 28 റൺസെടുത്തു.രഞ്ജിക്ക് വേണ്ടി എം റംസിക്ക് 3 വിക്കറ്റും കെ അഷ്റഫ് 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി രഞ്ജി ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.എ പി രജീഷ് 34 റൺസും കെ സഫ്വാൻ 26 റൺസുമെടുത്തു.ഹോപ്പേഴ്സിന് വേണ്ടി ഐ ഷറഫുദ്ദീൻ 4 വിക്കറ്റ് വീഴ്ത്തി.രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എം റംസിക്കിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് തലശ്ശേരി മാസോയെ 88 റൺസിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.എ ഷംസീർ പുറത്താകാതെ 52 റൺസും എ വിവേക് 35 റൺസുമെടുത്തു.മാസോയ്ക്ക് വേണ്ടി ടി പി മുനൈസ് 2 വിക്കറ്റ് വീഴ്ത്തി. മറുപടിയായി മാസൊ ക്ലബ് 14.1 ഓവറിൽ 85 റൺസിന് ഓൾഔട്ടായി.മുജീബ് റഹ്മാൻ 20 റൺസെടുത്തു.അപ്പാച്ചിക്ക് വേണ്ടി സി നവാസ് 4 വിക്കറ്റും എം വി അനീസും എ ഷംസീറും 2 വിക്കറ്റ് വീതം വീഴ്ത്തി. അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം എ ഷംസീറിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


ശനിയാഴ്ച ബി ഡിവിഷൻ ലീഗ് മൽസരത്തിൽ രാവിലെ കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്ലറ്റിക്ക് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ ബ്രണ്ണൻ കോളേജിനേയും നേരിടും.


whatsapp-image-2025-03-13-at-21.35.17_accb5d07

അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു


തലശ്ശേരി: അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. അലിയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ലാടനം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ എളയടത്ത്, മുൻ ഡിസ്ട്രിക്ട് ഗവർണർ റിനിൽ മനോഹർ, കെ. സുധാകരൻ, ടി. സി. സുരേഷ് ബാബു, വി. മഹേഷ്, സി. എസ്. സുഭാഷ്, ഷമിത് മോഹൻ, ബോബി സഞ്ജീവ്, ഷബി ഭരതൻ എന്നിവർ സംസാരിച്ചു. 

ഭാരവാഹികൾ: ടി. സി. സുരേഷ് ബാബു (പ്രസി), സി. എസ്. സുഭാഷ്, ആഷിഖ് (വൈ. പ്രസി.), വി. മഹേഷ് (സെക്ര), കെ. സജീഷൻ, കെ. സുരേഷ് ബാബു (ജോ. സെക്ര), സി. ശശി (ഖജാ.)

whatsapp-image-2025-03-13-at-21.35.44_abef5ae5

കുനിയിൽ മോഹനൻ നിര്യാതനായി.


ന്യൂമാഹി : മണിയൂർ വയൽ മിനിലാൻ്റിൽ കുനിയിൽ മോഹനൻ (75) നിര്യാതനായി.

അച്ഛൻ : പരേതനായ കുനിയിൽ കൃഷ്ണൻ.( സ്വാതന്ത്ര്യ സമര സേനാനി)

അമ്മ : ജാനകി.ഭാര്യ : സുഭാഷിണി.

മക്കൾ: ഡെൻസി (മുംബൈ)ഭർത്താവ്: സുഭാഷ് (മുംബൈ)

സഹോദരങ്ങൾ: നളിനി, പവിത്രൻ, വൽസല, യതീന്ദ്രൻ (മുംബൈ),

ബീന (മുംബൈ), റീന, മനോജ്, രാഗേഷ്.

സംസ്കാരം 13 ന് വ്യാഴാഴ്ച വൈകുന്നേരം ആറിന് കണ്ടിക്കൽ നിദ്രാതീരം

capture

വി.ഹരീന്ദ്രൻ നിര്യാതനായി.


മാഹി :പള്ളൂർ കോയ്യോടൻ കോറോത്ത് വി ഹരീന്ദ്രൻ (65) നിര്യാതനായി. വിമുക്തഭടനും, മാഹി മൃഗാശുപത്രി ജീവനക്കാരനുമായിരുന്നു.

 പരേതരായ കൃഷ്ണൻ നമ്പ്യാർ (സ്വതന്ത്രസമര സേനാനി) തമ്പായി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ :രാധികമക്കൾ :ചിന്തന, സൂരജ് (ഗൾഫ്)

മരുമകൻ അനൂപ് ( തിരുവനന്തപുരം)സഹോദരങൾ 

കനകം ,അനിത അശോകൻപരേതനായ ചന്ദ്രൻ.

സംസ്കാരം ഇന്ന് (13-3-24) രാത്രി 9:30 ന് വീട്ടുവളപ്പിൽ


whatsapp-image-2025-03-13-at-21.37.10_90d51596

പുതുച്ചേരി ബജറ്റിൽ ആശയും നിരാശയും


മാഹി: മാഹി ഗവൺമെൻറ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്നുംആയുഷ് മിഷിന്റെ ഭാഗമായി ആയുർവേദ മെഡിക്കൽ കോളേജിൽ ബിൽഡിങ്ങിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി എൻ. രംഗ സ്വാമിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു

പള്ളൂർ ഗവ:ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കും

ടൂറിസം ഡിപ്പാർട്ട്മെൻറിന് കീഴിലുള്ള മാഹിയിലെ പുഴയോര നടപ്പാതയുടെ രണ്ടാം ഫേസ് പ്രവർത്തനമാരംഭിക്കും

മയ്യഴിയിലെ ജലസ്രോതസ്സായ വളമാരി കുളത്തിന്റെ നവീകരണ പ്രവർത്തനംതുടങ്ങും..

മാഹിക്ക്ഇലക്ട്രിക് ബസ് അനുവദിച്ചിട്ടുണ്ട്.

എംഎൽഎ ഫണ്ട് രണ്ടുകോടിയിൽ നിന്ന് മൂന്നു കോടിയാക്കി ഉയർത്തിയിട്ടുണ്ട്.

കേരള ഹാർബറിങ് എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് പുതുശ്ശേരി സർക്കാറിന് നൽകിയ ഹാർബറിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടിൽ 70 കോടി രൂപ നിർമ്മാണ ചെലവ് വകയിരുത്തി .

വാർദ്ധക്യ പെൻഷൻ 500 രൂപ വർദ്ധിപ്പിച്ചു

മാസത്തിൽ അനുവദിച്ച സൗജന്യറേഷനൊപ്പം രണ്ട് കിലോ ഗോതമ്പ് കൂടി അനുവദിക്കും .

എന്നാൽമാഹി ഉൾപ്പെടെ സംസ്ഥാനത്ത് യുവതി യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന യാതൊരു പ്രഖ്യാപനവും ബജറ്റ് നിർദ്ദേശങ്ങളിൽ കാണാത്തത് നിരാശാജനകമാണെന്ന് രമേശ് പറമ്പത്ത് എം എൽ എ ചുണ്ടിക്കാട്ടി, മാഹിയിലെഏക പൊതുമേഖലാ സ്ഥാപനമായ പള്ളൂർ സ്പിന്നിങ് മിൽ അടച്ചത് 

നിരവധി തൊഴിൽ അവസരങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും, നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുമൂലം പട്ടിണിയിലേക്ക് തള്ളപ്പെട്ടതെന്നും, പി പി മോഡൽ വ്യവസായ മേഖല രൂപപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടാതിരുന്നത് പ്രതിഷേധാർഹമാണെന്നും നിരാശയുളവാക്കുന്നുവെന്നും എം എൽ എ ചൂണ്ടിക്കാട്ടി.


ചിത്ര വിവരണം: മുഖ്യമന്ത്രി എൻ. രംഗസ്വാമി ബഡ്ജറ്റ് അവതരിപ്പിക്കുന്നു.


whatsapp-image-2025-03-13-at-23.31.06_6a4dc3e1

ഗുരുവിന്റെ ആരോഗ്യ സങ്കൽപ്പങ്ങളെ നെഞ്ചേറ്റിയ അഭ്യാസി

:ചാലക്കര പുരുഷു

നാല് പതിറ്റാണ്ട് നീളുന്ന കഠിനമായ ആയോധന കലാസപര്യ...

സംസ്ഥാന-ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ സ്ഥാപിച്ചു കിടക്കുന്ന ഒട്ടേറെ ഡോജോകൾ...

ഒരു ലക്ഷം കവിയുന്ന ശിഷ്യപരമ്പര.. ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരമുള്ള വേൾഡ് കരാത്തെ അസോസിയേഷന്റെ അംഗീകൃത കോച്ച്..

വീരേതിഹാസങ്ങൾ വിരചിച്ചതിന് 

പുരസ്ക്കാരങ്ങളുടെ പൂമഴയിൽ കുളിച്ചു നിൽക്കുന്ന കരുത്തിന്റെകാവലാൾ..

ആയോധന കലാ ലോകത്ത് സെവൻത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ കരാത്തെയുടെ അമരം കാക്കുന്നവരിൽപ്രമുഖൻ..

കരാത്തെ എന്ന വാക്ക് തർജമ ചെയ്താൽ വെറും കൈ പ്രയോഗങ്ങൾ എന്നാണ് അർഥം ലഭിക്കുക.ജപ്പാനിലെ കരാത്തെ പാരമ്പര്യത്തിന്റെ നേരവകാശി ഗ്രാൻ്മാസ്റ്റർ കൈച്ചേ തെക്വയ് നാനാഹോശിയുടെ ശിഷ്യ പരമ്പരയുടെ തുടർച്ച ഇങ്ങ് മാഹി ദേശത്തു മുണ്ട്.

പാറാലിലെ സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യുടെ സാരഥി ക്യോഷി കെ. വിനോദ് കുമാറാണത്. പരമ്പരാഗത കരാത്തെ വിദ്യാഭ്യാസത്തിനായി പാറാലിനു പുറമേ പുതുച്ചേരി, ഖത്തർ യു.എ. ഇ.യിലും വിനോദ് കുമാറിന്റെ സാരഥ്യത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ രക്ഷിതാക്കൾ കുട്ടികളെപ്പറ്റി പറയുന്നത് കേൾക്കാം.

''ഇവൻ മഹാ വികൃതിയാണ്. ഒരിടത്തും അടങ്ങിയിരിക്കില്ല. എപ്പോഴും ഓട്ടവും ചാട്ടവും ഒക്കെ തന്നെ.കോണിപ്പടിയുടെ മുകളിൽ നിന്നെല്ലാം ഒരു കുഴപ്പവും ഇല്ലാതെ എടുത്ത് ചാടുന്നത് കാണുമ്പോൾ പേടി തോന്നും""

എന്നൊക്കെ. ഇത്തരം കുട്ടികളെ ഹൈപ്പർ ആക്റ്റിവ് കുട്ടികളായാണ് പല മാതാപിതാക്കളും കാണുന്നത്.

എന്നാൽ ആയോധനകലകളോടുള്ള അവരുടെ താല്പര്യം പറയാതെ പറയുകയാണ് അവർ ചെയ്യുന്നതെന്ന് വിനോദ് കുമാർ പറയുന്നു. കുട്ടികളെ ആയോധന കല പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞാൽ, ഇപ്പോഴും നല്ലൊരു ശതമാനം മാതാപിതാക്കൾക്കും എതിർപ്പാണ്. അതിലൂടെ സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ചാണ് അവരുടെ ചിന്ത ആദ്യം സഞ്ചരിക്കുന്നത്.

ആയോധനകലകളിൽ കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിൽ തീർച്ചയായും അത് പഠിക്കുന്നതിനായുള്ള അവസരം ഒരുക്കണം. കാരണം ഇത്തരം കലകൾ കുട്ടികളുടെ സമൂലമായ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വിനോദ് കുമാർ പറയുന്നു.ആയോധനകലാ പഠനത്തിന് ചെറുപ്പം മുതൽ പ്രാധാന്യം നൽകുന്ന ചൈന, ജപ്പാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ ആരോഗ്യ സ്ഥിതിയും ഇത്തരം കാര്യങ്ങളോട് വലിയ താല്പര്യം കാണിക്കാത്ത നമ്മുടെ നാട്ടിലെ കുട്ടികളുടെ ആരോഗ്യസ്ഥിതിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്.

ആരോഗ്യവാനായിരിക്കുക എന്നത് മാത്രമല്ല ആയോധനകലാ പഠനത്തിന്റെ ഗുണമെന്ന് വിനോദ് കുമാർ അക്കമിട്ട് നിരത്തുന്നു. ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള ഒരു മനസുണ്ടാകുകയുള്ളു.ആയോധനകലാ പഠനം ഒരു വ്യക്തിയുടെആന്തരികവും ബാഹ്യവുമായ ആരോഗ്യത്തെവർധിപ്പിക്കുന്നു.എല്ലാ ആയോധനകലകളുടെയും അടിസ്ഥാന തത്വം അച്ചടക്കമാണ്. അതിനാൽ ശരിയായ രീതിയിൽ ആയോധനകലകൾ അഭ്യസിച്ച ഒരു കുട്ടിക്ക് ജീവിതത്തിൽ മികച്ച അച്ചടക്കവും ആരോഗ്യവും ഉണ്ടാകും. ഇത് പിന്നീടുള്ള ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനുള്ള കാരണമാകുകയും ചെയ്യും.ഇങ്ങനെയൊരു നേർക്കാഴചയുള്ളത് കൊണ്ടാണ് വിനോദ് മാസ്റ്റർക്ക് മികച്ച ഒരു കരാത്തെ അധ്യാപകനായി തുടരാൻ കഴിയുന്നത്.ഏകദേശം ഒരു ലക്ഷത്തിലധികം ശിക്ഷ്യ സമ്പത്തിനെ വാർത്തെടുത്ത് കരാത്തെ എന്ന അയോധന കലയെ നെഞ്ചോടു ചേർക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് ഈ കരാത്തെ ഗുരു.

തലശ്ശേരി പാറാൽ സ്വദേശികളായ ഗോപി മേസ്ത്രിയുടെയും മാധവിയുടെയും മകനായ വിനോദ് കുമാർ ചെറുപ്രായത്തിൽ തന്നെ കരാത്തെ പരിശീലനം ആരംഭിച്ചിരുന്നു. കളരി ഗുരുവായ പിതാവിൽ നിന്ന് കളരിയും പരിശീലിച്ചിരുന്നു. കുങ്ഫുവിലും തൈക്കോണ്ടോവിലും തായ്ച്ചിയിലും കുബുഡോവിലും ഇദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. കരാട്ടെ ഷോട്ടോക്കാൻ സ്റ്റൈൽ, കൂടാതെ ഷോറിന്റ്യൂ, ഷിട്ടോറ്യൂ, ഗോജോറിയു എന്നീ സ്റ്റൈലുകളിലും ഇദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. 1986ൽ സ്വന്തമായി സ്പോർട്സ് കരാത്തെ ഡൊ അക്കാദമി ഓഫ് ഇന്ത്യ എന്ന കരാത്തെ പരിശീലന കേന്ദ്രത്തിന് രൂപം നൽകി. ഒട്ടനവധി കരാത്തെസെമിനാറുകൾ, ക്യാമ്പുകൾ,ചാമ്പ്യൻഷിപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിലും ക്യോഷി വിനോദ് കുമാർ പങ്കെടുത്തിട്ടുണ്ട്. സ്പോർട്ട്സ് കരാത്തെ ഡൊ അക്കാദമി ഓഫ് ഇന്ത്യ ജപ്പാനിലെയും ഇന്ത്യയിലെയും ഷോട്ടോകാൻ കരാത്തെ ഓർഗനൈസേഷനലുകളിൽ അഫിലിയേറ്റ് ചെയ്താണ്പ്രവർത്തിക്കുന്നത്.1992ൽ മണിപ്പൂർ ആയോധന കലയായ താങ്ങ്ത്ത നാഷണൽ ചാമ്പ്യൻഷിപ്പ് ജേതാവാണ് വിനോദ് കുമാർ. 2008ൽ കൽക്കത്തയിൽ നടന്ന ഓൾ ഇന്ത്യാ കരാത്തെ ഫെഡറേഷന്റെ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം കോച്ചായി പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും 2011ൽ ഖത്തറിൽ 16 രാജ്യങ്ങളിലെ മെമ്പർമാർ പങ്കെടുത്ത ഇന്റർനാഷണൽ കരാത്തെ കാമ്പിൽ പരിശീലനം കൊടുക്കുവാനും സെൻസായ് വിനോദ് കുമാറിന്  സാധിച്ചു. ഇതു കൂടാതെ ഇറാൻ, നേപ്പാൾ, ശ്രീലങ്ക, ഖസാക്കിസ്ഥാൻ, ജപ്പാൻ, ചൈന സ്പെയിൻ എന്നീ രാജ്യങ്ങളുടെ പ്രഗത്ഭ കരാത്തെ അധ്യാപകരിൽ നിന്നും ശിക്ഷണം ലഭിച്ചു.


whatsapp-image-2025-03-13-at-23.31.06_2ec99dfb

ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷൂബൂക്കാൻ കരാത്തെ അസോസിയേഷൻ ഇന്ത്യയുടെ സെവൻത് ഡാൻ ബ്ലാക്ക്ബെൽറ്റും , കേരളത്തിന്റെയും, പുതുശ്ശേരിയുടെയും, ഖത്തറിന്റെയും ,ബഹറിന്റെയും ചീഫ് ഇൻസ്ട്രക്ടറും കൂടിയാണ് സെൻസായ് വിനോദ് കുമാർ.

സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ്. അസിസ്റ്റന്റ് ടെക്നിക്കൽ ഡയറക്ടർ എൻ. എസ്.കെ.എ. ഇന്ത്യ- ടെക്നിക്കൽ കമ്മറ്റി മെമ്പർ എൻ.എസ്.കെ. എസ്. ജപ്പാൻ

 വൈസ് പ്രസിഡന്റ് എൻ.എസ്.കെ.എ.സൗത്ത് ഏഷ്യ

എ" ഗ്രേഡ് റഫറി ആന്റ് കോച്ച് കരാത്തെ

 ഓർഗനൈസേഷൻ ഓഫ് ഇന്ത്യ

കരാത്തെ കേരള അസോ. ഡിസിപ്ലിനറി കമ്മീഷൻ

 ചെയർമാൻ

എക്സികൂട്ടീവ് മെമ്പർ- കെ.കെ.എ.

കേരള ടീം കോച്ച് ( 2008 നാഷണൽ കരാത്തെ

ചാമ്പ്യൻഷിപ്പ്- കൊൽക്കത്ത)

വെങ്കല മെഡൽ ജേതാവ് (മണിപ്പൂർ മാർഷൽ

 ആർട്സ്-1993- 25ൽ കൂടുതൽ നാഷണൽ കരാത്തെചാമ്പ്യൻഷിപ്പുകളിലെ പങ്കാളിത്തം14 രാജ്യങ്ങൾ പ്രതിനീധികരിച്ച ഖത്തർ കരാത്തെ

ക്യാമ്പിന്റെ സംഘാടകൻ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ( ഇന്റർ നാഷണൽ

 തമിഴ് യൂണിവേഴ്സിറ്റി- യു.എസ്.എ)എന്നിവ നേട്ടങ്ങളിൽ ചിലത് മാത്രം.

നാട്ടിൽ കരാത്തെ കുടുംബം എന്നറിയപ്പെടുന്ന വിനോദ് കുമാറിന്റെ വീട്ടുവിശേഷങ്ങളിലും നിറയുന്നത്കരാത്തെയാണ്.

ഭാര്യ സരിതാ വിനോദ് യെല്ലോ ബെൽട്ടും മകൾ ഗാനാ വിനോദ് ഫോർത്ത് ഡാൻ ബ്ലാക്ക്ബെൽട്ടും സംസ്ഥാന ചാമ്പ്യൻപട്ടവും നേടി.

ഇപ്പോൾ ലക്നൗവിൽ ഭർത്താവ് ആർമി ഓഫീസറായഡിബിനൊപ്പം താമസിക്കുന്ന ഗാന കരാത്തെപരിശീലകയാണ്. മകൻ ജിയോൺ വിനോദ് സംസ്ഥാന ചാമ്പ്യൻ പട്ടവും തേർഡ് ഡിഗ്രി ബ്ലാക് ബെൽറ്റും കരസ്ഥമാക്കിയിട്ടുണ്ട്. പ്രായഭേദമന്യേ കരാട്ടെ പഠിക്കുന്നതിനായി തന്നെ സമീപികുന്നഎല്ലാവരേയും വിനോദ് മാസ്റ്റർ കരാട്ടെ അഭ്യസിപ്പിക്കുന്നു.

സ്ത്രീകൾക്ക് നല്ല മനോധൈര്യം കരാത്തെ നൽകും. ഏത് ഘട്ടത്തിലും സ്വയം രക്ഷയ്ക്കായി പ്രതികരിക്കാനുള്ള ആത്മബലം ഈ കല നൽകും. നല്ല മനോ നിയന്ത്രണം, ഉന്മേഷം, പെരുമാറ്റം, അച്ചടക്കം, മിതത്വം എന്നിവയിലൂടെ കരാട്ടേ പരിശീലിച്ചയാൾ നിരന്തരംപുതുക്കപ്പെടുകയാണ്ചെയ്യുന്നതെന്ന്

ഗുരുദേവ ഭക്തൻ കൂടിയായക്യോഷി വിനോദ് കുമാർ പറഞ്ഞു.


ചിത്രം:

ഡബ്ല്യു കെ.എഫ് പ്രസിഡണ്ട് അൻറ്റോണിയോ എസ്പി നോമ്പ് ഒർച്യൂയേറ്റ ക്കൊപ്പം ക്യോഷി കെ.വിനോദ് കുമാർ


ചിത്രം:

ലക്ഷ്യം കൈവിടാതെ: പുവട് പിഴക്കാതെ... ക്യോഷി വിനോദ് കുമാർ പരിശിലന ക്കളരിയിൽ


whatsapp-image-2025-03-13-at-23.32.09_02dc888e

ഇഫ്ത്താർ സംഗമം നടത്തി.

തലശ്ശേരി നാരങ്ങാ പുറം ബ്രദേഴ്സ് LINE ലെ വ്യാപാരികളും , ജീവനക്കാരും തൊഴിലാകളും സംയുക്തമായി സമൂഹ ഇഫ്ത്താർ വിരുന്ന് നടത്തി ഈ പ്ര ദേശത്തെ ആദ്യ കാല വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സി. മെമ്പറുമായ ശ്രീ Cc വർഗീസ് ഉദ്ഘാടനവും , റംസാൻ സന്ദേശവും നടത്തി ശ്രീ ബഷീർ അദ്ധ്യക്ഷതവഹിച്ചു. മുഹമ്മദ് ഷാ ജീർ സ്വാഗതം ആശംസിച്ചു മൊയ്തു ബൂട്ട്സ്, ഷംസീർ മഹിമ, അനിൽ, റാഷിദ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ നേതൃത്വം നൽകി. നാട്ടുക്കാരും വിരുന്നിൽ പങ്കെടുത്തു


whatsapp-image-2025-03-13-at-23.32.43_44f7afad

ലഹരി വിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിച്ചു.


തലശ്ശേരി ജോ ആര്‍ടി ഓഫിസും ഡ്രൈവിംഗ് സ്‌കൂള്‍ തലശ്ശരി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിച്ചു. തലശ്ശേരി കെഎസ് ആര്‍ ടി സി ഡിപ്പോ ടെസ്റ്റ്‌ ഗ്രൗണ്ടീലാണ് പരിപാടി നടന്നത്.

ക്യാമ്പയിനില്‍ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ കെ പ്രശാന്ത് അധ്യക്ഷനായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി പ്രദീപന്‍ ക്ലാസെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജിത്ത് , അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരായ പ്രവീണ്‍, ശ്രീജിത്ത് എ്ന്നിവര്‍ സംസാരിച്ചു. അനില്‍ കുമാര്‍ സ്വാഗതവും എം പി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു


whatsapp-image-2025-03-13-at-23.37.39_4c85225c

തലശ്ശേരി - മൈസൂർ റെയിൽ പാതയ്ക്കായുള്ള

ശ്രമം ഊർജ്ജിതമാക്കണം.

 :തലശ്ശേരി വികസന വേദി


തലശ്ശേരി:കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കാകെ ഗുണ

പ്രദമാവാൻ സാധ്യതയേറി യതും1907ൽ ബ്രിട്ടീഷുകാർ വിഭാവനം ചെയ്തെങ്കിലും,ഒന്നാം ലോക മഹായുദ്ധംകാരണം അവർക്ക് നടപ്പി

ലാക്കാൻ സാധിക്കാതെപോയതുമായ,തലശ്ശേരി -

മൈസൂർ റെയിൽപ്പാതയാഥാർത്ഥ്യമാക്കുന്നതിന് ഉത്തരവാദപ്പെട്ടവർ സന്മനസ്സ് കാണിക്കണമെന്ന് തലശ്ശേരി വികസന വേദിയുടെ വാർഷിക

ജനറൽ ബോഡിയോഗംആവശ്യപ്പെട്ടു.മൈസൂരിൽ

നിന്ന് ബാംഗ്ലൂർ വഴി ചെന്നൈയിലേക്ക് കേവലംഒന്നര മണിക്കൂർ കൊണ്ട്

എത്താവുന്ന അതിവേഗട്രെയിനിനായുളള പ്രവർത്തനം മൈസൂരിൽ

പുരോഗമിച്ച് കൊണ്ടിരിക്കു

കയാണ്.

ഈ സാഹചര്യ ത്തിൽ,തലശ്ശേരി-മൈസൂർ റെയിൽ പാത യാഥാർത്ഥ്യം

ആവുകയാണെങ്കിൽ തലശ്ശേരി - കൂത്തുപറമ്പ -

മട്ടന്നൂർ - ഇരിട്ടി - കൂട്ടുപുഴ കുടക് ജില്ലയിലെ പൊന്നം  പേട്ട - തിത്തിമത്തി - ഹുൻസൂർ വഴി മൈസൂരിലേക്ക് കേവലം169 കി.മീറ്റർ ദൂരം രണ്ടര മണിക്കൂർ കൊണ്ട് എത്തിപ്പെടാ

ൻ സാധിക്കും .അവിടെ നിന്ന് അതി വേഗ ട്രെയിൻവഴി ബാംഗ്ലൂരിലേക്ക് അരമണിക്കൂർ കൊണ്ടും , ചെന്നൈയിലേക്ക് ഒന്നര

മണിക്കൂർ കൊണ്ടും എത്തുമെന്നാൽ, തലശ്ശേരിയിൽ നിന്ന് മൂന്ന്മണിക്കൂർ കൊണ്ട് ബാംഗ്ലൂരും, 4 മണിക്കൂർകൊണ്ട് ചെന്നൈയിലും

പോകാൻ സാധിക്കും .തലശ്ശേരി നിന്ന് 14 മണിക്കൂർ യാത്രയാണ്നിലവിൽ വേണ്ടത് .കേരളത്തിൽ നിന്ന് മൈസൂരിലേ

ക്ക് നിലവിൽ ഒരു ട്രെയിൻമാത്രമാണ് ഉള്ളത് നിത്യേന കൊച്ചു വേളിയിൽ നിന്ന് (തിരു.നോർത്ത്) സർവ്വീസ്നടത്തുന്നട്രെയിൻ പാലക്കാട് വഴി 961 കീ.മീറ്ററാണ് ഓടുന്നത്.17മണിക്കൂറിലേറെയാണ്

സമയമെടുക്കുന്നത് .അതിനാൽ തന്നെ നിർദ്ദിഷ്ഠ തലശ്ശേരി -

മൈസൂർപാത കേരളത്തിലെ യാത്രക്കാർക്കാകെ ഗുണപ്രദമാവുന്ന ഒന്നാണ്.മറ്റൊരു കാര്യം, കൊങ്കൺറൂട്ടിൽ മൺസൂൺകാലത്ത്

മണ്ണിടിച്ചിൽ സാധാരണംആയതിനാൽ, ഇടയ്ക്കിടെട്രെയിനുകൾ റദ്ദാക്കാറുണ്ട്എന്നാൽ, മൈസൂർ പാതതലശ്ശേരി വഴി യാഥാർത്ഥ്യ

മായാൽ, തലശ്ശേരിയിൽ50 ഏക്കറോളം സ്ഥലം

റെയിൽവേയ്ക്ക് സ്വന്തമായി ഉള്ളതിനാൽഒരു ജംഗ്ഷനായി തലശ്ശേരി സ്റ്റേഷനെമാക്കുകയും, ഉത്തരേന്ത്യയിലേക്ക്പോവേണ്ട ദീർഘദൂര

ട്രെയിനുകൾക്ക് ബാംഗ്ലൂർ ചെന്നൈ വഴി പോവാനുംസാധിക്കും .ആയതിനാൽതന്നെ ഈ സ്വപ്ന പദ്ധതിഎത്രയും വേഗം യാഥാർത്ഥ്യമാക്കുവാൻകൂട്ടായ പ്രവർത്തനം അനിവാര്യമാണ്.തലശ്ശേരി

വികസനവേദിശക്തമായപ്രചരണപരിപാടികൾ ഇതിനായിസംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.സമീപ പഞ്ചായത്തു

കളിലും, നഗരസഭകളിലും,ജില്ലകളിലും, ഈ ആവശ്യത്തിനായി ശബ്ദമുയർത്തുവാൻ അപേക്ഷിക്കും . ഉത്തരവാദപ്പെട്ട നേതാക്ക ളെയും, ജനപ്രതിനിധികളെയുംനേരിൽകണ്ട്ചർച്ചചെയ്യുവാനുംതീരുമാനിച്ചു.തലശ്ശേരി വികസനവേദിരക്ഷാധികാരിയും,ഐ.എംഎ. സംസ്ഥാന നിർവ്വാഹകസമിതിഅംഗവുമായ ഡോ.

രാജീവ് നമ്പ്യാർ ഉദ്ഘാടനംചെയ്തു .വികസനവേദിപ്രസിഡൻ്റ്കെവി.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു .

എൻ. ആർ.മായൻ മുഖ്യഅതിഥിയായി പങ്കെടുത്തു.

ജനറൽ.സെക്രട്ടറി സജീവ്മാണിയത്ത് സ്വാഗതം പറഞ്ഞു. പ്രൊഫ.മേജർ പി. ഗോവിന്ദൻ, ദിലീപൻമാസ്റ്റർ,വ്യാപാരിവ്യവസായി

ഏകോപന സമിതി വർക്കിങ്ങ് പ്രസിഡൻ്റ്കെ.എൻ.പ്രസാദ്, വ്യാപാരി

വ്യവസായി സമിതി ജില്ലാജോ.സെക്രട്ടറി കെ.പി.

പ്രമോദ്,വി.എം.ബാബു രാജ്, യു.വി. അഷറഫ്,ബി. മുഹമ്മദ് കാസിം, 

വി.ബി. ഇസ്ഹാഖ് ,        ഇ. എം. അഷറഫ്, പി.എം.അഷറഫ്,ബഷീർ പള്ള്യത്ത്പി. സുഹൈൽ, രഞ്ചിത്ത് രാഘവൻ,സി.എൻ.മുരളി,എ.പി .രവീന്ദ്രൻ , എ.കെ    ഇബ്രാഹിം, രാജഗോപാൽ,

നൗഷാദ് പുല്ലമ്പി, രാമദാസ്കരിമ്പിൽ, പി.പി.ചിന്നൻ , തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ സി.പി.അഷറഫ് നന്ദി പറഞ്ഞു .


whatsapp-image-2025-03-13-at-23.39.07_5f31d5e2

സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും 16 ന്


മാഹി: നാലു തറ മർച്ചൻ്റ്സ് ആൻ്റ് ഇൻ്റസ്ട്രിയലിസ്റ്റ് അസോസിയേഷനും ഡോ.ചന്ദ്രകാന്ത് നേത്രാലയും ചേർന്ന് സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടത്തുന്നു.16 ന് രാവിലെ ഒമ്പതിന് പള്ളൂർ വ്യാപാരഭവനിലാണ് ക്യാമ്പ് നടക്കുക. പത്ത് രോഗികൾക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാട്സ് ആപ്പ് നമ്പറിൽ പേര്, വയസ്, സ്ഥലം എന്നീ വിവരങ്ങൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.

വാട്സ് ആപ്പ്: 9846752714, 9447229162

വികസിത് ഭാരത് യൂത്ത് പാർലമെന്റ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച്‌ 16.


വികസിത ഭാരത സങ്കല്പങ്ങൾക്ക് അനിയോജ്യമായ തരത്തിൽ

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ യുവാക്കളുടെ

ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക

മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാർലമെന്റ്

മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി.

യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള വേദി നൽകുന്ന ഈ പരിപാടിയിൽ

2025 ഫെബ്രുവരി 24 ന് 18നും 25നും ഇടയിൽ പ്രായമുള്ള

യുവതീയുവാക്കൾക്ക് പങ്കെടുക്കാം. "വികസിതി ഭാരതം

എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?" എന്ന വിഷയത്തിൽ

ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ

അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത് . ഫെബ്രുവരി 27 മുതൽ

മാർച്ച് 16 വരെ യാണ് വീഡിയോ അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാനുള്ള

അവസരം. കേരളത്തിൽ തിരഞ്ഞടുക്കപെട്ട നാല് നോഡൽ സ്ഥലങ്ങളിൽ വെച്ചാണ് ജില്ലാതല

മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മാർച്ച് 26നകം ജില്ലാ സംസഥാനമത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന

മത്സരത്തിൽ വിജയികളാകുന്ന 3 പേർക്കാണ് പാർലമെന്റ്

മന്ദിരത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ

പങ്കെടുക്കാനുള്ള അവസരം .

വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ രജിസ്റ്റർ ചെയ്യാൻ ഈ

പോർട്ടലിൽ ലോഗിൻ ചെയ്യുക - https://mybharat.gov.in/mega_events/viksitbharat-youth-parliament

രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് അതാത് നാഷണൽ

സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുമായും നെഹ്റു യുവ കേന്ദ്ര

ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ് Mob:

7736426247

മാഹി ടൗണിൽ വൈദ്യുതി മുടങ്ങും


മാഹി : വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 15 ന് രാവിലെ 8 മണി മുതൽ 4 മണി വരെ മാഹി ടൗണിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് മാഹി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.


ad2_mannan_new_14_21-(2)
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan