ചരിത്രം തപസ്സിരുന്ന് നേടിയ അവതാരം: സ്വാമി ജ്ഞാനതപസ്വി

ചരിത്രം തപസ്സിരുന്ന് നേടിയ അവതാരം: സ്വാമി ജ്ഞാനതപസ്വി
ചരിത്രം തപസ്സിരുന്ന് നേടിയ അവതാരം: സ്വാമി ജ്ഞാനതപസ്വി
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Mar 12, 12:55 AM
dog

ചരിത്രം തപസ്സിരുന്ന് നേടിയ

അവതാരം: സ്വാമി ജ്ഞാനതപസ്വി


തലശ്ശേരി: ചരിത്രം തപസ്സിരുന്ന് നേടിയതാണ് മഹാ അവതാരമായ ശ്രീനാരായണഗുരുവിനെയെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി .

ഒരേ സമയം തന്നെ സന്ന്യാസിയും, വിപ്ലവകാരിയുമായിരുന്നു ഗുരു. അജ്ഞതയുടെ

നരകാന്ധകാരത്തിൽ

സൂര്യപ്രഭയാർന്ന ആത്മീയ ലോകത്തേക്ക് ഗുരു നമ്മെ ആനയിച്ചു

ആത്മീയതയുടെ ഉൾക്കനമുള്ള ആശയങ്ങൾക്കേ കാലങ്ങളെ മറികടക്കാനാവൂ. ജനമനസ്സിനെ പ്രകാശ പൂരിതമാക്കാൻ

ദൈവം ഗുരുവിലൂടെ ഭൂമിയിലേക്ക് ഇറങ്ങിവരികയായിരുന്നുവെന്ന്സ്വാമി ജ്ഞാനതപസ്വി വ്യക്തമാക്കി.

മതത്തെ ഗുരു ഒരിക്കലും നിരാകരിച്ചില്ല. ഏകോദര സംഹാദരങ്ങളെപ്പോലെ ജീവിക്കാൻ പഠിപ്പിച്ചു. ഗുരു നൽകിയ

ആത്മീയ ഹസ്തമാണ് സ്വാതന്ത്ര്യത്തിന്റെ വഴി തുറന്നത്. അനാരോഗ്യകരമായ നിലയിൽ മേൽക്കോയ്മയോടെ പ്രവർത്തിക്കുന്ന ഒരു ഫ്യൂഡൽ കാലത്തിന്റെ തിരിച്ച് വരവാണ് ദൗർഭാഗ്യവശാൽ ഇപ്പോൾ കാണാനാവുന്നത്. ഈശ്വരാരാധനയും, സാമൂഹ്യ പരിഷ്ക്കരണവും എങ്ങിനെ ഒരു പോലെ സാധിതമാക്കാമെന്ന് ഗുരു നമുക്ക് കാണിച്ചു തന്നു. ആത്മീയതയിൽമാത്രം അഭിരമിക്കുന്ന ഒരു സന്ന്യാസിയും,സമൂഹത്തിലിറങ്ങി വന്ന് സാമൂഹിക പരിവർത്തനങ്ങൾക്കായി പോരാടുന്ന കാഴ്ച ഗുരുവിന് മുമ്പ് നമ്മൾ കണ്ടിട്ടില്ല. ഗുരു ചിന്തകൾ നമ്മെ പഠിപ്പിച്ചത് ആത്മീയവും. ഭൗതികവുമായ വിദ്യാഭ്യാസമായിരുന്നു. കണ്ണാടി പ്രതിഷ്ഠയെ മാനവികതയുടെ കാവ്യമാക്കി മാറ്റാൻ ഗുരുവിന് സാധിച്ചു. ആരാധനയുടെ സ്വാതന്ത്ര്യം തിരിച്ചു കിട്ടിയത് ഗുരുവിലൂടെയായിരുന്നു.

ആചാര്യന്മാരെയും ഗുരുക്കമാരേയും വിസ്മരിക്കുന്ന വർത്തമാന കാലത്ത്, ഗുരുവിന്റെ ജീവിത കാലത്തിനിപ്പുറവും പ്രസക്തിയേറി വരുന്നത് ആത്മനിർവൃതിയേകുന്നതാണെന്ന് സ്വാമികൾ പറഞ്ഞു.

ശ്രീനാരായണ ഗുരു വിശ്വസാഹോദര്യത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ.

ലോകത്തിന്റെ മുഴുവൻ ഗുരുവായി മാറേണ്ട യുഗപ്രഭാവനായ ശ്രീനാരായണ ഗുരു ഒതുങ്ങി പോയത് ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചു കേരളത്തിൽ നിന്ന് മലയാളത്തിൽ സംസാരിച്ചത് കൊണ്ടാവാമെന്ന് പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചൂണ്ടിക്കാട്ടി. ഗുരുദർശനങ്ങളെ ആഗോള ഭാഷകളിലേക്ക് തൽസമയം പരിവർത്തനപ്പെടുത്താനായിരുന്നെങ്കിൽ, ഇന്ന് ലോകത്ത് കാണുന്ന വെറുപ്പിന്റെ,വിദ്വേഷത്തിന്റെ രാഷ്ട്രീയം വളർന്ന് വരില്ലായിരുന്നു.

ആത്മീയതയിലധിഷ്ഠിതമായ ഒരു ജീവിത സംസ്കൃതി ലോകത്തിന്സമർപ്പിച്ചത് ഗുരുവായിരുന്നുവെന്ന് മുഖ്യഭാഷണം നടത്തിയ

 പ്രശസ്ത കവി മുരുകൻ കാട്ടാക്കട പറഞ്ഞു.പ്രകൃതിയെ അതിക്രൂരമായി ചൂഷണം ചെയ്യുന്നതിനെതിരെ മുരുകൻ കാട്ടാക്കട സ്വന്തം കവിത ആലപിച്ചു.

ജില്ലാഗവ: പബ്ലിക്ക് പ്രോസിക്യൂട്ടർഅഡ്വ.കെ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടരി അരയാക്കണ്ടിസന്തോഷ് സംസാരിച്ചു. സി. ഗോപാലൻ, പ്രേമാനന്ദസ്വാമികൾ, രാഘവൻ പൊന്നമ്പത്ത്, പൊയിലൂർ രവിന്ദ്രൻ സന്നിഹിതരായി.

ടി.സി. ദിലീപ് സ്വാഗതം പറഞ്ഞു.

ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന സാഹിത്യ സമ്മേളനം നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ ഭാഷണം നടത്തും.


ചിത്രവിവരണം: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-03-11-at-21.54.52_e809764d

ജഗന്നാഥക്ഷേത്രത്തിന്

സവിശേഷതകളേറെ:

അരയാക്കണ്ടി സന്തോഷ്


തലശ്ശേരി: ഗുരുജീവിച്ചിരിക്കെ, ലോകത്തിലാദ്യമായി ഗുരുവിന്റെപ്രതിമ സ്ഥാപിതമായ ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രമെന്ന് എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

ഗുരുവിന്റെ കൈപിടിച്ചതിന് ശേഷമാണ് കടുത്ത യുക്തിവാദിയായ സഹോദരൻ അയ്യപ്പൻ ആത്മാക്കളുടെ മോക്ഷത്തിനായി

ചരമപ്രാർത്ഥനാഗീതമെഴുതിയത്.

ഗുരുസ്ഥാനമെന്നത് സങ്കൽപ്പമാണ്. എന്നാൽ

ഗുരു സശരീരനാണ്.

ക്ഷേത്ര

പ്രതിഷ്ഠകളെ എതിർത്തിരുന്ന വേലായുധനാണ് പിന്നീട് ഗുരുവിനെ കണ്ണോട് കണ്ണ് ദർശിച്ചപ്പോൾ ഗുരുവിന്റെ ആദ്യ ശിഷ്യനായി ബോധാനന്ദസ്വാമിയായി മാറിയതും അനന്തരാവകാശിയായിത്തീർന്നതും. ബോധാനന്ദസ്വാമിയാണ് ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്.

അറിവിന്റെ മൂർത്തിയായ ദക്ഷിണാമൂർത്തിയുടെ സങ്കൽപ്പത്തിലാണ്

തെക്ക് മുഖമായി ലോകത്താദ്യമായി ഗുരു പ്രതിഷ്ഠ നയത്തിയത്.

ഗുരുവിന്റെ അതീന്ദ്രീയമായ കഴിവുകൾ അനുഭവിച്ചറിഞ്ഞവരാണ് തലശ്ശേരിക്കാർ.

ധ്യാനത്തിലൂടെ, തപസ്സിലൂടെ, കുണ്ഡലനീ മന്ത്രത്തിലൂടെ

ഈശ്വരന്റെ രുചിയറിഞ്ഞ പ്രവാചകനാണ് ഗുരു

അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്താൻ

ശങ്കരൻ കുഴിയിൽ ഗുരു മുങ്ങിയിട്ട് മുക്കാൽ മണിക്കൂറായിട്ടും, ഉയർന്ന് വരാത്തത് കണ്ട് ചുറ്റിലും നിന്നവർ നിലവിളിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.

ഏതൊരു ക്ഷേത്രത്തിലും

12 വർഷത്തിലൊരിക്കൽ അഷ്ടബന്ധകലശം നടത്തുകപതിവാണ്. ഗുരുവിന്റെ കൈകളാൽ പ്രതിഷ്ഠിതമായ

അരുവിപ്പുറത്ത്

ശീല ശിലയോട് ചേർന്നാണ് കിടക്കുന്നത്. അവിടെ ഇന്നേവരെ അഷ്ട ബന്ധ കലശം നടത്തേണ്ടി വന്നിട്ടില്ല.

ഗുരുവിന്റെ കൈപിടിച്ചതിന് ശേഷമാണ് യുക്തിവാദിയായ സഹോദരൻ അയ്യപ്പൻ ആത്മാക്കളുടെ മോക്ഷത്തിനായി

ചരമപ്രാർത്ഥനാഗീതമെഴുതിയതെന്ന് അരയാക്കണ്ടി ഓർമ്മിപ്പിച്ചു.

ജഗന്നാഥ ക്ഷേത്രോത്സവത്തോടു ബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചിത്രവിവരണം.. അരയാക്കണ്ടി സന്തോഷ് പ്രസംഗിക്കുന്നു


zxc

ജ്ഞാനോദയമേകിയ ആശാനെ

എങ്ങിനെ മറക്കും ?

:ചാലക്കര പുരുഷു


തലശ്ശേരി. മഹാകവി കുമാരനാശാനെ തലശ്ശേരി ക്കാർക്ക് ഒരിക്കലും മറക്കാനാവില്ല.

ഗുരുവിനെ ക്ഷേത്രനിർമ്മിതിക്കായി തലശ്ശേരിയിലേക്ക് നേരിട്ട് പോയി ക്ഷണിച്ചിരുന്ന

കോഴിക്കോട് സ്വദേശിയായ വരതൂർ കാണിയിൽ . കുഞ്ഞിക്കണ്ണൻ തലശ്ശേരി യിലാണ് വിവാഹം കഴിച്ചിരുന്നത്. പിലാക്കൂലിൽ സ്ഥലം വാങ്ങി വീട് വെക്കുകയും ചെയ്തു. അദ്ദേഹത്തിന് മദിരാശിയിൽ വൈദ്യശാലയുണ്ടായിരുന്നു. തെക്കൻ കേരളത്തിലെ അയ്മനം സ്വദേശി ജോസഫ് വൈദ്യർക്കും മദിരാശിയിൽ ഔഷധശാലയുണ്ടായിരുന്നു. ഒരു നാൾ ഇരുവരും നാട്ടുമ്പുറത്തെ ഒരു ചായക്കടയിലിരുന്ന് ഓട്ടു ഗ്ലാസിൽ ചായ കുടിച്ചു കൊണ്ടിരിക്കെ,ഗുരുവിന്റെ അനുയായിയായ ജോസഫ് വൈദ്യർ, തിരുവിതാംകൂറിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഗുരു നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വിപ്ലവത്തെക്കുറിച്ച് സംസാരിച്ചത് വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ ശ്രദ്ധയോടെ കേട്ടിരുന്നു.

സംസ്കൃത പണ്ഡിതനും ഗുരു ശിഷ്യനുമായിരുന്ന ജോസഫ് ,ഗുരുവിന്റെ വാക്കുകളും, കർമ്മങ്ങളും തൻമയത്വത്തോടെ വാക്കുകളിൽ ആവേശത്തോടെ വരച്ചുകാട്ടിയപ്പോൾ , വര തൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ അത്ഭുതത്തോടെയാണ് കേട്ടിരുന്നത്.

 ഗുരുവിനെ നേരിൽ കാണാനുള്ള വഴികൾ ജോസഫിൽ നിന്നും ചോദിച്ചറിഞ്ഞ വരതൂർ, ഒടുവിൽ മനസ്സിന്റെ ഉൾവിളിയിൽ ഗുരുസന്നിധിയിലെത്തി.

ആഗ്രഹമുണർത്തിച്ചപ്പോൾ , ഗുരു ക്ഷേത്ര കാര്യങ്ങളുടെ വിശദവിവരങ്ങൾ അന്വേഷിച്ചറിയിക്കാൻ 1905 ൽ മഹാകവി കുമാരനാശാനെയാണ് ഗുരു തലശ്ശേരിയിലേക്ക് നിയോഗിച്ചത്. ജൂലായ് 17 ന് പറമ്പത്ത് ഭവനത്തിൽ ആദ്യ യോഗം ചേർന്നു. ശ്രീ ജ്ഞാനോദയ യോഗം എന്ന പേര് നൽകിയത് കുമാരനാശാനായിരുന്നു.

മൂന്ന് മാസത്തോളം ആശാൻ തലശ്ശേരിയിൽ സ്ഥാപിച്ച് പലരുമായും ആശയ സംവാദം നടത്തുകയും, ക്ഷേത്ര നിർമ്മിതിയിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് ശക്തരാക്കുകയുമായിരുന്നു. തുടർന്ന് 1906 മാർച്ച് 17 ന് ഗുരുദേവൻ ആദ്യമായി തലശ്ശേരിയിലെത്തി. റെയിൽവെ സ്റ്റേഷനിൽ നിന്ന് ചക്യത്ത് കേളനാണ് റാന്തൽ വിളക്കുമായി ഗുരുവിനെ പിലാക്കൂലിലെ വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണന്റെ ഭവനത്തിൽ എത്തിച്ചത്..

മൂർക്കോത്ത് കുമാരൻ, കൊറ്റ്യത്ത് രാമുണ്ണി വക്കീൽ, തുടങ്ങി തലശ്ശേരിയിലെ പ്രമുഖരുമായി ആശാൻ പലവട്ടം സംസാരിച്ചു. ക്ഷേത്രം കൊണ്ട് ഗുരു ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ ബോധ്യപ്പെടുത്തി.

1906 ൽ ആദ്യക്ഷേത്രം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കൊറ്റിയത്ത് രാമുണ്ണി വക്കിൽ 1881 മുതൽ 84 വരെ തലശ്ശേരി നഗരസഭയുടെ തദ്ദേശിയനായ ചെയർമാനായിരുന്നു.

 അതിനിടെ, യാത്രാ മധ്യേ വഴിയിൽ നിസ്സംഗതയോടെ ഒരു കുട്ടി താടിക്ക് കൈ കൊടുത്ത് ഇരിക്കുന്ന കാഴ്ച ആശാന്റെ മനസ്സിൽ തറഞ്ഞു. ഒരു തീയ്യക്കുട്ടിയുടെ വിചാരം എന്ന തലശ്ശേരിയിൽ വെച്ച് എഴുതിയ കവിതക്ക് നിദാനമായത് ഈ ബാല്യ ദൈന്യതയുടെ മുഖമായിരുന്നു.


aq

ആശാന് തലശ്ശേരിയിൽ ഉചിതമായ ഒരു സ്മാരകം വേണമെന്ന ആവശ്യം ദശകങ്ങൾക്ക് മുമ്പു തന്നെ ഉയർന്നുവന്നിരുന്നു.

ജഗന്നാഥക്ഷേത്രാങ്കണത്തിൽ ചിറക്ക് സമീപത്തായി

ആശാൻ ജൻമ ശതാബ്ദി സ്മാരക മന്ദിരം പണിയാൻ 1973 ഏപ്രിൽ 12 ന് ആശാന്റെ ജൻമദിനത്തിൽ ആശാന്റെ സഹധർമ്മിണി ഭാനുമതിയമ്മ ശിലാന്യാസംനടത്തിയിരുന്നു. അവർ പങ്കെടുത്ത ഒടുവിലത്തെ പൊതു ചടങ്ങും കൂടിയായിരുന്നു അത്. എന്നാൽ നിർഭാഗ്യവശാൽ നിർമ്മാണം ആ ശിലയിൽ തന്നെ ഒതുങ്ങിപ്പോയി.

പിന്നീട് ഈ സ്ഥലത്ത് ഇന്റർനാഷണൽ ശ്രീനാരായണ ഗുരു മ്യൂസിയം കൊണ്ടുവരാൻ ശ്രമങ്ങളാരംഭിച്ചെങ്കിലും, സർക്കാരിന്റെ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നവോത്ഥാന നായകരുടെ മ്യൂസിയം നിർമ്മിക്കാനുള്ള പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നവോത്ഥാന നായകരുടെ ജീവിത രേഖകൾ, ചരിത്ര ശേഖരം, പഠന ഗവേഷണ കേന്ദ്രം

എന്നിവ ഇതിൽ ഉൾപ്പെടും. ആശാന് പ്രാമുഖ്യം നൽകിയുള്ള ഒരു സ്മാരകമാക്കി ഇതിനെ മാറ്റണമെന്ന ആഗ്രഹം തലശ്ശേരിക്കാരിൽ ശക്തമായിട്ടുണ്ട്.


whatsapp-image-2025-03-11-at-21.56.56_5afb354a

കാർ കത്തി നശിച്ചു ; ഡ്രൈവർക്ക് പരിക്ക്


 മാഹി: തലശ്ശേരി - മാഹി ബൈപ്പാസിൽ കക്കടവ് ഭാഗത്ത് കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ചു കത്തി നശിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവറെ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച രാവിലെ 11.30 ഓടെയാണ് സംഭവം

തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കെ എൽ 13 പി 7227 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്. കാർ പൂർണമായും കത്തി നശിച്ചു.

മാഹി ഫയർഫോഴ്സും ചോമ്പാല പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്

whatsapp-image-2025-03-11-at-21.57.46_cf662ce0

ലഹരി വിരുദ്ധ പദയാത്രയും ബഹുജന സംഗമവും


ന്യൂമാഹി : "വേണ്ട ലഹരിയും ഹിംസയും "

എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.

പദയാത്ര കിടാരൻകുന്നിൽ നിന്ന് ആരംഭിച്ച് കുറിച്ചിയിൽ ബഹുജന സംഗമം നടന്നു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി കെ റീജ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ,അർജുൻ പവിത്രൻ, കെ പി അലീഷ സംസാരിച്ചു.


ചിത്രവിവരണം: ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു


സീഹോക്ക് ക്രിക്കറ്റ് ക്ലബിനും

ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബിനും വിജയം


തലശ്ശേരി:കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മൽസരത്തിൽ ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .

ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കൊടുവള്ളി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് 49 റൺസിന് മുഴപ്പിലങ്ങാട് വി പി ആർ ക്ലബിനെ പരാജയപ്പെടുത്തി.

ബുധനാഴ്‌ച ബി ഡിവിഷൻ ലീഗ് മൽസരത്തിൽ രാവിലെ കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ ബ്രണ്ണൻ കോളേജിനേയും ഉച്ചയ്ക്ക് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് തലശ്ശേരി മലബാർ അത്ലറ്റിക്ക് ക്ലബിനേയും നേരിടും.


whatsapp-image-2025-03-11-at-21.58.29_7358ae26

ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.


ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.

 അഖണ്ഡ നാമ സങ്കീർത്തനം നാഗപൂജ അന്നദാനം ഭജന എന്നിവ നടന്നു.

ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാതി കർമ്മങ്ങൾക്കു മുഖ്യകർമികത്വം വഹിച്ചു.

ചടങ്ങുകൾക്ക് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.


ചിത്ര വിവരണം: ആയില്യം നാൾ ആഘോഷിച്ചപ്പോൾ


whatsapp-image-2025-03-11-at-21.59.25_dde95f47

മണിക്കൂറുകളുടെ വ്യത്യാസത്തിൽ

സഹോദരങ്ങൾ മരിച്ചു

തലശ്ശേരി : ജ്യേഷ്ഠനു പിന്നാലെ അനുജനും മരിച്ചു. ഗോപാലപേട്ടയിലെ ബൈത്തുൽ റഫീഖിൽ പറമ്പത്ത്കണ്ടി സമീർ (50) ആണ് ഇന്നലെ വൈകുന്നേരം മരണപ്പെട്ടത്.

whatsapp-image-2025-03-11-at-21.59.26_f711653d

തുടർന്ന് ഇന്ന് രാവിലെയാണ് അനുജൻ കൂത്തുപറമ്പ് 

ബൊമ്മാനി വീട്ടിൽ പറമ്പത്ത്കണ്ടി ഫൈസലും മരണപ്പെട്ടത്. പരേതരായ അഹമ്മദിൻ്റെയും നുസൈബയുടെയും മക്കളാണ് ഇരുവരും. 

സമീറിൻ്റെ

ഭാര്യ: ജസീല.

മക്കൾ: ഷുഹൈബ്, ജുമ്‌ന, ഷഹബാസ്.

ഫൈസലിൻ്റെ ഭാര്യ: താഹിറ. മക്കൾ: മുഹ്‌സന, സഫ്വാൻ, തൻസിഹാ നർഗീസ്. മരുമകൻ : മുസമ്മിൽ (കൂത്തുപറമ്പ്). 

സമീറിന്റെ ഖബറടക്കം ഇന്ന് പകൽ 12-30 നു തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിലും ഫൈസലിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം 4മണിക്ക് കൂത്തുപറമ്പ് മെരുവമ്പായി പള്ളി ഖബർസ്ഥാനിലും നടക്കും.


whatsapp-image-2025-03-11-at-22.00.33_66cf5cb8

സൽമാൻ നിസാറിനെ ആദരിച്ചു


തലശ്ശേരി:രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിൻ്റെ അഭിമാന താരമായി മാറിയ തലശ്ശേരി സ്വദേശി സൽമാൻ നിസാറിനെ ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ഉപഹാരവും പൊന്നാടയും ത്രിവർണ്ണ ഷാളും നൽകി ആദരിച്ചു.

ചരിത്രത്തിൽ ആദ്യമായി ഇത്തവണ കേരളം രൻജി ക്രിക്കറ്റിൽ ഫൈനലിൽ എത്തിയതിന് പിന്നിൽ സൽമാൻ നിസാറിൻ്റെ മികവും പ്രകടമായിരുന്നു.

സൽമാൻ നിസാറിൻ്റെ വസതിയിൽ ചേർന്ന അനുമോദന യോഗത്തിൽ കെ ശിവദാസൻ അദ്ധ്യക്ഷനായിരുന്നു

കെ.മുസ്തഫ. പി. ഇമ്രാൻ, സുബൈർ കെട്ടിനകം, കെ.പി. രൻജിത്ത് കുമാർ, എം.വി. സതീശൻ. മുഹമ്മദ് ഗുലാം, എന്നിവർ സംസാരിച്ചു. ഇ മോഹനൻ സ്വാഗതവും,ടി.പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. 



ചിത്ര വിവരണം:സൽമാൻ നിസാറിനെ ജവഹർ കൾച്ചറൽ ഫോറം ആദരിക്കുന്നു


whatsapp-image-2025-03-11-at-22.02.32_5c45be0f

മാഹി ഫയർ ഫോഴ്സ് യൂണിറ്റിന് മിനി ടെൻഡർ വെഹിക്കിൾ അനുവദിക്കണം


 മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പുതുതായി മിനി അഗ്നിശമന സേന വാഹനം ആവശ്യപ്പെട്ട്

പുതുചേരി ഫയർ ഫോഴ്സ്, ആദി ധ്രാവിഡ വകുപ്പ് മന്ത്രി സായി ജെ ശരവണന് നിവേദനം നൽകി.

എംഎൽഎ കല്യാണസുന്ദരം, പ്രഭാരി രവിചന്ദ്രൻ, മുൻ മാഹി മണ്ഡലം പ്രസിഡന്റ് അങ്കവളപ്പിൽ ദിനേശൻ, മാഹിമണ്ഡലം പ്രസിഡന്റ് പ്രഭിഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ്മഠത്തിൽ,പോണ്ടിച്ചേരി സ്റ്റേറ്റ് മീഡിയ സെൽ കൺവീനർ കെ. രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്.

 നിലവിൽ പുതിയ രണ്ടു വാഹനം സർക്കാർഅനുവദിച്ചിരുന്നു. എന്നാൽ മാഹി പോലുള്ള ഇടുങ്ങിയ റോഡുകൾ ഉള്ള പ്രദേശത്ത് എത്തിച്ചേരാൻ ചെറിയ വാഹനങ്ങൾ ആണ് അനുയോജ്യം. അതിനാൽ ഇത്തരം വാഹനങ്ങൾ നൽകണമെന്നാണ് ഭാരതീയ ജനതാ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്.

 ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.


ചിത്ര വിവരണം: മാഹിയിലെ ബി.ജെ.പി.നേതാക്കൾ പുതുച്ചേരിയിൽ മന്ത്രി സായ് ജെ. ശരവണന് നിവേദനം നൽകുന്നു


whatsapp-image-2025-03-11-at-22.03.40_f5af6f96

മാഹി ഫയർ ഫോഴ്സ് യൂണിറ്റിന് മിനി ടെൻഡർ വെഹിക്കിൾ അനുവദിക്കണം



മാഹി സർവീസ് സഹകരണ ബാങ്കിന്റെ  സി.എസ് ആർ ഫണ്ട് ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ മാഹി പുഴയോര നടപ്പാതയിലെ ഓപ്പൺ ജിം മാഹി മുൻസിപ്പൽ കമ്മീഷണർ സതേന്ദ്രസിങ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

 പുതുച്ചരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ.അനിൽകുമാർ,വൈസ്പ്രസിഡണ്ട് എം.എ.ക്യഷ്ണൻ, ഡയരക്ടർമാരായ രവീന്ദ്രൻ കെ.എം, വിബിൻ.ബി, വോക്ക് വേ മോണിംഗ് സ്റ്റാർ അംഗങ്ങളായ റാഫി ഐച്ചസ് ,എ വി യൂസഫ് ചടങ്ങിൽ സംബന്ധിച്ചു



ചിത്ര വിവരണം:ഓപ്പൺ ജിം മാഹി മുൻസിപ്പൽ കമ്മീഷണർ സതേന്ദ്രസിങ്

whatsapp-image-2025-03-11-at-22.05.57_c4d0bb39

കുമാരസ്വാമി സന്ന്യാസിയുടെ ഛായാപടം അനാച്ഛാദനം ചെയ്തു.


തലശ്ശേരി: ഗുരു ശിഷ്യനായ കുമാരസ്വാമി സന്ന്യാസിയുടെ ഛായാപടം ജഗന്നാഥക്ഷേത്രം മ്യൂസിയത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ അനാച്ഛാദനം ചെയ്തു. ക്ഷേത്രംപ്രസിഡണ്ട് അഡ്വ.കെ. സത്യൻ, ഡയറക്ടർ രാജീവൻ മാടപ്പീടിക, കുമാരസ്വാമിയുടെ പിൻമുറക്കാർ സംബന്ധിച്ചു

 

ചിത്രവിവരണം:ശിവഗിരി മഠം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ അനാച്ഛാദനം ചെയ്യുന്നു


whatsapp-image-2025-03-11-at-22.06.26_5c6604c0

പുല്ല്യോട് ശ്രീകുർമ്പക്കാവിൽ കൊടിയേറി


 തലശ്ശേരി: നാനാ ജാതി, മതസ്ഥരായ പതിനായിരങ്ങൾക്ക് ദർശന സായൂജ്യമേകുന്ന പുല്ല്യോട് ശ്രീ കൂർമ്പക്കാവിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി . (മാർച്ച് 13 ന് ഉച്ചക്ക് 2-30 ഓടെ സമാപിക്കും..ചൊവ്വാഴ്ച വൈകിട്ട് അടിയറ വരവ്, ചോമപ്പൻ വരവ് രാത്രിയിൽ ടോപ് സിംഗർ മത്സര പരിപാടിയിലൂടെ പ്രശസ്തി നേടിയ മേഘന, കൈരളി പട്ടുറുമ്മാ ൽ താരം ശ്യാംലാൽ, ബാസിൽ, ഷിജു, മോനിഷ, ഐശ്വര്യ എന്നിവർ സംബന്ധിക്കുന്ന റെഡ് ഐഡിയാസ് മെഗാ ഗാനമേളയും ഉണ്ടാവും. രണ്ടാം ദിവസമായ ബുധനാഴ്ച വൈകിട്ട് 5.30 ന് താലപ്പൊലി എടുക്കൽ, 6 ന് കലശ ഘോഷയാത്ര, 8.30 ന് മെഗാ ഗാനമേളയും, രാത്രി 10 ന് യുവജന നള്ളച്ചേരി ജനകീയ കാഴ്ചക്കമ്മിറ്റി ഒരുക്കുന്ന കാഴ്ച വരവും ഉണ്ടാവും. കലശഘോഷയാത്രക്ക് ഡി.ജെ. ശബ്ദ കോലാഹലം അനുവദിക്കില്ലെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഉത്സവത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച പുലർച്ചെ മുതൽഉദയാസ്തമന പൂജ, ആയിരത്തിരിയും കലശം പൊന്തലും തുടങ്ങി ഉച്ച 2 ന് ഭഗവതിയെ തേരേറ്റൽ, തുടങ്ങിയ ചടങ്ങുകൾ നടക്കും. ഉച്ചയ്ക് എരുവട്ടി, പാനുണ്ട, കോഴൂർ, ഓലായിക്കര, ദേശവാസികളും സേവാ സമിതിയും ചേർന്നൊരുക്കുന്ന പ്രസാദ സദ്യയും ഉണ്ടാവും - 2.30 ന് മുളക്ഏറ് ചടങ്ങും തുടർന്ന് നടയടച്ച് കാവിറങ്ങലും നടക്കുന്നതോടെ താലപ്പൊലി ഉത്സവം സമാപിക്കും.


whatsapp-image-2025-03-12-at-03.59.02_b1ae29b8

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.


സേവന മേഖലക്കും ഉല്പാദനമേഖലക്കും പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ബജറ്റ് അവതരണം നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത അധ്യക്ഷത വഹിച്ചു. അഭിഷേക് കുറുപ്പ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.രവീന്ദ്രൻ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സജിത,ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് സെയ്തു, രമേശൻ, മുരിക്കോളി പവിത്രൻ,ബ്ലോക്ക് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അടുത്ത വർഷം ഓണത്തിന് ഒരു വട്ടിപ്പൂവ്, അഞ്ചരക്കണ്ടി വേങ്ങാട് പഞ്ചായത്തുകളിൽ കുളം നിർമ്മാണത്തിന് 41 ലക്ഷം രൂപയും മുഴപ്പിലങ്ങാട്, എരഞ്ഞോളി,ന്യൂ മാഹിയിൽ അങ്കണവാടി കെട്ടിടം നിർമ്മാണത്തിന് 30 ലക്ഷം രൂപയും വയോജന കേന്ദ്ര നിർമ്മാണത്തിന് 16 ലക്ഷം രൂപയും ഫുട്പാത്തുകൾക്കും റോഡുകൾക്കും 51 ലക്ഷവും ഭവനനിർമ്മാണത്തിന് ഒരു കോടി രൂപയും ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, ഭിന്നശേഷിക്കാരായ വനിതകൾക്ക് ഇലക്ട്രിക്ക് വീൽ ചെയറുകൾ, സ്ത്രീകൾക്ക് ഉല്പാദന യൂണിറ്റ് 18 ലക്ഷം രൂപയും വേങ്ങാട് ധർമ്മടം പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്ക് പദ്ധതികൾക്കായി തുക നീക്കിവെച്ചിട്ടുണ്ട്. വകയിരുത്തി.


വിത്തും വളവും വിതരണം ചെയ്തു


മാഹി..പാറക്കൽ ഗവ. എൽ.പി.സ്കൂൾ, ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ജൈവവളവും അത്യുൽപാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും വിതരണം ചെയ്തു . മയ്യഴിയിലെ ജൈവകർഷകൻ അനിൽ കുമാർ കോവുക്കൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമഗ്രശിക്ഷ മാഹി മുൻ എ.ഡി.പി.സി.യായ പി. സി. ദിവാനന്ദൻ മുഖ്യാതിഥിയായി.

പി. ടി. എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. മേഘ്ന സ്വാഗതവും ജൈത്ര ജയൻ നന്ദിയും പറഞ്ഞു.

പ്രഥമാധ്യാപകൻ ബി. ബാല പ്രദീപ് സംസാരിച്ചു. ജീഷ്മ എം.കെ , റഷീന വി.സി. , അലീന . എസ് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാലയ പരിസ്ഥിതി ക്ലബ്ബിലെ അറുപതിലേറെ വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ കൈമാറിയത്


whatsapp-image-2025-03-11-at-22.06.26_5c6604c0

മത്സ്യത്തിൻ്റെ കുത്തേറ്റ്

കൈപ്പത്തി മുറിച്ച് മാറ്റി.


തലശ്ശേരി: കുളം വൃത്തിയാക്കുമ്പോൾ മുഴുമത്സ്യത്തിൻ്റെ കുത്തേറ്റ യുവ ക്ഷീര കർഷകൻ്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു.

മാടപ്പീടിക ഗുംട്ടി' ബസ്സ് സ്റ്റോപ്പിനടുത്ത പൈക്കാട്ട് കുനിയിൽ സുകുമാർ എന്ന രജീഷി (38) നാണ് ഈ ദുർഗ്ഗതിയുണ്ടായത്.

കുത്തേറ്റ ഉടൻ 

ടി.ടി. എടുത്തിരുന്നു. ഫിബ്രവരി 10 ന് കുളം വൃത്തിയാക്കുമ്പോഴാണ് മത്സ്യത്തിന്റെ കുത്തേറ്റത്. വേദന കൂടി വന്നപ്പോൾ

11 ന് പള്ളൂർ ഗവ: ആശുപത്രിയിലും തുടർന്ന് മാഹി ഗവ: ആശുപത്രിയിലും ചികിത്സിച്ചുവെങ്കിലും, കഠിന വേദന അനുഭവപ്പെട്ടതിനെ തുടർന്ന്

13 ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും

തീപ്പൊള്ളിയത് പോലെ കൈപ്പത്തി നിറയെ കുമിളകൾ രൂപപ്പെട്ടിരുന്നു.

മൂന്ന് തവണകളിലായാണ് ശസ്ത്രക്രിയ നടന്നത്. വിരലുകളും പിന്നീട് കൈപ്പത്തിയും മുറിച്ച് മാറ്റുകയായിരുന്നു.

മൂന്നാഴ്ചയോളം അവിടെ കഴിയേണ്ടിവന്നു. ഇത് ആശുപത്രിയിലെത്തുന്ന

ആദ്യത്തെ കേസ്സാണെന്നും കേരളത്തിൽ തന്നെ രണ്ടാമത്തേതാണെന്നുമാണ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ പറഞ്ഞത്.

നിർദ്ധന കുടുംബാംഗമായ ഇയാൾ പശുവിനെ വളർത്തിയും പച്ചക്കറി കൃഷി നടത്തിയുമാണ് ജീവിക്കുന്നത്.

കുളത്തിലെ വെള്ളത്തിൽ മാരകമായ ഫംഗസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. തലശ്ശേരി നഗരസഭയിലെ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയിരുന്നു സമീപവീടുകളിലെ കിണറുകളെ ബാധിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.


ചിത്രവിവരണം: കൈപ്പത്തിക്ക് മുകളിൽ മുറിച്ച് മാറ്റിയ നിലയിൽ രജീഷ്.


whatsapp-image-2025-03-12-at-04.15.15_0bdcd024

നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി


.മാഹി: : നിരോധിത പുകയില ഉൽപന്നങ്ങളുമായി അണിയാരം സ്വദേശി നൗഷാദിനെ മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ പന്തക്കൽ എസ് ഐ വി പി സുരേഷ് ബാബുവുംക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ , മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ പന്തക്കൽ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു . മാഹി പൊലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേക നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായപുല്ലൂക്കര കാരയിൽ കെ.നൗഷാദ് (35) പിടിയിലായത്.

 രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് KL 57 A 4663 എന്ന നമ്പറിലുള്ള കാറിൽ ഡിക്കിയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് . ഹാൻസ് 153 ബണ്ടിൽ, കൂൾ ലിപ് 51 ബണ്ടിൽ , പുതിയ പായ്ക്ക് അധിക ഫ്രഷ്‌നെസ് 16 ബണ്ടിൽ,വിമൽ പാൻ മസാല 08 ബണ്ടിൽ, V-1 ടുബാക്കോ 08 ബണ്ടിൽ  നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഇയാളിൽ നിന്നും കണ്ട് എടുത്തത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

whatsapp-image-2025-03-12-at-04.18.18_84b633a1

പെട്ടിപ്പാലം ട്രഞചിങ്ങ് ഗ്രൗണ്ടിൽ

നടക്കുന്ന ബയോ മൈനിംഗ്


capture

തീരദേശത്തെ സ്ത്രീകളുടെ ശാ ക്തികരവുമായി ബന്ധപ്പെട്ട് ലോകബാങ്ക് ഉദ്യഗസ്ഥർ തീരദേശം സന്ദർശിച്ചപ്പോൾ


qqq

റോഡ് പണിയുടെ മെറ്റൽ സ്പോർട്സ് ഗ്രൗണ്ടിൽ : 


മാഹി : റോഡ് പണിക്കായി കൊണ്ടുവന്ന മെറ്റൽ സ്പോർട്സ് ഗ്രൗണ്ടിൽ ഇറക്കിയതായി പരാതി. പന്തക്കൽ ഐ കെ കുമാരൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്പോർട്സ് ഗ്രൗണ്ടിലാണ് റോഡ് പണിയുടെ മെറ്റലും മറ്റു സാധനങ്ങളും ഇറക്കി വെച്ചത്. മാഹിയിലെ കായിക പ്രേമികളുടെ നിരന്തരമായ ആവശ്യത്തിൻ്റെ ഭാഗമായിട്ടാണ് മാഹി പന്തക്കൽ സ്കൂളിനോട് ചേർന്ന് ഈ മനോഹരമായ സ്പോർട്സ് ഗ്രൗണ്ട് ഉണ്ടാക്കിയത്. മാഹി മേഖലയിലെ വിദ്യാർത്ഥികളും ആ പ്രദേശത്തെ അനേക കായിക പ്രേമികളും ഉപയോഗിക്കുന്ന ഗ്രൗണ്ട് ആണിത്. മാഹിയിലെ മികച്ച നിലവാരം പുലർത്തുന്ന ഗ്രൗണ്ട് കൂടിയാണിത്. സ്പോർട്സ് ഗ്രൗണ്ട് ആയതിനാൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല എന്ന ബോർഡു സ്ഥാപിച്ചെടുത്താണ് വലിയ ടിപ്പർ ലോറികളിൽ മെറ്റലും മറ്റു കാര്യങ്ങളും ഇറക്കിയിരിക്കുന്നത്. ഗ്രൗണ്ടിന് പുറത്തു തന്നെ സർക്കാർ വക സ്ഥലം ഉണ്ടായിരിക്കെ ഗ്രൗണ്ടിനുള്ളിൽ തന്നെ ഈ സാധനങ്ങൾ ഇറക്കിയത്. ഇവിടെ മെറ്റൽ ഉള്ളതിനാൽ കളിക്കുന്ന

സ്കൂൾ കുട്ടികളെ മാത്രമല്ല മറ്റു കായിക പ്രേമികളെയും ഇത് ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ കയറിയതിനാൽ ഗ്രൗണ്ടിന്റെ ഘടനയിലെ മാറ്റം അവിടെ കളിക്കുന്നവരെയും ഓടുന്നവരെയും ബാധിക്കും എന്നാണ് കായിക പ്രേമികൾ പറയുന്നത്. ഇതിന് ഒത്താശ നൽകിയ ആളുകൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരും കായിക പ്രേമികളും ആവശ്യപ്പെടുന്നത്.


whatsapp-image-2025-03-12-at-04.35.18_7e662f41

കെ.വി.ദിവാകരൻ നിര്യാതനായി


തലശ്ശേരി:: മൊകേരി പാത്തിപ്പാലം ദിജി പാലയത്തിൽ റിട്ട. വില്ലേജ് ഓഫീസർ കെ വി.ദിവാകരൻ (76)നിര്യാതനായി

ഭാര്യ പരേതയായ കനകം (മൊകേരി ഈസ്റ്റ് യു.പി. സ്കൂൾ)

മക്കൾ: ദിലീഷ് (അധ്യാപകൻ കൂത്തു പറമ്പ് ഹയർ സെക്കൻ്ററി സ്കൂൾ)

ദിജീഷ് ( കുത്തുപറമ്പ് ബി ആർ.സി ട്രെയ്നർ, തച്ചമ്പാറ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ)ദീപ (അധ്യാപിക തൃക്കണ്ണാപുരം എൽ.പി സ്കൂൾ)

മരുമക്കൾ:

വിന്യ (അധ്യാപിക കെ.കെ. വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻ്ററി സ്കൂൾ)

ആർഷ ,

സനൽ കുമാർ (റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ.എസ്. ആർ.ടി.സി)

സഹോദരങ്ങൾ: സുലോചന, രോഹിണി ,വിമല ,പരേതരായ രാഘവൻ, വിജയൻ


xxxxx

വേണ്ടേ ലഹരിയും ഹിംസയും

CPIM ജനകീയ യുദ്ധത്തിൽ അണി ചേരുക എന്ന മുദ്യാവാക്യം ഉയർത്തി കൊണ്ട് CPIM പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂരിൽ നടത്തിയ ജനകീയ പദയാത്രയും ബഹുജന കൂട്ടായ്മയും . കെ രാഗേഷിന്റെ അദ്ധ്യക്ഷതയിൽ CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. CPIM തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ , CPIM പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി . ടി. സുരേന്ദ്രൻ .എന്നിവർ സംസാരിച്ചു.


whatsapp-image-2025-03-12-at-22.55.10_bf175ee8

ഗുരു ആധുനികലോകം കണ്ട അവസാനത്തെ ബുദ്ധൻ: ആലങ്കോട്


തലശ്ശേരി: ലോകത്തിലെ മുഴുവൻ വിളക്കുകളും കെട്ടുപോയാലും കെടാത്ത വിളക്കാണ് ശ്രീനാരായണ ഗുരുവെന്നും, മുഴുവൻ ക്ഷേത്രങ്ങളും നശിച്ചു പോയാലും നശിച്ചു പോകാത്ത ക്ഷേത്രമാണ് മഹാഗുരുവെന്നും,

ആധുനീക ലോകം കണ്ട അവസാനത്തെ ബുദ്ധനായിരുന്നു ഗുരുവെന്നും പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. 

ജാതി സ്പർദ്ധയുടെ വേരറുത്തിട്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും, ഗുരുദേവൻ ജീവിച്ച നാട്ടിൽ കൂടൽമാണിക്യ ക്ഷേത്രത്തിൽ അനാചാരങ്ങളും, ഉച്ഛനീചത്വങ്ങളും തിരിച്ചു കൊണ്ടുവരാൻ തീവ്രശ്രമം നടക്കുന്നതെന്നത് ലജ്ജാകരമാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻപറഞ്ഞു.

ജീവനുള്ളതിലും ഇല്ലാത്തതിലുംദൈവികമായ സാന്നിധ്യമുണ്ടെന്ന് നമ്മെപഠിപ്പിച്ചത് മഹാ ഗുരുവാണെന്നും,

അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുക വഴി ആരാധനാ സ്വാതന്ത്ര്യമില്ലാതിരുന്ന

അധ:സ്ഥിതർക്ക് ദൈവത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നുവെന്നും ആലങ്കോട്ചൂണ്ടിക്കാട്ടി. 

ഗുരുവിൽസന്ന്യാസിയും, പോരാളിയും, കവിയുമെല്ലാമുണ്ടായിരുന്നു.

ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻ

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ജ്ഞാനോദയ യോഗം പ്രസിഡണ്ട്

അഡ്വ: കെ.സത്യൻ, സി. ഗോപാലൻ സംസാരിച്ചു. പൊയിലൂർരവിന്ദ്രൻ സ്വാഗതവും ടി.സി. ദിലീപൻ നന്ദിയും പറഞ്ഞു.

ഇന്ന് വൈ: 6.30 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം

അഡ്വ: കെ.സത്യന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും തുടർന്ന് പഞ്ചമുഖി അവതരിപ്പിക്കുന്ന നൃത്ത പരിപാടി അരങ്ങേറും




ചിത്ര വിവരണം: ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-03-12-at-22.55.48_0f83b44f

ഇത് മഠങ്ങളുടേയും വായനശാലകളുടേയും നാട്

:ചാലക്കര പുരുഷു


തലശ്ശേരി:ലോകത്തൊരിടത്തുംതലശ്ശേരിയിലെന്നപോലെ ഇത്രയേറെ ശ്രീനാരായണ മഠങ്ങൾ കാണാനാവില്ല. 1912 ൽ ശിവഗിരിയിൽ ശാരദാ മഠം സ്ഥാപിക്കപ്പെട്ടതോടെയാണ് മഠങ്ങൾ എന്ന ആശയം ശ്രീജ്ഞാനോദയ യോഗം ഭാരവാഹികളിൽ മുള പൊട്ടിയത്. കൊറ്റ്യത്ത് കൃഷ്ണൻ വക്കിൽ പ്രസിഡണ്ടായിരിക്കുമ്പോഴാണ് തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിൽ മഠങ്ങൾ രൂപപ്പെട്ടത്. ജനങ്ങളെ സൻമാർഗ്ഗത്തിലേക്ക് നയിക്കാനും, തൊഴിലാളികൾക്ക് നിശാ ക്ലാസ്സുകൾ നൽകാനും, പരസ്പര സഹായങ്ങൾ ലഭ്യമാക്കാനും, വായനശാലകൾ സ്ഥാപിക്കാനുമൊക്കെയാണ് മഠങ്ങൾ കൊണ്ട് ലക്ഷ്യമിട്ടത്.

1931 ലാണ് ജഗന്നാഥ ക്ഷേത്രത്തിന്നുത്ത് പ്രകൃതി മനോഹരമായ സ്ഥലത്ത് ആദ്യ ശ്രീനാരായണമഠം ഉയർന്നു വന്നത്. മുനിയറകളുള്ള ഈ മഠം ഗുരു രണ്ട് തവണ സന്ദർശിച്ചിരുന്നു.ഗുരുവിന്റെ പാദസ്പർശമേറ്റത് കൊണ്ടാണ് പൊന്ന്യം മഠത്തിന് ഗുരു ചരണാലയം എന്ന പേര് വന്നത്. മാഹി ,

അരങ്ങേറ്റ് പറമ്പ് . കുടക്കളം, ഉമ്മൻ ചിറ, കൈവട്ടം ശ്രീനാരായണ മഠങ്ങളും ഗുരു നേരിൽ സന്ദർശിച്ചിരുന്നു. ജഗന്നാഥ ക്ഷേത്ര പ്രവർത്തന പരിധിയിൽ ഇരുന്നൂറോളം മഠങ്ങളുണ്ട്.

ഗുരുവിന്റെ നൂറാം ജൻമ വാർഷിക നാളിലാണ് ഏടന്നൂർ ശ്രീനാരായണ മഠവും, ഈങ്ങയിൽ പീടിക ശ്രീനാരായണമഠവും ശതവാർഷിക സ്മാരകങ്ങളായി ഉയർന്നുവന്നത്.

വായനശാലകൾ ജ്ഞാന സാഗരമാണെന്ന് ഉദ്ബോധിപ്പിച്ച ഗുരു, വായനശാലകൾക്ക് ഏറെ പ്രാധാന്യം നൽകി. ശ്രീ ജ്ഞാനോദയ യോഗത്തെ പിൻപറ്റി ഇതേ അർത്ഥത്തിലുള്ള നിരവധി വായനശാലകൾക്ക് വിജ്ഞാന വർദ്ധിനി, വിജ്ഞാന പോഷിണി, വിജ്ഞാന ദായിനി , ജ്ഞാനസമ്പാദിനി തുടങ്ങി ഒട്ടേറെ വായനശാലകളും തലശ്ശേരിയുടെവിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നു.

വിദ്യകൊണ്ട് പ്രബുദ്ധമായ ഒരു തലമുറതന്നെ തലശ്ശേരിയിൽ വളർന്നു വന്നു. പ്രമുഖ സംസ്കൃത പണ്ഡിതൻ നന്ത്യത്ത് കാരായി കേളൻ ഗുരിക്കൾ എന്ന എൻ കെ. കേരള പണ്ഡിതനെ ഗുരു ആലുവ അദ്വൈതാശ്രമത്തിലേക്ക് കൊണ്ടുപോയി. ഗുരുദർശനങ്ങളെ കേരളം മുഴുവൻ സഞ്ചരിച്ച് ആ ഗുരു ശിഷ്യൻ പ്രചരിപ്പിച്ചു.

കെ.കെ.രാമപ്പണിക്കർ എന്ന മഹാ സംസ്കൃത പണ്ഡിതനെ ഗുരു ആലുവ സംസ്കൃതവിദ്യാലയത്തിന്റെപ്രധാനാദ്ധ്യാപകനാക്കി. വലിയ ഗുരിക്കൾ എന്നാണ് ഗുരുദേവൻ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയത് പോലെ ശ്രീനാരായണ ഗുരു പല കാലങ്ങളിലായി ജനങ്ങൾക്ക് നൽകിയ അരുളപ്പാടുകൾ ക്രോഡീകരിച്ച്, ഗുരുവിനൊപ്പം നിഴൽ പോലെ സഞ്ചരിച്ച്, തലശ്ശേരിക്കാരനായ ആത്മാനന്ദ സ്വാമികളാണ് ശ്രീനാരായണ ധർമ്മം എന്ന പേരിൽ ഒരു കൃതി പുറത്തിറക്കിയത്.പാവങ്ങളുടെ ഗീത എന്നാണ് ഈ കൃതിവിശേഷിപ്പിക്കപ്പെട്ടത്.തലശ്ശേരിക്കാർക്ക് ഗുരു ഇന്നും അവാച്യമായ ഒരു വികാരമാണ്. ഗുരുവിന് തിരിച്ചും അങ്ങിനെ തന്നെയായിരുന്നുവെന്ന് ചരിത്രം അടിവരയിടുന്നു.


ചിത്ര വിവരണം: ന്യൂമാഹി ഏടന്നുരിലെ ഗുരു ജൻമശതാബ്ദി മന്ദിരം



a`1

പെൻഷൻകാർ

പ്രതിഷേധ ധർണ്ണ നടത്തി. 


മാഹി :പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് നിഷേധിച്ച പുതുച്ചേരി സർക്കാറിൻ്റെ നടപടിക്കെതിരെ പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ, മാഹി ഘടകം പ്രതിഷേധ ധർണ്ണ നടത്തി. മാഹി റീജനൽഅഡ്മിനിസ്ട്രേറ്റരുടെ ഓഫീസിൽ മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ 

അസോസിയേഷൻ പ്രസിഡണ്ട് ഡോ: ആൻ്റണി ഫർണാണ്ടസ് ഉദ്ഘാടനം ചെയ്തു. 

പ്രകാശ് മംഗലാട്ട് , പി.കെ. ബാലകൃഷ്ണൻ, സി എച്ച്. പ്രഭാകരൻ, സി.പി. ഹരീന്ദ്രൻ, ടി എൻ.പങ്കജാക്ഷി സംസാരിച്ച് .

ധർണ്ണക്ക് മുന്നോടി യായി നടന്ന പ്രതിഷേധപ്രകടനം മാഹി മുൻസിപ്പൽ മൈതാനത്ത് നിന്ന് ആരംഭിച്ച് മാഹി ആർ.എ ഓഫീസ് പരിസരത്ത് സമാപിച്ചു.


ചിത്രവിവരണം.. പെൻഷൻകാരുടെ പ്രതിഷേധ റാലി


whatsapp-image-2025-03-12-at-22.56.48_45727a9f

എരഞ്ഞോളി ഫിഷ് ഫാമിൽ ഫാം ലേബർ മാരെ ആവശ്യമുണ്ട്.


തലശ്ശേരി : സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി ഫിഷ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതായി അപേക്ഷ ക്ഷണിച്ചു.. ഏഴാം ക്ലാസ് പാസ്സായ 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വീശുവല ഉപയോഗിച്ച്‌ മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഈ മാസം 18 ചൊവ്വാഴ്ച 4 മണിക്ക് മുൻപായി ഓഫീസിൽ നേരിട്ട് നൽകണം കൂടുതൽ വിവരങ്ങൾ 0490-2354073 നമ്പറിൽ ലഭിക്കും.


വികസന സ്വപ്നങ്ങൾക്ക് കരുത്ത്

പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്



ന്യൂമാഹി:ഗ്രാമപഞ്ചായത്തിന്റെ 2025- '26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അവതരിപ്പിച്ചു. നിലവിലെ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ബുധനാഴ്ച അവതരിപ്പിച്ചത്. പശ്ചാത്തല മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയ ബജറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് ഇത്തവണ ഊന്നൽ നൽകിയത്. കഴിഞ്ഞ നാല് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ബജറ്റ് പ്രസംഗത്തിൽ എല്ലാ മേഖലകളിലും ഉള്ള വകയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. 41,31,190 രൂപ പ്രാരംഭ ബാക്കിയും 19,01,60,259 രൂപ വരവും 19,12,81,902 രൂപ ചെലവും 30,09,547 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ്. അവതരിപ്പിച്ചത്. പല വികസന പദ്ധതികൾക്കും ബജറ്റിൽ വകയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഏടന്നൂർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ, പെരുമുണ്ടേരി കുടിവെള്ള പദ്ധതിക്ക് 8.5 ലക്ഷം രൂപ, മുക്കിച്ചാങ്കണ്ടി കുടിവെള്ള പദ്ധതിക്ക് 7 ലക്ഷം രൂപ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് 14 ലക്ഷം രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് വകയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും പുനരുദ്ധാരണത്തിന് 4.5 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. തീരദേശ മേഖലയെ ചേർത്തുപിടിച്ച ബജറ്റ് മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് മികച്ച പിന്തുണയാണ് നൽകിയത്. തീരദേശ മേഖലയിലെ പദ്ധതികൾക്ക് വേണ്ടി 19 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വ്യക്തിഗത സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖല, മൃഗസംരക്ഷണം എന്നിവ ഉൾപ്പെടെ ഉൽപാദന മേഖലയിൽ 86 ലക്ഷം രൂപയാണ് ബജറ്റ് വകയിരുത്തിയത്. ശുചിത്വവും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 31 ലക്ഷം രൂപ വകയിരുത്തി. ബജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ലസിത, അക്കൗണ്ടൻ്റ് പി.കെ. സുധീഷ്, ഭരണസമിതി അംഗങ്ങൾ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ സംബന്ധിച്ചു.


കടത്തനാട്ടങ്കം സംഘാടക സമിതി ഓഫീസ് തുറന്നു


മാഹി  :ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ  മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാട്ടങ്കത്തിന് സംഘാടകസമിതി ഓഫീസ് ചോമ്പാൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തനനം തുടങ്ങി.സംസ്ഥാന സാംസ്കാരിക, വിനോദസഞ്ചര വകുപ്പുക്കൾ ,,ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി,,കേരള ഫോക്‌ലോർ അക്കാദമി,,കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത്. .അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടൻ കലകളുംഅരങ്ങേറും..ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന ങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം ,ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും.. സംഘാടകസമിതി ഓഫീസ് പ്രശസ്ത ഗായകനും പ്രഭാഷകനുമായ വി ടീ മുരളി ഉദ്ഘാടനം ചെയ്തു.. മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു.. വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ,മുഹമ്മദ് ഗുരുക്കൾ, പി ശ്രീധരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല,,, ജനറൽ കൺവീനർ,കെ എം സത്യൻ , ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ, , കെ പി സൗമ്യ ,ശ്യാമള കൃഷ്ണാർപ്പിതം , ബാബു പറമ്പതത്, ദീപു രാജു 

 സംസാരിച്ചു


തെയ്യം കലാകാര സംഗമവും ആദരവും 15 ന്


 തലശ്ശേരി:ചൊക്ലി കേന്ദ്രമായി സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തെയ്യം കല അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15 ന് മാഹി മലയാള കലാഗ്രാമത്തിൽ തെയ്യം കലാകാര സംഗമവും ആദര ചടങ്ങും സംഘടിപ്പിക്കുന്നു. കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള കാവുകളുമായി ബന്ധപ്പെട്ടു കഴിയുന്ന 300 ൽ പരം കലാകാരന്മാർ സംഗമത്തിൽ സംബന്ധിക്കുകയും ഇവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച നടത്തുകയും ചെയ്യും. ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിച്ച് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമാണ് കലാകാര സംഗമത്തിന്റെ ലക്ഷ്യമെന്ന് തെയ്യം കലാ അക്കാദമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. രാവിലെ 10 മുതൽ 4 സെഷനുകളായാണ് പരിപാടികൾ നടത്തുന്നത്.- ആദ്യ സെഷൻ കേരള ഫോക് ലോർ അക്കാദമി മുൻ സിക്രട്ടറി കീച്ചേരി രാഘവൻ ഉദ്ഘാടനം ചെയ്യും. 11.30 ന് ചേരുന്ന രണ്ടാം സെഷനിൽ തെയ്യം കല അക്കാദമിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ചർച്ച ചെയ്യും.വൈ.വി.കണ്ണൻ വിഷയാവതരണം നടത്തും - 12.30 ന് ചേരുന്ന മൂന്നാം സെഷനിൽ തെയ്യം കല വർത്തമാന കാലത്തിൽ എന്ന വിഷയം കീച്ചേരി രാഘവൻ അവതരിപ്പിക്കും. ഉച്ച കഴിഞ്ഞ് 2.30ന് ജയൻ മാങ്ങാടിന്റെ തെയ്യാട്ടം ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 3 ന് ആദരവ് സമ്മേളനം ചേരും-സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും . തെയ്യത്തെ ജീവശ്വാസമായി കരുതി തെയ്യം കലയ്ക്കായി ജീവിതം സമർപ്പിച്ച 30 ഓളം കലാകാരന്മാരെ ആദരിക്കും. പരിപാടിയുടെ ഭാഗമായി തെയ്യം കലയുമായി ബന്ധപ്പെട്ട പെയിന്റിംഗ് പ്രദർശനം കലാഗ്രാമംആർട്ട് ഗാലറിയിൽ ഒരുക്കും. ഡോ.എ.പി. ശ്രീധരൻ, പി.കെ.മോഹനൻ, ടി.പി. ഷിജു,.ഐ.കെ.ഗണേശൻ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു


എരഞ്ഞോളി ഫിഷ് ഫാമിൽ 

ഫാം ലേബർ മാരെ ആവശ്യമുണ്ട്.


തലശ്ശേരി : സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി ഫിഷ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതായി അപേക്ഷ ക്ഷണിച്ചു.. ഏഴാം ക്ലാസ് പാസ്സായ 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വീശുവല ഉപയോഗിച്ച്‌ മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഈ മാസം 18 ചൊവ്വാഴ്ച 4 മണിക്ക് മുൻപായി ഓഫീസിൽ നേരിട്ട് നൽകണം കൂടുതൽ വിവരങ്ങൾ 0490-2354073 നമ്പറിൽ ലഭിക്കും.


ഡോ: കെ എം അഹമ്മദിന്റെ വേർപാടിൽ അനുശോചിച്ചു.


ചൊക്ലി:ചൊക്ലി മെഡിക്കൽ സെന്റർ ആശുപത്രിയുടെ പാർട്ണറും,പീഡിയാട്രീഷ്യനുമായ ഡോ: കെ. എം. അഹമ്മദിന്റെ ആകസ്മികനിര്യാണത്തിൽമെഡിക്കൽ ഡയറക്ടർ ഡോ:. എ. പി. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. മാനേജിങ് പാർട്ണർ ഡോ: യൂ. കെ. രവീന്ദ്രൻ, ഡോ:സി.അബൂബക്കർ,ഡോ:. ടി. വി. വസുമതി, ഡോ: വി.അബ്ദുള്ള,ഡോ: പുഷ്പ ദിനാരാജ്,അസ്‌ലം മെഡിനോവ, മാനേജർ സജീവൻ, ബവിന സംസാരിച്ചു.


whatsapp-image-2025-03-12-at-22.58.25_304e267d

അപ്രതീക്ഷിത മഴ

ചടങ്ങുകളെ നനച്ചു; ചന്തക്കാരെ വലച്ചു


തലശ്ശേരി: പിന്നിട്ട അര നൂറ്റാണ്ടിനിടയിലാദ്യമായി ഉത്സവ വേളയിൽ ഇന്നലെ വൈകിട്ട് ഇടിമിന്നലോടു കൂടി പെയ്ത കനത്ത വേനൽ മഴ ഉത്സവ ചടങ്ങുകളെ പ്രതികൂലമായി ബാധിച്ചു.

ഉത്സവം കാണാനെത്തിയ ആയിരക്കണക്കിന് വിശ്വാസികളേയും, ചന്തക്കാരേയുംമഴ വല്ലാതെ ചതിച്ചു. ക്ഷേത്ര പ്രവേശന വഴിയിൽ ഇരുവശങ്ങളിലും നിരനിരയായുള്ള ചന്തകൾ ഒന്നടങ്കംവെള്ളത്തിലായി. അമ്യൂസ്മെന്റ് പാർക്ക്, വിവിധ ഗെയിമുകൾ, തുടങ്ങിയവയെല്ലാം വെള്ളം കയറിയതിനാൽ പ്രവർത്തിച്ചില്ല. കലാപരിപാടികൾ നിർത്തി വെക്കേണ്ടി വന്നു. ക്ഷേത്രത്തിലെ കമനീയമായ ദീപാലങ്കാരങ്ങളും മിഴിയടച്ചു. ആരവങ്ങളിൽ ഇളകി മറിഞ്ഞിരുന്ന ഉത്സവ പറമ്പാകെ തിമർത്ത് പെയ്ത മഴക്ക് ശേഷം നിശബ്ദമായി.


ചിത്രവിവരണം: മഴയിൽ മുങ്ങിപ്പോയ ചന്തകൾ


ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് :  മലബാർ അത്ലറ്റിക്ക് ക്ലബിന് വിജയം , കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് - ധർമ്മടം ഗവ ബ്രണ്ണൻ കോളേജ് മത്സരം ടൈ.


തലശ്ശേരി:കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ ബ്രണ്ണൻ കോളേജ് മത്സരം ടൈയിൽ അവസാനിച്ചു.ആദ്യം ബാറ്റ് ചെയ്ത യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.പി വി അഭിരാഗ് 42 റൺസും പി പി ജിതിൻ 31 റൺസുമെടുത്തു.ബ്രണ്ണൻ കോളേജിന് വേണ്ടി പി വി അഭിരാമും നാജി ഹർമിദും 2 വിക്കറ്റ് വീതം വീഴ്ത്തി.മറുപടിയായി ബ്രണ്ണൻ കോളേജ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.വി പി നന്ദുകൃഷ്ണ 56 റൺസും എം ലാൽ സഫ്രാൻ 44 റൺസുമെടുത്തു.യങ്ങ്സ്റ്റേഴ്സിന് വേണ്ടി പി വി സബീലും എ അരുണും 2 വിക്കറ്റ് വീതം വീഴ്ത്തി.ബ്രണ്ണൻ കോളേജ് താരം വി പി നന്ദുകൃഷ്ണയെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തലശ്ശേരി മലബാർ അത്ലറ്റിക്ക് ക്ലബ് 72 റൺസിന് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത മലബാർ അത്ലറ്റിക്ക് ക്ലബ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു.എ അഫ്നാസ് 62 റൺസും ഒ വി മസർ മൊയ്തു 38 റൺസുമെടുത്തു.വടക്കുമ്പാടിന് വേണ്ടി നസ്ഫാൻ മൊയ്തു 2 വിക്കറ്റ് വീഴ്ത്തി. മറുപടിയായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 17.4 ഓവറിൽ 88 റൺസിന് ഓൾഔട്ടായി.കെ അലി 25 റൺസെടുത്തു.മലബാർ അത്ലറ്റിക്ക് ക്ലബിന് വേണ്ടി എ കെ റാഹിദും എ അനിരുദ്ധും 3 വിക്കറ്റ് വീതം വീഴ്ത്തി. മലബാർ അത്ലറ്റിക്ക് ക്ലബ് താരം എ അഫ്നാസിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.


വ്യാഴാഴ്ച ബി ഡിവിഷൻ ലീഗ് മൽസരത്തിൽ രാവിലെ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് കൊടുവള്ളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് തലശ്ശേരി മാസോ ക്ലബിനേയും നേരിടും.

whatsapp-image-2025-03-12-at-23.01.47_5ec3ed52

പത്മിനിയമ്മ നിര്യാതയായി.

മാഹി: പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് സമീപം പരേതനായ എസ് ഐ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പുത്തൻപുരയിൽ പത്മിനിയമ്മ (83) നിര്യാതയായി. മക്കൾ: പ്രീത (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻഡ്, എസ്.പി ഓഫിസ്, കാസർഗോഡ്), പ്രസീത, പരേതനായ പ്രദീപൻ.

മരുമക്കൾ: ബാലകൃഷ്ണൻ (കുനിങ്ങാട്), പരേതനായ സി.മോഹനൻ. സഹോദരങ്ങൾ: രാജശേഖരൻ, രേവതി, സോമശേഖരൻ, പരേതയായ ഭാഗിരഥി. സംസ്കാരം ഇന്ന് (13/3/25 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

whatsapp-image-2025-03-12-at-23.02.31_88763fb7

ഡോ. കെ എം അനശ്വരയ്ക്ക് ഒന്നാം റാങ്ക്


മാഹി : കോഴിക്കോട് മെഡിക്കൽ കോളേജിലെ എംഡി (ശിശുരോഗ വിഭാഗം) പരീക്ഷയിൽ മാഹി സ്വദേശി ഡോ. കെ എം അനശ്വരയ്ക്ക് ഒന്നാം റാങ്ക്. പേരാവൂർ ഗവ.താലൂക്ക് ഹോസ്പിറ്റലിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആണ്.

മാഹി പി കെ രാമൻ മെമ്മോറിയൽ എച്ച് എസ്,

ജവഹർ നവോദയ വിദ്യാലയ, ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പുതുച്ചേരി ജിപ്മറിൽ നിന്നാണ് ഡോ. അനശ്വര എം.ബി.ബി.എസ് പാസായത്.

   മാഹി ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച കെ എം പവിത്രൻ്റെയും ആരോഗ്യവകുപ്പിലെ എ.എൻ.എം വി പി

സുജാതയുടെയും മകളാണ്. കൊച്ചി ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിദ്യാർത്ഥി കെ എം അനിരുദ്ധ് ഏക സഹോദരനാണ്.


ബഡ്ജറ്റ് അവതരിപ്പിച്ചു.


തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്2025-26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.സേവന മേഖലക്കും ഉല്പാദനമേഖലക്കും പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. വസന്തൻ മാസ്റ്റർ ബജറ്റ് അവതരണം നടത്തി.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.അനിത അധ്യക്ഷത വഹിച്ചു. അഭിഷേക് കുറുപ്പ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഗീത, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.രവീന്ദ്രൻ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സജിത,ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് സെയ്തു, രമേശൻ, മുരിക്കോളി പവിത്രൻ,ബ്ലോക്ക് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അടുത്ത വർഷം ഓണത്തിന് ഒരു വട്ടിപ്പൂവ്, അഞ്ചരക്കണ്ടി വേങ്ങാട് പഞ്ചായത്തുകളിൽ കുളം നിർമ്മാണത്തിന് 41 ലക്ഷം രൂപയും മുഴപ്പിലങ്ങാട്, എരഞ്ഞോളി,ന്യൂ മാഹിയിൽ അങ്കണവാടി കെട്ടിടം നിർമ്മാണത്തിന് 30 ലക്ഷം രൂപയും വയോജന കേന്ദ്ര നിർമ്മാണത്തിന് 16 ലക്ഷം രൂപയും ഫുട്പാത്തുകൾക്കും റോഡുകൾക്കും 51 ലക്ഷവും ഭവനനിർമ്മാണത്തിന് ഒരു കോടി രൂപയും ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, ഭിന്നശേഷിക്കാരായ വനിതകൾക്ക് ഇലക്ട്രിക്ക് വീൽ ചെയറുകൾ, സ്ത്രീകൾക്ക് ഉല്പാദന യൂണിറ്റ് 18 ലക്ഷം രൂപയും വേങ്ങാട് ധർമ്മടം പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്ക് പദ്ധതികൾക്കായി തുക നീക്കിവെച്ചിട്ടുണ്ട്. വകയിരുത്തി.


mannan-lady
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan