
പ്രാർത്ഥനാമന്ത്രങ്ങളുയർന്നു
:ജഗന്നാഥക്ഷേത്രോത്സവത്തിന്
കൊടിയേറി
:ചാലക്കര പുരുഷു
തലശ്ശേരി:വർണ്ണദീപങ്ങളുടെആലക്തിക പ്രഭയിൽകുളിച്ച് നിൽക്കുന്ന ജഗന്നാഥ ക്ഷേത്രത്തിൽ,
പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ ., ആയിരങ്ങളെ സാക്ഷി നിർത്തി, എട്ട് രാപകലുകൾ നീളുന്ന
മഹോത്സവത്തിന് ഇന്നലെ രാത്രി 10.45 ന് പ്രൗഢമായ തുടക്കമായി.
പരവൂർ രാകേഷ് തന്ത്രിയാണ്പീതവർണ്ണത്തിലുള്ള ഉത്സവക്കൊടി ഉയർത്തിയത്.
ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനും ബോർഡ് അംഗങ്ങളും സ്വാമി പ്രേമാനന്ദയും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ദിഷ്ട കാര്യസിദ്ധിക്കും, ഉപകാരസ്മരണ്ടയ്ക്കുമായി അഭൂതപൂർവ്വമായ ജനാവലിയാണ് ക്ഷേത്രസന്നിധിയിൽ ഒഴുകിയെത്തിയത്.
1909 ൽ ഗുരുവിന്റെ കാലത്ത് നടന്ന ആദ്യ ഉത്സവത്തിന്
കൊടിയേറ്റാനുള്ള.കൊടിക്കയർ തലായിലുള്ള അരയസമുദായത്തിന്കൽപ്പിച്ച്നൽകുകയായിരുന്നു. ഒൻപത് പേർ ചേർന്ന് വ്രതമനുഷ്ഠിച്ച് കയർ പിരിച്ചാണ് കൊടിക്കയർ എത്തിച്ചിരുന്നത്.
ഒരു പ്രദേശത്തിന്റെ കുണ്ഡലനി ശക്തിയെ വളർത്തിക്കൊണ്ട് , സഹസ്രാരത്തിലെത്തിക്കുന്ന ചടങ്ങാണ് കൊടിയേറ്റം. ഓരോ വ്യക്തിയിലും ധ്യാനാത്മകതയിലൂടെ മാനസികമായും, ആദ്ധ്യാത്മികവുമായും ഉയർത്താനുള്ള ആന്തരിക ചോദനയാണ് ഗുരു വിവക്ഷിച്ചത്. ശങ്കരൻപരദേശിയെയാണ് കൊടിയേറ്റത്തിന് ആദ്യ തൻത്രിയായിഗുരു നിയോഗിച്ചിരുന്നത്.

ജഗന്നാഥ ക്ഷേത്രം മാതൃ
സമിതിയുടെ ഭക്തി ഗാനാലാപനം

തപസ്സ്യയുടെ സംഗീതപ്രതിഭാ അനുസ്മരണ രാവ് പിന്നണി ഗായിക സിന്ദൂരജിഷ്ണ പാടി ഉത്ഘാടനം ചെയ്യുന്നു

പ്രാർത്ഥനാ സദസ്സും
ആദരായണവും
മാഹി:എസ് എൻ ഡി പി മാഹി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സദസ്സും , അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
മഞ്ചക്കൽ ശ്രീനാരായണമഠം പരിസരത്ത് സംഘടിപ്പിച്ച യോഗം കല്ലാട്ട് പ്രേമന്റെ അദ്ധ്യക്ഷതയിൽ സജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാ സദസ്സിന് രാജേഷ് അലങ്കാർ നേതൃത്വം നൽകി. സംസ്ഥാന-ദേശീയ പുരസ്ക്കാര ജേതാവ് ചാലക്കര പുരുഷുവിനെ പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു അഡ്വ: ടി. അശോക് കുമാർ , പി.സി.ദിവാനന്ദൻ , കെ പി. അശോക്,, എം. ശ്രീജയൻ , കെ.പി.അനൂപ് കുമാർ സംസാരിച്ചു.
ചിത്രവിവരണം:സംസ്ഥാന-ദേശീയ പുരസ്ക്കാര ജേതാവ് ചാലക്കര പുരുഷുവിനെ പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുന്നു

കുമാരസ്വാമി സന്ന്യാസി തലശ്ശേരിയിൽ നിന്നുദിച്ച ആത്മീയ തേജസ്
:ചാലക്കര പുരുഷു
തലശ്ശേരി : ജഗന്നാഥ ക്ഷേത്ര മണ്ണ് ഗുരുദേവ ശിഷ്യപരമ്പരയ്ക്ക് സമ്മാനിച്ച സന്ന്യാസി ശ്രേഷ്ഠനായ കെ.എം കുമാരസ്വാമി സന്ന്യാസികളുടെ ഛായാപടം ഇന്ന് വൈ: 6.30 ന് ജഗന്നാഥക്ഷേത്ര ചരിത്ര മ്യൂസിയത്തിൽ ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടരി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ അനാച്ഛാദനം ചെയ്യും ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അദ്ധ്യക്ഷത വഹിക്കും.
ജഗന്നാഥ ക്ഷേത്രത്തിനു സമീപം മണപ്പാട്ടി ഭവനത്തിൽ മുരിക്കോളി മന്ദൻ്റെയും, ചെമ്മരത്തി അമ്മയുടെയും മകനായി ജനിച്ച്, പിൽക്കാലത്ത് വിപ്ലവകാരിയായ ഗുരു ശിഷ്യനായി മാറിയ കുമാരസ്വാമിയുടെ ജീവിത കഥ സംഭവ ബഹുലമാണ്.
നിർഭയനും ധീരനുമായ ആദർശസംരക്ഷകനെന്നാണ് ചരിത്രം സ്വാമികളെ അടയാളപ്പെടുത്തുന്നത്. 1908 ലാണ് തലശ്ശേരിയിൽ വെച്ച് ഗുരുവിനെ ദർശിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച കുമാരന്. പിന്നീടൊരുനാൾ തൃപ്പാദങ്ങൾ ഷോർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ കസേരയിൽ ഇരുത്തി ചുമന്ന് കൊണ്ടുപോകാനുള്ളഭാഗ്യവും സിദ്ധിച്ചു ശ്രീനാരായണ ധർമ്മസംഘം കേന്ദ്രമാക്കി 1934ൽ ശ്രീനാരായണ ധർമ്മ പ്രചാരണസഭക്ക് രൂപം നല്‌കി. സ്വാമി ആനന്ദതീർത്ഥർക്കൊപ്പം പിന്തുടർച്ചാവകാശ അധികാരത്തിനായി ആറ്റിങ്ങൽ കോടതിയിൽ 15 വർഷം കേസ്സ് നടത്തിയാണ് കുമാരസ്വാമി സന്ന്യാസികൾ ധർമ്മസംഘം ട്രസ്റ്റ് രൂപീകരിച്ചത്
പ്രസ്‌തുത സഭയുടെ നേതൃത്വത്തിൽ 156 ഓളം ഗ്രന്ഥങ്ങൾ സന്ന്യാസി പ്രസിദ്ധികരിച്ചിട്ടുണ്ട്. ശ്രീനാരായണ ധർമ്മത്തെ ഇടിച്ചു താഴ്ത്തുകയോ, തെറ്റായിവ്യാഖ്യാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർ, എത്ര പ്രഗത്ഭരായാലും അവർക്ക് കുമാരസ്വാമി സന്ന്യാസി ഒരിടിവാളായിരുന്നു. ജീവിതാന്ത്യം വരെ അതിന് ആരെയും അനുവദിച്ചിരുന്നുമില്ല. ആരേയും അമിതമായി ആദരിച്ചതുമില്ല. കുമാരസ്വാമി സന്ന്യാസിയാണ് ഗുരുദേവ കൃതികൾ ആദ്യമായി ക്രോഡീകരിച്ച് 'ദിവ്യസ്ത്രോ ത്രരത്നാവലി' എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ഈ ശ്രേഷ്‌ഠയജ്ഞത്തിന് സ്വാമിധർമ്മതീർത്ഥരുടെ സഹായവും സന്ന്യാസിക്ക് ലഭിച്ചിരുന്നു. മഹാസമാധി സ്ഥാനത്തെ പരിഷ്‌ക്കരിക്കുന്നതിലും , സന്ന്യാസി നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. മഹാസമാധി സ്ഥലം അന്നൊരു വൃത്തക്കുഴിയിലാണിരുന്നത്. മഹാസമാധി ഓലയും മുളയും ഉപയോഗിച്ചു കെട്ടിവെച്ചിരുന്ന ഒരു കൂടാരമായിരുന്നു. ഇത് നവീകരിച്ചത് അദ്ദേഹമായിരുന്നു.
1118 കന്നി 5ന് ഭഗവാൻ്റെ മഹാസമാധി ദിനം പ്രമാണിച്ചു കൂടിയ സമ്മേളനത്തിൽ സർ. സി.പി.രാമ സ്വാമി അയ്യർ നടത്തിയ അദ്ധ്യക്ഷപ്രഭാഷണം വർക്കല ശ്രീനാരായണ ധർമ്മ പ്രചരണ സഭയുടെ 29-ാം നമ്പർ പ്രസിദ്ധീകരണമായും ശിവഗിരി മഠം കേസ്സ് 75-ാം നമ്പർപ്രസിദ്ധീകരണമായും . കേരളീയരായ ശ്രീനാരായണ ഭക്തജനങ്ങളുടെ ശ്രദ്ധക്ക് ഒരു വിജ്ഞാപനം 81-ാം നമ്പറായും പഞ്ചശുദ്ധി പ്രകരണം അഥവാ നവയുഗ ധർമ്മചര്യ 118-ാം നമ്പർ ആയും, കുമാരസാമി സന്ന്യാസിയുടെ ധാർമ്മിക സേവനചരിത്രം 125-ാം നമ്പർ ആയും , പ്രസിദ്ധീകരിച്ചിരുന്നു. . മരുത്വാ മലയിലെ നാരായണ മൂർത്തി വിശ്വവന്ദ്യ ഗുരു ശ്രീനാരായണൻ, ദൈവദശകം, ജനനി നവരത്നമജ്ഞരി, ആത്മോപദേശശതകം വ്യാഖ്യാനം തുടങ്ങി നിരവധി പുസ്‌തകങ്ങൾ ഗുരുഭക്തരുടെ സഹായത്താൽകുമാരസ്വാമി ശ്രീനാരായണ സമൂഹത്തിന് കാഴ്ചവെച്ചിട്ടുണ്ട്. ചരിത്രത്തിലെ കുമാര സാമി സന്ന്യാസിയുടെ ഏറ്റവും വലിയ സംഭാവന ശ്രീനാരായണ ഗുരു സ്വാമികളുടെ സന്ന്യാസി ശിഷ്യപരമ്പരയായ ശ്രീ നാരായണ ധർമ്മസംഘത്തെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റാക്കി മാറ്റാൻ ഒന്നാം നമ്പർ വാദിയായി നീണ്ട 15 കൊല്ലത്തെ നിയമയുദ്ധത്തിൻ്റെ സാരഥി എന്ന നിലക്കാണ് ഗുരുവിൻ്റെ മഹാസമാധിയോടടുത്തു ഭഗവാനെ ശുശ്രൂഷിക്കാനും , സന്ന്യാസിക്ക് ഭാഗ്യം ലഭിച്ചിരുന്നു. 1984 ഡിസംബർ 17ന് 94-ാം വയസ്സിൽ തൃശ്ശൂർ, പെരിങ്ങണ്ടൂർശ്രീനാരായണ ആശ്രമത്തിൽ വെച്ചാണ് കെ.എം. കുമാരസ്വാമി സന്ന്യാസി സമാധിയായത്. ഗുരുദേവനോട് വിൽപത്രം മാറ്റി എഴുതാൻ ആവശ്യപ്പെട്ടവർ ഇത്തരം സാഹസികരും, ധീര രുമായ സന്ന്യാസിമാരെ വിസ്‌മരിക്കുന്നതിൽ ശ്രീനാരായണ ചരിത്ര ഗവേഷകനായ ടി.വി. വസുമിത്രൻ എഞ്ചിനീയർ നേരത്തെ അമർഷം രേഖപ്പെടുത്തിയിരുന്നു.
ദശകങ്ങൾ വൈകിയാണെങ്കിലും ശ്രീ ജ്ഞാനോദയയോഗം ഫോട്ടോ അനാച്ഛാദനം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഛായാചിത്രം സമർപ്പിച്ചത് കുടുംബാംഗമായ ഇ.കെ. ഹരീഷാണ്.
ചിത്ര വിവരണം: കെ.എം. കുമാരസ്വാമി സന്ന്യാസി
മാർച്ചിന്റെ നഷ്ടം
സംഗീത സായന്തനം
മാഹി. ജി.ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, യൂസഫലി കേച്ചേരി തുടങ്ങി മാർച്ച് മാസത്തിന്റെ നഷ്ടങ്ങളായ സംഗീതപ്രതിഭകളെ അനുസ്മരിച്ച് തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് സംഗീത സായന്തനം സംഘടിപ്പിച്ചു.
ഡയറക്ടർ അജിത്ത് വളവിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി ഗായിക സിന്ദൂര ജിഷ്ണ ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു| പി. ആനന്ദ് കുമാർ സംസാരിച്ചു. കെ.കെ രാജീവ് സ്വാഗതവും, കെ.പി.വിനോദ് കുമാർ നന്ദിയും പറഞ്ഞു. സംഗിതാർച്ചനയിൽ ഐസ മെഹക്, കെ.കെ.പ്രദീപ്, അഹല്യ രാജേഷ്, ഡോ: ആര്യ മോഹൻ ,അഹല്യ രാജേഷ്, കെ.പി. അദിബ്, അനുപാ, ശ്രേയാ സുധീഷ് , തുടങ്ങിയവർ സംബന്ധി

റംസാൻ കിറ്റ് വിതരണം ചെയ്തു
മാഹി: സി.എച്ച്. സെന്ററിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പതിമൂന്നാം വാർഷികാഘോഷങ്ങളുടേയും, റംസാൻ കിറ്റ് വിതരണത്തിന്റേയും ഉദ്ഘാടനം മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ എ നിർവഹിച്ചു.
രോഗികൾക്കുള്ള ചികിത്സാ സഹായവും എം എൽ എ നിർവ്വഹിച്ചു.
സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മേരി മാതാ ഹാളിൽ
ഷറഫുദ്ദീൻ അഷ്റഫ് അഷറഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈ: പ്രസിഡണ്ട് ഇ.കെ.മുഹമ്മദലി, ബഷീർ കൈത്താങ്ങ് പെരിങ്ങാടി, സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡണ്ട് ഹംസക്കോയ, റാസിക്ക് ഒമാൻ (കെ.എം.സി.സി) മത്സ്യ തൊഴിലാളിയാണിയൻ (എസ്.ടി.യു.) സംസ്ഥാന ജോ.. സെക്രട്ടരി മനാഫ്, സംസ്ഥാന മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് ഖാലിദ് കണ്ടോത്ത്, റാഫി ഐച്ച സ് ,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, സംസാരിച്ചു. എ.വി. അൻസാർ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: മാഹി സി എച്ച് സെൻറർ റംസാൻ കിറ്റ് വിതരണം കെ.പി മോഹനൻ എം.എൽ.എ വിതരണം ചെയ്യുന്നു

പി.ടി. ശ്രീനിവാസൻ നിര്യാതനായി
ന്യൂ മാഹി. പരിമഠം ശ്രീനിവാസിൽ പി.ടി ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ. ശ്രീലേഷ് (അബുദാബി), സജേഷ് ബിസിനസ്, എറണാകുളം). മരുമക്കൾ. ധനൂപ, വിദ്യ. സഹോദരങ്ങൾ: പരേതയായ സരോജിനി, രാമചന്ദ്രൻ, പങ്കജാക്ഷി, സതീന്ദ്രൻ, സവിത, പ്രേമ, ശൈലജ, രാജേന്ദ്രൻ.

വാഴവളപ്പിൽ രതി നിര്യാതയായി.
തലശേരി :ധർമ്മടം മീത്തലെ പീടികയിൽ മുകുന്ദ് വീട്ടിൽ വാഴവളപ്പിൽ രതി (79) നിര്യാതയായി.
ഭർത്താവ് : പരേതനായ അരിക്കൊത്തൻ മുകുന്ദൻ.
മക്കൾ : ബീന, റീന , ലീന.
മരുമക്കൾ : സുരേഷ് കണ്ണപുരം, രാജീവൻ മാഹി, കൃപനാഥ് പാലയാട്.
സഹോദരങ്ങൾ : പത്മാവതി, വിമല, പരേതരായ മൈഥിലി, സുശീല, രാധ, നിർമല.
വാഴവളപ്പിൽ രതി നിര്യാതയായി.
തലശ്ശേരി: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റി ഒന്നാം വാർഡിൽ കെ കെ മുഹമ്മദ് മാസ്റ്ററുടെ വീട്ടിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശശി മാസ്റ്റർ, പ്രേമനാഥൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ, കെ ടി രാജീവൻ, കെ കെ മുഹമ്മദ് മാസ്റ്റർ, കെ ടി സരീശൻ തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫിന്റെ നേതൃത്വത്തിൽ മാക്കുനി വേലൻചിറ പുഴയുടെ തീരത്ത് നടത്തുന്ന മൺ തടയണ നിർമ്മാണം, മാക്കുനി ഓവുപാലം ഭാഗത്ത് കുടിവെള്ളം എത്തിക്കൽ എന്നീ കാരുണ്യ പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി. മാക്കുനി പൊന്ന്യംപാലം ഭാഗത്തെ വയലിൽ കൂടി ചെറുവോട്ട് ഗ്രാമീണ റോഡിലേക്ക് ഒരു നടപ്പാത നിർമ്മിക്കേണ്ടതിന്റെ ആവശ്യവും യോഗം ചർച്ച ചെയ്തു. പ്രദേശത്ത് ചെയ്യാവുന്ന കാരുണ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ അടിയന്തരമായും നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

പി കെ സത്യനാഥൻ നിര്യാതനായി
മാഹി : ഇടയിൽ പീടിക താഴെ കുനിയിൽ പൊയിൽ വളപ്പിൽ പി കെ സത്യനാഥൻ (47) അന്തരിച്ചു. പരേതരായ ഗോവിന്ദൻ്റെയും രാധയുടെയും മകനാണ്.ഭാര്യ :രേഷ്‌മ. മക്കൾ: സമൽനാഥ്, സമയനാഥ് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രാജൻ (മംഗലാപുരം), ഭാസ്കരൻ ( പന്തക്കൽ), ജയൻ,രാജി (കോട്ടയം) ശവസംസ്കാരം ഇന്ന് (10) രാവിലെ 9 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ

അവറോത്ത് ഗവ. മിഡിൽ സ്കൂൾ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം:
മാഹി..ഈസ്റ്റ് പള്ളൂരിലെ 1300 ഓളം വീടുകളുള്ള, രണ്ട് വലിയ വാർഡുകളുടെ നടുവിൽ സ്ഥിതിചെയ്യുന്ന അവറോത്ത് ഗവ.മിഡിൽ സ്കൂൾ അടച്ചു പൂട്ടാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഈസ്റ്റ് പളളൂരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അവറോത്ത് ഗവ.സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപികരിച്ചു.
1956-ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച് നിലവിൽ എൽ.കെ.ജി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ അടച്ചു പൂട്ടാനുള്ള നീക്കം ചെറുക്കുമെന്ന് പ്രോട്ടക്ഷൻ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മദർ പി.ടി.എ പ്രസിഡണ്ട് ഒ.ഷബിന അദ്ധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ (പി.ടി.എ), എം.അശോകൻ മാസ്റ്റർ ( റസിഡൻ്റ്സ് അസോസിയേഷൻ), പി.പി.വിനോദ് (കോൺഗ്രസ്സ്), ടി.സുരേന്ദ്രൻ (സി.പി.എം), റഷീദ്.പി.ടി.കെ (മുസ്ലിം ലീഗ്), ശ്യാം സുന്ദർ (ജോ.റസിഡൻ്റ്സ് അസോസിയേഷൻ), ടി.ഷറഫ്രാസ് (ഡി.വൈ.എഫ്.ഐ), വി.അനിൽ കുമാർ, കെ.വി.ഹരീന്ദ്രൻ, പത്മനാഭൻ പത്മാലയം, ഷോഗിത, പൊത്തങ്ങാടൻ രാഘവൻ, സാബിർ, കെ.നിജിഷ, കെ.സനോഷ് സംസാരിച്ചു. യോഗത്തിൽ വെച്ച് അവറോത്ത് ഗവ.സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ഭാരവാഹികളെ തിരെഞ്ഞെടുത്തു.
രമേശ് പറമ്പത്ത്' എം.എൽ.എ മുഖ്യ രക്ഷാധികാരിയായും കെ.
രാമചന്ദ്രൻ. (പി.ടി.എ, പ്രസിഡണ്ട്), പി.പി.വിനോദ് (കോൺഗ്രസ്സ്) ടി.സുരേന്ദ്രൻ (സി.പി.എം), റഷീദ് പി.ടി.കെ (മുസ്ലിം ലീഗ്), എം.അശോകൻ മാസ്റ്റർ, പത്മനാഭൻ പത്മാലയം എന്നിവർ രക്ഷാധികാരികളായുമുള്ളകമ്മിറ്റിയിൽ കെ.വി.ഹരീന്ദ്രൻ (ചെയർമാൻ), രാകേഷ്.വി.എം, പി.സി.ഭാസ്ക്കരൻ, ഷൈനി ചിത്രൻ (വൈസ് ചെയർമാന്മാർ) വി.അനിൽകുമാർ (കൺവിനർ) ഷബിന, വൃന്ദ, അൻസിയ (ജോ. കൺവീനർമാർ) ഫാസിൽ, നിജിഷ, ജിതിൻ,
സനോഷ്.കെ, സന്ദീപ്.വി,
സുനിൽ കമാർ.ഇ (കോഡിനേറ്റർമാർ) എന്നിവരെ തിരെഞ്ഞെടുത്തു.
ചിത്രവിവരണം: പി.പി. വിനോദ് സംസാരിക്കുന്നു

അബ്ദുള്ള നിര്യാതനായി.
ന്യൂമാഹി: ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലത്തിന് അടുത്തുള്ള "അർശാന" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ തട്ടാന്റെവിട അബ്ദുള്ള (77) നിര്യാതനായി.
ഭാര്യമാർ: റാബിയ, പരേതയായ ആശാ രിന്റെവിട സുബൈദ (പെരിങ്ങാടി).
മക്കൾ: അബ്ദുൽ ഗഫൂർ (സലാല), ഡോ. ഫയാസ് (യു. കെ), നസറി, നിഷാദ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂർ ജില്ലാ പ്രസിഡണ്ട്), റഹമ്മത്ത്, അർഷിദ.
മരുമക്കൾ: റഫീഖ് (യുവർ ചോയ്സ്), ഇംതിയാസ്, ഫസൽ , നബീൽ (മൂവരും ഒമാൻ), ജസീന, ഷാഹില.
സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മജീദ്, പരേതരായ ഷുക്കൂർ, നബീസു.
ജനാസ നമസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9.30 ന് ഫ്രഞ്ച് പെട്ടിപ്പാലത്തിന് അടുത്തുള്ള മുബാറക്ക് മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group