രാഷ്ട്ര പതി ഭവനിൽ മയ്യഴിക്കാരിയുടെ ചിത്ര പ്രദർശനം

രാഷ്ട്ര പതി ഭവനിൽ മയ്യഴിക്കാരിയുടെ ചിത്ര പ്രദർശനം
രാഷ്ട്ര പതി ഭവനിൽ മയ്യഴിക്കാരിയുടെ ചിത്ര പ്രദർശനം
Share  
2025 Mar 09, 12:15 AM
dog

രാഷ്ട്ര പതി ഭവനിൽ

മയ്യഴിക്കാരിയുടെ ചിത്ര പ്രദർശനം

മാഹി:രാഷ്ട്രപതി ഭവനിൽ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണേന്ത്യൻ അമൃത് മഹോൽസവത്തിൽ മയ്യഴിയുടെ സാന്നിദ്ധ്യമായിപ്രശസ്ത ചുമർ ചിത്രകാരി കെ.ഇ.സുലോചനയും. 

പുതുച്ചേരി സ്റ്റാളിലെ ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ്

ഇവർ.. 

 ചുമർചിത്രങ്ങളുടെ പ്രദർശനമാണ് ഇവർ ഒരുക്കിയത്.

കേരളം,തമിഴ് നാട്,തെലുങ്കാന,ആന്ധ്ര,പുതുചേരി, ലക്ഷദ്വീപ്

തുടങ്ങി

ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരികളാണ് വിവിധ കലാപരിപാടികളിലായി പങ്കെടുക്കുന്നത്.


ചിത്രകാരി കെ.ഇ.സുലോചന

രാഷ്ട്രപതി ഭവനിൽ മയ്യഴിയുടെ സാന്നിധ്യം ചിത്രകാരി കെ.ഇ.സുലോചന

whatsapp-image-2025-03-08-at-21.31.36_fe872449

അഷ്ട ബന്ധ കലശ പ്രഭയിൽ ഇന്ന് ജഗന്നാഥന് കൊടിയേറ്റം

:ചാലക്കര പുരുഷു


തലശ്ശേരി:ജഗന്നാഥക്ഷേത്ര സവിധത്തിലെ സുവർണ്ണ കൊടിമരത്തിൽ

ഇന്ന് രാത്രി 10.40 ന് താന്ത്രികാചാര്യൻ പരവൂർ രാകേഷ് തന്ത്രികൾ ഉത്സവക്കൊടി ഉയർത്തുമ്പോൾ , ക്ഷേത്ര ചൈതന്യത്തിന് തിളക്കമേറ്റാനുള്ള അഷ്ട ബന്ധ കലശവും അഷ്ടമംഗല പ്രശ്ന പരിഹാരത്തിനുമുള്ള വിശുദ്ധ ചടങ്ങുകൾക്കും വേദിയാവുകയാണ്.

ശ്രീ കോവിലിന്റെ ജീർണ്ണത പരിഹരിക്കാൻ നവീകരണത്തിന്റെ . ഭാഗമായി അകത്തെ തിരുമുറ്റംകൃഷ്ണശിലയാൽ പ്രദക്ഷിണ വഴിയെ ഇതിനകം ശുദ്ധികരിച്ചിട്ടുണ്ട്. ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി ഓരോ വ്യാഴ വട്ടക്കാലയളവിലും നടത്തേണ്ട പുനരുദ്ധാരണ പ്രവർത്തനമാണ് പൂജാദികർമ്മങ്ങളോടെ താന്ത്രിക് ക്രിയാ പദ്ധതികളെ കോർത്തിണക്കി നടക്കുന്നതെന്ന് വിനു ശാന്തി പറഞ്ഞു.

കൊല്ലവർഷം 1083 ൽ ഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയതിന് ശേഷം 1122 മീനം 23 നാണ് ആദ്യമായി അഷ്ട ബന്ധ നവീകരണം നടന്നത്. ശിവഗിരി മഠത്തിന്റെ ഒടുവിലത്തെ മഠാധിപതിയായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളാണ് അന്ന് അഷ്ട ബന്ധ നവീകരണം നടത്തിയിരുന്നത്. ഇതിന്റെചിലവുകളത്രയുംവഹിച്ചിരുന്നത്ഗുരുഭക്തനായിരുന്ന പരേതനായ മാണിക്കോത്ത് ഗോവിന്ദനായിരുന്നു. മെജസ്റ്റിക് ഹോട്ടലുടമയായിരുന്ന മുണ്ടങ്ങാടൻകരുണാകരൻ ജ്ഞാനോദയ യോഗം പ്രസിഡണ്ടായിരുന്നപ്പോഴാണ് നവികരണം നടന്നത്.

മാണിക്കോത്ത് ഗോവിന്ദൻ തന്നെയാണ് ഗജമണ്ഡപത്തിന് ഭീമമായ സംഭാവന നൽകിയതും.

ഒപ്പം, പൂത്തട്ട കുഞ്ഞമ്പുവുമുണ്ടായിരുന്നു. അമ്പലവട്ടത്തെ കണാരി എഞ്ചിനിയറായിരുന്നു ഗജ മണ്ഡപം രൂപകൽപ്പന ചെയ്തിരുന്നത്. ഉത്സവാനന്തരംമാർച്ച് 22 മുതൽ 30 വരെ നടക്കുന്ന അഷ്ടബന്ധകലശ കർമ്മത്തിന് ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്പ്രസിഡണ്ട് ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ സാന്നിധ്യത്തിൽ ബ്രഹ്മശ്രീ പരവൂർ രാകേഷ് തന്ത്രികൾ മുഖ്യ കാർമ്മികത്വം വഹിക്കും

whatsapp-image-2025-03-08-at-21.41.11_cf125785_1741456763

മെഡിക്കൽ ബെഡുകൾ വിതരണം ചെയ്തു


തലശ്ശേരി :ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയോഗം ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി കിടപ്പ് രോഗികൾക്കായി മെഡിക്കൽ ബെഡ് വിതരണം ചെയ്തു ജ്ഞാനോദയയോഗം പ്രസിഡൻ്റ് കെ സത്യൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു: ജ്ഞാനോ ദയയോഗം മുൻ ഡയറക്ടറും വി.പി.ഓറിയൻ്റൽ സ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായിരുന്ന യശശരീരനായ ശിവദാസൻമാസ്റ്റരുടെ ഭാര്യ രത്ന ശിവദാസിന് വേണ്ടി മക്കളായ സുർജിത്ത് , സീന സുർജിത്ത് എന്നിവർ ചേർന്ന് ആദ്യ കട്ടിൽ ക്ഷേത്ര ഓഫീസിൽ ചേർന്ന ചടങ്ങിൽ വെച്ച് സ്വീകരിച്ചു


അഡ്വ കെ. സത്യൻ മെഡിക്കൽ ബെഡ് വിതരണോദ്ഘാടനം നിർവഹിക്കുന്നു


whatsapp-image-2025-03-08-at-21.43.24_9134a4da

സി.സി.അശോക് കുമാറിനെ അനുസ്മരിച്ചു.


തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് സി.സി. അശോക് കുമാറിന്റെ5ാം ചരമവാർഷികം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ആചരിച്ചു എൽ എസ് പ്രഭു മന്ദിരത്തിൽ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി മെമ്പർ സജീവ് മാറോളി ഉത്ഘാടനം ചെയ്തു.കെ.ജയരാജൻ, ഇ. വിജയ കൃഷ്ണൻ , ഉച്ചുമ്മൽ ശശി, പി.വി.രാധാകൃഷ്ണൻ , ജെതീന്ദ്രൻ കുന്നോത്ത്, ഒ ഹരിദാസ് , എ. ഷർ മിള,പി.ഒ.മുഹമ്മദ്റാഫി ഹാജി,എം പി.സുധീർ ബാബു സംസാരിച്ചു.



  ചിത്രവിവരണം: കെ പി സി സി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-03-08-at-21.43.49_83ffdd52

മഹിളാ മന്ദിരത്തിൽ

സ്നേഹ സംഗമം സംഘടിപ്പിച്ചു


മാഹി: പ്രശസ്ത ഗായകൻ പ്രദിപ് സ്റ്റാറിന്റെ പേരക്കുട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് വനിതാ ദിനത്തിൽ എരഞ്ഞോളിയിലെ വനിതാ- ശിശു ക്ഷേമ വകുപ്പിന്റെ കീഴിലുള്ള മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്ക് സ്നേഹവിരുന്നും, സംഗീത സാന്ത്വന ഗിതങ്ങളും സമർപ്പിച്ചു.

ഗായകരായ പ്രദീപ് സ്റ്റാർ ,

രാജൻ ,മനോജ്‌ കോടിയേരി ,ചന്ദ്രൻ പൊന്ന്യം തുടങ്ങിയവരാണ് വനിതാ ദിന സാന്ത്വന ഗാനാലാപനം നടത്തിയത്.


ചിത്രവിവരണം: മഹിളാ മന്ദിരത്തിൽ നടന്ന വനിതാ ദിന സാന്ത്വന സംഗീത പരിപാടിയിൽ നിന്ന്.


whatsapp-image-2025-03-08-at-21.44.18_73e66b7d

മാഹി പുത്തലം ക്ഷേത്രത്തിൽ

കെട്ടിയാടിയ പൂക്കുട്ടിച്ചാത്തൻ


whatsapp-image-2025-03-08-at-21.44.40_5a5767e4

മാഹി ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച വനിത ദിനാഘോഷ ചടങ്ങിൽ കഥക് നർത്തകിയും മാഹി ലീഗൽ സർവീസ് കമ്മിറ്റി കൗൺസിലറുമായ എൻ.കെ സജ്നയെ ആദരിച്ചപ്പോൾ. ഡോ. ഹരിത, ജിഷി രാജേഷ് സമീപം.


whatsapp-image-2025-03-08-at-21.45.29_6e6c5fed

ജില്ല ബി ഡിവിഷൻ ലീഗ് മൽസരത്തിൽ സെഞ്ച്വറി നേടിയ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് താരം എ പി രജീഷ്


രജീഷിന് സെഞ്ചറി , വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനും രഞ്ജി ക്രിക്കറ്റ് ക്ലബിനും വിജയം


തലശ്ശേരി:കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ നടന്ന മൽസരത്തിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 3 വിക്കറ്റിന് കൊടുവളളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.

ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് 76 റൺസിന് കണ്ണൂർ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി

ഞായറാഴ്ച ബി ഡിവിഷൻ ലീഗ് മൽസരത്തിൽ രാവിലെ  കൊടുവളളി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബ് ധർമ്മടം ഗവ ബ്രണ്ണൻ കോളേജിനേയും ഉച്ചയ്ക്ക് കൊടുവള്ളി ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനേയും നേരിടും.


whatsapp-image-2025-03-08-at-21.47.19_340939de

വനിതാ ദിനാഘോഷവും ആദരവും


മാഹി: വനിത ദിനത്തിൽ മാഹി ലയൺസ് ക്ലബ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. മാഹി എം.എം.സിയിലെ ജീവനക്കാരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ലയൺസ് ക്ലബ് മുൻ പ്രസിഡൻ്റ് ജിഷി രാജേഷ് ആഘോഷം ഉദ്ഘാടനം ചെയ്തു. എം.എം.സി അഡ്മിൻ കോഓർഡിനേറ്റർ ടി. ജസ്ന അധ്യക്ഷത വഹിച്ചു. മാഹി ലീഗൽ സർവീസ് കമ്മിറ്റി കൗൺസിലറും കഥക് നർത്തകിയുമായ അഡ്വ. എൻ.കെ സജ്നയെ എം.എം സി ചീഫ് അക്കൗണ്ടൻ്റ് എൻ.എം സരിഗ ഉപഹാരം നൽകി ആദരിച്ചു. ശ്രുതി ഗിരീഷ്, കെ. റോണിക, വി. ജിഷ്ണ, ശ്രുതി വിപിൻ, വീണ വിപിൻ, ടി. രമേഷ് ബാബു, ഫാത്തിമത്തുൽ ഷാസിയ എന്നിവർ പ്രസംഗിച്ചു. മാഹി സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എം.എം.സി യിലെ കെ.ടി. കെ അനിത, വീണ വിപിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


ചിത്ര വിവരണം:ജിഷി രാജേഷ് ആഘോഷം ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-03-08-at-21.47.36_445c90f1

രേഷ്മ നിര്യാതയായി

മാഹി: പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്ത് "വൈശാഖ " ത്തിൽ എം.പി രവീന്ദ്രൻ നമ്പ്യാരുടെയും അജിതകുമാരി ടീച്ചറുടെയും മകൾ രേഷ്മ കുന്നുമ്മൽ (48) നിര്യാതയായി. ഭർത്താവ്: സി.അമൃതരാജ് .(എഞ്ചിനീയർ, ഏറണാകുളം). മകൻ :യദു രാജ് (എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി, ചെന്നൈ). സഹോദരി കെ. രമ്യ . (മെഡിക്കൽ ഓഫീസർ, രാജീവ് ഗാന്ധി ആയുർവേദമെഡിക്കൽ കോളേജ്,ചാലക്കര,Jസംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ '


whatsapp-image-2025-03-08-at-21.47.51_e7c4d24c

രേഷ്മ നിര്യാതയായി


തലശ്ശേരി മിഡ്‌ടൗൺ ലയൺസ് ക്ലബ്ബും ബന്ധൻ ബാങ്കും അന്താരാഷ്ട്ര വനിതാ ദിനത്തിൽ തലശ്ശേരി അമൃത വിദ്യാലയത്തിലെ പ്രിൻസിപ്പൽ ബ്രഹ്മചാരിണി സമരാധ്യാമൃത ചൈതന്യജിയെ ആദരിച്ചു. സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ നൽകിവരുന്ന മികച്ച പ്രവർത്തനത്തിനാണ് ഈ ആദരവ്. ലയൺസ് ക്ലബ് പ്രസിഡൻ്റ് ബോബി സഞ്ജീവ്, മുൻ പ്രസിഡൻ്റ് റിനിൽ മനോഹർ, ലയൺസ് ക്ലബ് മെമ്പർ സുരേഷ് ബാബു, ഭവീഷ് സി. കെ എന്നിവർ സംസാരിച്ചു.

whatsapp-image-2025-03-08-at-21.48.18_d771481f

അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു


തലശ്ശേരി: അലിയൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. അലിയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ വിജയൻ എളയടത്ത്, മുൻ ഡിസ്ട്രിക്ട് ഗവർണർ റിനിൽ മനോഹർ, കെ. സുധാകരൻ, ടി. സി. സുരേഷ് ബാബു, വി. മഹേഷ്, സി. എസ്. സുഭാഷ്, ഷമിത് മോഹൻ, ബോബി സഞ്ജീവ്, ഷബി ഭരതൻ സംസാരിച്ചു. 

ഭാരവാഹികൾ: ടി. സി. സുരേഷ് ബാബു (പ്രസി), സി. എസ്. സുഭാഷ്, ആഷിഖ് (വൈ. പ്രസി.), വി. മഹേഷ് (സെക്ര), കെ. സജീഷൻ, കെ. സുരേഷ് ബാബു (ജോ. സെക്ര), സി. ശശി (ഖജാ.)


കിക്മ‌ എം.ബി.എ അഭിമുഖം


തലശ്ശേരി : സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ്റിൽ (കിക) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്‌മിഷൻ മാർച്ച് 13 (വ്യാഴാഴ്ച‌) -ന് രാവിലെ 10.00 മുതൽ 1.00 വരെ മണ്ണയാടുള്ള സഹകരണ പരിശീലന കോളേജിൽ വച്ച് അഭിമുഖം നടത്തുന്നതാണ്.

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീ കാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സ‌ിൽ ഫിനാൻസ്, മാർക്ക റ്റിംഗ്, ഹ്യൂമൻ റിസോഴ്സ‌സ്, ലോജിസ്റ്റിക്സ‌്, ബിസിനസ് അനലിറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖല യിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യവും ലഭ്യമാണ്. ഫീസ്

50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത, KMAT/CMAT/CAT പ്രവേശന പരീക്ഷകൾക്ക് തയ്യാർ എടുക്കുന്നവർക്കും ഈ അഡ്‌മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവര ങ്ങൾക്ക് 8547618290/9447002106 എന്നീ നമ്പരുകളിലോ, www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്

ddd

അജീഷ് കുമാർ നിര്യാതനായി

തലശ്ശേരി: മാടപ്പിടിക കരിങ്ങലേരി മീത്തൽ ജനാർദ്ദനന്റെയുംപുഷ്പവല്ലിയുടെയും മകൻ അജീഷ്കുമാർ (സീമെൻസ് ബാംഗ്ലൂർ ) (51) നിര്യാതനായി അവിവാഹിതനാണ്.സഹോദരങ്ങൾ: അനിൽകുമാർ, ലീന, സംസ്കാരംഇന്ന്  (ഞായർ ) രാവിലെ11.00' മണിക്ക് കണ്ടിക്കൽ നിദ്ര തീരം


whatsapp-image-2025-03-08-at-21.51.49_3687b6c6

കണ്ണൂർ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പ്രമുഖ സാമൂഹ്യ പ്രവർത്തക മാഹിയിലെ നളിനി ചാത്തുവിന് വനിതാ ദിനത്തിൽ

സ്ത്രീ ശക്തി അവാർഡ് സമ്മാനിക്കുന്നു.

whatsapp-image-2025-03-08-at-21.44.40_5a5767e4

മാഹി ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച വനിത ദിനാഘോഷ ചടങ്ങിൽ കഥക് നർത്തകിയും മാഹി ലീഗൽ സർവീസ് കമ്മിറ്റി കൗൺസിലറുമായ എൻ.കെ സജ്നയെ ആദരിച്ചപ്പോൾ. ഡോ. ഹരിത, ജിഷി രാജേഷ് സമീപം.


തലശ്ശേരി - മൈസൂർ റെയിൽ പാതയ്ക്കായുള്ള

ശ്രമംഊർജ്ജിതമാക്കണം.

 - തലശ്ശേരി വികസന വേദി


തലശ്ശേരി:കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കാകെ ഗുണ

പ്രദമാവാൻ സാധ്യതയേറി യതും1907ൽ ബ്രിട്ടീഷുകാർ വിഭാവനം ചെയ്തെങ്കിലും,ഒന്നാം ലോക മഹായുദ്ധംഅവർക്ക് നടപ്പി

ലാക്കാൻ സാധിക്കാതെപോയതുമായ,തലശ്ശേരി -മൈസൂർ റെയിൽപ്പാത

യാഥാർത്ഥ്യമാക്കുന്നതിന് ഉത്തരവാദപ്പെട്ടവർ സന്മനസ്സ് കാണിക്കണമെന്ന് തലശ്ശേരി വികസന വേദിയുടെ വാർഷികജനറൽ ബോഡിയോഗംആവശ്യപ്പെട്ടു.മൈസൂരിൽ

നിന്ന് ബാംഗ്ലൂർ വഴി ചെന്നൈയിലേക്ക് കേവലംഒന്നര മണിക്കൂർ കൊണ്ട്എത്താവുന്ന അതിവേഗട്രെയിനിനായുളള പ്രവർത്തനം മൈസൂരിൽപുരോഗമിച്ച് കൊണ്ടിരിക്കു

കയാണ്. ഈ സാഹചര്യ ത്തിൽ,തലശ്ശേരി-മൈസൂർ റെയിൽ പാതയാഥാർത്ഥ്യംആവുകയാണെങ്കിൽ തലശ്ശേരി - കൂത്തുപറമ്പ -

മട്ടന്നൂർ - ഇരിട്ടി - കൂട്ടുപുഴ -കുടക് ജില്ലയിലെ പൊന്നം  പേട്ട -തിത്തിമത്തി - ഹുൻസൂർ വഴി മൈസൂരിലേക്ക് കേവലം169 കി.മീറ്റർ ദൂരം രണ്ടര മണിക്കൂർ കൊണ്ട് എത്തിപ്പെടാ

ൻ സാധിക്കും .അവിടെ നിന്ന് അതി വേഗ ട്രെയിൻ

വഴി ബാംഗ്ലൂരിലേക്ക് അരമണിക്കൂർ കൊണ്ടും , ചെന്നൈയിലേക്ക് ഒന്നര

മണിക്കൂർ കൊണ്ടും എത്തുമെന്നാൽ, തലശ്ശേരിയിൽ നിന്ന് മൂന്ന്

മണിക്കൂർ കൊണ്ട് ബാംഗ്ലൂരും, 4 മണിക്കൂർകൊണ്ട് ചെന്നൈയിലും

പോകാൻ സാധിക്കും .തലശ്ശേരി നിന്ന് 14 മണിക്കൂർ യാത്രയാണ്നിലവിൽ വേണ്ടത് .കേരളത്തിൽ നിന്ന് മൈസൂരിലേ

ക്ക് നിലവിൽ ഒരു ട്രെയിൻമാത്രമാണ് ഉള്ളത് നിത്യേന കൊച്ചു വേളിയിൽ നിന്ന് (തിരു.നോർത്ത്) സർവ്വീസ് നടത്തുന്ന ട്രെയിൻ പാലക്കാട് വഴി 961 കീ.മീറ്ററാണ് ഓടുന്നത്.17മണിക്കൂറിലേറെയാണ്സമയമെടുക്കുന്നത് .

അതിനാൽ തന്നെ നിർദ്ദിഷ്ഠ തലശ്ശേരി -മൈസൂർപാത കേരളത്തി

ലെ യാത്രക്കാർക്കാകെ ഗുണപ്രദമാവുന്ന ഒന്നാണ്.മറ്റൊരു കാര്യം, കൊങ്കൺറൂട്ടിൽ മൺസൂൺകാലത്ത്മണ്ണിടിച്ചിൽ സാധാരണംആയതിനാൽ, ഇടയ്ക്കിടെട്രെയിനുകൾ റദ്ദാക്കാറുണ്ട്

എന്നാൽ, മൈസൂർ പാതതലശ്ശേരി വഴി യാഥാർത്ഥ്യമായാൽ, തലശ്ശേരിയിൽ50 ഏക്കറോളം സ്ഥലംറെയിൽവേയ്ക്ക് സ്വന്തമായി ഉള്ളതിനാൽഒരു ജംഗ്ഷനായി തലശ്ശേരി സ്റ്റേഷനെമാക്കുകയും, ഉത്തരേന്ത്യയിലേക്ക്പോവേണ്ട ദീർഘദൂരട്രെയിനുകൾക്ക് ബാംഗ്ലൂർ -ചെന്നൈ വഴി പോവാനുംസാധിക്കും .ആയതിനാൽ

തന്നെ ഈ സ്വപ്ന പദ്ധതിഎത്രയും വേഗം യാഥാർത്ഥ്യമാക്കുവാൻ

കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.തലശ്ശേരിവികസന വേദി ശക്തമായ പ്രചരണ പരിപാടികൾ ഇതിനായിസംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.സമീപ പഞ്ചായത്തുകളിലും, നഗരസഭകളിലും,ജില്ലകളിലും, ഈ ആവശ്യത്തിനായി ശബ്ദമുയർത്തു

വാൻ അപേക്ഷിക്കും . 

ഉത്തരവാദപ്പെട്ട നേതാക്ക ളെയും, ജനപ്രതിനിധികളെ യും നേരിൽ കണ്ട് ചർച്ചചെയ്യുവാനും തീരുമാനിച്ചു.തലശ്ശേരി വികസന വേദിരക്ഷാധികാരിയും,ഐ.എംഎ. സംസ്ഥാന നിർവ്വാഹക

സമിതിഅംഗവുമായ ഡോ.രാജീവ് നമ്പ്യാർ ഉദ്ഘാടനംചെയ്തു .വികസന വേദിപ്രസിഡൻ്റ്കെവി.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു .

എൻ. ആർ.മായൻ മുഖ്യഅതിഥിയായി പങ്കെടുത്തു.

ജനറൽ.സെക്രട്ടറി സജീവ്മാണിയത്ത് സ്വാഗതം പറഞ്ഞു. പ്രൊഫ.മേജർ പി. ഗോവിന്ദൻ, ദിലീപൻമാസ്റ്റർ,വ്യാപാരിവ്യവസായി

ഏകോപന സമിതി വർക്കിങ്ങ് പ്രസിഡൻ്റ്കെ.എൻ.പ്രസാദ്, വ്യാപാരി

വ്യവസായി സമിതി ജില്ലാജോ.സെക്രട്ടറി കെ.പി.

പ്രമോദ്,വി.എം.ബാബു രാജ്, യു.വി. അഷറഫ്,ബി. മുഹമ്മദ് കാസിം, 

വി.ബി. ഇസ്ഹാഖ് ,  ഇ. എം. അഷറഫ്, പി.എം.

അഷറഫ്,ബഷീർ പള്ള്യത്ത്പി. സുഹൈൽ, രഞ്ചിത്ത് രാഘവൻ,സി.എൻ.മുരളി,എ.പി .രവീന്ദ്രൻ , എ.കെ    ഇബ്രാഹിം, രാജഗോപാൽ,നൗഷാദ് പുല്ലമ്പി, രാമദാസ്

കരിമ്പിൽ, പി.പി.ചിന്നൻ , തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ സി.പി.അഷറഫ് നന്ദി പറഞ്ഞു .

whatsapp-image-2025-03-08-at-22.35.57_bf86bdf2

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം


തലശ്ശേരി: മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും എം. അബ്ദുറഹിമാൻ സാഹിബ് പ്രാർഥന സദസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.കെ.എ. ലത്തീഫ്

അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ്

സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു.

എ.കെ. ആബൂട്ടി ഹാജി, കെ.സി. അഹമ്മദ്, ലുഖ്മാൻ ഫൈസി, റഷീദ് കരിയാടൻ, കെ.സി. ഷബീർ, ടി.കെ. ജമാൽ, വി. ജലീൽ, റഹ്മാൻ തലായി, ജംഷീർ മഹമൂദ്, റഷീദ് തലായി, മഹറൂഫ് ആലഞ്ചേരി, പൊന്നകം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് അൻവർ ചെറുവക്കര സ്വാഗതവും മുനവർ അഹമ്മദ് നന്ദിയും പറഞ്ഞു.


പടം.......തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ജില്ല മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-03-08-at-22.40.52_385f9d65

ഡോ. ഖലീൽ ചൊവ്വയെ ആദരിക്കും 


തലശ്ശേരി:.പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയും സ്കോൾ കേരള ഡിരക്റ്ററുമായിരുന്ന പ്രമുഖ ബോട്ടനിസ്റ്റും അക്കാഡമിഷനുമായ

 ഡോ. ഖലീൽ ചൊവ്വയെ തലശ്ശേരി മുസ് ലിം അസോസിയേഷൻ ആദരിക്കും. ഏപ്രിൽ രണ്ടാം വാരം തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ ബഹുഭാഷാ പണ്ഡിതനൂം, കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഐ എം ഇ യായി ദീർഘകാലം സേവനമനുഷ്ഠിച്ച ബഹുഭാഷാ പണ്ഡിതൻ പി വി മഹ്മൂദിൻറെ പേരിലുള്ള ടി.എം.എ പുരസ്കാരം തദവസരത്തിൽ ഡോ.ഖലീലിന് സമ്മാനിക്കും.

whatsapp-image-2025-03-08-at-22.43.16_3629e7b9

ബി എം എസ് കണ്ണൂർ ജില്ലാ

വനിതാ ദിനം ഉദ്ഘാടനം ചെയ്തു.

ബി എം എസ് കണ്ണൂർ ജില്ലാ വനിതാ ദിനം പാനൂർ വ്യാപാരി ഭവനിൽ വെച്ച് ജില്ലാ ഉപാദ്ധ്യക്ഷ ദയാറാണിയുടെ അദ്ധ്യക്ഷതയിൽ ബി എം എസ് സംസ്ഥാന സമിതിയംഗം അഡ്വക്കറ്റ് പ്രമീള ഉദ്ഘാടനം ചെയ്തു.

 ആര്യ പ്രഭ ഗിതിൻ,bമുഖ്യ പ്രഭാഷണം നടത്തി.

ബി എം എസ് ജില്ലാ പ്രസിഡൻ്റ് കെ വി ജഗദീശൻ വനജാ രാഘവൻ ,ഷൈജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ബി എം എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്യക്കേറ്റ് കെ മുരളിധരൻ സമാരോപ് നടത്തി. 

ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

poster-nishanth
mannan-lady
SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan