
യുവതിയെ പീഢിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കേസ്സെടുത്തു.
തലശ്ശേരി:വിവാഹ വാഗ്ദ്ധാനം നല്കി യുവതിയെ പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസ്സെടുത്തു.
ധർമ്മടം പൊലീസാണ് കേസ്സെടുത്തത്. ഉന്നത പൊലീസ് അധികാരികളുടെ ഇടപെടലും ധർമ്മടം സി.ഐ.യുടെ കർശന നടപടിയുമാണ് കേസിലേക്ക് എത്തിയത്.
സ്റ്റേഷനിലെ പല വിവാദങ്ങളിലുംഉൾപ്പെട്ട പൊലീസുകാരനാണ് കേസ് ഒതുക്കാൻ ശ്രമിച്ചത്.
ഇയാൾ ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഒരു സ്ത്രിയുടെ വീട്ടിൽ അർദ്ധരാത്രി എത്തിയപ്പോൾ , നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്..കണ്ണൂർ ഡി ഐജിക്ക് പരാതി കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടം പൊലീസിന് പരാതി കൈമാറിയെങ്കിലും, നടപടി ഉണ്ടായില്ല. ധർമ്മടം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.മട്ടന്നൂർ വെമ്പടി സ്വദേശിആയ സത്യൻ മുന്നേ വിവാഹിതൻ ആണെന്ന് പറയാതെ യുവതിയെ വിവാഹം കഴിക്കുക്കുകയും നിരവധി സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയും . ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുക പതിവാക്കിയിരുന്നു. യുവതിയുടെമേലൂരിലുള്ള വീട് 27 ലക്ഷത്തിന് വിൽപ്പന നടത്തുകയും, ആ പണം ഓരോ ആവശ്യം പറഞ്ഞു യുവതിയുടെ കയ്യിൽ നിന്ന് വാങ്ങിക്കുകയും ചെയ്തു.
യുവതിയുടെ സ്വർണ്ണവും പണവും കൈക്കലാക്കി ബാംഗ്ലൂരിൽ നിന്ന് മുങ്ങിയ സത്യൻ മട്ടന്നൂർ വെമ്പടിയിൽ സുഖിച്ചു കഴിയുകയാണ്.
സ്ത്രീ ബാംഗ്ലൂരിൽ നിന്ന് ആത്മഹത്യക്കും ശ്രമിച്ചു. അതിനുശേഷം ബാംഗ്ലൂർ മലയാളി സമാജം ആളുകൾ തലശ്ശേരിയിൽ എത്തിച്ചു.
വീടും പണവും ഇല്ലാത്ത യുവതി ഇപ്പോൾ വീട്ടുജോലി എടുത്തു ജീവിക്കുകയാണ്.
കേസ് ഒതുക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ ഉടൻ നടപടിക്കും സാധ്യതയുണ്ട്.
ഗ്രാമീണറോഡുകളുടെ വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കും:സ്പീക്കർ
തലശ്ശേരി :നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനം നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിലേയ്ക്കുള്ള പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുള്‍പ്പെടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഇടറോഡുകള്‍ ആര്‍. ഐ.ഡി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതിന് എസ്റ്റിമേറ്റുള്‍പ്പെടെ പ്രോപ്പോസല്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതാണെന്ന് തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ആര്‍.ഐ.ഡി.എഫ്.ല്‍ ഉള്‍പ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ നിലവിലുള്ള നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ ഹൈ പവര്‍ കമ്മിറ്റിയോട് ആവശ്യപ്പെടുന്നതിനും ഗ്രാമീണ റോഡുകളുടെ വികസനത്തിന് യു.ഐ.ഡി.എഫ്. പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.
ഗ്രാമീണറോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ത്വരിത നടപടികളുമായി മുന്നോട്ടുപോകണമെന്നും . എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളിലെ പി.എച്ച്.സി.കെട്ടിടങ്ങളുടെ നിര്‍മ്മാണംപൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടിസ്വീകരിക്കണമെന്നുംസ്പീക്കര്‍നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സന്ദീപ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിത്തു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ ബിജു എസ്., അര്‍ജുന്‍ എസ്.കുമാർ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചിത്രവിവരണം.സ്പീക്കർ അഡ്വ: എ.എൻ. ഷംസീറിന്റെ ചേമ്പറിൽ നടന്ന ഉന്നത തല യോഗം
കൂട്ടയോട്ടം സംഘടിപ്പിച്ചു.
പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
എരഞ്ഞോളി പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: എം.അമൃതകല അധ്യക്ഷത വഹിതലശ്ശേരി:എരഞ്ഞോളി ഗ്രാമപഞ്ചായത്തിൻ്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലുള്ള ആരോഗ്യം ആനന്ദം അകറ്റാം അർബുദം കാൻസർ ച്ചു.ജെ എച്ച് ഐ പി.സുനിൽ കുമാർ,എച്ച്.ഐ.അജിത ജനാർദ്ദനൻ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ: ആർ.എൽ.സംഗീത, ദിനിൽ ധനഞ്ജയൻ എന്നിവർ സംസാരിച്ചു.തലശ്ശേരി
കുണ്ടൂർ മല എൻജിനീയറിംഗ് കോളജിലെ എൻ.സി.സി. കേഡറ്റുകൾ എരഞ്ഞോളി പഞ്ചായത്തിൻ്റെ പതിനാ റ് വാർഡുകളിലും വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് കൂട്ടയോട്ടം നടത്തി. എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു.
ചിത്രവിവരണം:എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ കൂട്ടയോട്ടം ഉദ്ഘാടനംചെയ്യുന്നു.
ഫ്ലേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ മൂന്നാം വാരത്തിൽ
മാഹി: സബർമതി ഇന്നോവേഷൻ& റിസർച്ച് ഫാണ്ടേഷൻ സംഘടിപ്പിക്കുന്ന ഫ്ലേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ മൂന്നാം വാരത്തിൽ നടക്കും.
മാഹി സർവ്വിസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന ആലോചനയോഗം മുൻ ആഭ്യന്തര മന്ത്രി ഇ വൽസരാജ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ പി.സി. ദിവാനന്ദൻ അധ്യക്ഷതവഹിച്ചു. മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാൾ വി. കെ വിജയൻ , ആനന്ദ് കുമാർ പറമ്പത്ത്, സജിത്ത് നാരായണൻ , അനിൽ വിലങ്ങിൽ, പി രമേശൻ, മുഹമ്മദ് മുബാഷ്, ജീജേഷ് കുമാർ ചാമേരി, എം.കെ. ശ്രീജേഷ് സംസാരിച്ചു.
ഫ്ലേവേഴ്സ് ഫിയസ്റ്റയുടെ വിപുലമായ സംഘാടകസമിതി യോഗം ഉടൻതന്നെ ചേരും.
സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ ഫ്ലേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവൽ ഫുഡ് ഫെസ്റ്റിവൽ കഴിഞ്ഞവർഷം വൻ വിജയമായിരുന്നു
.
ലഹരിക്കെതിരെ അഡ്വക്കറ്റുമാരുടെ
മനുഷ്യച്ചങ്ങല
തലശ്ശേരി:മയക്കുമരുന്നിൻ്റെയും ലഹരിയുടെയും ഉപഭോഗത്തിനെതിരെയുള്ളബോധവൽക്കരണത്തിൻ്റെ ഭാഗമായി തലശ്ശേരി ജില്ലാ കോടതിക്കു മുൻവശം എ.ഐ.എൽ യു യങ് ലോയേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന് വൈകുന്നേരം 3.30ന് മനുഷ്യചങ്ങല തീർക്കുന്നു.
ജില്ല ജഡ്ജ് നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. സീനിയർ അഭിഭാഷകരും ക്ലർക്കുമാരുംഉൾപ്പടെയു
ളളവർ കണ്ണികളാകും

പി.എ. ലീല നിര്യാതയായി
തലശ്ശേരി:കാവുംഭാഗം കോമത്ത് പാറ യുവജന ക്ലബ്ബിന് സമീപം ചൈതന്യയിൽ പി എ ലീല (82) നിര്യാതയായി റിട്ടയേർഡ് സപ്ലൈ ഓഫീസറാണ് . ഭർത്താവ് : ജയദേവൻ (റിട്ടയേർഡ് സപ്ലൈ ഓഫീസർ ).മക്കൾ:സൂരജ് (ഗൾഫ് ) സുർജിത്ത് (ബാംഗ്ലൂർ),സംഗീത് (ചൈതന്യ ഫ്ലോർമിൽ കാവുംഭാഗം ) , സോണി ശ്രീകാന്ത് (ബാംഗ്ലൂർ). മരുമക്കൾ : ഷൈനി, സന്ധ്യ , ശ്വേത . സഹോദരങ്ങൾ : പരേതരായ വിജയൻ, രാമദാസൻ , രേവതി, മുകുന്ദൻ, രാജൻ, ഗംഗാധരൻ.

സോമസുന്ദരൻ നിര്യാതനായി
തലശ്ശേരി:മൂഴിക്കര. കോപ്പാലത്തിനടുത്ത് നിടുംബയിൽ സോമസുന്ദരൻ (68 ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി, മക്കൾ: സോന,ശ്യാം സുന്ദർ, മരുമകൻ ശ്രീമിഷ് (ഏർണാകുളം)
സഹോദരങ്ങൾ ബേബി സരോജം,മോഹനൻ, തങ്കമണി, പരേതരായ ബാലകൃഷ്ണൻ, മീനാക്ഷി അമ്മ.

പ്രസന്ന നിര്യാതയായി .
തലശ്ശേരി : ടെമ്പിൾ ഗെയ്റ്റ് ശ്രീജഗന്നാഥ ക്ഷേത്രത്തിന് അരയാക്കണ്ടി പരേരി ഹൗസിൽ പ്രസന്ന ( 80 ) നിര്യാതയായി .
ഭർത്താവ് : പരേതനായ കെ.സി.ചന്ദ്രർ
മക്കൾ : സനിൽകുമാർ , നിഷാന്ത് ( ബിജെപി തലശ്ശേരി മണ്ഡലം ജന: സിക്രട്ടറി ) , ലസിന , നിഷില
മരുമക്കൾ ' റെജി , മനോജ് , അനീഷ്
സഹോദരങ്ങൾ : സാവിത്രി , ശ്യാമള , പരേതനായ സുകുമാരൻ

കായിക മേള സംഘടിപ്പിച്ചു
മാഹി: സാന്ത്വനം മാഹിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് പളളൂർ വി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കായിക മേളസംഘടിപ്പിച്ചു.
പി.പി. സരസ്വതിയുടെ അദ്ധ്യക്ഷതയിൽ മാഹി പൊലീസ് സി.ഐ.ആർ. ഷൺമുഖം ഉദ്ഘാടനം ചെയ്തു. പി.ഇ.ടി മാരായ തീർത്ഥ ഗംഗാധരൻ , ആദർശ് എന്നിവർ മത്സരം നിയന്ത്രിച്ചു.

വിജയികൾക്ക് വനിതാ ദിനത്തിൽ കാലത്ത് 10 മണിക്ക് പളളൂർ സഹകരണ കോള ജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ചിത്ര വിവരണം: മാഹി സി.ഐ.ആർ. ഷൺമുഖം കായിക മേള ഉദ്ഘാടനം ചെയ്യുന്നു

തകർന്ന വൈദ്യുതി തൂൺ
കെട്ടിയിട്ട നിലയിൽ
മാഹി. ചാലക്കര പോന്തയാട്ട് റോഡിൽ പായറ്റ അരവിന്ദന്റെ വീട്ടിന് സമീപം ലോറിയിടിച്ച് വൈദ്യുതി തൂൺ തകർന്നു . തകർന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും തൂൺ മാറ്റുന്നതിന് പകരം അടിഭാഗം കെട്ടിയിട്ടിരിക്കുകയാണ്.
ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ, ഗവ: പോളിടെക്നിക്ക്, മൈദ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണിത്. ജനനിബിഢമായ പ്രദേശവുമാണ്. വൈദ്യുതി വകുപ്പ് അധികൃതരോട് പരിസര വാസികൾ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ചിത്രവിവരണം: അടിഭാഗം കെട്ടിയിട്ട വൈദ്യുതി തൂൺ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group