
കുടുംബ സംഗമവും ആദരായണവും
മാഹി: മാഹിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ തറവാട്ട് സംഗമം നടന്നു.
ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കുളിൽ നടന്ന കുടുംബ സംഗമം തറവാട്ട് കാരണവർ കെ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കെ.പി.രമേശൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ , കെ.പി. ലക്ഷ്മണൻ ,
മോഹനൻ ഇരിങ്ങൽ, കെ.പി. ശാന്ത, സുശീല , കെ.പി. റാണി, കെ.ബീന,
ശിവപ്രസാദ് , രാഘവൻ സംസാരിച്ചു കലാ-സാഹിത്യ മേഖലയിൽ
സംസ്ഥാന - കേന്ദ്ര സർക്കാർ അവാർഡുകൾ നേടിയ കുടുംബാംഗമായ ചാലക്കര പുരുഷുവിനെ ചടങ്ങിൽ കെ.പി.ശ്രീധരൻ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു. കുംഭമേളയിൽ പങ്കെടുത്ത കെ.ടി. സജീവൻ തീർത്ഥാടനാനുഭവങ്ങൾ പങ്കു വെച്ചു.
കെ.ടി. സജീവൻ സ്വാഗതവും, പ്രസിരണ്ടിത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.സ്നേഹവിരുന്നുമുണ്ടായി.
ചിത്ര വിവരണം: തറവാട്ട് കാരണവർ കെപി.ശ്രീധരൻ ചാലക്കര പുരുഷുവിനെ ആദരിക്കുന്നു

കേരളത്തിൽ വൈദ്യുതി ചാർജ് കുറയുമ്പോൾ മാഹിയിൽ ഗണ്യമായി കൂടുന്നു
മാഹി.കേരളത്തിൽ വൈദ്യുതി ചാർജ് കുറയുമ്പോൾ മാഹിയിൽ ഗണ്യമായി വർദ്ധിച്ചു. ഏതാനും വർഷം മുൻപ് കേരളത്തെ 1 അപേക്ഷിച്ച് മാഹിയിൽ വൈദ്യുതിനിരക്ക് ഗണ്യമായികുറവായിരുന്നു.മാർച്ച് മാസത്തിൽ കേരളത്തിൽ വൈദ്യുതി ചാർജ് വീണ്ടും കുറയുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരിക്കെ, കേരളം വഴി വൈദ്യുതിയെത്തുന്ന മാഹിയിൽ , സ്വകാര്യവൽക്കരണത്തിന് മുന്നോടിയായി ഷോക്കടിക്കുന്ന ബില്ലാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.
കേരളത്തിൽ ജനുവരി മാസത്തെ വൈദ്യുതി ബില്ല് വരെ യൂണിറ്റിന് 19 പൈസ നിരക്കിൽ ഈടാക്കിയ ഇന്ധന സർചാർജ് ഫെബ്രുവരി മാസത്തെ ബില്ലിൽ 10 പൈസ നിരക്കിൽ ആക്കി കുറച്ചിരുന്നു. മാർച്ച് മാസത്തിലെ വൈദ്യുതി ബില്ലിൽ ഇത് വീണ്ടും കുറച്ച് മാസത്തിൽ ഒരിക്കൽ റീഡിങ് എടുത്ത് ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് 6 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് 8 പൈസയും നിരക്കിൽ ആയിരിക്കും മാർച്ച് മാസത്തിലെ ഇന്ധന സർചാർജ്. ഉപഭോക്താകൾക്ക് ഇത് ആശ്വാസമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കെ എസ് ഇ ബി പ്രതിമാസ യൂണിറ്റ് ഉപഭോഗത്തിന്റെ ശതമാനത്തിൽ ആണ് സർ ചാർജ് , ഫിക്സഡ് ചാർജ് എന്നിവ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദ്ദേശപ്രകാരംവൈദ്യുതി ബില്ലിൽ കണക്കാക്കി ഉപഭോക്താക്കളിൽ നിന്നുംഈടാക്കുന്നതെങ്കിൽ,മാഹിയിൽ ഇത് നോക്കാതെ മൊത്തം കണക്ടഡ് ലോഡിന്റെ ശതമാനംകണക്കാക്കിയാണ് സർക്കാർ വൈദ്യുതി വകുപ്പ് വൈദ്യുതി ബില്ല് നൽകുന്നത്. ഇതാണ് വൈദ്യുതി ബിൽ തുക കുറക്കാലമായി വർദ്ധിക്കാനുള്ള നിരക്കിന് (സ്ലാബ് )പുറമെ ഉള്ള ഒരു തിരിച്ചറിയാൻ കഴിയാത്ത ഒരു കാരണം എന്ന് വിദഗ്ദർ പറയുന്നു. സ്വകാര്യവൽക്കരണത്തിന് മുമ്പ് തന്നെ ഇത് മാഹിയിൽ നടപ്പിലാക്കാൻതുടങ്ങിയിട്ട് ഒരു വർഷത്തിലേറെ പഴക്കമുണ്ട്. ഇതിനും പുറമെയാണ് മാഹിയിൽ 2024ഡിസംബർ,2025 .ഫെബ്രുവരി മാസങ്ങളിലെ വൈദ്യുതിബില്ലിൽ അധികമായി ചേർത്ത് ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയ ഷോർട്ട് ക്ലെയിം എന്ന അമിത ചാർജ് വർദ്ധന. ഇതൊക്കെ ജനങ്ങളോട് വിശദീകരിക്കാൻ വൈദ്യുതി വകുപ്പ് സ്വകാര്യ വത്കരണത്തിനെതിരെ സമരം ചെയ്യുന്നവർ പറയേണ്ടതാണ്. എങ്കിൽ മാത്രമേ സമരത്തിന് ജനപിന്തുണ ലഭിക്കുകയുള്ളു . പൊതുജനങ്ങളുടെ സംശയവും പരാതിയും ആശങ്കയും ഉത്തരവാദപ്പെട്ടവരിൽ നിന്നും മറുപടി അർഹിക്കുന്നുണ്ട്.

രണ്ടാമത്തെപ്ലേറ്റ്ഫോമിൽ ഇരിപ്പിടങ്ങൾ ഒരുക്കണം.
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലേറ്റ്ഫോമിൽ 14 മുതൽ 22 വരെയുള്ള ബോഗികൾ വന്നുനിൽക്കുന്നയിടത്തെല്ലാം ഫാനും ലൈറ്റും ഫിറ്റ് ചെയ്തെങ്കിലും, താഴെ പ്ലേറ്റ് ഫോമിൽ ഒരൊറ്റ കസേരയുംഇടാത്തതിനാൽ യാത്രക്കാർ ട്രെയിൻ വരുന്നത് വരെനിൽക്കേണ്ട അവസ്ഥയിലാണ്.പ്രായമുള്ളവരും രോഗാ വസ്ഥയിലുള്ളവരും,കുട്ടികളുമായി വരുന്നവരും ഏറെ പ്രയാസം ആനുഭവിക്കുന്നുണ്ട്.
അതിനാൽ ആവശ്യമുള്ള ഇരിപ്പിടങ്ങൾ എത്രയും പെട്ടെന്ന് സ്ഥാപിച്ചു യാത്രക്കാർ നേരിടുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്തണമെന്ന് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച നിവേദനം ദക്ഷിണ മേഖല റയിൽവേ ഡിവിഷണൽ മാനേജർ ആർ.എം. അരുൺകുമാർ ചതുർവ്വേദിക്ക് നൽകി
ചിത്രവിവരണം: ഇരിപ്പിടമില്ലാതെ രണ്ടാമത്തെ പ്ലാറ്റ്ഫോം.

പ്രദീപ് പുതുക്കുടിയെ അനുസ്മരിച്ചു
തലശ്ശേരി: സി.പി.ഐ ജില്ലാ എക്സി:
മെമ്പറായിരുന്ന പ്രദീപ് പുതുക്കുടിയുടെ അഞ്ചാം ചരമ വാർഷികം ജന്മനാടായപെനാങ്കിമെട്ടയിൽആചരിച്ചു.അനുസ്മരണയോഗത്തിൽ
പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ് നിഷാദ് അദ്ധ്യക്ഷതവഹിച്ചു.
ദേശിയ എക്സി:മെമ്പർ പി.സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു.യുവജന-വിദ്യാർത്ഥി രംഗത്തും പാർട്ടി നേതൃത്വത്തിലും മികച്ച ജാഗ്രതപുലർത്തിയ ആളായിരുന്നു
പ്രദീപ് പുതുക്കുടിയെന്ന് സന്തോഷ്കുമാർ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ്കുമാർ , അസി:സെക്രട്ടറിഎ.പ്രദീപൻ, ജില്ലാ എക്സി: മെമ്പർ അഡ്വ.വി.ഷാജി,എം.മഹേഷ്കുമാർ,എ.പിമോഹനൻ
സംസാരിച്ചു.
ചിത്ര വിവരണം:ദേശിയ എക്സി:മെമ്പർ പി.സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു

പച്ചക്കറി വിളവെടുപ്പ് നൂറുമേനി
തലശ്ശേരി : കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെആഭിമുഖ്യത്തിൽ എരഞ്ഞോളി കൈതമുക്ക് കർഷക ഗ്രൂപ്പ് നടത്തിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ്ഉദ്ഘാടനം നടന്നു. ചീര വെണ്ട, കോളിഫ്ലവർ, വഴുതിന, കുമ്പളം,പച്ചമുളക്, എന്നിവയെല്ലാം കർഷക ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്തിട്ടുണ്ട്. കതിരൂർ ബേങ്ക്കാർഷികമേഖലയിൽ കുതിച്ചുചാട്ടം നടത്തുന്നതിനുള്ള തീരുമാനങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ബേങ്കിൻ്റെ കീഴിൽ സ്വന്തമായി നഴ്സറിയും ചക്കഫാമുംആരംഭിക്കുന്നുണ്ട്. എരഞ്ഞോളി വയലിൽ നടന്ന ചടങ്ങ്. സഹകരണഅസിസ്റ്റൻ്റ് രജിസ്ട്രാർ ഏ.കെ.ഉഷ ഉദ്ഘാടനംചെയ്തു.വാർഡ് മെമ്പർ ഇ.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ സെക്രട്ടറി പി.സുരേഷ് ബാബു. ഏ.കെ.രമ്യ സംസാരിച്ചു
ചിത്രവിവരണം:സഹകരണഅസിസ്റ്റൻ്റ് രജിസ്ട്രാർ ഏ.കെ.ഉഷ ഉദ്ഘാടനംചെയ്യുന്നു

ഭാരതീയ ജനത പാർട്ടി മാഹി മേഖല കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
മാഹി :ഭാരതീയ ജനത പാർട്ടി മാഹി മേഖലാ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ അടിസ്ഥാനത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
പന്തക്കൽ മേഖല പന്തക്കൽ എൽ പി സ്കൂളിന്റെ പരിസരം പിലാകണ്ടി ഹൗസിൽ വെച്ചും,പള്ളൂർ മേഖല കുടുംബ സംഗമം ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം മുൻവശത്ത് ശ്രീ നിലയം വീട്ടിലും നടന്നു.
ചടങ്ങുകൾ ഭാരതീയ ജനതാ പാർട്ടി മഹിളാ മോർച്ച നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു.
പള്ളൂരിൽ മാഹി മണ്ഡലം മുൻ ബിജെപി പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിലും പന്തക്കലിൽ മഗ്‌നീഷും അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.സത്യപ്രകാശൻ മാസ്റ്റർ, മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ്,ന്യൂ മാഹി പഞ്ചായത്ത് മെമ്പർ കെ പിരഞ്ജിനി,ദാമോദരൻ പുനത്തിൽ സ്വാഗതവും ഹരിദാസ്,മിഥുൻ, കെ സി വിഷ്ണു , ലതീപ് സംസാരിച്ചു.
ദേശത്തിലെ മുതിർന്ന പൗരന്മാരെയും വിവിധ മേഖലയിയിൽ പ്രവൃത്തിക്കുന്നവരേയും ആദരിച്ചു.
ചിത്രവിവരണം:
മഹിളാ മോർച്ച നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
അവരോത്ത് ഗവ: മിഡിൽ സ്കൂൾ നിർത്തലാക്കരുത്
മാഹി: മാഹി മേഖലയിലെ ഉൾനാടൻ പ്രദേശമായ ഈസ്റ്റ് പള്ളൂരിലെ ഏക മ്പർക്കാർ വിദ്യാലയമായ അവറോത്ത് മിഡിൽസ്കൂൾ നിർത്തലാക്കരുതെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി സർക്കാരിനോടാവശ്യപ്പെട്ടു..
മാഹിമുൻസിപ്പാലിറ്റിയിലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന
ഒൻപതും, പത്തും വാർഡുകളിലെ ഏക പൊതു വിദ്യാലയമാണിത്. 14 വയസ്സു വരെ
സൗജന്യവും,സാർവ്വത്രികവുമായ വാദ്യാഭ്യാസമെന്ന സർക്കാർ നയത്തിന് വിരുദ്ധമാണിത്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടി വേണംമറ്റ്സർക്കാർ വിദ്യാലയങ്ങളിലെത്തിച്ചേരാൻ . ഇത്തരമൊരു സാഹചര്യത്തിൽ സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ദാസൻ കാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനശബ്ദം മാഹിയുടെ പ്രവർത്തകസമിതി യോഗം അധികൃതർക്ക് മുന്നറിയിപ്പ് നൽകി സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തിൽ യോഗംകടുത്തപ്രതിഷേധം രേഖപ്പെടുത്തി.
ഇ.കെ. റഫീഖ്,
ടി.എം.സുധാകരൻ, ഷാജി പിണക്കാട്ടിൽ, ടി.എ.ലതീപ് , സതീ ശങ്കർ , സോമൻ ആനന്ദ്, ഷിബു കാളാണ്ടിയിൽ, ഷൈനി. സി.എം. സുരേഷ്, ശ്രീധരൻ മാസ്റ്റർ, മഹേഷ് പന്തക്കൽ, സജ്ന , ഷൈജ പാറക്കൽ, സോമൻ മാഹി സംസാരിച്ചു.
യോഗത്തിൽ ദാസൻ കാണി അദ്ധ്യക്ഷത വഹിച്ചു.

വിവാഹം
ഷുബിൻ - കീർത്തന
മാഹി: ഇരിങ്ങലിലെ കോട്ടക്കൽ കൂടത്താഴ കെ.ടി. മോഹനന്റെ മകൾ ഷുബിനും,പുതുപ്പണത്തെ കോട്ടയത്തു താഴെ കുനിയിൽ രമേശന്റെ മകൾ കീർത്തനയും വിവാഹിതരായി.
ജിതേഷ് - ജീവ
മാഹി.. ചാലക്കരയിലെ മേലന്തൂർ ഉഷസ്സിൽ പരേതനായ സി.എച്ച്. പുരുഷോത്തമന്റെ മകൻ ജിതേഷും, കുത്തുപറമ്പ് മുരിയാട്ടെ എം.ബാലകൃഷ്ണന്റെ മകൾ ജീവയും വിവാഹിതരായി.

ഈരായിന്റെ വിട ലീലനിര്യാതയായി
ന്യൂമാഹി:കരീക്കുന്ന് താഴെ വയൽ സി.എച്ച്. കണാരൻ റോഡിൽ ചന്ദ്രൻ പീടികക്ക് സമീപം ഈരായിന്റെ വിട ലീല ( നിര്യാതയായി)
ഭർത്താവ് പരേതനായ ദാമു, മക്കൾ :വത്സല . ശാന്ത .ശോഭ.അനിത.പരേതനായ വിജയൻ . മരുമക്കൾ :ബാലു. പരേതരായ നാരായണൻ.പവിത്രൻ. സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

രാഘവൻ നിര്യാതനായി
തലശ്ശേരി :പാലയാട് മൃഗാശുപത്രിക്ക് സമീപം ഐശ്വര്യയിൽ കെ.പി.രാഘവൻ (72] നിര്യാതനായി.- ഭാര്യ: സുജാത -മക്കൾ : സുമിഷ,,സുജേഷ് - മരുമക്കൾ : ശ്രുതി,, റിലേഷ് സഹോദരങ്ങൾ സുരേഷ് ബാബു, രേവതി, പരേതനായ നാരായണൻ (മൂവരും കോടിയേരി ), സംസ്കാരം ഇന്ന് രാവിലെ 11 ന് പന്തക്കപ്പാറ ശ്മശാനത്തിൽ -




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group