
കണ്ണൂരിൽ ആർട്ട് ഗാലറി സ്ഥാപിക്കും: എബി എൻ ജോസഫ്
തലശ്ശേരി:ആധുനീക സംവിധാനങ്ങളോടെ കണ്ണരിൽ ആർട്ട് ഗാലറി സ്ഥാപിക്കുമെന്നും. പ്രാരംഭപ്രവർത്തനങ്ങൾക്ക്തുടക്കമായിട്ടുണ്ടെന്നും
ലളിത കലാ അക്കാദമി സെക്രട്ടരിയായി ചുമതലയേറ്റ പ്രമുഖ ചിത്രകാരൻ എബി എൻ ജോസഫ് പറഞ്ഞു.
താൻ പ്രസിഡണ്ടായ കേരള സ്കൂൾ ഓഫ് ആർട്സിൽ തലശ്ശേരിയിലെ കലാസമൂഹം നൽകിയ വരവേൽപ്പിന് മറുപടി പറയവേയാണ് എബി എൻ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
നെഹ്റു പ്രധാനമന്ത്രിയും , അബ്ദുൾ കലാം ആസാദ് വിദ്യാഭ്യാസ മന്ത്രിയുമായിരിക്കെ, വിദേശത്തുനിന്നും മുൽക് രാജ് ആനന്ദിനെ വിളിച്ചു വരുത്തിയാണ് രാജ്യത്തെമ്പാടും വിവിധ അക്കാദമികൾ രൂപപ്പെടുത്തിയത്. ഇന്ന് കേരളത്തിലുള്ള അക്കാദമികൾ മാത്രമാണ് സക്രിയമായിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ലളിത കലാഅക്കാദമിക്ക് യൂണിറ്റുകളുള്ളത് മലബാറിലാണ്.
പരിമിതികളേറെയുണ്ടെങ്കിലും ,കലാകാരന്മാരുടേയും കലാസ്ഥാപനങ്ങളുടേയും വളർച്ചയ്ക്കായി ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുമെന്ന് എബി പറഞ്ഞു
അഡ്വ: കെ.വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. സുശീൽ കുമാർ തിരുവങ്ങാട്, നവാസ് മേത്തർ, സജിത് നാരായണൻ , എം.വി.സീതാനാഥ്,ചാലക്കര പുരുഷു, പൊൻമണി തോമസ് സംസാരിച്ചു. പ്രദീപ് ചൊക്ലി സ്വാഗതവും, കെ.പി.മുരളീധരൻ നന്ദിയും പറഞ്ഞു
ചിത്രവിവരണം: കെ കെ മാരാർ ഉദ്ഘാടനം ചെയ്യുന്നു

കെ.കെ മാരാർ എബി എൻ ജോസഫിനെ പൊന്നാട അണിയിക്കുന്നു

പയർ -പച്ചക്കറി കൃഷി ആരംഭിച്ചു
തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ പയർ -പച്ചക്കറി കൃഷി ആരംഭിച്ചു.എരുവട്ടി വയലിൽ റബ്കോ ചെയർമാൻ കാരായി രാജൻ വിത്ത് വിതച്ച് കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കാർഷിക രംഗത്ത് വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി എന്നും മാതൃക തീർക്കുന്ന കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന പയർ -പച്ചക്കറി കൃഷിക്ക് തുടക്കമായി.കതിരൂർ എരുവട്ടി വയലിൽ റബ് കോ ചെയർമാൻ കാരായി രാജൻ വിത്ത് വിതച്ച് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു.ടി. സുധീർ, കെ.സുരേഷ്., വിജയൻ കാരായി,
പി.സുരേഷ് ബാബു ,രാജേഷ് ബാബു തുടങ്ങിയവർ 1 സംസാരിച്ചു.ബേങ്കിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കരനെൽകൃഷിയും സ്കൂൾവിദ്യാർത്ഥികൾക്കായുളള ഇത്തിരി വിത്ത് ഒത്തിരി നെല്ല് പദ്ധതി ബേങ്കിൻ്റെ കീഴിലെ 19 സ്കൂളിലും ഏപ്രിൽ മാസം മുതൽ ആരംഭിക്കും.കൂടാതെ 25 സെൻ്റിന് താഴെ കരനെൽകൃഷി ചെയ്യാൻ താൽപ്പര്യപ്പെടുന്നവർ ബേങ്കിൽ അപേക്ഷിച്ചാൽ വിത്തും വളവും ബേങ്ക് സൗജന്യമായി അനുവദിക്കുന്നുണ്ട്.25 സെൻ്റിന് മുകളിൽ ഗ്രൂപ്പുകളാണ് ഇതിനായ് അപേക്ഷിക്കേണ്ടത്.
ചിത്ര വിവരണം:റബ്കോ ചെയർമാൻ കാരായി രാജൻ വിത്ത് വിതച്ച് കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

രോഷ്ന നിര്യാതയായി
മാഹി:ആനവാതുക്കലിലെ രോഷ്ന നിവാസിൽ രോഷ്ന (45. )നിര്യാതയായിഅവിവാഹിതയാണ്.
പരേതനായ അച്ചുതൻ - കമല ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഷെമി , രേഷ്മ (മാഹി പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടരി ), റയ്ജ
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാഹി ശ്മശാനത്തിൽ
അണിയേരി രാജൻ നിര്യാതനായി
തലശ്ശേരി:കതിരൂർ പുല്ല്യോട് സി എച്ച് നഗർ കളത്തിൽ മീത്തൽ അണിയേരി രാജൻ (68) നിര്യാതനായി
പരേതരായ ഗോവിന്ദൻ്റെയും ചീരൂട്ടിയുടെയും മകനാണ്
ഭാര്യ : ശോഭ
മക്കൾ ഷൈമ , ഷൈജു
മരുമക്കൾ: പ്രദീപൻ, റീഷ്മ
സഹോദരങ്ങൾ: എ വേണു ( വാർഡ് മെമ്പർ, കതിരൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്) പരേതരായ ചന്ദ്രൻ, തങ്കമണി

ഫ്രഞ്ച് സ്കൂൾ വാർഷികം ആഘോഷിച്ചു
മാഹി: എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മാഹെ (ഗവ. ഫ്രഞ്ച് ഹൈ സ്കൂൾ) വാർഷികാഘോഷം ആർട്ടിസ്റ്റ് പി പി ചിത്ര ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഒ എം ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.. പിടിഎ പ്രസിഡൻ്റ് കെ നമിത, ജെയിംസ് സി ജോസഫ്, സ്വപ്ന മോഹൻ സംസാരിച്ചു.
ചിത്ര വിവരണം:ആർട്ടിസ്റ്റ് പി പി ചിത്ര ഉദ്ഘാടനം ചെയ്യുന്നു.

നാഗ പ്രതിഷ്ഠാദിന മഹോത്സവം
തലശ്ശേരി :പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ സർപ്പക്കാവിൽ നാഗ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.ബ്രഹ്മശ്രീ പാമ്പുമേക്കാട് വല്ലഭൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നാഗപൂജയും,നൂറുംപാലും നടന്നു.ഉച്ചക്ക് പ്രസാദ സദ്യയും നടന്നു.വൈകുന്നേരം സർപ്പബലിയുമുണ്ടായി.
.ചിത്ര വിവരണം: ബ്രഹ്മശ്രീ പാമ്പുമേക്കാട് വല്ലഭൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങ്

ആറ് മത്സ്യഗ്രാമങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന പദ്ധതി നടപ്പാക്കും:കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍
തലശ്ശേരി:കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന പദ്ധതി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആറ് മത്സ്യഗ്രാമങ്ങളില്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഐ എസ് ആര്‍ ഒ യുമായി ചേര്‍ന്ന് ഒരു ലക്ഷം ബോട്ടുകളില്‍ ട്രാന്‍സ്പോണ്ടറുകള്‍ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ആശയവിനിമയ സാധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക സംവിധാനത്തോടുകൂടി ബോട്ടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ഇവര്‍ക്ക് പരിശീലനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 200 നോട്ടിക് മൈല്‍ ദൂരവും മത്സ്യതൊഴിലാളികള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. 2047 ഓടെ വികസിത രാജ്യമായി ഇന്ത്യ മാറും. മത്സ്യ സമ്പത്തിന്റെ കാര്യത്തില്‍ രാജ്യം ഒന്നാം സ്ഥാനത്തെത്താനാണ് ശ്രമിക്കുന്നത്. ഫിഷറീസ് മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ കോരളം മുന്‍പന്തിയില്‍ ആണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഹാര്‍ബറുകള്‍ ഭാവിയില്‍ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചാലില്‍ ഗോപാലപ്പേട്ട ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണ ഉദ്ഘാടനം മത്സ്യബന്ധനം -സാംസ്‌കാരികം-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മത്സ്യബന്ധന മേഖലയിലെ ജനങ്ങളുടെ സമഗ്ര വികസനമാണ് പുതിയ പദ്ധതികള്‍കൊണ്ട് സാധ്യമാകുന്നത്. പദ്ധതികളുടെ നിര്‍വഹണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ അധ്യക്ഷനായിരുന്നു. എന്‍.എഫ്.ഡി.പി. രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം തലശ്ശേരി നഗരസഭാ അധ്യക്ഷ ജമുനാ റാണി ടീച്ചര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള ഐസ് ബോക്സ് വിതരണവും ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ സഫ്‌ന നസറുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതിയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ 3477 മത്സ്യഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 മത്സ്യഗ്രാമങ്ങളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചാലില്‍ ഗോപാലപ്പേട്ട മത്സ്യഗ്രാമത്തിന് പുറമെ, ആലപ്പുഴ ആറാട്ടുപുഴ മത്സ്യഗ്രാമം, എറണാകുളത്തെ ചെല്ലാനം, നായരമ്പലം മത്സ്യഗ്രാമങ്ങള്‍, തൃശ്ശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ മത്സ്യഗ്രാമം, മലപ്പുറത്തെ പൊന്നാനി, താനൂര്‍ മത്സ്യഗ്രാമങ്ങള്‍, കോഴിക്കോട് ചാലിയം മത്സ്യഗ്രാമം, കാസര്‍കോട് ഷിറിയ മത്സ്യ ഗ്രാമം എന്നീ തീരദേശ മത്സ്യഗ്രാമങ്ങളിലാണ് നിലവില്‍ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരമേഖലയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റെറുകളുടെ നിര്‍മ്മാണം, കൃത്രിമ പാരുകള്‍ നിക്ഷേപിക്കല്‍, അക്വാടൂറിസം പ്രവര്‍ത്തനങ്ങള്‍, എക്സ്റ്റന്‍ഷന്‍- യുട്ടിലിറ്റി സെന്ററുകള്‍, കോസ്റ്റല്‍ ബയോ ഷീല്‍ഡ് സ്ഥാപിക്കല്‍, ലാന്റിംഗ് സെന്ററുകളുടെ നിര്‍മ്മാണം, മത്സ്യതൊഴിലാളി ഭവനങ്ങളുടെ പുനരുദ്ധാരണം, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, മത്സ്യ മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം, പൊതു ശൗചാലായങ്ങളുടെ നിര്‍മ്മാണം, ഫിഷ്ഫീഡ് മില്ലുകള്‍, ലാന്റിംഗ് സെന്ററുകളില്‍ ഇ ടി പി സ്ഥാപിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പിലാക്കും. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്ക് വരുമാന വര്‍ദ്ധനവ് ലഭിക്കുന്ന കൂടുകളിലെ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, സോളാര്‍ ഡ്രയര്‍, ഐസ് ബോക്‌സുകള്‍, ഇലക്ട്രിക് ഫിഷ് വെന്‍ഡിംഗ് ഓട്ടോ കിയോസ്‌കുകളുടെ വിതരണം, ഫിഷ് പ്രോസിസ്സിംഗ് യുണിറ്റ് സ്ഥാപിക്കല്‍, ഇ-സ്‌കൂട്ടറുകളുടെ വിതരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
ഫിഷറീസ് വകുപ്പ് ഗവ.സ്‌പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുള്‍ നാസര്‍, തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ പി.സഹദേവന്‍, കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എന്‍ജിനീയര്‍ ടി.വി ബാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കുന്നു

പിണറായി എ കെ ജി മെമ്മോറിയൽ ഗവ: എച്ച് എസ് എസ് സ്റ്റേഡിയത്തിന്റെയും, ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു
കോളേജുകൾ കേന്ദ്രീകരിച്ച് സ്പോർട്സ് കൗൺസിൽ രൂപീകരിക്കും: മന്ത്രി വി അബ്ദുറഹ്മാൻ
സംസ്ഥാനത്ത് കോളേജുകൾ കേന്ദ്രീകരിച്ച് സ്പോർട്സ് കൗൺസിൽ രൂപീകരിക്കുമെന്നും ഉത്തരവ് അടുത്ത ദിവസം തന്നെ പുറത്തിറക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച ബ്രണ്ണൻ കോളേജിന്റെ കളിസ്ഥലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യുവജനങ്ങളെ കായിക മേഖലയിൽ മുൻപന്തിയിൽ എത്തിക്കുന്നതിന് കോളേജ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കും. അഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. കൂടുതൽ കായിക പരിശീലനങ്ങൾക്കും
വഴിയൊരുക്കും. വിദ്യാർത്ഥികളെ കായികക്ഷമതയുള്ളവരാക്കുകയാണ് ലക്ഷ്യം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
കായിക മേഖലയിലെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ യുവജനങ്ങളെ സജ്ജരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സായി സഹായത്തോടെ സിന്തറ്റിക് ട്രാക്കുള്ള കേരളത്തിലെ ആദ്യ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജാണ് ബ്രണ്ണൻ കോളേജ്. സംസ്ഥാനത്തെ കായിക മേഖലയിലെ മികച്ച കോളേജിനുള്ള ജി വി രാജ അവാർഡ് നേടിയ ഏക സർക്കാർ കോളേജ്, തുടർച്ചയായി മൂന്നാം തവണയും കണ്ണൂർ സർവ്വകലാശാലയുടെ മികച്ച കോളേജിനുള്ള വൈസ് ചാൻസലേർസ്, ജിമ്മി ജോർജ്ജ് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കോളേജ് തുടങ്ങി കായിക രംഗത്ത് ബ്രണ്ണന്റെ നേട്ടങ്ങൾ പലതാണ്. 95 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് ഫുട്ബോൾ, ബാൾ ബാഡ്മിന്റൺ, ഹോക്കി, ക്രിക്കറ്റ്, കബഡി, ഖൊ ഖൊ, വോളി ബോൾ തുടങ്ങിയ ഗെയിമുകൾ കളിക്കാനുള്ള അവസരമുണ്ട്. ഫ്ളഡ് ലിറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സർവ്വകലാശാലയുടെ കീഴിൽ ഫ്ളഡ് ലിറ്റ് സംവിധാനമുള്ള ഏക സർക്കാർ കോളേജായി ഇതോടെ ബ്രണ്ണൻ കോളേജ് മാറിയിരിക്കയാണ്. ഈ വർഷത്തെ ബജറ്റിൽ ബ്രണ്ണൻ കോളേജിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് മൂന്നു കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായിരുന്നു. ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സി. എഞ്ചിനിയർ എ.പി.എം. മുഹമ്മദ് അഷ്റഫ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, പഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, പി.ടി.എ വൈസ് പ്രസിഡന്റ് എ.കെ. ശ്രീജിത്ത്, യൂനിയൻ ചെയർപേഴ്സൺ എം.കെ അഭിരാം, കോളേജ് കായിക വിഭാഗം മേധാവി പ്രെഫ കെ.പി പ്രശോഭിത്ത്, ടി. അനിൽ, പി.ടി സനൽ കുമാർ, അജയകുമാർ മിനോത്ത്, ടി.കെ. കനകരാജൻ, എം. സജീവൻ, ടി.വി. എ ബഷീർ, ലക്ഷ്മണൻ കോക്കോടൻ, എൻ.കെ പ്രേമനാഥ്, എൻ.കെ. പ്രേമൻ എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: ബ്രണ്ണൻ കോളേജ് നവീകരിച്ച കളിസ്ഥലം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

പക്ഷികൾക്ക് മുളം തണ്ടിൽ ദാഹ ജലം
തലശ്ശേരി : തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വേനലിൽ പറവകൾക്ക് മുളന്തണ്ടിൽ ദാഹജലം ഒരുക്കുന്ന പരിപാടി വടക്കുമ്പാട് ശ്രീനാരായണ ബേസിക് യു പി സ്കൂളിൽ നടന്നു.വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ പക്ഷികൾക്കായി കുടിവെള്ളം നൽകുന്നതിനുള്ള മുളന്തണ്ടുകൾ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ബോബി സഞ്ജീവ് വിദ്യാർത്ഥികൾക്ക് കൈമാറി.ഹെഡ്മിസ്ട്രസ് വത്സല ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.പരിസ്ഥിതി പ്രവർത്തകനായ കക്കോത്ത് പ്രഭാകരൻ, പ്രജിത്ത്, ഷബി ഭരതൻ, പ്രമോദ്,എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ചിത്ര വിവരണം:ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ബോബി സഞ്ജീവ് വിദ്യാർത്ഥികൾക്ക് മുളന്തണ്ടുകൾ കൈമാറുന്നു
പ്രൈമറി തലം മുതൽ സ്പോർട്സ് പാഠ്യവിഷയമാക്കും- മന്ത്രി വി അബ്ദുറഹ്മാൻ
അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി തലത്തിൽ ഉൾപ്പെടെ സ്പോർട്സ് പാഠ്യവിഷയമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നിർമ്മിച്ച സ്‌കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൻ്റെയും ജിംനേഷ്യത്തിൻ്റെയും സ്റ്റേജിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ ആവിഷ്കരിക്കും. മയക്കുമരുന്നിനെതിരെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തി പെടുത്താൻ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് കായിക യാത്ര സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കായിക മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷമിടുന്നത്. മൽസരങ്ങൾക്കുമപ്പുറം വിദ്യാർത്ഥികൾക്ക് സ്ഥിരമായ നേട്ടം കൈവരിക്കാനും കായികക്ഷമത ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ സി.പി അനിത അധ്യക്ഷയായി. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാജീവൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പി.ശ്രീജിത്ത്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ എ.പി. എം. മുഹമ്മദ് അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സജിത, പിണറായി പഞ്ചായത്ത് അംഗം എ ദീപ്തി, പി.ടി.എ പ്രസിഡൻ്റ് എലിയൻ അനിൽ കുമാർ, മദർ പി.ടി.എ പ്രസിഡൻ്റ് ജസിന ലതീഷ് ,എസ്. എം.സി. ചെയർമാൻ വി.ജി. ബിജു, രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ. ശശിധരൻ സി.എൻ. ഗംഗാധരൻ, സുജിത് കാരായി, എൻ.പി താഹിർ നിർമ്മാണ കമ്മിറ്റി ചെയർമാൻ കക്കോത്ത് രാജൻ , സ്റ്റാഫ് സിക്രട്ടറി എൻ. എം ബിജോയി കായിക അധ്യാപിക എ സുസ്മിത, പ്രധാന അധ്യാപകൻ കെ. സുരേന്ദ്രൻ ,മുൻ എച്ച്.എം ആർ ഉഷാ നന്ദിനി എന്നി വർ പ്രസംഗിച്ചു.
രണ്ടു കോടി രൂപ ബജറ്റ് ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിൽ പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. കായിക മേഖലയിൽ വൻ മുന്നേറ്റമാണ് വിദ്യാലയം നടത്തുന്നത്. വിദ്യാലയത്തിലെ ആറ് വിദ്യാർഥികൾ ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടിയിട്ടുണ്ട്. അമ്പതോളം വിദ്യാർഥികൾ സംസ്ഥാനതലത്തിലും മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടും സജ്ജമായതോടെ ഇനിയും കായിക മേഖലയിൽ വൻ കുതിപ്പുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ

ചാലിൽ ഗോപാലപ്പേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം മത്സ്യബന്ധന സാംസ്കാരിക യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവ്വഹിക്കുന്നു

ദേശീയ ശാസ്ത്ര ദിനം ആചരിച്ചു
മാഹി : അവറോത്ത് ഗവൺമെൻറ് മിഡൽ സ്കൂൾ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. സ്കെയിൽ മോഡൽ മേക്കറും ഇലക്ട്രോണിക്സ് എൻജിനീയറുമായ കൃഷ്ണ രൂപേഷ് കീരിയാട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര അധ്യാപിക കെ ശ്രീജ അധ്യക്ഷയായി. എ വി സിന്ധു, ബിജുഷ ഷൈജു, എം സൗജത്ത് എന്നിവർ സംസാരിച്ചു. ശാസ്ത്രമേളയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു

ദൃശ്യമാധ്യമ പ്രവർത്തകൻ മജീഷ് ടി. തപസ്യയെ ബി.ജെ.പി. പള്ളൂർ മേഖലാ കുടുംബ സംഗമത്തിൽ
വി.എം. മധു ഉപഹാരം നൽകി ആദരിക്കുന്നു
ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു
മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ബി.സി.എ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.
പ്രിൻസിപ്പൽ ഡോക്ടർ ലക്ഷ്മിദേവി സി.ജി 'Science and Innovation' എന്ന വിഷയത്തെ മുൻനിർത്തി മുഖ്യപ്രഭാഷണം നടത്തി.രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രത്തിൻ്റെ പങ്കിനെ ആഴത്തിൽ വ്യക്തമാക്കി.
കോയമ്പത്തൂർ EASA College of Engineering and Technology യിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ.എം.വിഷ്ണുപ്രിയ 'Climate change and Its adaptation' എന്ന വിഷയത്തിൽ വെബിനാർ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവയുടെ ശാസ്ത്രീയമായ പരിഹാരങ്ങളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയെടുക്കാൻ വെബിനാർ വളരെ പ്രയോജനപ്രദമായി മാറി.
ബി.സി.എ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും പ്രോഗ്രാം കോർഡിനേറ്ററുമായ സജിന.സി സ്വാഗതവും
ബി.സി.എ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ വൈഷ്ണ നന്ദിയും പറഞ്ഞു.
കുട്ടികളിലെ ശാസ്ത്രബോധം പരിശോധിക്കുന്ന ക്വിസ് മത്സരത്തോടെ പരിപാടി സമാപ്തമായി

ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു
മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ബി.സി.എ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.
പ്രിൻസിപ്പൽ ഡോക്ടർ ലക്ഷ്മിദേവി സി.ജി 'Science and Innovation' എന്ന വിഷയത്തെ മുൻനിർത്തി മുഖ്യപ്രഭാഷണം നടത്തി.രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രത്തിൻ്റെ പങ്കിനെ ആഴത്തിൽ വ്യക്തമാക്കി.
കോയമ്പത്തൂർ EASA College of Engineering and Technology യിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ.എം.വിഷ്ണുപ്രിയ 'Climate change and Its adaptation' എന്ന വിഷയത്തിൽ വെബിനാർ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവയുടെ ശാസ്ത്രീയമായ പരിഹാരങ്ങളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയെടുക്കാൻ വെബിനാർ വളരെ പ്രയോജനപ്രദമായി മാറി.
ബി.സി.എ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും പ്രോഗ്രാം കോർഡിനേറ്ററുമായ സജിന.സി സ്വാഗതവും
ബി.സി.എ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ വൈഷ്ണ നന്ദിയും പറഞ്ഞു.
കുട്ടികളിലെ ശാസ്ത്രബോധം പരിശോധിക്കുന്ന ക്വിസ് മത്സരത്തോടെ പരിപാടി സമാപ്തമായി

സുനിൽകുമാർ
ന്യൂമാഹി: കല്ലായി അങ്ങാടിലെ പരേതനായ ചൂളയിൽ ശേഖരന്റെ മകൻ സുനിൽകുമാർ (49) നിര്യാതനായി.
അമ്മ :രതി
സഹോദരങ്ങൾ ഷാജി, സനിൽകുമാർ.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group