പ്രവചനം ഫലിച്ചു. കഥാകാരൻ അനുഗ്രഹം തേടി മുത്തപ്പ സവിധത്തിൽ :ചാലക്കര പുരുഷു

പ്രവചനം ഫലിച്ചു. കഥാകാരൻ അനുഗ്രഹം തേടി മുത്തപ്പ സവിധത്തിൽ :ചാലക്കര പുരുഷു
പ്രവചനം ഫലിച്ചു. കഥാകാരൻ അനുഗ്രഹം തേടി മുത്തപ്പ സവിധത്തിൽ :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Feb 28, 09:29 PM
dog

പ്രവചനം ഫലിച്ചു. കഥാകാരൻ അനുഗ്രഹം തേടി മുത്തപ്പ സവിധത്തിൽ

:ചാലക്കര പുരുഷു


മാഹി: 29 വർഷം 10 മാസം 13 ദിവസം...

ഇത് ഒരു നോവലിന്റെ പേരാണ്.



1984 ഡിസമ്പർ 21 ൽ തുടങ്ങി. 2014 നവമ്പർ 13 ലേക്ക് അവസാനിക്കുന്ന സംഭവ ബഹുലമായ ഒരു കാലഘട്ടത്തിന്റെ നാൾക്കു നാളുള്ളലോകത്തെങ്ങുമുള്ള പ്രധാന സംഭവങ്ങളെ കോർത്തിണക്കി, വായനക്കാർക്ക് കാലാന്തരങ്ങളിൽപ്പോലും പുതുമ നഷ്ടപ്പെടാത്ത വിധമുള്ള ആഖ്യാനശൈലിയോടെ രൂപപ്പെടുത്തിയ നോവൽ. ഇതു തന്നെയാണ് ഈ നോവലിനെ വ്യതിരിക്തമാക്കുന്നതും.

nova

29 വർഷവും 10 മാസവും 13 ദിവസത്തെയും കഥയാണിത്. വ്യക്തികളിൽ തുടങ്ങി ദേശങ്ങളിലേക്കും വിദേശങ്ങളിലേക്കും പടർന്നു കയറിയ ജീവിത ഗന്ധിയായകഥ..

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരായ ഡോക്ടർ സുഗതനും, ഡോക്ടർ രാജ ലക്‌ഷ്മിയും, കാസർകോട് സുഗതൻ്റെ ചെറിയമ്മയുടെ മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച്, മടങ്ങുമ്പോഴാണ് കണ്ണൂർ ജില്ലയിൽ ഹർത്താലാണെന്നറിയുന്നത്. നേരെ എത്തിയത് പറശ്ശിനിക്കടവ് മുത്തപ്പൻ സവിധത്തിൽ.


aq_1740757954

മുത്തപ്പ ദർശനത്തിനെത്തിയ രാജലക്ഷിമിയോട് ദൈവം അരുളി ചെയ്യുന്നു.. .,മോളെ, നിന്റെ ആഗ്രഹം സഫലമാകാൻ ഒരു മന്ദ ആദിത്യ ഭ്രമണകാലം പിടിക്കും. " 

കാൽപ്പനികവും യാഥാർത്ഥ്യവുമായ സംഭവങ്ങളെ അതിസമർത്ഥമായി കൂട്ടിയിണക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.

ഡോക്ർ രാജലക്ഷ്മിക്ക് ഡോക്ടർ സുഗതനെ വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ട്. പക്ഷേ സാധിക്കില്ല.

സുഗതനെ ഹോസ്പിറ്റലിൻ്റെ ഉടമയായ ഡോക്ടറുടെ മകൾ കവിതക്കായി പറഞ്ഞു വെച്ചതാണ്. ഇതറിഞ്ഞരാജലക്ഷ്മി മനോവ്യഥയോടെ കോഴിക്കോട് നഗരം ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചു.

അവൾ സുഗതന് വലിയ സൽക്കാരം നൽകി , ഒരു താലിമാല തന്റെ കഴുത്തിൽഅണിയിപ്പിക്കുന്നു മൂന്ന് ദിവസം അവർ ഒന്നായി കഴിയുന്നു. ശേഷം അവൾ ആരോടും ചോദിക്കാതെ കോഴിക്കോടിനോട് വിടപറയുന്നു.

 സുഗതൻ കവിതയെ വിവാഹം കഴിക്കുന്നു. ഹൃദയ രോഗമുളള അവളുമായി നല്ല ദാമ്പത്യം സാദ്ധ്യമായില്ല. വിവാഹത്തോടെ

അയാൾ വലിയ ഒരു ഹോസ്പിറ്റലിൻ്റെ ഉടമയായി മാറി.

വിധിച്ച പെണ്ണിൻ്റെ പ്രാർത്ഥന കൊണ്ടാവാം, ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടാതെ പോയ വർഷങ്ങൾ കടന്ന് പോയി.. അതിനിടയിൽ അവർ ഒരു മകനെ ദത്തെടുത്തു

 നോവൽ തുടരുന്നത് വർഷം മാസം തീയ്യതി വെച്ചാണ്. നടി

ശ്രിദേവിയുടേയും

ഇ.കെ. നയനാരുടേയും കെ. കരുണാകൻ്റെയും മരണങ്ങൾ ഈ കാലയളവിലായിരുന്നു. 

രോഗിയായ കവിത അകാലത്തിൽമരിക്കുന്നു.

 ഇതിനിടയിൽ ഡോക്ടർ സുഗതൻ്റെ അടുത്ത് ജോലി ചെയ്യാൻ വിദേശത്ത് നിന്ന് ഒരു യുവ ഡോക്ടർ എത്തുന്നു. ഡോക്ടർ പ്രിൻസ്

 1984 ഡിസംബർ 21 ന് മുത്തപ്പസവിധത്തിൽ നിന്ന് തുടങ്ങിയ കഥയിൽ 2014 നവമ്പർ മൂന്നിന് പറശ്ശനിക്കടവിൽ വെച്ച് അവർ വീണ്ടും കണ്ടുമുട്ടുകയാണ്.

ഡോക്ടർ പ്രിൻസ് അവരുടെ മകനാണ്.

മന്ദ ആദിത്യ ഭ്രമണകാലമെന്നത്

ശനി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്ന കാലയളവാണ്.

ആഗ്രഹസഫലീകരണത്തിന് മുത്തപ്പന്റെ പ്രവചന കാലമായിരുന്നു അത്.

29 വർഷവും 10 മാസവും 13 ദിവസവും . ഇത്രയും കാലം ഡോക്ടർ രാജലക്ഷ്മി വിദേശത്ത് ജിവിക്കുകയായിരുന്നു.

ആത്മീയതയെ സ്പർശിച്ചു കൊണ്ടുള്ള ഈ കഥയിൽ വലിയ പുതുമകളൊന്നുമില്ലെങ്കിലും, പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം നവീന ഭാവുകത്വം ശക്തമായി തെളിഞ്ഞു കാണാം. മനുഷ്യനൻമയെ മുൻ നിർത്തി ചെറിയ തോതിലുള്ള ജ്യോതിഷം കൂടി ഇതിൽ ഉൾച്ചേർന്നതായി കാണാം.


whatsapp-image-2025-02-28-at-18.24.08_572860fc_1740756991

മയ്യഴിയിലെ ശ്രദ്ധേയനായ നോവലിസ്റ്റ് വിമൽ മാഹി യുടെമൂന്നാമത്തേതാണ് ഈ നോവൽ. കഥാപരിസരമായ പറശ്ശിനിക്കടവിൽ വെച്ച് , മയ്യഴിയുടെ ഇതിഹാസ കഥാകാരനായ എം.മുകുന്ദൻ , സാക്ഷാൽ മുത്തപ്പന് കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ചിത്ര വിവരണം: വിമൽ മാഹിയുടെ നോവലിന്റെ കവർ ചിത്രം

എം. മുകുന്ദൻ പുസ്തകം മുത്തപ്പന് സമർപ്പിച്ചപ്പോൾ. സമീപം നോവലിസ്റ്റ് വിമൽ മാഹി



whatsapp-image-2025-02-28-at-18.26.54_fc809fbf

എം എം സി. വാർഷികം ആഘോഷിച്ചു.

മാഹി.. ആരോഗ്യ സേവന മേഖലയിൽ നാല് വർഷം പൂർത്തിയാക്കിയ മാഹി മെഡിക്കൽ ആൻ്റ് ഡയഗ്നോസ്റ്റിക്ക് സെൻ്റർ ( എം.എം.സി) അഞ്ചാം വാർഷികാഘോഷങ്ങൾ

ലഫ്: കേണൽ സി.എച്ച് വിനോദ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സോമൻ പന്തക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. ഉദയകുമാർ പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി.ഡോ.വി.പത്മനാഭൻ, വി. മുത്തുസ്വാമി, നളിനി ചാത്തു, എം.എം.സി ഒപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ, അഡ്മിൻ കോ ഓർഡിനേറ്റർ ടി. ജസ്ന ,

ക്യാംപ് കോഓർഡിനേറ്റർ അജീബ് ഡിക്രൂസ് സംസാരിച്ചു..

 സംസ്ഥാന-ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന് എം.എം.സി ആദരവ് ഡോ: വി. ഉദയകുമാർ ചടങ്ങിൽ ഉപഹാരം നൽകി നിർവ്വഹിച്ചു.


ചിത്രവിവരണം:ലഫ്: കേണൽ (റിട്ട) സി.എച്ച്. വിനോദ് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-02-28-at-18.27.06_b7c45d61

ഉപവാസ സമരം നടത്തി


മാഹി: വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണത്തിനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തുക എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ വൈദ്യുതിവകുപ്പ് ജീവനക്കാർ മാഹി സിവിൽ സ്റ്റേഷന്മുന്നിൽ ഉപവാസ സമരം നടത്തി. സമിതി ചെയർമാൻ കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൌൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു, മാഹീ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. മോഹനൻ, സി. പി. എം മാഹി ലോക്കൽ കമ്മിറ്റി അംഗം ഹാരിസ് പരന്തീരാട്ട്, കെ.രാധാകൃഷ്ണൻ മാസ്റ്റർ, കെ. എം. പവിത്രൻ, കെ. രാധാകൃഷ്ണൻ എം. സി. ജീവാനന്ദൻ കെ. പ്രശോഭ്,എസ്. കെ വിജയൻ, വടക്കൻ ജനാർദ്ദനൻ, ദീപേഷ്, സുജേഷ് വാസുദേവൻ, ലീഷ്മ ബാലൻ, സാജിത ഭാസ്കർ,എൻ. മോഹനൻ, കെ. എം ബാലൻ സംസാരിച്ചു


ചിത്രവിവരണം: കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


എബി എൻ ജോസഫിന്

ഇന്ന് സ്വീകരണം

തലശ്ശേരി:. കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടരിയായി നിയമിതനായ പ്രമുഖ ചിത്രകാരനും പ്രഭാഷകനുമായ എബി എൻ ജോസഫിന് മാർച്ച് ഒന്നിന് രാവിലെ 11 മണിക്ക് കേരള സ്കൂൾ ഓഫ് ആർട്സിൽ വരവേൽപ് നൽകും അഡ്വ.കെ. വിശ്വന്റെ അദ്ധ്യക്ഷതയിൽ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും.

whatsapp-image-2025-02-28-at-18.33.16_99ffb085

മാഹി.എം എം.സി. അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എം.എം.സിക്ക് വേണ്ടി ഡോ.വി. ഉദയകുമാർ സംസ്ഥാന /ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന് ഉപഹാരം നൽകി ആദരിക്കുന്നു

പി വി മഹ്മൂദ് അനുസ്മരണം


തലശ്ശേരി: ഭാഷാ പണ്ഡിതനും വിദ്യാഭ്യാസ സാംസ്കാരിക പ്രവൽത്തകനുമായിരുന്ന പി വി മഹ്മൂദിനെ അനുസ്മരിച്ചു. ടി പി കുട്ടിയമ്മു സാഹിബ് ലൈബ്രറിയിൽ തലശ്ശേരി മുസ് ലിം അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ സി കെ പി റഈസ് അദ്ധ്യക്ഷത വഹിച്ചു. ബുർഹാൻ സഖാഫി ഉദ്ഘാടനം ചെയ്തു.കെ പി മുഹമ്മദ് റഫീഖ്, അഡ്വ. എം വി മുഹമ്മദ് സലീം, സി കെ പി അലവി, എ കെ ഇബ്രാഹീം, സി ഒ ടി ഹാഷിം, ശുഹൈഫ് അവാലിൽ, മുഹമ്മദ് സിദ്ദീഖ്, എ പി അബ്ദുൽ റഹീം, വി പി കാസിം, വി കെ മമ്മൂട്ടി, എ പി അഹ്മദ് സംസാരിച്ചു.


ബി..ജെ.പി.പ്രവർത്തകനെ കൊലപ്പെടുത്തിയ 

കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു.


തലശ്ശേരി: ബി.ജെ.പി.പ്രവർത്തകനെ സി.പി.എം.പ്രവർത്തകർ കുത്തി കൊല

പ്പെടുത്തിയ കേസിൽ കുറ്റക്കാര ല്ലെന്ന് കണ്ട് പ്രതികളെ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടയച്ചു.. കോടിയേരി വയലളത്തെ സജിത്ത് നിവാസിൽ ഷാജിയെ (24) യാണ്കുത്തി കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണയാണ ജില്ലാ സെഷൻസ് ജഡ്ജ് കെ കെ ടി. നിസ്സാർ അഹമ്മദ് മുമ്പാകെ നടന്നു വന്നതും. 1998 മെയ് 15ന് രാത്രിയിലാണ് മാടപ്പീടിക കള്ള് ഷാപ്പിനടുത്ത് വെച്ച് ഷാജികുത്തേറ്റ് മരിക്കുന്നത്. സൃഹൃത്തിന്റെവിവാഹ ആഘോഷത്തിൽ സംബന്ധിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഷാജിയെ സി.പി.എം .പ്രവർത്തകർകുത്തി കൊലപ്പെടുത്തകയാണുണ്ടായതെന്നുമാണ് പരാതി

 സി.പി.എം.പ്രവർത്തകരായ കൊമ്മേരി ബിജു, ആച്ചിയത്ത് സജിത്ത്, അയ്യത്താൻ ഷാജി, കള്ളിയത്ത് ഷാജി, പറമ്പത്ത് രജ്ഞിത്ത്, മുണ്ടോ ളിൽ കലേഷ്, മാണിക്കോത്ത് രാജീവൻതുടങ്ങിയവരാണ് കേസിലെ പ്രതികൾ. നേരത്തെ പോലീസ് രേഖപ്പെടുത്തിയ പ്രഥമ വിവര റിപ്പോർട്ടിൽ പ്രതി ചേർക്കപ്പെട്ട പലരേയും കോടതി മുമ്പാകെ നൽകിയ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതായി കാണിച്ച് കൊല്ലപ്പെട്ട ഷാജിയുടെ അമ്മ സരസ്വതി ഹൈക്കോടതി മുമ്പാകെ സമർപ്പിക്കുകയും ചെയ്തിരുന്നു. 

.പ്രതികൾക്ക് വേണ്ടി അഡ്വ.സി.കെ കെ.ശ്രീധരനും,അഡ്വ.വിശ്വനുമാണ് ഹാജരായത്.


എൻ.കെ ഇമ്പിച്ചി മമ്മു മെമ്മോറിയൽ ആംബുലൻസ് നാടിന് സമർപ്പിച്ചു

എൻ.കെ ഇമ്പിച്ചി മമ്മു മെമ്മോറിയൽ ആംബുലൻസ് നാടിന് സമർപ്പിച്ചു


തലശ്ശേരി :ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവനത്തിന് സ്മാ രകമൊരുക്കി ഗ്രീൻ വിങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആദിമുഖ്യത്തിൽ എൻ.കെ. ഇമ്പിച്ചി മമ്മു സാഹിബ് മെമ്മോറിയൽ ആംബുലൻസ് നാടിന് സമർപ്പിച്ചു. തലശ്ശേരി പെപ്പർ പാലസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായിയുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾനാടിന് സമർപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സക്കരിയ ഉമ്മൻചിറ അധ്യക്ഷത വഹിച്ചു. എ കെ 

ആബൂട്ടി ഹാജിഅനുസ്മരണ പ്രഭാഷണം നടത്തി.

ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകൻപി.എം.സി. മൊയ്തു ഹാജിയെ ചടങ്ങിൽ ആദരിച്ചു. തലശ്ശേരി ജനറൽ ആശുപത്രി ആർ എം ഒ ഡോ. ജിതിൻ,സി. കെ. പി. മമ്മു,എം.പി.

അരവിന്ദാക്ഷൻ, അബ്ദുൽ ലത്തീഫ് കെ. എസ്. എ,തടത്തിൽ കുഞ്ഞമ്മദ് ഹാജി,കെ.സി. അഹമ്മദ്,റാഷിദ ടീച്ചർ, കെശാദി ആബൂട്ടി, ജംഷീർ മഹമ്മുദ്,അഡ്വ: സാഹിദ് സൈനുദ്ദിൻ, റഷീദ് കരിയാടൻ,

ഷാനിദ് മേക്കുന്ന്, നൗഷാദ് പൊന്നകം,റഹീസ് ഫൈസി,.പി നൗഷാദ്,

ടി പി ദിൽഷാദ് സംബന്ധിച്ചു.


.ചിത്രവിവരണം:പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു




ഈസ്റ്റ്‌ പള്ളൂർ അവരോത്ത് മിഡിൽ സ്കൂൾ നിർത്തി ലാക്കാനുള്ള നീക്കം ഉപേക്ക്ഷിക്കണം.


ഈസ്റ്റ്‌ പള്ളൂരിലും, വെസ്റ്റ് പള്ളൂരിലും (ഒൻപതും, പത്തും വാർഡ് )ലുമായി നിലവിലുള്ള ഒരേ ഒരു സ്കൂൾ ആയ അവരോത്ത് മിഡിൽ സ്കൂൾ നിർത്തലക്കി മാഹിയിലെ കമ്മ്യൂണിറ്റി കോളേജ് ഈസ്റ്റ്‌ പള്ളൂരിൽ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ഈസ്റ്റ്‌ പള്ളൂർ ഐ. എൻ. ടി. യൂ. സി ഓഫിസിൽ ചേർന്ന ഒൻപതാം വാർഡ് പത്താം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പുതുചേരി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ രണ്ടു പ്രദേശത്തും കുടിയുള്ള ഒരേ ഒരു പൊതു വിദ്യാലയത്തെ ഇല്ലാത്തക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരി യണമെന്നും അല്ലാത്ത പക്ഷം പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ പദ്മലയം പദ്മനാഭൻ ആദ്യക്ഷം വഹിച്ചു. മോഹനൻ കുന്നുമ്മൽ, കെ. ഹരീന്ദ്രൻ കെ . രാഘവൻ, പോത്തങ്ങാട്ട് രാഘവൻ, എം. മാധവൻ, കെ.പി. പ്രേംജിത്ത് എന്നിവർ സംസാരിച്ചു

റംസാൻ റിലീഫ് സംഗമം നടത്തി


ന്യൂമാഹി:പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽഎം എം എൽ പി സ്കൂളിൽ വെച്ച് റംസാൻ റിലീഫ് സംഗമം നടത്തി.

ട്രസ്റ്റ് ചെയർമാൻ കെ കെ ബഷീറിന്റെ അദ്ധ്യക്ഷതയിൽ പെരിങ്ങാടി ഖാസി അബ്ദുൽ ഷുക്കൂർ മുസലിയാർ ഉദ്ഘാടനം ചെയ്തു ഉമ്മർ സഖാഫി കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി 1970ൽ ആരംഭിച്ച മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 150 ഓളം കുടുംബങ്ങൾക്ക് റമദാനിൽ നടത്തുന്ന കിറ്റ് വിതരണവും നടത്തി

 എം.ടി. യൂനുസ് സ്വാഗതവും 

 എൻ പി സൈദ് നന്ദിയും പറഞ്ഞു


ചിത്രവിവരണം: :പെരിങ്ങാടി ഖാസി അബ്ദുൽ ഷുക്കൂർ മുസലിയാർ ഉദ്ഘാടനം ചെയ്യുന്നു.


ddd

ലഹരി വിരുദ്ധ ടോക്ക് ഷോ സംഘടിപ്പിച്ചു

തലശ്ശേരി. ലഹരി ഉപയോഗവും വ്യാപനവും പരിധികൾ വിട്ട് മുന്നേറുമ്പോഴും , സമൂഹത്തിൻ്റെ മൗനവും നിഷ്ക്രിയത്വവും ഈ രംഗത്ത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണെന്നും,. പൊതു സമൂഹം ഒറ്റക്കെട്ടായി സമൂഹ വിപത്തിനെതിരെ ഇടപെടണമെന്നും

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തലശ്ശേരി ശാഖ കമ്മറ്റി ആവശ്യപ്പെട്ടു.

നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാവുമെന്ന സൂചനകളാണ് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നതെന്ന്യോഗം ചുണ്ടിക്കാട്ടി. കുടുംബം തകർക്കുന്നലഹരി എന്ന ബാനറിൽ തലശ്ശേരി പഴയ ബസ്റ്റാൻ്റിൽ സംഘടിപ്പിച്ച ടോക്ക് ഷോ 

എക്സൈസ് പ്രിവൈൻ്റിംങ് ഓഫീസർ സമീർ ധർമ്മടം ഉദ്ഘാടനം ചെയ്തു.

 സമീർ പാലിക്കണ്ടി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, ശരീഫ് കാര, റാഷിദ് സ്വലാഹി, അക്രം വളപട്ടണം സംസാരിച്ചു.

ഫൈസൽ ഹുസൈൻ സ്വാഗതവും,

 ഷമീൽ സി എം നന്ദിയും പറഞ്ഞു

whatsapp-image-2025-02-28-at-20.33.47_ca5e68d9

സാബിറ അബൂട്ടി 

തലശ്ശേരി: ചിറക്കര എസ്.എസ് റോഡ് 'ജസ'യിൽ പരേതനായ വാഴയിൽ അബൂട്ടിയുടെ ഭാര്യ സാബിറ അബൂട്ടി (63) നിര്യാതയായി.

മക്കൾ: ജഹസിനി അഖീൽ, ജീഷിൻ അബൂട്ടി. മരുകൻ: അഖീൽ ചിങ്ങരംവീട് 

സഹോദരങ്ങൾ: റഷീദ വാഹിദ്, ഫാസില ആസിഫ്, മുനീർ (എസ്.ബി.ഐ, പള്ളൂർ ബ്രാഞ്ച്), മുഹമ്മദ്‌ നസീർ


zzzzz

ഉന്തുവണ്ടി, പെട്ടിക്കടക്കാരുടെ

കണ്ണൂർ ജില്ല സമ്മേളനം 


തലശ്ശേരി : നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ (Iഐ എൻ ടി യു സി ) അഞ്ചാം കണ്ണൂർ ജില്ല സമ്മേളനം തലശ്ശേരിയിൽ നടന്നു.പാരീസ് പ്രസിഡൻസിയിൽ ഡിസിസി പ്രസിഡൻറ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.കെപിസിസി മെമ്പർ സജീവ് മാറോളി അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ രാജീവ് മുഖ്യപ്രഭാഷണം നടത്തി.എം നസീർ ,ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, കെ പി സാജു , സി പ്രകാശൻ', ഇ .വിജയകൃഷ്ണൻ സംബന്ധിച്ചു. 

ചടങ്ങിൽ വച്ച് പഴയകാല തൊഴിലാളികളെ ആദരിച്ചു ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് വിതരണവും നടന്നു.

യൂണിയൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം എ ഐ സി സി അംഗം വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ രാജീവ് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം സജീവ് മാറോളി , വി .വി ശശീന്ദ്രൻ, കെ വി അബ്ദുൾ ജലീൽ, ജോജോതോമസ് സംസാരിച്ചു


whatsapp-image-2025-02-28-at-21.05.12_0d5963a5

സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

തലശ്ശേരി : സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് അഭിവാദ്യം അർപ്പിച്ച്, ആശവർക്കർമാരെ ഭീഷണിപ്പെടുത്തുന്നതിന് ഇറക്കിയ സർക്കാർ ഉത്തരവ് കെ പി സി സി ആഹ്വാന പ്രകാരംമുനിസിപ്പൽ ഓഫീസിന് മുന്നിൽകത്തിച്ച് കൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

  കെ.ഇ. പവിത്രരാജ്അദ്ധ്യക്ഷത വഹിച്ചു.

  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

   പി.വി.രാധാകൃഷ്ണൻ , എ. ഷർമിള, എം. നസീർ , കെ.രമേശ് ,ഉ ച്ചുമ്മൽ ശശി, എം.വി.സതീശൻ ,പി.ഒ.മുഹമ്മദ് റാഫി ഹാജി, ഒ. ഹരിദാസ് സംസാരിച്ചു.

  എം.പി.സുധീർ ബാബു, പി.സി. മോഹനൻ , എം.അനൂപ്, കെ.കെ.രാമചന്ദ്രൻ,തച്ചോളി അനിൽ നേതൃത്വം നൽകി.

മഹാത്മാ സാംസ്കാരിക വേദി

ജീവൻ രക്ഷാ പരിശീലനം നൽകുന്നു

 തലശ്ശേരി: നിനച്ചിരിക്കാത്ത സമയങ്ങളിൽ ഓർക്കാപ്പുറത്ത് കുഴഞ്ഞു വീണ് മരിക്കുന്നവരെ രക്ഷിച്ചു ജീവൻ തിരിച്ചു പിടിക്കാൻ മഹാത്മാ സാംസ്കാരിക വേദി ജീവൻ രക്ഷാ പരിശീലനം നൽകുന്നു. കേരള ഫയർഫോഴ്സ് തലശ്ശേരി യൂണിറ്റിന്റെയും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിന്റെയും സഹകരണത്തോടെ തലശ്ശേരി കോസ്മോപൊളിറ്റൻ ക്ലബ്ബ് ഹാളിൽ നാളെ (ഞായർ ) രാവിലെ 10 മുതൽ ഉച്ച 12-30വരെയാണ് ഉപകരണ സഹിതം പരിശീലനം നൽകുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മഹാത്മാ ഗ്ലോബൽ എഡുക്കേഷൻ ആരോഗ്യ  വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. 70 ശതമാനം ആളുകളും പൊടുന്നനെ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത് സ്വന്തം വീട്ടിൽവച്ചാണ് - ഒരു വീട്ടിലെ 2 അംഗങ്ങളെങ്കിലും സി.പി. ആർ പരിശീലനം ലഭിച്ചവരാണെങ്കിൽ അത്തരം ഘട്ടങ്ങളിൽ ഉടൻ പരിചരണം നൽകാനും മരണനിരക്ക് കുറയ്ക്കാനുമാവുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശ്വാസം നിലച്ച വരെ സി.പി.ആർ. നൽകി ജീവിതത്തിലേക്ക് കരകയറ്റിയ നിരവധി സംഭവങ്ങളുണ്ട്. ഹൃദയാഘാതം വന്നാൽ നിശ്‌ചലമാവുന്ന ഹൃദയത്തെ പൂർവ്വസ്ഥിതിയിലാക്കാൻ ആദ്യത്തെ ഒരു മിനിട്ടാണ് ഏറ്റവും നിർണ്ണായകം. പരിശീലനം ലഭിച്ചവർ  ആദ്യം സി.പി.ആർ. നൽകണം. വൈകാതെ ഡോക്ടരുടെ അടുത്തേക്കോ, ആശുപത്രിയിലേക്കോ എത്തിക്കണം - ഇതിനുള്ള പരിശീലനവും ബോധവൽക്കരണവുമാണ് നൽകുന്നത്.-എം.പി.രാധാകൃഷ്ണൻ, അഡ്വ. രവീന്ദ്രൻ കണ്ടോത്ത്, ഗംഗാധരൻ കുന്നോത്ത്, സി.രാജീവൻ, എൻ.ആർ. അജയകുമാർ, പി. മനോഹരൻ,,പി.പി. ദിനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.



 

SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan