മറന്ന് പോകരുത് ഒറ്റക്കോലിനെ... :ചാലക്കര പുരുഷു

മറന്ന് പോകരുത് ഒറ്റക്കോലിനെ... :ചാലക്കര പുരുഷു
മറന്ന് പോകരുത് ഒറ്റക്കോലിനെ... :ചാലക്കര പുരുഷു
Share  
2025 Feb 24, 12:02 AM
dog

മറന്ന് പോകരുത് ഒറ്റക്കോലിനെ...

:ചാലക്കര പുരുഷു


തലശ്ശേരി: കളരിയിലെ വടക്ക്- തെക്കൻ മുറകളത്രയും ഏഴരക്കണ്ടത്തിൽ ന്യൂറുണക്കിന് അഭ്യാസികളും ഗുരുക്കന്മാരും പ്രയോഗിക്കുമ്പോഴും , നമ്മുടെ തനത് നാട്ടടവ് മുറകൾ നമ്മൾ മറന്ന് പോകുന്നുണ്ടോ എന്ന് സംശയം. കാണികളെ മായികലോകത്തേക്കാനയിക്കുകയും,പുതിയ പരീക്ഷണങ്ങൾ കൊണ്ട് അതിശയിപ്പിക്കുകയും ചെയ്യുമ്പോഴും ഗതകാല ഗ്രാമീണ മുറകൾ പടിയിറങ്ങുകയാണ്.

 

ponniya-ottakol

ആയോധന കലാസമ്പ്രദായം എന്ന വിശേഷണം അതിൻ്റെ തനിമ നിലനിർത്തുന്നതിലൂടെയാണ് ഉണ്ടാവുന്നത്. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഈ കലാ സൗന്ദര്യത്തിൻ്റെ അടിസ്ഥാനവും തനിമയാർന്ന അവതണമാണ്.

അത് നഷ്ടപ്പെടുന്നതോടൊപ്പം തന്നെ ഏറ്റവും സുപ്രധാനമായ ഒരു ആയുധാഭ്യാസം കൂടി ഇല്ലാതാവുകയാണ്. കളരിപ്പയറ്റിനെ സംബന്ധിച്ച് അത്യധികം പ്രാധാന്യം കൽപ്പിച്ചു പോന്ന മരം കൊണ്ടുള്ള പ്രത്യേക വളവോടു കൂടിയ ഒരായുധമാണ് 'ഒറ്റ' ഇത് പരിശീലിക്കുന്നതിലൂടെ കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങൾ തന്നെയാണ് ഒറ്റ ക്കോലിനെ മുഖ്യ ആയുധമാക്കുന്നത്.

അപൂർവ്വങ്ങളായ അടവുകളും മർമ്മ പ്രയോഗങ്ങളും കള്ളക്കോലുകളും അഭ്യസിക്കാനുള്ള ഉപാധിയായാണ് ഇതിനെ പരിഗണിക്കുന്നതെന്ന് കളരിയഭ്യാസിയും ചിത്രകാരനുമായ കെ.കെ.സനിൽ പറയുന്നു..

പരിശീലനത്തിൻ്റെ ആദ്യ ദിവസം ഗണപതിക്കും കളരി ദേവതകൾക്കും പ്രത്യേക പൂജകൾ ചെയ്ത് വിധി പ്രകാരമുള്ള വിദ്യാരംഭ സമ്പ്രദായം നിർവഹിക്കുന്നതിലൂടെ തന്നെ ഒറ്റ പയറ്റിൻ്റെ അതിപ്രധാന്യം മനസ്സിലാക്കാം. എന്നാൽ ഇത് മിക്ക കളരികളും നടത്തുന്ന അഭ്യാസ പ്രദർശനങ്ങളിൽ ഒറ്റപ്പയറ്റ് കാണുന്നില്ല.


asdfg

ഉഗാണ്ടൻ വനിത മറിയ ഒക്കാളോ

യുവ കളരി പോരാളിക്കൊപ്പം.


പക്ഷെ, അതിവിശിഷ്ട അഭ്യാസമായ ഇതിനെ അതിൻ്റെ പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്ന ചില കളരികളുമുണ്ട്.

അത്തരം കളരി സംഘങ്ങളെ കണ്ടെത്താനും പ്രദർശനങ്ങൾക്ക് ഇടം നൽകുന്നതിലൂടെയും മാത്രമേ കളരിപ്പയറ്റിൻ്റെ തനിമയും ആയുധാഭ്യാസങ്ങളും എന്തെന്ന് ശരിയായ അർത്ഥത്തിൽ തിരിച്ചറിയാൻ ആസ്വാദക സമൂഹത്തിന് കഴിയുകയുള്ളു.

പൈതൃകമായി തന്നെ കളരി പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഇന്നാട്ടുകാരുടെ ആഗ്രഹവും അതു തന്നെയാണ്.


ponni

പൊന്ന്യത്തങ്കം  മൂന്നാം ദിവസത്തിൽ

ഏഴരക്കണ്ടത്തെത്തിയ

ചെങ്ങന്നൂർ പണിക്കർ കളരി സംഘം

കുതിരപ്പുറത്തേറി അങ്കത്തട്ടിലേക്ക്


ponniyam2

പൊന്ന്യത്തങ്കം  മൂന്നാം ദിവസത്തിൽ

q

പൊന്ന്യത്തങ്കം 2025 ചെങ്ങന്നൂർ പണിക്കർ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്


vaal
footb

 മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് FC കുപ്പോത്ത് സെമിയിൽ 


മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച , മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനഞ്ചാമത് മത്സരമായ അവസാന ക്വാർട്ടർ ഫൈനലിൽ അഭിലാഷ് FC കുപ്പോത്ത്( 2- 1 ) ന് മെഡിഗാർഡ് അരീക്കോടിനെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു.

സെമിയിൽ മെഡിഗാർഡ് അരീക്കോട് യുനൈറ്റഡ് FC നെല്ലിക്കുത്തുമായി മത്സരിക്കും.

ഇന്നത്തെ വിശിഷ്ടാതിഥി തലശ്ശേരി നഗരസഭാ ചെയർ പേർസൺ ജമുനാറാണി ടീച്ചറാണ്.

അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ ഉഷസ്സ് അജയകുമാർ, ടൂർണ്ണമെൻ്റ് സ്പെഷൽ അനൗൺസർ വിജേഷ് പുത്തലം എന്നിവരാണ്. 


നാളെത്തെ മത്സരം 

ആദ്യ സെമി ഫൈനൽ

(24 Feb)

സൂപ്പർ സ്റ്റുഡിയോ മലപ്പുറം 

VS 

തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC 

gopa

മദൻ ഗോപാൽ  നിര്യാതനായി.

തലശ്ശേരി : റെയ്മൻ സർക്കസ് ഉടമ തലശ്ശേരി ചിറക്കര പുതിയപുരയിൽ കല്ലൻ മദൻ ഗോപാൽ (78) നിര്യാതനായി.

ശവസംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് എറണാകുളം പനംപള്ളി നഗർ ശ്മശാനത്തിൽ.

ഭാര്യ: പരേതയായ ജലജ. 

മക്കൾ: പരേതനായ മിതിൻ മദൻ. 

ജിതിൻ മദൻ. 

മരുമകൾ: സ്തുതി ജിതിൻ


സ്വകാര്യ ബസ്സ് ഉടമകൾ പ്രക്ഷോഭത്തിലേക്ക്


തലശ്ശേരി:സ്വകാര്യ ബസ്സ് ഉടരകളുടെ വടക്കൻ മേഖലാ പ്രതിഷേധ സംഗമവും,പൊതുയോഗവും ഫിബ്രുവരി 25ന് ചൊവ്വാഴ്‌ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന ബസ്സ് ' ഓപ്പറേറ്റേർസ് ഫെഡ റേഷൻ സംസ്ഥാന-ജില്ല നേതാക്കൾ പങ്കെടുക്കും.

സ്വകാര്യ ബസ്സുടമകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക, ഏകപക്ഷിയമായ ഇചലാൻ വഴി പിഴ ചുമത്തുന്ന നടപടികൾ അവസാനിപ്പിക്കുക എന്നീ ആവ ശ്യങ്ങൾ ഉന്നയിച്ച് നേടത്തുന്ന പ്രക്ഷോഭ സമരത്തിൻ്റെ ഒന്നാം ഘട്ടം മൂന്ന് മേഖലകളിൽ പ്രതിഷേധ സംഗമവും പൊതുയോഗവും, രണ്ടാം ഘട്ടം സെക്രട്ടറിയേറ്റ് മാർച്ചും മൂന്നാം ഘട്ടം അനിശ്ചിതകാല ബസ്സ് സമരവും നട ഞാൻ സംസ്ഥാന പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് ഫെഡെറോഷൻ തീരുമാനിച്ചിരി ക്കുകയാണ്. ബസ്സ് ഉടമകളുടെ സർവ്വീസ് സംബന്ധിച്ച വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കോഴിക്കോട്' മുതലക്കുളം മൈതാനത്ത് നടത്തപ്പെടുന്ന പ്രതിഷേധ സംഗമത്തിലും പൊതുയോഗത്തിലും തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷനിലെ മെമ്പർമാരുടെ സാന്നിധ്യം ഉണ്ടാവണമെന്ന് തലശ്ശേരി അസോസിയേഷൻ പ്രസിഡണ്ട് കെ.വേലായുധനും, ജന. സെക്രട്ടറികെ.ഗംഗാധരനും അറിയിച്ചു.


dfg

സ്നേഹക്കൂട്ടിലേക്ക്

വീൽ ചേയർ കൈമാറി


  തലശ്ശേരി:ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ ധർമ്മടത്ത് പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട് എന്ന വൃദ്ധ മന്ദിരത്തിലെ അമ്മമാരുടെ ആവശ്യങ്ങൾക്കായി തലശ്ശേരി റോട്ടറി വകയായി വീൽ ചെയർ സംഭാവന ചെയ്തു.

  സ്നേഹക്കൂടിൽ നടന്ന സമ്മേളനം കണ്ണൂർ ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ ഉദ്ഘാടനം ചെയ്തു.

  റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ആർ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം പി അരവിന്ദാക്ഷൻ, മേജർ പി ഗോവിന്ദൻ, എ കെ സുഗുണൻ, സി പി കൃഷ്ണകുമാർ, അഡ്വ. പ്രദീപ്നാഥ്, ടി എം ദിലീപ് കുമാർ, ദീപ ടീച്ചർ, അസീസ് ചേറ്റംകുന്ന് സംസാരിച്ചു.

  ഡോ. ശ്രീജിത്ത് സ്വാഗതവും ധ്യാൻരാജ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:കണ്ണൂർ ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ ഉദ്ഘാടനം ചെയ്യു

dw

കുടുംബ സംഗമം നടത്തി.


തലശ്ശേരി : മഹിളാ കോൺഗ്രസ് തലശ്ശേരി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡോ ഷമ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ ഇൻ ചാർജ് ഹൈമ. എസ് അദ്ധ്യക്ഷയായി. അഡ്വ.ടി. ആസഫലി മുഖ്യ പ്രഭാഷണം നടത്തി, കെ. എസ്. യു. ജില്ലാ അധ്യക്ഷൻ അതുൽ. എം. സി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷർമിള. എ, സൗത്ത് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ നസീർ. എം, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ അഷ്‌റഫ്‌.,ഇ വിജയകൃഷ്ണൻസംസാരിച്ചു.


ചിത്ര വിവരണം: ഡോ ഷമ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു.


സ്നേഹാക്ഷര സംഗമം നടത്തി


തലശ്ശേരി : മുദ്രപത്രം വാർത്താമാസികയുടെ ആഭിമുഖ്യത്തിൽ പാർക്കോ റസിഡൻസിയിൽ നടന്ന സ്നേഹാക്ഷര സംഗമം മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ ടി. ആസഫലി ഉദ്ഘാടനം ചെയ്തു തലശ്ശേരിയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൺമറഞ്ഞ് പോയതും ജീവിച്ചിരിക്കുന്നതുമായ 33 പേരുടെ ലഘു ജീവചരിത്ര മുൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ 'ഇവർ ' എന്ന പുസ്തകം ചടങ്ങിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.വി വിജയൻ മാസ്റ്റർ, കാർത്തിക അണ്ടലൂർ ,വസന്ത തിരുവങ്ങാട്, ശ്രീജിത്ത് ചോയൻ, എ രവീന്ദ്രൻ ; കീർത്തന എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പി.ജനാർദ്ദനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പോണ്ടിച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, വി.ഇ. കുഞ്ഞനന്തൻ , എം. രാജീവൻ ചൂര്യായി ചന്ദ്രൻ കതിരൂർ ടി.കെ.ദിലീപ് കുമാർ, കെ. ഹരീന്ദ്രൻ അഡ്വ : മുഹമ്മദ് ശബീർ,സംസാരിച്ചു.



ചിത്രവിവരണം: മുൻ ഡി.ജി.പി. അഡ്വ: ടി.ആ സഫലി ഉദ്ഘാടനം ചെയ്യുന്നു


eranjo

എൻ.എസ്.എസ് വാർഷിക

സമ്മേളനവും കുടുംബ സംഗമവും


തലശ്ശേരി:എരഞ്ഞോളി എൻ.എസ്.എസ് കരയോഗം പന്ത്രണ്ടാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി.തലശ്ശേരി മoത്തും ഭാഗം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽഎൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ എം.പി.ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു.എം.പി.ചന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.എ.മോഹനൻ മാസ്റ്റർ, പി.വി.പ്രേമചന്ദ്രൻ നമ്പ്യാർ,മാലതി രാമചന്ദ്രൻ ,കെ.കെ.ഗംഗാധരൻ നമ്പ്യാർ, കെ.നാരായണൻ നമ്പ്യാർ, ഭാരതി ഹരീന്ദ്രനാഥ്, ജി.ഗോപിനാഥൻ നായർ ,വി.രഞ്ജിത്ത്, എം.പി.ഹരീന്ദ്രനാഥ്, കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.കരയോഗം അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.പുതിയ ഭാരവാഹികളായി എം.പി.ചന്ദ്രൻ നമ്പ്യാർ (പ്രസിഡൻ്റ്) പുഷ്ക്കരൻകിളാഞ്ചേരി (വൈസ് പ്രസിഡൻ്റ്) എ.മോഹനൻ മാസ്റ്റർ (സെക്രട്ടറി) കെ.വി.രവീന്ദ്രൻ (ജോയിൻ്റ് സെക്രട്ടറി) എം.പി.ഹരീന്ദ്രനാഥ്‌ 


ചിത്ര വിവരണം:എൻ.എസ്.എസ് തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ട് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.


കോളയാട് സ്പോർട്സ് അക്കാദമിയ്ക്കുംഫോർട്ട്

ക്രിക്കറ്റ് ക്ലബ് ബി ടീമിനും വിജയം


തലശ്ശേരി:കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കോളയാട് സ്പോർട്സ് അക്കാദമി 5 വിക്കറ്റിന് തലശ്ശേരി വാലിയൻറ് ക്ലബിനെ പരാജയപ്പെടുത്തി.

ഉച്ചയ്ക്ക് നടന്ന മൽസരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം 93 റൺസിന് തലശ്ശേരി ഐലൻറ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. 

ഇന്ന് രാവിലെ നടക്കുന്ന മൽസരത്തിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് തലശ്ശേരി ഐലൻറ് ക്രിക്കറ്റ് ക്ലബ് തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബിനേയും നേരിടും.


uparodha

പ്രചരണ ജാഥ സമാപിച്ചു

ന്യൂമാഹി : കേരളമെന്താ ഇന്ത്യയിലല്ലേ ?

കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ, കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന യു ജി സി ചട്ട ഭേദഗതിക്കെതിരെ

ഫിബ്രവരി 25 ന് നടക്കുന്ന കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിൻ്റെ പ്രചരണാർത്ഥം സി പി ഐ എം തലശ്ശേരി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ ജാഥ ന്യൂമാഹി ടൗൺ സമാപിച്ചു. പൊതുയോഗത്തിൽ എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു .ജാഥ ലീഡർ എം സുരേന്ദ്രൻ, ജാഥ മാനേജർ സി കെ രമേശൻ, അനൂപ് കക്കോടി, വി എം സുകുമാരൻ, എ രമേശ് ബാബു, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു


ചിത്രവിവരണം: എം സുരേന്ദ്രൻ സംസാരിക്കുന്നു


thimi

പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാനുള്ള 23 കോടി രൂപയുടെ ഭരണാനുമതി ഒരു മാസത്തിനുള്ളിൽ


പുതുച്ചേരി ആരോഗ്യ' വകുപ്പ് സെക്രട്ടറി ജയന്ത് കുമാർ റായ് .ഐ.എ.സ്. മാഹി ഗവ :ജനറൽ ആശുപത്രി, പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പന്തക്കൽ പ്രൈമറി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിൽ സൗർശനം നടത്തി.മാഹി ട്രോമാ കെയർ നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക അനുമതി ഉടൻ എന്നും പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാനുള്ള 23 കോടി രൂപയുടെ ഭരണാനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഫാർമസിസ്റ്റ്, നഴ്സിങ്ങ് ഓഫീസർ തുടങ്ങിയ ഒഴിവുകൾ നികത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സെക്രട്ടറി പറഞ്ഞു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.സൈബുന്നീസ ബീഗം, പി.പി.രാജേഷ് എന്നിവർ സെക്രട്ടറിയെ അനുഗമിച്ചു.


pokar

എം.കെ.അബൂബക്കർ നിര്യാതനായി

തലശ്ശേരി:ചൊക്ലി മാരാങ്കണ്ടിയിലെ മുട്ടത്ത് താഴ കുനി

യിൽ എം.കെ. അബൂബക്കർ (82 ) നിര്യാതനായി.പരേതരായ മുഹമ്മദിൻ്റെയും , ഫാത്തിമയുടെയും

മകനാണ്. ഭാര്യ:എം.കെ. നബീസുമക്കൾ, ഷെരീഫ , നാസർ

നിസാർ, നസീർജാമാതാക്കൾ

ഹാരിസ് എം എം , ഫൗസിയ കെ.പി, ഫസീല ,റഹ്മത്ത് 'സഹോദരങ്ങൾ

കുഞ്ഞബ്ദുള്ള, അയിശു.


asdf

ടി.കെ.ഷീബയെ അനുസ്മരിച്ചു.

ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ വാർഡ്‌മെമ്പറും ചൊക്ലി മണ്ഡലം മഹിളാകോൺഗ്രസ്സ് പ്രസിഡന്റും, സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഒളവിലം യു. പി. സ്കൂളിന്നടുത്ത് വീണാ നികേതനിൽ ടി. കെ. ഷീബയുടെ രണ്ടാം ചരമ വാർഷികദിനം വീട്ടിലെ കുടീരത്തിൽ പുഷ്പാർച്ചനയും തുടർന്നു അനുസ്മരണ യോഗവും ഒളവിലം മണ്ടലം കോൺഗ്രസ്സ് 13)o വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.

കോടിയേരി ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അഡ്വ അരുൺ. സി. ജി., കെ. എം. ചന്ദ്രൻ, സെക്രട്ടറി പി ഭരതൻ ഒളവിലം, കെ. വിശ്വൻ, സി. ചന്ദ്രൻ, ഒളവിലം, ചൊക്ലി, ന്യൂമാഹി മണ്ടലം പ്രസിഡന്റുമാർ എം. പി. പ്രമോദ്, എം. ഉദയൻ, വി. കെ. അനീഷ്ബാബു, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ദീപസുരേന്ദ്രൻ, പി. ജയതിലകൻ, എ. സുരേന്ദ്രൻ, വി. വി. അക്ഷയ് എന്നിവർ പ്രസംഗിച്ചു വി. ആർ. ഷിജിൽ സ്വാഗതവും ടി. രമ്യ നന്ദിയും പറഞ്ഞു



ചിത്രവിവരണം.കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan