രണനായകരുടെ പടനിലത്ത്
ഇനി അഗ്നി ചിതറും പോരാട്ടം
:ചാലക്കര പുരുഷു
തലശ്ശേരി:വാളും പരിചയും ഉറുമിയും കൊണ്ട് വീരേതിഹാസം വിരിയിച്ച രണധീരൻമാരുടെ സ്‌മരണകൾ പൊന്ന്യത്തങ്കക്കളരിയിൽ വീണ്ടും ആർത്തലച്ചു.
32 വയസ്സിൽ 64 അങ്കം ജയിച്ച തച്ചോളി ഒതേനന്റേയും, പന്തീരായിരം ശിഷ്യരുടെ ഗുരുവായ കതിരൂർ ഗുരുക്കളുടേയും അന്ത്യത്തിൽ കലാശിച്ച ഏഴരക്കണ്ടത്തിലെ അങ്കക്കലി
ആരാധകരുടെ സിരകളിൽ ഇന്നും വൈദ്യുത് പ്രവാഹം സൃഷ്ടിക്കുകയാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കളരിയും, കാവുകളും കേരളീയ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ഉഗ്രം വെള്ളി, ക്രോണം വെള്ളി, ഘോരം വെള്ളി, ഉള്ളൂർ തുരുത്തിയാട് എന്നീ ഗണത്തിൽപ്പെട്ട നാല് ബ്രാഹ്മണ ഇല്ലക്കാരാണ് ആദ്യമായി കേരളത്തിൽ ആയോധനകല പരിശീലിച്ചതെന്ന് പഴയ താളിയോല ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. ഇക്കൂട്ടത്തിലെ ഇരുപത്തിയൊന്ന് ഗുരുക്കൻമാർ കേരളത്തിലുടനീളം നൂറ്റെട്ട് കളരികൾ സ്ഥാപിച്ചുവെന്നും പറയുന്നു.
1551 ൽ കേരളം സന്ദർശിച്ച ലൂയി ദെ സമോൺ, പോർത്ത്ഗീസ് സഞ്ചാരി ദ്വാർത്ത് ബെർബോസ എന്നിവർ കേരളത്തിൽ പ്രചാരത്തി ലുണ്ടായിരുന്ന കളരിക്കളങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നമ്പൂതിരിമാരാണ് കളരിയുടെ ഉപജ്ഞാതാക്കളെങ്കിലും പിന്നീട് നായൻമാരും, തീയ്യൻമാരും, നാടാൻമാരും, മാപ്പിളമാരും കളരിയുടെ ആശാൻമാരായി തീർന്നു. കടത്തനാട്ടുകാരാവട്ടെ കളരിയെ പ്രാണവായുവിനെപ്പോലെ കൊണ്ടു നടന്നു. തച്ചോളിക്കുറുപ്പൻമാരേയും, ആരോമൽ ചേകവൻമാരേയും പുകഴ്ത്തുന്ന വടക്കൻപാട്ടുകളിൽ ഇതിഹാസസമാനമായ വീര കഥകളും, അങ്കപ്പോരും, പൊയ്ത്തും, പെൺവേട്ടയുമെല്ലാം നിറഞ്ഞു നിന്നു
കളരിയിലെ മാന്ത്രിക നായികാ - നായകരെ മുഖ്യകഥാപാത്രങ്ങളാക്കി ഒട്ടേറെ സിനിമകളും മലയാളത്തിലുണ്ടായി.
ജാതി മേധാവിത്വം കൊടികുത്തി വാണിരുന്ന പതിനേഴാം നൂറ്റാണ്ടിൽ നാടുവാഴിത്തമ്പുരാക്കമാർക്ക്ജനങ്ങളെരക്ഷിക്കാനും ശിക്ഷിക്കാനുമുള്ള അധികാരമുണ്ടായിരുന്നു. ഇവരാണ് ഓരോ ദേശങ്ങളിലും പേരുകേട്ട ഗുരുക്കൻമാരെ വെച്ച് കളരികൾ നടത്തി വന്നിരുന്നത്. വിശാല ഭൂനിരപ്പിൽ നിന്നും കളരികൾ നിർമ്മിക്കുന്നത്. മഴ നനയാതിരിക്കാനും, വെയിലേൽക്കാതി രിക്കാനും, മേലാപ്പിൽ ഓല കട്ടി മേഞ്ഞിരിക്കും. കളരിഗുരുക്കൻമാർക്കി മുറ്റത്ത് നിന്ന് നോക്കിയാൽ കളത്തിലെ ഓരോ അഭ്യാസിയുടെയും സർവ്വചലനങ്ങളും നിരീക്ഷിക്കാനാവും.
മെയ്ക്കരുത്തും, മനക്കരുത്തും ആർജ്ജിക്കുന്നതോടൊപ്പം മാനസികാരോഗ്യം ലഭ്യമാക്കുന്നതിനും കളരിയഭ്യാസം ഉപയുക്തമായി.
അന്തിത്തിരി വെക്കുന്നത് പതിവായി. ആണ്ടിലൊരിക്കൽ തെയ്യക്കോലങ്ങൾ കെട്ടിയാടുമ്പോൾ കുടുംബങ്ങൾക്കെല്ലാം ഒത്തുകൂടാനുള്ള അവസരവും കൈവന്നു. മൺമറഞ്ഞുപോയ വീരപുരുഷന്മാരുടെ കോലം കെട്ടി തെയ്യാട്ടമാടുന്ന സമ്പ്രദായവും നിലവിൽ വന്നു.
സ്വാതന്ത്ര്യാനന്തരമാണ് കളരികൾക്ക് പുനർജ്ജനിയുണ്ടാകുന്നത്. മഹത്തായ കേരളീയ ആയോധനകലയുടെ ഉയിർപ്പിനായി ജാതി-മത ഭേദമന്യ അഭ്യാസികൾ രംഗത്ത് വന്നു. ഇപ്പോൾ ഈ ആയോധനമുറ കടലുകൾ കടന്ന് വിദേശങ്ങളിലും വിസ്‌മയം വിരിയിക്കുകയാണ്. പതിനായിരം ദയാദ്ധാ ക്കളുടെ പടനായകനായിരുന്ന കതിരൂർ ഗുരിക്കളെ പൊന്ന്യത്തെ എഴര ക്കണ്ടത്തിൽ വെച്ചാണ് കടത്തനാടിൻ്റെ ഇതിഹാസമായിരുന്ന തച്ചോളി ഒതേനൻ മുട്ടുകുത്തിച്ചത്. അജയ്യനായിരുന്ന കതിരൂർ ഗുരിക്കളെ പരാജയപ്പെടുത്തുക അസാധ്യമായി വന്നപ്പോൾ പൂഴിക്കടകൻ എന്ന കള്ളച്ചുവട് പ്രയോഗത്തിലൂടെയാണ് ഒതേനൻ കതിരൂർ ഗുരിക്കളുടെതലയറുത്തത്. ആരാദ്ധ്യനായ ഗുരുനാഥനെവധിച്ചതിനുള്ള അടങ്ങാത്ത പകയാണ്ശിഷ്യനായിരുന്ന മായൻകുട്ടിയെ ഒളിഞ്ഞിരുന്ന് ഒതേനനെ വെടിവെച്ച് വീഴ്ത്താൻ പ്രേരിപ്പിച്ചത്.
മായൻകുട്ടി എന്ന മായൻപക്കിയെ തൽസമയം അമ്പെയ്‌ത് വീഴ്ത്തിയ പുള്ളുവൻ്റെ ഇളനീരാണ് തനിക്ക് വേണ്ടതെന്ന് വാശിപ്പിടിച്ച ഒതേനന് ജ്യേഷ്‌ഠൻ കോമക്കുറുപ്പ് പുള്ളുവൻ്റെ ഇളനീർ എത്തിച്ച് കൊടുത്തു. കണ്ണ് നിറഞ്ഞ് വിതുമ്പുന്ന കോമക്കുറുപ്പിനെ ആശ്വസിപ്പിച്ചുകൊണ്ട് ഒതേനൻ പറഞ്ഞത് ഇങ്ങനെ: “ഏട്ടൻ എന്തിനാണ് കരയുന്നത്? എനിക്ക് വളരെയൊന്നും പറ്റിയിട്ടില്ല. നെറ്റിത്തടത്തിൽ ഒരു ഉണ്ട കൊണ്ടാൽ മരിച്ചുപോകുമോ?” ഒതേനൻ വീശിയ ഉറുമിയുടെ വായു വേഗനീക്കങ്ങളുടെ ശീൽക്കാരം തലമുറകളിലൂടെ കടത്തനാട്ടുക്കാർ വയലേലകളിലും കല്യാണവീടുകളിലും പാടിക്കൊണ്ടിരുന്ന വടക്കൻ പാട്ടുകളിൽ നിറഞ്ഞു നിന്നു.
മയ്യഴിയിൽ ഒതേനന് കളരിയുണ്ടായിരുന്നു. പൊന്ന്യം അങ്കക്കളരി യിൽ വരുമ്പോൾ ഒതേനൻ താമസിച്ചിരുന്നത് പന്തോകുലോത്ത് ക്ഷേത്രത്തിന് മുന്നിലെ തൻ്റെ ഭാര്യ കുംഭയുടെ വീട്ടിലായിരുന്നു. ഒതേനൻ കച്ച മുറുക്കിയിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴിലം പാല ഇപ്പോഴും അവിടെയുണ്ട്. ആ വീട്ടിലെ ഒരു മുറി ഇപ്പോഴും ആരും തുറക്കാറില്ല. ഒതേനന്റെ ആയുധങ്ങൾ സൂക്ഷിച്ച മുറിയാണത്. ഒതേനൻ വടകരക്കടുത്ത തച്ചോളിമാണിക്കോത്ത് ക്ഷേത്രത്തിലെ കുലദേവതയായ പരദേവതയെ ആവാഹിച്ച് കൊണ്ടുവന്നതാണ് പന്തോകൂലോത്ത് ക്ഷേത്രത്തിലെ ആരാധനാമൂർത്തി.
വാഹനാപകടങ്ങൾ കൊണ്ട് കുപ്രസിദ്ധമായ ന്യൂമാഹി ദേശീയപാതയിലെ ഉസ്സൻമൊട്ടക്കടുത്ത കുറുങ്ങോട്ട്നായൻമാരുടെ കോട്ടയുടെ ചുമതലക്കാരായിരുന്നു തച്ചോളി ചന്തു, ചന്തുവിനെആരോമലുണ്ണിയും, കണ്ണപ്പനുണ്ണിയും വധിച്ചത് ഈ കോട്ടയിൽ വെച്ചായിരുന്നുവെന്ന് വടക്കൻ പാട്ടുകളിൽ കാണാം കോട്ടയുടെ അവശിഷ്ടം ഇപ്പോഴും അവിടെയുണ്ട്. ചന്തുവിൻ്റെ ഭാര്യാപിതാവ് അരിങ്ങോടരുടെ വീട് ധർമ്മടം മേലൂരിലായിരുന്നു.

ആവേശം ആകാശത്തോളം പൊന്ന്യം അങ്കത്തട്ടുണർന്നു.
:ചാലക്കര പുരുഷു
തലശ്ശേരി: ആവേശം ആകാശത്തോളമുയർന്ന ആയോധനകലയുടെ മാമാങ്കത്തിന് കളരി ചരിത്രത്തിന്റെ സുപ്രധാന ഭൂമികയായ പൊന്ന്യം ഏഴരക്കണ്ടത്തിൽ പ്രൗഢമായതുടക്കം
നൂറ്റാണ്ടുകൾക്കപ്പുറമുള്ള പോർവീര്യത്തിന്റെ ചരിത്രം പാടിപ്പകർന്ന പൊന്ന്യം വയലിൽ ഇനി ആരവങ്ങളുടെ ഏഴ് രാവുകൾ. പ്രാദേശിക ചരിത്രത്തിൽ ധീരതയുടെ ഓർമ്മകൾ ജ്വലിപ്പിച്ച കളരിയഭ്യാസികളായ കതിരൂർ ഗുരുക്കളുടെയും തച്ചോളി ഓതേനന്റെയും ചോര പടർന്ന പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ "പൊന്ന്യത്തങ്ക" ത്തിന് കൊടിയേറി
കേരള ഫോക് ലോർ അക്കാദമി, പുല്ല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയുമായി സഹകരിച്ചു നടത്തിവരുന്ന "പൊന്ന്യത്തങ്കം" ഏറെ പുതുമകളോടെയാണ് ഇത്തവണ ഏഴരകണ്ടത്തിൽ ഒരുക്കിയത് . പുരാതനമായ കോട്ടയുടെ ദൃശ്യഭംഗിയോടെ നിർമ്മിച്ച കൂറ്റൻ പ്രവേശന കവാടം ഏറെ ശ്രദ്ധേയമാണ്. ചിത്രകാരൻ കെ. കെ. ഷൈജുവിന്റെ നേതൃത്വത്തിൽ പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ പ്രവർത്തകരുടെ വിശ്രമരഹിതമായ അധ്വാനമാണ് നിർമ്മിതിക്ക് പിന്നിൽ. അനേകം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്ഥലസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത് . പഴമയുടെ ദൃശ്യസമ്പത്ത് നിലനിർത്തിക്കൊണ്ടുള്ള പശ്ചാത്തല കാഴ്ചകളും ആകർഷകമാക്കിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായ എൻ. പി. വിനോദ് കുമാർ ഏഴരക്കണ്ടത്തെ അണിയിച്ചൊരുക്കാൻ നേതൃത്വം നൽകി .
കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ പട്ടിക ജാതി - പട്ടിക വർഗ്ഗ ക്ഷേമകാര്യ വകുപ്പ് മന്ത്രി ഒ. ആർ. കേളു ആദ്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യ ഭാഷണം നടത്തി. പി. ഹരീന്ദ്രൻ, പി. പി. സനൽ, ടി. ടി. റംല, എം. പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എൻ. പി. വിനോദ് കുമാർ സ്വാഗതവും അക്കാദമി പ്രോഗ്രാം ഓഫീസർ പി. പി. ലവ്‌ലിൻ നന്ദിയും പറഞ്ഞു.
തുടർന്ന് ഗജ നാഗ കളരിയും, ഗുരുകുലം കളരിയും അവതരിപ്പിച്ച ആയോധനകലാപ്രകടനങ്ങളും വാദ്യഘോഷങ്ങളും കാണികളെ വിസ്മയിപ്പിച്ചു.
ചിത്ര വിവരണം: മന്ത്രി ഒ ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രോത്സവത്തിനിടയിൽ സിപിഎം - ബിജെപി സംഘർഷം: എസ് ഐ ഉൾപ്പെടെ പൊലീസുകാർക്ക് പരിക്ക്
തലശ്ശേരി :ക്ഷേത്രോത്സവത്തിനിടയിൽ സിപി എം - ബിജെപി സംഘർഷം തെയ്യo കെട്ടിയാടുന്നതിനിടെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ഇത് ബിജെപി പ്രവർത്തകർചോദ്യം ചെയ്തതോടെയാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.സംഘർഷം തടയാൻ എത്തിയ പൊലീസിന് നേരെയും കയ്യേറ്റം ഉണ്ടായി
വ്യാഴാഴ്ചപുലർച്ചെയോടെയാണ് തലശ്ശേരി ഇല്ലത്ത് താഴെ മണോളിക്കാവിൽ തമ്പുരാട്ടിയെയും ചോമപ്പൻ തെയ്യത്തെയും കാവിൽ കയറ്റുന്നതിനിടെ സിപിഎം പ്രവർത്തകർമുദ്രവാക്യം മുഴക്കിയത്.ഇത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തു ഇതോടെയാണ് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.രംഗം ശാന്തമാക്കുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനായി സ്ഥലത്തുണ്ടായിരുന്ന തലശ്ശേരി എസ് ഐ ടി കെ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപ്പെട്ടു.തെയ്യത്തെ കാവിൽ കയറ്റിയതിനു ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി ഇവരെ പിടിച്ചു മാറ്റുന്നതിനിടയിൽ സിപിഎം പ്രവർത്തകർ പൊലീസിന് നേരെ ഭീഷണി മുഴക്കുകയും അക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നിരവധി സിപിഎം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്ര മുറ്റത്ത് സംഘർഷം ഉണ്ടാവുകയും ബന്ധപ്പെട്ടവരെ സ്ഥലത്ത് നിന്ന് തള്ളിമാറ്റിയിട്ടും പോകാത്തതിനാൽ പ്രവർത്തകരെ നീക്കം ചെയ്യുന്നതിന് വേണ്ടി മതിയായ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചപ്പോൾ സിപിഎം പ്രവർത്തകരായ ദിപിൻ രവീന്ദ്രൻ, ജോഷിത്ത്, ഷിജിൽ, ചാലി എന്ന വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നവരും മറ്റ് കണ്ടാലറിയാവുന്ന 20 ഒളം സിപിഎം പ്രവർത്തകരും കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തൊടെ പൊലീസിന്റെ ഒദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തൊടെയും പൊലീസ് ഇവിടെ ഡ്യൂട്ടിക്ക് വേണ്ട. കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പൊലീസ് കാവിൽ കേറി .കളിക്കേണ്ട കാവിലെ കാര്യം നോക്കാൻ ഞങ്ങളുണ്ട് കളിക്കാൻ നിന്നാൽ ഒരൊറ്റെയണ്ണം തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാവില്ല എന്നും മറ്റും ആക്രോശിച്ച് കൊണ്ട് സിപിഎം പ്രവർത്തകനായ ദിപിൻ എൻ്റ യൂണിഫോമിൻ ഷർട്ടിൻറെ കോളറിൽ പിടിച്ച് വലിക്കുകയും ജോഷിത്ത് കഴുത്തിന് പിടിച്ച് അമർത്തുകയും തടയാൻ ശ്രമിച്ചപൊലീസുകാരൻ ഹെബിനെ കൂട്ടത്തിലുണ്ടായിരുന്ന ഷിജിലും.ചാലി വിപിനും ചേർന്ന് കൈക്ക് പിടിച്ച് തിരിക്കുകയും സംഘം ചേർന്ന് മർദ്ദിക്കുകയും,സി.പി.ഒ. ഷിബിത്തിനെ മുഖത്ത് സന്ദേശ് കൈകൊണ്ട് അടിക്കുകയും, ഷിബിനും, സിനീഷ് രാജും മറ്റുള്ളവരും ചേർന്ന് സി.പി.ഒ. പ്രജിഷിനെ കൈകൊണ്ട് കുത്തി തള്ളി താഴെയിട്ട് നിലത്തിട്ട് ചവിട്ടി കാൽപാദത്തിന് പരിക്കേൽപ്പിക്കുകയും സംഘം ചേർന്ന് മർദ്ദിക്കുകയുംചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.പൊലീസുകാരെ സിപിഎം പ്രവർത്തകർ തള്ളിമാറ്റുകയും തള്ളലിൽ ഹെബിൻ നിലത്ത് വീണ് പരിക്ക് പറ്റുകയും, പൊലീസുകാരെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കാതെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതായും. പ്രാഥമിക റിപ്പോർട്ടിൽ പൊലീസ് പറയുന്നു. തലശ്ശേരി പൊലീസ് സ്റ്റേഷൻ ക്രൈ നമ്പർ 186/2025 u/s 189(2),191(2), 132, 121(1),351 (2) r/w 190 ബി.എൻ എസ് ആക്ടായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ പെരിങ്കളത്തെ എം.സി. ലിനേഷിനെ മണോളികാവ് പരിസരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചിത്രവിവരണം: സംഘർഷത്തിനിടയിൽ പൊലീസിനെ അക്രമിക്കുന്നു.
കതിരൂർ സൂര്യനാരായണ ക്ഷേത്രമഹോത്സവത്തിന് കൊടിയേറ്റം
തലശേരി : ഏഴു ദിവസം നീളുന്ന കതിരൂർ സൂര്യനാരായണ ക്ഷേത്ര മഹോത്സവം ഫിബ്രവരി 24 ന് തുടങ്ങും. മാർച്ച് 2 ന് ആറാട്ടോടെ സമാപിക്കും. സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നായ കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവം പൂർവ്വാധികം ശോഭയോടെ കൊണ്ടാടാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റി ബോർഡ് ചെയർമാൻ സി.വി.ധനേശനും മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ പി.സുരേന്ദ്രനും ട്രസ്റ്റി ബോർഡംഗം വി.സുരേഷ് കുമാറും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടാണ് മുഖ്യ കാർമ്മികത്വംവഹിക്കുന്നത്.- ഒന്നാം ദിവസം ശുദ്ധിക്രിയകൾ നടത്തും.. വൈകിട്ട് കലവറ നിറയ്കൽ , കൊടിക്കൂറ, കൊടിക്കയർ, കുട ഇവ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര, രാത്രി7ന് സാംസ്കാരിക സമ്മേളനം - ഉത്സവം രണ്ടാംനാളിൽ രാത്രി8ന് കൊടിയേറ്റംനടത്തും.പിന്നീടുള്ള ദിവസങ്ങളിൽ തിടമ്പുനൃത്തവും കാഴ്ചശീവേലിയുണ്ടാവും - അവസാന ദിവസമായ മാർച്ച് 2 ന് 3000 പേർക്ക് ആറാട്ട് സദ്യയും വിളമ്പും. ശ്രീകോവിലിന്റെ മേൽക്കൂര മാറ്റൽ,' ക്ഷേത്ര ചിറ നവീകരണം, തന്ദ്രിമഠം, ഗസ്റ്റ് ഹൌസ് നിർമ്മാണം, തിരു മുറ്റം കരിങ്കൽ പാകൽ, സരസ്വതീ മണ്ഡപം നിർമ്മാണം, തുടങ്ങി കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ നടന്നു വരുന്നത്.

വിദ്യാർത്ഥികളെ ആദരിച്ചു
തലശ്ശേരി : ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിബാഖ് ദേശീയ കലോത്സവത്തിൽ വിജയികളായ ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥികളെ ആദരിച്ചു. അനുമോദന സദസ്സ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. അഡ്വ പി വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. എം ഫൈസൽ ഹാജി, മൂസക്കുട്ടി തച്ചറക്കൽ, സി ഇഖ്ബാൽ, എൻ മഹ്മൂദ്, സി കെ പി മമ്മു എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ വാസിഹ് വാഫി സ്വാഗതവും വൈസ് പ്രിൻസിപ്പൽ റിയാദ് ഹുദവി കൃതജ്ഞതയും രേഖപ്പെടുത്തി.
ഫോട്ടോ : ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി ഉബൈദുള്ള ഉദ്ഘാടനം ചെയ്യുന്നു.
ഇന്നത്തെ പരിപാടി
മുദ്രപത്രം മാസിക ഒരുക്കുന്ന സ്നേഹാക്ഷര സംഗമം 2025 പാർക്കോ റസിഡൻസി ഹാൾ ഉദ്ഘാടനം:സണ്ണി ജോസഫ് എം.എൽ.എ. വൈകു:3 മണി
സ്പീക്കർ .എ എൻ ഷംസീറിൻ്റെ ഇന്നത്തെപരിപാടികൾ
മത്സ്യഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി തലശ്ശേരി മുനിസിപ്പല്‍ ഹാള്‍,10 മണി
ഓഡിറ്റോറിയം & സ്റ്റേജ് ഉദ്ഘാടനം @ ശങ്കരവിലാസം യു.പി. സ്കൂള്‍, മുതിയങ്ങ11 മണി
പ്രഥമ മെഡ് പോപ്പ് എക്സലന്‍സ് അവാര്‍ഡ് ദാനം @ ലയണ്‍സ് ക്ലബ്ബ് ഹാള്‍, തലശ്ശേരി 5 മണി
പൊന്ന്യത്തങ്കം @ ഏഴരക്കണ്ടം6.30
കരുണൻ നിര്യാതനായി
തലശ്ശേരി:പാലയാട് യൂണിവേഴ്സിറ്റി അടിവയൽ റോഡിൽ ഷീനാ നിവാസിൽ പുതിയാണ്ടി കരുണൻ (79) നിര്യാതനായി. മുൻ ചെത്തുതൊഴിലാളിയും പ്രമുഖനായ ചെസ് ടൂർണമെന്റ് സംഘാടകനുമായിരുന്നു. മേലൂരിലെ പരേതരായ ചാത്തു-കാപ്പിരിച്ചി ദമ്പതികയുടെ മകനാണ്.- ഭാര്യ : സതി .മക്കൾ : ബീന, ഷീന (ട്രഷറി കണ്ണൂർ ).ഷബിന (മൂന്ന് പേരും ചെസ് താരങ്ങൾ)- മരുമക്കൾ : ചെന്താമരാക്ഷൻ, ശ്രീജിത്ത്, മനോജ് (ഗൾഫ് )- സഹോദരങ്ങൾ ബാലൻ:,ദാസൻ,വത്സൻ,രമേശ്ബാബു,ദിനേശൻ(ചിത്രം സ്റ്റുഡിയോ], പരേതരായ വാസു, നാരായണി

പവിത്രൻ നിര്യാതനായി.
തലശ്ശേരി:എരഞ്ഞോളി പാലത്തിന് സമീപം മണ്ടോടി ഹൌസിൽ പവിത്രൻ (68 ) നിര്യാതനായി. പിതാവ്: പരേതനായ സി.പി. കുഞ്ഞിരാമൻ മാതാവ്: യശോദ,ഭാര്യ :ലത , മക്കൾ വിഷ്ണു, ഷാന സഹോദരങ്ങൾ പുഷ്പ , പത്മജ, സതീശൻ ,അനിത സുധീർ ബാബു, സുനിൽ, ശ്രീജ, സുജിത്.

ജനിസിസ് കിഡ്സ് സ്കൂൾവാർഷികം ആഘോഷിച്ചു
തലശ്ശേരി : പന്തക്കൽ ജനിസിസ് കിഡ്സ് ഇൻ്റർനാഷണൽ പ്രൈമറി സ്കൂളിൻ്റെ പതിനൊന്നാമത് വാർഷികാഘോഷം സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഐശ്വര്യ സന്തോഷിൻ്റെ ലമൻ്റേഷൻസ് ഓഫ് എ സയലൻ്റ് ക്വിൽ പുസ്തകം ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ പ്രകാശനം ചെയ്തു.
അഡ്വ ടി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക സിൽജ ചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനമുണ്ടായി. വിദ്യാർത്ഥികൾ അവതരിപ്പിച്ച
വിവിധകലാപരിപാടികൾ അരങ്ങേറി.
സ്കൂൾ ചെയർമാൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു.
ചിത്ര വിവരണം:ഐശ്വര്യ സന്തോഷിൻ്റെ ലമൻ്റേഷൻസ് ഓഫ് എ സയലൻ്റ് ക്വിൽ പുസ്തകം ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ പ്രകാശനം ചെയ്യുന്നു

യൂണിയൻ നേതാവിന്റെ ദേഹവിയോഗത്തിൽ സഹപ്രവർത്തകർ അനുശോചിച്ചു .
തലശ്ശേരി - തലശ്ശേരിയിലെ ഓട്ടോറിക്ഷഡ്രൈവറും സ്വതന്ദ്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) മുൻ ഏറിയാ സിക്രട്ടറിയുമായ കതിരൂർ നാലാം മൈലിലെ മൊയ്തുവിന്റെ ദേഹവിയോഗത്തിൽ സഹപ്രവർത്തകർ അനുശോചിച്ചു.- യോഗത്തിൽ ഏറിയാ സിക്രട്ടറി നസീർ പൂക്കോട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വി.ജലിൽ ഉത്ഘാടനം ചെയ്തു. പി.കെ.നൌഷാദ്, കെ.മൊയ്തു, കെ.കെ. ഷൗക്കത്ത്, ജയാനന്ദൻ, ഷാജി, പി.എം.ഇംതിയാസ്, എ. റംഷി, കെ.പി. മഹറൂഫ്, ജീൻസൺ സാംസൺ, കെ.ടി. റഫീഖ് സംസാരിച്ചു. പ്രത്യേക പ്രാർത്ഥനയും നടത്തി (പടം

ലോകമാതൃഭാഷാദിനാചരണം പള്ളൂർ വി.എൻ പി ജി എച്ച് എസ് എസ് -ൽ
മാഹി:മലയാള അക്ഷരഅച്ചടിയുടെ 200ാം വാർഷികത്തിൻ്റെ പശ്ചാത്തലത്തിൽ വൈവിധ്യമാർന്ന മാതൃഭാഷാ ദിനപരിപാടികൾ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷരപ്പക്ഷികൾ, 200 വർഷത്തെ സഞ്ചാരം നടത്തിയതിൻ്റെ പ്രതീകമായി അച്ചടി അക്ഷരവണ്ടി, അക്ഷരപ്പൂമരം,, മാതൃഭാഷാ ദിന പോസ്റ്ററുകൾ, അക്ഷരക്കളികൾ, ഭാഷാകേളി, പദ,ചിഹ്ന ചക്രങ്ങൾ എന്നിവ തയ്യാറാക്കി. എം ടി അനുസ്മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വളരുന്ന റഫറൻസ് ആൽബം പ്രകാശനം ചെയ്തു. കൈരളി ചാനലിൽ മാമ്പഴം പരിപാടിയിൽ കവിതാലാപനം നടത്തുന്ന ശാരി സജീന്ദ്രൻ പ്രകാശനം നിവ്വഹിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് - ലളിത.സി, മലയാളം അധ്യാപിക സിന്ധു.ജി എന്നിവർ ഏറ്റുവാങ്ങി. സീഡ് അംഗങ്ങൾ തയ്യാറാക്കിയ അക്ഷരപ്പക്ഷികൾ, അക്ഷരവണ്ടി അക്ഷരപ്പൂമരം. എന്നിവയും ഒ എൻ വി കുറുപ്പിൻ്റെ എൻ്റെ മലയാളം എന്ന കവിത ശിവാനി. എസ്. ആലപിച്ചു വേദിക.സി, മാതൃഭാഷാ ദിന പ്രഭാഷണം നടത്തി. സീഡ് റിപ്പോർട്ടർ -സാൻവിയ.എം മാതൃഭാഷാ ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ഭാഷാകേളികൾ നടത്തി.
കഴിഞ്ഞ 14 വർഷമായി മാഹി മേഖലാ സീഡ് -ന് എല്ലാസഹായ സഹകരണങ്ങളും നൽകുന്ന മാഹി കൃഷി വകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വി.എൻ. പി ജി എച്ച് എസ്. എസ് ൽ വച്ച് നടത്തുന്ന പുഷ്പ,ഫല സസ്യ പ്രദശനത്തിലെ വിശിഷ്ടാതിഥികളായ, മാഡി.എം ൽ എ, കലക്ടർ, കൃഷിവകുപ്പ് ഓഫീസർ, മാഹി മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ മറ്റു വിശിഷ്ടാതിഥികൾ എന്നിവർക്ക് സീഡ് അംഗങ്ങൾ നിർമ്മിച്ച പ്രകൃതിസൗഹൃദ ഉല്പന്നങ്ങളായ, വിത്തു പേന, സ്ക്രീ ൻപ്രിൻ്റ് ചെയ്ത തുണിസഞ്ചി , പേപ്പർ ബാഗ്, ഓഫീസ് ഫയൽ, കാർഡ്ബോർഡ് ഫയൽ, സ്വദേശി സോപ്പ്, പച്ചക്കറി വിത്ത് പാക്കറ്റ് എന്നിവയടങ്ങുന്ന പ്രകൃതിസൗഹൃദ കിറ്റ് നൽകുകയും ചെയ്തു. സീഡ് പോലീസ് അംഗങ്ങൾ,സീഡ്റിപ്പോർട്ടർ, സീഡിൻ്റെ വിവിധ ക്ലബ്ബുകളുടെ ലീഡർമാർ എന്നിവർ പങ്കെടുത്തു സീഡ് കോ - ഓർഡിനേറ്റർ സ്നേഹപ്രഭ.കെ.കെ, പ്രസീന വി സ്വപ്ന കെ.എം സജീന്ദ്രൻ .സി എന്നിവർ നേതൃത്വം നൽകി.

സന്തോഷ്. വി.കരിയാട്
ജില്ലാ ജ: സെക്രട്ടരി
തലശ്ശേരി: കോൺഗ്രസ് . എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി സന്തോഷ്. വി.കരിയാടിനെ
പ്രസിഡന്റ് കെ.കെ.ജയപ്രകാശ് നോമിനേറ്റ് ചെയ്തു. കെ.എസ്.യു എസ്സിലൂടെ സംഘടനാ രംഗത്ത്പ്രവർത്തിച്ച്, കെ.എസ് .യു .എസ് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് . എസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് . എസ് സംസ്ഥാനകമ്മിറ്റി അംഗം, രണ്ടു തവണ പാനൂർ നഗരസഭയിലേക്ക് എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ജീവനക്കാരനാ
ന്യൂമാഹിയിൽ 1.40 കോടി രൂപയുടെ റോഡ് പ്രവൃത്തി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള 1.40 കോടി രൂപയുടെ റോഡ് പ്രവൃത്തി മാർച്ചിൽ പൂർത്തിയാക്കും. ചില റോഡുകളുടെ പ്രവൃത്തികൾ ഇതിനകം തുടങ്ങി. 27 റോഡുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്.
കിളിയൻ കൊട്ടാരത്ത് താഴെ കല്ലായി റോഡ് മെയിന്റനൻസ് (396000 രൂപ), പുതിയ റോഡ് മെയിന്റനൻസ് (640000 രൂപ),
പുളിയുള്ളതിൽ പീടിക മാങ്ങോട്ട് കാവ് പനച്ചുള്ളതിൽ ട്രാൻസ്ഫോർമർ റോഡ് മെയിന്റനൻസ് രണ്ടാം ഭാഗം (6,76,000 രൂപ), പരിമഠം പമ്പ് ഹൗസ് റോഡ് മെയിന്റനൻസ് (6,50,000 രൂപ), കോമത്ത് പീടിക ഈച്ചി റോഡ്, കല്ലായി അങ്ങാടി പെരുമുണ്ടേരി റോഡ് (8,50,000 രൂപ), ഹാജിയാർകണ്ടി തൊടുവയൽ റോഡ് മെയിന്റനൻസ് (3,00,000 രൂപ), മാതൃക ബീച്ച് റോഡ് മെയിന്റനൻസ് (6,25,000 രൂപ),
വേലയുധൻ മൊട്ട പുള്ളിയുള്ളതിൽ റോഡ് പുനരുദ്ധാരണം (4,00,000 രൂപ),
കിളച്ചപറമ്പത് സലഫി മദ്രസ റോഡ് നവീകരണം (2,25,000 രൂപ), കരിക്കുന്നു കുഞ്ഞിപ്പാറാൽ കരിയിൽ പായറ്റ റോഡ് റീ ടാറിംഗ് (6,02,000 രൂപ),
എൻ.പി.ആർ നിവാസ് മുതൽ നൂപുരം വീട് റോഡ് നവീകരണം
(2,55,000 രൂപ), വരപ്രത്ത് കാവ് ഫുട്‌പാത്ത് ഇന്റർ ലോക്കിംഗ് (555,000 രൂപ),എൻ.എച്ച്. രചന ഫുട്പാത്ത് ഇന്റർലോക്കിംഗ് (3,00,000 രൂപ), പുഴക്കര കുനിയിൽ എം എം.എച്ച് എസ്.എസ്. ഫുട്‌പാത്ത് (3,95,000 രൂപ), ചൈതന്യ വീട് മുതൽ പാർവതി വീട് ഫുട്‌പാത്ത് ഇന്റർ ലോക്കിംഗ് (1,51,000 രൂപ), എൻ.എച്ച്. അഴീക്കൽ മഠം ഫുട്‌പാത്ത് ഇന്റർ ലോക്കിംഗ് (2,00,000 രൂപ), കരിക്കാട്ട് റോഡ് നവീകരണം (3, 40,000), അരയരക്കണ്ടി റിഫ ഫുട്‌പാത്ത് ഇന്റർലോക്കിംഗ് (348,000 രൂപ),
ഉപാസന റോഡിൽ അരവിന്ദം വീട് മുതൽ വിനയിൽ വീട് വരെ (2,50,000 രൂപ), കുറ്റിക്കുന്ന് റോഡ് ഇൻ്റർലോക്ക് (4,52,000 രൂപ),
മണിയൂർ താഴെ വയൽ റോഡ് പുനരുദ്ധാരണം (655,000 രൂപ),
കരിയാണ്ടിയിൽ ഫൂട്ട് പാത്ത് കോൺക്രീറ്റ് (368,000 രൂപ)
ബിൻഡിന്റെവിട റോഡ് കോൺ ക്രീറ്റ് (4,81,000 രൂപ),
അൽ ഫലാഹ്-ചൊക്ലി റോഡ് നവീകരണം (4,51,000 രൂപ),
പെരുമുണ്ടേരി എസ്.എൻ മഠം റോഡ് നവീകരണം (7,47,200 രൂപ), ചവോക്കുന്നു വാട്ടർ ടാങ്ക് റോഡ് കോൺക്രീറ്റ് (5,96,000 രൂപ). ഇതിന് പുറമെസംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള 1.15 കോടി രൂപയുടെ ആറ് റോഡുകളുടെ പ്രവൃത്തിയും ഉടനെ നട

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group