
അഞ്ച് ലക്ഷം ചെമ്മീൻ
കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
തലശ്ശേരി:ധർമ്മടം - അഞ്ചരക്കണ്ടി പുഴയിലെ ജലആവാസവ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം പദ്ധതിയുടെ ഭാഗമായിഎരഞ്ഞോളി ചേക്കു പാലം കടവിൽ കാളി പുഴയിൽ 5 ലക്ഷം ചെമ്മീൻ കുഞ്ഞുങളെ നിക്ഷേപിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ത്രൈവാർഷിക പദ്ധതിയായ ധർമ്മടം - അഞ്ചരക്കണ്ടി പുഴയിലെ ജലആവാസവ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം ത്തിൻ്റെ ഭാഗമായാണ് 2024-25 വർഷത്തെ മത്സ്യവിത്ത് നിക്ഷേപത്തിൻ്റെ അഞ്ചാം ഘട്ട ഉദ്ഘാടനം എരഞ്ഞോളിയിൽ സംഘടിപ്പിച്ചത് ചേക്കു പാലം കടവിൽ കാളി പുഴയിൽ 5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി പ്രകാരം 2023 -2024 വർഷത്തിൽ മൂന്ന് ലക്ഷം പൂമീൻ കുഞ്ഞുങ്ങളെയും 12 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയും അഞ്ച് ലക്ഷം കാർപ്പ് കുഞ്ഞുങ്ങളെയും ധർമ്മടം - അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിരുന്നു.
ചേക്കു പാലം കടവിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിജു അധ്യക്ഷത വഹിച്ചു. തലശ്ശേരി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ കെ സംഗീത, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷാജി, പഞ്ചായത്ത് അംഗം എം ബാലൻ ,സി കെ ഷക്കീൽ, കെ.പി.പ്രഹീദ്,തലശ്ശേരി അസി.ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റിജുൽരാജ് സംസാരിച്ചു.
ചിത്രവിവരണം: എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുന്നു

ന്യൂമാഹിയിൽ പലഹാര
ഗ്രാമം പദ്ധതി തുടങ്ങി
ന്യൂമാഹി: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ന്യൂമാഹി പഞ്ചായത്തിൽ നടപ്പിലാക്കുന്ന പലഹാര ഗ്രാമം പദ്ധതി വ്യാഴാഴ്ച തുടങ്ങി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പലഹാര ഗ്രാമം പദ്ധതിയുടെ വില്പനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
എം.കെ.സെയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, മാധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാറിന് പലഹാരക്കിറ്റ് നല്കിആദ്യ വില്പന ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എസ്.കെ.സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ, അർജുൻ പവിത്രൻ, ടൈനി സൂസൻ ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി. ജയൻ, സി.ഡി.എസ്. അധ്യക്ഷ കെ.പി.ലീല, അസി. സെക്രട്ടറി എം. അനിൽകുമാർ,
പാർട്ടി നേതാക്കളായ കെ.ജയപ്രകാശൻ, തയ്യിൽ രാഘവൻ, വി.കെ.അനീഷ് ബാബു, ശശി കൊളപ്രത്ത് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ന്യൂ മാഹി പഞ്ചായത്തിൽ
പലഹാര ഗ്രാമപദ്ധതി
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി ഉത്ഘാടനം ചെയ്തു.

കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യമാധ്യമഅവാർഡ്
ശ്രാവൺ കൃഷ്ണന്
തലശ്ശേരി: പ്രസ്സ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ മൂന്നാമത്
കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യമാധ്യമ അവാർഡ് ഏഷ്യാനെറ്റ് കണ്ണൂർ ബ്യൂറോ റിപ്പോർട്ടർ ശ്രാവൺ കൃഷ്ണൻ അർഹനായി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഫെബ്രുവരി 24 ന് രാവിലെ 11.30 ന് പ്രസ്സ് ഫോറം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ.സെക്രട്ടറി ബിനീഷ് കോടിയേരി എന്നിവർ മുഖ്യാതിഥികളാകും.
വയനാട് ജില്ലയിലെ കൽപറ്റ തെക്കുംതറ സ്വദേശിയാണ് അവാർഡിനർഹനായ ശ്രാവൺ കൃഷ്ണൻ. മദ്രാസ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കോഴിക്കോട് പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കി. തുടക്കം മീഡിയ വൺ ചാനലിൽ. 2015 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ മാധ്യമ പ്രവർത്തകൻ. തൃശ്ശൂർ, തിരുവനന്തപുരം, ബംഗളൂരു ബ്യൂറോകളിലും ന്യൂസ് ഡസ്കിലും പ്രവർത്തിച്ചു. 2018 ലെയും 2019 ലെയും കർണാടക രാഷ്ട്രീയ നാടകങ്ങളും തെലങ്കാന, ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളും റിപ്പോർട്ട് ചെയ്തു. മലയോര കർഷകരുടെ കുടിയിറക്കത്തെക്കുറിച്ചുള്ള 'മരിച്ച മണ്ണ് ' എന്ന വാർത്താപരമ്പരയിലൂടെ മികച്ച റിപ്പോർട്ടർക്കുള്ള സി.ഒ.എ.എൻ.എച് അൻവർ സ്മാരക പുരസ്‌കാരത്തിന് 2024ൽ അർഹനായിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്
കാരായി ചന്ദ്രശേഖരൻ, സെക്രട്ടറി എം.ഒ. റോസ് ലി, നവാസ് മേത്തർ, അനീഷ് പാതിരിയാട്, എൻ. സിറാജുദ്ദീൻ, പി. ദിനേശൻ, എൻ. ബിജു, കെ. വിനോദ് കുമാർ പങ്കെടുത്തു

പൊന്ന്യം പുഴക്കൽ എൽ പി സ്കൂൾ വാർഷികാഘോഷം
പൊന്ന്യം : പൊന്ന്യംപാലം പുഴക്കൽ എൽ പി സ്കൂൾ 124 -ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുന്ന വർത്തമാന കാലത്ത് രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ജാഗ്രത പുലർത്തണമെന്നും ഇല്ലെങ്കിൽ കൈവിട്ടുപോകുന്ന അവസ്ഥ സംജാമായിരിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സുശീൽ കുമാർ ഓർമ്മപ്പെടുത്തി. പി ടി എ പ്രസിഡൻ്റ് നാസർ കോട്ടയിൽ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക എം പി റസിയ സ്വാഗതം പറഞ്ഞു. കെ നൂറുദ്ദീൻ, ടി ടി അലി ഹാജി, എ കെ സജീഷ, സി വി അനിത, വി ടി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
കടത്തനാടൻ അങ്കം സംഘാടകസമിതിയായി
മാഹി വടകര : ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാടൻ അങ്കത്തിന് സംഘാടകസമിതി രൂപീകരിച്ചു.സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും,ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി,കേരള ഫോക്‌ലോർ അക്കാദമി, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത് .അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടൻ കലകളും അരങ്ങേറും.ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന ങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം ,ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും.സംഘാടകസമിതി. രൂപീകരണയോഗം കേരള ഫോക് ലോർ അക്കാദമി പ്രസിഡൻറ് ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി അംഗം വി ടീ മുരളി മുഖ്യപ്രഭാഷണം നടത്തി, പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു.ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ പരിപാടികൾ വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ, ടി പി ബിനീഷ്, ഒ കെ കുഞ്ഞബ്ദുള്ള, പ്രഭാകരൻ പറമ്പത്ത്, കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ ഒ ദേവരാജ്, പ്രദീപ് ചോമ്പാല,എ ടി ശ്രീധരൻ, ,വി പി പ്രകാശൻ, പ്രകാശൻ പാറമ്മൽ, പ്രമോദ് കരുവയൽ,,സി നിജിൻ ലാൽ, കെ കെ ,കുഞ്ഞിമൂസ ഗുരുക്കൾ, സി എഛ് ദേവരാജൻ ഗുരുക്കൾ, മധു പുതുപ്പണം തുടങ്ങിയവർ സംസാരിച്ചു.. കെ പി ഗിരിജ (ചെയർ,) കെഎം സത്യൻ( ജന കൺ), ദീപുരാജ് (ട്രഷ ) ആയി കമ്മിറ്റി 501 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു

എൽ. ഐ. സി. ജീവനക്കാർ
ഇറങ്ങിപ്പോക്ക് സമരം നടത്തി
തലശ്ശേരി:എൽ. ഐ. സി. യിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ക്ലാസ്സ് 3,4 വിഭാഗം തസ്തികകളിൽ ഉടൻ നിയമനം നടത്തുക, 85 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന് നിയമപരമായി അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ. ഐ. സി. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇറങ്ങിപ്പോക്ക് സമരം നടത്തി. മുഴുവൻ ജീവനക്കാരും പണിമുടക്കിയതിനാൽ ഉച്ചയ്ക്ക് 12.30 മുതൽ ഒരുമണിക്കൂർ ജില്ലയിലെ എൽ. ഐ. സി. ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു. സമരത്തിൽ പങ്കെടുത്ത ജീവനക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രകടനവും ധർണ്ണയും നടത്തി.
കണ്ണൂരിൽ നടന്ന ധർണ്ണ എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡണ്ട് കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു . ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം. കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സി. സി. വിനോദ്, ടി.മണി,എം. സുധീർകുമാർ, എ. എം. മനോഹരൻ എന്നിവർ സംസാരിച്ചു.
തലശ്ശേരി ബ്രാഞ്ച് ഒന്നിൽ യു. മനോഹരൻ, എ. പി. രജില,.വി. വിജയകുമാരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.തലശ്ശേരി ബ്രാഞ്ച് രണ്ടിൽ പി. വി. രാജീവൻ,എം. അനിൽകുമാർ, വി. തനൂജഎന്നിവരും
മട്ടന്നൂരിൽ ജി. ഉത്തമൻ, കെ. ദിവാകരൻ,ഇ. ചന്ദ്രൻ തളിപ്പറമ്പിൽ കെ. ഗണേശൻ,പി. വി. ഷിജു പയ്യന്നൂരിൽ കെ. വി. വേണു, പി. വി. ഗണേശൻ എന്നിവരും സംസാരിച്ചു.
ചിത്രവിവരണം. എൽ ഐ സി ജീവനക്കാർഇറങ്ങി പോക്ക് സമരം നടത്തുന്നു
ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ഫിനിക്സ് ക്രിക്കറ്റ് ക്ലബിനും പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനും വിജയം.
കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് 3 വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ഫോർട്ടിന് വേണ്ടി സൗരഭ് ടുട്ടു പുറത്താകാതെ 33 റൺസും മിഥുൻ രാജ് 31 റൺസുമെടുത്തു.ഫിനിക്സിനു വേണ്ടി കെ.പി നിധിൻ 10 റൺസിന് 2 വിക്കറ്റും കെ.വി റാഫി 21 റൺസിന് 2 വിക്കറ്റും വീഴ്ത്തി.മറുപടിയായി ഫിനിക്സ് ക്ലബ് 19.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.ലിജി ആൽബിൻ 74 റൺസും എസ്.സുർജിത്ത് 27 റൺസുമെടുത്തു.ഫോർട്ടിന് വേണ്ടി ശിവ സൂര്യ 29 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.ഫിനിക്സ് ക്രിക്കറ്റ് ക്ലബ് താരം ലിജി ആൽബിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ് 5 വിക്കറ്റിന് തലശ്ശേരി ഐലൻറ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഐലന്റ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു.കെ ജറീസ് 33 റൺസും പി കെ സജീർ 27 റൺസുമെടുത്തു.പ്രിയദർശിനിയ്ക്ക് വേണ്ടി എസ് ഷാരോൺ 17 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. മറുപടിയായി പ്രിയദർശിനി ക്ലബ് 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.എസ് ഷാരോൺ പുറത്താകാതെ 61 റൺസും എസ് നിജിൽ 35 റൺസുമെടുത്തു.ഐലൻറ് ക്ലബിന് വേണ്ടി പി കെ സജീറും പി.പി ഷംസീറും 2 വിക്കറ്റ് വീതം വീഴ്ത്തി.പ്രിയദർശിനി ക്ലബ് താരം എസ് ഷാരോണിനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച കളിയില്ല.ശനിയാഴ്ച രാവിലെ നടക്കുന്ന മൽസരത്തിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനേയും ഉച്ചയ്ക്ക് മട്ടന്നൂർ യുവധാര ക്രിക്കറ്റ് ക്ലബ് പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനേയും നേരിടും

മയ്യഴിയിലെ മികച്ച തെങ്ങ് കർഷകനുള്ള മാഹി കൃഷി വകുപ്പിന്റെ അവാർഡ് ചാലക്കരയിലെ വി.ശ്രീധരൻ മാസ്റ്റർക്ക് രമേശ് പറമ്പത്ത്എം.എൽ എ സമ്മാനിക്കുന്നു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ സമീപം

കിക്കോഫ് - 25 " നടന്നു.
ഗവ: അയ്യലത്ത് യു.പി. സ്കൂൾ - 94ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി " കിക്കോഫ് - 25 " നടന്നു. എൽ.പി., യു.പി. വിഭാഗത്തിൽ ടീമുകൾ മത്സരിച്ചു..
അസോസ ട്രഷറർ മെഹബൂബ് പാച്ചൻ മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീ. റഷീദ് കരിയാടൻ, അഡ്വ : മുഹമ്മദ് ഷബീർ, ഹെഡ്മാസ്റ്റർ എം വി.രാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

പുഷ്പഫല പ്രദർശനത്തോടനുബന്ധിച്ച് പൂക്കള മത്സരം
പള്ളൂരിൽ മാഹി കൃഷി വകുപ്പ് സംഘടിപ്പിച്ച
പൂക്കള മത്സരത്തിൽ മൂന്നാം സ്ഥാനംനേടിയ ചാലക്കര റസിഡന്റ് സ് അസോസിയേഷന് വേണ്ടി അനുപമ സഹദേവൻ ആൻ്റ് ടീം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങുന്നു

മയ്യഴി എന്നും കായിക മേഖലയെ പ്രോത്സാഹിപ്പിച്ച ദേശം: സ്പീക്കർ
മാഹി..കേന്ദ്ര ഭരണ പ്രദേശവും ധാരാളം പരിമിതികളും ഉണ്ടെങ്കിലും മയ്യഴി എന്നും ഫുട്ബാൾ പോലുള്ള കായിക വിനോദങ്ങളെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ച ദേശമാണെന്നന്നും . അതിൻ്റെ ഉത്തമ ഉദാഹരണമാണ് മാഹി സ്പോർട്സ് ക്ലബ്ബ് അതിൻ്റെ നാൽപ്പത്തി ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് വിജയകരമായി നടത്തുന്നതെന്നും കേരളാ നിയമസഭാ സ്പീക്കർ അഡ്വ..എ.എം.ഷംസീർ മൂന്നാമത് ക്വാർട്ടർ ഫൈനലിൻ്റെ വിശിഷ്ടാതിഥിയായി അഭിപ്രായപ്പെട്ടു.
ടീം അംഗങ്ങളെ പരിചയപ്പെട്ട മാഹി ടൂർണ്ണമെൻറിൻ്റെ മുഖ്യ രക്ഷാധികാരി കൂടിയായ സ്പീക്കർ മൈതാനത്തു നടന്ന, കഴിഞ്ഞ ദിവസം അന്തരിച്ച ക്ലബ്ബ് പ്രവർത്തകൻ അൻസാരിയുടെ അനുസ്മരണത്തിലും പങ്കു കൊണ്ടു.
ടൂർണ്ണമെൻറ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, കൺവീനർ കെ.സി. നിഖിലേഷ് മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സംസാരിച്ചു.
ചിത്രവിവരണം: വിശിഷ്ടഅതിഥിയായി എത്തിയ
നിയമസഭാ സ്പീക്കർ അഡ്വ..എ.എം.ഷംസീർ സംസാരിക്കുന്നു
സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിൽ
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച , മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിമൂന്നാമത് മത്സരമായ മൂന്നാമത് ക്വാർട്ടർ ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ( 5 - 4) ന് ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു.
സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC യു മാ യി മത്സരിക്കും.
ഇന്നലത്തെ വിശിഷ്ടാതിഥി കേരളാ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീറാണ് .
അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ, ടൂർണ്ണമെൻ്റ് കമ്മറ്റി കോർഡിനേറ്റർ കെ.സി. നികിലേഷ്, മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ എന്നിവരാണ്.
കഴിഞ്ഞ ദിവസം വിദേശത്തു മരണപ്പെട്ട മയ്യഴി മഞ്ചക്കൽ ദേശത്ത് ഫ്രാങ്ക്‌ളിയിൽ താമസിക്കുന്ന പോത്തിലോട്ട് ആശാരിന്റവിട അൻസാരി
മുൻ കാലങ്ങളിൽ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ സജീവ അംഗവും മികച്ച ഫുട്ബാൾ സംഘാടകനും ക്ലബ്ബിൻ്റെ തന്നെ ഗോളിയും ആയിരുന്നു.
അൻസാരിയുടെ ആകസ്മിക നിര്യാണത്തിൽ മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയും നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തുത്തി.
ഇന്ന് കളി ഇല്ല
ശനിയാഴ്ചത്തെ മത്സരം
സബാൻ കോട്ടക്കൽ.
Vs
മെഡിഗാർഡ് അരീക്കോട് .
തലശ്ശേരി ആർട്ട് സ്ക്കൂളിൽ
വുഡ്കട്ട് പ്രിൻറ് മേക്കിങ്ങിനെ കുറിച്ച്
ശില്‍പശാലയും ക്ലാസ്സും
തലശ്ശേരി: കേരള സ്കൂൾ ഓഫ് ആർട്സിൽ പ്രതിമാസ പരിപാടയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരി പ്രിയ ഗോപാൽ നിർവ്വഹിച്ചു. പ്രശസ്ത ചിത്രകാരിയും പ്രിൻ്റ് മേക്കറുമായ നിജീന നീലാംബരൻ പ്രിൻ്റ് മേക്കിംഗിനെ ( വുഡ് കട്ടിംഗ്) കുറിച്ച് അവതരിപ്പിച്ച ശില്‍പശാലയും ചിത്രങ്ങളുടെ പവർ പോയിന്റ് പ്രസന്റേഷനും ചിത്രകലാ വിദ്യാർത്ഥികൾക്ക് നവീനമായ അനുഭവജ്ഞാനം തന്നെ പകരുകയുണ്ടായി . നിയതമായ സിലബസ്സിൽ ഒതുങ്ങിപ്പോവാതെ ആനുകാലികമായ ദൃശ്യകലാ മാധ്യമ മേഖലയിലെ പുതുധാരകളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനും അതുപോലെ പുതിയ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക എന്നതുമാണ് ശില്‍പശാലയുടെ പ്രധാന ലക്ഷ്യം.
ദ്വിദിന ശില്‍പശാലയിൽ 21ന് , 2 മണി മുതൽ 4 മണി വരെ ചിത്രകല ആസ്വാദകർക്കും , പൊതുജനങ്ങൾക്കും വേണ്ടി പെയിൻ്റിംഗുകളുടെ പവർ പോയിൻറ് പ്രസന്റേഷൻ നടക്കുന്നതാണ്..
ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ഓഫ് ആർട്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ടും ചിത്രകാരിയുമായ . സുരേഖ അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പാൾ പൊൻമണി തോമസ് സ്വാഗതവും രാജേഷ് കുമാർ നന്ദിയും പറഞ്ഞു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group