
അണ്ടല്ലൂരിൽ
രാമ- രാവണ യുദ്ധം അവസാനിച്ചു.
ഇന്ന് കൊടിയിറക്കം
ചാലക്കര പുരുഷു
തലശ്ശേരി: നാടിനെ പ്രകമ്പനം കൊള്ളിച്ച കരിമരുന്ന് പ്രയോഗത്തിന് ശേഷം, ദൈവത്താറിശ്വരന്റെ തിരുവാഭരണം ഇന്ന് കാലത്ത് അറയിൽ വെക്കുന്നതോടെ പ്രസിദ്ധമായ അണ്ടല്ലൂർ കാവ് ഉത്സവത്തിന് കൊടിയിറങ്ങും.
ഒരുവ്യാഴവട്ടക്കാലത്തിന്റെ വനവാസവും , കടൽ കടന്നുളള യുദ്ധവും മനുഷ്യരുംവാനരസമൂഹവുമെല്ലാംപങ്കാളികളായുള്ള മഹായുദ്ധത്തിന്റെ ഇതിഹാസ സ്മരണക്ക് നേർസാക്ഷ്യം പകർന്ന് ധർമ്മടം ദ്വീപിലെ അണ്ടല്ലൂർ കാവിൽനാല്ദിനങ്ങളിലായി നടന്ന തുടർച്ചയായ ബാലി -സുഗ്രീവ യുദ്ധം, മെയ് വഴക്കത്തിന്റേയും, ചടുല താളലയ ഭാവങ്ങളുടേയും പ്രാണൻ തുടിക്കുന്ന മുഹൂർത്തങ്ങളായി.
കുംഭമാസത്തിലെ ഉച്ച സൂര്യൻ തലക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴി പരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധം ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധമാണ് നടന്നത്.
അസംഖ്യം അസുര വാദ്യങ്ങളുടേയും, കൊമ്പിൻ്റേയും കുഴലിൻ്റേയും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കും ,
ആർപ്പുവിളികൾക്കുമിടയിൽ അഗ്നി ഉരുകിയൊലിക്കും വെയിലിൽ പൊടിപാറിയ അങ്കം മുറുകുമ്പോൾ , ജനങ്ങൾ എല്ലാം മറക്കുകയായിരുന്നു. അധർമ്മത്തിനെതിരെയുള്ള ഇതിഹാസ യുദ്ധത്തിൽ കടും ചുവപ്പും, വിപരീത വർണ്ണങ്ങളായ കറുപ്പും വെളുപ്പുമായ മുഖത്തെഴുത്തും, സ്വർണ്ണ വർണ്ണം വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളുമായി രൗദ്രഭാവത്തിൽ ,ദ്രുതതാളത്തിൽ പെരുമ്പറ മുഴങ്ങുമ്പോൾ, മെയ്യഭ്യാസത്തിൻ്റേയും, കായിക മുറകളുടേയും മായിക കാഴ്ചകൾ സമ്മാനിച്ച് സുഗ്രീവനും, ബാലിയും ക്ഷേത്രാങ്കണ ത്തെ യുദ്ധക്കളമാക്കി മാറ്റി..
താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻ കുല, വില്ല് എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്.
കുട്ടികൾ തൊട്ട് പ്രായമേറിയവർ വരെ വാനരസേനയിലെ പോരാളികളായി മാറുന്ന കാഴ്ച രാമനോടുള്ള ദ്വീപ് നിവാസികളുടെ ഹൃദയൈക്യം വിളംബരം ചെയ്തു.
ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെയാണ് ബാലി-സുഗ്രീവ യുദ്ധം അങ്ങേറിയത്.രാവണപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രീരാമപക്ഷം നടത്തിയ ഘോര യുദ്ധത്തെ ചിത്രീകരിക്കുന്ന യുദ്ധമുറകളും, അടവ് തന്ത്രങ്ങളുമെല്ലാം ആയുധങ്ങളേന്തിയുള്ള ബാലിസുഗ്രീവ പോരാട്ടം കാണികളുടെ സിരകളെ ത്രസിപ്പിച്ചു. രാവണപക്ഷത്തെ അതിശക്തരായ വിരൂപാക്ഷൻ, പ്രഹസ്തൻ, കുംഭ കണ്ണൻ, മേഘനാഥൻ, അതികായൻ, ധൂമ്രാക്ഷൻ എന്നിവരുമായുള്ള യുദ്ധത്തേയും, വധത്തേയുമെല്ലാം ഓർമ്മിപ്പിക്കുന്ന പോരാട്ട ദൃശ്യങ്ങളുംചടങ്ങുകളുമെല്ലാം രാമായണത്തിലെ സംഭവ ബഹുലമായ ഏടുകളിലേക്ക് കാണികളെ കൊണ്ടു പോകുന്നു.ഇന്ന് ഉച്ചവരെ അപൂർവ്വതെയ്യങ്ങൾ, അണ്ടല്ലൂർ ക്കാവിനെ അയോദ്ധ്യയുംലങ്കയുമാക്കി നിലനിർത്തും.
ചിത്രവിവരണം: അണ്ടല്ലൂർ കാവിൽ അങ്കപ്പോരിന് മാദ്ധ്യസ്ഥം കുറിച്ച അങ്കക്കാരൻ

പള്ളൂരിൽ വസന്തം വിരിയിച്ച്ഫ്ലവർ ഷോ
മാഹി : മയ്യഴിയുടെ ഗ്രാമ്യ മണ്ണായ പള്ളൂരിൽ വസന്തോത്സവത്തെ വരവേറ്റ്,കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് പുഷ്‌പ-ഫല സസ്യ പ്രദർശനം തുടങ്ങി.
പള്ളൂർവി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ അതി വിശാലവും കമനീയവുമായ പവലിയനിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഉദ്ഘാടനം ചെയ്തു.
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്ലവർ ഷോ നടക്കുന്നത്. പുതുച്ചേരി സ്‌പീക്കർ ആർ. സെൽവം. അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി തേനി ജയകുമാർ പ്രത്യേകഭാഷണം നടത്തി. പുതുച്ചേരി കൃഷി കർഷക ക്ഷേമവകുപ്പ് ഡയറക്ടർ എസ്. വസന്തകുമാർ, ; മാഹി എം.എൽ എ രമേശ് പറമ്പത്ത്, പുതുച്ചേരി ഡെപ്യൂട്ടി സ്‌പിക്കർ പി. രാജവേലു സംസാരിച്ചു.
ഫ്ലവർഷോയോടാനുബന്ധിച്ച് കർഷകർക്കായി നടത്തിയ മികച്ച പച്ചക്കറി തോട്ടം തേങ്ങിൻതോപ്പ്, വാഴത്തോട്ടം, മട്ടുപ്പാവ് കൃഷി, ഉദ്യാനം എന്നീ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.23 വരെ നടക്കുന്ന പ്രദർശനം രാവിലെ 9മണി മുതൽ രാത്രി 9മണി വരെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

20 ന് രാവിലെ 11 മണിക്ക് മഹിളകൾക്കായി പാചക മത്സരം നടക്കും.
എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രദർശനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സംരഭകർ എന്നിവരുടെ 40 ഓളം പ്രദർശന/ വില്പന സ്റ്റാളുകളുമുണ്ട്.പ്രദർശനത്തിന്റെ അവസാന ദിവസമായ 23ന് പ്രദർശന വസ്‌തുക്കളുടെ വിൽപ്പന ഉണ്ടായിരിക്കും.
ചിത്രവിവരണം: ഫ്ലവർ ഷോ മുഖ്യമന്ത്രി എൻ. രംഗസ്വാമി നോക്കിക്കാണുന്നു

കൊടുവള്ളി റെയിൽവേ മേൽപ്പാലം ചെറിയ പെരുന്നാൾ സമ്മാനമായി നാടിന് സമർപ്പിക്കും
തലശ്ശേരി: കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണിപൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.
ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്‍, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്‍.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാനമിനുക്കുപണികളുംപൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രസ്തുതകാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറുംസ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗംതീരുമാനമെടുത്തു.
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലംചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ. ഷംസീറിന്റെ സാന്നിദ്ധ്യത്തിൽ എറണാകുളത്ത് നടന്ന ഉന്നതതല യോഗം

ഒ.ആബു സ്മാരക അവാർഡ്
ജലീൽ മാളിയേക്കലിന്
തലശ്ശേരി: വിഖ്യാത മാപ്പിളപ്പാട്ടു രചയിതാവും ഗ്രന്ഥകാരനുമായിരുന്ന ഒ.ആബു സാഹിബിൻ്റെ സ്മരണാർത്ഥം തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏർപ്പെടുത്തിയ പതിനാറാമത് ഒ.ആബു സ്മാരക അവാർഡ് പ്രഖ്യാപിച്ചു. പ്രമുഖ സംഗീതജ്ഞനും ഗായകനും ഗാന രചയിതാവുമായ ജലീൽ മാളിയേക്കൽ ആണ് 2025ലെ അവാർഡിന് അർഹനായത്. ടി.കെ.ഡി. മുഴപ്പിലങ്ങാട്, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ജന. സെക്രട്ടറി ആരിഫ്കാപ്പിൽ,ഒ.ആബുവിൻ്റെ ചെറുമകനും എഴുത്തുകാരനുമായ ഫനാസ് തലശ്ശേരി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഏപ്രിൽ മധ്യവാരം ഒ.ആബുവിൻ്റെ അനുസ്മരണ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും.
സംഗീതജ്ഞനായ പിതാവ്ടി.സി.ആബൂട്ടിയിലൂടെ ചെറുപ്പത്തിൽ തന്നെ ജലീൽമാളിയേക്കൽ സംഗീതവഴിയിൽ ചേക്കേറി.ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഹാർമോണിയം പഠിച്ചു. കേരളത്തിലെ ചുരുക്കം ജലതരംഗ വാദകരിൽ പ്രമുഖനാണ്.ജലതരംഗവും ഹാർമോണിയവും കൂടാതെ ബുൾബുൾ, പിയാനോ, സായിബാജ, എക്കോർഡിയൻ, ബാഞ്ചോ, തബല, മൗത്ത് ഓർഗൺ, ഊദ്, ഗിറ്റാർ, വയലിൻ, സിത്താർ, മാൻഡോലിൻ തുടങ്ങിയ ഉപകരണങ്ങളിലും വിദഗ്ദനാണ്.
ഒ. ആബു രചിച്ച 'അജ്ഞതഅന്ധകാരത്തിൽ..', 'മാസം കണ്ടു മാസം കണ്ടു..', 'സുദിനം വന്നല്ലോ വരുവിൻ..', എം.കുഞ്ഞിമൂസ പാടിയ മൊയിൻ കുട്ടി വൈദ്യരുടെ 'ആനെ മദനപ്പൂ..', 'കണ്ടാരക്കട്ടുമ്മൽ..', 'പോലെ നടപ്പ് ശീലമിൽ..', എ.ടി.ബാലൻ എഴുതിയ 'കേട്ടു ഗുരുദേവൻ അരുളിയ..', 'പാവന സന്ദേശം വാഴ്ക വാഴ്ക..', പീർ മുഹമ്മദ് പാടിയ 'മഹിയിൽ മഹാസീനെന്ന..', 'മുത്തു വൈരക്കല്ല് വെച്ച...' തുടങ്ങിയ ഗാനങ്ങൾക്ക് ഈണം നല്കി. ഒ.ആബുവിൻ്റെ 'മക്കത്തുദിത്തൊളിവെ..', 'അന്തിമ നബിയാരെ..' തുടങ്ങിയ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കി. 'പടിഞ്ഞാറ് സൂര്യനുദിച്ചീടുമോ..' (നാടകം: വിഷക്കാറ്റ്), 'മാവേ മാവേ തേന്മാവേ..' (തിളക്കുന്ന കടൽ) തുടങ്ങി നിരവധി നാടക ഗാനങ്ങൾക്കും സംഗീതം നല്കി. 'കേരം തിങ്ങിയ കേരള നാടെ..', 'അഴകേറുന്നോളെ വാ..', 'തോല്ക്കാൻ നമുക്ക് മനസ്സില്ല..', 'ഇബിലീസിൻ്റെ പണിശാലകളിൽ..' എന്നീ ഗാനങ്ങൾ ജലീൽ മാളിയേക്കൽ രചിച്ചവയിൽ ചിലതാണ്.
1974 മുതൽ അര നൂറ്റാണ്ട് കാലം പ്രവാസിയായിരുന്ന ജലീൽ മസ്ക്കറ്റിലും സംഗീത വഴികളിൽ തിളങ്ങി. നിരവധി ശിഷ്യരെ വാർത്തെടുത്തു.79 വയസ്സിലും സജീവമായ ജലീൽ മാളിയേക്കൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും വിദഗ്ധനാണ്. മാളിയേക്കലിലെ ഗാന സദസ്സുകളിൽ നിറസാന്നിധ്യം. തലശ്ശേരി കുഴിപ്പങ്ങാട് താമസിക്കുന്ന ജലീൽ മാളിയേക്കലിൻ്റെ ഭാര്യ ആയിഷയും സംഗീത പാതകളിൽ കൂടെയുണ്ട്.
പ്രൊഫ.എ.പി.സുബൈർ
ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉസ്മാൻ പി. വടക്കുമ്പാട്,
ജാഫർ ജാസ്
ബക്കർ തോട്ടുമ്മൽ
അലി വലിയേടത്ത്എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു
ഇന്നത്തെപരിപാടി
തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ് പ്രിന്റ് മേക്കിങ്ങ് വുഡ് കട്ട് ശിൽപ്പശാല ഉദ്ഘാടനം പ്രിയ വേണുഗോപാൽ കാലത്ത് 10 മണി
മാഹി മലയാള കലാഗ്രാമം.
തെയ്യം കലാകാര സംഗമവും ആദരവും സംഘാടക സമിതി രൂപീകരണം വൈ. 4 മണി
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പരിസരം
ജില്ലാ പഞ്ചായത്ത് പലഹാരഗ്രാമ പദ്ധതി ഉദ്ഘാടനം: അഡ്വ. കെ.കെ രത്നകുമാരി വൈ: 4.30

മയ്യഴി സഹകരണ രംഗത്ത്
പുതുച്ചേരിക്ക് മാതൃക: മുഖ്യമന്ത്രി
മാഹി: സഹകരണ മേഖലയിൽ മയ്യഴി,പുതുച്ചേരിക്ക് മാതൃകയാണെന്നും, സഹകരണരംഗത്തെ പരിപോഷിപ്പിക്കാൻ ഇതിനകം കോടികൾ മയ്യഴിക്ക് അനുവദിച്ചിട്ടുണ്ടെന്നും, പുതിയ സംരംഭകരെ പ്രോ ത്സാഹിപ്പിക്കുമെന്നും പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി പ്രസ്താവിച്ചു.
അന്താരാഷ്ട്ര സഹകരണ വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുച്ചേരി സംസ്ഥാന തല ഉദ്ഘാടനം , സഹകരണ ഗ്രാമപദവി നേടിയ മയ്യഴിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മയ്യഴിയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനവുംവളർച്ചയും മുൻനിർത്തിയാണ് ഇത്രയും വലിയ പരിപാടി മയ്യഴിയിൽ നടത്താൻ സർക്കാർതീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു..
മയ്യഴിയിലെ സഹകരണ പ്രസ്ഥാനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും ഇത് തന്നെയാണ്.
മാഹി കോ. ഓപ്പറേറ്റീവ് കോളേജിലെ പുതിയ അക്കാഡമിക്ബ്ലോക്കിൻറെപുതുതായിനിർമ്മിക്കുന്ന ശിലാസ്ഥാപനവും, അതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ്ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
മാഹി കോ. ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ രണ്ട് പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫും, മാഹി സഹകരണ ബേങ്ക് പള്ളൂർ എത്താസിവിൽബിൽഡിങ്ങിൽ ആരംഭിക്കുന്ന ജനസേവനകേന്ദ്രത്തിൻറെ ഉദ്ഘാടനവും, മാഹി ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിച്ചു
മയ്യഴിയിലെ സഹകരണ പ്രസ്ഥാനങ്ങളിൽ പ്രവർത്തന മേഖലയിലും സാമ്പത്തിക നേട്ടത്തിലും മികച്ച പ്രവർത്തനം കാഴ്ച വെച്ച മാഹീ കോ- ഓപ്: കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മാഹീ കോ ഓപ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങളുടെ മാത്യ സൊസൈറ്റിയായ മാഹി കോ ഓപ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിക്ക് ഉള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് 2025, മുഖ്യമന്ത്രി ചടങ്ങിൽ സ്ഥാപനത്തിന്റെ പ്രസിഡന്റ് സജിത്ത് നാരായണന് കൈമാറി.
അന്താരാഷ്ട്ര സഹകരണ വർഷ ആഘോഷ കമ്മിറ്റി ചെയർമാനും, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയുമായ ഇ. വത്സരാജ് അധ്യക്‌ഷത വഹിച്ചു. പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം, കൃഷിമന്ത്രി .തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ രാജവേലു എന്നിവർ വിശിഷ്ടാതിഥികളായി
മാഹി. എം എൽ എ രമേഷ് പറമ്പത്ത് മുഖ്യഭാഷണം നടത്തി. സെക്രട്ടറിമാരായ ജയന്തകുമാർ ഐ.എ.എസ്, , പുതുച്ചേരി കോ ഓപ് രജിസ്ട്രാർ യശ്വന്തയ്യ, മാഹി. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ .ഡി. മോഹൻ കുമാർ സംസാരിച്ചു.
ചിത്രവിവരണം. മുഖ്യമന്ത്രി എൻ രംഗസ്വാമി ഉദ്ഘാടനം ചെയ്യുന്നു.
വില്ലേജ് ഓഫീസിന് മുന്നിൽ
പ്രതിഷേധ ധർണ്ണ നടത്തി
ന്യൂമാഹി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. അഡ്വ.സി.ജി. അരുൺ ഉദ്ഘാടനം ചെയ്തു.
ഭൂനികുതിയില്‍ അമ്പത് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങളെ പിഴിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു അദ്ധ്യക്ഷവഹിച്ച ചടങ്ങിൽ വി.കെ രാജേന്ദ്രൻ, ഷാനു പുന്നോൽ, എൻ.കെ സജീഷ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, സുനിൽകുമാർ കെ, സി.സത്യാനന്ദൻ സംസാരിച്ചു.എം.കെ പവിത്രൻ, ഒ എം എ ഗഫൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.കെ അജിത, എം ഇഖ്ബാൽ, കോർണിഷ് കുഞ്ഞിമൂസ, സി.ടി ശശീന്ദ്രൻ നേതൃത്വം നൽകി.
ചിത്രവിവരണം: അഡ്വ.സി.ജി. അരുൺ ഉദ്ഘാടനം ചെയ്യുന്നു
അനുമോദന സദസ് സംഘടിപ്പിച്ചു
തലശ്ശേരി: യങ്സ്റ്റേഴ്സ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ
മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെൻറ് വിജയത്തിന്റെ ഭാഗമായി സക്സസ് പാർട്ടിയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് അനുമോദനവും സംഘടിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും , ഇന്ത്യൻ എ ടീമിൻ്റെ ഫീൽഡിങ് കോച്ച് മസ്ഹർ മൊയ്തുവും മുഖ്യാതിഥികളായി.
ഹംസ കേളോത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭാംഗം അജേഷ്, ഡോ.മുനീസ് മുഹമ്മദ് അഷ്റഫ്, എ. സി.എം. ഫിജാസ് അഹമ്മദ്, ഹെൻട്രി, എം. ഹാരിസ്, എം.സി.
മനോജ് കുമാർ, അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരവും ട്രഷർ ഹണ്ട് മൽസരവും സംഘടിപ്പിച്ചു. വിജയികൾക്ക് അക്ബർ, സാഹിർ, ഖലിൽ കിടാരൻ എന്നിവർ സമ്മാനങ്ങൾ നൽകി.
കായിക താരങ്ങളായ മുഹമ്മദ്, സി. ഖാലിദ്, നൗഷർ, ബാഡ്മിൻ്റൺ മത്സരവിജയി ഷക്കീർ എന്നിവരെ ആദരിച്ചു.
മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും വികാസ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:.യങ്സ്റ്റേഴ്സ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ
ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെൻറ് വിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
സക്സസ് പാർട്ടി.

വില്ലേജ് ഓഫീസിന് മുന്നിൽ
പ്രതിഷേധ ധർണ്ണ നടത്തി
ന്യൂമാഹി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. അഡ്വ.സി.ജി. അരുൺ ഉദ്ഘാടനം ചെയ്തു.
ഭൂനികുതിയില്‍ അമ്പത് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങളെ പിഴിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡണ്ട് വി.കെ അനീഷ് ബാബു അദ്ധ്യക്ഷവഹിച്ച ചടങ്ങിൽ വി.കെ രാജേന്ദ്രൻ, ഷാനു പുന്നോൽ, എൻ.കെ സജീഷ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, സുനിൽകുമാർ കെ, സി.സത്യാനന്ദൻ സംസാരിച്ചു.എം.കെ പവിത്രൻ, ഒ എം എ ഗഫൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.കെ അജിത, എം ഇഖ്ബാൽ, കോർണിഷ് കുഞ്ഞിമൂസ, സി.ടി ശശീന്ദ്രൻ നേതൃത്വം നൽകി.
ചിത്രവിവരണം: അഡ്വ.സി.ജി. അരുൺ ഉദ്ഘാടനം ചെയ്യുന്നു

അനുമോദന സദസ് സംഘടിപ്പിച്ചു
തലശ്ശേരി: യങ്സ്റ്റേഴ്സ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ
മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെൻറ് വിജയത്തിന്റെ ഭാഗമായി സക്സസ് പാർട്ടിയും വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് അനുമോദനവും സംഘടിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും , ഇന്ത്യൻ എ ടീമിൻ്റെ ഫീൽഡിങ് കോച്ച് മസ്ഹർ മൊയ്തുവും മുഖ്യാതിഥികളായി.
ഹംസ കേളോത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭാംഗം അജേഷ്, ഡോ.മുനീസ് മുഹമ്മദ് അഷ്റഫ്, എ. സി.എം. ഫിജാസ് അഹമ്മദ്, ഹെൻട്രി,എം.ഹാരിസ്,എം.സി.മനോജ്കുമാർ, അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.
ക്വിസ് മത്സരവും ട്രഷർ ഹണ്ട് മൽസരവും സംഘടിപ്പിച്ചു. വിജയികൾക്ക് അക്ബർ, സാഹിർ, ഖലിൽ കിടാരൻ എന്നിവർ സമ്മാനങ്ങൾ നൽകി.
കായിക താരങ്ങളായ മുഹമ്മദ്, സി. ഖാലിദ്, നൗഷർ, ബാഡ്മിൻ്റൺ മത്സരവിജയി ഷക്കീർ എന്നിവരെ ആദരിച്ചു.
മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും വികാസ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:.യങ്സ്റ്റേഴ്സ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ
ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെൻറ് വിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
സക്സസ് പാർട്ടി

കോച്ചസ് ക്ലിനിക്ക് സംഘടിപ്പിച്ചു
തലശ്ശേരി: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് എഫ്13 ഫുട്ബോൾ അക്കാദമി കേരളത്തിലെ കോച്ചുമാർക്ക് കോച്ചസ് ക്ലിനിക്ക് സംഘടിപ്പിച്ചു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഈ മേഖലയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ കൂടുതൽ പ്രൊഫഷണൽ ഫുട്ബോൾ പരിശീലകരെ കണ്ടെത്തുക എന്നതാണ് ഇതിൻറെ പരമപ്രധാന ലക്ഷ്യം. എഫ്13 ഫുട്ബോൾ അക്കാദമി ബാംഗ്ലൂർ എഫ്സിയുമായി
ടൈയ്യപ്പായത്തിനു ശേഷമുള്ള ആദ്യ സംയുക്ത പരിപാടിയാണിത്. ക്ലിനിക്കിൽ പങ്കെടുത്ത മുഴുവൻ കോച്ചുമാർക്കും ജേഴ്സിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വൈകുന്നേരം കതിരൂർ ബാങ്ക് മാരക്കാന ടർഫിൽ കുട്ടികളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു. പരിപാടി ബാംഗ്ലൂർ എഫ് സി യൂത്ത് ഡെവലപ്മെൻറ് തലവൻ ജെയ്സൺ വൈറ്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷതവഹിച്ചു. പ്രശസ്ത ഫുട്ബോൾ താരം സി.കെ വിനീത് ക്ലാസ്സിനു നേതൃത്വം നൽകി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.. റിനോ ആന്റോ , എൻ.വി പ്രദീപ്, അരുൺകുമാർ,പി.സുരേഷ്ബാബു നേതൃത്വം നൽകി.
ചിത്രവിവരണം:ബാംഗ്ലൂർ എഫ് സി യൂത്ത് ഡെവലപ്മെൻറ് തലവൻ ജെയ്സൺ വൈറ്റ് ഉദ്ഘാടനം ചെയ്യുന്നു
ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
തലശ്ശേരി: കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി ഗവ: ബ്രണ്ണൻ ബിഎഡ് കോളേജിലെ സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി 'ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം ഫിബ്രവരി 20 ന് വ്യാഴാഴ്ച്ച രാവിലെ 10:30 ന് കോളേജിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. രജിസ്‌ട്രേഷൻ വിവരങ്ങൾക്ക് ബന്ധപ്പെടുക - 90745537573, 7902644397.
പ്രചരണ ബോർഡും കൊടിയും നശിപ്പിച്ചു
ന്യൂമാഹി : കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ സിപിഐഎം ൻ്റെ നേതൃത്വത്തിൽ ഫിബ്രവരി 25 ന് നടക്കുന്ന കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിൻ്റെയും പ്രചരണ ജാഥയുടെയും ബോർഡും സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഉയർത്തിയ പാർട്ടി പതാകയും പരിമഠത്ത് ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു
സമാധാനം നിലനിൽക്കുന്ന ന്യൂമാഹി പരിമഠംമേഖലയിൽ സമാധാനം തകർക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സാമുഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് സിപിഐ എം ന്യൂമാഹി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ , പി പി രഞ്ചിത്ത്, പി പി അജയകുമാർ എന്നിവർ സംസാരിച്ചു
സത്യഭാമ നിര്യാതനായി.
തലശ്ശേരി:കോഴൂർ പുത്തൻ പുരയിൽ സത്യഭാമ (76) നിര്യാതനായി. ഭർത്താവ്: പരേതനായ പുത്തൻ പുരയിൽ ഗോവിന്ദൻ നായർ (കേരള പൊലീസ് ) മക്കൾ :പി. പി. വേണുഗോപാൽ (പി.എൻ.ബി.കണ്ണൂർ ) രേണുക, രമിള (കണ്ണപുരം )രജിത (പട്ടുവം )
ജാമാതാക്കൾ :പുരുഷോത്തമൻ (റിട്ട :റെയിൽവേ )ഗോപാലൻ, ഗണേശൻ (ചിന്മയ കാസർഗോഡ് ) ശ്രീയ (കടിയങ്ങാട്

ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനും തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനും വിജയം.
തലശ്ശേരി:കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 1 റൺസിന് പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനെ പരാജയപ്പെടുത്തി . ആദ്യം ബാറ്റ് ചെയ്ത കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.പി.വി മിസാബ് 40 റൺസും എം.രാഹുൽ 35 റൺസുമെടുത്തു.പ്രിയദർശിനിയ്ക്ക് വേണ്ടി ദീനദയാൽ 23 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.മറുപടിയായി പ്രിയദർശിനി ക്ലബിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുക്കുവാനേ സാധിച്ചുള്ളു.ടി.ദിലീഷ് 85 റൺസും പി.സി പ്രസൂൺ 38 റൺസുമെടുത്തു.കൊട്ടാരം ബ്രദേഴ്സ് ക്ലബിന് വേണ്ടി എം.രാഹുൽ 20 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.കളിയിലെ കേമനായി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം എം.രാഹുലിനെ തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് കോളയാട് സ്പോർട്സ് അക്കാദമിയെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കോളയാട് സ്പോർട്സ് അക്കാദമി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു.സി.ഫാസിലും സി.എസ് സജീഷും 30 റൺസ് വീതമെടുത്തു.തിരുവങ്ങാടിന് വേണ്ടി എൻ.എ അബിൻ 9 റൺസിന് 3 വിക്കറ്റും പി.അജയ് 22 റൺസിന് 3 വിക്കറ്റും വീഴ്ത്തി.മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.സുബിൻ സുധാകരൻ 45 റൺസും കെ.അനോഘ് 38 റൺസുമെടുത്തു.തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ്ബ് താരം സുബിൻ സുധാകരനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഇന്ന്(വ്യാഴാഴ്ച) രാവിലെ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനേയും ഉച്ചയ്ക്ക് തലശ്ശേരി ഐലൻഡ് ക്രിക്കറ്റ് ക്ലബ് പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനേയും നേരിടും
മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് സെമിയിൽ
മാഹി..മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 8 ന് ആരംഭിച്ച , മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പന്ത്രണ്ടാമത് മത്സരമായ രണ്ടാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ( 4- 1) ന് . KDS കിഴിശ്ശേരിയെ പരാജയപ്പെടുത്തി.
ഇന്നത്തെ വിശിഷ്ടാതിഥികൾ മുൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റേയും സർവ്വീസ്സസ്സിൻ്റെയും ഫുട്ബാൾ കളിക്കാരനും മുൻ സന്തോഷ് ട്രോഫി താരവുമായ സൻജയ്, മുൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ബാൾ ബാഡ്മിൻ്റൺ ദേശീയ കളിക്കാരനും ഫുട്ബാൾ ഗോളിയുമായ കുട്ടൻ എന്ന ഹർഷാദ്.ഇ പി യുമാണ്.
അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ വിനയൻ പുത്തലം, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത്..
ഇന്നത്തെ മത്സരം
മൂന്നാമത് ക്വാർട്ടർ ഫൈനൽ
സൂപ്പർ സ്റ്റുഡിയോ .മലപ്പുറം
Vs
ടൗൺ സ്പോർട്സ് ക്ലബ്ബ് .വളപട്ടണം
അസ്യ ഹജ്ജുമ്മ നിര്യാതയായി.
മാഹി: ഈസ്റ്റ് പള്ളൂർ, മങ്ങാട്ട് ജുമാ മസ്ജിദിന്ന് സമീപം അമ്പിടാട്ടിൽ അസ്യ ഹജ്ജുമ്മ(96) നിര്യാതയായി.
കേരളത്തിലെ പ്രമുഖ പണ്ഡിതൻ ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകൾ. ഭർത്താവ്: പ്രമുഖ പണ്ഡിതൻ മർഹും തളങ്കര സഈദ് മുസ്‌ലിയാർ.
മക്കൾ: റാബിയ(പയ്യോളി), ടിഎസ് അബ്ദുൽ റഹീം.
ജാമാതാവ്: മർഹും അയിനിക്കാട് അബൂബക്കർ മുസ്‌ലിയാർ(മുൻ സമസ്ത മുഷാവറ അംഗം).
ഭർത്തൃ പുത്രന്മാർ: ടിഎസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാർ(തലശ്ശേരി സംയുക്തമഹൽ ഖാസി, സമസ്ത മുശാവറ അംഗം), മർഹും ടിഎസ് അബ്ദുൽ ഖാദർ മൗലവി, മർഹും ടിഎസ് അബൂബക്കർ മുസ്‌ലിയാർ, മർഹും ടിഎസ് അബ്ദുൽ ഹമീദ് മുസ്ലിയാർ.
മയ്യിത്ത് നിസ്കാരം വ്യാഴം രാവിലെ 10 മണിക്ക് മങ്ങാട് ജൂമാ അത്ത് പള്ളിയിൽ. തുടർന്ന്
ഖബറടക്കം ഖുതുബി മസ്ജിദിന് സമീപം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group