
ശ്രീരാമചന്ദ്രൻ അണ്ടല്ലൂരിൽ പുനർജനിച്ചു:ഭക്തമാനസങ്ങൾക്ക് ആത്മനിർവൃതി
:ചാലക്കര പുരുഷു
തലശ്ശേരി: ഉത്തമ പുരുഷൻ ശ്രീരാമചന്ദ്രൻ നിറഞ്ഞാടിയപ്പോൾ അണ്ടല്ലൂർ കാവ് അയോദ്ധ്യയായി.
ശ്രീരാമനും സീതയും ലക്ഷമണനും, ലവകുശൻമാരുമെല്ലാം ദൈവ രൂപങ്ങളായി വിശാലമായ കാവിൻ്റെ അങ്കണമാകെ നിറഞ്ഞു. ബാലി / സുഗ്രീവ യുദ്ധം കാണികളിൽ ആവേശം വിതറി.
ധർമ്മടം പഞ്ചായത്തിലെ ആ ബാലവൃന്ദം ജനങ്ങൾ 'ദൈവത്താറിശ്വരന്റെ വാനരപ്പടയായി മാറുകയായിരുന്നു..
അണ്ടലൂരിൽ മേലേ ക്കാവിലുംതാഴെക്കാവിലുമായാണ് തിറയാട്ടങ്ങൾ കെട്ടിയാടിയത്.

മേലേക്കാവ് അയോധ്യയായപ്പോൾ, താഴെക്കാവ് ലങ്കയായി.. പ്രധാന ദൈവങ്ങളായ ദൈവത്താറിശ്വരൻ ശ്രീരാമചന്ദ്രനായുംഅങ്കക്കാരൻ ലക്ഷ്മണനായും ബപ്പൂരൻ ഹനുമാനായും മുടിയണിഞ്ഞ് താഴെക്കാവെന്ന ലങ്കയിലെത്തി ഘോരയുദ്ധം ചെയ്ത് സീതയെ വീണ്ടെടുക്കുന്നതിലൂടെയാണ് ഒരു ദിവസത്തെ ഉത്സവം പൂർത്തിയാവുന്നത്. കുംഭം ഏഴ് വരെ ഇതേ തെയ്യാട്ടങ്ങൾ തന്നെ ആവർത്തിക്കപ്പെടും.
ഇതര തെയ്യക്കാവുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി രാമായണ കഥയെ ആസ്പദമാക്കിയുള്ള തെയ്യക്കോലങ്ങൾ നിറഞ്ഞാടിയതോടെ
ഒരു നാടാകെ വ്രതമെടുത്ത് അണ്ടല്ലൂർ കാവ് ഉത്സവത്തിന് ഒഴുകിയെത്തുകയാണ്.
ജാതി - മത രാഷ്ട്രീയത്തിനുമപ്പുറം
ആത്മീയതയുടെ സുഗന്ധം ഒരു ദ്വീപാകെ പരക്കുകയാണ്.
ചിത്രവിവരണം: ദൈവത്താറീശ്വരൻ (ശ്രീരാമൻ ) കെട്ടിയാടിയപ്പോൾ

സുനിൽ മാങ്ങാട്ടിടത്തിന് പോപ്പ് എക്സലൻസ് അവാർഡ്
തലശ്ശേരി :സാന്ത്വന പരിപാലന രംഗത്ത് മാതൃകാ പ്രവർത്തനം നടത്തിവരുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സിക്രട്ടറി സുനിൽ മാങ്ങാട്ടിടത്തിനെ മെഡ് പോപ്പ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. മാർച്ച് 22 ന് ശനിയാഴ്ച വൈകിട്ട് തലശ്ശേരി ഹോളോവേ റോഡിലെ ലയൺസ് ക്ലബ്ബ് ഹാളിൽ ചേരുന്ന ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ എം.എൽ.എ. അവാർഡ് സമ്മാനിക്കുമെന്ന് പാലിയേറ്റീവ് മേഖലയിൽ കീഴന്തി മുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡ് പോപ്പുലസ് ഹെൽത്ത് കെയർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തി പത്രവും ഉപഹാരവും പതിനായിരത്തൊന്ന് രൂപയുമാണ്അവാർഡായി നൽകുന്നത്. ചടങ്ങിൽ തലശേരിയിലും പരിസരത്തുമായി മാതൃകാ ചാരിറ്റി പ്രവർത്തനം നടത്തുന്ന ആറ് സെന്ററുകൾക്ക് പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെ കിറ്റുകൾ നൽകും. തലശേരിയിലെ അഞ്ച് മുതിർന്ന ഡോക്ടർമാരെ ആദരിക്കും - മെഡ് പോപ്പുലസ് ഹെൽത്ത് കെയറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മാനേജിംഗ് പാർട്ടണർ എം.പി. ഹരികൃഷ്ണൻ, പി. സുനിൽ , എം. ഹേമചന്ദ്രൻ, ടി. മിലേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിരോധിത
പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന മൂന്നുപേർ പിടിയിൽ
വെസ്റ്റ് ബംഗാൾ സ്വദേശി അക്തർ ജമാൻ പ്രമാണി, ഉത്തർ പ്രദേശ് സ്വദേശി രാധേഷ് ശ്യാം, തലശ്ശേരി കുട്ടിമാക്കൂൽ സ്വദേശി എ രാകേഷ് എന്നിവരാണ് പിടിയിലായത്.
തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നിത്യ മാധവൻ, അനിൽ കുമാർ , ജോഷി മോൻ ഡ്രൈവർ ജീവേഷ് എന്നിവർ പങ്കെടുത്തു.
ചി ത്ര വിവരണം. പിടിക്കപെട്ട ലഹരിവസ്തുക്കൾ

സൗഹൃദ ചായ സൽക്കാരം നവ്യാനുഭവമായി
തലശ്ശേരി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന പൊന്ന്യംപാലം മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ചായ സൽക്കാരം നവ്യാനുഭവമായി. ഇൻസിഗ്നിയ@ 25 ഫിബ്രവരി 15 മുതൽ 18 വരെ പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് പരിസരത്ത് സംഘടിപ്പിക്കുന്നതിനിടയിലാണ് യുവ കൂട്ടായ്മ സൗഹൃദ ചായ സൽക്കാരം നടത്തി മാതൃകയായത്. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മണിലാൽ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കെ അഫ്രീദ് അധ്യക്ഷത വഹിച്ചു. ടി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. വാർഡ് അംഗം കെ സുനിത, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ,
എം എം റയീസ്, ടി ടി അസ്ക്കർ, വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് എ കെ ഷാമിൽ, ട്രഷറർ സി കെ സിനാൻ സംസാരിച്ചു.
ലഹരിക്കെതിരെ
ഡോ. മുഹ്സിൻ ( സൈക്കോളജി) പ്രഭാഷണം, സുബൈർ മാസ്റ്റർ തോട്ടിക്കൽ ആൻ്റ് പാർട്ടിയുടെ ഇസ്ലാമിക കഥാപ്രസംഗം എന്നിവയുണ്ടായി.
ചിത്രവിവരണം:പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മണിലാൽ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

റെയിൽവേ ഗേറ്റിൽ വൻ സുരക്ഷാവീഴ്ച്ച; കുടുംബം സഞ്ചരിച്ച കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
തലശ്ശേരി : കൊടുവള്ളി റയിൽവേ ഗേറ്റിൽ വൻ സുരക്ഷാവീഴ്ച്ച പാനൂർ സ്വദേശിയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്
ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. അണ്ടല്ലൂർ ക്ഷേത്രോത്സവത്തിനായി കാറിൽ പോകുകയായിരുന്നു പാനൂർ മൊകേരി കൂരാറ സ്വദേശി കളരിക്കണ്ടി സജീവനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം
സുഹൃത്തായ അനിലായിരുന്നു കാർ ഓടിച്ചിരുന്നത്. കൊടുവള്ളിയിലെത്തിയപ്പോൾ കണ്ണൂരേക്കുള്ള കോയമ്പത്തൂർ - ഇന്റർസിറ്റി കടന്നുപോകാനായി റയിൽവേ ഗേറ്റ് അടച്ചിരുന്നു. ട്രെയിൻ കടന്നുപോയി ഗേറ്റ് തുറന്നപ്പോൾ വാഹനങ്ങളും യാത്ര തുടർന്നു. പെട്ടന്നാണ് ഗേറ്റ്മാൻ ഓടിവന്ന് മണി മുഴക്കി ഗേറ്റ് താഴ്ത്തിയത്.
മറ്റ് വാഹനങ്ങൾ ധൃതിയിൽ കടന്നുപോയെങ്കിലും സജീവനും, കുടുംബവും സഞ്ചരിച്ച കാർ ട്രാക്കിൽ കുടുങ്ങി. കണ്ടു നിന്നവർ കൂട്ടത്തോടെ നിലവിളിച്ചപ്പോൾ ഗേറ്റ്മാൻ ഗേറ്റ് അൽപ്പമുയർത്തി കാർ കടത്തിവിട്ടു. കാർ മുന്നോട്ടെടുത്ത് സെക്കന്റുകൾക്കകം മാവേലി എക്സ്പ്രസ് കുതിച്ചെത്തുകയും ചെയ്തു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വൻ അപകടം ഒഴിവായത്. ഇപ്പോഴും വിറയൽ മാറിയിട്ടില്ലെന്നും തലനാരിഴക്കാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്നും സജീവൻ പറഞ്ഞു.
ചിത്രവിവരണം: കൊടുവള്ളി റെയിൽവെ ഗേറ്റ്

അന്താരഷ്ട്ര സഹകരണ വാർഷം : സംസ്ഥാന തല ഉദ്ഘാടനം 19 ന് മാഹിയിൽ
മാഹി: അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി പുതുച്ചേരി സംസ്ഥാനതല അന്താരാഷ്ട്ര സഹകരണ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം സഹകരണ ഗ്രാമപദവി നേടിയ മാഹിയിൽ വെച്ച് 19 ന് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി നിർവ്വഹിക്കും. ഫിബ്രവരി 19 ന് കാലത്ത് 10.30 ന് മാഹി കോ. ഓപ്പറേറ്റീവ് കോളേജിലെ പുതിയ അക്കാദമിക്ക് ബ്ലോക്കിൻ്റെ ഉദ്ഘാടനവും പുതുതായി നിർമ്മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മാഹി കോ. ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് സൊസൈറ്റിയുടെ രണ്ട് പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫും ,മാഹി സഹകരണ ബേങ്ക് പള്ളൂർ എത്താസിവിൽ ബിൽഡിങ്ങിൽ ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും . സഹകരണ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മാഹി ഈ വത്സരാജ്' സിൽവർ ജൂബിലി ഹാളിൽ മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിക്കും.
മയ്യഴിയിലെ സഹകരണ മേഖലയിൽ മികച്ച പ്രവർത്തനത്തിന് മാഹി കോ ഓപ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജിക്ക് ലഭിച്ച ബെസ്റ്റ് പെർഫോമൻസ് അവാർഡ്ദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കുമെന്ന്
അന്താരാഷ്ട്ര സഹകരണ വർഷ ആഘോഷ കമ്മിറ്റി ചെയർമാനും,മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രിയും, സഹകരണ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഇ.വത്സരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു പുതുച്ചേരി നിയമസഭാ സ്പീക്കർ ആർ.ശെൽവം, കൃഷിമന്ത്രി തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി.രാജവേലു എന്നിവർ വിശിഷ്ടാതിഥികളായെത്തും. രമേഷ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും. സെക്രട്ടറിമാരായ ജയന്ത കുമാർ ഐ.എ എസ്, നെടുഞ്ചഴിയൻ ഐ.എ.എസ്, പുതുച്ചേരി സഹകരണ രജിസ്ട്രാർ യശ്വന്തയ്യ, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ എന്നിവർ സംബന്ധിക്കുമെന്ന്
വാർത്ത സമ്മേളനത്തിൽ രമേശ് പറമ്പത്ത് എം. എൽ. എ, ആർ. കങ്കേയൻ, സജിത്ത് നാരായണൻ, രവീന്ദ്രൻ എന്നിവർ അറിയിച്ചു.
ശിവരാത്രി ലോഷയാത്ര 26 ന്
മാഹി.. മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കോയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഫിബ്രവരി 26 ന് ചെമ്പ്ര നിവാസികളുടെ വർണ്ണാഭമായ ഘോഷയാത്ര ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടും
ഫ്ലവർ ഷോ: പള്ളൂരിൽ 19 മുതൽ 23 വരെ
മാഹി : മയ്യഴിയുടെ ഗ്രാമ്യ മണ്ണായ പള്ളൂരിൽ വസന്തോത്സവത്തെ വരവേറ്റ്,കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് പുഷ്‌പ-ഫല സസ്യ പ്രദർശനം ഫെബ്രുവരി 19 മുതൽ 23 വരെ പള്ളൂർവി.എൻ.പി. ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ഈ ഫ്ലവർ ഷോയുടെ ഉദ്ഘാടനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി നിർവഹിക്കും. ഫെബ്രുവരി 19 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പുതുച്ചേരി സ്‌പീക്കർ ആർ. സെൽവം. അധ്യക്ഷത വഹിക്കും. കൃഷിമന്ത്രി തേനി ജയകുമാർ പ്രത്യേകഭാഷണം നടത്തും. പുതുച്ചേരി കൃഷി കർഷക ക്ഷേമവകുപ്പ് ഡയറക്ടർ എസ്. വസന്തകുമാർ, പുതുച്ചേരി കൃഷി സെക്രട്ടറി നെടുഞ്ചേഴിയൻ ; മാഹി എം.എൽ എ രമേശ് പറമ്പത്ത്, പുതുച്ചേരി ഡെപ്യൂട്ടി സ്‌പിക്കർ പി. രാജവേലു സംസാരിക്കും
ഫ്ലവർഷോയോടാനുബന്ധിച്ച് കർഷകർക്കായി മികച്ച പച്ചക്കറി തോട്ടം തേങ്ങിൻതോപ്പ്, വാഴത്തോട്ടം, മട്ടുപ്പാവ് കൃഷി, ഉദ്യാനം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
അഞ്ചു ദിവസങ്ങളിലായി നടത്തുന്ന പ്രദർശനം രാവിലെ 9മണി മുതൽ രാത്രി 9മണി വരെ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
20 ന് രാവിലെ 11 മണിക്ക് മഹിളകൾക്കായി പാചക മത്സരം നടത്തുന്നു. പുഷ്പരാജ, പുഷ്പറാണി മത്സരവുമുണ്ടായിരിക്കും.
എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രദർശനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സംരഭകർ എന്നിവരുടെ 40 ഓളം പ്രദർശന/ വില്പന സ്റ്റാളുകളുമുണ്ടായിരിക്കും. പ്രദർശനത്തിന്റെ അവസാന ദിവസമായ 23-ാം തീയതി പ്രദർശന വസ്‌തുക്കളുടെ വിൽപ്പന ഉണ്ടായിരിക്കുന്നതാണ്. രമേശ് പറമ്പത്ത് എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, കൃഷി ഓഫീസർമാരായ ഫ്ലോസി മാനുവൽ, കെ.റോഷ് വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു

തണ്ട്യന്റവിട നാരായണി നിര്യാതയായി
ന്യൂമാഹി.. പെരിങ്ങാടി
മങ്ങാട് വേലായുധൻ മൊട്ടയിൽ തണ്ട്യന്റവിട നാരായണി (83)നിര്യാതയായി
ഭർത്താവ്: :പരേതനായ ആർ കെ കണാരൻ. മക്കൾ : മുരളി (ചെന്നൈ), റീത്ത, റീന, അമർജിഷ് . സഹോദരങ്ങൾ : ടി കുമാരൻ, ലീല പരേതരായ ഗോവിന്ദൻ, ജാനു, അനന്തൻ, ബാലൻ.

ജയരാജൻ നിര്യാതനായി.
തലശ്ശേരി: കോടിയേരി കൊപ്പരക്കളത്തെ കെ ജയരാജൻ (62) നിര്യാതനായി. പെരുന്താറ്റിൽ സ്വദേശിയാണ്. മുംബെയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: പി.കെ. റീന മകൾ അഞ്ചു മരുമകൻ അഷിതോഷ് മുംബെ
ന്യൂമാഹിയിൽ 1.15 കോടിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി
ന്യൂമാഹി: സംസ്ഥാന സർക്കാരിൻ്റെ തദ്ദേശ റോഡ് പുന:രുദ്ധാരണ പദ്ധതിയിൽ ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ 1.15 കോടിയുടെ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചു. അൽഫാസ് കുഞ്ഞിത്തയ്യിൽ റോഡിന് 20 ലക്ഷവും കല്ലായി അങ്ങാടി പെരുമുണ്ടേരി റോഡിന് 20 ലക്ഷവും പുന്നോൽ റെയിൽവെ ഗെയിറ്റ് ന്യൂമാഹി പഞ്ചായത്ത് വ്യവസായ യൂണിറ്റ് റോഡിന് 20 ലക്ഷവും വേലായുധൻ മൊട്ട പ്പള്ളിപ്രം സ്കൂൾ റോഡിന് 20 ലക്ഷവും മണിയൂർ താഴെ വയൽ റോഡിന് 20 ലക്ഷവും ചാമയിൽ ഭാഗം റോഡിന് 15 ലക്ഷവുമാണ് അനുവദിച്ചത്.

കെ കെ ലക്ഷ്മി അമ്മ നിര്യാതയായി
മാഹി: ചൂടിക്കോട്ട. സരോജ് ഭവനിൽ
കെ കെ ലക്ഷ്മി അമ്മ (90) നിര്യാതയായി
ഭർത്താവ്: പരേതയായ. എസ് സാത്തു നായർ (മലേഷ്യ). മക്കൾ:. സരോജ, പ്രേമ, ബാലൻ (മലേഷ്യ) ഉമ (സിംഗപ്പൂർ ) പരേതനായ സജീവൻ മരുമക്കൾ: ബാൽജി (സിംഗപ്പൂർ ) പരേതനായ ഡോക്ടർ പ്രഭാകരൻ പരേതനായ ജില്ലാജഡ്ജ് എൻ കെ വിജയൻ പുഷ്പ സഹോദരങ്ങൾ: അമ്മാളു അമ്മ, പരേതയായ കേളുനായർ , പൈതൽ നായർ , കുഞ്ഞി ചാത്തു നായർ. രാഘവൻ നായർ. നാരായണി അമ്മ സംസ്കാരം ബുധനാഴ്ച കാലത്ത് പത്തു മണിക്ക് വീട്ടു വളപ്പിൽ

ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വാർഷികം
പുന്നോൽ: പുന്നോൽ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ പുന്നോൽ മുപ്പത്തി രണ്ടാമത് വാർഷികാഘോഷം തണൽ ഫൗണ്ടേഷൻ ഗ്രൗണ്ടിൽ ഐഡിയൽ എഡ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ പി എം അബ്ദുന്നാസിർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് സെക്രട്ടറി സി പി അശ്റഫ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കറും പിന്നണി ഗായകനുമായ മുസ്തഫ മാസ്റ്റർ മുഖ്യാതിഥി ആയി. സ്കൂൾ പ്രിൻസിപ്പൽ വി ശ്രീജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പി വി ഹംസ, പി അബ്ദുൽ സത്താർ മാസ്റ്റർ, ഇ കെ യൂസുഫ് , നഹാസ് കേളോത്ത്, എം അബൂട്ടി, എ പി അർഷാദ്, ഹനീഫ ടി ,പി.ടിഎ. പ്രസിഡൻ്റ് റസീന ഹസീബ്, ജസ്‌ലീനഎം ബി, സമീഹ കെ പി എന്നിവരും പ്രോഫിഷ്യൻസി അവാർഡുകൾ മുസ്തഫ മാസ്റ്റർ, പി എം അബ്ദുന്നാസിർ എന്നിവരും വിതരണം ചെയ്തു. ട്രസ്റ്റ് മെമ്പർ കെ പി ഫിർദൗസ് സ്വാഗതം പറഞ്ഞു കലാപരിപാടികൾ അരങ്ങേറി. സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ
റംസീന, തഹ്‌സിന, വിജി, നിമിഷ, ശാനിദ, ശോഭ പരിപാടികൾക്ക് നേതൃത്വം നൽകി.രാഖി ടീച്ചർ സ്റ്റേജ് നിയന്ത്രിച്ചു.
ചിത്രവിവരണം: എം.മുസ്തഫ മാസ്റ്റർ മുഖ്യഭാഷണം നടത്തുന്നു

ഉറൂസ് സമാപിച്ചു
തലശ്ശേരി :അഞ്ച് ദിവസമായി നടക്കുന്ന പാറപ്രം വലിയുള്ളാഹി മഖാം ഉറൂസ് വെെവിധ്യമായ പരിപാടികളോടെ സമാപിച്ചു.
ഫെബ്രുവരി പതിമൂന്നിന് പുതുക്കിപണിത ജുമാ മസ്ജിദിന്റെ ഉദ്ഘാടനം കാന്തപുരം അബൂബക്കർ മുസ്ല്യാർനടത്തിയതോടെയാണ് ഉറൂസ് പരിപാടി ആരംഭിച്ചത്. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, മഹല്ല് ഖാളി കാടാച്ചിറ അബ്ദുൽ റഹ്മാൻ മുസ്ല്യാർ, ഡോക്ടർ എ പി അബ്ദുൽഹക്കീം അസ്ഹരി കാന്തപുരം സംബന്ധിച്ചു. തുടർന്ന് നടന്ന സ്വലാത്ത് മജ്‌ലിസിൽ സയ്യിദ് ഷാഫി ബാഅലവി മദീന മുനവ്വറ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, കെ പി അബൂബക്കർ മുസ്ല്യാർ പട്ടുവം, മഹല്ല് ഖതീബ് സൈനുദ്ദീൻ കോയ തങ്ങൾ കാമിൽ സഖാഫി, സംബന്ധിച്ചു. വെള്ളിയാഴ്ച്ച മുഹമ്മദ് അനസ് അമാനി പുഷ്‌പഗിരി, സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ എന്നിവരുടെ നേതൃതത്തിൽ ബുർദ മജ്‌ലിസും ശനിയാഴ്ച ഹംസ മിസ്ബാഹി ഓട്ടപ്പടവിന്റെ പ്രഭാഷണവും രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ശബീർ എടയന്നൂരിന്റെ ആരോഗ്യ ബോധവൽകരണ ക്ലാസും ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രഭാഷണവും നടന്നു. സമാപന ദിവസമായ ഇന്നലെ കാലത്ത് മഖാം സിയാറത്തിന് മഹല്ല് ഖതീബ് സൈനുദ്ദീൻ കോയ തങ്ങൾ നേതൃത്വം നൽകി. മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
നാദാപുരം എ എസ് ഐ രംഗീഷ് കടവത്തിന്റെ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും നടന്നു.
സമാപന ദുആ മജ്ലിസിന് രാമന്തളി യാസീൻ തങ്ങൾ നേതൃത്വം നൽകി.
ഉച്ചക്ക് നടന്ന ഭക്ഷണ വിതരണത്തോടെ ഉറൂസ് പരിപാടി സമാപിച്ചു.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം
തലശ്ശേരി:പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഹയർ സെക്കൻഡറി അനധ്യാപക തസ്തികൾ അനുവദിക്കണമെന്നും എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീയൽ സ്റ്റാഫ് അസോസിയേഷൻ റവന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു നഗരസഭാധ്യക്ഷൻ എൻ ഷാജിത്ത് മുഖ്യാതിഥിയായി ജില്ലാ പ്രസിഡണ്ട് എ കെ ഷിജു അധ്യക്ഷനായി സംസ്ഥാന ഖജാൻജി എൻ സി ടി ഗോപീ ക്ഷണൻ, ജില്ലാ സെക്രട്ടറി വി സന്തോഷ്,എ രജേഷ് കുമാർ , ജിതേന്ദ്രൻ കുന്നോത്ത്, വി ജയേഷ്,ഇ എം ഹരി, ജി പി പ്രശോഭ് കൃഷ്ണൻ , വി പി മുന്നാസ് ,സൺ ഷൈൻ, ടി കെ സുമിത , തുടങ്ങിയവർ സംസാരിച്ചു വിദ്യാഭ്യാസ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു യാത്രയയപ്പ് സമ്മേളനം പെൻഷൻ ഫോറം സംസ്ഥാന സെക്രട്ടറി ഡി ഹരികുമാർ ഉദ്ഘാടനം ചെയ്തു ഭാരവാഹികൾ: സന്തോഷ് വികരിയാട് (പ്രസിഡണ്ട് ) ദേവീദാസ് (സെക്രട്ടറി)

മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു
മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ
മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പത്താമത് മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ( 5 - 2) ന് സോക്കർ ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി.
ഇന്നത്തെ വിശിഷ്ടാതിഥികൾ UAE ലെ ഫ്രഞ്ച് അദ്ധ്യാപികയും കലാകാരിയുമായ റജുള ചാരോത്ത്, എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സി.കെ.രാജലക്ഷ്മി എന്നിവരാണ്.
ഇന്നത്തെ മത്സരം
KFC കാളിക്കാവ്
Vs
ടൗൺ സ്പോർട്സ് ക്ലബ്ബ് ,വളപട്ടണം .

മാധവൻ മേസ്ത്രി നിര്യാതനായി.
തലശ്ശേരി:കോടിയേരിയിലെ കൊപ്പരക്കളം കുനിയിൽ വയലോമ്പ്രാൻ മാധവൻ മേസ്ത്രി (80) നിര്യാതനായി. കെട്ടിട നിർമമാണ രംഗത്തെ മേസ്ത്രയും അറിയപ്പെടുന്ന തച്ചുശാസ്ത്ര വിദഗ്ദനുമായിരുന്നു .കോപ്പാലം തളയാറമ്മൻ്റെവിടെ ശ്രി മുത്തപ്പൻ ക്ഷേത്രം കാരണവരും പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: ഗൗരി
മക്കൾ: മഹേന്ദ്രഗിരി . മനേഷ് , രേഷ്മ. പരേതരായ മനോജ് ഗിരി, ജീജാ മണി :
സഹോദരി: രോഹിണി
ശവസംസ്ക്കാരം ചൊവ്വാഴ്ച. രാവിലെ 11 മണിക്ക് വീട്ട് വളപ്പി



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group