
മെഗാ കാഴ്ച - കേൾവി
പരിശോധനാ കേമ്പ് സംഘടിപ്പിച്ചു
മാഹി: മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഗാ കാഴ്ച - കേൾവി പരിശോധനാ കേമ്പ് മാഹി പൊലീസ് സൂപ്രണ്ട് ജി. ശരവണൻ
ഉദ്ഘാടനം ചെയ്തു.
മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.. ഇ.കെ.മുഹമ്മദലി, ഡോ: ദീപക് രാജ്,ചാലക്കര പുരുഷു,,ടി.കെ.വസിം, സി.എ.അബൂബക്കർ , ബഷീർ . നിഷാദ്, ഇഫ്തിയാസ്, ഖാലിദ് കണ്ടോത്ത് സംസാരിച്ചു.
ചടങ്ങിൽ വെച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എ.വി. യൂസഫിന് പൊലീസ് സൂപ്രണ്ട് ശരവണൻ ഉപഹാരം നൽകിആദരിച്ചു.
എ.വി. അൻസാർ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: മെഗാ കാഴ്ച - കേൾവി പരിശോധനാ കേമ്പ് പൊലീസ് സൂപ്രണ്ട് ജി.ശരവണൻ ഉദ്ഘാടനം ചെയ്യുന്നു.

പ്രൈമറി സ്കൂളുകളിൽ കായിക
പരിശീലനം നിർബന്ധമാക്കണം:
മസ്ഹർ മൊയ്തു
തലശ്ശേരി: കുട്ടിക്കാലം മുതൽ കായിക വിനോദങ്ങളിൽ എർപ്പെടുന്നതും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതും കുട്ടികളിലെ കായിക അഭിരുചി മനസിലാക്കാനും അതിലൂടെ ഭാവിയിലെ കായിക പ്രതിഭകളെ വളർത്തിയെടുക്കാനും സാധിക്കുമെന്നും, കൂടാതെ അതിലൂടെ കുട്ടികളിലെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുമെന്നും, അതിനാൽ പ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ് പരിശീലകൻ മസ്ഹർ മൊയ്തു അഭിപ്രായപ്പെട്ടു.
പള്ളൂർ നോർത്ത് ഗവണ്മെന്റ് എൽ.പി. സ്കൂളിലെ വാർഷിക കായിക മേള 'നോർത്ത് ഒളിമ്പിക്സ്' തലശ്ശേരി വി. ആർ കൃഷ്ണയ്യർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ എന്ന വിവേകാനന്ദ സന്ദേശവും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ച ശേഷം
സ്കൂൾ ലീഡർ ദുൽകിഫിൽ ബിൻ ഷെജീറിനൊപ്പം മസ്ഹർ മൊയ്തു കായിക ദീപം തെളിയിച്ചു.
പ്രധാനാധ്യാധിപിക റീന ചാത്തമ്പള്ളി അധ്യക്ഷത വഹിച്ചു.
പിന്നണി ഗായകൻ എം മുസ്തഫ മാസ്റ്റർ സംസാരിച്ചു
രക്ഷാകർതൃ സമിതി പ്രസിഡണ്ട് സി. സജീന്ദ്രൻ സ്വാഗതം പറഞ്ഞു.
പി. ടി മുഹസീന നന്ദി പറഞ്ഞു
നോർത്ത് ഒളിമ്പിക്സ് -കായികളേയിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ആദം അദാൻ , റിതിമ പി എന്നിവരും സബ് ജൂനിയർ എൽ.പി വിഭാഗത്തിൽ മുഹമ്മദ് ലാമിഹ്, സെയവാ ജാബിദ് എന്നിവരും ജൂനിയർ എൽ പി വിഭാഗത്തിൽ കാർത്തിക് ദേവ്, നർവ സുജീഷ് എന്നിവരും സീനിയർ എൽ പി വിഭാഗത്തിൽ മുഹമ്മദ് നുഹ്മാൻ, ഗീതി കൃഷ്ണ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
നൂറ്റിപ്പതിനഞ്ച് പോയിന്റ് നേടി റെഡ്ടൈഗേർസ്ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി.
ചിത്ര വിവരണം:ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ് പരിശീലകൻ മസ്ഹർ മൊയ്തു ഉദ്ഘാടനം ചെയ്യുന്നു

ചാലക്കര പുരുഷുവിനും
ധനുഷ് കീഴന്തൂരിനും ആദരം
മാഹി.. ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിനും, ബോഡി ബിൽഡിങ്ങ് മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ ധനുഷ് കീഴന്തൂരിനും ചാലക്കര റസിഡന്റ്സ് വെൽഫേർ അസോസിയേഷൻ ആദരവ് നൽകി.

ചാലക്കര ശ്രീനാരായണമഠം ഹാളിൽ പ്രസിഡണ്ട്പ്രസന്ന സോമൻ
അദ്ധ്യക്ഷത വഹിച്ചുശ്യാം സുന്ദർ,വി. ശ്രീധരൻ മാസ്റ്റർ, ടി.പി.സുധീഷ് , സെൽവി , സോമൻ ആനന്ദ്, സംസാരിച്ചു.
അനുപമ സഹദേവൻ സ്വാഗതവും ഗീത അച്ചമ്പത്ത് നന്ദിയും പറഞ്ഞു
ചിത്രവിവരണം: ചാലക്കര പുരുഷു മറുഭാഷണം നടത്തുന്നു

ഒ ചന്തുമേനോൻ സ്കൂൾ
166ാം വാർഷികാഘോഷം
തലശ്ശേരി:ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ: യൂപി സ്കൂളിൻ്റെ 166ാം വാർഷികാഘോഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു . സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം അഡിഷണൽ സബ്ബ് ജഡ്ജ്എം.ശ്രുതി നൽകി .
എൽ.പി.വിഭാഗത്തിലെ മികച്ച വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ് നഗരസഭാ കൗൺസിലറും എസ്.എം സി ചെയർമാനുമായ എം.എ സുധിഷുംയു.പി. വിഭാഗത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് തലശ്ശേരി സൗത്ത് എ.ഇ.ഒ. ഇ.പി. സുജാതയും നൽകി.
ഈ അധ്യയന വർഷത്തെ എൽ.പി.യു.പി. വിഭാഗത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അശോകൾ നൽകി.
ഫ്ലോസി മിനി ടീച്ചറുടെ പേരിൽ ഏർപ്പെടുത്തിയ എൽ.പി.വിഭാഗം സാഹിത്യ പുരസ്ക്കാരം പ്രസാദൻ മാസ്റ്ററും യു.പി. വിഭാഗം സാഹിത്യ പുരസ്ക്കാരം ലിനറ്റ് പിറ്ററും നൽകി.
തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ അനിൽകുമാർ , പി
എം പങ്കജാക്ഷൻ മാസ്റ്റർ , ജയരാജൻ മാസ്റ്റർ , സുഭാഷിണി ടീച്ചർ , മിനി ടീച്ചർ , സ്കൂൾ പ്രധാനമന്ത്രി കുമാരി ജിയ മരിയ നോവിൽ പങ്കെടുത്തു . സ്കൂൾ വാർഷിക റിപ്പോർട്ട് വിജിഷ ടീച്ചർ അവതരിച്ചിച്ചു .
പി.ടി.എ. പ്രസിഡണ്ട് പി.സി. നിഷാന്ത് സ്വാഗതവും, അൻസാർ മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമായ കലാ പരിപാടികൾ അരങ്ങേറി.
ചിത്ര വിവരണം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

ശ്രീധരൻ നിര്യാതനായി
ന്യൂമാഹി: കുറിച്ചിയിൽ മാതൃക - ബീച്ച് റോഡിൽ തീർഥത്തിൽ താഴെപ്പുരയിൽ ശ്രീധരൻ (67) നിര്യാതനായി. കുറിച്ചിയിൽ പോസ്റ്റോഫീസിന് സമീപം തയ്യൽക്കട നടത്തുകയാണ്.
ഭാര്യ: ശ്രീലത (ചാലക്കര).
മക്കൾ: അതുൽ (പോളി ലാബ്, തലശ്ശേരി), അബിന (അക്കൗണ്ടൻ്റ്).
സഹോദരങ്ങൾ: സാവിത്രി, സുഗത, സവിത, സുരേന്ദ്രൻ (എക്സ് ഗൾഫ്), പരേതനായ കരുണൻ, നാരായണൻ.
സംസ്കാരം: തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ.

ചിരികളിയുമായിശാസ്ത്രംപറഞ്ഞ്
യുറീക്കവിജ്ഞാനോൽസവം
തലശ്ശേരി :കേരളശാസ്ത്രസാഹിത്യപരിഷത്തിൻ്റെ വിജ്ഞാനോൽസവം ചിരികളിയുമായി ശാസ്ത്രം പറഞ്ഞ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.കെ.മണിലാൽ ഉൽഘാടനം ചെയ്തു.കെ.ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽടി.സി.ദിലീപൻ മഞ്ഞുരുക്കൽ നടത്തി.ജ്യോതിടീച്ചർ ആശംസ പ്രസംഗം നടത്തിദൃശ്യ സി.കെ.സ്വാഗതവും നിഷ മത്തത്ത് നന്ദിയുംപറഞ്ഞു.വിജ്ഞാനോൽസവത്തിന് പി.സുവർണ്ണൻ,സി.പി.
മഞ്ജു നേതൃത്വം നൽകി
ചിത്രവിവരണം: കെ.കെ. മണിലാൽ ഉദ്ഘാടനം ചെയ്യന്നു

സ്ത്രീ പദവി പഠനറിപ്പോർട്ട് പ്രകാശനം ചെയ്തു
തലശ്ശേരി: മുൻസിപ്പാലിറ്റി വാർഷിക പദ്ധതി ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ത്രീ പദവി പഠനറിപ്പോർട്ട് പ്രകാശനം ചെയ്തു.. തലശ്ശേരി മുൻസിപ്പാലിറ്റിയിൽ വെച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സി അബ്‌ദുൾ ഖിലാബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി തലശ്ശേരി നഗരസഭാ അധ്യക്ഷ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു..ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത. മുഖ്യ അതിഥിയായിരുന്നു..പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ സംസാരിച്ചു.. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആയിഷ സുഹ റിപ്പോർട്ട് അവതരിപ്പിച്ചു..
ചിത്രവിവരണം..സ്ത്രീ പദവി പഠനറിപ്പോർട്ട് നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ പ്രകാശനം ചെയ്യുന്നു.

ഹരീന്ദ്രൻ വായനശാല 26 ാം വാർഷികം ആഘോഷിക്കുന്നു
മാഹി: തയ്യിൽ ഹരീന്ദ്രൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ഇരുപത്തിയാറാം വാർഷിക ആഘോഷ സംഘാടകസമിതി രൂപികരിച്ചു.
റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.
101 അംഗ സംഘാടകസമിതി രൂപീകരിച്ചു. മെയ് ആദ്യ വാരത്തിൽ വിപുലമായ പരിപാടികളോടെ വാർഷികം ആഘോഷിക്കും.
സംഘാടകസമിതി ചെയർമാനായി വി ജയബാലുവിനെയും
കൺവീനറായി പി പി വിജേഷിനെയും തിരഞ്ഞെടുത്തു
,കെ.പി. നൗഷാദ്, വി.പി.ശ്രീകാന്ത് , കെ.വി.രാജേഷ് ,സി.ടി. വിജീഷ്, കെ. പി.രാജേഷ്,സി.പി. സജീർ സംസാരിച്ചു
ചിത്രവിവരണം: കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു

മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ തയ്യിൽ വാരിയേർസ് ഉഷFC .മാഹി സെമിയിൽ
മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 ന് ആരംഭിച്ച , മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഒൻപതാമത് മത്സരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ തയ്യിൽ വാരിയേർസ് ഉഷ FC മാഹി ( 3 - 1) ന് ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തി.
വിശിഷ്ടാതിഥികളായി കേരളാ സ്റ്റേറ്റ് റബ്കോ ചെയർമാൻ കാരായി രാജൻ, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ സംബന്ധിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബും നെഹറു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച കായിക മേളയിൽ വിജയികൾക്കുള്ള സമ്മാനദാനം മൈതാനത്തുവച്ച് കാരായി രാജൻ നിർവ്വഹിച്ചു.
ഇന്നത്തെ മത്സരം
സൂപ്പർ സ്റ്റുഡിയോ .മലപ്പുറം
Vs
സോക്കർ .ഷൊർണ്ണൂർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group