വസൂരിമാല തമ്പുരാട്ടിക്കൊപ്പം കാണികളും ഇളകിയാടി

വസൂരിമാല തമ്പുരാട്ടിക്കൊപ്പം കാണികളും ഇളകിയാടി
വസൂരിമാല തമ്പുരാട്ടിക്കൊപ്പം കാണികളും ഇളകിയാടി
Share  
2025 Feb 15, 11:16 PM
dog

വസൂരിമാല തമ്പുരാട്ടിക്കൊപ്പം

കാണികളും ഇളകിയാടി


മാഹി: പെരുമ്പറ കൊട്ടിയ നിരവധി ചെണ്ടകളിൽ നിന്നുള്ള താളങ്ങൾക്കൊത്ത് .ചടുല നടനം കൊണ്ടും, രൗദ്രഭാവം കൊണ്ടും, അനേകരെ ആനന്ദ നിർവൃതിയിലാഴ്ത്തിയ വസൂരിമാല തമ്പുരാട്ടി, കീഴന്തുർ ക്ഷേത്ര തിറയുത്സവത്തിലെ ആകർഷക കേന്ദ്രമായി. ദ്രുതതാളങ്ങൾക്കൊത്ത്തെയ്യത്തിന്റെ ഇരു ഭാഗങ്ങളിലും നിന്ന് ഒട്ടേറെ ആൺകുട്ടികളും, പെൺകുട്ടികളും എല്ലാം മറന്ന് നൃത്തച്ചുവടുകൾ വെച്ചു. മൂന്ന് വസൂരി മാല തെയ്യങ്ങൾക്കൊപ്പം ക്ഷേത്ര പറമ്പാകെ ഇളകിയാടുന്ന പ്രതീതിയായിരുന്നു.

ഗുളികൻ,ഘണ്ടകർണ്ണൻ, കുട്ടിച്ചാത്തൻ, കാരണവർ, നാഗഭഗവതി, എന്നി തെയ്യങ്ങളും കെട്ടിയാടി. രാത്രി ഗുരുതിയോടെ തിറ മഹോത്സവം സമാപിച്ചു.


ചിത്ര വിവരണം: വസൂരിമാല തെയ്യം

asdfg

വസൂരിമാല തമ്പുരാട്ടിക്കൊപ്പം

കാണികളും ഇളകിയാടി


whatsapp-image-2025-02-15-at-20.46.11_4d2f4f3e

115-ാമത് വാർഷികം ആഘോഷിച്ചു


തലശേരി : കോപ്സ് ഓഫ് സിഗ്നൽസ് 115-ാമത് വാർഷികം ആഘോഷിച്ചു. തലശ്ശേരി സിഗ്നൽസ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പാരിസ് പ്രസിഡൻസിയിലാണ് വാർഷികാ ഘോഷം നടന്നത്. തലശേരി ബസ് സ്റ്റാന്റിലെ അമർ ജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. 

 അമർ ജവാൻ യുദ്ധ സ്മാരക കമ്മിറ്റി കൺവീനറും വിമുക്ത ഭടനും ഹെൽത്ത്‌ ഇൻസ്‌പെക്ടറുമായ അനിൽ കുമാർ വിലങ്ങലിനെയും, നഗരസഭാ ശുചീകരണ തൊഴിലാളികളായ കെ. ഉമേഷൻ, പി.പ്രമോദ്, സി.നാസിത, പി.സുമിത്ര, കെ.മിനി എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

 കേണൽ ബി.കെ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എക്സ് സർവീസ് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.  അനിൽ വിലങ്ങിൽ, സെന്റ് പോൾസ് ബേ മാൾട്ടയിൽ നടന്ന ജൂനിയർ പവർലിഫ്റ്റിഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ അഷിക സന്തോഷ്, തിരുവനന്തപുരത്ത് 2024ൽ നടന്ന കലാപൂരത്തിൽ നാദസ്വരത്തിലും സംഘഗാനത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയ ദർശന രതീഷിനെ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കോപ്സ് ഓഫ് സിഗ്നൽസ് പ്രസിഡണ്ട് കെ.എസ് ജയപ്രകാശ് അധ്യക്ഷനായി. സെക്രട്ടറി എ.കെ രാമകൃഷ്ണൻ സ്വാഗതവും , എം ശശീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിനോദ കായിക മത്സരങ്ങളും കലാപരിപാടികളും സുജിത്ത് നന്മ നയിച്ച ഗാനമേളയും നടന്നു.. സമ്മാന ദാനത്തിന് ശേഷം 'ബഡാഖാന' യോടെ വാർഷികാഘോഷപരിപാടി സമാപിച്ചു.



ചിത്രവിവരണം: കോപ്സ് ഓഫ് സിഗ്നൽസ് 115-ാമത് വാർഷിക ആഘോഷത്തിൽ പങ്കെടുത്തവർ


asdfgh

ഗ്രൂപ്പ് ചിത്ര പ്രദർശനത്തിൻ്റെ സമാപനം


മൾട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറം കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ചിത്ര പ്രദർശനത്തിൻ്റെ സമാപനം കുറിച്ച് പി. ജയചന്ദ്രൻ അനുസ്മരണത്തിൽ ആർട്ടുമാരും . ഗായകരുമായ എ സത്യനാഥും ശ്രീജയും പാടുന്നു. നന്ദൻ ജയചന്ദ്രൻ അനുസ്മരണം നടത്തി


whatsapp-image-2025-02-15-at-20.47.24_e2e27881

പുൽവാമ ദിനത്തിൽ

പുഷ്പാർച്ചന നടത്തി


ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കിഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരസൈനികരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി .പുഷ്പാർച്ചനയിൽ സ്‌കൗട്ട് ,ഗൈഡ് ,ജെ ആർ സി കേഡറ്റുകളെയും പങ്കാളികൾ ആയി .ഉൾപുൽവാമ ഭീകരാക്രമണത്തിന്റെ ദൃശ്യാവിഷ്കരണവും നടത്തി .

സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി ,മാനേജ്‌മെന്റ് പ്രതിനിധി മനോജ് കുമാർ ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സ്മിത എൻ ,എൻ സി സി ഓഫീസർ ടി .പി .രാവിദ് ,പരേഡ് ഇൻസ്‌ട്രകറ്റർ സുനിൽ കുമാർ ,സ്റ്റാഫ്സെക്രട്ടറി ടി .പി .ഗിരീഷ്‌ കുമാർ ,എസ് ആർ ജി കൺവീനർ രജീഷ് പി .എം സ്കൗട്ട് മാസ്റ്റർ അനിൽ കുമാർ ,ജെ ആർ സി കൺവീനിയർ ശ്രീഹരി പി ,ഉദയകുമാർ ,ജിനീഷ് ,നിഷ .ടി .പി എന്നിവർ പങ്കെടുത്തു .


ചിത്രവിവരണം.. ,എൻ സി സി ഓഫീസർ ടി .പി .രാവിദ് സംസാരിക്കുന്നു


whatsapp-image-2025-02-15-at-20.47.36_2c1d3419

ആർ.ജെ അസോസിയേറ്റ്സ് തുറന്നു


മാഹി.. പാറക്കലിൽ പുതുതായി ആരംഭിച്ച

ആർ.ജെ അസോസിയേറ്റ്സ് ഇൻഷ്വറൻസ് ആന്റ് ടാക്സ് സൊലൂഷ്യൻസ് സ്ഥാപനംകോഴിക്കോട് സി.എൽ.ഐഎ ഡപ്യൂട്ടി മാനേജർ വി.ഉമാദേവിഉദ്ഘാടനം ചെയ്തു.

കെ.വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, എൽ.ഐ.സി. തലശ്ശേരി അസി. മാനേജർ വി. ഹരിൻ ,സ്വാമി ധനഞ്ജയൻ , മൂസ്സഹാജി സംസാരിച്ചു.


ചിത്രവിവരണം. ആർ.ജെ അസോസിയേറ്റ്സ് .കോഴിക്കോട് സി.എൽ.ഐഎഡപ്യൂട്ടി മാനേജർ വി.ഉമാദേവിഉദ്ഘാടനം ചെയ്യുന്നു


മുരിക്കോളി തറവാട്ടുകാർ ഓഗസ്റ്റ് 10 ന്

എരഞ്ഞോളിയിൽ കൂടിച്ചേരും


തലശേരി :350 ൽ ഏറെ വർഷങ്ങളുടെ പാരമ്പര്യമുള്ള തലശേരിയിലെ മുരിക്കോളി തറവാട്ടുകാർ ഓഗസ്റ്റ് 10 ന് എരഞ്ഞോളിചുങ്കത്തെ ഔറ ഓഡിറ്റോറിയത്തിൽ കൂടിച്ചേരും- നാട്ടിലും വിദേശത്തുമായി തമ്മിൽ നേർക്കു നേർ കണ്ടാൽ പോലും ഒരേ തറവാട്ടുകാരാണെന്ന ബന്ധമറിയാത്തവരെ അടുത്തുപരിചയപ്പെടാനായി ഒരുക്കുന്ന മുരിക്കോളി തറവാട് കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.. കുടുംബ സംഗമ പരിപാടിയുടെ ലോഗോ പ്രകാശനം അനീഷ് പാതിരിയാട് നിർവ്വഹിച്ചു. തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ഏറ്റുവാങ്ങി. ചേററംകുന്ന് റോഡിലുണ്ടായിരുന്ന മുരിക്കോളി തറവാട്ട് ഭവനം ഇപ്പോഴില്ല. 1000 ഓളം പേർ കുടുംബ സംഗമത്തിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം, തറവാട്ടിലെ ജീവിച്ചിരിക്കുന്ന മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, എന്നിവ ഒരുക്കും. മുരിക്കോളി അസ്സു, മുഹമ്മദ്മുരിക്കോളി, മുരിക്കോളി കുഞ്ഞിമ്മൂസ, മുഹമ്മദ് നഫ്സീർ മുരിക്കോളി, റജീസ് മുരിക്കോളി, സാദിഖ് മുരിക്കോളി,ടി.പി. നവാസ്മുരിക്കോളി,,വി.പി.ഷഫീഖ് മുരിക്കോളി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 


whatsapp-image-2025-02-15-at-20.48.29_5e976b20

ഗൗരീവിലാസം ജെ.ബി.

സ്കൂളിൻറെ നൂറാം വാർഷിക

ആഘോഷം


തലശ്ശേരി: അധ്യയന രംഗത്ത് നൂറുവർഷം പൂർത്തിയാക്കുന്ന തലശ്ശേരി ഗൗരീവിലാസം ജെ.ബി. സ്കൂളിൻറെ വാർഷിക ആഘോഷം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികളാണ് പല ദിവസങ്ങളിലായി നടന്നത്. ഒടുവിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു ദിവസത്തെ കലാപരിപാടികളോടെ വാർഷികം സമാപിച്ചു. സമാപന സമ്മേളനം കവിയും ഗ്രന്ഥകാരനുമായ വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക പ്രവർത്തനങ്ങളാണ് മനുഷ്യനെ ഉൽകൃഷ്ടനാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ.കെ.രതീഷ് അധ്യക്ഷതവഹിച്ചു.. പ്രധാനാധ്യാപിക പി.വി ശ്രീജ, മുൻ വാർഡ് കൗൺസിലർ ഉച്ചുമ്മൽ ശശി, എംപി അരവിന്ദാക്ഷൻ, എ സുരേന്ദ്രൻ,  എം നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ഓരോ ക്ലാസിലും മികച്ച അക്കാദമിക പ്രകടനം കാഴ്ചവച്ചവിദ്യാർഥികൾക്കും മത്സരങ്ങളിൽ വിജയികളായവിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർക്കുംപുരസ്കാരങ്ങൾ വിതരണം ചെയ്തു. നൂറാം വാർഷിക ആഘോഷം ഏപ്രിൽ മാസത്തിൽ നടത്തും.


whatsapp-image-2025-02-15-at-20.48.40_5ae8b12b

മഹിളാ സമാജം വാർഷികം /l

ആഘോഷിച്ചു


മാഹി: എസ് കെ ബി എസ് മഹിളാസമാജത്തിൻ്റെ ഇരുപത്താറാം വാർഷിക ആഘോഷം ക്ഷേത്രം പ്രസിഡണ്ട് പി പി വിനോധൻ്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരി ഹീര വടകര ഉത്ഘാടനം ചെയ്തു. മഹിളാസമാജം പ്രസിഡന്റ് പി കെ വിജയലക്ഷമി സ്വാഗതവും സബിന മുരളി നന്ദിയും പറഞ്ഞു. മഹിളാസമാജം രക്ഷാദികാരി ബേബി നിർമ്മല, ശോഭ ഭാസ്ക്കർ എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം:എഴുത്തുകാരി ഹീര വടകര ഉത്ഘാടനം ചെയ്യുന്നു


whatsapp-image-2025-02-15-at-20.49.33_2dee8207

സ്വീകരണം നല്കി


 മാഹി:കേരള ആയുർവേദ തൊഴിലാളി യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 20ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ ലീഡറായി കാസർഗോഡിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് മാഹിയിൽ സ്വീകരണം നൽകി ജാഥാ ലീഡർ എം രാമചന്ദ്രൻ ഗുരുക്കൾ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ് ,വളവിൽ സുരേഷ് സജേഷ് സംസാരിച്ചു


ചിത്രവിവരണം: വാഹന പ്രചരണ ജാഥയ്ക്ക് മാഹിയിൽ സ്വീകരണം നൽകിയപ്പോൾ


പന്തക്കലിൽ കാട്ടുപന്നികളുടെ

ശല്യം രൂക്ഷം


മാഹി: പന്തക്കൽ വയൽ പീടിക കാട്ടിൽ പുരയിൽ കുനിയിൽ ഡ്രൈവർ ജയന്റെ വീട്ടുപരിസരത്ത് അഞ്ച് കാട്ടുപന്നികളെ വ്യാഴാഴ്ച മുതൽ നാട്ടുകാർ കണ്ടെത്തി. 

ഇന്നലെ കാലത്ത്ജയന്റെ ഭാര്യ വീട്ട് മുറ്റത്ത് നിൽക്കുമ്പോൾ ഒരു പന്നി പാഞ്ഞടുക്കുകയായിരുന്നു.

തൊട്ടടുത്ത വീട്ടിലെ സ്ത്രീക്ക് നേരെ രണ്ട് കാട്ടുപന്നികൾ ഓടിയടുത്തെങ്കിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സമീപ പ്രദേശങ്ങളിൽ കുറ്റിക്കാടുകളുണ്ട്. ജനജീവിതം ദു:സ്സഹമാക്കുന്ന കാട്ടുപന്നി പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


whatsapp-image-2025-02-15-at-20.57.15_57d661ae

അണ്ടല്ലൂരിൽ ഇന്നുമുതൽ

വര ചിത്ര പ്രദർശനം

തലശ്ശേരി:അണ്ടലൂർ ഉത്സവാഘോഷത്തിൻ്റെ ഭാഗമായി മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വര സംഘ ചിത്ര പ്രദർശനം ഇന്ന് തുടങ്ങും 27 ചിത്രകാരൻമാർ പങ്കെടുക്കും 19 ന് സമാപിക്കും.


whatsapp-image-2025-02-15-at-21.03.31_82a53904

അന്തർദേശീയ ബാല്യകാല

 അർബുദ ദിനാചരണം

    

തലശ്ശേരി : മലബാർ കാൻസർ സെൻ്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, ഡ്രീംസ് ഫൌണ്ടേഷൻ, ചൈൽഡ്ഹുഡ് കാൻസർ കെയർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബാല്യകാല അർബുദ ദിനാചരണം സംഘടിപ്പിച്ചു.

തലശ്ശേരി ബി ഇ എം പി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി എ എസ് പി - പി വി കിരൺ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കാൻസറിനെ പറ്റി വിശദമായിപ്രതിപാദിക്കുന്ന കൈപ്പുസ്തകം അനീഷ് പാതിരിയാട് പ്രകാശനം ചെയ്തു. ഒരു കുട്ടിയുടെ രക്ഷിതാവായ ശിവദാസൻ പുസ്തകം ഏറ്റുവാങ്ങി.

എം സി സി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനിത തയ്യിൽ, ഡ്രീംസ് ഫൗണ്ടേഷൻ ഭാരവാഹി സി പി സാജിത, ചൈൽഡ് കാൻസർ കേയർ ഫൗണ്ടേഷൻ ചെയർമാൻ കെ ഹാരിസ്, കെ എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ സി സി സി സ്ഥാപക പ്രസിഡണ്ട് പി നാരായണൻ സ്വാഗതവും ഡ്രീംസ് ഫൗണ്ടേഷൻ സെക്രട്ടറി ഷക്കീല ടീച്ചർ നന്ദിയും പറഞ്ഞു.   

 എം സി സി പീഡിയാടിക്സ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ടി കെ ജിതിൻ ബോധവൽക്കരണ ക്ലാസ് നൽകി. രോഗ ബാധിതരായ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപനയുമുണ്ടായി.


ചിത്രവിവരണം:തലശ്ശേരി എ എസ് പി - പി വി കിരൺ ഐ പി എസ് ഉദ്ഘാടനം ചെയ്യുന്നു


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan