വൈദ്യുതി ബില്ല് ഇരുട്ടടിയായി.! :ചാലക്കര പുരുഷു

വൈദ്യുതി ബില്ല് ഇരുട്ടടിയായി.! :ചാലക്കര പുരുഷു
വൈദ്യുതി ബില്ല് ഇരുട്ടടിയായി.! :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Feb 12, 11:52 PM
vasthu
mannan

വൈദ്യുതി ബില്ല് ഇരുട്ടടിയായി.!

:ചാലക്കര പുരുഷു

മാഹി:പുതുച്ചേരി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന വൈദ്യുതിചാർജ് വർദ്ധന ഇക്കാലമത്രയും നടപ്പിൽ വരുത്താതെ, ഇപ്പോൾ ഭാരിച്ച കുടിശ്ശിക ഒരുമിച്ച് ഈടാക്കി ജനങ്ങളെ ദുരിതത്തിലാക്കുന്നു.

പുതുച്ചേരി സംസ്ഥാനത്ത് 2024 മാർച്ച്‌ 31 വരെ നിലവിൽ ഉണ്ടായിരുന്ന ഗാർഹിക ഉപോഭോക്താക്കളുടെ വൈദ്യുതിതരിഫ് സ്ലാബ് നിരക്കുകൾ യൂണിറ്റിന് 2.25/3.25/5.40/6.80 എന്നിങ്ങനെയായിരുന്നു. ഈ നിരക്കുകൾ 2024 ഏപ്രിൽ 1 മുതൽ യഥാക്രമം 2.70/4.00/6.00/7.50 ക്രമത്തിൽ വർധിപ്പിച്ചിരുന്നുവെങ്കിലും, ഇതുവരെയും പ്രതിമാസ വൈദ്യുതിബില്ലിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാതെ മറച്ചുവെക്കുകയായിരുന്നു. ബില്ലിൽ പുതുക്കിയ താരിഫ് നിരക്കുകൾ ഏപ്രിൽ മാസത്തെ ബിൽ മുതൽ രേഖപെടുത്തിയിരുന്നെങ്കിലും, ഇപ്രകാരം വർധിപ്പിച്ച ചാർജ് പ്രകാരം ബില്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല.

 10 മാസത്തിലധികമായി ശേഖരിക്കാതിരുന്ന ചാർജ് വർദ്ധന , ഡിസംബർ മാസത്തിലും ,പിന്നീട് ഫെബ്രുവരി മാസത്തിലും മീറ്റർ റീഡിങ് എടുത്ത് നൽകുന്ന ബില്ലിൽ കുടിശ്ശിക എന്ന് രേഖപ്പെടുത്താതെ ഷോർട്ട് ക്ലൈം എന്ന് എഴുതി പ്രതിമാസ വൈദ്യുതി ഉപഭോഗചാർജിനെക്കാൾ ഭാരിച്ച തുക ചേർത്ത് ഈടാക്കുകയാണ്. വൈദ്യുതിവകുപ്പ് ജീവനക്കാർക്ക് പോലും പുതുച്ചേരിയിൽ നിന്നും കമ്പ്യൂട്ടറിൽ ആവശ്യമായ ക്രമീകരണം നടത്തി ചെയ്യുന്ന ഈ ഷോട്ട് ക്ലയിം എന്ന ഇനം എന്താണെന്ന് വ്യക്തമായി ഉപഭോക്താക്കളോട് വിശദീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 

ഇനിയുള്ള മാസങ്ങളിലും നിർവചിച്ചിട്ടില്ലാത്തഈ ഷോർട്ട് ക്ലെയിം

' പ്രതിഭാസം വഴി വൈദ്യുതി ബില്ലിൽ ചേർത്ത്പൊതുജനങ്ങളുടെ മേൽ ഭരിച്ച അപ്രഖ്യാപിത ചാർജ് വർധന അടിച്ചേൽപ്പിച്ചു നടത്തുന്ന 'കൊള്ളപിരിവ്' മൂലം സാധാരണക്കാരായ ഉപഭോക്താക്കൾ ആശങ്കയിലുംസാമ്പത്തിക ബുദ്ധിമുട്ടിലുമായി. പുതുചേരി വൈദ്യുതി മേഖല സമ്പൂർണ്ണമായി സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ട് വർഷങ്ങളായി

 

സംഗീത സപര്യയുടെ അരനൂറ്റാണ്ടിൻ്റെ നിറവിൽ

അനുഗ്രഹീത സംഗീതജ്ഞൻ

ശ്രീ. യു.ജയൻ മാസ്റ്റർക്ക്

ശ്രേഷ്ഠാദരം


2025 ഫിബ്രവരി 23 ഞായർ വൈ: 4.30 ന് വടകര മുൻസിപ്പാൽ പാർക്കിൽ

കാര്യപരിപാടി

വൈ :4.30:  കലാപരിപാടികളുടെ അരങ്ങേറ്റം

കലാഗ്രാമം സിറാജുദ്ദീൻ്റെ നേതൃത്വത്തിൽ വടകര ഭരതകലാക്ഷേത്ര അവതരിപ്പിക്കുന്ന

പെരണിനാട്യം

7 മണി: ഗുരുവന്ദനഗാനാലാപനം

7.15: ആദരായണ സദസ്

സ്വാഗതം: ശ്രീ. ഇ. ടി.കെ. പ്രഭാകരൻ ( ജനറൽ കൺവീനർ)

അദ്ധ്യക്ഷത : അഡ്വ: ഇ നാരായണൻ നായർ (ചെയർമാൻ)

ഉദ്ഘാടനവും ആദര     സമർപ്പണവും:   ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി (ബഹു രജിസ്ട്രേഷൻ/ പുരാവസ്തു വകുപ്പ് മന്ത്രി)

ആദര സമർപ്പണം: ശ്രീ. സജിത് നാരായണൻ (ചെയർമാൻ, കോ- ഓപ്: കോളജ ഓഫ് ടെക്നോളജി & ഹയർ എജുക്കേഷൻ മാഹി )

മുഖ്യഭാഷണം: ശ്രീ. എം. മുകുന്ദൻ (മയ്യഴിയുടെ ഇതിഹാസ കഥാകാരൻ)

പ്രതിഭകളെ ആദരിക്കൽ: ശ്രീ. സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ( പിന്നണി ഗായകൻ)

പ്രതിഭകളെ പരിചയപ്പെടുത്തൽ: ശ്രീ ആനന്ദൻ (ജോ കൺവീനർ)

ശ്രീമതി ദീപ പ്രോഗ്രാം കോ-ഓർഡിനേറ്റർ)

ശ്രീ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ, ശ്രീ. യു.ജയൻ മാസ്റ്റർ ചേർന്നവതരിപ്പിക്കുന്ന സംഗീതക്കച്ചേരി

വയലിൻ: ഡോ: ജിതേന്ദ്ര

മൃദംഗം: ആഡൂർ ബാബു

ഘടം: ശ്രീകുമാർ ആലക്കോട്

സംഗിത കച്ചേരി ( മുതിർന്ന ശിഷ്യർ ) പഞ്ചരത്ന കീർത്തനാലാപനം, സംഘസങ്കീർത്തനം., ഗാനാലാപനം

ആദരവ് ഏറ്റുവാങ്ങുന്ന പ്രതിഭകൾ

ശ്രീ. പ്രേംകുമാർ വടകര (കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്)

ശ്രീ. ചാലക്കര പുരുഷു (ബി.എസ്.എസ്.ദേശീയ കലാ- സാംസ്കാരിക പുരസ്ക്കാര ജേതാവ്)

ശ്രീ.ഒഞ്ചിയം പ്രഭാകരൻ (ഗുരുശ്രേഷ്ഠ ഫോക്ലോർ പുരസ്ക്കാര ജേതാവ്)

ശ്രീ. മണലിൽ മോഹനൻ (പരിസ്ഥിതി അവാർഡ് ജേതാവ്)

ഡോ: കെ.ബി. ജിതേന്ദ്ര (വയലിനിസ്റ്റ്)

ശ്രീ. അമൽ മനോജ് (ഇന്ത്യൻ യൂത്ത് അമ്പാസിഡർ)

മറുമൊഴി: ശ്രീ. യു.ജയൻ മാസ്റ്റർ

റിയാലിറ്റി ഷോ പ്രതിഭകളെ ആദരിക്കൽ: എൻ.സി വിജീഷ് ട്രഷറർ)

നന്ദി: ശ്രീ പ്രേംകുമാർ കാവിൽ (പ്രോഗ്രാം കൺവീനർ)

പ്രതിഭകളെ പരിചയപ്പെടുത്തൽ: ശ്രീ ആനന്ദൻ (ജോ കൺവീനർ)

ശ്രീമതി ദീപ പ്രോഗ്രാം കോ-ഓർഡിനേറ്റർ)

ശ്രീ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ, ശ്രീ. യു.ജയൻ മാസ്റ്റർ ചേർന്നവതരിപ്പിക്കുന്ന സംഗീതക്കച്ചേരി

വയലിൻ: ഡോ: ജിതേന്ദ്ര

മൃദംഗം: ആഡൂർ ബാബു

ഘടം: ശ്രീകുമാർ ആലക്കോട്

സംഗീത സമ്മോഹനവും,

ആദരായണാഭിമാനവും, സമ്മേളിക്കുന്ന സദ് സംഗമ വേദിയിലേക്ക് ഏവർക്കും സുസ്വാഗതം..


ചെയർമാൻ / സെക്രട്ടരി

സംഘാടക സമിതി


കണാരി മാസ്റ്റർ എൻഡോവ്മെൻ്റ്


തലശ്ശേരി :സെയിൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകനായിരുന്ന കണാരി മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെൻ്റ് വിതരണം ചെയ്തു.. 1984 ൽ തുടങ്ങിയ ഈ എൻഡോവ്മെൻ്റ് തുടർച്ചയായി 41 വർഷമായി നൽകി വരുന്നുണ്ട്.

സ്കൂൾ മാനേജർ ഫാദർ മാത്യു തയ്ക്കൽ, പ്രധാന അദ്ധ്യാപകൻ സി ആർ ജെൻസൻ, എം എം രജീവ് മനോഹരൻ സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഡെന്നി ജോൺ, ഡോ: കെ.എം. രാമകൃഷ്ണൻ, ഡോ: പി.എം. രാമകൃഷ്ണൻ, ഡോ.കെ.പി. രാമകൃഷ്ണൻ, ജോൺസൺ മാസ്റ്റർ, എ പി രവീന്ദ്രൻ, കെ.എൻ മനോജ് , രാജൻ, പ്രകാശൻ, ഹോണോരീണ ടീച്ചർ, ബൈജു മാസ്റ്റർ പങ്കെടുത്തു.


തലശ്ശേരി ജില്ലാ കോടതി

സമുച്ചയം സന്ദർശിച്ചു


മാഹി :എക്സൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ പാഠഭാഗ പ്രവർത്തനത്തിൻ്റെ ഭാഗമായി പുതുതായി ഉദ്ഘാടനം ചെയ്ത ജില്ലാ കോടതി സമുച്ചയം സന്ദർശിക്കാൻഅവസരമൊരുക്കി. മൂന്ന് ദിവസങ്ങളിലായി നൂറിൽ പരം വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കോടതിയിലെത്തി. വിവിധ കോടതികൾ പ്രവർത്തിക്കുന്ന കോടതി സമുച്ചയത്തിൻ്റെ ഏഴ് നിലകളും അവർ സന്ദർശിച്ചു. അവർക്ക് കോടതിയിലെ വിചാരണയും മറ്റ് നടപടിക്രമങ്ങളെക്കുറിച്ചും പഠിക്കാനായി .  ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദുമായി സംവദിക്കാനുള്ള അപൂർവ അവസരവും കുട്ടികൾക്ക് ലഭിച്ചു . ഭാവികാര്യങ്ങളെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോൾ, ജഡ്ജിയാകാൻ ആഗ്രഹിക്കുന്നുവെന്ന് നാല് വിദ്യാർത്ഥികൾ മറുപടി നൽകി. അവർക്ക് അതൊരു നല്ല അനുഭവമായിരുന്നു. 200 വർഷം പഴക്കമുള്ള രേഖകളും , ഫയലുകളും സൂക്ഷിച്ച കോടതി മ്യൂസിയവും,ലൈബ്രറിയും, പഴയ ബ്രിട്ടീഷ് കോടതിയും,കുട്ടികൾ സന്ദർശിച്ചു.


ചിത്രവിവരണം.. എക്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തലശ്ശേരി ജില്ലാ കോടതി സന്ദർശിച്ചപ്പോൾ


whatsapp-image-2025-02-12-at-18.39.02_86c47bb5

പത്മിനിനിര്യാതയായി

 ന്യൂമാഹി:  കവിയൂർ അംബേദ്കർ സാംസ്കാരിക മന്ദിരത്തിന് സമീപം താഴത്ത് കണ്ടിയിൽ പത്മിനി (86 ) നിര്യാതയായി ഭർത്താവ് :പരേതനായ എം അച്യുതൻ മക്കൾ ഗീത, ഗംഗാധരൻ ഗിരീശൻ രമേശൻ (മൂവരുംബേംഗ്ലൂർ ) പ്രീത ,രാജീവൻ (പോണ്ടിച്ചേരി ) പ്രദീപൻ (ബോഗ്ലൂർ) പ്രമോദൻ (ഓട്ടോ ഡ്രൈവർ ചൊക്ലി ) മരുമക്കൾ ഹീറ, രാജലക്ഷ്മി (മുൻ ചൊക്ലിഗ്രാമ പഞ്ചായത്ത് മെമ്പർ)

ദിനേശൻ മയ്യഴി ഷീന,

അർച്ചന , സജിത പരേതരായ വാസുദേവൻ , രജിത

സംസ്കാരം വ്യാഴായ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനവും വനിതാ ശിങ്കാരി മേളം അരങ്ങേറ്റവും


ന്യൂ മാഹി: ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ നടന്ന പരിപാടി തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ കെ. ഹംന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാണിക്കോത്ത് മഗേഷ്, എം.കെ. ലത, കെ.എസ്. ഷർമിള, വാർഡ് മെമ്പർ ടി.എച്ച്. അസ്ലം, സെക്രട്ടറി കെ.എ. ലസിത, കണ്ണൂർ ജില്ല മിഷൻ എഡിഎംസി പി.ഒ. ദീപ, പിണറായി പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ എം.പി. ദിൽന, തലശ്ശേരി മുനിസിപ്പാലിറ്റി സിഡിഎസ് ചെയർപേഴ്സൺ വി. സനില,കണ്ണൂർ ജില്ല മിഷൻ ഡിപിഎം ആർ. ആര്യ, ന്യൂ മാഹി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല, ഐസിഡിഎസ് സൂപ്പർവൈസർ കെ. സിന്ധു എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ .ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതകളുടെ ശിങ്കാരി മേളം ടീമിൻ്റെ പരിശീലകൻ കൃഷ്ണൻ ചെറുകുന്നിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. തുടർന്ന് ശിങ്കാരി മേളം ടീമിൻ്റെ അരങ്ങേറ്റവും നടത്തി.


ചിത്ര വിവരണം:നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-02-12-at-18.39.23_dac93512

സ്നേഹ വീട് കൈമാറി


തലശ്ശേരി: കാസർകോട്, കണ്ണൂർ, മാഹി, വയനാട്, കോഴിക്കോട് റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ഇ 2023-24 ലയൺസ് വർഷത്തെ പദ്ധതിയായ മണപ്പുറം സ്നേഹ ഭവനത്തിൻ്റെ ഭാഗമായി പൊന്ന്യം കുണ്ടുചിറയിലെ തങ്കമണിക്ക് നിർമിച്ചു നൽകിയ വീട് കൈമാറി. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സനിൽ കൈമാറ്റം

നിർവഹിച്ചു. ടി.കെ. രജീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സാവിത്രി, പൊന്ന്യം കൃഷ്ണൻ, കെ.സി. ചന്ദ്രൻ, അനൂപ് കേളോത്ത്, വി. വി. വേണുനാഥ്, രാജഗോപാൽ, രാജേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. 2023-24 വർഷം 47 വീടുകളാണ് ലയൺസ് ക്ലബുകൾ അഞ്ച് റവന്യൂ ജില്ലകളിലായി നിർമിച്ചു നൽകിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ നാല് മെഷീനുകളുള്ള ഒരു ഡയാലിസിസ് യൂനിറ്റും സജ്ജമാക്കി നൽകിയിരുന്നു.



ചിത്രവിവരണം: കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സനിൽ കൈമാറ്റംനിർവഹിക്കുന്നു


whatsapp-image-2025-02-12-at-18.40.57_f3b7d681

സൈനബ നിര്യാതയായി.


മാഹി : ഫ്രഞ്ച് പെട്ടിപ്പാലം  സൈനബ നിവാസിൽ പരേതരായ തായോട്ടിൽ അബൂബക്കറിൻ്റെയും അറക്കൽ മാണിയാട്ട് കാച്ചുവിന്റെയും മകൾ എ എം സൈനബ (71) നിര്യാതയായി.

ഭർത്താവ് : തുണ്ടിയിൽ മൊയ്തു. മക്കൾ : സീനത്ത്, സറീന, ഫവാസ് , ഷഫീന.

മരുമക്കൾ: റഫീഖ് ( കുവൈത്ത് ) ഫിറോസ് (ഒമാൻ ) ഷഫീക് ( റിയാദ് ) ഷഫ്‌ന. സഹോദരങ്ങൾ : എ എം കുഞ്ഞി മൂസ പരേതരായ എ എം സാറു എ എം ഉസ്മാൻ


whatsapp-image-2025-02-12-at-21.35.32_05f29c59

അഡ്വ: എ.എൻ വിശ്വനാഥിനെ അനുസ്മരിച്ചു


തലശ്ശേരി:എൻസിപി നേതാവും തലശ്ശേരിയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന അഡ്വ: എ.എം. വിശ്വനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ എൻസിപി (എസ്) തലശ്ശേരി ബ്ലോക്ക് കമ്മറ്റി മഞ്ഞോടിയിൽ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു 

 എൻസിപി (എസ്) കണ്ണൂർ ജില്ല പ്രസിഡണ്ട് കെ സുരേശൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സജീവ് മാറോളി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിഎൻ ചന്ദ്രൻ, സിപി എം ഏരിയാ കമ്മിറ്റി അംഗം വി എം സുകുമാരൻ മുൻ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് എം വി മുഹമ്മദ് സലീം, അർബൻ ബാങ്ക് ചെയർമാൻ കെ വിനയരാജ്, അംബേദ്കർ സഹകരണ പബ്ലിക് സ്കൂൾ ചെയർമാൻ അഡ്വ:എ പി അശോകൻ, ഐപ്സോ മേഖലാ സെക്രട്ടറി എ വത്സൻ, മേലൂട്ട് മഠപ്പുര പ്രസിഡണ്ട് കെ എം ധർമ്മപാലൻ, പ്രിയദർശനി കൾച്ചറൽ ഫോറം ചെയർമാൻ സി പി സദാനന്ദൻ, എൻസിപി (എസ്) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി രജീഷ് എന്നിവർ സംസാരിച്ചു.

 എൻസിപി (എസ്) ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ സ്വാഗതവും തലശ്ശേരി മണ്ഡലം പ്രസിഡണ്ട് വത്സരാജ് നന്ദിയും പറഞ്ഞു



ചിത്രവിവരണം: തലശ്ശേരിയിൽ എ എം വിശ്വനാഥൻ വക്കീൽ അനുസ്മരണ സായാഹ്നത്തിൽ എൻസിപിഎസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ സുരേശൻ ആമുഖഭാഷണം നടത്തുന്നു


എ.ഐ.സി.സി അംഗം വി.എ.നാരായണൻ്റെ സഹോദരി  ദേവകിനിര്യാതയായി

തലശ്ശേരി : വെണ്ടുട്ടായി വാഴയിൽ വീട്ടിൽ വി.എ.ദേവകി (77) നിര്യാതയായി. വേങ്ങാട് സൗത്ത് യു .പി സ്കൂൾ റിട്ട. അധ്യാപികയാണ്.അച്ഛൻ: പരേതനായ കുങ്കൻ നായർ.അമ്മ: പരേതയായ അമ്മു അമ്മ. സഹോദരങ്ങൾ: വി.എ.നാരായണൻ (എ.ഐ.സി.സി അംഗം), പരേതനായ വി.എ.രാമൻ.




whatsapp-image-2025-02-12-at-21.50.12_05455210

അണ്ടല്ലൂർ കാവ് ഉത്സവത്തിന്റെ മുന്നോടിയായി ചിറക്കുനിയിൽ ഇറക്കിയ വാഴക്കുലകൾ


vvv

മാഹി-തലശ്ശേരിബൈപാസിൽ ഇന്നലെ സന്ധ്യക്ക് കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടം.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra