
പഞ്ചാരിമേളം അരങ്ങേറ്റം
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും കൂടെ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വാദ്യകല അഭ്യസിച്ച കുട്ടികളുടെയും പഞ്ചാരിമേളം അരങ്ങേറി.
ചിത്രവിവരണം: കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം
മയ്യഴി നഗരസഭ: വ്യാപര ലൈസൻസ് അപേക്ഷ സ്വീകരിക്കുന്നത് മാറ്റിവെച്ചു
മാഹി:മയ്യഴി മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ 2025 - 26 വർഷത്തെ ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയ്യതി താത്കാലികമായി മാറ്റിയതായി കമ്മീഷണർ അറിയിച്ചു. ഓൺലൈൻ സംബന്ധിച്ചുള്ള സങ്കേതികതകരാറു കാരണമാണ് അപേക്ഷകൾ സ്വീകരിക്കുന്നത് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്

കെകെ. ബൈജുനിര്യാതനായി
മാഹി: പന്തക്കൽ എരഞ്ഞീൻ കീഴിൽ വെള്ളോത്തൻ്റവിട കെ.കെ. ബൈജു ( 51)നിര്യാതനായി .സ്പ്രെ പെയിൻ്ററാണ്. പരേതനായവെള്ളോത്താൻ നാണുവിൻ്റേയും, പത്മാവതിയുടേയും മകനാണ്. സഹോദരിമാർ: സിന്ധു ( പൂക്കോം ) ,പരേതയായ ബിന്ദു
ഇന്നത്തെപരിപാടി
തലശ്ശേരി: മഞ്ഞോടി അർബ്ബൻ ബാങ്ക് ഹാൾഅഡ്വ.എ.എം. വിശ്വനാഥൻ ഒന്നാം ചരമവാർഷികം അനുസ്മരണ സമ്മേളനം ഉദ്ഘാടനം. അഡ്വ.പി.എം സുരേഷ് ബാബു വൈ: 5 മണി

കണ്ട്യൻബാലൻ നിര്യാതനായി.
തലശ്ശേരി:പൊന്ന്യം കുണ്ടുചിറയിലെ മീത്തലേ വീട്ടിൽ കണ്ട്യൻബാലൻ (88) നിര്യാതനായി.
ഭാര്യ: സരോജിനി
മക്കൾ: ശൈലജ, സനിൽകുമാർ (പെരിങ്ങത്തൂർ )
പ്രമോദ് , സഹിന പന്തക്കൽ , മരുമക്കൾ: മിനി , സജീവൻ പന്തക്കൽ , സഹോദരങ്ങൾ കണ്ട്യ ൻരാഘവൻ | പരേതരായ അനന്തൻ,
പൊന്ന്യം ശ്രീ കാട്ടിൽ അടൂട മുപ്പുര തിരുവനമഹോത്സവം നാളെ തുടങ്ങും.
തലശ്ശേരി: പ്രസിദ്ധമായ പൊന്ന്യം ശ്രീ കാട്ടിൽ അടൂ മഠപ്പുരയിലെ തിരുവപ്പന മഹോത്സവം ഫിബ്രവരി 13, 14, 15 തിയതികളിൽ നടക്കും.
12 ന് 12 മണിക്ക് മലയിറക്കൽ കർമ്മം, 4 മണി മുതൽ മുത്തപ്പൻ നേർച്ച വെള്ളാട്ടം. അന്നദാനം. 13 ന് തിരുവപ്പന മഹോത്സവം.വൈ. 7 മണി സാംസ്ക്കാരിക സമ്മേളനം.പ്രഭാഷണം:ഡോ: കെ.വി.ശശിധരൻ രാത്രി 8 മണി നൃത്തസന്ധ്യ
14 ന് 4 മണി മുത്തപ്പൻ വെള്ളാട്ടം. കാരനവർ വെള്ളാട്ടം. 7 മണി അടിയറ വരവ്. 7.15. ഗുളികൻ വെള്ളാട്ടം, 8 മണി ഘണ്ട കർണ്ണൻ വെള്ളാട്ടം 9 മണി വിഷ്ണുമൂർത്തി വെള്ളാട്ടം 10 മണി കളിപ്പെട്ട് 11 മന്നി മായൻ കലാശത്തോടു കൂടി സന്ധ്യ വേലക്ക് പോകും. വൈ: 6 മണിക്ക് കാഴ്ച ഘോഷയാത്ര.
15 ന് പുലർച്ചെ 2 മണി ഗുളികൻ തിറ 2.45 ഭഗവതി വെള്ളാട്ടം. 3 മണി കലശം വരവ് 5 മണി ശാസ്തപ്പൻ തിറ 5.30 ഘണ്ട കർണ്ണൻ തിറ 6 മണി മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന 6.30. കാരണവർത 11 മണി വിഷ്ണുമൂർത്തി 11.45 പള്ളിവേട്ട. 12 മണി അന്നദാനം. 1 മണി ഭഗവതി തിറ, 1.30. മുത്തപ്പൻ ദേശാടനം 6മണി തിരിച്ചെഴുനള്ളത്ത്. 7 മണി ഗുരുതി ആറാട്ട് . കൊടിയിറക്കൽ.

കംപ്യൂട്ടറും സൗണ്ട് സിസ്റ്റവും
ഡൈനിംഗ് ടേബിളും നൽകി
തലശ്ശേരി:സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി ഐ.ഡി.ബി.ഐ. ബാങ്ക് ചിറക്കരഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് കംപ്യൂട്ടറും സൗണ്ട് സിസ്റ്റവും സൈനിംഗ് ടേബിളും നൽകി. വാർഡ് കൌൺസിലറും സ്കൂൾ പി.ടി.എ. പ്രസിഡണ്ടുമായ വി. ഷിജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു കൈമാറ്റം. നഗരസഭാദ്ധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.ജി.എം. റീജണൽ ഓഫീസർ ഷൈൻ സാമുവൽ പദ്ധതി വിശദീകരണം നൽകി. സ്കൂൾ വികസന സമിതി ചെയർമാനും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സി.സോമൻ, നഗരസഭാ കൌൺസിലർ റാഷിദ ടീച്ചർ, സ്കൂൾ വികസന സമിതി വൈസ് ചെയർമാനും നഗരസഭാംഗവുമായ എം. എ സുധീഷ്, ബാങ്ക് മാനേജർ ജിനേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ വി.സി. സിജു, മദർ പി.ടി.എ. പ്രസിഡണ്ട് നിജ്മ, ബാങ്ക് പ്രതിനിധികളായ എ.പ്രമിഷ, കെ. പ്രസൂൺ, കെ.ഷിജോഷ്, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.വി. അനിത സ്വാഗതവും പ്രധാനാദ്ധ്യാപിക പി.ഒ. ശ്രീരഞ്ച നന്ദിയും പറഞ്ഞു.
ചിത്രവിവരണം:നഗരസഭാദ്ധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


എ സി വാസുവിനെ അനുസ്മരിച്ചു.
മാഹി:സാമൂഹ്യ പ്രവർത്തകനും പള്ളൂർ എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന എസി ,വാസുവിൻ്റെ നാലാം ചരമവാർഷികം പരേതൻഅന്ത്യവിശ്രമം കൊള്ളുന്ന സ്വവസതിയിൽ വെച്ച് കോൺഗ്രസ്സ് പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് അനുസ്മരിച്ചു.
പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി പി വിനോദൻ ,സത്യൻ കോളോത്ത്, കെ.ഹരിന്ദ്രൻ, പിഎം.ശ്രീജേഷ് , വി ടി . ഷം സുദിൻ ,ജിജേഷ് ചമേരി,കെ. വി സന്ദിവ്, സംസാരിച്ചു കെ. ബാലൻ അദ്ധ്യക്ഷതവഹിച്ചു സജിവൻ മണ്ടപറമ്പ് സ്വാഗതവും ,ഉത്തമ്മൻ തിട്ടയിൽ നന്ദിയും പറഞ്ഞു.
പിടിക കണ്ടി ജനാർദനൻ, കെ.വി പ്രകാശൻ ,ഹാസ്സൻ മമ്മു എന്നിവർ നേതൃത്വം നൽകി.
ചിത്ര വിവരണം: എ.സി വാസു അനുസ്മരണ സമ്മേളനം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group