![മതമൈത്രിയുടെ മാംഗല്യത്തിന് ക്ഷേത്രം വേദിയായി](public/uploads/2025-02-10/zzzz.jpg)
മതമൈത്രിയുടെ മാംഗല്യത്തിന്
ക്ഷേത്രം വേദിയായി
മാഹി: ഫ്രഞ്ചുകാരായ കൃസ്ത്യൻ യുവാവിനും യുവതിക്കും മുസ്ളിം മത വിശ്വാസിയായ ഡോക്ടരുടെരക്ഷാകർതൃത്തിൽ, ഹിന്ദു ക്ഷേത്രത്തിൽ വെച്ച് ഹൈന്ദവാചാരമനുസരിച്ച് മാംഗല്യം.
ഹിന്ദു മതആചാരപ്രകാരം കേരളീയ വേഷവിധാനങ്ങളുമായി ഫ്രാൻസിലെ ഇമ്മാനുവലും, എമിലിയുമാണ് അഴിയുർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ വെച്ച് വരണമാല്യം ചാർത്തിയത്.
ക്ഷേത്രം മേൽശാന്തി അനിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിവാഹ ചടങ്ങിൽ
ഡോ. അസ്ഗറാണ് രക്ഷാകർത്താവിന്റെ സ്ഥാനത്ത് നിന്ന് വരന്റെ കൈയ്യിൽ വധുവിനെ ഏൽപ്പിച്ച് കന്യാദാനം നടത്തിയത്.
ഫ്രാൻസിൽ നിന്നും 16 അംഗ സംഘത്തോടൊപ്പമാണ് ഇവർ പഴയ ഫ്രഞ്ച് കോളനിയായ മയ്യഴിയിലെത്തിയത്. ഭാരതിയ സംസ്ക്കാരത്തെക്കുറിച്ചും, മയ്യഴിയെക്കുറിച്ചുമെല്ലാം ധാരാളം വായിച്ചറിഞ്ഞ ഇമ്മാനുവലിനും, എമിലി ക്കും ഏറെ നാളത്തെ മോഹമാണ് വേണുഗോപാല ക്ഷേത്രത്തിൽ പൂവണിഞ്ഞത്.
വിവിധ മതസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ലോക മാനവികതയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുവിന്റെ പൂർണ്ണകായ പ്രതിമ ഈ ക്ഷേത്രാങ്കണത്തിലുണ്ട്.
വിവാഹത്തിന് ശേഷം ഡോ. അസ്ഗറുടെ അഴിയൂർ ഗ്രീൻസ് ആയുർവേദയിൽ കേരളീയവിരുന്നുമുണ്ടായി.
ചിത്ര വിവരണം: ഇമ്മാനുവലും, എമിലിയും വേണുഗോപാല ക്ഷേത്രത്തിൽ വിവാഹിതരായപ്പോൾ
![whatsapp-image-2025-02-10-at-21.51.07_b8f84594](public/uploads/2025-02-10/whatsapp-image-2025-02-10-at-21.51.07_b8f84594.jpg)
കലവറ നിറക്കൽ ഘോഷയാത്ര
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന കലവറ നിറക്കൽ ഘോഷയാത്ര.
![whatsapp-image-2025-02-10-at-21.51.41_34c6b9ca](public/uploads/2025-02-10/whatsapp-image-2025-02-10-at-21.51.41_34c6b9ca.jpg)
ചെമ്പ്ര നോർത്ത് റെസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷം
മാഹി: നോർത്ത് ചെമ്പ്ര റെസിസൻസ് അസോസിയേഷന്റെ രണ്ടാം വാർഷിക ആഘോഷം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരസ്പര സഹോദര്യവും, കരുതലും സമുഹത്തിൽ നില നിർത്തുന്നതിന് കുട്ടായ്മകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.പി ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു.. മുൻ ആഭ്യന്തരമന്ത്രി ഇ വൽസരാജ് മുഖ്യ ഭാഷണം നടത്തി. കേന്ദ്ര സർക്കാറിന്റെ ഭാരത് സേവക് സമാജ് പുരസ്കാരം ലഭിച്ച മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിനെയും , ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡൻ്റ് ആയി നിയമനം ലഭിച്ച രബിജിത്ത് രതികനെയും ആദരിച്ചു. കെ.മനോജ് കുമാർ , സീന സുരേന്ദ്രൻ കെ.എം, ഭാസ്ക്കരൻ കുന്നുമ്മൽ സംസാരിച്ചു. വിവിധ മൽസര വിജയികൾക്ക് ഉള്ള സമ്മാനദാനവും, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
![whatsapp-image-2025-02-10-at-21.52.26_38691b8c](public/uploads/2025-02-10/whatsapp-image-2025-02-10-at-21.52.26_38691b8c.jpg)
വഴിമുടക്കിയായി കേബിൾ റോളർ
മാഹി: ചൂടിക്കോട്ട റോഡിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്രം ജംഗ്ഷനിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി വഴിമുടക്കിയായിക്കിടക്കുന്ന കൂറ്റൻ കേബിൾ റോളർ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നു. വളവിലുള്ള വൈദ്യുതി വകുപ്പിന്റെ ഈ റോളറിൽ തട്ടി വാഹന അപകടമുണ്ടാകുന്നതും പതിവായിട്ടുണ്ട്. അടിയന്തിരമായും ഇത് നീക്കം ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.
ചിത്രവിവരണം: റോഡരികിൽ വഴിമുടക്കിയായിക്കിടക്കുന്ന കേബിൾ റോളർ.
സോക്കർ ഷൊർണ്ണൂർ വിജയിച്ചു
മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ മൂന്നാമത് മത്സരത്തിൽ സോക്കർ ഷൊർണ്ണൂരും കെ.എം ജി.എഫ്.സി മാവൂരും ഇരു ഗോളുകൾ അടിച്ച് തുല്യത പാലിച്ചു .തുടർന്നു നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽതം ജിഎഫ് സി മാവൂരിനെ ,സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തി.
ഇന്നത്തെ മത്സരം
ശാസ്താ എഫ്.സി.തൃശൂർ
Vs
യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്ത്'
![whatsapp-image-2025-02-10-at-22.00.07_385834a8](public/uploads/2025-02-10/whatsapp-image-2025-02-10-at-22.00.07_385834a8.jpg)
അനുസ്മരണം സംഘടിപ്പിച്ചു ....
പള്ളൂർ:പുരോഗമന കാലാസാഹിത്യ സംഘം പള്ളൂർ യൂണിറ്റും വനിതാ സാഹിതി പള്ളൂർ യൂണിറ്റും സംയുക്തമായി ഇതിഹാസ എഴുത്ത്കാരൻ എം.ടി യുടെയും വിഖ്യാത ഗായകൻ പി.ജയചന്ദ്രന്റെയും അനുസ്മരണം സംഘടിപ്പിച്ചു ....
പള്ളൂർ കോഹിനൂർ ക്ലമ്പിൽ വെച്ച് നടന്ന ചടങ്ങിൽ വനിതാ സാഹിതി യൂണിറ്റ് സെക്രട്ടറി ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. പു.ക.സ. തലശേരി മേഖലാ പ്രസിഡൻറ്റ് സുരാജ് ചിരക്കര ഉദ്ഘാടനം നിർവഹിച്ചു. പു.ക.സ. ജില്ലാ കമ്മിറ്റി അംഗം. ശ്രീമതി. ബബിത പൊന്ന്യം അനുസ്മര പ്രഭാഷണം നടത്തി.... പി.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു
ചടങ്ങിൽ പി.ജയചന്ദ്രന്റെയും എം.ടി. ചിത്രങ്ങളിലെയും ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി നടന്നു.
![whatsapp-image-2025-02-10-at-22.00.36_24d48002](public/uploads/2025-02-10/whatsapp-image-2025-02-10-at-22.00.36_24d48002.jpg)
പ്രധാനമന്ത്രിയുമായുള്ള സംവാദം വിജ്ഞാന ദായകമായി
മാഹി.പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പ് ബോർഡ് പരീക്ഷാ വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംവാദംനവ്യാനുഭവമായി.
ഇന്നലെ കാലത്ത് 11 മണി മുതൽ മാഹി പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ തത്സമയ സംപ്രേക്ഷണം ചെയ്തു.കുട്ടികളുടെ പരീക്ഷാസംബന്ധമായ മാനസീക പിരിമുറുക്കവും സമ്മർദ്ദവും ലഘൂകരിക്കാൻ ചർച്ച ഏറെ പ്രയോജനപ്പെട്ടു. അതോടൊപ്പം ദേശീയ തലത്തിൽ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടിയിൽ പങ്കാളിയാവാൻ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുംഅവസരം ലഭിച്ചു. പരിപാടി വീക്ഷിക്കുന്നതിനായി വിദ്യാലയത്തിൽ ഇൻറർനെറ്റ് സൗകര്യം, ഇൻററാക്‌ടീവ് പാനൽ എൽസിഡി പ്രൊജക്ട്‌ടർ എന്നീ സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കിയിരുന്നു.
വിദ്യാലയത്തിലെ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർഥികളുംഅധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാലയ പ്രിൻസിപ്പൽ ഗിനീഷ് കുമാറിന്റെനേതൃത്വത്തിൽ അധ്യാപകാരായ സുഷമ,ബാസിമ,പ്രസന്ന, ലോകേഷ് എന്നിവർമേൽനോട്ടം വഹിച്ചു
![whatsapp-image-2025-02-10-at-22.01.00_dc93bd40](public/uploads/2025-02-10/whatsapp-image-2025-02-10-at-22.01.00_dc93bd40.jpg)
ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന്
ചാലക്കര കൂടത്തിൽ സംഗീത കുടുംബത്തിന്റെ സ്നേഹാദരം ഗായകൻ കെ കെ പ്രദീപ് സമർപ്പിക്കുന്നു
കീഴ്ന്തൂർ ഭഗവതി ക്ഷേത്രോത്സവം 14 ന് തുടങ്ങും
മാഹി. പ്രസിദ്ധമായ ചാലക്കര ശ്രീ കീഴന്തൂർ തിറ മഹോത്സവം ഫിബ്രവരി 14, 15 തിയ്യതികളിൽ നടക്കും.
14 ന് രാവിലെ 11 ന് വെറ്റില കൈനിട്ടം, തുടർന്ന് കാവുണർത്തൽ .വൈകിട്ട് താലപ്പൊലി വരവ്. വെള്ളാട്ടങ്ങൾ
15 ന് കാലത്ത് മുതൽ ഗുളികൻ , ഘണ്ടാകർണ്ണൻ , ശാസ്തപ്പൻ, , കാരണവർ, നാഗഭഗവതി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.
തുടർന്ന് ഗുരുതി. പ്രസാദ ഊട്ടും ഉണ്ടായിരിക്കും
![whatsapp-image-2025-02-10-at-22.02.36_023d4d05](public/uploads/2025-02-10/whatsapp-image-2025-02-10-at-22.02.36_023d4d05.jpg)
പി.ജയചന്ദ്രൻ സ്മരണാഞ്ജലി
തലശ്ശേരി വടക്കുമ്പാട് കെ.പി ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണം സ്മരണാഞ്ജലി സംഘടിപ്പിച്ചു.വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം.ദിനേശൻ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.വസന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ശശിധരൻ അണിയേരി, കെ.സി.വേണു എന്നിവർ സംസാരിച്ചു.തുടർന്ന് ജയചന്ദ്രൻ്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ആലാപനം ചെയ്തു കൊണ്ടുള്ള സംഗീത വിരുന്നും ഉണ്ടായി.അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം വടക്കുമ്പാട് യൂണിറ്റ് രൂപീകരണവും നടന്നു. യൂണിറ്റ് പ്രസിഡണ്ടായി കെ.കെ.രഞ്ജിത്തിനെയും പ്രസിഡൻ്റായി സിറാജിനേയും തെരഞ്ഞെടുത്തു.
ചിത്രവിവരണം: ടി.എം ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.
ക്വാളിറ്റി ഇനിഷ്യേറ്റീവ് പ്രോഗ്രാം നടത്തി
മാഹീ കോ-ഓപ്പറേറ്റീവ് സെൻ്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽഏറെ വിജ്ഞാനപ്രദമായ നാക് അക്രഡിറ്റേഷൻ ഓറിയൻ്റേഷൻ മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും ഹയർ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ചു. അക്രഡിറ്റേഷൻ പ്രക്രിയയെക്കുറിച്ചും വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിലെ അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സ്ഥാപനങ്ങളെയും അധ്യാപകരെയും നയിക്കുക എന്നതാണ് ഇവൻ്റ് ലക്ഷ്യമിടുന്നത്.ശ്രീജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു എംസിഐ ടി ചെയർമാനും പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രിയുമായ ഇ.വൽസരാജ് ഉദ്‌ഘാടനം ചെയ്തു , പ്രിൻസിപ്പാൾ ഡോ. ശ്രീലത മുഖ്യ പ്രഭാഷകനെ പരിചയപ്പെടുത്തി.
നാക് അക്രഡിറ്റേഷൻ ചട്ടക്കൂടിൻ്റെ വിവിധ വശങ്ങൾ, മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ, ഉയർന്ന അക്രഡിറ്റേഷൻ ഗ്രേഡുകൾനേടുന്നതിനുള്ളസ്ഥാപനങ്ങൾക്കുള്ളനിർദേശങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിംഗ് കോളേജിലെ വിദ്യാഭ്യാസ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കെ.എസ്.സാജൻ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസരംഗത്ത് നൽകിയ സംഭാവനകൾക്ക് ഡോ.കെ.എസ്.സാജനെ ഇ.വൽസരാജ് ആദരിച്ചു.
![whatsapp-image-2025-02-10-at-22.03.11_462a5b5a](public/uploads/2025-02-10/whatsapp-image-2025-02-10-at-22.03.11_462a5b5a.jpg)
വിഷ്ണുദേവ് നിര്യാതനായി.
തലശ്ശേരി : ഇല്ലത്ത് താഴ പി പി അനന്ദൻ റോഡ് നന്ദനത്തിൽ വിഷ്ണുദേവ് (18) നിര്യാതനായി. അമ്മ പ്രീതി രവീന്ദ്രൻ, സഹാദരൻ വിഘ്നേഷ്
ബി ഇ എം പി ഹാർട്ട് ബീറ്റ്സ്
ഓഫീസ് ഉദ്ഘാടനം
തലശ്ശേരി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ ശ്രദ്ധയാകർഷിച്ച ബി ഇ എം പി ഹാർട്ട് ബീറ്റ്സിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗുഡ്സ് ഷെഡ് റോഡിലെ ഷക്കാസ് ആർക്കേഡ് രണ്ടാം നിലയിൽ പ്രശസ്ത സിനിമാതാരം ഐശ്വര്യ വിലാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസീൽ കുമാർ അധ്യക്ഷത വഹിച്ചു. .
സ്കൂൾ പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാൻലി, മാധ്യമ പ്രവർത്തകൻ പി എം അഷറഫ്, ഹാർട്ട്
ബീറ്റ്സ് സെക്രട്ടറി നൗഫൽ കോറോത്ത്, എം എംമനോജ് സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഹാർട്ട് ബീറ്റ്സ് പ്രസിഡണ്ട് സലിം പാലിക്കണ്ടി,വൈസ് പ്രസിഡൻ്റുമാരായ മുനീസ് അറയിലകത്ത്, കെ.അബ്ദുൽ റസാഖ്, ട മുഹമ്മദ് അഫ്സൽ,ജോ. സെക്രട്ടറിമാരായ അജയൻ എം എം, ശ്രീപാൽ പി സി, സിദ്ദീഖ് ചെറുവക്കര, കോഡിനേറ്റർ ഹാരിസ് പറക്കാട്ട്
നേതൃത്വം നൽകി.
ചിത്രവിവരണം:പ്രശസ്ത സിനിമാതാരം ഐശ്വര്യ വിലാസ് ഉദ്ഘാടനം ചെയ്യുന്നു
ജഗന്നാഥ ക്ഷേത്രത്തിൽ
പ്രതിഷ്ഠാദിന മഹോത്സവം 13 ന്
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രവരി 13ന് വിവിധപരിപാടികളോടെ ആഘോഷിക്കും.
കാലത്ത് 5 മണിക്ക് നിർമാല്യ ദർശനം. അഭിഷേകം, 6 മണി മഹാഗണപതി ഹവനം, 6.15. ഗുരുദേവ പ്രതിമയിൽ അഭിഷേകം. 7.30. ഗുരുപൂജ, 8 മണി എതൃത്ത് പൂജ 8.30 ശീവേലി എഴുന്നള്ളിപ്പ്. 9.30. പഞ്ചവിംശതി കലശം 10 മണി ധാര, 10.30 കലശാഭിഷേകം. തേന ഭിഷേകം 11.30. കളഭചാർത്ത്, 12 മണി മദ്ധ്യാഹ്ന പൂജ. ഗണപതിക്ക് അവിൽ നിവേദ്യം അപനിവേദ്യം പഞ്ചാമൃത നിവേദ്യം, 12.30. പ്രസാദ ഊട്ട്. 6 മണി നിറമാല, ചുറ്റുവിളക്ക്. 6.30. ദീപാരാധന. 6.45
7.15. നൃത്ത സംഗീത സന്ധ്യ.
പുഷ്പാഭിഷേകം. 8 മണി. അത്താഴ പൂജ 8.30. ശീവേലി എഴുന്നള്ളിപ്പ്.
ബി ഇ എം പി ഹാർട്ട് ബീറ്റ്സ്
ഓഫീസ് ഉദ്ഘാടനം
തലശ്ശേരി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ ശ്രദ്ധയാകർഷിച്ച ബി ഇ എം പി ഹാർട്ട് ബീറ്റ്സിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗുഡ്സ് ഷെഡ് റോഡിലെ ഷക്കാസ് ആർക്കേഡ് രണ്ടാം നിലയിൽ പ്രശസ്ത സിനിമാതാരം ഐശ്വര്യ വിലാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസീൽ കുമാർ അധ്യക്ഷത വഹിച്ചു. .
സ്കൂൾ പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാൻലി, മാധ്യമ പ്രവർത്തകൻ പി എം അഷറഫ്, ഹാർട്ട്
ബീറ്റ്സ് സെക്രട്ടറി നൗഫൽ കോറോത്ത്, എം എംമനോജ് സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഹാർട്ട് ബീറ്റ്സ് പ്രസിഡണ്ട് സലിം പാലിക്കണ്ടി,വൈസ് പ്രസിഡൻ്റുമാരായ മുനീസ് അറയിലകത്ത്, കെ.അബ്ദുൽ റസാഖ്, ട മുഹമ്മദ് അഫ്സൽ,ജോ. സെക്രട്ടറിമാരായ അജയൻ എം എം, ശ്രീപാൽ പി സി, സിദ്ദീഖ് ചെറുവക്കര, കോഡിനേറ്റർ ഹാരിസ് പറക്കാട്ട്
നേതൃത്വം നൽകി.
ചിത്രവിവരണം:പ്രശസ്ത സിനിമാതാരം ഐശ്വര്യ വിലാസ് ഉദ്ഘാടനം ചെയ്യുന്നു
പതിനൊന്നാം വാർഷികം ആഘോഷിച്ചു.
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം പ്രശസ്ത ചെറുകഥാകൃത്ത് വി ആർ സുധീഷ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് സിവി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
രൂപേഷ് ബ്രഹ്മം റിപ്പോർട്ട് അവതരിപ്പിച്ചു.
ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.
പി വി അനിൽ കുമാർ സ്നേഹോപഹാരം നൽകി.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർസംസാരിച്ചു.
സ്വർണ്ണമെഡലിന് വേണ്ടിയുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ കെ പത്മനാഭൻ നന്ദിയും പറഞ്ഞു
![zzq](public/uploads/2025-02-10/zzq.jpg)
പി.കെ. സലിം നിര്യതനായി.
ചൊക്ലി :കവിയൂരിലെ കോവുമ്മൽ പി.കെ. സലിം (63 ) നിര്യതനായി.
പഞ്ചായത്ത് വകുപ്പിൽ യു. ഡിക്ലാർക്കായി ചൊക്ലിഗ്രാമപഞ്ചായത്തിലടക്കം ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു..
ഭാര്യ: സൈനബ, മക്കൾ: റാസിദ് ,റാസിദ, മരുമക്കൾ : നസറി, ഷെഫീഖ്.
![olavil](public/uploads/2025-02-10/olavil.jpg)
സ്കോളർഷിപ്പ് തുക ഉപയോഗിച്ച് ശ്രീഭദ്രസ്കൂളിന്
സൗണ്ട് സിസ്റ്റം നൽകുന്നു
എൻ സി സി യൂണിറ്റിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .
ചൊക്ലി : രാമവിലാസം ഹയർ സെഎൻ സി സി യൂണിറ്റിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .ക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റ് സർജന്റ് മേജർ എസ്. ശ്രീഭദ്ര തനിക്ക് ലഭിച്ച സ്‌കോളർഷിപ്പ് തുക ഉപയോഗിച്ച് എൻ സി സി യൂണിറ്റിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു .
പരിപാടിയുടെ ഉത്ഘാടനം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ സുബേദാർ മേജർ എഡ്‌വിൻ ജോസ് നിർവഹിച്ചു .സ്‌കൂൾ മാനേജർ പ്രസീത് കുമാർ സൗണ്ട് സിസ്റ്റം സർജന്റ് മേജർ ശ്രീഭദ്രയിൽ നിന്ന് ഏറ്റുവാങ്ങി . പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചാറത് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രീസ് എൻ. സ്മിത ,സ്റ്റാഫ് സെക്രട്ടറി എ .രചീഷ് ,എൻ സി സി ഓഫീസർ ടി .പി .രവിദ് സംസാരിച്ചു .സീനിയർ കേഡറ്റ് സർജന്റ് മേജർഎസ്. കിരൺ ബേദി . നന്ദിപറഞ്ഞു.
![whatsapp-image-2025-02-10-at-23.15.35_3cd51047](public/uploads/2025-02-10/whatsapp-image-2025-02-10-at-23.15.35_3cd51047.jpg)
വിജോഷ് കുമാറിനെ അനുസ്മരിച്ചു
മാഹി ഈസ്റ്റ് പള്ളൂർ വിജോഷ് കുമാർ അനുസ്മരണം നടത്തി രാവിലെ ഫോട്ടോ അനാച്‌ഛാദനവും രക്തദാന ക്യാമ്പും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വി.സന്ദീപ്. സ്വാഗതവും നിജിഷ അധ്യക്ഷതയും വഹിച്ചു. വൈകുന്നേരം നടന്ന അനുസ്മരണ പൊതുയോഗം സിപിഎം കക്കോടി ഏരിയ കമ്മിറ്റി അംഗം അനൂപ് കക്കോടി ഉദ്ഘാടനം ചെയ്തു. അനിൽകുമാർ സ്വാഗതവും ടി സുരേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം വി ജനാർദ്ദനൻ പാനൂർ ഏരിയ കമ്മിറ്റിയംഗം വി കെ രാകേഷ് സംസാരിച്ചു.
ചിത്രവിവരണം:അനൂപ് കക്കോടി ഉദ്ഘാടനം ചെയ്യുന്നു
![whatsapp-image-2025-02-10-at-23.06.41_8d555206](public/uploads/2025-02-10/whatsapp-image-2025-02-10-at-23.06.41_8d555206.jpg)
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group