![ജഗന്നാഥ സവിധം മധുചന്ദ്രികയിൽ പാലാഴിയായി](public/uploads/2025-02-08/asdfg_1739036725.jpg)
ജഗന്നാഥ സവിധം
മധുചന്ദ്രികയിൽ പാലാഴിയായി
തലശ്ശേരി: ഭാവഗായകൻ പി. ജയചന്ദ്രന് സ്മരണാഞ്ജലിയർപ്പിച്ച് കൊണ്ട് തലശ്ശേരി ഓർക്കസ്ട്ര ടീം ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ മധുചന്ദ്രിക സംഗീതാർച്ചനസംഘടിപ്പിച്ചു. ഭാവഗായകൻ അനശ്വരമാക്കിയ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഡസനോളം ബഹുഭാഷാ ഗാനങ്ങൾ കെ.കെ.പ്രദീപ് കുമാർ, പ്രദീപ് സ്റ്റാർ,ശ്രീലേഷ് കുമാർ , നീതാസുനീഷ്, വിനീത, പ്രജേഷ് മാസ്റ്റർ,സുഷമ മനോജ്,എന്നിവർ ആലപിച്ചു.
സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു. കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽദേശീയ അവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെ ഉപഹാരവും പൊന്നാടയും നൽകി. ആദരിച്ചു.
ചിത്ര വിവരണം: സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) ചാലക്കര പുരുഷുവിനെ ആദരിക്കുന്നു.
![aaaa](public/uploads/2025-02-09/aaaa.jpg)
തലശ്ശേരി ഓർക്കസ്ട്രക്ക് വേണ്ടി പ്രദീപ് സ്റ്റാർ പൊന്നാട അണിയിക്കുന്നു
ബാലൻ മാസ്റ്റരുടെ സ്മരണയിൽ നഗരം സംഗീത സാന്ദ്രമായി.
തലശ്ശേരി: ശുദ്ധ സംഗീതത്തിന്റെ പഠന - പാഠന പ്രചാരണത്തിനായി ജീവിതം സമർപ്പിച്ച വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ സ്മരണയിൽ ശനിയാഴ്ചയുടെ പകലും രാവും സംഗീത സാന്ദ്രമായി.
തലശ്ശേരി ബാലൻ മാസ്റ്റരുടെ സ്മരണക്കായുള്ള പതിനഞ്ചാമത് സംഗീതോത്സവം ഇന്നലെ കാലത്ത് 8 മണി മുതൽ രാത്രി 8 മണി വരെ ബി.ഇ.എം.പി.ഹയർ സെക്കൻഡറിസ്കൂൾ അങ്കണത്തിൽ നടന്നപ്പോൾ , തലമുറകളിലെ ശിഷ്യപരമ്പരയിൽപ്പെട്ട ഒട്ടേറെ ഗായികാ ഗായകർ കർണ്ണാടക സംഗീതോത്സവത്തിന് സ്വരമാധുര്യമേകി.മാസ്റ്ററുടെ മകനും പിന്നണി ഗായകനും, സംഗീത സംവിധായകനുമായ സചിൻ ബാലുവിന്റെ വീണകച്ചേരിയുമുണ്ടായി.
സമാപന സമ്മേളനം പ്രൊഫ: ദാസൻ പുത്തലത്തിന്റെ അദ്ധ്യക്ഷതയിൽ നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. എം.സി നാരായണൻ മാസ്റ്റർ സ്വാഗതവും, വത്സലൻ മാസ്റ്റർ നന്ദിയും പറഞ്ഞു
ചിത്രവിവരണം:പിന്നണി ഗായകനും, സംവിധായകനുമായ സചിൻ ബാലുവിന്റെ വീണകച്ചേരി
![whatsapp-image-2025-02-08-at-20.42.05_f3546e1b](public/uploads/2025-02-08/whatsapp-image-2025-02-08-at-20.42.05_f3546e1b.jpg)
ചിത്ര വിവരണം: നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യുന്നു
![whatsapp-image-2025-02-08-at-20.42.55_6505f5bc](public/uploads/2025-02-08/whatsapp-image-2025-02-08-at-20.42.55_6505f5bc.jpg)
ശതവാർഷികാഘോ ഷത്തിന് തുടക്കമായി.
തലശ്ശേരി:കതിരൂർ സി.എച്ച് നഗർ പുല്ല്യോട് ഗവ:എൽ.പി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന ശതവാർഷികാഘോ ഷത്തിന് തുടക്കമായി. സ്കൂൾ അങ്കണത്തിൽ സ്പീക്കർ എ എൻ ഷംസീർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ,കാരായി ബാലൻ,രമേശൻ കണ്ടോത്ത്,വാർഡ് മെമ്പർ എ. വേണുഗോപാലൻ, തലശ്ശേരി നോർത്ത് എ ഇ ഒ കെ എ ബാബുരാജ്, തലശ്ശേരി നോർത്ത് ബിപിസി ചന്ദ്രമോഹനൻ, എം.സി.പവിത്രൻ, പി.സുരേഷ് ബാബു,റിട്ട. ഡയറ്റ് ഫാക്കൽറ്റി എ. രവീന്ദ്രൻ,ദിനേശൻ കാരായി,അതുല്യ, തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക കെ.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
![whatsapp-image-2025-02-08-at-20.43.06_1fffd765](public/uploads/2025-02-08/whatsapp-image-2025-02-08-at-20.43.06_1fffd765.jpg)
മാഹി പാലം ബസ്സ്സ്റ്റോപ്പിൽ
മദ്യപശല്യം രൂക്ഷം
ന്യൂമാഹി: കണ്ണൂർ ജില്ലയുടെ പ്രവേശന കവാടമായ ന്യൂ മാഹി ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മദ്യപശല്യം രൂക്ഷം. മൂക്കറ്റംമദ്യപിച്ച് ഇവിടെ കിടന്ന് ബഹളം വെക്കുന്നത് പതിവാണ്. ഛർദ്ദിയും വിസർജ്ജ്യവും പലപ്പോഴും ഇവിടെ എത്തുന്ന വിദ്യാർത്ഥികൾക്കും സ്ത്രികൾ ഉൾപെടെയുള്ളവർക്കും ശാപമായിത്തിർന്നിട്ടുണ്ട്. ജോലിക്കും മറ്റുംപോകുന്നവർക്ക് കയറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. സീബ്രാലൈൻ മുൻ കാലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിലാണ് ഉണ്ടായിരുന്നത് .ഇത് മാറ്റിയത് ജനങ്ങൾക്ക് ഉപകാരമില്ലാത്ത രീതിയിലാണുള്ളത് .ന്യൂ മാഹി ഔട്ട് പോസ്റ്റിൽ പൊലീസിന്റെ സേവനം ഇല്ലാത്തതും ഇവിടുത്തെ യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു ജനങ്ങൾക്ക് സുരക്ഷിതമായി കയറി നിൽക്കാൻ ആവശ്യമായ സംവിധാനമൊരുക്കാൻ അധികൃതർ നടപടി ഉണ്ടാവണമെന്നാണ് യാത്രികരുടെ ആവശ്യം
ചിത്രവിവരണം: മദ്യപന്മാർകൈയ്യടക്കിയ ന്യൂമാഹി ബസ്സ് ഷെൽട്ടർ
![whatsapp-image-2025-02-08-at-21.02.43_e8884058](public/uploads/2025-02-08/whatsapp-image-2025-02-08-at-21.02.43_e8884058.jpg)
മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം
മാഹി : മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിയും കോളേജ് യൂണിയൻ മുൻ ചെയർമാനുമായ രമേശ് പറമ്പത്ത് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് സി എച്ച് പ്രഭാകരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ ഡോ. കെ കെ ശിവദാസ് ,പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എം പി ശിവദാസൻ എന്നിവർ സംസാരിച്ചു.
ഒളവിലം വള്ളി നായക മഠം
വാർഷിക മഹോത്സവം
തലശ്ശേരി: ജാതി, മത ഭേദമില്ലാതെ വന്നണയുന്ന അവശന്മാർക്കും ആലംബഹീനർക്കും ആശ്വാസവും സഹായവും രോഗികൾക്ക് ചികിത്സാ മാർഗ്ഗവും ഉപദേശിച്ചു നൽകുന്ന ചൊക്ലി ഒളവിലത്തെ ശ്രീ പുനത്തിൽ ശ്രീധരാനന്ദ സ്വാമികൾക്കുള്ള ഗുരു പൂജയും സ്വാമികൾ സ്ഥാപിച്ച വള്ളി നായക മഠത്തിന്റെ വാർഷിക മഹോൽസവവും ഈ മാസം 11,12 തീയ്യതികളിൽ ആഘോഷിക്കുമെന്ന് മഠം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. 11 ന് വൈകിട്ട് 4 മണിക്ക് ഗണപതി ഹോമവും 6.30 ന് തൈപ്പൂയ്യവും നടത്തും - 12 ന് ബുധനാഴ്ച രാവിലെ മുതൽ രാത്രി വരെ ദിവസം മുഴുവൻ നീളുന്ന പൂജാ പ്രാർത്ഥനകളുംആദ്ധ്യാത്മിക പ്രഭാഷണം, മറ്റ് കലാപരിപാടികളും ഉണ്ടാവും..ബുധൻ ഉച്ച 12.30 ന് അന്ന ദാനം. വൈകിട്ട് 5.30 ന് കൊടിയേറ്റം. 6.30 ന് ദീപാരാധനയും 6.45 ന് ഭജന, മുത്തുക്കുട, താലപ്പൊലി, വാദ്യമേളങ്ങളോട് കൂടിയ തേരെഴുന്നള്ളത്തും 7.30 ന് സുബ്രമണ്യ പൂജയും 8മണിക്ക് സുബ്രമണ്യ തത്വം എന്ന വിഷയത്തെക്കുറിച്ച് ദിവ്യ അഴിയൂർ ആദ്ധ്യാത്മിക പ്രഭാഷണവും നടത്തും.രാത്രി 9ന് ദ്രുപദ് സാജനും ദ്രുവ് ഡി കുറുപ്പും നേതൃത്വം നൽകുന്ന വയലിൻ ഫ്യൂഷനും തുടർന്ന് ഭക്തി ഗാന മേളയും അരങ്ങേറും.. വാർത്താ സമ്മേളനത്തിൽ കെ. ദയാനന്ദൻ, പ്രശാന്ത് വടകര, ദിലീപ് പുനത്തിൽ, സി. സത്യൻ,ദിലീപ് പുനത്തിൽ പങ്കെടുത്തു.
![whatsapp-image-2025-02-08-at-20.45.20_57e9799d](public/uploads/2025-02-08/whatsapp-image-2025-02-08-at-20.45.20_57e9799d.jpg)
സർവീസിൽ നിന്ന് വിരമിക്കുന്ന മുബാറക ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ മുഹമ്മദ് സക്കറിയ മാസ്റ്റർക്കുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയംഗം ബഷീർ ചെറിയാണ്ടി നൽകുന്നു
![111](public/uploads/2025-02-08/111.jpg)
കവർ പ്രകാശനം ചെയ്തു
തലശ്ശേരി: പ്രൊഫ.എ.പി.സുബൈർ എഴുതിയ 'അല്ലാമാ ഇഖ്ബാൽ: മാനം, മനനം ' എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശന കർമ്മം നടന്നു. തലശ്ശേരി എം.എസ്.എസ്.കുട്ട്യാമു സെൻ്ററിൽ നടന്ന ചടങ്ങിൽ അഡ്വ. പി.വി.സൈനുദ്ദീൻ കവർ പ്രകാശനം നിർവഹിച്ചു. ടി.കെ. ഡി. മുഴപ്പിലങ്ങാട്, അഡ്വ.പി.വി.സൈനുദ്ദീൻ, ബി.ടി. കുഞ്ഞു എന്നിവർ സംസാരിച്ചു. പി.എം. അബ്ദുൽ ബഷീർ സ്വാഗതവും പ്രൊഫ.എ. പി സുബൈർ നന്ദിയും പറഞ്ഞു.
![whatsapp-image-2025-02-08-at-20.45.47_c998d125](public/uploads/2025-02-08/whatsapp-image-2025-02-08-at-20.45.47_c998d125.jpg)
മാഹി മഹാത്മാഗാന്ധി ഗവ: ആർട്ട്സ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഗമം രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
![whatsapp-image-2025-02-08-at-20.45.52_3bff4b51](public/uploads/2025-02-08/whatsapp-image-2025-02-08-at-20.45.52_3bff4b51.jpg)
പെരിങ്ങാടി മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങൾ പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്ത്പറമ്പ് ഉത്ഘാടനം ചെയ്യുന്നു
![whatsapp-image-2025-02-08-at-20.46.22_333eb2fa](public/uploads/2025-02-08/whatsapp-image-2025-02-08-at-20.46.22_333eb2fa.jpg)
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ മാഹിയിൽ സിഐടിയു കർഷക സംഘം സംയുക്തമായി ടൗണിൽ പ്രകടനംനടത്തി ഹാരിസ് പരന്തിരാട്ട് കെപി നൗഷാദ് മനോഷ് കുമാർ എന്നിവർ സംസാരിച്ചു
CITU കൺവെൻഷൻ :മാഹി മുൻസിപ്പാൽ ഏരിയ കൺവെൻഷൻ പള്ളൂർBTRമന്ദിരത്തിൽ ടി സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ClTU കണ്ണൂർ ജില്ലാകമ്മറ്റി അംഗം K K സുധീർ കുമാർ ഉദ്ഘാടനം ചെയ്തു ഹാരിസ് പരന്തീരാട്ട് ' SKവിജയൻ എന്നിവർ സംസാരിച്ചു ഹാരിസ് പരന്തിരാട്ട് കൺവീനറായി 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു
![nm](public/uploads/2025-02-08/nm.jpg)
കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ 58 സോൺ സമ്മേളനംനടന്നു
തലശ്ശേരി: കരുണാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ 58 സോൺ സമ്മേളനം പാലയാട് ചിറക്കുനിയിൽ ചേർന്നു.-ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സോൺ വാർഷിക സമ്മേളനം ധർമ്മടം പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ രജീഷ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. വിനീത് തലശേരി അധ്യക്ഷത വഹിച്ചു. തലശ്ശേരി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ എം.വി. അവിൽ ഗതാഗത നിയമങ്ങളെ പറ്റി ക്ലാസെടുത്തു.. പുരുഷു പാനൂർ സോണിന്റെ പ്രവർത്തന റിപ്പോർട്ടും ജോളി തലശ്ശേരി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.സംസ്ഥാന ഫിനാൻസ് സിക്രട്ടറി സതീഷ് കൊല്ലം, ജില്ലാ സിക്രട്ടറി നാരായണൻ കുറുമാത്തൂർ, സംസ്ഥാന രക്ഷാധികാരി മനോഹരൻ ചിറക്കുനി,മറ്റു ഭാരവാഹികളായ ഉമേഷ് ചാലോട്, ഹാഷിർ മാഹി, ശ്രീനി പാനൂർ, എന്നിവർ സംസാരിച്ചു. സി..ആർ.രാജേഷ് നന്ദി പറഞ്ഞു. സമ്മേളന മുന്നോടിയായി പ്രതിനിധികൾ പ്രകടനവും നടത്തി.-
![whatsapp-image-2025-02-08-at-20.48.06_6bfd4503](public/uploads/2025-02-08/whatsapp-image-2025-02-08-at-20.48.06_6bfd4503.jpg)
ഇ.സി. ദേവു നിര്യാതയായി.
തലശ്ശേരി:എരുവട്ടി പെനാങ്കിമെ ട്ടയിലെ രയരോത്തും കണ്ടി വീട്ടിൽ ഇ സി ദേവു (91) നിര്യാതയായി.
മക്കൾ: ബാബു, വസന്ത, ബേബിസുരജ.
മരുമക്കൾ : പ്രസന്ന പരേതരായ പ്രഭാകരൻ
ദാമോദരൻ.
സഹോദരങ്ങൾ: പരേതരായ നാണു, വാസു
![whatsapp-image-2025-02-08-at-21.00.47_4f10fac1](public/uploads/2025-02-08/whatsapp-image-2025-02-08-at-21.00.47_4f10fac1.jpg)
ശ്രീജിത്ത് നിര്യാതനായി
മാഹി: പാറമ്മൽ മംഗലൻ വീട്ടിൽ ശ്രീജിത്ത് (48) നിര്യാതനായി പരേതനായ മംഗലൻ ശ്രീധരൻ്റെയും,ഉഷയുടെയും മകനാണ്.ഭാര്യ :ധന്യ (കോഴിക്കോട്) സി.എസ്.ഒ മാഹി, മക്കൾ: ദിൽജിത്ത് ദ്യാൻജിത്ത്. സഹോദരങ്ങൾ: പ്രമീള (റിട്ട. ഫാർമസിസ്റ്റ്. ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്) , ഷെറിൻ ബാബു (കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ.പന്തക്കൽ) , ശ്രീജ (കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ. പള്ളൂർ) , ശ്രീകല ( ഗവ. ജനറൽ ആശുപത്രി. മാഹി).
സംസ്കാരം ഇന്നു (9/2) രാവിലെ 10 മണിക്ക് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ.
പുതിയ എഴുത്തുകാർക്ക് ഏകദിന ചെറുകഥാ ക്യാമ്പ് 27ന്
മയ്യഴി : എഴുത്തുകാരനായ വി.ആർ. സുധീഷിൻ്റെ എഴുത്തുജീവിതത്തിൻ്റെ അമ്പതാം വാർഷികാഘോഷ ആദര സമർപ്പണത്തിൻ്റെ ഭാഗമായി ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി
ചെറുകഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 27 ന് നടക്കുന്ന ക്യാമ്പിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാർ ക്ലാസുകൾ നയിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് നിശ്ചിത പ്രായപരിധിയോ, റജിസ്ട്രേഷൻ ഫീസോ ഇല്ല. 27 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയുള്ള ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മയ്യഴിയുടെ ഇതിഹാസകാരനായ എം. മുകുന്ദൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്യാമ്പ് ഡയറക്ടർ ഉത്തമരാജ് മാഹിയുമായി ബന്ധപ്പെടണം. പേര് റജിസ്റ്റർ ചെയ്യാൻ ഫോൺ: 9446264177.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group