കളത്തിൽ രൗദ്രഭാവം തെളിഞ്ഞു: ചുറ്റിലും ചടുല ഗീതം പരന്നു

കളത്തിൽ രൗദ്രഭാവം തെളിഞ്ഞു: ചുറ്റിലും ചടുല ഗീതം പരന്നു
കളത്തിൽ രൗദ്രഭാവം തെളിഞ്ഞു: ചുറ്റിലും ചടുല ഗീതം പരന്നു
Share  
2025 Feb 08, 12:12 AM
vedivasthu

കളത്തിൽ രൗദ്രഭാവം തെളിഞ്ഞു

: ചുറ്റിലും ചടുല ഗീതം പരന്നു


ന്യൂമാഹി:ദാരികാസുരവധത്തിന് ശേഷവും, കലിയടങ്ങാത്ത കാളി ദേവിയുടെ രൗദ്രരൂപം മഹാദേവന് മുന്നിൽ നാരദൻ നിലത്ത് വരച്ച് കാണിച്ച് കൊടുത്തതിന്റെ ആചാര സ്മരണയിൽ. ചാലക്കര 

ശ്രീവരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ ഇതാദ്യമായി കളമെഴുത്തും, പാട്ടും അവതരിപ്പിച്ചത് വിശ്വാസികൾക്ക് ഭക്തിനിർഭരമായ നവ്യാനുഭവമായി.

 സതീശൻ മരുതായി, ശ്രീനാഥ് മരുതായി, അമൽജിത്ത്‌ പടിക്കച്ചാൽ എന്നിവരാണ് കളമെഴുത്ത് നടത്തിയത്. കളമെഴുത്ത് പാട്ടിലെ ചടങ്ങുകളായ ഈടും നൃത്തം, മേളപ്രദക്ഷിണം, കള പ്രദക്ഷിണം, കള പൂജ, പാട്ട്, കളത്തിലാട്ടം കൂറ വലിക്കൽഎന്നിവയോടെയാണ് കളമെഴുത്ത് പാട്ട് സമാപിച്ചത്.

ക്ഷേത്ര ഭാരവാഹികളായ വി.വത്സൻ, കെ.കെ.പത്മനാഭൻ, സുധീഷ് വരദ, കെ.കെ.സുധീഷ്, സവിത ശ്രീധരൻ നേതൃത്വം നൽകി. മകര ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, തിടമ്പ് നൃത്തം, കടമേരി ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവയുണ്ടായി.



ചിത്രവിവരണം: വരപ്രത്ത് ക്ഷേത്രത്തിൽ നടന്ന കളമെഴുത്ത്


whatsapp-image-2025-02-07-at-19.48.44_9293149a
whatsapp-image-2025-02-07-at-19.48.57_2ed4a60a

ഉത്സവച്ഛായയിൽ ചെമ്പ്ര

നോർത്ത് ജനകിയ കൂട്ടായ്മ


മാഹി: നോർത്ത് ചെമ്പ്ര റെസിസൻസ് അസോസിയേഷന്റെ രണ്ടാമത് വാർഷിക ആഘോഷം മാഹി എം എൽ എ .രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മുൻ ആഭ്യന്തരമന്ത്രി ഇ വൽസരാജ് മുഖ്യ ഭാഷണം നടത്തി. കേന്ദ്ര സർക്കാറിന്റെ ഭാരത് സേവക് പുരസ്കാരം ലഭിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിനെയും , ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡൻ്റ് ആയി നിയമനം ലഭിച്ച രബിജിത്ത് രതികനെയും ആദരിച്ചു. കെ.മനോജ് കുമാർ , കെ എംസീന സുരേന്ദ്രൻ , ഭാസ്ക്കരൻ കുന്നുമ്മൽ സംസാരിച്ചു. വിവിധ മൽസര വിജയികൾക്ക് ഉള്ള സമ്മാനദാനവും, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളുമുണ്ടായി. 


ചിത്രവിവരണം: ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിനെ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉപഹാരം നൽകി ആദരിക്കുന്നു


whatsapp-image-2025-02-07-at-19.49.27_3c5aad5e

കാഞ്ഞിരമുള്ള പറമ്പ് തിറ

മഹോത്സവം 9 ന് തുടങ്ങും


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ വിപുലമായി ആഘോക്ഷിക്കുമെന്ന് ക്ഷേത്രംഭാരവാഹികൾ

വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


ഫെബ്രുവരി 9ന് ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജക്ക് ശേഷം ക്ഷേത്രം പ്രസിഡന്റ് ടി.പി. ബാലൻ കൊടിയേറ്റ കർമം നിർവ്വഹിക്കും.

വൈകു ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര 

വൈകുന്നേരം ദീപാരാധനക്ക് ശേഷം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാലാ ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷം 

സംസ്കാരിക സായാഹ്നം എഴുത്തുകാരൻ വി.ആർ സുധീഷ് ഉദ്ഘാടനം നിർവ്വഹിക്കും.

ഇടർന്ന് സീ കേരള സരിഗമ ഫെയിം 

ദേവാ ജ്ഞന മഹിജൻ നയിക്കുന്ന ഗാനമേള.

രണ്ടാംദിവസം

വൈകു.. മംഗല്യ പൂജ

രാത്രി 8: 15 ന് ആശ്രയ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന 

എന്റെർടൈൻ മെന്റ ഷോ

റിഥം ഓഫ് 25 .

 മൂന്നാം ദിവസം

വൈകു: ദീപാരാധനക്ക് ശേഷം കടമേരി ഉണ്ണികൃഷ്ണ മാരാരും സംഘവും കൂടെ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം.

രാത്രി 8:15 ന് കോഴിക്കോട് സങ്കീർത്തനയുടെ സാമൂഹ്യ സംഗീത നാടകം വെളിച്ചം

നാലാം ദിവസം

രാവി: 11 മണിക്ക്

പൗരാണികമായ ദൈവീകചടങ്ങ് 

വൈകു 5: 45 വെള്ളാട്ടം ആരംഭം

ദീപാരാധനക്കു ശേഷം ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള

താലപ്പൊലി വരവ്.

തുടർന്ന് കലശം വരവ്, ഗുരുതി,

അഞ്ചാം ദിവസo

അതിരാവിലെ മുതൽ

ഗുളികൻ, ഘണ്ഠകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗ ഭാഗവതി, ഭഗവതി, എന്നീ തെയ്യങ്ങൾ കെട്ടിയാടും.

ഉദയാസ്തമന പൂജ, മഹാഗണപതി ഹോമം, പൂമുടൽ 

ഉണ്ടായിരിക്കും.

എല്ലാ ദിവസവും ഉച്ചക്ക് അന്നപ്രസാദവുമുണ്ടാകും 

വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ

ടി.വി. ബാലൻ, പി.കെ സതീഷ് കുമാർ, പി.വി. അനിൽ കുമാർ, കണ്ടോത്ത് രാജീവൻ, സി.വി രാജൻ പെരിങ്ങാടി, മേച്ചോളി മുകുന്ദൻ, സംബന്ധിച്ചു.


whatsapp-image-2025-02-07-at-19.49.59_656d4611

വർദ്ധിപ്പിച്ച കോടതി ഫീസ് പിൻവലിക്കണം 


തലശ്ശേരി : കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ കോടതി ഫീസ് വർദ്ധിപ്പിച്ച നടപടിയിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

പാവപ്പെട്ടവരുടെ നീതിനിഷേധത്തിന് കാളമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലശ്ശേരി ജില്ലാ കോടതി ലോയേഴ്‌സ് കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചാർട്ടർ ഓഫ് ഡിമാൻ്റ്സ് യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വ എസ് രാഹുൽ ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ കെ എ സജീവന് കൈമാറി. 

കോടതി ഫീസ് വർധന ഉപേക്ഷിക്കുക, അഭിഭാഷക സംരക്ഷണ ബില്ല് പാസാക്കുക, വെൽഫയർ ഫണ്ട്‌ 30 ലക്ഷമാക്കി ഉയർത്തുക എന്നീ 12 ഇന ചാർട്ടർ ഓഫ് ഡിമാൻ്റ് സ്  വിളംബരം ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ ജ്യോതി ജഗദീഷ് ഉദ്ഘടനം ചെയ്തു.

 പരിപാടിയിൽ മുതിർന്ന ലോയേഴ്‌സ് കോൺഗ്രസ്‌ നേതാവ് അഡ്വ കെ സി രഘുനാഥ്, ഡി. സി. സി സെക്രട്ടറി അഡ്വ കെ ശുഹൈബ്, മുതിർന്ന അഭിഭാഷകൻ വി ആർ നാസർ, ഐ. എൽ സി നോർത്ത് സോൺ കൺവീനർ അഡ്വ ടി ജഗതീഷ്, മുൻ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജേഷ് ചന്ദ്രൻ, അഡ്വ കെ റീന, അഡ്വ വി സൂസി, അഡ്വ കെ രഞ്ജിത്, അഡ്വ എ ശ്രീജ പങ്കെടുത്തു.


ചിത്രവിവരണം. ചാർട്ടർ ഓഫ് ഡിമാൻ്റ്സ് യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വ എസ് രാഹുൽ ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ കെ എ സജീവന് കൈമാറുന്നു


ഇന്നത്തെ പരിപാടി


ന്യൂ മാഹി

മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചു അംഗൻവാടി നഴ്സറി എൽപി യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിത്ര രചനയടക്കമുള്ള കലാ മത്സരങ്ങൾ ഉദ്ഘാടനം കാലത്ത് 9 മണിക്ക് ചിത്രകാരൻ സുരേഷ് കൂത്ത്പറമ്പ്


വ്യാപര ലൈസൻസ് 28 വരെ പിഴ കൂടാതെ പുതുക്കാൻ അവസരം


മാഹി:മയ്യഴി മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര - വ്യവസായ സ്ഥാപനങ്ങളുടെ 2025 - 26 വർഷത്തെ ലൈസൻസ് ഫിബ്രവരി 28 വരെ പിഴ കൂടാതെ പുതുക്കുവാൻ അവസരം. അപേക്ഷകർ 2024-25 വർഷത്തെ കെട്ടിട നികുതി രസിതും ഫുഡ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ഫുഡ് ലൈസൻസും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ചാലക്കര, പളളൂർ, പന്തക്കൽ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷകൾ ഫിബ്രവരി 12,13,14 തീയ്യതികളിൽ പളളൂർ എത്താസിവിൽ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.


മാളിയേക്കൽ മഷൂദിനെ അനുസ്മരിച്ചു


തലശ്ശേരി:സംഗീത - കലാ- സാംസ്കാരിക രംഗത്ത് തലശ്ശേരിയിൽ ഒരു കാലത്തെ നിറ സാന്നിദ്ധ്യവും, ബ്ളൂ ജാക്സ് ഓർക്കസ്ട്ര സ്ഥാപകനുമായ പരേതനായ മാളിയേക്കൽ മഷൂദിൻ്റെ 23- മത് ചരമവാർഷീക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

മാളിയേക്കൽ മഷൂദിൻ്റെ നിർമ്മലഗിരി കോളേജ് സഹപാഠി മമ്പറം ദിവാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ശിവദാസൻ അദ്ധ്യക്ഷനായി.

ഹരിയാനയിൽ നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് സിൽവർ മെഡലും 2024-25 വർഷത്തിൽ സൗന്ദര്യ മത്സരത്തിൽ ഒന്നാം സമ്മാനമായ ഗോൾഡ് മെഡൽ ജേതാവ് സയനോര സനിൽ, 

മംഗലാപുരത്ത് നടന്ന സൗത്ത് ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ഓപ്പൺ ചാമ്പ്യൻ ഷിപ്പു 2025 ൽ 60 മി / 100 മീറ്റർ 400 മീറ്റർ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ സാറയെയും റവ ഫാദർ. ഡോക്ടർ ജി.എസ് പ്രാൻസിസ് പൊന്നാടയും. ഉപഹാരവും നൽകി ആദരിച്ചു.

മഷൂദിൻ്റെ സഹോദരൻ മാളിയേക്കൽ അബ്ബാസ്, പ്രൊഫ ദാസൻ പുത്തലത്ത്,വി കെ വി റഹീം, നസീർ കരിയായത്ത്, കെ.പി.രൻജിത്ത് കുമാർ, സി കെ ദിലീപ് കുമാർ. പള്ളിക്കണ്ടി രാജീവൻ കുഞ്ഞനന്തൻ മാസ്റ്റർ', സിംഗർ ബച്ചൻ അഷറഫ്, കബീർ ഇബ്രാഹിം, റാഫി സിംഗർ പി.സുബൈർ , കെ.പി. ജയരാജൻ സംസാരിച്ചു. 

കെ.മുസ്തഫ സ്വാഗതവും 

സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു



ചിത്ര വിവരണം. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-02-07-at-19.50.52_f4bd0df7

മാളിയേക്കൽ മഷൂദിനെ അനുസ്മരിച്ചു


തലശ്ശേരി:സംഗീത - കലാ- സാംസ്കാരിക രംഗത്ത് തലശ്ശേരിയിൽ ഒരു കാലത്തെ നിറ സാന്നിദ്ധ്യവും, ബ്ളൂ ജാക്സ് ഓർക്കസ്ട്ര സ്ഥാപകനുമായ പരേതനായ മാളിയേക്കൽ മഷൂദിൻ്റെ 23- മത് ചരമവാർഷീക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

മാളിയേക്കൽ മഷൂദിൻ്റെ നിർമ്മലഗിരി കോളേജ് സഹപാഠി മമ്പറം ദിവാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ശിവദാസൻ അദ്ധ്യക്ഷനായി.

ഹരിയാനയിൽ നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് സിൽവർ മെഡലും 2024-25 വർഷത്തിൽ സൗന്ദര്യ മത്സരത്തിൽ ഒന്നാം സമ്മാനമായ ഗോൾഡ് മെഡൽ ജേതാവ് സയനോര സനിൽ, 

മംഗലാപുരത്ത് നടന്ന സൗത്ത് ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ഓപ്പൺ ചാമ്പ്യൻ ഷിപ്പു 2025 ൽ 60 മി / 100 മീറ്റർ 400 മീറ്റർ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ സാറയെയും റവ ഫാദർ. ഡോക്ടർ ജി.എസ് പ്രാൻസിസ് പൊന്നാടയും. ഉപഹാരവും നൽകി ആദരിച്ചു.

മഷൂദിൻ്റെ സഹോദരൻ മാളിയേക്കൽ അബ്ബാസ്, പ്രൊഫ ദാസൻ പുത്തലത്ത്,വി കെ വി റഹീം, നസീർ കരിയായത്ത്, കെ.പി.രൻജിത്ത് കുമാർ, സി കെ ദിലീപ് കുമാർ. പള്ളിക്കണ്ടി രാജീവൻ കുഞ്ഞനന്തൻ മാസ്റ്റർ', സിംഗർ ബച്ചൻ അഷറഫ്, കബീർ ഇബ്രാഹിം, റാഫി സിംഗർ പി.സുബൈർ , കെ.പി. ജയരാജൻ സംസാരിച്ചു. 

കെ.മുസ്തഫ സ്വാഗതവും 

സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു



ചിത്ര വിവരണം. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.


ssddff

ജഗന്നാഥ സവിധത്തിൽ

ഇന്ന് മധുചന്ദ്രിക


തലശ്ശേരി: ഭാവഗായകൻ പി. ജയചന്ദ്രന് സ്മരണാഞ്ജലിയർപ്പിച്ച് കൊണ്ട് തലശ്ശേരി ഓർക്കസ്ട്ര ടീം ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഇന്ന് വൈകിട്ട് 6.30 ന് മധുചന്ദ്രിക സംഗീതാർച്ചന നടത്തുന്നു. ദേശീയ അവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിനെ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ആദരിക്കുന്നു.


capture

ബാലൻ മാസ്റ്റർ സ്മാരക

സംഗീതോത്സവം ഇന്ന്


തലശ്ശേരി: പ്രസിദ്ധ സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ സ്മരണക്കായുള്ള പതിനഞ്ചാമത് സംഗീതോത്സവം കാലത്ത് 8 മണി മുതൽ രാത്രി 8 മണി വരെ ബി.ഇ.എം.പി.ഹയർ സെക്കൻഡറിസ്കൂൾ അങ്കണത്തിൽ നടക്കും.


mbi

വൈ:5 മണിക്ക് സമാപന സമ്മേളനം പ്രൊഫ: ദാസൻ പുത്തലത്തിന്റെ അദ്ധ്യക്ഷതയിൽ നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യും ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തും


whatsapp-image-2025-02-07-at-19.53.07_0ae600ee

എൻ സി മൊയ്തു നിര്യാതനായി. 


ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ കൊപ്പരക്കണ്ടി സഫയിൽ താമസിക്കുന്ന നടുവിലെ കണ്ടി മൊയ്തു (75) നിര്യാതനായി. 

പരേതരായ കുഞ്ഞിമൂസ്സയുടേയും കതീശുവി ൻറേയും മകനാണ്.

ഭാര്യ: പറമ്പത്ത് വീട്ടിൽ ശരീഫ. 

മക്കൾ: റംഷാദ്, റസ്ന, റിസാന.

മരുമക്കൾ: മെഹ് ജബിൻ, നബീൽ, ഇക്ബാൽ. സഹോദരന്മാർ: പരേതരായ കാദർ, യൂസ്സഫ്, റാബിയ.


xx

വിളംബര ഘോഷയാത്ര നടത്തി.


തലശ്ശേരി: കതിരൂർ സി.എച്ച്.നഗർ പുല്ല്യോട് ഗവ: എൽ.പി.സ്കൂൾ ശത വാർഷികാഘോഷ ഉദ്ഘാടനത്തിൻ്റെ ഭാഗമായി വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്തംഗം എ.വേണുഗോപാലൻ, പി ടി എ പ്രസിഡണ്ട് കെ. അതുല്യ,സ്കൂൾ പ്രധാനാധ്യാപിക കെ.ശ്രീജ, പി.അജിത്ത് നേതൃത്വം നൽകി. വിദ്യാർത്ഥികൾ അധ്യാപകർ പിടിഎ അംഗങ്ങൾ,രക്ഷിതാക്കൾനാട്ടുകാർ ഘോഷയാത്രയിൽ പങ്കെടുത്തു.


ചിത്രവിവരണം: കതിരൂരിൽ നടന്ന വിളംബര ഘോഷയാത്ര


ബി ഇ എം പി ഹാർട്ട് ബീറ്റ്സ്

ഓഫീസ് ഉദ്ഘാടനം 9ന്


തലശ്ശേരി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ ശ്രദ്ധയാകർഷിച്ച ബി ഇ എം പി ഹാർട്ട് ബീറ്റ്സിൻ്റെ ഓഫീസ് ഉദ്ഘാടനം 9ന് ഞായറാഴ്ച നടക്കും. ഗുഡ്സ് ഷെഡ് റോഡിലെ ഷക്കാസ് ആർക്കേഡ് രണ്ടാം നിലയിൽ വൈകുന്നേരം 5 മണിക്ക് പ്രശസ്ത സിനിമാതാരം ഐശ്വര്യ വിലാസ് ഉദ്ഘാടനം നിർവഹിക്കും. പ്രസീൽ കുമാർ അധ്യക്ഷത വഹിക്കും. ബി ഇ എം പി സ്കൂൾ പൂർവ്വാധ്യാപകൻ കെ എം നമ്പൂതിരി, 

സ്കൂൾ പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാൻലി, സായാഹ്നം ന്യൂസ്പ്ലസ് ചീഫ് എഡിറ്റർ പി എം അഷറഫ്, ഹാർട്ട് 

ബീറ്റ്സ് സെക്രട്ടറി നൗഫൽ കോറോത്ത്, എം എം

മനോജ് തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.


മാഹി ഫുട്ബാളിന് ഇന്ന് കൊടി ഉയരും 


മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഫിബ്രവരി 8 മുതൽ 23 വരെ മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിനും, റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫിക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനംഇന്ന് വൈകീട്ട് 6.30 ന് കേരളാ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവ്വഹിക്കും

ഉദ്ഘാടന മത്സരത്തിൽ ഫിഫ മഞ്ചേരി ,എഫ്.സി. തൃക്കരിപ്പൂരിനെ നേരിടും.


മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 


മാഹി:പന്തക്കൽ മാണിക്കാംപൊയിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവംഫിബ്ര.. 11ന് നടക്കും- രാവിലെ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം - തുടർന്ന് പ്രതിഷ്ഠാ പൂജകൾ, ഉച്ചയ്ക്ക് അന്നദാനം .വൈകിട്ട് നടക്കുന്ന ഭഗവതി സേവ, സർപ്പബലി എന്നിവയോടെ സമാപനം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.


a

ചന്ദ്രവല്ലിനിര്യാതയായി


തലശ്ശേരി : പുന്നോൽ കണ്ടിക്ഷേത്രത്തിന് സമീപം കാട്ടിൽ വെള്ളോത്ത് ചന്ദ്രവല്ലി (66) നിര്യാതയായി

ഭർത്താവ് : വിജയൻ.

മക്കൾ : വിജീഷ് (ജനതാ ബേക്കറി, ഇടയിൽ പീടിക), വിജിഷ (ചെണ്ടയാട്), വിനിഷ (എരുവട്ടി).

മരുമക്കൾ : ജോഷി (തിരുനാവായ),

ഷിനു (ചെണ്ടയാട്), ഷിംജിത്ത് (എരുവട്ടി).

സഹോദരങ്ങൾ :രവീന്ദ്രൻ, സഹദേവൻ, ജയസേനൻ, ഫൽഗുണൻ, ദിനേശൻ, പ്രവീൺ, അജിത, കാഞ്ചന.


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH