ജഗന്നാഥക്ഷേത്രോത്സവം വൻ വിജയമാക്കാൻ പ്രതിജ്ഞാബദ്ധം: ഗോകുലം ഗോപാലൻ

ജഗന്നാഥക്ഷേത്രോത്സവം വൻ വിജയമാക്കാൻ പ്രതിജ്ഞാബദ്ധം: ഗോകുലം ഗോപാലൻ
ജഗന്നാഥക്ഷേത്രോത്സവം വൻ വിജയമാക്കാൻ പ്രതിജ്ഞാബദ്ധം: ഗോകുലം ഗോപാലൻ
Share  
2025 Feb 07, 12:24 AM
vedivasthu

ജഗന്നാഥക്ഷേത്രോത്സവം

വൻ വിജയമാക്കാൻ പ്രതിജ്ഞാബദ്ധം: ഗോകുലം ഗോപാലൻ


തലശ്ശേരി: ഗുരുദേവനാൽ പ്രതിഷ്ഠിതമായ ജഗന്നാഥക്ഷേത്രത്തിലെ മഹോത്സവം ആത്മിയവും,ഭൗതികവുമായ പ്രൗഢമായ ചടങ്ങുകളോടെ പൂർവ്വാധികം ഭംഗിയായി ഇത്തവണ നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്ന്ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

മാർച്ച് 9 മുതൽ 16 വരെ നടക്കുന്ന ശ്രീ ജഗന്നാഥ ക്ഷേത്രോത്സവ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട്

അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ അഡ്വ.കെ. അജിത് കുമാർ , കണ്ട്യൻഗോപി , രാഘവൻ പൊന്നമ്പത്ത്, മുരിക്കോളി രവീന്ദ്രൻ , സ്വാമി പ്രേമാനന്ദ, രാജീവൻ മാടപ്പിടിക സംസാരിച്ചു. ജനറൽ കമ്മിറ്റി അംഗങ്ങളും ,

വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തിരുന്നു.


ചിത്ര വിവരണം: ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-02-06-at-21.47.29_e6f5a659
press

കോൺട്രാക്ടർ അസോസിയേഷൻ മാഹി ഗവ. ഹൗസിനു മുന്നിൽ ഫിബ്രവരി 10 ന് ധർണ്ണ നടത്തും


മാഹി : മാഹി പൊതുമരാമത്ത് വകുപ്പിൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റ്ൻ്റ് എഞ്ചിനിയർ മാർ ഉൾപ്പെടെ ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരി പി.ഡബ്ല്യു.ഡി രജിസ്ട്രേഡ് കോൺട്രാക്ടേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി ഗവ.ഹൗസിനു മുന്നിൽ

ഫിബ്രവരി 10 ന് കാലത്ത് 10 മണിക്ക്

പണിമുടക്കി ധർണ്ണ സമരം നടത്തുമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. നിലവിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സേവനം കൃത്യമായി ലഭ്യമല്ലാത്തതിനാൽ വകുപ്പിനു കീഴിലെ പതിവ് ജോലികളെല്ലാം വൈകുകയാണ്. അദ്ദേഹം മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം മാഹിയിലെത്തി തിരിച്ചു പോകാറാണ് പതിവ്. മാഹിയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഒരു മുഴുവൻ സമയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ലഭ്യത വളരെ അത്യാവശ്യമാണ്. മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ റോഡ്സ്, വാട്ടർ സപ്ലൈ, ബിൽഡിംഗ്സ് തുടങ്ങിയ മുഴുവൻ സെക്ഷനുകളിലെയും മാഹി മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെയും ചുമതല ഏക അസിസ്റ്റൻ്റ് എൻജിനീയർക്കാണ്. അദ്ദേഹം ഈ മാസം 28 ന് വിരമിക്കുകയുമാണ്. ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജോലികളെ പ്രതികൂലമായി ബാധിക്കും. പൊതു മരാമത്ത് വകുപ്പിലെ ജീവത്തായ പ്രശ്നങ്ങളെ ആധാരമാക്കി

 പുതുച്ചേരി ലഫ്. ഗവർണ്ണർ ഉൾപ്പെടെയുള്ള അധികാരികൾക്ക് മാസങ്ങൾക്കു മുന്നേ പരാതി നൽകിയെങ്കിലും, യാതൊരു നടപടിയുമുണ്ടായിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യ പെട്ടാണ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

 മാഹി ഗവ. ഹൗസിനു മുന്നിൽ ധർണ്ണാ സമരം നടത്തുന്നതെന്ന് അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എഞ്ചിനിയറുടെ അഭാവം കാരണം വർക്ക് ബില്ലുകൾ യഥാസമയം പാസാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ കരാറുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെയെറെയാണ്. ഈ ഒഴിവുകൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ മേഖലയിലെ എല്ലാ പൊതുമരാമത്തും വികസന പദ്ധതികളും സ്തംഭനാവസ്ഥയിലാകാൻ സാധ്യതയുണ്ട്.

പൊതുമരാമത്ത് പദ്ധതികളുടെ സുഗമമായ തുടർച്ച ഉറപ്പാക്കുന്നതിനും കരാറുകാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികളായ ടി.എ.ഷിനോജ്, ഒ.കെ.സലിം, സി.ടി.നിധീഷ്, വാഴയിൽ സുനിൽകുമാർ, എം.കെ.ഷാജു എന്നിവർ 

ആവശ്യപ്പെട്ടു


charan_1738904479

യു.കെ.രഘുനാഥ് നിര്യാതനായി

തലശ്ശേരി:കുട്ടിമാക്കൂൽ ഊരാങ്കോട്ട് നിധിൻ നിവാസിൽ യു.കെ രഘുനാഥ് ( 65 ) നിര്യാതനായി.ഭാര്യ: ടി.വി.നിർമ്മല .മക്കൾ നിധിൻ ആർ നാഥ്( സോഫ്റ്റ് വെയർ ഇൻഞ്ചിനിയർ) നിവേദ്യ സനൂപ് ( ചമ്പാട്) മരു മക്കൾ സനൂപ് ,അനു സഹോദരങ്ങൾ: പാർവ്വതി , ചന്ദ്രി ,പ്രേമ ,ഗൗരി പരേതരായ പത്മാവതി ,തങ്ക ലക്ഷമി


അഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്റർ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണം 


ന്യൂമാഹി:ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ അഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്റർ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് വാർഡ് മെമ്പർ വി.കെ. മുഹമ്മദ് തമീം ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അഴീക്കൽ ഫിഷ് ലാൻ്റിംഗ് സെൻ്റർ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ഫിഷ് ലാൻ്റിംഗ് സെൻ്റർ റോഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖാന്തിരം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 59 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാൽ റോഡ് പണി ഏറ്റെടുത്ത കരാറുകാരന്റെ കെടുകാര്യസ്ഥത മൂലം വർക്ക് പാതിവഴിയിൽ നിർത്തിവയ്ക്കുന്ന നിലയാണ് ഉണ്ടായത്. ഡ്രെയിനേജിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ റോഡിന് ഇരുവശവും ഉള്ള വീട്ടുകാരും ദുരിതത്തിലാണ്. നിലവിലെ കരാറുകാരനെ വകുപ്പ് അധികൃതർ ടെർമിനേറ്റ് ചെയ്തിരിക്കുകയാണ്. വീണ്ടും ടെൻഡർ നടപടികൾ സ്വീകരിച്ച് മറ്റൊരു കരാറുകാരനെ പ്രവൃത്തി ഏൽപ്പിച്ചാൽ മാത്രമേ വർക്ക് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് വർക്ക് അടിയന്തരമായി പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ വി.കെ. മുഹമ്മദ് തമീം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ. ലിൻഡയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

mahe

മാഹി ഗവ: ആശുപത്രിയിൽ പബ്ലിക് അഡ്രസ്സിങ്ങ് സിസ്റ്റം


മാഹി: ഗവ.ജനറൽ ആശുപത്രിയിൽ മുഴുവൻ വകുപ്പുകളിലും വാർഡുകളിലും പബ്ലിക്ക് അഡ്രസ്സ് സിസ്ററം പ്രവർത്തനമാരംഭിച്ചു. രണ്ടര ലക്ഷത്തിൽ പരം രൂപ ചിലവഴിച്ച് സ്ഥാപിച്ച സൗണ്ട് സിസ്റ്റം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.സൈബുന്നീസ്സ ബീഗം, ബ്ലഡ് ബാങ്ക് ഇൻ-ചാർജജ് ഡോ.ശ്രീജിത്ത് സുകുമാർ, പി.പി.രാജേഷ്,അജിത കുമാരി, വസന്തകുമാരി,പി.ശാലിനി തുടങ്ങിയവർ പങ്കെടുത്തു.

കാഷ്വാലറ്റിയിൽ അടിയന്തിര ഘട്ടത്തിൽ വാർഡുകളിലും ഒ.പി.ഡി.യിലും സ്യൂട്ടി എടുക്കുന്ന ഡോക്ടർമാരെ ഉടൻ സേവനം ലഭ്യമാക്കാനും വാർഡുകളിലെ രോഗികൾക്ക് ആശ്വാസമേകി കൊണ്ട് സംഗീതം കേൾക്കാനും ഇതുവഴി സാധിക്കും.



ചിത്രവിവരണം:റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു


എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അതി ദാരിദ്ര്യ മുക്തമായി 

തലശേരി : നാടിന്റെ കൂട്ടായ പരിശ്രമത്തിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടലുകളുടെ ഫലമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അതി ദാരിദ്ര്യമുക്തമായി. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടത്തിന്റെ  പ്രഖ്യാപനം നാളെ (8ന് ) രാവിലെ 11-30 ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. എം.പി. ശ്രീഷയുടെ അദ്ധ്യക്ഷതയിൽ  ചേരുന്ന ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ നിർവ്വഹിക്കും.- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത, മറ്റ് ത്രിതല പഞ്ചായത്ത് ഭാരവാഹികളായ കോങ്കി രവീന്ദ്രൻ, വസന്തൻ മാസ്റ്റർ, മഞ്ജുഷ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, തുടങ്ങിയവർ സംബന്ധിക്കും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ദ്രി സഭായോഗത്തിലെ ആദ്യ തീരുമാനത്തിലൊന്നായിരുന്നു കേരളത്തെ അതി ദാരിദ്ര്യ മുക്തമാക്കുമെന്നതെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷ, വൈസ് പ്രസിഡണ്ട് പി.വിജു അംഗങ്ങളായ എം.ബാലൻ, സുശീൽ ചന്ദ്രോത്ത്. സിക്രട്ടറി ടി.കെ. ജസീൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


whatsapp-image-2025-02-06-at-21.50.43_8402f0df

പി.കെ.ലീല നിര്യാതയായി

തലശ്ശേരി:കൊളശ്ശേരി സി. കെ നഗർ നിലയത്തിൽ പി. കെ. ലീല (77) നിര്യാതയായി. (റിട്ടയർഡ് ടീച്ചർ, മുനീർ എൽ.പി സ്കൂൾ, മാട്ടൂൽ) 

. ഭർത്താവ് :പരേതനായ ജനാർദ്ദനൻ.

മക്കൾ : ശൈലേഷ്(ഖത്തർ ), ഷൈജ (ബാംഗ്ലൂർ ), ജിഷ (1SRO ബാംഗ്ലൂർ )

മരുമക്കൾ :  നീനശൈലേഷ്, മനോജ്‌ കെ. വി (പോസ്റ്റൽ അസിസ്റ്റന്റ് ബാംഗ്ലൂർ ), ഷൈലേഷ് ( കൊച്ചിൻ ഷിപ്പ് യാർഡ് ) .സഹോദരങ്ങൾ - ശ്രീധരൻ (കെ.എസ്.ആർ.ടി.സി), ഭാസ്കരൻ (കെ.എസ് ഇ.ബി), പുരുഷോത്തമൻ ( ടെയ്ലർ ) , മനോഹരൻ ( ഡ്രൈവർ), പവിത്രൻ.


മാഹിയിൽ ഇനി ബയോമെട്രിക്ക് അറ്റൻഡൻസ്


 മാഹി :ആരോഗ്യ വകുപ്പിൽ ബയോമെട്രിക് അറ്റൻഡൻസ് [പഞ്ചിംഗ് ] സംവിധാനം ഉപയോഗിച്ച് ഹാജർ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നു.

പുതുച്ചേരി:സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഫിബ്രവരി 10 മുതൽ ബയോമെട്രിക് അറ്റൻഡൻസ് മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചു.

പുതുച്ചേരി ആരോഗ്യ വകുപ്പ് സിക്രട്ടറിയാണ് ഉത്തരവിട്ടത്. രണ്ട് മാസം മുമ്പു തന്നെ മാഹിയിൽ ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നു വെങ്കിലും മിക്കവരും മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു കാലത്ത് 8 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ഡ്യൂട്ടി സമയമെങ്കിലും, പലരും ഒൻപതിനും ഒൻപതര ക്കും വന്ന് പന്ത്രണ്ട് മണിയോടെ സ്ഥലം വിടുകയാണ് പതിവ്. മിക്കവരും സ്വകാര്യ ക്ലിനിലേക്കുള്ള നെട്ടോട്ടമായിരിക്കും. വ്യാപകമാ

pinarayi

പിണറായി സർക്കാർ കേരളത്തിന് ശാപമായി മാറി: വി എ നാരായണൻ


തലശ്ശേരി : പിണറായി സർക്കാർ കേരളത്തിലെജനങ്ങൾക്ക് ശാപമായി മാറിയെന്ന് എ ഐ. സി സി മെമ്പർ വി.എ.നാരായണൻ ആരോപിച്ചു. സാധാരണക്കാരെക്കുറിച്ച് ഈ സർക്കാർ ഒന്നും മിണ്ടുന്നില്ല. സമ്പന്ന വർഗത്തിന്റെ താല്പര്യം മാത്രം സംരക്ഷിക്കുന്നു. കോൺഗ്രസ് ഈ സംസ്ഥാനത്ത് നടപ്പാക്കിയ പൊതുവിതരണ സമ്പ്രദായം പാടെ തകർത്തിരിക്കുന്നു.

   കെ പി സി സി ആഹ്വാനപ്രകാരം, അരിയെവിടെ സർക്കാരെ എന്ന മുദ്രാവാക്യമുയർത്തി, തലശേരി -കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തലശേരി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടത്തിയമാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഡിസിസി ജന: സെക്രട്ടറി കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു.

  എം.പി. അരവിന്ദാക്ഷൻ, വി.സുരേന്ദ്രൻ ,കെ.രമേശൻ ,സന്തോഷ് കണ്ണംമ്പള്ളി, കെ. ലോഹിതാക്ഷൻ,അഡ്വ: കെ.ഷുഹൈബ്, എ. ഷർമിള, കെ. ശശിധരൻ സംസാരിച്ചു.



ചിത്ര വിവരണം:തലശേരി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് നടത്തിയമാർച്ചും ധർണയും വി.എ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.


www

സുശീല നിര്യാതയായി.


തലശ്ശേരി:ചുണ്ടങ്ങാപ്പൊയിൽ ഇടയിൽ പ്പിടികക്ക് സമീപം നിട്ടരോത്ത് ശ്രേയസ്സിൽ എൻ സുശീല ( 82 ) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. കൃഷ്ണൻ ( റിട്ട.റെയിൽവെ ടി.ടി.ഇ.) മക്കൾ രേഖ, കെ.വി.രഞ്ജിത്ത് കുമാർ (നൈജിരിയ) കെ.വി. ശ്രീനിവാസൻ (നാഗപ്പൂർ ) കെ.വി. പത്മജ (അധ്യാപിക രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം)

മരുമക്കൾ മുകുന്ദൻ, സുവർണ്ണ, ,( നരവൂർ) മിസി (ചൊക്ലി) സജി കോട്ടയിൽ (സ്വാതി ഏജൻസിസ് ഒളവിലം )

സഹോദരങ്ങൾ എൻ. ഭാസ്കരൻ (റിട്ട ഹെഡ്മാസ്റ്റർ കോഴൂർ യു.പി. സ്കൂൾ കാപ്പുമ്മൽ എൻ. രാധാകൃഷ്ണൻ എൻ ജയരാജൻ (ഹൈദരബാദ്) എൻ രത്നകുമാരി , എൻ രാജേന്ദ്രകുമാർ, എൻ സുനിൽകുമാർ ( 

മാനേജർ രാജീവ് ഗാന്ധി ഹയർ സെക്കണ്ടിരിസെക്കണ്ടറി സ്കൂൾ മൊകേരി )


pinarayi_1738905080

ജയ ഗോപാൽ നിര്യാതനായി

തലശ്ശേരി:കൊളശ്ശേരി വാവാച്ചി മുക്കിൽ താഴെ പുരയിൽ ജയഗോപാൽ ( 69 ) നിര്യാതനായി. റെയിൽവെ പോർട്ടർ ആയിരുന്നു. ഭാര്യ : നിർമ്മല, മകൾ അനുപമ. മരുമകൻ :ഷിജിൽ കുന്നിരിക്ക. സഹോദരങ്ങൾ: രാമകൃഷ്ണൻ, സതി , സീത, സുനിൽകുമാർ, സുനിത, വിജയൻ, മഹേശ്വരി, രാജശ്രി, പരേതരായ പ്രേമൻ, വൽസൻ .


asd2

ടി.താര നിര്യാതയായി


തലശ്ശേരി:കതിരൂർ

പുല്യോട് സി എച്ച് നഗറിലെ ടി. താര (78) നിര്യാതയായി

ഭർത്താവ് പരേതനായ കൃഷ്ണൻ

മക്കൾ:റിഷ്മ ,റെജിൻ

റോഷൻ ,ഷംജു '

മരുമകൻ: ജയറാം

സഹോദരങ്ങൾ:

മീറ,ഗിരിജപരേതയായ. ഐറ


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH