മാഹി ഗവ:പോളിടെക്നിക്കിൽ എല്ലാമുണ്ട്; എന്നാൽ ഒന്നുമില്ലാത്തത്പോലെ.. :ചാലക്കര പുരുഷു

മാഹി ഗവ:പോളിടെക്നിക്കിൽ എല്ലാമുണ്ട്; എന്നാൽ ഒന്നുമില്ലാത്തത്പോലെ.. :ചാലക്കര പുരുഷു
മാഹി ഗവ:പോളിടെക്നിക്കിൽ എല്ലാമുണ്ട്; എന്നാൽ ഒന്നുമില്ലാത്തത്പോലെ.. :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Feb 05, 11:25 PM
vedivasthu

മാഹി ഗവ:പോളിടെക്നിക്കിൽ എല്ലാമുണ്ട്; എന്നാൽ ഒന്നുമില്ലാത്തത്പോലെ..

:ചാലക്കര പുരുഷു

മാഹി: ഒട്ടേറെ തൊഴിൽ സാദ്ധ്യതകളുള്ള മാഹി ചാലക്കരയിലെ ഇന്ദിരാ ഗാന്ധി ഗവ: പോളിടെക്നിക്കിൽ അധികാരികളുടെ അനാസ്ഥ മൂലം അദ്ധ്യയനം താളം തെറ്റുകയാണ്. ഏറെ ഡിമാന്റുള്ള

ഇലക്ട്രിക്കൽ , മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ കോഴ്സുകളാണ് ഇവിടെയുള്ളത്. അതിവിശാലമായ കാമ്പസും, ദൗതിക സൗകര്യങ്ങളും,

പഠിക്കാൻ നിറയെ കുട്ടികളും ഉണ്ടെങ്കിലും, പഠിപ്പിക്കാൻ അദ്ധ്യാരില്ലാത്ത അവസ്ഥയാണ് വർഷങ്ങളായുള്ളത്. ഓരോ സെക്ഷനിലും നാല് അധ്യാപകരും ഒരു എച്ച്.ഒ.ഡി.യും വേണം 16 പേർ വേണ്ടിടത്ത് പ്രാൻസിപ്പാൾ ഇൻ ചാർജ് ഉൾപ്പടെ അഞ്ച് പേർ മാത്രമാണ് ഇവിടെയുള്ളത്

കോളജിന്റെ രേഖകളിൽ 15 അദ്ധ്യാപകരെ കാണാം. ഇവരൊക്കെ കൃത്യമായി മാഹിയിൽ നിന്ന് ശമ്പളവും വാങ്ങുന്നുണ്ട്. എന്നാൽ വർഷങ്ങളായി പ്രിൻസിപ്പാൾ ഉൾപ്പടെ പത്ത് അദ്ധ്യാപകർ സർവ്വീസ് പ്ലേസ്മെന്റിലുടെ പുതുചേരിയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വന്തം നാടുകളിൽ ജോലി ചെയ്യുകയാണ് .മാഹിയിലാവട്ടെ, മൂന്നിലൊന്ന് അദ്ധ്യാപകരെ നിലവിലുള്ളൂ. താൽക്കാലിക ജോലിക്കാരായ ഇവരിൽ പലർക്കുമാകട്ടെ, കഠിനമായി ജോലി ചെയ്യേണ്ട അവസ്ഥയുമാണ്. ഇത് പഠനത്തേയും, അച്ചടക്കത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്ട്രുമെന്റേഷനിൽ റഗുലർ സ്റ്റാഫ് ആരുമില്ല. രണ്ട് താത്ക്കാലിക അദ്ധ്യാപകർമാത്രം.


ശമ്പളം മാഹിയിൽ ജോലി മറ്റിടങ്ങളിൽ


പോളിടെക്നിക്കിലെ ഒരു സ്ഥിരം അദ്ധ്യാപകന് 

1,80,000 രൂപയാണ് തുടക്ക ശമ്പളം. പ്രിൻസിപ്പാളിന് മൂന്നര ലക്ഷത്തിലേറെയാണ്നിലവിൽ പ്രതിമാസം ശമ്പളം നൽകുന്നത്. ഗ്രേഡിന്നനുസരിച്ച് രണ്ട്, രണ്ടര ലക്ഷം ശമ്പളമുണ്ടാകും. കഴിഞ്ഞ 2015 മുതൽ മാഹി പോളിയിൽ നിയമിക്കപ്പെട്ട മൊത്തം 15 അദ്ധ്യാപകരിൽ10 പേരും പുതുചേരി, കാരിക്കൽ കോളജുകളിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളമാകട്ടെ മാഹിയിലും.! ഭരണ തലത്തിലുള്ള സ്വാധീനമുപയോഗിച്ചാണ് ഇവർ സ്വന്തം നാട്ടിലേക്ക് വർക്ക് ഓഡർ വഴി സ്ഥലം മാറി ജോലി ചെയ്യുന്നത്. ഇതു മൂലം പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാതെ മാഹി പോളി ചക്രശ്വാസം വലിക്കുകയാണ്.


കാമ്പസ് പ്ലേസ്മെന്റിൽ മുന്നിൽ



പ്രതികൂല സാഹചര്യത്തിലും

കഴിഞ്ഞ വർഷം മാത്രം നാൽപ്പതോളം കുട്ടികൾക്ക് കർണ്ണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിവിധ കമ്പനികളിലേക്ക് കാമ്പസ് റിക്രൂട്ട്മെന്റിലൂടെ തൊഴിൽ സമ്പാദിക്കാനായി. വിദേശങ്ങളിലും ഒട്ടേറെ കുട്ടികൾക്ക് ജോലി നേടാനായിട്ടുണ്ട്.

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, റെയിൽവെ ,വൈദ്യുതി, കൊച്ചിൻ ഷിപ്പ് യാർഡ്, ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങളിൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാനായി. ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ എഞ്ചിനീയറിങ്ങ് പഠിച്ച വിദ്യാർത്ഥികൾക്ക് വിദേശങ്ങളിൽ ഓയിൽ & ഗ്യാസ് പ്ലാന്റുകളിൽ ജോലി സാദ്ധ്യതകൾ ഏറെയാണ്. നിലവിൽ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ അവിടെ ജോലി ചെയ്യുന്നുമുണ്ട്.


പഠനം, ഉപരിപഠനം സൗകര്യങ്ങളേറെ..



പ്രതിവർഷം 100 വിദ്യാർത്ഥികൾക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്. മാഹി മേഖലയിലെ കുട്ടികൾക്ക് പ്രവേശനം നൽകിക്കഴിഞ്ഞാൽ, ബാക്കി വരുന്ന സീറ്റുകളിലേക്ക് അന്യ സംസ്ഥാനത്തുള്ളവർക്കും പ്രവേശനമുണ്ട്. എസ്.എസ് എൽ സി , പ്ലസ്ടു വിദ്യാർത്ഥികൾക്കാണ് പ്രവേശനം. സയൻസ് വിഷയമെടുത്ത് പ്ലസ്ടു പാസ്സായവർക്ക് നേരിട്ട് ലാറ്ററൽ എൻട്രിയായി രണ്ടാം വർഷ കോഴ്സിലേക്ക് പ്രവേശിക്കാനവസരമുണ്ട്. ഇവിടെ നിന്ന് ഡിപ്ലോമ നേടുന്നവർക്ക് ബി.ടെക് ലാറ്ററൽ എൻട്രിയും നേടാനാവും.

ചെന്നെയിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്റെ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. ഇതിന് ലോകം മുഴുവനും അംഗീകാരവുമുണ്ട്.



അനാസ്ഥ: ഭീമമായ ഗ്രാന്റ് നഷ്ടമാകുന്നു


എ ഐ ടി ഇ പ്രതിവർഷം പോളിടെക്നിക്കുകൾക്ക് ലക്ഷങ്ങളുടെ ഗ്രാന്റ് നൽകുന്നുണ്ട്. അതിന് നിശ്ചിത അളവിൽ റഗുലർ സ്റ്റാഫ് ഉണ്ടായിരിക്കണം. ഫലത്തിൽ മാഹിയിൽ സ്റ്റാഫില്ലാത്തതിനാൽ കോടികളുടെ ഗ്രാന്റാണ് നഷ്ടമായത്. നിർദ്ധന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥിനികൾക്ക് പ്രതിവർഷം അരലക്ഷം രൂപ വീതം സ്കോളർ ഷിപ്പുണ്ട്. കഴിഞ്ഞ വർഷം15 പെൺകുട്ടികൾക്ക് ഇത് ലഭിച്ചിട്ടുണ്ട്.

ഫണ്ടിന്റെ അഭാവം മൂലം മെക്കാനിക്കൽ വർക്ക് ഷോപ്പ് കെട്ടിട നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. താഴത്തെ നിലയിലാണ് ഇപ്പോൾ വർക്ക് ഷോപ്പ് പ്രവർത്തിക്കുന്നത്. മലയാളിയായ

പുതിയ ലഫ്: ഗവർണ്ണരുടെ ഇടപെടൽ, കോളജിന് പുതു പ്രതീക്ഷയേകുകയാണ്.



ചിത്രവിവരണം: ചാലക്കരയിലെ മാഹി ഇന്ദിരാ ഗാന്ധി ഗവ: പോളിടെക്നിക് കോളജ്

കണ്ണൂർ മേഖലാ സമ്മേളനം തലശ്ശേരിയിൽ


കേരള ഫയർ സർവീസ് അസോസിയേഷൻ കണ്ണൂർ മേഖലാ സമ്മേളനം ഫെബ്രുവരി 23ന് തലശ്ശേരി പാർക്കോ റെസിഡൻസിയിൽ നടക്കും. പ്രതിനിധി സമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. 

 തലശ്ശേരി ഫയർ സ്റ്റേഷൻ പരിസരത്ത് നടന്ന സംഘാടക സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബൈജു കോട്ടായി, മേഖലാ സെക്രട്ടറി വി കെ അഫ്സൽ, പ്രസിഡണ്ട് പി വി സുമേഷ്, ട്രഷറർ എ സിനീഷ് സംസാരിച്ചു.

ഭാരവാഹികളായിബിനീഷ്നെയ്യോത്ത് (ചെയർമാൻ),രാഗേഷ് തോട്ടത്തി (വൈസ് ചെയർമാൻ) ബി ജോയ് (ജനറൽ കൺവീനർ),

പി വി മഗേഷ് (ജോ. കൺവീനർ ),

എം ജുബിൻ(ട്രഷറർ )

എന്നിവരെ തിരഞ്ഞെടുത്തു.


capture_1738776677

അനൂപിനെ

അനുസ്മരിച്ചു


മാഹി: സർവ്വീസിലിരിക്കെ മരണപ്പെട്ട മുൻ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ടി. അനൂപിന്റെ ഒമ്പതാം ചരമവാർഷികത്തിൽ മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ ( ഐ എൻ ടി യു സി) അനുസ്മരണ സമ്മേളനം നടത്തി. യൂണിയൻ പ്രസിഡന്റ് കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സി.എസ്.ഒ. മുൻ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം. പവിത്രൻ, ഏ.വി. പ്രവീൺ കുമാർ,കെ.കെ മനോഹരൻ സംസാരിച്ചു.


whatsapp-image-2025-02-05-at-21.39.54_56771f32

പ്രതിഷേധ പ്രകടനം നടത്തി


മാഹി: കേന്ദ്ര ബഡ്ജറ്റിനെതിരെ ന്യമാഹിയിൽ സി.ഐ.ടി.യു. വിന്റെയും, കർഷകസംഘത്തിന്റയും, കർഷക തൊഴിലാളി യൂനിയന്റ യും സംയുക്ത പ്രതിഷേധ പ്രകടനം നടന്നു, വി.കെ. രത്നാകരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്നേ യോഗത്തിൽ എസ്.കെ.വിജയൻ, സി.കെ.പ്രകാശൻ, പി.പി. രഞ്ചിത്ത് സംസാരിച്ചു.


ചിത്രവിവരണം: ന്യൂമാഹിയിൽ നടന്ന പ്രതിഷേധപ്രകടനം


whatsapp-image-2025-02-05-at-21.40.21_930014dc

മാഹി മേഖലാ ബാലകായിക മേള 2025 ൽ

ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ പാറക്കൽ ഗവ. എൽ.പി.സ്കൂൾ വിജയാഹ്ലാദ റാലി മുൻ സമഗ്രശിക്ഷ എഡിപിസി

പി.സി. ദിവാനന്ദൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു


പാറക്കൽ എൽ.പി.സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്


മാഹി: മാഹിയിൽ നടന്ന റീജണൽ കിഡ്സ് അത്‌ലറ്റിക് മീറ്റിൽ 

60 പോയിൻ്റുകളുടെ ചരിത്ര നേട്ടത്തോടെ

 മാഹി പാറക്കൽ ഗവ. എൽ.പി.സ്കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.

തൊട്ടടുത്ത വിദ്യാലയത്തേക്കാൾ ഇരട്ടി പോയൻ്റുകളാണ് പാറക്കലിലെ കായികപ്രതിഭകൾ കൊയ്തത്.

വ്യക്തിഗത ചാംപ്യൻഷിപ്പുകളും 3, 4 ക്ലാസ് വിഭാഗം ചാംപ്യൻഷിപ്പും നേടിയ കുട്ടികൾ വിജയത്തിന് മാറ്റു കൂട്ടി.

ഇന്നലെ വൈകുന്നേരം നടന്ന

വിജയാഹ്ലാദ റാലി മാഹി സമഗ്രശിക്ഷ മുൻ എഡി പി സി , പി.സി. ദിവാനന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ്, കായികാധ്യാപകൻ വിനോദ് വളപ്പിൽ ' പി.മേഘ്ന , അണിമ, ജീഷ്മ., ജയദേവ് വളവിൽ , റഷീന വി.സി. ,അജയൻ, ജൈത്ര, അലീന നേതൃത്വം നൽകി

whatsapp-image-2025-02-05-at-21.40.46_0b701acc

ശാന്ത നിര്യാതയായി

ചൊക്ലി  കാഞ്ഞിരത്തിൻ കീഴിൽ രയരോത്ത് താഴെ കുനിയിൽ ശാന്ത ( 88) നിര്യാതയായി . അവിവാഹിതയാണ് .


പൊന്ന്യം കൊട്ടാരം ദേവസ്ഥാനം കൊടിമര ഘോഷയാത്ര ഞായറാഴ്ച

തലശ്ശേരി : പൊന്ന്യംവെസ്റ്റ് കുണ്ടുചിറ കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠക്കായുള്ള കൊടിമരം ആയിത്തറ മമ്പറം മാവുള്ള ചാലിൽ ക്ഷേത്രസമീപത്തു നിന്നും ഞായറാഴ്ച ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കും. കൊടിമരം ഞായർ ഉച്ചക്ക് 2ന് പുറപ്പെട്ട് എരഞ്ഞോളി ചുങ്കം കിൻഫ്ര പരിസരത്ത് എത്തും.. ഇവിടെ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വൈകിട്ട് ദീപാരാധാനക്ക് മുൻപായി ക്ഷേത്ര സന്നിധിയിത്തിലെത്തിക്കും. കൊടിമരം ക്ഷേത്രത്തിലേക്ക് കടന്നുപോവുന്ന വഴിയിലെ വീടുകളിൽ നിറദീപം തെളിയിച്ച് ഘോഷയാത്രയെ വരവേൽക്കും. ശ്രീ പരമേശ്വരനും ശ്രീപാർവ്വതിയും ഒരേ പീഠത്തിൽ പ്രതിഷ്ഠിതമായതും അരയാൽ തറയിൽ ആജ്ജനേയ സ്വാമി കുടികൊള്ളുന്നതുമായ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ കൊട്ടാരം ദേവസ്ഥാനത്ത് നാട്ടുകാരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ അഭൂതപൂർവ്വമായ നവീകരണ പ്രവൃത്തികൾ പൂർത്തിയായി വരികയാണെന്ന് ട്രസ്റ്റ് സിക്രട്ടറി കെ.പി. ഷാജിയും ചെയർമാൻ യു. രഘുനാഥും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 27, 28, 29 തീയ്യതികളിലായാണ് ഇത്തവണത്തെ ആണ്ടുത്സവം കൊണ്ടാടുന്നതെന്നും ഇരുവരും അറിയിച്ചു. രാജേഷ് ഉച്ചമ്പള്ളി, എൻ.പി. സരിൻ, എം.എം.സജിനാന്ദ് എന്നിവരും സംബന്ധിച്ചു.


സൗജന്യ ബി.എം.ഡി ക്യാമ്പ് നടത്തുന്നു


തലശ്ശേരി: ജോസ്‌ഗിരി ആശുപത്രിയിൽ സൗജന്യ ബി.എം.ഡി ക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 15ന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ്. അസ്ഥികളുടെ ശക്തി പരിശോധിക്കുന്നതിനുള്ള ബി.എം.ഡി ടെസ്റ്റ് പൂർണമായും സൗജന്യമാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവർ, പുകവലി, മദ്യപാനശീലമുള്ളവർ, ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടവർ, ആർത്തവ വിരാമം സംഭവിച്ചവർ, നടുവേദന, മുട്ടുവേദനയുള്ളവർ, അസ്ഥികൾക്ക് ഒടിവോ, തേയ്‌മാനം ഉള്ളവർ, 50 വയസിനുശേഷം അസ്ഥിപൊട്ടൽ സംഭവിച്ചവർ, കിഡ്‌നി. ലിവർ തുടങ്ങിയ അവയവം മാറ്റിവയ്ക്കപ്പെട്ടവർ, സ്റ്റിറോയ്‌ഡ് മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ എന്നിവർക്കാണ് ക്യാമ്പ്. പ്രശസ്‌ത അസ്ഥിരോഗ വിദഗ്‌ധൻ ഡോ. ഹരികുമാർ നേതൃത്വം നൽകും.


0490 2341130, 

0490 2342127, 8891849210.

whatsapp-image-2025-02-05-at-21.41.13_d99391a6

വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ കളമെഴുത്തുംപാട്ടും മകര ഉത്സവവും


ന്യൂമാഹി: ചാലക്കരവരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ മകര ഉത്സവം ആറിനും ഏഴിനും നടക്കും.വ്യാഴാഴ്ച രാവിലെ 6.15ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 9.30 ന് കളമെഴുത്തും പാട്ടിൻ്റെ ആദ്യ ചടങ്ങായ കൂറ ഇടൽ, ഉച്ചപ്പാട്ട്, വൈകുന്നേരം നാലിന് കളമെഴുത്ത്, കാളീദേവിയുടെ രൂപം വരക്കൽ, 6.30 ന് തായമ്പക, ഏഴിന് കളമെഴുത്ത് പാട്ടിലെ മറ്റു ചടങ്ങുകൾ, ഇടും നൃത്തം, മേളപ്രദക്ഷിണം, കള പ്രദക്ഷിണം, കള പൂജ, പാട്ട്, കളത്തിലാട്ടം കൂറ വലിക്കൽ ചടങ്ങോടെ സമാപനം, വെള്ളിയാഴ്ച രാവിലെ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, വൈകുന്നേരം 6.15ന് ദീപാരാധനക്ക് ശേഷം തിടമ്പ് നൃത്തം, കടമേരി ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവ നടക്കും.


as

ഗോവിന്ദൻ നായർ നിര്യാതനായി,


മാഹി: ചാലക്കര - പുന്നോൽ റോഡിൽ പത്തൊന്നിൽ താഴെ കുനിയിൽ ഗോവിന്ദൻ നായർ (78) നിര്യാതനായി, പാറാലിൽ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ. കാർത്യായനി, മക്കൾ' ഷീബ ( ഇരിങ്ങൽ) ഷിനോജ് ( പ്രകാശൻ) സ്റ്റാർ ഫേൻസി, വടകര) ഷീജിത്ത് (മസ്ക്കറ്റ്) മരുമക്കൾ: മുരളീധരൻ (റിട്ട. കെ. എസ്. എഫ്. ഇ ) പ്രിയജ, അരുണിമ

സഹോദരങ്ങൾ:, കുഞ്ഞൂഞ്ഞൻനായർ, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ മൂന്ന് പേരും പരേതരാണ്,

സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചാലക്കരയിലെ വീട്ടുവളപ്പിൽ


ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി. കാഡറ്റിന് ഉജ്വല സ്വീകരണം 


 തലശ്ശേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്പതാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നാസിലിന് സ്കൂൾ പി.ടി.എ. യുടെ നേതൃത്വത്തിൽ പ്രൗഢമായ സ്വീകരണം നൽകി.-എൻ.സി.സി, എസ്.പി.സി., .ജെ.ആർ.സി. കേഡറ്റുകളും അധ്യാപകരും വിദ്യാർത്ഥികളും നാസിലിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ഘോഷയാത്രയായി പഴയ ബസ് സ്റ്റാൻ്റ് വഴി ആനയിച്ച് സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിൽ പി.ടി. എ. പ്രസിഡണ്ട് അഡ്വ സി.ജി. അരുൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഡെന്നി ജോൺ ഉപഹാരം നൽകി. ഹെഡ്മാസ്റ്റർ സി.ആർ. ജൻസൺ , മാനേജർ ഫാദർ മാത്യൂ തൈക്കൽ, എ.സി.സി. ഓവിസർ പോൾ ജസ്റ്റിൻ, ബൈജു മാത്യു എന്നിവർ സംസാരിച്ചു. മുഹമ്മദ് നാസിൽ റിപ്പബ്ലിക് ദിന ദില്ലി പരേഡ് അനുഭവങ്ങൾ വിവരിച്ചു


വി.ആർ. സുധീഷിൻ്റെ എഴുത്തു ജീവിതം അമ്പതാം വാർഷികം


ന്യൂമാഹി: സഹൃദയ സാംസ്കാരിക വേദി ന്യൂമാഹി, വി.ആർ.സുധീഷിൻ്റെ എഴുത്ത് ജീവിതം 50-ാം വാർഷികം ആഘോഷിക്കുന്നു.

27ന് ന്യൂമാഹി പെരിങ്ങാടി എം.മുകുന്ദൻ പാർക്കിൽ 4.30 ന് നടക്കുന്ന അമ്പതാം വാർഷികാഘോഷസമ്മേളനം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വി.ആർ. സുധീഷിന് ആദരം സമർപ്പിക്കും. എഴുത്തുകാരൻ പി. കൃഷ്ണപ്രസാദിൻ്റെ ഹൂറി ചെറുകഥാ സമാഹരത്തിൻ്റെ പ്രകാശനവും നടക്കും.

രാവിലെ ഒമ്പതിന് പ്രമുഖ ചിത്രകാരൻ ശ്രീനി പാലേരിയുടെ മൂന്ന് ദിവസത്തെ ചിത്രപ്രദർശനം ന്യൂമാഹി മലയാളകലാഗ്രാമത്തിലെ എം.വി.ദേവൻ ആർട് ഗാലറിയിൽ തുടങ്ങും. വി.ആർ. സുധീഷിൻ്റെ വിവിധ രചനകളിൽ നിന്നും തെരഞ്ഞെടുത്ത 50 കഥാസന്ദർഭങ്ങൾ ശ്രീനി പാലേരി ചിത്രാവിഷ്കാരം നടത്തിയത് പ്രദർശിപ്പിക്കും.

രാവിലെ 10ന് എം. മുകുന്ദൻ പാർക്കിൽ പുതിയ എഴുത്തുകാർക്കായി നടത്തുന്ന ചെറുകഥാ ശില്പശാല തുടങ്ങും. 

സംഘാടക സമിതി യോഗത്തിൽ ചെയർമാൻ അസീസ് മാഹി അധ്യക്ഷത വഹിച്ചു.


സഹകരണ വാർഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം മാഹിയിൽ


മാഹി:അന്തർ ദേശീയ സഹകരണ വാർഷികാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഫിബ്രവരി 19 ന് മാഹിയിൽ പുതുച്ചേരി

മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിക്കും. കാലത്ത് 10.30 ന് പള്ളൂരിലെ കോ. ഓപ്പറേറ്റിവ് കോളേജിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മാഹി ട്രാൻസ്പോർട്ട് കോ. ഒപ്പറേറ്റിവ് സൊസൈറ്റിയുടെ പുതിയ രണ്ടു ബസ്സുകളുടെ ഫ്ലാഗ് ഓഫും മാഹി സഹകര ബാങ്കിൻ്റെ ജനസേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും സഹകരണ വാർഷികാഘോഷവും മാഹിയിലെ ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ

മുഖ്യമന്ത്രി നിർവ്വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. കൂടിയാലോചന യോഗത്തിൽ മുൻ മന്ത്രി ഇ.വത്സാരാജ്, സഹകരണ ഡെപ്യൂട്ടി റജിസ്ട്രാർ കങ്കേയൻ സംബന്ധിച്ചു.


whatsapp-image-2025-02-05-at-21.45.32_52b0f595

സമീർ നിര്യാതനായി.

ന്യൂമാഹി : അഴീക്കൽ പുതിയ പുരയിൽ സമീർ ( 62) നിര്യാതനായി. പിതാവ്‌:പരേതരായമാഹിപോത്തിലോട്ട്‌ആശാരന്റവിട അബൂബക്കറിൻ്റെയും (പോക്കു) മറിയുവിൻ്റെയും മകനാണ്.

ഭാര്യ: അച്ചാറത്ത്‌ റോഡ്‌ തോട്ടത്തിൽ ആയിശ മക്കൾ: റിസ്‌വാനുൽ ഹഖ്‌( അലിഫ്‌ സ്കൂൾ, തലശ്ശേരി), മുനവ്വിറുൽ ഫൈറൂസ്‌( ദുബായ് )

മരുമകൾ: സൽമസഹോദരങ്ങൾ : 

അൻവർ (കുവൈത്ത്‌) അഷ്‌റഫ്‌ ( തലശ്ശേരി )


whatsapp-image-2025-02-05-at-23.23.22_a142f96f
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH