ചെമ്മീന്‍ ഉല്‍പാദനത്തില്‍ കേരളത്തിന് അനന്തസാധ്യത: സ്പീക്കര്‍
തലശ്ശേരി: ചെമ്മീന്‍ ഉല്‍പാദനത്തില്‍ കേരളത്തിന് അനന്തസാധ്യതകളുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍. ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമില്‍ പുതുതായി പണിത മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. വനാമി ചെമ്മീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പും സ്പീക്കര്‍ നിര്‍വഹിച്ചു. മികച്ച കയറ്റുമതി സാദ്ധ്യതയുള്ള ചെമ്മീന്‍ കൃഷി കേരളത്തില്‍ വിപൂലീകരിക്കണം. ജില്ലയിലെ വടക്കുമ്പാട് കാളിയില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ചെമ്മീന്‍ ഉദ്പാദനം ആന്ധ്രപോലുള്ള സംസ്ഥാനങ്ങള്‍ കൈയ്യടക്കുകയാണെന്നും, സ്പീക്കര്‍ പറഞ്ഞു. സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് എരഞ്ഞോളിയിലെ മത്സ്യവിണനകേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ഭാവിയില്‍ ഫ്‌ലോട്ടിങ് റെസ്റ്റോറന്റ് ഉള്‍പ്പെടെ എരഞ്ഞോളി ഫിഷ് ഫാമില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷതവഹിച്ചു. എരഞ്ഞോളി പഞ്ചായത്തിലെ അഡാക്കിന്റെ 9.07 ഹെക്ടര്‍ ജലവിസ്തൃതിയുള്ള ഫിഷ് ഫാമിലെ വനാമി ചെമ്മീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് നടന്നത്. 2024 ഡിസംബറിലാണ് 1.4 ഹെക്ടര്‍ വിസ്തൃതിയുള്ള 'ഡി' കുളത്തില്‍ മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ചെമ്മീന്‍ കൃഷി ആരംഭിച്ചത്. ഫാമിലെ ആറ് കുളങ്ങളിലായി പൂമീന്‍, തിരുത, കാളാഞ്ചി, കരിമീന്‍ തുടങ്ങിയവ ഉല്‍പാദിപ്പിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ശാസ്ത്രീയമായ രീതിയില്‍ വനാമി ചെമ്മീന്‍ കൃഷി ചെയ്യുന്നത്. ഏഴ് ടണ്‍ ചെമ്മീന്‍ ഉല്‍പാദനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഫാമിലെ മറ്റ് രണ്ട് കുളങ്ങളിലേക്കും വനാമി ചെമ്മീന്‍ കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തദ്ദേശീയരായ ജനങ്ങള്‍ക്ക് വിഷരഹിതവും ഗുണമേന്മയുള്ളതുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് എരഞ്ഞോളി ഫിഷ് ഫാം നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. മത്സ്യ ഉല്‍പാദനത്തോടൊപ്പം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ മത്സ്യ കര്‍ഷകര്‍ക്ക് ആവശ്യമായ കരിമീന്‍, പുമീന്‍ വിത്തുകളും ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്. മത്സ്യ വിപണന കേന്ദ്രത്തില്‍ എല്ലാ ദിവസവും മത്സ്യവില്‍പന ഉണ്ടായിരിക്കും.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ആര്‍.എല്‍. സംഗീത, പഞ്ചായത്ത് അംഗങ്ങളായ സുശീല്‍ ചന്ദ്രോത്ത്, എം ബാലന്‍, അഡാക്ക് റീജിയണല്‍ എക്‌സിക്യൂട്ടിവ് എം ചിത്ര, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ജുഗ്‌നു, ഫാം ടെക്‌നീഷ്യന്‍ എം.പി അശ്വതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
എരഞ്ഞോളി ഫിഷ് ഫാമിൽ നടന്ന വനാമി ചെമ്മീൻ കൃഷി വിളവെടുപ്പും മത്സ്യ വിപണന കേന്ദ്രം ഉദ്ഘാടനവും നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവ്വഹിക്കുന്നു
ലോക കാൻസർ ദിനം ആചരിച്ചു
തലശ്ശേരി: ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം, മലബാർ കാൻസർ സെൻ്റർ, തലശ്ശേരി 'നഗരസഭാ കുടുംബശ്രീ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക കാൻസർ ദിനം ആചരിച്ചു.
കെ സി സി സി പ്രസിഡൻ്റ് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ലാ കോ ഓഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്തു. കെ സി സി സി സ്ഥാപക പ്രസിഡൻ്റ് നാരായണൻ പുതുക്കുടി ആമുഖ ഭാഷണം നിർവഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ സനില സജീവൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിദ ടീച്ചർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത്, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ജോയൻ്റ് സിക്രട്ടറി ടി എം ദിലീപ് കുമാർ സംസാരിച്ചു. കെ സി സി സി വൈസ് പ്രസിഡന്റ് പി കെ സുരേഷ് സ്വാഗതവും ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
ആരോഗ്യം ആനന്ദം എന്ന കേരള സർക്കാരിൻ്റെ കാൻസർ പ്രതിരോധ ജനകീയ കാമ്പയിനിൻ്റെ ഭാഗമായി നടത്തപ്പെട്ട ബോധവൽകരണ ക്ലാസ്സിന് മലബാർ കാൻസർ സെൻ്റർ (പി ജി ഐ ഒ എസ് ആർ ) പ്രിവൻ്റീവ് ആൻ്റ് കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ
ഡോ. എ പി നീതു, ഡോ. ഫിൻസ് എം ഫിലിപ്പ് എന്നിവരും ക്യാമ്പ് കോഓർഡിനേറ്റർമാരായ കെ. സന്തോഷ് കുമാർ , ടി.നിഷ എന്നിവരും നേതൃത്വം നൽകി.
ചിത്രവിവർണം:കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ലാ കോ ഓഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്യുന്നു
കാൻസർ ബോധവൽക്കരണ
റാലിയും പുൾ അപ് ചാലഞ്ചും
തലശ്ശേരി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മലബാർ കാൻസർ സെന്ററിൻ്റേയും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസും റാലിയും പുൾ അപ് ചാലഞ്ചും സംഘടിപ്പിച്ചു.
വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ തലശ്ശേരി ജില്ലാ ആൻ്റ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ബോധവൽക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
പരിപാടിയിൽ വിശിഷ്ടാതിഥികളായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്
ജൻകിഷ് നാരായണൻ,
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്സി.
ഉബൈദുള്ള,
എൻ ആർ ഐ കമ്മീഷൻ അംഗം ഒ വി ജാബിർ, സി ടി കെ അഫ്സൽ, സുധീഷ് മാസ്റ്റർ, മെറിറ്റ ഫിലിപ്പ് പങ്കെടുത്തു.
കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡൻ്റ് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു . അഡ്വ വി ടി ഷീല, അബ്ദുറഹ്മാൻ കൊളത്തായി, ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു.
കെ സി സി സി വൈസ് പ്രസിഡന്റ് പി.കെ.സുരേഷ് സ്വാഗതവും ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ നന്ദിയും പറഞ്ഞു. എം സി സി കമ്യൂണിറ്റി ഓങ്കോളജി ഡോക്ടർമാരായ
ഡോ. എ.പി.നീതു,,
ഡോ. ഫിൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി.
റാലിയിൽ ടെലിഫിറ്റ്നസ് ചലഞ്ചേർസിൻ്റെയും
യംഗ്സ്റ്റേർസ് തലശ്ശേരിയുടെ അംഗങ്ങളും സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിലെ സ്റ്റുഡൻ്റ്സ് പൊലീസ് കാഡറ്റുകളും, പ്രഭാത വ്യായാമത്തിനും സവാരിക്കുമായി എത്തിയ നൂറു കണക്കിന് ആളുകളും റാലിയിൽ പങ്കെടുത്തു. സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് എം ജി റോഡ് പഴയ ബസ് സ്റ്റാൻ്റ് വഴി സ്റ്റേഡിയത്തിൽ സമാപിച്ചു.
തുടർന്ന് അർബുദ നിയന്ത്രണം വ്യായാമത്തിലൂടെ എന്ന സന്ദേശം പകർന്നു കൊണ്ട്
പുൾ അപ്പ് ചാലഞ്ച് സംഘടിപ്പിച്ചു. സ്റ്റേഡിയത്തിലെ കായിക പ്രേമികൾ മുഴുവൻ പുൾ അപ്പ് ചാലഞ്ചിൽ പങ്കെടുത്തു.
ചലഞ്ചിൽ ഏറ്റവും കൂടുതൽ പുൾ അപ് ചെയ്ത അഭിനന്ദ് (സെൻ്റ് ജോസഫ് എച്ച് എസ് എസ്) ഒന്നാം സ്ഥാനവും വിഷ്ണു രഞ്ജിത്ത് രണ്ടാം സ്ഥാനവും അൽത്താഫ് സൈദാർ പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കും വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട മികവ് തെളിയിച്ച വനിതകൾ ഉൾപ്പെടെയുള്ളവർക്കും സമ്മാനങ്ങൾ നൽകി.
ചിത്രവിവരണം:ജില്ലാ ആൻ്റ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ബോധവൽക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്യുന്നു.
വര
ചിത്ര പ്രദർശനത്തിന് കതിരൂരിൽ തുടക്കമായി
തലശ്ശേരി:മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ചിത്ര പ്രദർശനമായ വര
കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ
ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഉദ്‌ഘാടനം ചെയ്തു.കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്റെ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സനിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. കെ. രമേഷ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പാൾ ഖലീൽ ചൊവ്വ, സെൽവൻ മേലൂർ, സുരേഷ്ബാബു പാനൂർ സംസാരിച്ചു.
സെൽവൻ മേലൂർ, എ സത്യനാഥ്, പ്രശാന്ത് ഒളവിലം, സന്തോഷ് മുഴപ്പിലങ്ങാട്, കെ പി പ്രമോദ്, ചന്ദ്രൻ വി പി, ദിലീപ്കുമാർ സി പി, തങ്കരാജ്, ശ്രീജ സത്യനാഥ്, യാമിനി, തമ്പാൻ പെരിന്തട്ട, വിനയഗോപാൽ, അഫ്രൂസ് ഷഹാന, പ്രശാന്ത് മുരിങ്ങേരി, സുരേഷ്ബാബു പാനൂർ, പ്രദീഷ് മേലൂർ, അനൂപ് നടുവിൽപാട്, എ.രവീന്ദ്രൻ
രാഗേഷ് പുന്നോൽ, ഖലീൽ ചൊവ്വ, ബിജു സെൻ, റിനിൽ കെ കെ 1പ്രിയങ്ക പിണറായി
തുടങ്ങി ജില്ലയിലെ 23 ചിത്രകാരൻമാരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
എണ്ണച്ചായം, ജലച്ചായം, അക്രലിക്ക്, പെൻ ആൻഡ് ഇൻക്, ഡിജിറ്റൽ എന്നീ മാധ്യമങ്ങളിൽ ചെയ്ത??രചനകളാണ് അഞ്ച് ദിവസം നീളുന്ന വരയിൽ അവതരിപ്പിക്കുന്നത്.
നവീകരിച്ച രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ആർട്ട് ഗാലറിയിലെ എഴുപത്തഞ്ചാമത് പ്രദർശനമാണ് 'വര.'
പ്രദർശനം ഫിബ്രവരി? ന് വൈകുന്നേരം 6മണിക്ക് സമാപിക്കും.ഗാലറി സമയം രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെ.
ചിത്ര വിവരണം:ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്കുമാർ ചിത്രങ്ങൾ നോക്കിക്കാണുന്നു
പ്രവാസികൾ ഭൂമി വിൽക്കേണ്ടി വരുമ്പോൾ സർക്കാരിലേക്ക് നികുതി
അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണം : ഷാഫി പറമ്പിൽ എം പി |
തലശ്ശേരി : നാട്ടിൽ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്ക് കൂടുതൽ നികുതി അടയ്ക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതരാമനെ നേരിൽ കണ്ട് ഷാഫി പറമ്പിൽ എം. പി അഭ്യർത്ഥിച്ചു.
നികുതി സുചിക ആനുകൂല്യങ്ങൾക്ക്
(ടാക്സ് ഇൻഡക്സേഷൻ ബെനിഫിറ്റ് )
അർഹരായവരെ പറ്റി പറയുന്നിടത്ത് പൗരന്മാർ എന്നതിന്റെ പകരം സ്ഥിരതാമസക്കാർ എന്നുപയോഗിച്ചതിന്റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിരവധി സംഘടനകളും വ്യക്തികളുമെല്ലാം ഈ പ്രശ്നം നേരിട്ടും അല്ലാതെയും ചൂണ്ടി കാണിച്ചിരുന്നതായും എം. പി പറഞ്ഞു. വിഷയത്തിൽ ഫോളോഅപ്പ് നടത്തും.ചക്കിട്ടപ്പാറ പഞ്ചായത്തിലെ യൂണിയൻ ബാങ്കിൻ്റെ ബ്രാഞ്ച് പൂഴിത്തോടിൽ നിന്ന് മാറ്റിയാൽ ആ പ്രദേശത്തെ ജനങ്ങൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബാങ്കിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടും മന്ത്രിക്ക് നിവേദനം നൽകി.
എ ഐ രാജ്യത്ത് ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.
അതേ സമയം എ ഐ ഉൾപ്പടെയുള്ള കാരണങ്ങളാൽ തൊഴില് നഷ്ടപ്പെടുന്നവർക്ക് കമ്പനികൾ നൽകുന്ന വേർപിരിയൽ നികുതി തുക (സെവറൻസ് പെയ് ടാക്സ് )മുക്തമാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിയെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു.
നോർത്ത് ചെമ്പ്ര നിവാസികളുടെ അസോസിയേഷൻ വാർഷികം ഇന്ന്
മാഹി:നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷിക ആഘോഷം ചെമ്പ്ര ശ്രീനാരായണമഠത്തിന് സമീപം ഫിബ്രവരി 5 ന് വൈകിട്ട് 6 മണിക്ക് മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി ഇ വൽസരാജ് മുഖ്യഭാഷണം നടത്തും. കേന്ദ്ര സർക്കാരിന്റെ ഭാരത് സേവ പുരസ്കാരം ലഭിച്ച ചാലക്കര പുരുഷുവിനെയും , ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി നിയമനം ലഭിച്ച രബിജിത്ത് രതികനെയും ആദരിക്കും. വിവിധ മൽസര വിജയികൾക്ക് സമ്മാനദാനവും, അസോസിയേഷനിലെ കലാകാരന്മാരുടെ കലാവിരുന്നും ഉണ്ടാകും
ഖത്തർ കെ എം സി സി വീൽ ചെയർ വിതരണോദ്ഘാടനം.
തലശ്ശേരി: തലശ്ശേരി മണ്ഡലം ഖത്തർ കെ എം സി സി 'സാന്ത്വന പരിചരണത്തിന് കാരുണ്യത്തിൻ്റെ തൂവൽ സ്പർശം ' പദ്ധതിയുടെ ഭാഗമായുള്ള വീൽ ചെയർ വിതരണോദ്ഘാടനം മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: കെ എ ലത്തീഫ് നിർവഹിച്ചു.പി വി ജലാലുദ്ദീൻ പാറാൽ അദ്ധ്യക്ഷത വഹിച്ചു. എ കെ ആബൂട്ടി ഹാജി, എൻ മഹമൂദ്, ഷാനിദ് മേക്കുന്ന്, ഇസ്മയിൽ എ വി, സി കെ പി മമ്മു, ടി പി അർഷാദ്, സകരിയ ഉമ്മഞ്ചിറ, നൂർ മുഹമ്മദ് കതിരൂർ, പി പി മുഹമ്മദലി, മഹറൂഫ് കണ്ടോത്ത്, സി അഹമ്മദ് അൻവർ, ഇസ്മയിൽ ചങ്ങരോത്ത് സംസാരിച്ചു.
വീൽ ചെയർ വിതരണോദ്ഘാടനം മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: കെ എ ലത്തീഫ് നിർവ്വഹിക്കുന്നു
വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
മാഹി..: ഫിബ്രവരി 6 ന് കാലത്ത് 8.30. മുതൽ ഉച്ചയ്ക്ക് 2.30 വരെ മാഹി ടൗണിൽ വൈദ്യുതി മുടങ്ങും
ഭാരതീയവിചാരകേന്ദ്രം സ്ഥാനീയസമിതി സമ്മേളനം ഫിബ്രവരി 8 ന്
മാഹി :ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സമ്മേളനം ഫിബ്രവരി 8 ന് വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിക്ക് ചെമ്പ്ര സുബ്രമണ്യ ക്ഷേത്രം ഹാളിൽ വച്ചു നടക്കും.
സമ്മേളനത്തിൽ പഞ്ചപരിവർത്തനം എന്ന വിഷയത്തെ ആസ്പദമാക്കി രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥാ പ്രമുഖ് സജീവൻ മാസ്റ്റർ പ്രബന്ധം അവതരിപ്പിക്കും .
തുടർന്ന് ചർച്ചയും പുതിയ ഭാരവാഹി പ്രഖ്യാപനവും ഉണ്ടാകും.
ഖതമുൽ ഖുർആൻ കോൺവെക്കേഷനും വാർഷികാഘോഷവും
പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ എട്ടാമത് ഖതമുൽ ഖുർആൻ കോൺവെക്കേഷനും വാർഷികാഘോഷവും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
ഖതമുൽ ഖുർആൻ കോൺവെക്കേഷൻ നടത്തി
തലശ്ശേരി: പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ എട്ടാമത് ഖതമുൽ ഖുർആൻ കോൺവെക്കേഷനും വാർഷികാഘോഷവും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി നജീബ് അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ എം സുമിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബാണോത്ത് അബൂബക്കർ, പി പി മുസ്തഫ, എം കെ താഹിർ, എൻ എം സലീം, വയലളം ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ഷാഹിദ് പരിയാട്ട്, മുഹമ്മദ് ഷംസുദ്ദീൻ, ജസിന സുബൈർ പങ്കെടുത്തു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയവർക്കുള്ള ഉപഹാരം പ്രമുഖ ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി വിതരണം ചെയ്തു.
എം.കെ.മിഥുൻ നിര്യാതനായി.
ന്യൂമാഹി : പുന്നോൽ കരീക്കുന്ന് സീതാസിൽ എം.കെ. മിഥുൻ (39)നിര്യാതനായി.. തൃശൂരിൽ ബേക്കറി ജോലിക്കാരനാണ്.
കേരള ബേക്കറി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) മുൻ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു.
അച്ഛൻ : പരേതനായ എം.കെ. ബാലൻ.
അമ്മ : പരേതയായ കക്കോത്ത് സീത.
ഭാര്യ: പ്രസീത.
മക്കൾ: അനുഗ്രഹ്, അനിഹ (ഇരുവരും പുന്നോൽ മാപ്പില എൽ.പി. സ്കൂൾ വിദ്യാർഥികൾ).
സഹോദരങ്ങൾ: മല്ലിക, വിജി, മനോജ്, വിനോദ്, ജയകുമാർ, ലതീഷ് ബാബു (ബഹ്റൈൻ), കമൽ (സൗദി അറേബ്യ).
സംസ്കാരം ബുധൻ രാവിലെ വീട്ടുവളപ്പിൽ.
വി.ടി.സതീഷ് നിര്യാതനായി
മാഹിപന്തക്കൽ : ഇടയിൽപീടിക ശ്രീനാരായണ ഗുരു മന്ദിരത്തിന് സമീപം ശിവം വീട്ടിൽ വി.ടി സതീഷ് (61) അന്തരിച്ചു . ചൊക്ലി ഡിസൈനേർസ് ഉടമയാണ് . റിട്ടയേർഡ് താഹസിൽദാർ വി. ടി കുമാരന്റെയും സാവിത്രി ഭായിയുടെയും മകനാണ്. ഭാര്യ: പ്രഷില കുമാരി. മക്കൾ: അഷീൻ (ഫോയിഡ് ആർക്കിടെക്ട്സ് മൂന്നാം മൈൽ തലശ്ശേരി). വൈഷ്ണ. മരുമകൾ കാവ്യ (മിംസ് ഹോസ്പിറ്റൽ കണ്ണൂർ) സഹോദരങ്ങൾ: സുരേഷ്, സുനിൽകുമാർ (പ്രോടെക് ഓട്ടോമോട്ടീവ് കുട്ടിമാക്കൂൽ), ബിന്ദു ( കുടക്). സംസ്കാരം ഇന്ന് (05) ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ '
റെയിൽവെ ഗെയിറ്റ് അടക്കും
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് (നമ്പർ 224)
അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച രാവിലെ എട്ട് വരെ അടക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group