ലോക കേൻസർ ദിനം ആചരിച്ചു

ലോക കേൻസർ ദിനം ആചരിച്ചു
ലോക കേൻസർ ദിനം ആചരിച്ചു
Share  
2025 Feb 04, 12:09 AM

ലോക കേൻസർ ദിനം ആചരിച്ചു

 മാഹി:ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പന്തക്കൽ

നവോദയ വിദ്യാലയത്തിൽ മലബാർ കേൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാറും. 'നേതി. പുതിയ ലക്കം ദ്വൈമാസികയുടെ പ്രകാശനവും നടന്നു.

വിദ്യാലയ പ്രിൻസിപ്പാൾ ഡോ: കെ.ഒ. രത്നാകരന്റെ അദ്ധ്യക്ഷതയിൽ മുൻ മാഹി എം എൽ എയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു വിവിധ വിഷയങ്ങളെ അധികരിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു,ഡോ: എ.പി.നീതു,ഡോ: ഫിൻസ് എം ഫിലിപ്പ്,ക്ലാസ്സെടുത്തു.

ടി.സി. പ്രദീപ് മാസ്റ്റർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഇസ്രത്ത് ഫാത്തിമയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രദർശനവും നടന്നു. ഫ്ളാഷ് മോബ് , ലഹരി വിരുദ്ധ ചിത്ര - പോസ്റ്റർ പ്രദർശനം എന്നിവയുമുണ്ടായി. വൈസ് പ്രിൻസിപ്പാൾ

 ഡോ: കെ.സജീവൻ നമ്പ്യാർ സ്വാഗതവും കെ.പി. ജിതിൻ നന്ദിയും പറഞ്ഞു


ചിത്രവിവരണം:ഡോ: വി.രാമചന്ദ്രൻ കേൻസർ ദിനാചരണപരിപാടിഉദ്ഘാടനം ചെയ്യുന്നു.


asdf

കാൻസർ ബോധവൽക്കരണ ഫ്ലാഷ് മോബ്



ചാലക്കരയിൽ കാട്ടുമൃഗങ്ങളുടെ

ശല്യം രൂക്ഷം.


മാഹി: ചാലക്കരയിലും പരിസരപ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി. മുള്ളൻപന്നി, കുരങ്ങ്, പെരുമ്പാമ്പ്, കാട്ടുപന്നി എന്നിവയുടെ ശല്യം ഈ പ്രദേശത്ത് കൂടിവരികയാണ്. ഇതിൽ കാട്ടു പന്നി ശല്യമാണ്അസഹ്യമായിട്ടുള്ളത്. 

ചാലക്കര സായിവിന്റെ കുന്ന്, എംഎൽഎ റോഡ്, ഫ്രഞ്ച് പെട്ടിപ്പാലം, മൈദ കമ്പനി റോഡ് എന്നിവിടങ്ങളിലൂടെ ഇരുൾ പരന്നാൽ കാട്ട് പന്നികൾ വിലസുകയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർ പലപ്പോഴും കഷ്ടിച്ചാണ് പന്നിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെിട്ടുള്ളത്. മഹാത്മ ഗാന്ധി ഗവ. ആർട്‌സ് കോളജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ വിശാലമായ പറമ്പുകളിലെ കാടുകളിൽ പകൽ സമയങ്ങൾ താവളമാക്കിയ ഇവ രാത്രിയാണ് പുറത്തേക്ക് ഇറങ്ങുന്നത്. ഇതുമൂലം ആളുകൾ വളരെ ഭയത്തോടു കൂടിയാണ് ഇവിടെ കഴിയുന്നത്. നിരവധി പ്രൊഫഷണൽ കോളേജുകൾ ഉള്ള സ്ഥലമായതിനാൽ അന്യസംസ്ഥാനത്തു നിന്നടക്കമുള്ള ധാരാളം വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശം കൂടിയാണിത്.. 

 മഹാത്മാഗാന്ധി ഗവ. ആർട്സ്കോളജിന്റെ പിൻവശത്തുള്ള സായിവിൻ്റെ കുന്നുമ്മൽ വിമലയുടെ വീട്ടിനകത്ത് കാട്ടുപന്നി കയറുകയുണ്ടായി. വാരാന്തയിൽ കെട്ടിയ പ്ലാസ്റ്റിക് വലയുടെ വേലി പൊട്ടിച്ച് അകത്തുകയറിയ പന്നി വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടുകയായിരുന്നു. .

ചാലക്കര പ്രദേശത്തെ നാട്ടുകാരുടെ കൂട്ടായ്മ്യായ ചാലക്കര ദേശം, കാട്ടുമൃഗങ്ങൾ നാട്ടിൽ സ്വൈര്യ ജീവിതം തകർക്കുന്നതിന് പരിഹാരം അഭ്യർത്ഥിച്ചു കൊണ്ട് മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകിയിട്ടുണ്ട്


whatsapp-image-2025-02-03-at-21.19.33_81023fa8

ബച്ചൻ അബൂബക്കർ ബച്ചൻ അബൂബക്കർ


ന്യൂമാഹി: കുറിച്ചിയിൽ ഉസ്സൻമൊട്ട ആയിഷാസിൽ ബച്ചൻ അബൂബക്കർ (83) നിര്യാതനായി. മുസ്ലിം ലീഗ് ഉസ്സൻമൊട്ട ശാഖാ ട്രഷററാണ്

ഭാര്യ : പരേതയായ ആയിഷ.

മക്കൾ: മുംതാസ്, മുനീറ, നിഷാദ് (ദുബായ്), മുബീന.

മരുമക്കൾ: നാസർ (ദുബായ്), കമറുദീൻ, ഖാലിദ്, മഹ് രിഫ.

ഖബറടക്കം ചൊവ്വ രാവിലെ 10ന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.




ert_1738607235

കൃഷ്ണനന്ദന് സുഹൃത്തുക്കളുടെ കൈ താങ്ങ്

തലശ്ശേരി: നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സുഹൃത്ത് കൃഷ്ണനന്ദന് മുൻപ് സൗദിയിൽ ഒരുമിച്ചു ജോലിചെയ്തിരുന്ന വരുടെ കൂട്ടായ്മയായ ടസീകോ ഫ്രണ്ട്സ് വഴി സമാഹരിച്ച ഒരു ലക്ഷം രൂപ കൈ മാറി

ഭാസ്കരൻ ഒളവറ നാസർ ഇരിട്ടി മൻസൂർ തലശ്ശേരി എന്നിവർ പങ്കെടുത്തു

ചിത്രവിവരണം:കൃഷ്ണ നന്ദന് തുക കൈമാറുന്നു


പോക്സോ കേസിൽ 29 വർഷം

തടവും പിഴയും


തലശ്ശേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തുകയും ചെയ്ത് ബലാൽസംഗം നടത്തിയ യുവാവിനെ  തലശ്ശേരി അതിവേഗ കോടതി ( പോക്സോ ) ജഡ്ജ്. വി.ശ്രീജ വിവിധ വകുപ്പുകളിലായി 29 വർഷംആറ് മാസം കഠിനതടവിനും 1,20000/- രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.. പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിനതടവ് അനുഭവിക്കണം..ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി

പാട്യം പൂക്കോട് താമസിക്കുന്ന 15 വയസുള്ളഅതിജീവിതയെപ്രതി33വയസ്സുകാരൻകുണ്ടം ചാലിൽ നമീഷാണ് മാനഭംഗപ്പെടുത്തിയത്.

2013 വർഷം മുതൽ സ്നേഹം നടിച്ച് , മൊബൈൽ ഫോൺ നൽകുകയും, നിരന്തരം പിന്തുടർന്ന് അടുപ്പത്തിലാക്കിയ ശേഷം വിവിധ ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി നിരന്തരം ബലാത്സംഗം ചെയ്തുവെന്നു മാണ് കതിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. കതിരൂർ പൊലീസ് സബ് ഇൻസ്പെക്ടർ കെ.കെ. ജിനേഷാണ് എഫ്.ഐ.ആർ.രജിസ്റ്റർ' ചെയ്തത്.. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ. പ്രേം സദനാണ് മുഴുവൻ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.. പി.എം ഭാസുരി ഹാജരായി.


capture

കൊടി കുത്തി പ്രതിഷേധിച്ചു


തലശ്ശേരി കുഴിപ്പങ്ങാട് കണ്ടൽകാടു നശിപ്പിച്ച്, തണ്ണീർതടം മണ്ണിട്ട് നികത്തുന്നതിനെതിരെ എ ഐ വൈ എഫ് നേതൃത്വത്തിൽ കൊടി കുത്തി പ്രതിഷേധിച്ചു...

പ്രതിഷേധ സമരം എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ വി രജീഷ് ഉൽഘാടനം ചെയ്തു..എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡണ്ട്

 ദിപിൻ ആദ്യക്ഷനായി.

ജില്ലാ സെക്രട്ടറി കെ വി സാഗർ,തലശ്ശേരി നഗരസഭ കൗൺസിലർ അഡ്വ കെ എം ശ്രീശൻ, മിഥുൻ എരഞ്ഞോളി സമിത് കെ, വിജേഷ് നണിയൂർ എന്നിവർ നേതൃത്വം നൽകി.

മാറിയ വിദ്യാഭ്യാസ രീതി ; രക്ഷിതാക്കൾ ജാഗരൂകരാകണം:

:ഡി. മോഹൻ കുമാർ


മാഹി: മയ്യഴി മേഖലയിൽ സർക്കാർ വിദ്യാലയങ്ങളിൽ സി.ബി.എസ്.ഇ. പാഠ്യപദ്ധതി സമ്പൂർണ്ണമായി നടപ്പിലാക്കിയ സാഹചര്യത്തിൽ കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ പറഞ്ഞു.

മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ വാർഷികം 

 ' സിംഫണി '25 ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുട്ടികൾ പത്തു പന്ത്രണ്ട് ക്ലാസ്സിലെ, പബ്ലിക്ക് പരീക്ഷക്ക് ഒരുങ്ങുന്ന സമയത്ത് നാം കാണിക്കുന്ന ശ്രദ്ധയെക്കാൾ പ്രാധാന്യം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് കാണിക്കണമെന്നും

ലോവൽ പ്രൈമറി ക്ലാസ്സിൽ കുട്ടികൾ നേടേണ്ട പഠനശേഷികൾ നേടിയെന്ന് അധ്യാപകരും രക്ഷിതാക്കളും ഒത്തു ചേർന്ന് ഉറപ്പു വരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

മാഹി വിദ്യാഭ്യാസ വകുപ്പ് 

മേലധ്യക്ഷ എം.എം. തനൂജ അധ്യക്ഷത വഹിച്ചു.

പിന്നണി ഗായകൻ എം മുസ്തഫ മുഖ്യാതിഥിയായിരുന്നു

കെ. രൂപശ്രീ സുജൻ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻ പ്രധാനാധ്യാപിക 

ഒ.ഉഷ,അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.പി. നഫീസ ഹനീഫ് സംസാരിച്ചു. 

പ്രധാനാധ്യാപിക എം വിദ്യ സ്വാഗതവും എം.റെന്യ നന്ദിയും പറഞ്ഞു.

പഠന മേഖലയിലും ശാസ്ത്ര കലാകായിക രംഗങ്ങളിലും മികവ് തെളിയിച്ച കുട്ടികളെ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു.

വിവിധ കലാപരിപാടികൾ അരങ്ങേറി


cccc

ദ്വിദിന സ്റ്റെം ഇന്നവേഷൻ

ക്യാമ്പ് സംഘടിപ്പിച്ചു


മാഹി: ചാലക്കര പി.എം. ശ്രീ. ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടക്കുന്ന ദ്വിദിന സ്റ്റെം ഇന്നവേഷൻ ക്യാമ്പ് വിദ്യാർഥികൾക്ക് പുത്തൻ സങ്കേതിക മേഖലകളിൽ വേറിട്ട അനുഭവങ്ങൾ നല്കുന്ന പരിശീലന ശില്പശാലയായി.

കോഴിക്കോട് സർവ്വകലാശാല സെൻ്റർ ഫോർ ഇന്നവേഷൻ എൻറ്റെർപ്രെണർഷിപ്പിയിലെ ലെ മുഖ്യ പരിശീലകരായ മൊഹമ്മദ് ഷിബിൽ, എസ്.അബ്ദുൾ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ കോഡിങ്ങിലൂടെ മൈക്രോപ്രോസസറുകൾ ഉപയോഗിച്ച് എൽ. ഈ. ഡി. ബൾബുകളെ വിവിധ തരത്തിൻ പ്രവർത്തിപ്പിച്ച് ഡാൻസിങ്ങ് ലൈറ്റുകൾ ഉണ്ടാക്കിക്കൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഉത്സാഹമേകുന്ന ഒന്നായി. 

വിദ്യാർഥികളുടെ കയ്യിലുള്ള മൊബൈൽ ഫോണുകളിൽ പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്ത് കുട്ടിപ്പൈ 

സോഫ്ട്‌വേർ ഉപയോഗിച്ചാണ് പരിശീലന പരിപാടി നടന്നത് എന്നതും ക്യാമ്പിൻ്റെ സവിശേഷതയാണ്.

ശാസ്ത്രം, സാങ്കേതിക വിദ്യ,എഞ്ചിനിയറിംങ്ങ്,ഗണിത ശാസ്ത്രം എന്നിവയോടൊപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജെൻ്റ്സിൻ്റെ സാധ്യതയും കുട്ടികളിലെത്തിക്കുന്ന വിധമാണ്

ദ്വിദിന ഇന്നവേഷൻ ക്യാമ്പ് സംവിധാനം ചെയ്തത്.

നേരത്തെ നടന്ന പ്രത്യേക ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പു മേലധ്യക്ഷ എം.എം. തനൂജ ദ്വിദിന ഇന്ന വേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 പ്രധാനാധ്യാപകൻകെ.വി.മുരളിധരൻ അധ്യക്ഷത വഹിച്ചു. 

 സമഗ്ര ശിക്ഷ മാഹി ഏ.ഡി. പി.സി. പി.ഷിജു മുഖ്യാതിഥിയായിരുന്നു.

അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ് സംസാരിച്ചു.

വിദ്യാർഥി പ്രതിനിധി കെ.പി. ശ്വേത സ്വാഗതവും മുതിർന്ന അധ്യാപിക പി.ശിഖ നന്ദിയും പറഞ്ഞു.


 മാഹി വിദ്യാഭ്യാസമേലദ്ധ്യക്ഷ എം എം തനൂജ ഉദ്ഘാടനം ചെയ്യുന്നു.


ert_1738607372

ഫിസിയോ തെറാപ്പി സെന്റർ തുടങ്ങി


മാഹി: മമത ചാരിറ്റബിൾ സൊസൈറ്റിയുടെ ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചു. പ്രവർത്തനോദ്ഘാടനം ഡോ. മുഹമദ് ഷാമിർ നിർവ്വഹിച്ചു.

മാഹി ആനവാതുക്കലുള്ള മമത ഓഫീസിൽ നടന്ന ചടങ്ങിൽ മമത ഭാരവാഹികളായ സി.എച്ച് പ്രഭാകരൻ, പി. മോഹനൻ, ജിനോസ് ബഷീർ, പി.എ.

വത്സരാജ്, ബാബൂട്ടി, ശ്രീകുമാർ ഭാനു, സി.എച്ച്. ആനന്ദ് സംബന്ധിച്ചു.


ചിത്രവിവരണം: ഫിസിയോ തെറാപ്പി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ഡോ. മുഹമദ് ഷാമിർ നിർവ്വഹിക്കുന്നു

ഗുണ്ടർട്ടിൻ്റെത് ഇന്നും കാലഹരണപ്പെടാത്ത

നിഘണ്ടു 

മാർ.ജോസഫ് പാംപ്ലാനി

തലശ്ശേരി: ഇന്നും കാലഹരണപ്പെടാത്ത നിഘണ്ടുവായി ഗുണ്ടർട്ടിൻ്റെ നിഘണ്ടു നിലനിൽക്കുന്നുവെങ്കിൽ അത് രചിക്കാൻ അദ്ദേഹം വഹിച്ച പങ്ക് എത്ര വലുതാണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി പറഞ്ഞു.

 ഹെർമൻ ഗുണ്ടർട്ടിന്റെ ജന്മദിനാഘോഷവും അനീഷ് പാതിരിയാട്രചിച്ച 'ഹെർമൻ ഗുണ്ടർട്ട്' പുസ്തക ചർച്ചയും തലശ്ശേരി പ്രസ് ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൗതിക തലത്തിലും സാഹിത്യ തലത്തിലും മനുഷ്യത്വത്തോടെ ഇടപെട്ട മാതൃക വ്യക്തിത്വമായിരുന്നു മിഷനറിയായ ഗുണ്ടർട്ടിൻ്റെത്.

ഗുണ്ടർട്ട് എന്ന ക്രിസ്ത്യൻ മിഷനറിയെ സമകാലിക സംസ്കൃതിയുമായി സംവദിക്കാൻ പുസ്തകത്തിന് കഴിഞ്ഞു. ആ കാലഘട്ടത്തിൻ്റെയും ദേശത്തിൻ്റെയും ചരിത്രവും സംസ്കൃതിയും അവതരിപ്പിച്ച പുസ്തകം ഗുണ്ടർട്ടിനെ സമഗ്രമായി മനസിലാക്കാൻ വഴി തെളിയ്ക്കും.

 എഴുത്തുകാരനായ ഗുണ്ടർട്ടിൻ്റെ കൊച്ചു മകനാണ് നോബൽ സമ്മാന ജേതാവായ ഹെർമൻ ഹെസ്സെ. 

തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി മുഖ്യാതിഥിയായിരുന്നു..കെ.കെ.മാരാർ

പുസ്തകപരിചയം നടത്തി. നവാസ് മേത്തർ അധ്യക്ഷതവഹിച്ചു. ജി.വി.രാകേശ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്

പവിത്രൻമൊകേരി,ദേവദാസ് മാടായി, പി.ദിനേശൻ,

എൻ.സിറാജുദീൻ, അനീഷ് പാതിരിയാട് സംസാരിച്ചു. പ്രശാന്ത് പട്ടൻ, ടി.സി.സുധാകരൻ എന്നിവർ പങ്കെടുത്തു.


whatsapp-image-2025-02-03-at-21.30.59_373ebd1a

മലബാർ കേൻസർ സെന്റർ പ്രസിദ്ധീകരണമായ നേതി യുടെ പ്രകാശന കർമ്മംഡോ: വി.രാമചന്ദ്രൻ നിർവ്വഹിക്കുന്നു.



whatsapp-image-2025-02-03-at-21.37.34_0530c8f2

സമന്വയ റസിഡൻസ് അസോ വാർഷികം ആഘോഷിച്ചു


മാഹി:ചാലക്കര വയൽ പോന്തയാട്ട് പ്രദേശത്തെ കൂട്ടായ്മയായ സമന്വയ റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികാഘോഷം വിവിധ കലാകായിക പരിപാടികളോടെ ഇന്ദിര ഗാന്ധി പോളിടെക്കനിക്ക് കോളേജിൽ നടന്നു. സാംസ്കാരിക സമ്മേളനം മുൻ മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൾ പി.പി. റോഷിൻദാസ്, കെ.വി.മുരളിധരൻ മാസ്റ്റർ, അഡ്വ. എ.പി.അശോകൻ, കെ.കെ.രാജീവ് മാസ്റ്റർ, ചാലക്കര പുരുഷു സത്യൻ കുനിയിൽ, സന്ദിവ്' കെ.വി സംസാരിച്ചു ദേശീയ അവാർഡ് ജേതാവ് :ചാലക്കര പുരുഷുവിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.


ചിത്രവിവരണം: മുൻമന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.


xccxx

കെ.എം. സുരേഷ്കുമാർ (65) നിര്യാതനായി


സുരേഷ് കുമാർ തലശ്ശേരി:കൊളശ്ശേരി വാവാച്ചി മുക്ക് ശ്രീരാം വീട്ടിൽ കെ.എം. സുരേഷ്കുമാർ (65) നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. കൊളശ്ശേരിയിലെ ഭാഗ്യശ്രീ ലോട്ടറിസ്റ്റാൾ ജീവനക്കാരനായിരുന്നു. ഭാര്യ -കെ.പി. ലുമ്മിനി . മക്കൾ - വിഷ്ണു, വൈശാഖ് ( ഒമാൻ )


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH