ചാലക്കര പുരുഷുവിനെ ആദരിച്ചു.

ചാലക്കര പുരുഷുവിനെ ആദരിച്ചു.
ചാലക്കര പുരുഷുവിനെ ആദരിച്ചു.
Share  
2025 Feb 02, 10:57 PM

ചാലക്കര പുരുഷുവിനെ ആദരിച്ചു

മാഹി: കേന്ദ്ര ആസൂത്രണ വകുപ്പിന്റെ കീഴിലുള്ള ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിനെ മലയാള കലാഗ്രാമം ആദരിച്ചു.

ലളിത കലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പിന്റെ അദ്ധ്യക്ഷJതയിൽ ലൊ ഗ്രാമം ട്രസ്റ്റിയും, കേരള തെയ്യം കലാ അക്കാദമി ചെയർമാനുമായ ഡോ: എ.പി. ശ്രീധരൻ പുരസ്ക്കാരം സമ്മാനിച്ചു.അഡ്വ: എൻ.കെ. സജ്ന , കീഴന്തൂർ പത്മനാഭൻ സംസാരിച്ചു. കലാഗ്രാമം രജിസ്ട്രാർ പി.ജയരാജൻ സ്വാഗതവും, ചിത്രകാരൻ പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ഡോ: എ.പി.ശ്രീധരൻ കലാഗ്രാമത്തിന്റെ ഉപഹാരം ചാലക്കര പുരുഷുവിന് സമ്മാനിക്കുന്നു

ബാലൻ മാസ്റ്റർ സ്മാരക സംഗീതോത്സവം 8 ന്
whatsapp-image-2025-02-02-at-21.50.23_e0c7cc85

ബാലൻ മാസ്റ്റർ സ്മാരക സംഗീതോത്സവം 8 ന്

തലശ്ശേരി: പ്രസിദ്ധ സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ സ്മരണക്കായുള്ള പതിനഞ്ചാമത് സംഗീതോത്സവം കാലത്ത് 8 മണി മുതൽ രാത്രി 8 മണി വരെ ബി.ഇ.എം.പി.ഹയർ സെക്കൻഡറിസ്കൂൾ അങ്കണത്തിൽ നടക്കും.

വൈ:5 മണിക്ക് സമാപന സമ്മേളനം പ്രൊഫ: ദാസൻ പുത്തലത്തിന്റെ അദ്ധ്യക്ഷതയിൽ നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്യും ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തും


സമന്വയ കുടുംബ സംഗമം നാട്ടുത്സവമായി
whatsapp-image-2025-02-02-at-21.50.44_66b4f1b1

സമന്വയ കുടുംബ സംഗമം നാട്ടുത്സവമായി

മാഹി:ഒരുനാട്ടുത്സവത്തിന്റെ പ്രതീതിയിൽ ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

ചാലക്കര ഇന്ദിരാ ഗാന്ധി ഗവ: പോളിടെക്നിക്ക് കോളജ് ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടികൾ മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ.പി. അശോകൻ , പി.പി. റോഷിൻദാസ് , കെ.വി.മുരളിധരൻ മാസ്റ്റർ, കെ.കെ.രാജീവ് സംസാരിച്ചു. 

ദേശിയ അവാർഡ് ജേതാവ് ചാലക്കരപുരുഷുവിനെ മുൻ മന്ത്രി ഇ വത്സരാജ് പൊന്നാട അണിയിച്ച് ഉപ ഹാരം നൽകി ആദരിച്ചു.

വിവിധ കലാ -കായിക മത്സര വിജയികൾക്ക് സമ്മാനദാനവുമുണ്ടായി.

സത്യൻ കുനിയിൽ സ്വാഗതവും, കെ.വി. സന്ദീവ് നന്ദിയും പറഞ്ഞു.

തുടർന്ന് നൃത്ത-സംഗീത നിശ അരങ്ങേറി.


ചിത്രവിവരണം:ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം മുൻപുതുച്ചേരി ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു


കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു
whatsapp-image-2025-02-02-at-21.51.43_59505f8d

കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു

മാഹി: ചാലക്കര ശ്രീ വരപ്രത്ത് കാവ് തിറ മഹോത്സവത്തോടനുബന്ധിച്ച് മയ്യഴിയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്കായി വിവിധ കലാ -സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു..

ക്ഷേത്രം പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.കെ.രാജീവ്, സുധീഷ് സംസാരിച്ചു.


ചിത്രവിവരണം: ചാലക്കര പുരുഷു കലാസാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കുടിവെള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു
water

കുടിവെള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു

മാഹി: പള്ളൂർ വി.എൻ . പി.ഗവ:ഹയർസെക്കൻഡറിസ്കൂളിലേക്ക് മാഹി സി.എച്ച്. സെന്റർ സംഭാവന ചെയ്ത രണ്ടാമത്തെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു സ്വാഗതവും, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനുജ നന്ദിയും പറഞ്ഞു.

പ്രധാന അദ്ധ്യാപിക ലളിത, ഇ.ടി. ബഷീർ, കെ. ഫൈസൽ, അഷിത ബഷീർ . ടി.കെ.സുബൈർ, മുഹമ്മദലി പാറാൽ , പി.കെ. സിദ്ദീഖ്, ബീന ടീച്ചർ ജലാലുദ്ദീൻ

സംബന്ധിച്ചു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തപ്പോൾ


അമ്പത് വർഷത്തിന് ശേഷം സതീർത്ഥ്യർ സംഗമിച്ചു
whatsapp-image-2025-02-02-at-21.56.42_fe76dbb8

അമ്പത് വർഷത്തിന് ശേഷം സതീർത്ഥ്യർ സംഗമിച്ചു


മാഹി:മാഹാത്മാഗാന്ധി ഗവ. കോളേജിലെ 1971 മുതൽ 1976 വരെയുള്ള വിദ്യാർത്ഥികളുടെ സംഗമം ആ കാലയളവിൽ കോളേജ് പ്രവർത്തിച്ചിരുന്ന ജവഹർലാൽ നെഹറു ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ചേർന്നു

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണി വരെവിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടത്തി.

ശ്രീരാഖേന്ദ്രനാഥ്,സുരേഷ് വി ,ഹാഷിം , സുശാന്ത് കുമാർ പരിപാടികൾ നിയന്ത്രിച്ചു.പ്രകാശ് മംഗലാട്ട് സ്വാഗതം പറഞ്ഞു. അൻസാർ,സി എച്ച് പ്രഭാകരൻ ,ഡോ. ഭാസ്ക്കരൻ കാരായി,വിനോദ് സംസാരിച്ചു.

പ്രകാശ് മംഗലാട്ട് സ്വാഗതവും

വി.സിതാഹിർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കൂട്ടായ്മയിൽ പങ്കെടുത്ത സതീർത്ഥ്യർ


സബ്ബ് കളക്ടർ ഓഫീസിന് മുന്നിൽ ധർണ നടത്തി
whatsapp-image-2025-02-02-at-21.57.38_53a692b0

സബ്ബ് കളക്ടർ ഓഫീസിന് മുന്നിൽ ധർണ നടത്തി


തലശ്ശേരി : കുഴിപ്പങ്ങാട്, കണ്ടിക്കൽ പ്രദേശങ്ങളിൽ അനധികൃതമായി ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തുന്ന ഭൂ മാഫിയയുടെ നടപടിയിൽ അധികൃതർ കൂട്ട് നിൽക്കുന്നു എന്ന് ആരോപിച്ചും , ഇതിനെതിരെ നടപടികൾസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും തലശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ സബ്ബ് കളക്ടർ ഓഫീസിന് മുന്നിൽ ധർണ നടത്തി.

  എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

  ഡി സി സി ജന: സെക്രട്ടറി കെ.പി. സാജു ഉത്ഘാടനം ചെയ്തു.

   എം.പി.അസ്സൈനാർ, പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള സംസാരിച്ചു.

  ഉച്ചുമ്മൽ ശശി, സുശീൽ ചന്ത്രോത്ത്, പത്മജ രഘുനാഥ്, എം.പി.സുധീർ ബാബു,അഡ്വ: കെ.സി രഘുനാഥ്,ജെതീന്ദ്രൻ കുന്നോത്ത്, കെ.ജയ രാജൻ, എം. നസീർ , എൻ ഹരീന്ദ്രൻ ,കെ.പി. മനോജ്, കെ. ഇ. പവിത്ര രാജ്, പി.കെ. സോന എ.വി.രാമദാസ് , യു.സിയാദ് നേതൃത്വം നൽകി.


ചിത്രവിവരണം: സബ്ബ് കളക്ടർ ഓഫീസിന് മുന്നിൽ നടന്ന കോൺഗ്രസ്സ് ധർണ


യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടീം റണ്ണർ അപ്പ് ആയി
whatsapp-image-2025-02-02-at-21.58.28_4ba63624

യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടീം റണ്ണർ അപ്പ് ആയി


തലശ്ശേരി : ഷുഹൈബ് രക്ത സാക്ഷി ദിനത്തോട് അനുബന്ധിച്ച് ആലക്കോട് നടന്ന ഫുട്ബോൾ ടൂർണമെൻറിൽ തലശ്ശേരി ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ ഫുട്ബോൾ ടീം റണ്ണർ അപ്പ് ആയി, മികച്ച പോരാട്ടത്തിന് ഒടുവിൽ 1-1 സമനിലയിൽ എത്തുകയും തുടർന്ന് നടന്ന ഷൂട്ട് ഔട്ടിലും സമനില കൈ വരിച്ച് അവസാനം നറുക്കെടുപ്പിലൂടെ ആണ് വിജയികളെ പ്രഖ്യാപിച്ചത് . 

ടീമിനെ നയിച്ചത് യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷുഹൈബ്. വി. വി, ഹൈമ. എസ് , മുനാസ്. എം, അശ്വിൻ,രഖിൻ രാജ് എന്നിവരാണ്.



ചിത്ര വിവരണം: റണ്ണർ അപ്പായ യൂത്ത് കോൺഗ്രസ്സ് ടീം


തയ്യൽ പരിശീലന കേന്ദ്രം തുറന്നു
whatsapp-image-2025-02-02-at-22.01.44_d6315864

തയ്യൽ പരിശീലന കേന്ദ്രം തുറന്നു

തലശ്ശേരി:പാനുണ്ട പ്രിയദർശിനി വനിതാ സഹകരണ സംഘ ത്തിൻ്റെ കീഴിൽ നവീകരിച്ച പ്രിയദർശിനി ടെയ്‌ലറിംഗ് യൂണിറ്റിൻ്റെയും; ബ്യൂട്ടിക്കിൻ്റെയും ഉത്ഘാടനം മമ്പറം ദിവാകരൻ നിർവ്വഹിച്ചു : സംഘം പ്രസിഡൻ്റ് വി.കെ. സുമംഗല അദ്ധ്യക്ഷത വഹിച്ചു ; രാജീവ് പാനുണ്ട ; സുജിത്ത് കുമാർ കാരായി ; എം. കെ ദിലീപ്കുമാർ; സി.ജി മേഷ് : സുധീർ കുമാർ : തങ്കമണി; ശാന്തിനി ടീച്ചർ സംസാരിച്ചു


ചിത്രവിവരണം: മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു


55 വർഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികൾ സംഗമിച്ചു
whatsapp-image-2025-02-02-at-22.08.42_d06ac988

55 വർഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികൾ സംഗമിച്ചു

കോഴിക്കോട്:1970-73 കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡബിള്‍ മെയിന്‍ (ഹിസ്റ്ററി-എക്കണോമിക്‌സ്) ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടി.

അന്നത്തെ വിദ്യാര്‍ത്ഥികളുടെ അധ്യാപകനായിരുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്രവിഭാഗം മേധാവി പ്രൊഫ. എം.പി.ശ്രീധരന്റെ മകന്‍ ഡോ. എം.സി.വസിഷ്ഠ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു.

 ഹംസ അദ്ധ്യക്ഷത വഹിച്ചു. . എടത്തൊടി രാധാകൃഷ്ണന്‍, .ജയകൃഷ്ണന്‍, ലിന്‍ഡ സോളമന്‍ സംസാരിച്ചു.

ചെക്കുട്ടി സ്വാഗതം പറഞ്ഞു

കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്ര തിറയുത്സവം തുടങ്ങി
whatsapp-image-2025-02-02-at-22.09.06_e697f883

കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്ര തിറയുത്സവം തുടങ്ങി

തലശ്ശേരി:വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എ.പ്രഭാകരൻ കൊടിയേറ്റം നടത്തി. വൈസ് പ്രസിഡണ്ട് ശശി കരിമ്പന,എ.മനോജ് കുമാർ,സി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നാഗപൂജയും വൈകുന്നേരം ഗണപതി ഹോമം, ശക്തിപൂജ എന്നിവയും നടന്നു.നാല് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടക്കുന്നത്. നാളെ വൈകുന്നേരം 5.30ന് കാവിൽ കയറൽ, വെള്ളാട്ടവും ,അങ്കക്കാരൻ കരുണയും നടക്കും. നാലിന് ചൊവ്വാഴ്ച വെള്ളാട്ടവും കരുണയും രാത്രി 11 മണിക്ക് കുളിച്ചെഴുന്നള്ളത്ത് തിരുമുറ്റത്ത് പ്രവേശിക്കൽ, കലശം വരവ്, മേലേരി പ്രദക്ഷിണവും നടക്കും. 5 ന് ബുധനാഴ്ച പുലർച്ചെ മുതൽ ഗുളികൻ, ബപ്പൂരൻ, ശാസ്തപ്പൻ, അങ്കക്കാരൻ, ഘണ്ടാകർണ്ണൻ, ചെറിയ തമ്പുരാട്ടി,ഇളയേടത്ത് ഭഗവതി, വലിയ തമ്പുരാട്ടി എന്നീ തെയ്യങ്ങൾ കെട്ടിയാടും.ഉച്ചക്ക് പ്രസാദ സദ്യയും, വൈകുന്നേരം ഗുരുസിയും നടക്കും.


ചിത്രവിവരണം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്നകലവറ നിറക്കൽ ഘോഷയാത്ര


എം എസ് എഫ് നേതാവിന് നേരെ വധ ശ്രമം
whatsapp-image-2025-02-02-at-22.14.23_92dba384

എം എസ് എഫ് നേതാവിന് നേരെ വധ ശ്രമം

തലശ്ശേരി: തലശ്ശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടരി സഫ് വാൻ മേക്കുന്നിന് നേരെ വധശ്രമം.ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂളിനടുത്ത് വെച്ചാണ് PYO3 B 3880 ആക്സസ് സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്ത് പിടിക്കുകയും മുഖത്തും തലയ്ക്കും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീനും പരിക്കേറ്റു.ഇരുവരെയും തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളൂർ സി എച്ച് സെൻ്റർ പ്രസിഡണ്ട് ചങ്ങരോത്ത് ഇസ്മായിൽ, മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതാക്കളായ പി സി റിസാൽ, റഷീദ് തലായി,തഫ്ലീം മാണിയാട്ട്, തഷ് രീഫ് ,അഫ്സൽ മട്ടാമ്പ്രം തുടങ്ങിയവർ സന്ദർശിച്ചു.


മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി
whatsapp-image-2025-02-02-at-22.30.29_dc74b641

മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി

മാഹി: ഉത്തര കേരളത്തിലെകൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന 84-മത് ഏകാദശി ഉത്സവത്തിന് കൊടിയേറി - തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം. കൊടിയേറ്റത്തിന് മുന്നെ  കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ ശിക്ഷണത്തിൽ വാദ്യ പഠനം നടത്തിയ 51 ൽ പരം കുട്ടികൾ അവതരിപ്പിച്ച പാഞ്ചാരി മേളം നടന്നു- തുടർന്ന് കലവറ നിറയ്ക്കൽ, ശീവേലിക്ക് ശേഷം സംഗീത രാവ്.- കളഭം വരവ്'. ഗോക്കൾക്ക് വൈക്കോൽ ദാനം.ഉച്ചയ്ക്ക് ഭക്തിഗാന സുധ, തായമ്പക, തുടർന്ന് ശ്രീകൃഷ്ണ ക്ഷേത്രം ഭജന സമിതി യൂത്ത് വിങ്ങിൻ്റെ 53-മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം - നിവേദ്യം വരവ്.- ശിവം കലാക്ഷേത്രം അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ എന്നിവയുണ്ടായി. തിങ്കളാഴ്ച്ച രാവിലെ ഗണപതി ഹോമം, കാഴ്ച്ച ശീവേലി, ഉച്ചയ്ക്ക് 12.30 ന് ഭക്തിഗാന സുധ. രാത്രി 9 ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന 'നമ്മൾ ' നാടകം. 4 ന് ചൊവ്വാഴ്ച്ച വൈകിട്ട് 6.30 ന് തായമ്പക - രാത്രി 7 ന് സംഗീത ഗുരുകുലം മാഹി അവതരിപ്പിക്കുന്ന കൃഷ്ണ ഭക്തിഗാനങ്ങൾ. രാത്രി 9.30 ന് സ്റ്റേജ് ഷോ-ജാനു തമാശകൾ.

   5 ന് ബുധനാഴ്ച്ച രാവിലെ 8 മുതൽ ലക്ഷാർച്ചന. രാത്രി 7 ന് ഓട്ടൻ തുള്ളൽ.9.30 ന് മ്യൂസിക്കൽ നൈറ്റ് - ഗാനമേള.6 ന് വ്യാഴാഴ്ച്ച രാവിലെ മുതൽ ലക്ഷാർച്ചന - രാത്രി 7 ന് ഓട്ടൻ തുള്ളൽ, വൈകിട്ട് 7 ന് എസ്.കെ.ബി.എസ്. മഹിളാ സമാജം 26-മത് വാർഷികാഘോഷം - വിവിധ കലാപരിപാടികൾ .7 ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ 10 വരെ ഉത്സവബലി. തുടർന്ന് പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ 34 - മത് വാർഷികാഘോഷ പരിപാടികൾ.8 ന് ശനിയാഴ്ച്ച രഥോത്സവം. നഗര പ്രദക്ഷിണം.ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പൂഴിത്തല, പാറക്കൽ, നഗര സഭാ ഓഫീസ്, മൈതാനം റോഡ് എന്നീ വഴികളിലൂടെ സഞ്ചരിച്ച് ക്ഷേതത്തിൽ എത്തിച്ചേരും - 9 ന് ഞായറാഴ്ച്ച രാത്രി 7 ന് തിടമ്പ് നൃത്തം, തുടർന്ന് ശീവേലി എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ട .10 ന് രാവിലെ 8ന് ആറാട്ട് - ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ - തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും -ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് എല്ലാ ദിവസവും അന്നദാനം ഉണ്ടാകും


ചിത്രവിവരണം..മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറിയപ്പോൾ


എ.പി. ശ്രീനിവാസൻ നിര്യാതനായി
whatsapp-image-2025-02-02-at-22.02.08_5addcb70

എ.പി. ശ്രീനിവാസൻ നിര്യാതനായി

തലശ്ശേരി: മണ്ണയാട് സഹകരണ നഴ്സിങ്ങ് കോളജിന്നടുത്ത കൃഷ്ണനിവാസിൽ എ.പി. ശ്രീനിവാസൻ (84 ) നിര്യാതനായി.

തലശ്ശേരി ബി. ഇ എം.പി. ഹൈസ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകനാണ്.

ഭാര്യ: ജയമണി

മക്കൾ: ബൈജു (പൂണെ ),

ജിജു (ബാംഗ്ളൂരു)

മരുമക്കൾ: സ്വപ്ന, ഷീന

സഹോദരങ്ങൾ: സരോജിനി, പ്രേമകുമാരി , വത്സല കുമാരി , ശശീന്ദ്രൻ , സതീശൻ , പരേതരായ വിജയൻ, ഭാർഗ്ഗവി

സംസ്ക്കാരം: തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം വാതക ശ്മശാനത്തിൽ


സചീഷ് നിര്യാതനായി
whatsapp-image-2025-02-02-at-21.55.55_b2bcb88c

സചീഷ് നിര്യാതനായി

മാഹി: പന്തക്കൽ 'സരയു 'വിൽ സചീഷ് (44) നിര്യാതനായി. അച്ഛൻ: പരേതനായ രാമചന്ദ്രൻ. അമ്മ: സതി. സഹോദരങ്ങൾ: സരിത (ഫാർമസിസ്റ്റ് ), സമിൻ (ജീവനക്കാരൻ, മാഹി വൈദ്യുതി വകുപ്പ്)

ഉത്തരമേഖല ചിത്ര രചന മത്സരം നിഷ ഭാസ്കരൻ ഉത്ഘാടനം ചെയ്തു
whatsapp-image-2025-02-02-at-22.39.21_31042ef1

ഉത്തരമേഖല ചിത്ര രചന മത്സരം നിഷ ഭാസ്കരൻ ഉത്ഘാടനം ചെയ്തു

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം എം.ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ധീരജവാൻ പടിക്കലകണ്ടി ഷാജി സ്മാരക സ്വർണ്ണ മെഡലിനു വേണ്ടിയുള്ള ഉത്തരമേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് നിഷ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.

 ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ഉപഹാരം നൽകി ആദരിച്ചു.

ക്ഷേത്രം ജോയിന്റ് സെകട്ടറി സന്തോഷ്‌ തുണ്ടിയിൽസംസാരിച്ചു. സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ എൻ കെ പദ്മനാഭൻ നന്ദിയും പറഞ്ഞു.

മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 9ന് വായനശാല വാർഷിക ആഘോഷത്തിന്റെ സാംസ്‌കാരിക സായാഹ്ന സദസ്സിൽ നൽകും.


ചിത്രവിവരണം: ആർട്ടിസ്റ്റ് നിഷാ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-02-02-at-22.40.40_4e077739

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറിയപ്പോൾ


harithamrutham1
harithamrutham2_1738517199
mannan
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH