മോഹം ബാക്കി വെച്ച് പി.രാമചന്ദ്രൻ വിടചൊല്ലി

മോഹം ബാക്കി വെച്ച് പി.രാമചന്ദ്രൻ വിടചൊല്ലി
മോഹം ബാക്കി വെച്ച് പി.രാമചന്ദ്രൻ വിടചൊല്ലി
Share  
2025 Feb 01, 11:24 PM

മോഹം ബാക്കി വെച്ച്

പി.രാമചന്ദ്രൻ വിടചൊല്ലി


 മാഹി. കെട്ടടങ്ങാത്ത ചലച്ചിത്ര മോഹം മനസ്സിലൊതുക്കി, ചലച്ചിത്ര നിർമ്മാതാവ് പള്ളൂർകോയ്യോട്ടുതെരുവിലെ ശ്രീലകം വീട്ടിൽ പാലയൻറവിട രാമചന്ദ്രൻ (76) ചിതയിലെരിഞ്ഞു.

1980 കളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധേയമായ 'എന്നെ ഞാൻ തേടുന്നു. എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു പള്ളൂരിലെ പി.രാമചന്ദ്രൻ .

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് പി. രാമചന്ദ്രൻ നിർമ്മിച്ച്1983-ൽ പുറത്തിറങ്ങിയ എന്നെ ഞാൻ തേടുന്നു എന്ന സിനിമയിൽ മധു ഡബിൾ റോളിൽ അഭിനയിച്ചിരുന്നു., ശുഭ , സുകുമാരി , കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.. എ ടി ഉമ്മർ സംഗീതം പകർന്ന ചിത്രത്തിന് വരികൾ എഴുതിയത് ബിച്ചു തിരുമലയാണ്. യേശുദാസ്, പി.ജയചന്ദ്രൻ , വാണി ജയറാം എന്നിവരാണ് പാടിയത്. അണിയറയിൽ പ്രഗത്ഭരെ അണിനിരത്തി പുറത്തിറങ്ങിയ ആദ്യ സിനിമ പക്ഷെ സാമ്പത്തികമായി തകർന്നു. ഇതോടെ തുടർചിത്രങ്ങളെടുക്കാനുള്ള മോഹത്തിനും മങ്ങലേറ്റു. പിന്നീട്

സൂര്യ മൂവീസ് എന്ന ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയും അദ്ദേഹം നടത്തി വന്നിരുന്നു. ചലച്ചിത്ര ലോകത്തെ ഒട്ടുമിക്കവരുമായും അടുത്ത ബന്ധം നിലനിർത്തി പോന്നിരുന്നു.

ഭാര്യ:ടി.കെ.സുമതി മക്കൾ :പി.സ്മിത.(അസിസ്റ്റൻറ്,ഗവ:ജനറൽ ആശുപത്രി,മാഹി), ഡോ.പി.സിനി.(വെറ്റനറി സർജൻ,വടകര).മരുമക്കൾ:ഷൈജുകെ.കെ.(അധ്യപകൻ,ഹയർ സെക്കണ്ടറി സ്ക്കൂൾ,ബാലുശ്ശേരി),ജഗദീഷ്.കെ.(അധ്യാപകൻ, ഹയർ സെക്കണ്ടറി സ്ക്കൂൾ, വടകര).സഹോദരങ്ങൾ:ദാക്ഷായണി.പി.(പുതുച്ചേരി), പരേതനായ പി.സുമിത്രൻ

മാറിയ കാലത്തും പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് ജനപ്രിയ സിനിമ നിർമ്മിക്കണമെന്ന മോഹം രാമചന്ദ്രൻ കൊണ്ടു നടന്നിരുന്നു.

whatsapp-image-2025-02-01-at-20.17.23_dbbc9b20

ദുബായിൽ കപ്പ് ഉയർത്തി പള്ളൂർ സ്കൂൾ ടീം


 മാഹി : മാഹി, തലശ്ശേരി മേഖലയിലെ 12 വിദ്യാലയങ്ങൾ തമ്മിൽ ദുബായിൽ നടന്ന കായിക മാമാങ്കത്തിൽ ക്രിക്കറ്റ്‌, വോളിബോൾ, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, അത്ലറ്റിക്സ് എന്നിവയ ഉൾപ്പെടെയുള്ള ചാമ്പ്യൻഷിപ്പും,ഓവറോൾ കിരീടവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പള്ളൂർ വി.എൻ.പി. ഹൈസ്കൂൾ കരസ്ഥമാക്കി. എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന പേരിൽ പൂർവ്വകായികതാരങ്ങളും, പള്ളുർ സ്കൂൾ ദുബായ് അലൂമിനി അസോസിയേഷനും സംയുക്തമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജേതാക്കൾക്ക് ലഭിച്ച ട്രോഫികളും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സ്കൂളിന് കൈമാറി. കടൽ കടന്നെത്തിയ ട്രോഫികളും, പൂർവ്വ കായിക താരങ്ങളുമായുള്ള സംവാദവും കുട്ടികൾക്ക് നവ്യാനുഭവമായി. പൂർവ്വകായികതാരവും ദുബായ് അലൂമിനിയ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവുമായ സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.സി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് ബീന എം കെ ചടങ്ങിൽ മുഖ്യ ഭാഷണം നടത്തി.

    പള്ളൂർ സ്കൂളിന്റെ പ്രധാന സ്പോൺസറും പൂർവ്വ വിദ്യാർത്ഥിയുമായ ഫർദാൻ ടി കെയുടെ ആശംസാ ഭാഷണം പുതിയ തലമുറയിലെ കുട്ടികൾക്ക് ജീവിതവിജയം നേടാനുള്ള പ്രചോദനമാണെന്ന് ആശംസ പ്രഭാഷണത്തിനിടെ കവി ആനന്ദകുമാർ പറമ്പത്ത് അഭിപ്രായപ്പെട്ടു. ഈ കായികമേളയിൽ പള്ളൂർ സ്കൂളിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ച കെ.ഡി.ഷെറിൻ , പൂർവ്വ അധ്യാപകരായ എം സി ലക്ഷ്മൺ, എം ഭരതൻ, കായിക അധ്യാപകൻ പി .പി അനീഷ്, കരാട്ടെ അധ്യാപകൻ സെൻസായി കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

     മുഴപ്പിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തറവാട് ഹാപ്പി ഹോം ആൻഡ് ഡയാലിസിസ് സെന്ററിനു പൂർവ്വ വിദ്യാർത്ഥികൾ ഒരുലക്ഷം രൂപ ധനസഹായം നൽകി. പ്രസ്തുത ചടങ്ങിൽ തങ്ങൾ ബാല പാഠം പഠിച്ച പള്ളൂർ നോർത്ത് എൽ പി സ്കൂളിന് 25,000 രൂപയും സംഭാവനയായി നൽകി. എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന പരിപാടിയിൽ കായിക അധ്യാപകൻ സി സജീന്ദ്രൻ സ്വാഗതവും, പ്രധാന അധ്യാപിക സി.ലളിതാ നന്ദിയും പ പറഞ്ഞു. 

ചിത്രവിവരണം: പള്ളൂർ വി.എൻ പി. ഹയർസെക്കൻഡറി സ്കൂൾ ടീം


എൻഎസ്എസ് മേഖലാ

സമ്മേളനം തലശ്ശേരിയിൽ


തലശ്ശേരി : ഏപ്രിൽ 27ന് തലശ്ശേരിയിൽ നടക്കുന്ന എൻഎസ്എസ് തലശ്ശേരി മേഖലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.ഏപ്രിൽ 27ന് തലശ്ശേരി ടൗൺഹാളിൽ എൻഎസ്എസ് തലശ്ശേരി മേഖലാ സമ്മേളനം എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും.

തലശ്ശേരി തിരുവങ്ങാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ എംപി ഉദയഭാനു ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് പ്രതിനിധിസഭാംഗം കെ വി ജയചന്ദ്രൻ, താലൂക്ക് സെക്രട്ടറി യു രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

   എൻഎസ്എസ് തലശ്ശേരി മേഖലാസമ്മേളനം സ്വാഗതസംഘം ഭാരവാഹികളായി എം പി ഉദയഭാനു (ചെയർമാൻ), ഡോ : എം കെ മധുസൂദനൻ, പ്രേമചന്ദ്രൻ നമ്പ്യാർ, മാലതി രാമചന്ദ്രൻ,കെ വി ജയചന്ദ്രൻ, സുരേഷ് ബാബു (വൈസ് ചെയർമാൻമാർ),യു രാജഗോപാൽ ( ജനറൽ കൺവീനർ),കെ പ്രഭാകരൻ, എം ആർ രജീഷ്, കെ. സുമതി, പ്രഭാകരൻ, (കൺവീനർമാർ),

എൻ പി ബാലചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 

   സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാൻസ് -പ്രേമചന്ദ്രൻ നമ്പ്യാർ (ചെയർമാൻ) മാധവൻ നമ്പ്യാർ (കൺവീനർ), ഭക്ഷണം -രാജൻ നമ്പ്യാർ (ചെയർമാൻ), സോമൻ നമ്പ്യാർ (കൺവീനർ), പ്രോഗ്രാം -എം കെ മധുസൂദനൻ (ചെയർമാൻ) രമേശ് ബാബു (കൺവീനർ), പ്രചരണം-പി പി രാമചന്ദ്രൻ (ചെയർമാൻ), പ്രഭാകരൻ (കൺവീനർ),സ്റ്റേജ് ,പന്തൽ ,ഡെക്കറേഷൻ -മോഹനൻ (ചെയർമാൻ) കൃഷ്ണദാസ് (കൺവീനർ), സ്വീകരണം - ബാലകൃഷ്ണൻ (ചെയർമാൻ), കുഞ്ഞികൃഷ്ണൻ നായർ (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.

zasdf

ഇബ്രാഹിം മുസ്ല്യാർ


 തലശ്ശേരി :നെട്ടൂർ കിഴക്കയിൽ ഇബ്രാഹീം മുസ്ല്യാർ (79) നിര്യാതരായി.

  പൂക്കോം, കല്ലുംപുറം, മണ്ണൂര്, തൊടുവളപ്പ്, മേക്കുന്ന്,കക്കട്ടിൽ, വടയം, തീക്കുനി വലകെട്ട്, ഞെള്ളോറ, നരിക്കൂട്ടും ചാലിൽ, നടുപ്പൊയിൽ തുടങ്ങിയ

സ്ഥലങ്ങളിലുള്ള വിവിധ മദ്റസകളിലായി അമ്പത് വർഷത്തിലധികം സേവനം ചെയ്തിട്ടുണ്ട്.

സമസ്തയുടെ ഗ്രാറ്റിവിറ്റി പുരസ്കാരം നേടിയിരുന്നു.

ഭാര്യ: മഠത്തിൽ ബിയ്യാ ത്തു നാദാപുരം

മക്കൾ: അബ്ദുൽ റസാഖ് , യൂനുസ് (ഇരുവരും ദുബൈ) ഖമറുന്നിസ, നാഫില, റാഹില, ആയിശ.

മരുമക്കൾ: സഫിയ അരൂര്, അസീറ ചെറിയ കുമ്പളം, റശീദ് തീക്കുനി, ബശീർ മുക്കടത്തുംവയൽ, റഫീഖ് മാസ്റ്റർ കല്ലുംപുറം, മുഹമ്മദലി കുന്നുമ്മൽ 

 സഹോദരങ്ങൾ: പോക്കർ, കുട്ട്യാലി ഹാജി, അബുല്ല മുസ്ല്യാർ.

ഇന്നത്തെപരിപാടി


ചാലക്കര ശ്രീവരപ്രത്ത് കാവ് മഹോത്സവത്തോടനുബന്ധിച്ച് കലാ -സാഹിത്യ മത്സരങ്ങൾ. ഉദ്ഘാടനം ചാലക്കര പുരുഷു കാലത്ത് 9.30.

ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം ഉദ്ഘാടനം മുൻ മന്ത്രി ഇ വത്സരാജ് വൈ: 6 മണി

മാഹി കലാഗ്രാമം: ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന് ആദരം വൈ: 3 മണി


യങ്സ്റ്റേർസ് സംഗമം നടത്തി


തലശ്ശേരി: യങ്സ്റ്റേർസ് തലശ്ശേരി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ഹെൽത്തി തലശ്ശേരി കാമ്പയിൻ വിജയിപ്പിക്കുന്നതിനായി വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു.

ആരോഗ്യമുള്ള തലശ്ശേരിക്കായി വ്യക്തികളെ ആരോഗ്യ സംരക്ഷണത്തിന്  പ്രോത്സാഹിപ്പിക്കുക എന്നതാണ് യങ് സ്റ്റേർസ് തലശ്ശേരി ലക്ഷ്യമിടുന്നത്. അതിനായി ഫിറ്റ്നെസ് പ്രോഗ്രാമുകൾ, യോഗ ക്ലാസുകൾ, മാനസികാരോഗ്യ ക്ഷേമത്തിനായുള്ള വെൽനസ് വർക്ക് ഷോപ്പുകളും മറ്റ് കലാകായിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  

സംഗമത്തിൽ ഹംസ കേളോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ദേശീയ തലങ്ങളിലുള്ള വിവിധ മാരത്തൺ മത്സരങ്ങളിൽ മികവ് തെളിയിച്ച യങ്സ്റ്റേർസ് അംഗങ്ങളായ ഖാലിദ് ചെങ്ങറ, വി. മുഹമ്മദ്, ഫൈസൽ വേങ്ങര, നൗഷർ എന്നിവർക്ക് അനുമോദനം നൽകി. മുഹമ്മദ് നിസാർ 

വികാസ്, ഖലീൽ കിടാരൻ, എം.സി.

മനോജ് കുമാർ, സിറാജ് കാത്താണ്ടി, ഹെൻട്രി, അബ്ദുൽ സലീം, മുഹമ്മദ് നജീബ്, മഹമൂദ് പൊന്നമ്പത്ത് എന്നിവർ സംസാരിച്ചു. എം. മുഹമ്മദ് ഫസീഷ് സ്വാഗതവും സാഹിർ സ്റ്റാൻസ് നന്ദിയും പറഞ്ഞു.


whatsapp-image-2025-02-01-at-20.26.10_145fce25

ലീലനിര്യാതയായി

തലശ്ശേരി:വയലളം ഇല്ലത്ത് താഴെ പ്രണവം നഗറിൽ. നടയിൽ ഹൗസിൽ. ലീല (75) നിര്യാതയായി   വയലളം വെസ്റ്റ് എൽ പി സ്കൂളിൽ. ദീർഘകാലം പാചക തൊഴിലാളി ആയിരുന്നു   ഭർത്താവ്  പരേതനായ വാസു  മക്കൾ ഷാജി (സി പി ഐ. എം ഇല്ലത്ത് താഴെ ബ്രാഞ്ച് സെക്രട്ടറി) ശ്രീജേഷ്  സജീഷ് ഷീജ. (ടീച്ചർ കീഴുന്ന സൗത്ത് അങ്കണവാടി) ഷജിന.  മരുമക്കൾ.  വിനോദൻ (തോട്ടട ) സജീന്ദ്രൻ (ധർമ്മടം)  ഷബി ത.(മൊകേരി ) (കേരള ബാങ്ക് മഞ്ഞോടി) രേഷ് ന. (ആയിത്തറ) രം ന (അരയാക്കുൽ )   സഹോദരങ്ങൾ ജാനു വൽസരാജ് രജ്ഞിനി ചിത്ര. രാജീവൻ പരേതനായ സുധാകരൻ


whatsapp-image-2025-02-01-at-22.12.47_1048d274

വാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി


മാഹി : വളവിൽ അച്യുതൻ അനന്തൻ വായനശാലയ്ക്ക് സമീപത്ത് നിന്നും വാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കനാൽ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് ഒളിപ്പിച്ച നിലയിൽ വാൾ കണ്ടത്. മാഹി പൊലീസ് വാൾ കസ്റ്റഡിയിലെടുത്തു.


whatsapp-image-2025-02-01-at-20.26.57_12d13c2b

നിലയിലാട്ട് മഖാം ഉറൂസ് . സമാപിച്ചു


തലശ്ശേരി:എട്ട് ദിവസമായി നടക്കുന്ന നിലയിലാട്ട് മഖാം ഉറൂസ് ഇന്നലെ സമാപിച്ചു.

ജനുവരി ഇരുപത്തി അഞ്ചിന് മഹല്ല് പ്രസിഡൻറ് സി കെ മായൻ ഹാജി പതാക ഉയർത്തിയതോടെ ആരംഭിച്ച മഖാം ഉറൂസ്  

അബ്ദുള്ള മുസ്ല്യാരാണ് ഉദ്ഘാടനം ചെയ്ത്. ഉറൂസ് പരിപാടിയിൽ എല്ലാ ദിവസവും വിവിധ വിഷയങ്ങൾ ഉദ്ധരിച്ച്‌ പ്രഗത്ഭരായ ഉസ്താദ്മാരുടെ പ്രഭാഷണം നടന്നു.

അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, മുസ്തഫ സഖാഫി തെന്നല, സലീം വാഫി, ഫസലുദ്ദീൻ സഖാഫി കല്ലറക്കൽ, റഹ്മതുള്ള സഖാഫി എളമരം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തി. ആത്മീയ സദസ്സിന് കുഞ്ചിലം തങ്ങൾനേതൃത്വം നൽകി. വേദിയിൽ മഹൽ ഖതീബ്സൈഫുദ്ദീൻ അഹ്സനി, അഷറഫ്‌ മൗലവി നിലയിലാട്ട്, കുഞ്ചില തങ്ങൾ, നൗഫൽ മുസ്ല്യാർ, അബ്ദുൽ റഹീം, സത്താർ സഖാഫി. ശനിയാഴ്ച പെരിങ്ങാടി ഖാളി ശുക്കൂർ മുസ്‌ലിയാർ, ഓടത്തിൽ പള്ളി ഖതീബ് ഇബ്രാഹിം പൂകോയതങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശാദുലി റാത്തീബും കൂട്ട പ്രാർത്ഥനയും നടന്നു. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിച്ചു.


ചിത്രവിവരണം:നിലയിലാട്ട് മഖാം ഉറൂസ് സമാപനസമ്മേളനം.


whatsapp-image-2025-02-01-at-20.28.15_c13092b6

പി കെ.പത്മനാഭൻ നമ്പ്യാർ രചിച്ച അദ്ധ്യാത്മരാമായണ ത്തിലെ നിഗൂഢ പാഠങ്ങൾ എന്ന ഗ്രന്ഥം ബഹ്മചാരിണി ദിഷാചൈതനൃ ഡോ: കെ.ഗോപിനാഥിന് കൈമാറി

 പ്രകാശനം ചെയ്യുന്നു



whatsapp-image-2025-02-01-at-20.31.01_8cca9ce5

വികസന സെമിനാർ സംഘടിപ്പിച്ചു


ന്യൂ മാഹി: ഗ്രാമപഞ്ചായത്തിന്റെ 2025-'26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. രാവിലെ 10.30 ന് പെരിങ്ങാടിയിലെ എം. മുകുന്ദൻ പാർക്കിൽ നടന്ന സെമിനാർ ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ലത അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സെക്രട്ടറി കെ.എ. ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി എം അനിൽകുമാർ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കും പൊതു ചർച്ചയ്ക്കും ശേഷം ഭേദഗതികളോടെ പദ്ധതി രേഖയ്ക്ക് അംഗീകാരം നൽകി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എസ്. ഷർമിള, മാണിക്കോത്ത് മഗേഷ്, മെമ്പർമാരായ ടി.എച്ച്. അസ്ലം, കെ.പി. രഞ്ജിനി, കെ. വത്സല, കെ. ഷീബ, ശഹദിയ മധുരിമ, കെ.ടി. ഫാത്തിമ, വിവിധ നിർവഹണ ഉദ്യോഗസ്ഥന്മാർ സംബന്ധിച്ചു.


x

മൻസൂറിനെ വിളിച്ചു നഷ്ടപ്പെട്ട ഫോൺ രാത്രി തന്നെ തിരിച്ച് കിട്ടി


തലശ്ശേരി :കോളയാട്ടെ അഖിൽ വെള്ളിയാഴ്ച രാത്രി മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്യവെ അഖിലിന്റെ വിലപിടിപ്പുള്ള ഫോൺ തലശ്ശേരിക്കും മാഹിക്കുമിടയിൽ പുറത്ത് വീണ് പോയി.

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കണക്കുകളും മറ്റു പലരേഖകളും ഈ ഫോണിലാണ് സേവ് ചെയ്തിരുന്നത്.

അഖിലിന്റ സുഹൃത്തുക്കൾ മുഖേന ഉടൻ തലശ്ശേരിയിലെ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറത്തിനെ ബന്ധപ്പെട്ട് വിവരംഅറിയിച്ചു.. മൻസൂർ മട്ടാമ്പുറംരാത്രി പത്തര മണിയോടെ തലശ്ശേരി പൊലീസിന്റെയും ആർ പി എഫിന്റെയും അനുമതി വാങ്ങി സുഹൃത്ത്   മിർഷാദ് എന്ന അബ്ബാസിനേയും കൂട്ടി റെയിൽവേ ട്രേക്കിലൂടെ ഫോൺ തിരഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ ഫോൺ കണ്ടെടുത്തു.

ഇന്ന് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഇൻ ചാർജിന്റെ സാ ന്നിദ്ധ്യത്തിൽ മൻസൂർ മട്ടാമ്പുറം ഫോൺ അഖിലിന്റെ സുഹൃത്തുക്കളായ ഷാജി, രാജൻ എന്നിവർക്ക് കൈ മാറി.

മൻസൂർ മട്ടാമ്പുറത്തിന്റെ സന്ദർഭോജിതമായ ഇത്തരം ഇടപെടലുകൾ കാരണം മൻസൂറിന് നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് തലശ്ശേരി യൂത്ത് കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ വെച്ച് ഷാഫി പറമ്പിൽ എം പി മൻസൂർ മട്ടാമ്പുറത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. എന്ത് അപകടം പറ്റിയാലും ഏത് സമയത്ത് ആര് വിളിച്ചാലും സ്വന്തം തിരക്കുകളെല്ലാം മാറ്റി വെച്ച് പാഞ്ഞെത്തുന്ന വ്യക്തിത്വമാണ് മൻസൂർ മട്ടാമ്പുറം.


whatsapp-image-2025-02-01-at-20.39.54_33e3cceb

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ദശവാർഷികം


മാഹി : ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിയുടെ ദശവാർഷികത്തോടനുബന്ധിച്ച് മാഹി വനിതാ ശിശു വികസന വകുപ്പ് എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ (ഗവ. ഫ്രഞ്ച് ഹെെ സ്കൂൾ മാഹി ) അലങ്കാരചെടികൾ വിതരണം ചെയ്തു.   

  ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഫൈനാർട്ട്സ് ടീച്ചർ ആർടിസ്റ്റ് ചിത്ര ആര്യവേപ്പിൻ തൈ നട്ടു.

    വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഹമ്മദ് മുനവർ അധ്യക്ഷനായി. ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് ഉദ്ഘാടനം ചെയ്തു.ഫ്രഞ്ച് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ഒ എം ബാലകൃഷ്ണൻ, ബിന്ദു ഭാസ്കർ, ജയിംസ് സി ജോസഫ്, മിഷൻ ശക്തി കോർഡിനേറ്റർമാരായ ബൈനി പവിത്രൻ, കെ എം ദൃശ്യ എന്നിവർ സംസാരിച്ചു.


capture_1738433920

ബാലകൃഷ്ണൻ നിര്യാതനായി.


ന്യൂമാഹി :അഴീക്കൽ കേളൻ്റവിട ഹൗസിൽ കെ.ബാലകൃഷ്ണൻ (77) നിര്യാതനായി.

ഭാര്യ : ഉഷ.

മക്കൾ: ബൂഷൻ (ബബീഷ്), വിപിൻ കുമാർ, രജിന.

മരുമക്കൾ : സതിക, ശ്യാം.

സഹോദരങ്ങൾ: വിജയൻ, വിശ്വനാഥൻ, പരേതരരായ സുകുമാരൻ, ഭരതൻ, മൈഥിലി.


mannan

whatsapp-image-2025-02-01-at-22.38.08_958bff18

മയ്യഴിയെ സ്നേഹിച്ച

നവീൻ ചൗള


മാഹി. ഇന്നലെ അന്തരിച്ച കേന്ദ്ര ഇലക്ഷൻ മുൻ കമ്മീഷണർ നവീൻ ബി ചൗളക്ക് മയ്യഴിയോടുംമലയാളികളോടും ഏറെ അടുപ്പമുണ്ടായിരുന്നു.

പുതുച്ചേരി ഡവലപ്മെന്റ് കമ്മീഷണറായിരുന്ന വേളയിലാണ് അദ്ദേഹം വികസന കാര്യത്തിലടക്കം പ്രത്യേക താൽപ്പര്യം പുലർത്തിയിരുന്നത്. അദ്ദേഹത്തിന്റെ സ്റ്റാഫിൽ രണ്ട് പേർ മയ്യഴിക്കാരായിരുന്നുവെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന എസ്.ഐ. സുനിൽ പ്രശാന്ത് ഓർക്കുന്നു.മയ്യഴിയോടും മയ്യഴിയുടെ ഗതകാല സംസ്കൃതിയോടും ഏറെ താൽപ്പര്യം പ്രകടിപ്പിചിരുന്ന അദ്ദേഹം മാഹിയിൽ സന്ദർശനങ്ങളും നടത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോഴും മയ്യഴിയിലെത്തിയിരുന്നു


ചിത്ര വിവരണം:2007 ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോൾ മാഹിയിലെത്തിയ നവീൻ ചൗളക്ക് സ്വീകരണം നൽകിയപ്പോൾ


whatsapp-image-2025-02-01-at-22.47.45_9d7fc814

മഠത്തും ഭാഗം എൽ.പി.സ്കൂൾ 132ാം വാർഷികാഘോഷം സമാപിച്ചു


തലശ്ശേരി വടക്കുമ്പാട് മഠത്തും ഭാഗം എൽ.പി.സ്കൂൾ 132ാം വാർഷികാഘോഷം സമാപിച്ചു.സ്കൂൾ പരിസരത്ത് ദൃശ്യം എന്ന പേരിൽ നടത്തിവരുന്ന പരിപാടികളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ പരിസരത്ത് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ നിർവ്വഹിച്ചു.ഹരികൃഷ്ണാനന്ദൻ അധ്യക്ഷത വഹിച്ചു.നാടൻ പാട്ട് കലാകാരൻ അഖിൽ ചിത്രൻ വിശിഷ്ടാതിഥിയായിരുന്നു.സ്കൂൾ പ്രധാനാധ്യാപിക ജി.പി. സബിത റിപ്പോർട്ട് അവതരിപ്പിച്ചു.തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ്,പി.ദീപ്തി ദിനകരൻ,അഡ്വ: ജി.പി.ഗോപാലകൃഷ്ണൻ, പയ്യമ്പള്ളി രമേശൻ,എ.വി.രാജൻ മാസ്റ്റർ,സി.സഫീറ എന്നിവർ സംസാരിച്ചു.ബി.എസ്.എസ് ദേശീയ പുരസ്ക്കാര ജേതാവ് എ.വി.രത്നകുമാറിനെയും, കവയത്രി രംനവികാസ് കാരായിയെയും എഴുത്തുകാരി എസ്.സിത്താരയെയും ചടങ്ങിൽ ആദരിച്ചു.എൻഡോവ്മെൻറ് വിതരണവും നടത്തി.തുടർന്ന് മഠത്തും ഭാഗം എൽ.പി.യിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ദൃശ്യവിരുന്ന് കേരളീയം അരങ്ങേറി.നൃത്ത നൃത്യങ്ങൾ,ഒപ്പന, തിരുവാതിര,കളരിപ്പയറ്റ്, ദഫ് മുട്ട്,ഇംഗ്ലീഷ് സ്കിറ്റ്, സംഗീത ശിൽപം എന്നിവയുമുണ്ടായി.



ചിത്ര വിവരണം: മഠത്തും ഭാഗം എൽ.പി.സ്കൂൾ 132ാം വാർഷികാഘോഷ സമാപന സമ്മേളനം എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു


thankachan-new
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH