പള്ളൂർ ദേവഭൂമിയായി.. 40 കുട്ടിച്ചാത്തന്മാർ നിറഞ്ഞാടി. ചാലക്കര പുരുഷു

പള്ളൂർ ദേവഭൂമിയായി.. 40 കുട്ടിച്ചാത്തന്മാർ നിറഞ്ഞാടി. ചാലക്കര പുരുഷു
പള്ളൂർ ദേവഭൂമിയായി.. 40 കുട്ടിച്ചാത്തന്മാർ നിറഞ്ഞാടി. ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jan 31, 10:12 PM

പള്ളൂർ ദേവഭൂമിയായി..

40 കുട്ടിച്ചാത്തന്മാർ നിറഞ്ഞാടി.

:ചാലക്കര പുരുഷു

മാഹി: പള്ളൂരിന്റെ മണ്ണും വിണ്ണും ദേവഭൂമികയായി മാറിയ അപൂർവ്വ നിമിഷങ്ങൾക്ക് പള്ളുർ കോയ്യോടൻ കോറോത്ത് ക്ഷേത്രം ഇന്നലെ വൈകീട്ട് സാക്ഷ്യം വഹിച്ചു.

ചുറ്റിലും ഹരിതാഭ പടർന്നവൃക്ഷത്തലപ്പുകൾക്കിടയിലെ വിശാലമായ തെയ്യ പറമ്പ് നിറയെ നാൽപ്പത്കുട്ടിച്ചാത്തന്മാർ....

ഇടിമുഴക്കം പോലുള്ള ഏകതാനത്തിലുള്ള താളമേളങ്ങൾ...


ചിത്രവിവരണം:നോവലിസ്റ്റ് എം.മുകുന്ദൻ കുട്ടിച്ചാത്തൻ തെയ്യത്തിന്റെ അനുഗ്രഹം തേടുന്നു

kuttichathan1

ആർപ്പുവിളികളുമായി തടിച്ചു കൂടിയ ജനസഞ്ചയത്തിന് മുന്നിൽ മുങ്ങൾ ഒരേ താളത്തിൽ, ഒരേ ഭാവത്തിൽ, ഒരേ അംഗചലനങ്ങളോടെ നിറഞ്ഞാടി. സൂചി കുത്താനിടമില്ലാത്ത വിധം ആയിരങ്ങൾ ദേവഭൂമികയായി മാറിയ കോയ്യോടൻ കോറോത്തെ തിറ മഹോത്സവം കാണാൻ ദേശ വിദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് വന്നെത്തിയത്.

ചടുലമായ താളമേളങ്ങൾ ഉച്ഛസ്ഥായിലെത്തിയപ്പോൾ, കുട്ടിച്ചാത്തൻമാർ ഒന്നടങ്കം ദ്രുത നടനമാടി... . തെയ്യ പറമ്പാകെ നടനമാടുന്ന പ്രതീതി.

ഒരു തെയ്യത്തിന് രണ്ട് ചെണ്ടക്കാരും, രണ്ട് പരികർമ്മികളും, ഒരു കോമരവുമുണ്ടാകും 40 തെയ്യമിറങ്ങുമ്പോൾ 250 ഓളം പേർ ചടങ്ങുകളിൽ മാത്രമുണ്ടാകും.

kuttichathan2

ഉത്തര കേരളത്തിലെതെയ്യക്കാവുകളിൽ ഏറ്റവും കൂടുതൽ തെയ്യങ്ങൾ ഒരുമിച്ച് കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്തെ തിറയുത്സവംഒരു നാടിന്റെ വികാരമാണ്.

ജാതി മത ഭേദമെന്യേ ആയിരങ്ങളാണ് മതസാ ഹാർദ്ദ വേദിയായി മാറിയ കോറോത്ത് ക്ഷേത്രാങ്കണത്തിലെത്തിയത്.. തീക്കുനയിലേക്ക്

അഗ്നി പ്രവേശം നടത്തിയ രണ്ട് ഉച്ചിട്ട ഭഗവതി തെയ്യങ്ങൾ, കാണികളിൽ ഭക്തിയും അത്ഭുതവും പടർത്തി..കൂറ്റൻ കുരുത്തോല മുടികളുമായി , പൊയ്ക്കാലുകളിൽ

 ആറ് ഗുളികന്മാർ അഭ്യാസ പ്രകടനങ്ങൾ നടത്തിയത് മായിക കാഴ്ചയായി. അനുഗ്രഹ വർഷം ചൊരിഞ്ഞ് രണ്ട്കാരണവന്മാരും ,രണ്ട് ചാമുണ്ഡി, ഘണ്ട കർണ്ണൻ തെയ്യങ്ങളും കെട്ടിയാടി. 

kuttichathan4

സിനിമാ - സീരിയൽ പ്രവർത്തകർ കഴിഞ്ഞ ദിവസം തന്നെ ഈ അപൂർവ്വദൃശ്യങ്ങൾ പകർത്താനെത്തിയിരുന്നു..

പതിവ് പോലെ നോവലിസ്റ്റ് എം.മുകുന്ദനും ഭാര്യ ശ്രീജയും തെയ്യം കാണാനെത്തി. ചലച്ചിത്ര സംവിധായകൻ പി.ചന്ദ്രകുമാർ എന്നിവർ നേരത്തെ തന്നെ എത്തിയിരുന്നു.

പഴശ്ശി രാജാവിന്റെ വിശ്വസ്തനായിരുന്ന പള്ളൂർ എം എൻ കോയ്യോടൻ കോറോത്ത് തറവാട്ടുകാരനായിരുന്നു. ധാരാളം സൈനികരും ഈ തറവാട്ടിലുണ്ടായിരുന്നു. കൊട്ടിയൂർ-മണത്തണ ഭാഗങ്ങളുമായി ഇവിടുത്തുകാർക്ക് ബന്ധമുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.


whatsapp-image-2025-01-31-at-20.30.33_9cd8044f

എം.മുകുന്ദൻ ഭാര്യ ശ്രീജ എന്നിവർക്കൊപ്പം പ്രശസ്ത സംവിധായകൻ പി.ചന്ദ്രകുമാർ

whatsapp-image-2025-01-31-at-20.30.14_7177d9be

മയ്യഴി കേന്ദ്രീകരിച്ച് പി.ചന്ദ്രകുമാർ സിനിമയെടുക്കുന്നു.

ചാലക്കര പുരുഷു


മാഹി:മയ്യഴിയുടെ വ്യതിരിക്തമായ ചരിത്രത്തേയും, ആചാരാനുഷ്ഠാനങ്ങളേയും, മിഞ്ഞു ക്കളേയും,സമ്മിശ്ര സംസ്കൃതിയേയും ഇതിവൃത്തമാക്കി സിനിമ നിർമ്മിക്കുമെന്ന് പ്രമുഖ സംവിധായകൻ പി.ചന്ദ്രകുമാർ പറഞ്ഞു.

സിനിമാ നിർമ്മാണത്തിന്റെ ഭാഗമായി 40 കുട്ടിച്ചാത്തന്മാർ ഒരുമിച്ച്കെട്ടിയാടുന്ന പള്ളൂർ കോയ്യോടൻ കോറോത്ത് തിറയാട്ടം കാണാനെത്തിയതായിരുന്നു അദ്ദേഹം.

വിവിധ തെന്നിന്ത്യൻ ഭാഷകളിലായി

167 സിനിമകൾ ഇതിനകം പൂർത്തികരിച്ച് ,സിനിമാ സംവിധാന രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന ചന്ദ്രകുമാറിന്റെ

,ചെമ്പരത്തി പൂക്കും കാലം,. എന്ന മലയാള സിനിമ റിലീസിങ്ങിന് കാത്തു നിൽക്കുകയാണ്.. 

ചരിത്രവും മിത്തും

ആചാരാനുഷ്ഠാനങ്ങളും ഇന്നും മുറുകെ പിടിക്കുന്ന മയ്യഴിക്കാരുടെ സാമൂഹ്യ ജീവിതവും. തെയ്യം പോലുള്ള അനുഷ്ഠാനകലകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവുമെല്ലാം

ആഗസ്ത് /സപ്തമ്പർ മാസത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന മയ്യഴി ചിത്രത്തിൽ അനാവരണം ചെയ്യപ്പെടുമെന്ന് ചന്ദ്രകുമാർ പറഞ്ഞു. മിക്കവാറും തെയ്യം കലാകാരന്മാരെ തന്നെ ഉപയോഗപ്പെടുത്തിയാണ് ഈ പടമെടുക്കുക.

തൊട്ടടുത്ത പ്രോജക്ട്ഗതകാല കാർഷിക സംസ്കൃതിയുടെ പശ്ചാത്തലത്തിൽ, പാലക്കാട് കൊല്ലങ്കോട് കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന സിനിമയാണ്. താരപരിവേഷമില്ലാതെയാണ് ഈ സിനിമയും നിർമ്മിക്കുന്നത്. തീർത്തും സാധാരണക്കാരെ വെച്ചാണ് ഈ

ക്ലാസ്സിക് സിനിമ ഒരുക്കുന്നത്. മാർച്ചിൽ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പൂർത്തിരിക്കപ്പെടുന്നതോടെ ,മയ്യഴി സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് ചന്ദ്രകുമാർ പറഞ്ഞു.


ചിത്രവിവരണം: സംവിധായകൻ പി.ചന്ദ്രകുമാർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് മുന്നിൽ.

വാണുകണ്ട കോവിലകംഉത്സവം: കലാമത്സരങ്ങൾ


മാഹി:പെരിങ്ങാടി മാങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 

കലാമത്സരങ്ങൾ ഫെബ്രുവരി 8 ന് നടക്കും.

രാവിലെ 9 മണിക്ക് മത്സരങ്ങളുടെ ഉദ്ഘാടനം സുരേഷ് കുത്തുപറമ്പ് നിർവ്വഹിക്കും 9.30 ന്

ചിത്രരചനാമത്സരവും 10 മണിക്ക് ഇതര കലാമത്സരങ്ങളും ആരംഭിക്കും.

അംഗൻവാടി നഴ്‌സറി, ജൂനിയർ എൽ.പി, സീനീയർ എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങൾക്കായി

കഥപറയൽ, ആംഗ്യപ്പാട്ട്, നഴ്സറിഗാനം, ചിത്രരചന ക്രയോൺ / വാട്ടർകളർ പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പ്രസംഗം, മാപ്പിളപ്പാട്ട്, പ്രശ്നോത്തരി,കവിതാപാരായണം, തുടങ്ങിയ മത്സരങ്ങളാണ് നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 9447775830, 9633345137 നമ്പറിൽ പേർ രജിസ്ട്രർ ചെയ്യാവുന്നതാണ്. ഫെബ്രവരി 21 മുതൽ 25 വരെയാണ് തിറ മഹോത്സവം.

ഫെബ്രുവരി 22 നാഗപ്രതിഷ്ഠാ വാർഷികവും നടക്കുമെന്ന് എം.പി. പവിത്രൻ, വി.കെ. ഭാസ്കരൻ, വി.കെ.രാജേന്ദ്രൻ, സി.വിനോദൻ, കെ.കെ.ഭാസ്ക്കരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

whatsapp-image-2025-01-31-at-20.31.57_2083af5b

കളരി പരിശീലന കേമ്പ്

സമാപിച്ചു


തലശ്ശേരി:തിരുവങ്ങാട് ഒ. ചന്തുമേനോൻ മെമ്മോറിയൽ വലിയമാടാവിൽ ഗവ : യു. പി സ്കൂളിൽ കളരി പരിശീലന പരിപാടിയുടെ സമാപനവും കളരി പ്രദർശനവും നടന്നു.  പി ടി എ പ്രസിഡന്റ്‌ പി.സി നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി സൗത്ത് എ.ഇ.ഒ.ഇ.പി. സുജാത ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ്‌ ശശി ഗുരിക്കൾ വിശിഷ്ടാതിഥിയായിരുന്നു. പ്രധാനധ്യാപകൻപി. ജയരാജൻ , ബെറ്റി അഗസ്റ്റിൻ, പി.വി.മായ ഇ.മിനി സംസാരിച്ചു


ചിത്രവിവരണം.തലശ്ശേരി സൗത്ത് എ.ഇ.ഒ.ഇ.പി. സുജാത സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

ഹെർമൻ ഗുണ്ടർട്ട്

ജന്മദിനാഘോഷവും

പുസ്തക ചർച്ചയും


തലശ്ശേരി: തലശ്ശേരി പ്രസ്‌ഫോറവും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി ഹെർമൻ ഗുണ്ടർട്ടിന്റെ ജന്മദിനാഘോഷവും അനീഷ് പാതിരിയാട് എഴുതി ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഹെർമൻ ഗുണ്ടർട്ട്' പുസ്തക ചർച്ചയും നടത്തുന്നു. ഫെബ്രുവരി മൂന്നിന് തിങ്കളാഴ്ച 11.45-ന് തലശ്ശേരി പ്രസ്‌ഫോറം ഹാളിൽ

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ.ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി മുഖ്യാതിഥിയാകും. കെ.കെ. മാരാർ പുസ്തകപരിചയം നടത്തും.

whatsapp-image-2025-01-31-at-20.33.05_18ead951

പെൻഷൻ പരിഷ്കരണം

നടപ്പിലാക്കണം


ന്യൂമാഹി : പെൻഷൻ പരിഷ്ക്കരിക്കാനുള്ള നടപടി സ്വീകരിക്കുക, ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക 60 വയസ്സ് കഴിഞ്ഞ പുരുഷൻമാർക്കും 58 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും അനുവദിച്ച ആന്യകൂലങ്ങളും കോവിഡ് സമയത്ത് നിർത്തലാക്കിയ മറ്റ് ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു ന്യൂ മാഹീ യൂണിറ്റ് സമേളനം ആവശ്യപ്പെട്ടു. സമ്മേളനം

പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ മാസ്റ്റർ പി.കെ.ദിലീപ് കുമാർ, വി.കെ.രത്‌നകാരൻ, വി.കെ.ഭാസ്കരൻ മാസ്റ്റർ സംസാരിച്ചു. എം.കെ.ദിനേഷ് ബാബു സ്വാഗതവും ഒ.ക്കെ.മധുസൂദനൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി.വാസുദേവൻ മാസ്റ്റർ ( പ്രസിഡന്റ് ), യു.കെ.സൗമിനി ടീച്ചർ, വി.കെ.ഭാസ്കരൻ മാസ്റ്റർ (വൈസ് പ്രസിഡന്റ് ), പി.കെ.ദിലീപ് കുമാർ (സെക്രട്ടറി), എം.കെ.ദിനേശ് ബാബു, ഒ.കെ.മധുസൂദനൻ (ജോ: സെക്രട്ടറി), വി.കെ. രത്നാകരൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു..


ചിത്ര വിവരണം. പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-01-31-at-20.33.41_96cb4388

ഭൂമാഫിയക്കെതിരെ

ബഹുജന ധർണ്ണ


തലശ്ശേരി : ചിറക്കര കുഴിപ്പങ്ങാട് ചെമ്മീൻ കൃഷിയുടെ മറവിൽ ബണ്ടുകൾ കെട്ടാൻ എന്ന വ്യാജേന ഏക്കർ കണക്കിന് ചതുപ്പ് നിലം മണ്ണിട്ട് നികത്തുന്ന ഭൂമാഫിയകൾക്കെതിരെ സി പി എം ൻ്റെ നേതൃത്വത്തിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. ഡോ: വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.

കാത്താണ്ടി റസാക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, ഏറിയ സെക്രട്ടറി സി കെ രമേശൻ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ , കെ എസ് കെ ടി യു ഏറിയ സെക്രട്ടറി എ വാസു, കർഷക സംഘം ഏറിയ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ , സി ഐ ടി യു ഏറിയ സെക്രട്ടറി എ രമേശ് ബാബു, എസ് ടി ജയ്സൺ, സുരാജ് ചിറക്കര കാന്തലോട്ട് വത്സൻ സംസാരിച്ചു.


ചിത്രവിവരണം: ഡോ: വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി കുഴുപ്പങ്ങാട് പ്രദേശത്ത് സ്വകാര്യ ഭൂമി വ്യാപകമായി മണ്ണിട്ട് നികത്തുന്നു എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും വന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഈ വാർത്ത കുറിപ്പ് ഇറക്കുന്നത്. 



തലശ്ശേരി കുഴുപ്പങ്ങാട് പ്രദേശത്ത് CKP കുടുംബംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി മത്സ്യകൃഷി ആവശ്യത്തിനായി മൂന്ന് വർഷത്തേക്ക്, തുടർന്ന് മൂന്നുവർഷം കൂടി നീട്ടി തരാം എന്ന വ്യവസ്ഥയിൽ ലീസിന് OCTOPUS AQUA FARM&RESEARCH CENTER എന്ന സ്ഥാപനം തുടങ്ങുന്നതിന് എടുത്തിട്ടുള്ളതാണ്.


 ഈ ഭൂമിയിൽ കരിമീൻ വിത്തുത്പ്പാദന യൂണിറ്റ് തുടങ്ങുന്നതിന് 23-24 വർഷത്തെ ജനകീയ മാത്‍സ്യകൃഷി പദ്ധതിയിൽ DDFKNR/1992023-G പ്രകാരം അംഗീകാരം കിട്ടിയിട്ടുള്ളതും അതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 


ഈ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ പ്രദേശവാസികളായ മൂന്നുപേരും പുറത്തുനിന്നു വന്ന മറ്റുചിലരും ചേർന്ന് എന്നെ കഴിഞ്ഞ 2 വർഷത്തിൽ അധികമായി നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. 


ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലും ബഹുമാനപ്പെട്ട എസ് പി ക്കും ഞാൻ പരാതി നൽകിയിട്ടുള്ളതാണ്. പ്രദേശവാസികളായ ആളുകൾക്കും കൂട്ടാളികൾക്കും കൂടി ഒരാൾക്ക് ലക്ഷം രൂപ പ്രകാരം 11ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആയതിന്റെ വീഡിയോ ഉൾപ്പെടെ പരാതിയോടൊപ്പം കണ്ണൂർ SP ക്ക് നൽകിയിട്ടുണ്ട്. ഇവരുടെ ശല്യം രൂക്ഷമായതിനെ തുടർന്നാണ് ഞാൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്റെ പരാതിയിന്മേൽ വിധി പ്രസ്താവിക്കവേ മറ്റു ചില കോടതിവിധികൾ കൂടി ഉദ്ധരിച്ചുകൊണ്ട് ഈ ഭൂമിയിൽ ഏതു വിധേനയും ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് യാതൊരുവിധ തടസ്സവും ഉന്നയിക്കാൻ പാടില്ല എന്ന് അസന്നിഗ്ധമായി ബഹുമാനപ്പെട്ട ഹൈക്കോടതി പ്രതിപാദിച്ചിട്ടുള്ളതാണ്. അതിനുശേഷം ഒരു സംഘം ആളുകൾ കോൺഗ്രസ് പ്രവർത്തകർ എന്ന് അവകാശപ്പെട്ട് പ്രദേശത്ത് എത്തി ഭീഷണി പെടുത്തുകയുണ്ടായി. ഇവിടെ പദ്ധതി മുൻപോട്ട് പോകണം എൻകിൽ അവർക്ക് ആളൊന്നിന് 5 ലക്ഷം രൂപ പ്രകാരം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അവർക്കെതിരെയും തലശ്ശേരി പോലീസ് സ്റ്റേഷനിൽ SHO മുൻപാകെ പരാതി കൊടുക്കുകയും അവർ സ്റ്റേഷനിൽ ഹാജരായി തെറ്റ് സമ്മതിച്ച് എഴുതി ഒപ്പ് ഇട്ട് മടങ്ങി പോവുകയും ചെയ്തിട്ടുണ്ട്


 ഇവരുടെ രാഷ്ട്രീയ നിലപാട് സ്ഥിരീകരിക്കുന്നതിനായി സമീപിച്ചപ്പോൾ ഇവർക്ക് കോൺഗ്രസ് പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. 


ചില മാധ്യമങ്ങളുടെ സഹായത്തോടെ ഈ പദ്ധതി മുടക്കുന്നതിനാണ് തത്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


കൂടാതെ ഇ പറമ്പ് വർഷങ്ങൾ ആയിട്ട് ചിലയാളുകൾ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരിക ആയിരുന്നു അത് കൂടി നഷ്ടപെട്ട വൈരാഗ്യം ഒന്ന് കൊണ്ട് കൂടിയാണ്, ഈ പദ്ധതിക്ക് എതിരെ നിലപാടെടുക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. കള്ള വാറ്റ് ഉൾപ്പെടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. ഭൂമി കാട്ടുപടലുകൾ നീക്കി വൃത്തിയാക്കിയതോടെ ഇത്തരം കാര്യങ്ങൾ നടക്കാതെ വന്നതിന്റെ ശത്രുത ഒന്നുകൊണ്ടുമാത്രമാണ് ഈ പദ്ധതിക്ക് എതിരെ ഇവർ ശബ്ദം ഉയർത്തുന്നത്.


കഴിഞ്ഞദിവസം സിപിഎം നേതൃത്വം പണം വാങ്ങിയതായി ഞാൻ ആരോപിച്ചു എന്ന നിലയിൽ ഒരു മാധ്യമത്തിൽ വാർത്ത വന്നു. 


ഈ ആരോപണത്തെ ഞാൻ പൂർണമായും നിഷേധിക്കുന്നു. 


സിപിഐ എം ഉൾപ്പെടെ യാതൊരുവിധ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്നോട് സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിക്കുകയോ എന്നിൽ നിന്നും ഒരുതരത്തിലുമുള്ള സഹായങ്ങൾ കൈപ്പറ്റുകയോ ചെയ്തിട്ടില്ലാത്തതാവുന്നു. ഇത്തരം ആരോപണങ്ങളിലൂടെ ഈ പദ്ധതിയെ തകർക്കുക എന്നതാണ് ഇത്തരം വ്യക്തികൾ ഉദ്ദേശിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരെയും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു വരുകയാണ്. 


എനിക്ക് ഈ പദ്ധതി കാലയളവിൽ അത് ലാഭകരമായി നടത്തുന്നതിനും, അനുബന്ധ കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് അനുയോജ്യരായ ആളുകളുമായിട്ടും

സഹകരിച്ച് പദ്ധതികൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കുന്നതിനും മാത്രമാണ് ഉദ്ദേശം എന്നും 


യാതൊരുവിധ റിയൽ എസ്റ്റേറ്റ് താല്പര്യവും എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഇല്ല എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

100ൽ അധികം പ്രവാസികളും തദേശിയരുമായ ആളുകളുടെ പിന്തുണയോടും പങ്കാളിത്തോടും നടക്കുന്ന ഒരു പ്രസ്ഥാനമാണ് OCTOPUS AQUA FARM AND RESEARCH CENTER.

വരുന്ന ആളുകളുടെ പണം ആണ് ഇ ഒരു പദ്ധതി ക്ക് വേണ്ടി ചിലവാക്കിയിട്ടുള്ളത്. തലശ്ശേരി മുൻസിപ്പാലിറ്റിയിലെ 40 ഏക്കർ സ്ഥലത്ത് കഴിഞ്ഞ 8 വർഷത്തോളമായി നെല്ലും മീനും പദ്ധയിൽ പെടുത്തിയും, എരഞ്ഞോളി പഞ്ചായത്തിൽ 10 ഏക്കർ വരുന്ന പാടശേഖരത്തിൽ ചെമ്മീൻ കൃഷിയും, മത്സ്യ കൃഷിയും ചെയ്യുന്നുണ്ട്. ഇവിടെ ഉത്പാധിപ്പിച്ച മത്‍സ്യം ഒമാൻ lulu ഹൈപ്പർ മാർക്കറ്റിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്തിരുന്നു. സ്വന്തമായി ഉപജീവനം നടത്താനും അതോടൊപ്പം മറ്റുള്ളവർക്ക് ചെറിയ രീതിയിലെങ്കിലും ഉപജീവന മാർഗവും വരുമാനവും ഉറപ്പാക്കാനുമുള്ള എളിയ ശ്രമത്തെ തകർക്കാനുള്ള താത്പര കക്ഷികളുടെ കൂത്സിത ശ്രമത്തിനെതിരെ ജാഗരൂകരാകാൻ എല്ലാ നല്ലവരായ നാട്ടുകാരോടും ജനാധിപത്യ പ്രസ്ഥാനങ്ങളോട് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു.

മറസൂക്ക് സി കെ

whatsapp-image-2025-01-31-at-20.37.31_4e35db45

മങ്ങാട് ശ്രീവാണു കണ്ട കോവിലകം ക്ഷേത്രഭാരവാഹികൾ മാഹിയിൽ വാർത്താ സമ്മേളനത്തിൽ

whatsapp-image-2025-01-31-at-21.37.28_2bfd0cc5

ബി ഇ എം പി സ്കൂൾ

വിദ്യാർത്ഥികൾക്ക് സൗജന്യ

പഠനയാത്ര ഒരുക്കി

അധ്യാപകർ


തലശ്ശേരി : ബി ഇ എം പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി അധ്യാപകർ.

ഫെബ്രുവരി രണ്ടിന് ഞായറാഴ്ച ബി.ഇ എം പി ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 8 വരെയുള്ള കുട്ടികൾക്കായാണ് അധ്യാപകർ സൗജന്യ പഠന യാത്ര ഒരുക്കുന്നത്. തലശ്ശേരി നഗരസഭ വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ യാത്ര ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും. വിദ്യഭ്യാസ വകുപ്പിൻ്റെ നിയമങ്ങൾ പൂർണമായും പാലിച്ചു കൊണ്ട്, കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തെ ഉപയോഗപ്പെടുത്തിയുള്ള പഠനയാത്ര വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാകും. കുട്ടികളുടെ പണം കൊണ്ട് അധ്യാപകർ വിനോദ സഞ്ചാരം നടത്തുന്നുവെന്ന വ്യാപക പ്രചരണം നടക്കുന്ന ഘട്ടത്തിലാണ് ബി ഇ എം പി സ്കൂളിലെ അധ്യാപകർ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനയാത്ര ഒരുക്കി മാതൃകയാവുന്നത്.

റെയിൽവേ പ്ളാറ്റ് ഫോമിൽ

കോച്ചിൻ്റെ സ്ഥാനം സൂചിപ്പിക്കുന്ന ബോർഡുകൾ പുന:സ്ഥാപിക്കണം.


തലശ്ശേരി റെയിൽവേ സ്റ്റേഷനിലുടെ കടന്നുപോകുന്ന ട്രെയിനുകളുടെ നമ്പർ,കോച്ച് പോസിഷൻ എന്നിവ അടങ്ങുന്ന വിവരങ്ങൾ യഥാസമയം യാത്രക്കാരെ അറിയിക്കുന്ന ഇലക്ട്രോണിക്ക് സിസ്പ്ലേ ബോർഡുകൾ പ്ലാറ്റ് ഫോമിൽ സജ്ജികരിച്ച് പ്രവർത്തനം തുടങ്ങിയത് യാത്രക്കാർക്ക് എറെ പ്രയോജനപ്പെടുന്നുണ്ട്.എന്നാൽ എഞ്ചിനിൽ നിന്നും എത്രാമത്തെ ബോഗിയാണെന്നു അറിയിപ്പ് നൽകുന്ന ബോർഡുകൾ നീക്കം ചെയ്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.അതിനാൽ നീക്കം ചെയ്ത പഴയ ബോർഡുകൾ പുതിയ ഡിജിറ്റൽ ഇലക്ട്രോണിക്ക് ബോർഡുകൾക്കൊപ്പം പുനസ്ഥാപിക്കണമെന്നും,അതല്ലെങ്കിൽ ഇലക്ട്രോണിക്ക് ബോർഡുകൾക്ക് മുകളിൽ നമ്പർ പതിച്ച സ്റ്റിക്കർ ഒട്ടിച്ച് പ്രശ്നം പരിഹരിക്കണമെന്ന് തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച നിവേധനം ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നൽകി.

whatsapp-image-2025-01-31-at-22.32.41_3cc54311

ദാക്ഷായണി നിര്യാതയായി


ചൊക്ലി:കവിയൂരിലെ ഒതയോത്ത് ദാക്ഷായണി (69) നിര്യാതയായി..

ഭർത്താവ്: പരേതനായ നുച്ചിപ്പൊയിൽ ശ്രീധരൻ.

മക്കൾ: ദിവേശ് (ദുബായ്), ദിലീഷ്, ദീപിക(ചെന്നൈ). 

മരുമക്കൾ: സ്മിത, ഷിംന, ലാൽജിത് (റിട്ട. എയർഫോഴ്സ് ചെന്നൈ).

സഹോദരങ്ങൾ: കൗസു(റിട്ട. അധ്യാപിക ഒളവിലം.യു.പി.), രവീന്ദ്രൻ (റിട്ട.നേവി.), സുലോചന,സുരേഷ് ബാബു, ഒ.അജിത് കുമാർ (ഫോട്ടോഗ്രാഫർ), പരേതരായ രാഘവൻ, (റിട്ട. സി.ആർ.പി.),ലക്ഷ്മണൻ(റിട്ട. അധ്യാപകൻ കവിയൂർ എൽ.പി.). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ഒതയോത്ത് വീട്ടുവളപ്പിൽ.

റാഹില നിര്യാതയായി


ചൊക്ലി: ചൊക്ലി മാഹി റോഡിൽ വ യലിൽ പള്ളിക്കടുത്ത് തായിപു റത്ത് തയ്യുള്ളതിൽ ചാത്തോത്ത് റാഹില(45) നിര്യാതയായി. 

പരേതനായ ടിസി മൊയ്തു ഹാജിയുടെയും മൊട്ടത്ത് ആയിശയുടെയും മകളാണ്. 

ഭർത്താവ്: അബ്ദുല്ല(കെല്ലൂർ അഞ്ചാം മൈൽ)

മക്കൾ: ബിലാൽ (അബൂ ദാബി), ശമ്മ വിദ്യർത്ഥി നി(കേറ്റ് ലിസ്റ്റ്, കണ്ണൂർ)

മരുമകൾ: ഫാത്തിമത്തുൽ അസ്മിയ (മുണ്ട ത്തോട്)

സഹേദരങ്ങൾ: നാസർ ടിസി, നദീറ, ഹംസ ടി സി, മുഹമ്മദ് ടിസി,

whatsapp-image-2025-01-31-at-20.30.54_8174289f

ആർച്ച്ബാൾഡ് മെരാൻഡസ്

നിര്യാതനായി


മാഹി:മാഹിയിൽ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൽ ജനിച്ച് മദ്രാസിൽ സ്ഥിര താമസമാക്കിയ ആർച്ച് ബാള്‍ഡ് മേരാണ്ടെസ് (74) നിര്യാതനായി.

പരേതരായ അലോഷ്യസ് മെരാണ്ടെസിൻ്റെയും ജോസഫൈനിൻ്റെയും മകനാണ്.

മാഹി പാർക്കിന് സമീപം താമസിക്കുന്ന ജോണി മെരാണ്ടെസ്, മെൽവിൻ മെറാണ്ടെസ്, അൽഫോൻസ്,1 ഡഗ്ലസ് എന്നിവർ സഹോദരങ്ങളാണ് .

സഹോദരി പരേതയായ കാർമൽ. സംസ്കാര കർമ്മം ചെന്നൈയിൽ

mannan
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH