കരകൗശല പ്രദർശനം സംഘടിപ്പിച്ചു
മാഹി:ചാലക്കര ശ്രീ രഞ്ജിനി കരകൗശല കേന്ദ്രത്തിൽ നടന്ന സ്വയം തൊഴിൽ പരിശീലന കേമ്പിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കരകൗശല വസ്തുക്കളുടെ പ്രദർശനവുമുണ്ടായി.
കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ. സാഹിത്യകാരൻ പി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു മുഖ്യ ഭാഷണം നടത്തി. കെ.വി.മുരളിധരൻ മാസ്റ്റർ, അനുപമ സഹദേവൻ സംസാരിച്ചു. സെൽവി ടീച്ചർ സ്വാഗതവും, ആയിഷ ഷഹനാസ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തുന്നു.
മാങ്ങോട്ടും കാവിൽ ഉത്സവം സമാപിച്ചു
മാഹി.. പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു. പൂർവ്വിക-പൗരാണിക ചടങ്ങുകളോടെ ചേലോട്ട് എടോളി തറവാട്ട് കാരണവർ സി.എ. നായരുടെയും തറവാട്ട് പ്രതിനിധികളുടെയും കർമ്മികത്വത്തിലാണ് കഴകക്കരുടെയും ഭക്തരുടെയും സന്നിധ്യത്തിലാണ് ഉത്സവാരംഭം കുറിച്ചത്. ഓണിയത്ത് തറവാട്ടിൽ നിന്ന് തിരുവായുധം എഴുന്നള്ളത്ത്നടന്നു.
പൂവ്വച്ചേരി തറവാട്ടിൽ നിന്ന് അടിയറ മങ്ങാട് ദീപക് എന്നവരുടെ ഭവനത്തിൽ നിന്നും കമ്മ്യൂണിറ്റിഹാൾ (പള്ളൂർ) പരിസരത്തു നിന്നും പെരിങ്ങാടി ഗ്രാമീണ വായനശാല പരിസരത്ത് നിന്നും മൂന്ന് താലപ്പൊലികളും ക്ഷേത്രത്തിലെത്തി. വിവിധ താളമേളങ്ങളും അലങ്കാര കാഴ്ചകളും താലമേന്തിയ ബാലിക മാരുടേയും വനിത ശിങ്കാരിമേളവും താലപ്പൊലിക്ക് മാറ്റു കുട്ടി. തുടർന്ന് ചേലോട്ട് എടോളി തറവാട്ടിൽ നിന്ന് ഭക്തിനിർഭരമായ തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തിലെത്തി.
തിരുവാഭരണം ചാർത്തി സർവ്വാഭരണഭൂഷിതയായ ദേവിക്ക് ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി മുരളീധരൻ നമ്പൂതിരിയുടെയും പരമേശ്വരൻ നമ്പൂതിരിയുടെയും തുടങ്ങിയ അനേകം ബ്രാഹ്മണശ്രഷ്ഠരുടെ കർമ്മികത്വത്തിൽ സുപ്രധാന ചടങ്ങായ ഇളനീരാട്ടം പൂമൂടൽ ചടങ്ങ് നടന്നു.
ക്ഷേത്രപരിസരത്ത് നിന്ന് കലശം ക്ഷേത്രത്തിലെത്തിയതിനെ തുടർന്ന് ഗുരുതിയും നടന്നു.
11 മണിക്ക് ശേഷം ദേവീമഹാമായ എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകി അനുഗ്രഹം ചൊരിഞ്ഞു. വിവിധ തെയ്യങ്ങൾ കെട്ടിയാടി. അന്നാദാനമുണ്ടായി
ചിത്രവിവരണം: ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന ഭഗവതി തെയ്യം
മാങ്ങോട്ടും കാവിൽ കെട്ടിയാടിയ തെയ്യങ്ങൾ
ഐ.ആർ.പി.സി.
വളണ്ടിയർ സംഗമം നടത്തി
മാഹി: ഐ.ആർ.പി.സി.പള്ളൂർ ലോക്കൽ വളണ്ടിയർ സംഗമം പള്ളൂർ ബി.ടി.ആർ. മന്ദിരത്തിൽ നടന്നു
വളണ്ടിയർ സംഗമം സി.വി.അജിതയുടെ അദ്ധ്യക്ഷതയിൽ ഐ.ആർ.പി.സി. പള്ളൂർ ലോക്കൽ ചെയർമാനും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അഡ്വ: ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർക്കുള്ള ക്ലാസ് കുടുംബാരോഗ്യ കേന്ദ്രം .മെഡിക്കൽ ഓഫിസർ വാസു പട്ടുവം നടത്തി. എ.കെ.സിദ്ധിക്ക് . പി.പി.ചന്ദ്രൻ ,പ്രജിത ശ്യാംകുമാർ സംസാരിച്ചു
ചിത്ര വിവരണം: ഐ.ആർ.പി.സി. വളണ്ടിയർ സംഗമം അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പുസ്തക പ്രകാശനം 24ന്
തലശ്ശേരി: ഒമാൻ മിനിസ്ട്രി ഓഫ് എജുക്കേഷൻ അവാർഡ് ജേതാവ് എ പി അഹ്മദ് രചിച്ച 'എക്കോസ് ഓഫ് ലഗസി' പുസ്തക പ്രകാശനം ജനുവരി 24 വൈകുന്നേരം 4:30ന് പിലാക്കൂൽ ശക്കൂർ വക്കീൽ ഹാളിൽ നടക്കും. നഗരസഭ മുൻ ചെയർമാൻ അഡ്വ. എം വി മുഹമ്മദ് സലീമിൻറെ അദ്ധ്യക്ഷതയിൽ പ്രഫ.എ പി സുബൈർ ഹാർഡ് കോപ്പിയും അഡ്വ. കെ എ ലത്തീഫ് ഡിജിറ്റൽ വേർഷനും പ്രകാശനം ചെയ്യും. അഡ്വ. ടി പി സാജിദ്, പി പി ഫാറൂഖ്, ഡോ.ടി പി മുഹമ്മദ്, വി കെ സുരേഷ്ബാബു, എഞ്ചിനീയർ ടി പി മുസ്തഫ, കെ വി ഗോകുൽദാസ്, സി ടി മുഹമ്മദ് അമീർ പങ്കെടുക്കും
മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി ഉത്സവത്തിന് ഫിബ്രവരി 1 ന് കൊടിയേറും
മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന 84-മത് ഏകാദശി ഉത്സവത്തിന് ഫിബ്രവരി 1 ന് കൊടിയേറും - രാത്രി 9.15നും 9.45 നും മധ്യേ തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റത്തിന് മുന്നെ രാത്രി 7 ന് കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ ശിക്ഷണത്തിൽ വാദ്യ പഠനം നടത്തിയ 51 ൽ പരം കുട്ടികൾ അവതരിപ്പിക്കുന്ന പാഞ്ചാരി മേളം - തുടർന്ന് കലവറ നിറയ്ക്കൽ, ശീവേലിക്ക് ശേഷം സംഗീത രാവ്.- 2 ന് ഞായറാഴ്ച്ച രാവിലെ 6.15 ന് കളഭം വരവ്'.10 ന് ഗോക്കൾക്ക് വൈക്കോൽ ദാനം.ഉച്ചയ്ക്ക് 12 ന് ഭക്തിഗാന സുധ, വൈകിട്ട് 6.30 ന് തായമ്പക, തുടർന്ന് ശ്രീകൃഷ്ണ ക്ഷേത്രം ഭജന സമിതി യൂത്ത് വിങ്ങിൻ്റെ 53-മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം - രാത്രി 8 ന് നിവേദ്യം വരവ്.- തുടർന്ന് 9.30 ന് ശിവം കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ.3ന് തിങ്കളാഴ്ച്ച രാവിലെ ഗണപതി ഹോമം, കാഴ്ച്ച ശീവേലി, ഉച്ചയ്ക്ക് 12.30 ന് ഭക്തിഗാന സുധ. രാത്രി 9 ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന 'നമ്മൾ ' നാടകം. 4 ന് ചൊവ്വാഴ്ച്ച വൈകിട്ട് 6.30 ന് തായമ്പക - രാത്രി 7 ന് സംഗീത ഗുരുകുലം മാഹി അവതരിപ്പിക്കുന്ന കൃഷ്ണ ഭക്തിഗാനങ്ങൾ. രാത്രി 9.30 ന് സ്റ്റേജ് ഷോ-ജാനു തമാശകൾ.
5 ന് ബുധനാഴ്ച്ച രാവിലെ 8 മുതൽ ലക്ഷാർച്ചന. രാത്രി 7 ന് ഓട്ടൻ തുള്ളൽ.9.30 ന് മ്യൂസിക്കൽ നൈറ്റ് - ഗാനമേള.6 ന് വ്യാഴാഴ്ച്ച രാവിലെ മുതൽ ലക്ഷാർച്ചന - രാത്രി 7 ന് ഓട്ടൻ തുള്ളൽ, വൈകിട്ട് 7 ന് എസ്.കെ.ബി.എസ്. മഹിളാ സമാജം 26-മത് വാർഷികാഘോഷം - വിവിധ കലാപരിപാടികൾ .7 ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതൽ 10 വരെ ഉത്സവബലി. തുടർന്ന് പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ 34 - മത് വാർഷികാഘോഷ പരിപാടികൾ.8 ന് ശനിയാഴ്ച്ച രഥോത്സവം. നഗര പ്രദക്ഷിണം.ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പൂഴിത്തല, പാറക്കൽ, നഗര സഭാ ഓഫീസ്, മൈതാനം റോഡ് എന്നീ വഴികളിലൂടെ സഞ്ചരിച്ച് ക്ഷേതത്തിൽ എത്തിച്ചേരും - 9 ന് ഞായറാഴ്ച്ച രാത്രി 7 ന് തിടമ്പ് നൃത്തം, തുടർന്ന് ശീവേലി എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ട .10 ന് രാവിലെ 8ന് ആറാട്ട് - ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ - തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും -ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് എല്ലാ ദിവസവും അന്നദാനം ഉണ്ടാകും
ആദ്യഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ടിപ്പർ ഡ്രൈവർ പിടിയിൽ
തലശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. യുവാവ് അറസ്റ്റിലായി.
ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ മുൻ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ പാട്യത്താണ് സംഭവം. പാട്യത്ത് ലിന്റയെ (34) 2011 ലാണ് പ്രതി പ്രേമിച്ച് വിവാഹം കഴിച്ചത്. എന്നാൽ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ. യുവതിയുടെ ബന്ധു മരണപ്പെട്ട ശേഷം സ്വന്തം വീട്ടിൽ പോയ യുവതിയെ പ്രതിയായ ഭർത്താവ് 2024 ൽ വിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുട വീട്ടുകാർ മറെറാരു വിവാഹത്തിനായി തീരുമാനിക്കുകയും ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പൊലീസിൽ യുവതി പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുകയായിരുന്ന യുവതിയെ പ്രതി കാറിൽ എത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നുവത്രെ. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തുന്നത്. പ്രതിയെ തലശേരി കോടതി റിമാൻ്റ ചെയ്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group