ജഗന്നാഥ ക്ഷേത്ര ഉത്സവ കമ്മിറ്റി: ഗോകുലം ഗോപാലൻ ചെയർമാൻ

ജഗന്നാഥ ക്ഷേത്ര ഉത്സവ കമ്മിറ്റി: ഗോകുലം ഗോപാലൻ ചെയർമാൻ
ജഗന്നാഥ ക്ഷേത്ര ഉത്സവ കമ്മിറ്റി: ഗോകുലം ഗോപാലൻ ചെയർമാൻ
Share  
2025 Jan 19, 10:44 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ജഗന്നാഥ ക്ഷേത്ര ഉത്സവ

കമ്മിറ്റി: ഗോകുലം ഗോപാലൻ

ചെയർമാൻ


തലശ്ശേരി: മാർച്ച് 9 ന് കൊടിയേറുന്ന ശ്രീ ജഗന്നാഥക്ഷേത്ര മഹോത്സവം വൻ വിജയമാക്കാൻ 501 അംഗ സ്വാഗത സംഘം രൂപികരിച്ചു.

സംഘാടക സമിതി ചെയർമാനായി ഗോകുലം ഗോപാലനേയും

ജനറൽ കൺവീനറായി അഡ്വ കെ സത്യനേയും (പ്രസിഡൻ്റ് ജ്ഞാനോദയയോഗം) കൺവീനറായി സി. ഗോപാലനേയും ഡ്രയറക്ടർ) ഖജാൻജിയായി രാഘവൻ പൊന്നമ്പത്തി റേയും ഡ്രയറക്ടർ) തിരത്തെടുത്തു.

മഹോത്സവ കമ്മറ്റി ചെയർമാനായി രത്ന്ന വേൽ (മണി മാസ്റ്റർ)

വൈസ് ചെയർമാനായി കവിയൂർ ഭാസ്ക്കരൻ മാസ്റ്റരേയും,

കൺവീനറായി കണ്ട്യൻ ഗോപിയേയും ഡ്രയറക്ടർ)രാഘവൻ പൊന്നമ്പത്തിനേയും (ഡയറക്ടർ) തെരഞ്ഞെടുത്തിട്ടുണ്ട്.

 സാമ്പത്തിക കമ്മറ്റി ചെയർമാനായി എം.കെ വിജയൻ മാസ്റ്റരേയും കുഞ്ഞിരാമൻ അരയാക്കണ്ടിയേയും കൺവീനറായി കെ.കെ പ്രേമനേയും, (ഡയറക്ടർ ) രവീന്ദ്രൻ കതിരൂർ (ഡയറക്ടർ ) എന്നിവരേയും തെരഞ്ഞെടുത്തു.

ഭക്ഷണ കമ്മറ്റി ചെയർമാനായി റാഷീവ് ഉക്കണ്ടൻപീടികയേയും കൺവീനറായി കുമാരൻ വളയം ഡ്രയറക്ടർ) ഷിജു. ടി.പി ( ഡയറക്ടർ) എന്നിവരേയും തെരഞ്ഞെടുത്തു.

 സാംസകാരിക കമ്മറ്റി ചെയർമാനായി രവീന്ദ്രൻ പൊയിലൂരിനേയും കൺവീനറായി അഡ്വ. കെ.അജിത്ത് കുമാർ ഡ്രയറക്ടർ) സി.ഗോപാലൻ എന്നിവരേയും ( ഡയറക്ടർ) തെരത്തെടുത്തു.

കലാപരിപാടി കമ്മറ്റി ചെയർമാനായി കെ. സി അജിത്തിനേയും കൺവീനനായി രാജീവൻ എം.വിമാടപ്പീടിക (ഡയറക്ടർ)ദിലീപ് 'ടി.സി ( ഡയറക്ടർ) എന്നിവരേയും,വളണ്ടിയർ കമ്മറ്റി ചെയർമാനായി പി.രാജേഷ് മാസ്റ്റരേയും കൺവീനറായി ടി .പി. ഷിജു (ഡയറക്ടർ),ടി സി. ദിലീപ് (ഡയറക്ടർ) എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്.



ചിത്ര വിവരണം: ജഗന്നാഥക്ഷേത്ര മഹോത്സവ കമ്മിറ്റി രൂപീകരണയോഗംശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: സത്യൻ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-01-19-at-22.19.11_88d1785d

രണ്ടു എഴുത്തുകാരുടെ

പുസ്‌തകങ്ങൾ പ്രകാശനം

ചെയ്തു


ന്യൂ മാഹി:ഒളവിലത്തെ രണ്ടു എഴുത്തുകാരുടെ പുസ്‌തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്ന 'ഒരു ദേശത്തിൻ്റെ കഥ' എന്ന പരിപാടിയിൽ വെച്ചു മൊയ്‌തു പാറമ്മൽ രചിച്ച 'മറുഭൂമി' എന്ന പുസ്‌തകവും ജലീലിയോ രചിച്ച 'റങ്കൂൺ സ്രാപ്പ്' എന്ന നോവലും പ്രകാശനം ചെയ്തു.

ഒളവിലത്തിൻ്റെ ഭൂമികയിൽ നിന്നും വേരുകൾ കണ്ടെത്തിയിട്ടുള്ള രണ്ടു രചനകളാണ്ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ പ്രകാശനം ചെയ്തത്.

ചടങ്ങിൽ മറുഭൂമി എന്ന പുസ്തകം ഡോ. എം കെ മുനീർ എം ൽ എ യും 

 റങ്കൂൺ സ്രാപ്പ് എന്ന പുസ്തകം പ്രശസ്ത കഥാകൃത് ബെന്യാമിനും പ്രകാശനം ചെയ്തു.

കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

താഹ മാടായി മറുഭൂമി എന്ന പുസ്തകത്തെയും അനിൽ വേങ്കോട് റങ്കൂൺ സ്രാപ്പ് എന്ന പുസ്തകത്തെയും പരിചയപ്പെടുത്തി.

സജി മാർക്കോസ്,ടി ടി കെ ശശി,അഡ്വ. ശുഹൈബ് തങ്ങൾ,ടി ടി വേണുഗോപാൽ എന്നിവർ ആശംസ ഭാഷണം നടത്തി.

പുസ്തക രചയിതാക്കളായാ മൊയ്‌തു പാറമ്മൽ,ജലീലിയോ

എന്നിവർ മറുപടി പ്രസംഗംനടത്തി.

ശംസുദീൻ ഉമ്മർ സ്വാഗതവും 

സി കെ അർബാസ് നന്ദിയും പറഞ്ഞു.

തുടർന്ന് ഷഹബാസ് അമൻ നയിച്ച ഗസൽസന്ധ്യയും അരങ്ങേറി.


ചിത്രവിവരണം..

ഒളവിലത്തെ രണ്ട് എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യപ്പെട്ടപ്പോൾ

whatsapp-image-2025-01-19-at-22.19.54_096e7fcc

പുന്നോലിൽ തലശ്ശേരി

സി എച്ച് സെന്റർ സാന്ത്വന

കേന്ദ്രത്തിന് കട്ടില വെച്ചു 


തലശ്ശേരി:കേരളത്തിലാകമാനമുള്ള സി എച്ച് സെന്ററുകൾ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ചെയ്യാനാവാത്ത മഹത്തരമായ സേവനമാണെന്ന് അഡ്വ: ഹാരിസ് ബീരാൻ എംപി പറഞ്ഞു. പുന്നോലിൽ തലശ്ശേരി സി എച്ച് സെന്റർ നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ കട്ടില വെക്കൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ചടങ്ങിൽ സി എച്ച് സെന്റർ ചെയർമാൻ കെ സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി അഡ്വക്കറ്റ് കെ എ ലത്തീഫ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലത,സി എച്ച് സെന്റർ ഭാരവാഹികളായ, പി പി അബൂബക്കർ,എ കെ അബൂട്ടി ഹാജി, ഡോക്ടർ എ എം ഷഹാബുദ്ദീൻ, എ സി കുഞ്ഞബ്ദുള്ള ഹാജി, പോക്കർ കക്കാട്, കെ സി അഹമ്മദ്, ഷാനിദ് മേക്കുന്ന്, പള്ളിക്കണ്ടി യൂസഫ് ഹാജി, കെ പി അബ്ദുൽ ഗഫൂർ, കാവുള്ളതിൽ കുഞ്ഞു മൂസ, ബഷീർ ചെറിയാണ്ടി, സുലൈമാൻ കിഴക്കയിൽ, പി സി റിസാൽ,ടി എച് അസ്‌ലം,ജാഫർ ചെമ്പാട്, എൻ മൂസ, തസ്‌ലീം ചേറ്റംകുന്ന്, റഷീദ് തലായി,അസീസ് നാലുപുരയിൽ ഷഹബാസ് കയ്യത്ത്, തഫ്ലീം മാണിയാട്ട്, മുംതാസ് ചമ്പാട്, അഡ്വ.സാഹിദ് സൈനുദ്ദീൻ, നൗഷാദ് പൊന്നകം, യുസി മുസ്തഫ, പി പി സിറാജ് സംസാരിച്ചു. 

അഡ്വക്കറ്റ് കെ എ ലത്തീഫ് സ്വാഗതവും  

എൻ പി മുനീർ നന്ദിയും പറഞ്ഞു



ചിത്രവിവരണം:അഡ്വ: ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-01-19-at-22.20.15_e7688f2b

സേവാ മീറ്റ് സംഘടിപ്പിച്ചു


മാഹി:അടൽജി സേവാ ട്രസ്റ്റ് - മാഹിയുടെ നേതൃത്വത്തിൽ സേവാ മീറ്റ് നടത്തി. ചാലക്കര റോയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പവിത്രൻകൊറോൾ ,വി.എം. മധു, പുനത്തിൽ ദാമോധരൻ, വിജയൻ പൂവച്ചേരി, എന്നിവർ ദീപപ്രോജ്വലനം നടത്തി. ഗംഗി പത്മ പ്രാർത്ഥനാ ഗാനം ആലപിച്ചു ട്രസ്റ്റ് പ്രസിഡൻറ് അങ്കവളപ്പിൽ ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.ദയാനന്ദൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവാനുമുള്ള പ്രവർത്തനങ്ങളും വിപുലമാക്കാൻ തീരുമാനിച്ചു. ട്രസ്റ്റ് ഭാരവാഹികളായ പി.പ്രബീഷ് കുമാർ, കെ.എം. ത്രിജേഷ് , ഷാജിമ, അർച്ചന അശോക് എന്നിവർ സംബന്ധിച്ചു.  ഹരീന്ദ്രൻ പനത്തറ സ്വാഗതവും മഗ്നീഷ് മഠത്തിൽ നന്ദിയും പറഞ്ഞു.

whatsapp-image-2025-01-19-at-22.20.38_84f05e2f

കുടുംബ സംഗമം സംഘടിപ്പിച്ചു


തലശ്ശേരി:കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സി പി എം വടക്കുമ്പാട് ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു.വടക്കുമ്പാട് പി.സി.ഗുരുവിലാസം ബേസിക്ക്.യു.പി.സ്കൂളിൽ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി. ഷബ്ന ഉദ്ഘാടനം ചെയ്തു.എൻ.വി.വത്സൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി.പ്രഹീദ്, അഡ്വ:എം.കെ.അശോകൻ സംസാരിച്ചു.


ചിത്ര വിവരണം:സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി. ഷബ്ന ഉദ്ഘാടനം ചെയ്യുന്നു

കടിയന്താറ്റിൽ ഭഗവതി

ക്ഷേത്ര തിറ മഹോത്സവം

21 ന്


തലശ്ശേരി: വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ജനുവരി 21, 22 ദിവസങ്ങളിലായി നടക്കും.21 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഗണപതി ഹോമം,പത്ത് മണിക്ക് കാവിൽ കയറൽ, ആയുധ ആഭരണ ശുചീകരണം, ഉച്ചപൂജ,വേല.വൈകുന്നേരം 6.30ന് ശാസ്തപ്പൻ, കാരണവർ വെള്ളാട്ടവും രാത്രി പതിനൊന്ന് മണിക്ക് ഭഗവതി വെള്ളാട്ടവും ഉത്രങ്ങാട്ട് നിന്നും കലശം വരവും നടക്കും.പുലർച്ചെ മുതൽ ഗുളികൻ,ശാസ്തപ്പൻ, കാരണവർ,ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.രാവിലെ 11.30 ന് കാരണവർ ഊട്ട്, മാല ചാർത്തൽ, കുലദൈവങ്ങൾ,കലശം ഇവയുടെ ക്ഷേത്ര പ്രദക്ഷിണവും വൈകുന്നേരം ഗുരുസിയും നടക്കും. പ്രദേശവാസികളുടെ വക പ്രസാദ സദ്യയും ഉണ്ടായിരിക്കും.

whatsapp-image-2025-01-19-at-22.21.22_0a7491d2

തലശ്ശേരിയിൽ മാസ്സ്

ക്ലീനിങ്ങ് ഡ്രൈവ് തുടങ്ങി


തലശ്ശേരി:മാലിന്യമുക്തം നവ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നഗരസഭാ തല മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ മുന്നോടിയായി നഗരസഭാ പരിധിയിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. അംഗൻവാടികൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, എല്ലാ വാർഡുകളിലെയും വിവിധ സ്ഥലങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങി മുന്നൂറിലധികം സ്പോട്ടുകളിൽ മാസ്സ് ക്ലീനിങ് ഡ്രൈവ് നടത്തി .സ്ഥിരമായി മാലിന്യ നിക്ഷേപം നടക്കുന്നതും മാലിന്യം വലിച്ചെറിയുന്നതുമായ ഇടങ്ങളായ സീ വ്യൂ പാർക്ക് പരിസരം, സെന്റിനറി പാർക്ക് പരിസരം, കോടതി പരിസരം, കടൽപ്പാലം, കൊടുവള്ളി പാലം, പുതിയ ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനത്തിനു ശേഷം ബോധവത്കരണ സന്ദേശം ഉൾകൊള്ളുന്ന ഐ ഇ സി ബോർഡുകൾ നഗരസഭാ അധ്യക്ഷ കെ എം ജമുന റാണി ടീച്ചർ സ്ഥാപിച്ചു  കൂടാതെഎംഎൽഎ ഓഫീസിനു സമീപമുള്ള സ്നേഹാരാമം, തലശ്ശേരി കോട്ട, മുനിസിപ്പൽ സ്റ്റേഡിയം പരിസരം, മഞ്ഞോടി, എന്നിവിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചു. കൗൺസിലർമാരുടെ നേതൃത്വത്തിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വ്യാപാരി സംഘടനകൾ, സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ റെസിഡൻസ് അസോസിയേഷൻ യുവജന സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഗാ ക്ലീനിങ്ങ് നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തി , 

 ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സർക്കാർ നിർദ്ദേശാനുസരണം മാലിന്യമുക്ത തലശ്ശേരി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു .


ചിത്ര വിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണിടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-01-19-at-22.21.39_940a274f

വൈവിധ്യങ്ങളെ തകർക്കുക 

ഫാസിസ്റ്റ് ലക്ഷ്യം :ഹാരിസ്

ബീരാൻ എം. പി 


തലശ്ശേരി : രാജ്യത്ത് ചരിത്രപരമായി നിലനിൽക്കുന്ന സവിശേഷമായ വൈവിധ്യങ്ങളുടെ യോജിപ്പ് തകർക്കുകയെന്നുള്ളതാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം. പി പ്രസ്താവിച്ചു. തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് അധ്യക്ഷത വഹിച്ചു. ധ്രുവീകരണ കാഴ്ച്ചപാടോട് കൂടി മത സ്വാതന്ത്രമുൾപ്പെടെയുള്ള മൗലിക അവകാശങ്ങളെ ദുർബലമാക്കുകയെന്നുള്ള ഫാസിസ്റ്റ് നിലപാട് തിരിച്ചറിഞ്ഞ് രാജ്യരക്ഷക്ക് വേണ്ടി യോജിപ്പുള്ള പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുവാനുള്ളതാണെന്നും അദ്ദേഹം

പറഞ്ഞു. നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലു ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ സംബന്ധിച്ച് മുൻ കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറി അഡ്വ ബി എം ജമാൽ പഠന ക്ലാസിന് നേതൃത്വം നൽകി. യോഗത്തിൽ എ കെ അബൂട്ടി ഹാജി, എം ഫൈസൽ ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ പിവി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ പി നജീബ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:സംയുക്ത മുസ്ലിം ജമാഅത്ത് തലശ്ശേരിയിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം അഡ്വ: ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-01-19-at-22.19.32_dcf27d5d

കെ.എം. വിജയൻ നിര്യാതനായി


തലശ്ശേരി:മുതിർന്ന കോൺഗ്രസ്സ് നേതാവും കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ വൈസ്പ്രസിഡണ്ടും വിമുക്തഭടനുമായ എരഞ്ഞോളി കുടക്കളം അഞ്ചരക്കണ്ടി വീട്ടിൽ കെ.എം. വിജയൻ (86 ) നിര്യാതനായി. ഭാര്യ :വരജാക്ഷി , മക്കൾ വിനേഷ് (ഇന്ത്യൻ ആർമി ), വിജേഷ് (ശ്രീലക്ഷമി ഇലക്ടിക്കൽസ് ചുങ്കം .) മരുമകൾ സുമിഷ ' സഹോദരങ്ങൾ ശിവദാസ് (കതിരൂർ) ഇന്ദിര (കതിരൂർ) പരേതനായ ഗോപാല കൃഷ്ണൻ സംസ്കാരം തിങ്കളാഴ്ച രാവിലെ 10 30 ന് വീട്ടുവളപ്പിൽ.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25