എം വി ദേവന്റെ സ്മരണയിൽ ദേവാങ്കണം ചിത്രരചന ക്യാമ്പ്

എം വി ദേവന്റെ സ്മരണയിൽ ദേവാങ്കണം ചിത്രരചന ക്യാമ്പ്
എം വി ദേവന്റെ സ്മരണയിൽ ദേവാങ്കണം ചിത്രരചന ക്യാമ്പ്
Share  
2025 Jan 18, 10:15 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

എം വി ദേവന്റെ സ്മരണയിൽ

ദേവാങ്കണം ചിത്രരചന ക്യാമ്പ്


മാഹി: കേരളത്തിലെ ആധുനിക ചിത്രകല പ്രസ്ഥാനത്തിൻ്റെ പ്രചാരകനും, ശില്പിയും, പ്രഭാഷകനും. എഴുത്തുകാരനുമായ എം വി ദേവന്റെ സ്മരണാർത്ഥം ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറം ദേവാങ്കണം ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. രാജേഷ് കൂരാറയുടെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം വി ദേവൻ്റെ മകൾ ശാലിനി എം ദേവൻ .പ്രൊഫ. ദാസൻ പുത്തലത്ത് കലെെമാമണി ചാലക്കര പുരുഷു, ആർട്ടിസ്റ്റ് വിശ്വൻ പന്ന്യന്നൂർ, ബോബി സഞ്ജീവ് പന്ന്യന്നൂർ, പി മനോജ് സംസാരിച്ചു ഉത്തരകേരളത്തിലെ ഇരുപതിൽപരം ചിത്രകാരന്മാരാണ് മാഹി പുഴയോര നടപ്പാതയിൽ വർണ്ണ വിസ്മയം തീർത്തത്


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

a

മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ച

തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ 

സ്പീക്കര്‍ മധുരം വിളമ്പി


തലശ്ശേരി:2023-ലെ പ്രവര്‍ത്തക മികവിന് മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ച തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിയമസഭാ സ്പീക്കര്‍ എ.എം ഷംസീറിന്‍റെ നേതൃത്വത്തില്‍ സന്തോഷ സൂചകമായി ലഡു വിതരണം നടത്തി. 

ചടങ്ങില്‍ കണ്ണൂര്‍ പൊലീസ് സൂപ്രണ്ട് നിധിന്‍ രാജ് ഐ.പി.എസ്, തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണി ഗ്രഹി ഐ.എ.എസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരും സംബന്ധിച്ചു.

പൊലീസുകാരുടെ ജനങ്ങളോടുള്ള പെരുമാറ്റം, അന്വേഷണ മികവ്, കുറ്റകൃത്യങ്ങള്‍ തുടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, പരാതി പരിഹാരം തുടങ്ങി തലശ്ശേരി പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തന മികവിനാണ് മുഖ്യമന്ത്രിയുടെ ട്രോഫീ ലഭിച്ചത്.


ചിത്രവിവരണം: സ്പീക്കർ എ.എൻ ഷംസീർ പൊലീസ് ഉദ്യോഗസ്ഥർക്ക് മധുരം നൽകുന്നു

nnn

രാജീവൻ നിര്യാതനായി. 

മാഹി: ഗ്രാമത്തി വലിയ പറമ്പത്ത് നാണു-ശാന്ത ദമ്പതികളുടെ മകൻ രാജീവൻ വലിയ പറമ്പത്ത്( 56 ). നിര്യാതനായി. 

ഭാര്യ:ആശ. മക്കൾ: ആദർശ്,ആതിര

നിടുബ്രം മുത്തപ്പൻ മടപ്പുരയിൽ

ഇന്ന് മുതൽ തിരുവപ്പന മഹോത്സവം


 തലശ്ശേരി :ചൊക്ലി നിടുമ്പ്രം മുത്തപ്പൻ മഠപ്പുരയിൽ ഇന്ന് മുതൽ ഒമ്പത് ദിവസം തിരുവപ്പന മഹോത്സവം കൊണ്ടാടുന്നു ഉത്സവാഘോഷങ്ങൾക്കൊപ്പം രോഗ, ദുരിത ബാധിതർക്ക് സമാശ്വാസങ്ങളും സാന്ത്വനങ്ങളും പകർന്നു നൽകുന്ന മാതൃകാ മഹോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മഠപ്പുര ഭരണ സമിതിയുടെയും ആഘോഷ കമ്മിറ്റിയുടയും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 9.30 ന് നിറച്ചാർത്ത് എന്ന പേരിൽ ജില്ലാതല ചിത്രരചനാ മത്സരം നടത്തും.വൈകിട്ട് സമ്മേളനവും ജില്ലാ തല കൈ കൊട്ടിക്കളി മത്സരവും അരങ്ങേറും .

സ്പീക്കർ അഡ്വ. എ.എൻ. ഷംസിർ ഉൾപ്പടെ പ്രമുഖർ വിവിധ ദിവസങ്ങളിലെ സാംസ്കാരിക സദസുകളിൽ പങ്കെടുക്കുന്നുണ്ട്. നിർധനരായ കിടപ്പു രോഗികൾക്ക് പ്രതിവർഷം 10,000 രൂപ വീതം അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന ജീവകാരുണ്യം നിടുമ്പ്രം മുത്തപ്പൻ തിരുവപ്പന ഉത്സവത്തിന്റെ മറ്റൊരു സവിശേഷതയാണ്..-കൂടാതെ മടപ്പുര പരിസര പ്രദേശങ്ങളിലെ കിടപ്പു രോഗികളെയും അവശരെയും ഒരാൾക്ക് രണ്ട്ആശാവർക്കർമാരുടെ സഹായ ത്തോടെ ഉത്സവനാളുകളിലൊരു ദിവസം ക്ഷേത്രമുറ്റത്ത് എത്തിച്ച് ഉത്സവം നേരിൽ കാണാൻ അവസരം നൽകുന്നതും നിടുമ്പ്രം തിരുവപ്പന മഹോത്സവത്തിന്റെ മറ്റൊരു സവിശേഷതയാണ്. ക്ഷേത്രാങ്കണത്തിൽ എത്തുന്ന അവശ രോഗികൾക്ക് സന്തോഷവും സാന്ത്വനവും പകരാനും വിരസത അകററാനും അവർക്ക് മുന്നിൽ നൃത്ത സംഗീതാദികൾ അവതരിപ്പിക്കും .ലഘു ഭക്ഷണവും സമ്മാനങ്ങളും നൽകും. കൂടാതെ ചൊക്ലി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മഠപ്പുര മുറ്റത്ത് പാലിയേറ്റീവ് മീറ്റും സംഘടിപ്പിച്ചു വരുന്നുണ്ട്. മനയത്ത് ബാബു, രവീന്ദ്രൻഅട്ടമ്പാടി,സുമേഷ് കണ്ടപ്പന്റവിട,ബാബു, രവീന്ദ്രൻ അട്ടപ്പായി ബി.കെ.വി.വിജേഷ്, പി.കെ. ദയാനന്ദൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.


ഒളവിലത്തെ രണ്ട് എഴുത്തുകാരുടെ

പുസ്തക പ്രകാശനം ഇന്ന്


 തലശ്ശേരി:ഒളവിലം ഗ്രാമത്തെ പഞ്ചാത്തലമാക്കി പ്രദേശവാസികളായ രണ്ട് എഴുത്തുകാർ രചിച്ച രണ്ട്. പുസ്തകങ്ങൾ മാഹി മുകുന്ദൻ പാർക്കിൽ വച്ച് ഇന്ന് (ഞായർ ) വൈകിട്ട് പ്രകാശിതമാവും മൊയ്തു പാറമ്മലിന്റെ മറുഭൂമി എന്ന ചെറുകഥാ സമാഹാരവും അബ്ദുൾ ജലീൽ എന്ന ജലീലിയോ എഴുതിയ റങ്കൂൺ സ്രാപ്പ് എന്ന നോവലുമാണ് പ്രകാശനം ചെയ്യുന്നത് - മറുഭൂമി ഡോ.എം.കെ.മുനീറും, റങ്കൂൺ സ്രാപ്പ് പുസ്തകം ബെന്യാമിനും പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ദേശത്തിന്റെ കഥ എന്ന് നാമകരണം ചെയ്ത പ്രകാശന ചടങ്ങിൽ താഹ മാടായിയും. അനിൽ വേക്കോടും. പുസ്തകപരിചയം നൽകും. കവിയൂർ രാജഗോപാലൻ മാസ്റ്റർ പരിപാടിയിൽ അധ്യക്ഷത വഹിക്കും. ഷഹബാസ് അമൻ നയിക്കുന്ന ഗസൽ സന്ധ്യയും ഒരുക്കിയിട്ടുണ്ട് ശംസുദ്ദീൻ ഉമർ, ഇ.ജി.വിനോദ്, സി.കെ. അർബാസ്, സമീർ മാഹി, സൈനുൽ ആബിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു


പ്രസാദൻ മാസ്റ്ററുടെ

നിര്യാണത്തിൽ  സ്പീക്കർ

അനുശോചിച്ചു.


തലശ്ശേരി:വി.പ്രസാദൻ മാസ്റ്ററുടെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി.

തലശ്ശേരിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കലോത്സവങ്ങളിലും തൻ്റെ സംഘാടക മികവു കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനാണ് സഖാവ് വി. പ്രസാദൻ മാസ്റ്റർ എന്ന് സ്പീക്കർ അനുസമരിച്ചു.

 കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും എഫ്.എസ്.ടി.ഇ.ഒ. ഭാരവാഹിയുമായിരുന്ന അദ്ദേഹം ബാലസംഘം, ഡി.വൈ.എഫ്.ഐ. സംഘടനകളുടെ നേതൃത്വനിരയിലും സജീവ സാന്നിദ്ധ്യമായിരുന്നു.

2022 ൽ വിരമിച്ചതിനു ശേഷവും സംഘടനാ പ്രവർത്തനങ്ങളും വായനശാലാ പ്രവർത്തനങ്ങളുമെല്ലാമായിപ്രവർത്തനനിരതനായിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം, തലശ്ശേരിക്ക് സമുന്നതനായ നേതാവിനെയാണ് നഷ്ടപ്പെടുത്തിയത് എന്ന് സ്പീക്കർ പറഞ്ഞു.


vb

കാർത്ത്യായനി നിര്യാതയായി


മാഹി:പള്ളൂർ :കോ ഓപ്പറേറ്റിവ് കോളജിനു സമീപം പോയിൽ താഴെ കുനിയിൽ (അണമ്മൽ )പരേതരായ കുഞ്ഞിരാമൻ - ലക്ഷ്മി ദമ്പതികളുടെ മകൾ കാർത്ത്യായനി (62)നിര്യാതയായി.

ഭർത്താവ്: അതിരുകുന്നത്ത് ചന്ദ്രൻ ചെമ്പ്ര , 

മക്കൾ :കാവ്യ , നിർമ്മല, മരുമകൻ :റിനീഷ്, സഹോദരങ്ങൾ : ശശി, ശാന്തി ( ഗീത), രജനി (മോളി).പരേതയായ സരോജിനി,

കാപ്പുമ്മൽ ഗ്രാമോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും


 തലശ്ശേരി :പിണറായി പഞ്ചായത്തിലെ എരുവട്ടി കാപ്പുമ്മലിൽ പ്രവർത്തിച്ചു വരുന്ന കേരള ദിനേശ് ബീഡി ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് അൻപതാം വാർഷിക നിറവിൽ. - ഒരു സംഘം ബീഡി തൊഴിലാളികൾ തുടക്കമിട്ട ജനകിയ സ്ഥാപനം ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് അരനൂറ്റാണ്ട് പിന്നിട്ടതെന്നും വാർഷികാഘോഷ ഭാഗമായി കാപ്പുമ്മൽ ഗ്രാമോത്സവം എന്ന പേരിൽ ഒരു വർഷം നീളുന്ന കലാ, കായിക,സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്തതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. ജനവരി 21 ന് വൈകിട്ട് ആറിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തോടെ വാർഷികാഘോഷ പരിപാടികൾക്ക് തിരശ്ശീല ഉയരും- ടി. സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മാധ്യമ പ്രവർത്തകൻ എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്യും.. വേദിയിൽ വച്ച് ക്ലബ്ബിന്റെ ആദ്യ കമ്മിറ്റി അംഗങ്ങളിൽ ജീവിച്ചിരിക്കുന്നവരെ ആദരിക്കുകയും മൺമറഞ്ഞവരെ സ്മരിക്കുകയും ചെയ്യും രാത്രി 8 ന് നാടകവും 8.30 ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും ഉണ്ടാവും. ഇതിൽ പിന്നീട് വർഷാവസാനംവരെ പ്രതിമാസം ഓരോന്നായി മെഡിക്കൽ ക്യാമ്പ്,,ടൂർണമെന്റുകൾ, ബോധവൽക്കരണ ക്ലാസുകൾ, വയോജനങ്ങളുടെയും വനിത വേദിയുടെയുംപരിപാടികൾ, ഏകാങ്ക നാടക മത്സരം, നൃത്തനൃത്യങ്ങൾ, കായിക മത്സരം, തുടങ്ങിയവ സംഘടിപ്പിക്കും.വാർഷിക ഘോഷ പരിപാടികൾ ഡിസമ്പറിൽ മെഗാ ഷോയോടെ സമാപിക്കും. വി. ഭാസ്കരൻ, പി. പ്രജീവൻ, പി.രാധാകൃഷ്ണൻ, എൻ.വിജയൻ, ടി. നിസാർ എന്നിവർ സംബന്ധിച്ചു

whatsapp-image-2025-01-18-at-18.08.54_1db8e2c1

ഉദാരമതികളുടെ സഹായവും കാത്ത്


തലശ്ശേരി: കതിരൂർ പുല്യോട് സി.എച്ച് നഗറിലെ കൊയിറ്റാങ്കണ്ടി വീട്ടിൽ എം. സുരേഷ് ബാബുവിൻ്റെ ഭാര്യ എം. ദീപ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് രണ്ട് വർഷത്തിലേറെയായി ചികിത്സയിലാണ്. ഭീമമായ തുക ചികിത്സക്കായി ഇതിനകം ചിലവഴിച്ചു. വൃക്ക മാറ്റിവെച്ചാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. വൃക്ക മാറ്റിവെക്കൽ ഉൾപെടെയുള്ള തുടർചികിത്സക്ക് വലിയ സാമ്പത്തിക ബാധ്യത വരും. ഇതിന് നിർവാഹമില്ലാതെ കുടുംബം പ്രയാസപ്പെടുകയാണ്.തുടർചികിത്സക്ക് യാതൊരു മാർഗവുമില്ല. വാർഡ് മെമ്പർ എ. വേണുഗോപാലൻ ചെയർമാനായും പി. ശ്രീജേഷ് കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.  ദീപയുടെ ചികിത്സക്ക്

ഉദാരമതികളുടെ സഹായം തേടുകയാണ് കുടുംബം. സഹായത്തിനായി കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. കതിരൂർ സർവീസ് സഹകരണ ബാങ്കിലാണ് അക്കൗണ്ട്. നമ്പർ : KRDC0700010003617, 

IFSC Code: ICIC0000104

whatsapp-image-2025-01-18-at-18.11.19_0e2b4805

എൽ.ഇ.ഡി. പരിശീലനം നൽകി


ചൊക്ലി: വിപി ഓറിയന്റെൽ സ്കൂളിൽ എക്കോ ക്ലബിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണംട്രയ്നർ പി സുധീർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ഉദ്ഘാടനം റിട്ട: എ ഇ ഒ തിലകൻ മാസ്റ്റർ നിർവ്വഹിച്ചു50 വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും ഭാഗമായി ബൾബുകൾ നിർമ്മിച്ചു ടി കെ സാലിഹ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു തുടർന്ന് ശാസ്ത്ര ബോധം വളർത്തുന്ന വിവിധ ങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അധ്യക്ഷം വഹിച്ച പ്രധാന അധ്യാപകൻ പി പി രമേശൻ മാസ്റ്റർ പറഞ്ഞു അധ്യാപകരായ കെ യു ഭാർഗവൻ,കെ പി യശ്വന്ത് ,പി വി ലുബിൻ ,എ കെ അക്ഷയ് എന്നിവർ സംസാരിച്ചു



ചിത്രവിവർണം:എൽ ഇ ഡി ബൾബ് നിർമ്മാണട്രയ്നർ പി സുധീർ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നു

whatsapp-image-2025-01-18-at-19.32.01_6374192e

യു. ടി. മുഹമ്മദ് നിര്യാതനായി


തലശ്ശേരി: മാടപ്പീടിക ജുമാ മസ്ജിദിന് സമീപം അച്ചാരത്ത് "മൻസാർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ തട്ടാരക്കൽ യു. ടി. മുഹമ്മദ് (76) നിര്യാതനായി.

പരേതരായ പെരിങ്ങാടിയിലെ തട്ടാരക്കൽ മൂസ്സയുടേയും കോഴിക്കോട്ടേ കുഞ്ഞയിഷയുടേയും മകനാണ്.

ഭാര്യ: അച്ചാരത്ത് ഖദീജ (തലശ്ശേരി).

സഹോദരങ്ങൾ: പരേതരായ സുബൈർ, ഹാഷിം.

whatsapp-image-2025-01-18-at-20.09.57_c029870a

സി.പി.എം.ബഹുജന ധർണ്ണകൾ നടത്തി


തലശ്ശേരി : തലശ്ശേരി മാഹി ബൈപ്പാസിൻ്റെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, ജംഗ്ഷനുകളിലെ അപകട സാധ്യത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഎം ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

ചോനാടത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. ടി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു, കാത്താണ്ടി റസാക്ക്, എ കെ രമ്യ , ടി മനോജ് എന്നിവർ സംസാരിച്ചു.

കൊളശ്ശേരിയിൽ എ കെ രമ്യ ഉദ്ഘാടനം ചെയ്തു.

എ സി മനോജ് അധ്യക്ഷത വഹിച്ചു. എ രമേശ് ബാബു, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

കോടിയേരി ഇടത്തട്ടയിൽ ഏറിയ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. എ ശശി അധ്യക്ഷത വഹിച്ചു. വി സതി,എൻ എം പ്രജിത്ത് സംസാരിച്ചു.

ഇല്ലത്ത് താഴെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി സോമൻ അധ്യക്ഷത വഹിച്ചു. കാരായി ചന്ദ്രശേഖരൻ, വി എം സുകുമാരൻ, സി എൻ ജിഥുൻ സംസാരിച്ചു


ചിത്ര വിവരണം: : ചോനാടത്ത് നടന്ന ധർണ്ണ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു

തനിച്ച് താമസിക്കുന്ന വൃദ്ധയെ അക്രമിച്ചു


തലശേരി: വാടക ക്വാർട്ടേഴ്‌സിൽ തനിച്ചു താമസിക്കുന്ന വയോധികയ്ക്കു നേരെ അക്രമം. വടക്കുമ്പാട് കാരാട്ട്കുന്ന് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തലശേരി ജനറൽ ആശുപത്രിയിലെ റിട്ട.നഴ്‌സിങ് അസിസ്റ്റന്റ് സുഗതകുമാരിയെ (58) ആണ് മുഖത്തും നെറ്റിയിലും പരിക്കേറ്റ് അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിലും മുഖത്തും ആഴത്തിലുള്ള പരിക്കുണ്ട്. താടിയെല്ല് പൊട്ടുകയും പല്ലുകൾ ഇളകിയ നിലയിലുമാണ്. ഇന്നലെ രാവിലെയാണ് സംഭവം. സുഹൃത്ത് സൈദാർപള്ളി സ്വദേശി ഷരീഫ രാവിലെ ക്വാർട്ടേഴ്‌സിൽ തിരഞ്ഞു വന്നപ്പോഴാണ് പരുക്കേറ്റ നിലയിൽ കണ്ടത്. ഇന്നലെ രാവിലെഏഴിന്ആശുപത്രിയിൽ പോവാനായി പുറപ്പെടുമെന്ന് സുഗതകുമാരിവെള്ളിയാഴ്ച്ച രാത്രി ഷരീഫയെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ ഫോൺ വിളിച്ചിട്ട്പ്രതികരിച്ചില്ലെന്നും പറഞ്ഞ സമയം കഴിഞ്ഞും എത്താത്തതിനാൽ ഷരീഫ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്. മോഷണശ്രമത്തിനിടെയാവാം ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി ധർമ്മടം പൊലിസ് പറഞ്ഞു. സംഭവം നടന്ന കാരാട്ട്കുന്നിലെ വാടക ക്വാർട്ടേഴ്‌സിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യാേഗസ്ഥരും ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന തൊട്ടടുത്ത് താമസിക്കുന്ന അതിഥി തൊഴിലാളി കടന്നുകളഞ്ഞതായും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ധർമ്മടം പൊലിസ് ഫറഞ്ഞു.

whatsapp-image-2025-01-18-at-21.55.54_8ab1ad21

ഫെസ്റ്റീവ് 2025

മയ്യഴിയുത്സവമായി


മാഹി:പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ 20ാം വാർഷികാഘോഷമായ ഫെസ്റ്റീവ്-2025 ൻ്റെ ഉദ്ഘാടനം

അഡ്വ.ജെബി മേത്തർ എം.പി നിർവ്വഹിച്ചു.  

പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തി.

സീരിയൽ താരം ലക്ഷമി കീർത്തന, സിനിമ താരം കെ.പി.റഫീഖ്, അവാർഡ് ജേതാക്കളായ ചാലക്കര പുരുഷു, പി.ഗിരിജ ടീച്ചർ, സത്യൻ കേളോത്ത്, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്ക്കാര ജേതാക്കൾക്കും ഏറ്റവും കൂടുതൽ പോയൻ്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷു, അദ്ധ്യാപക അവാർഡ് ജേതാവ് പി.ഗിരിജ ടീച്ചർ എന്നിവരെ ആദരിച്ചു. ഡ്രീം നൈറ്റ്, കോമഡി നൈറ്റ്, ഡാൻസ് നൈറ്റ് എന്നിവ അരങ്ങേറി.


ചിത്രവിവരണം:

ഫെസ്റ്റീവ്-2025 ൻ്റെ ഉദ്ഘാടനം

അഡ്വ.ജെബി മേത്തർ എം.പി നിർവ്വഹിക്കുന്നു

whatsapp-image-2025-01-18-at-22.13.58_0b1ea162

നിര്യാതനായി


മാടപ്പീടിക : പാർസിക്കുന്ന് ഓജസ്സ് വീട്ടിൽ വി പി ലക്ഷ്മണൻ മാസ്റ്റർ (85)നിര്യാതനായി..

ദീർഘകാലം തലശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു.

പരേതരായ കേളു -പാറു ദമ്പതികളുടെ മകനാണ്.

ഭാര്യ : വിലാസകുമാരി ( റിട്ട അധ്യാപിക വയലളം സെൻട്രൽ യൂ പി സ്കൂൾ )

മക്കൾ : മനോജ്‌ : ( എഞ്ചിനിയർ ചെന്നൈ )

മഹേഷ്‌ : ( അധ്യാപകൻ GHSS പാലയാട് )

മിനി : ( അക്കൗണ്ടന്റ് ചെന്നൈ )

മരുമക്കൾ : 

സന്ധ്യ ( ആർട്ടിസ്റ്റ് )

സുനില ( അധ്യാപിക ഗവ. യു പി സ്കൂൾ വലിയമാടവിൽ )

ജഗദീഷ് ( മെഷിനിസ്റ്റ് ചെന്നൈ )

സഹോദരങ്ങൾ..

പരേതരായ

രാമർ,ബാലൻ,ശാരദ,സൗമിനി, സുകുമാരൻ 

സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ടിക്കൽ നിദ്രതീരത്ത്..

aaaa

നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു സതീർത്ഥ്യസമാഗമം


തലശ്ശേരി:49വര്‍ഷത്തിനുശേഷമുള്ള ഒത്തുചേരല്‍ അവിസ്മരണീയമാക്കി ധര്‍മ്മടം ബ്രണ്ണന്‍ കോളേജിലെ 1974- 1976 ബാച്ച് പ്രീ ഡിഗ്രി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്തെ കടല്‍ തീരത്താണ് സംഗമം സംഘടിപ്പിച്ചത്.ധർമ്മടം ബ്രണ്ണന്‍ കോളേജില്‍ 1974-76 പ്രീഡിഗ്രി ഇക്കണോമിക്‌സ് ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ സഹപാഠികൾ 49വർഷത്തിന് ശേഷം വീണ്ടും ഒത്തുചേർന്നു.ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്തെ കടല്‍തീരത്ത് ആഘോഷങ്ങളില്ലാതെയായിരുന്നു സംഗമം

പ്രായവും കാലവും പലരിലും മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആ പഴയകാലത്തെ യുവത്വത്തിലേക്ക് ഉള്ള തിരിച്ച് പോക്കു കൂടിയായിരുന്നു ഒത്തുചേരൽ.

 മധുരമൂറുന്ന ഓര്‍മ്മകള്‍ക്കൊപ്പം മധുരപലഹാര വിതരണവും നടന്നു.

അഡ്വ:ബാബു സത്യനാഥിന്റെയും പ്രൊഫസര്‍ ലതാ വിശ്വനാഥൻ,രാജാ സുരേന്ദ്രനാഥ്,പി.കെ.രാജീവന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒത്തുചേരൽ.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25