ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ് ഇന്ന് മാഹിയിൽ

ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ് ഇന്ന് മാഹിയിൽ
ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ് ഇന്ന് മാഹിയിൽ
Share  
2025 Jan 17, 11:20 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ദേവാങ്കണം ഏകദിന ചിത്രകലാ

ക്യാമ്പ് ഇന്ന് മാഹിയിൽ


മാഹി: ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ് ഇന്ന് മാഹിയിൽ. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചിത്രകല അധ്യാപകന്മാർ പാനൂർ ആസ്ഥാനമായി ചേർന്നു രൂപപ്പെടുത്തിയ കൂട്ടായ്മയാണ് ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറം. മാഹി ടാഗോർ പാർക്കിൽ കാലത്ത് 10 മണിക്ക്

 ആർട്ടിസ്റ്റ് രാജേഷ് കൂരാറ അധ്യക്ഷത വഹിക്കും..

രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.നിലവിൽ ഏഴോളം ചിത്രകലാ ക്യാമ്പുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഇവർ എം വി ദേവനുള്ള വരയാദരമായിട്ടാണ് മാഹിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എം വി ദേവന്റെ മകൾ ശാലിനി എം ദേവൻ, പ്രൊഫ.ദാസൻ പുത്തലത്ത്, ചാലക്കര പുരുഷു, വിശ്വൻ പന്നന്നൂർ, പി മനോജ്, ക്യാമ്പ് ഡയറക്ടർ ബോബി സഞ്ജീവ് പന്ന്യന്നൂർ സംസാരിക്കും

whatsapp-image-2025-01-17-at-20.26.36_2cfe654b

ക്ഷേത്രം സി.സി.ടി.വി ഉദ്ഘാടനം ചെയ്തു


തലശ്ശേരി മണ്ണയാട് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ സി.സി.ടി.വി.ഉദ്ഘാടനവും മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാനെ ആദരിക്കുകയും ചെയ്തു.മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാനും, ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ടുമായ അഡ്വ:കെ. സത്യൻ സി.സി.ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം നിർവഹിച്ചു.ട്രസ്റ്റി ചെയർമാൻ എം.ടി.മധുസൂദനൻ അധ്യക്ഷത വഹിച്ചു. സി.വി.ഗിരീഷ് കുമാർ, എൻ.ജയറാം, കെ.കെ.വിനോദൻ മാസ്റ്റർ, കെ.വേണുഗോപാലൻ സംസാരിച്ചു.


ചിത്രവിവരണം: അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു


സഹകരണ ശില്പശാല സംഘടിപ്പിച്ചു.


 തലശ്ശേരി: കേരള കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഫെഡറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സഹകരണ ആശുപത്രികളിലെ മാനേജ്മെന്റ് പ്രതിനിധികൾ രണ്ടു ദിവസത്തെ ശില്പശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ്, തിരുവനന്തപുരം കെഎംസിടി എന്നിവയുടെ സഹകരണത്തോടെ എറണാകുളത്ത് സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് ചെയർമാൻ  കെ കെ ലതിക അധ്യക്ഷത വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ഡയറക്ടർ മാരായ പി രാജേന്ദ്രൻ, പി കെ സൈനബ, ടി കെ പൊറിഞ്ചു, ഉഷ ബാലചന്ദ്രൻ, കെ ആർ ജയാനന്ദൻ, ഐസിഎം ഡയറക്ടർ എം വി  ശശികുമാർ സംസാരിച്ചു. ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സി മോഹനൻ സ്വാഗതവും, ഡെവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

കേരളത്തിലെ സഹകരണ ആശുപത്രികൾ നേരിടുന്ന വെല്ലുവിളികളും , മാനേജ്മെന്റ് തലത്തിൽ നൂതനമായ മാറ്റത്തിന്റെ ആവശ്യകതയുമാണ് ശില്പശാലയിൽചർച്ചചെയ്യപ്പെട്ടത്.

whatsapp-image-2025-01-17-at-20.27.00_d66a7de0

പാദുക പ്രയാണത്തിന് തലശ്ശേരിയിൽ വരവേൽപ്പ്


തലശ്ശേരി :ഗൗഡസാരസ്വതബ്രാഹ്മണരുടെ ആത്മീയഗുരു സുധീന്ദ്ര തീർഥസ്വാമികളുടെ ജന്മ ശതാബ്ദിയുടെ ഭാഗമായുള്ള പാദുക പ്രയാണത്തിന് തലശ്ശേരിയിൽ സ്വീകരണം നൽകി. സ്വാമിജിയുടെ സമാധിസ്ഥലമായ ഹരിദ്വാറിലെ വൃന്ദാവനത്തിൽനിന്നാരംഭി ച്ച് ഭാരതപര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് പ്രയാണം തലശ്ശേരി ശ്രീലക്ഷ്മി നരസിംഹക്ഷേത്രത്തിലെത്തിയത്. ശ്രീ ഗുരു പാദുകത്തിനു ക്ഷേത്രം വൈദികരും, ദേവസ്വം ട്രസ്ടീമാരും, ഭക്തരും ചേർന്ന് 

 പൂർണകുംഭത്തോടെ പ്രൗഢമായ വരവേൽപ്പു നൽകി .. ക്ഷേത്രത്തിൽ ശ്രീ പാദുക പൂജ, വ്യാസോപാസന, ഘർ ഘർ പാദുക ദിഗ്വിജയ യാത്ര, വിവിധ കലാപരിപാടികൾ എന്നിവസംഘടിപ്പിച്ചിരുന്നു.

ചിത്രവിവരണം: ശ്രീമദ് സുധിന്ദ്ര തീർത്ഥ സ്വാമിജിയുടെ ദിവ്യ പാദുക പ്രയാണത്തിന് തലശ്ശേരി ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ സ്വീകരണംനൽകിയപ്പോൾ.


സാമൂഹ്യ-ബന്ധങ്ങൾ തകരുന്നു

ഇന്റർനെറ്റിലെ

അശ്ലില സൈറ്റുകൾ

നിയന്ത്രിക്കണം 


തലശ്ശേരി :സാമൂഹ്യ ബന്ധങ്ങൾ ഉലഞ്ഞ് തകരുകയും, കുടുംബത്തിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുകയുംചെയ്തു വരുന്ന സാഹചര്യത്തിൽ ഇന്റർ നെറ്റിലൂടെ ആബാലവൃന്ദത്തിന്റെ കൺമുന്നിലെത്തുന്ന അശ്ലില സൈറ്റുകൾ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് സ്വകാര്യ കുറ്റാന്വേഷകൻ എന്ന് അവകാശപ്പെടുന്ന കിഴക്കേ പാലയാട്ടെ പി.വി.സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.-

വി.പി.എൻ. എന്ന വെർച്വൽ പ്രോട്ടോക്കോൾ നെറ്റ് വർക്കിലൂടെ അശ്ലീലം ഒഴുകുകയാണ്. ഇതിന് തടയിട്ടില്ലെങ്കിൽ നാട്ടിലാകെ ദുര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ ആശുപത്രികളിൽ ഒ.പി. ചികിത്സക്കെത്തുന്ന രോഗികൾ നിത്യവും നിൽക്കാനും ഇരിക്കാനും കഴിയാതെയും കുടിക്കാൻ വെള്ളം കിട്ടാതെയും നരകയാതന അനുഭവിക്കുകയാണ്.

ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എ യും, ആരോഗ്യ മന്ത്രിയും അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.. തലശേരി ജനറൽ ആശുപത്രിയിലെ എക്സ്റേ ലാബിൽ നേരിട്ട ദുരനുഭവങ്ങളും ഇദ്ദേഹം പത്രസമ്മേളനത്തിൽ പങ്കിട്ടു

തലശ്ശേരിയിൽ നാളെ (ഞായർ )

തീവ്ര ശുചീകണ യജ്ഞം


 തലശ്ശേരി :. നഗരസഭാ പരിധിയിലെ വിദ്യാലയങ്ങൾ, അംഗൻവാടികൾ, ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത മറ്റ് ആറ് സ്ഥലങ്ങളിലും ഞായറാഴ്ച തീവ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. രാവിലെ 7 മുതൽ 10 വരെ നടത്തുന്ന പരിപാടിയിൽ അതത് മേഖലയിലെ നഗരസഭാ കൌൺസിലർമാർ നേതൃത്വം വഹിക്കും.

ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്ഥലത്തെ വ്യാപാരി സംഘടനാ പ്രതിനിധികൾ, രാഷ്ടിയ - സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹകരണവും സജീവതയും മെഗാ യജ്ജത്തിൽ ഉറപ്പു വരുത്തും.

സംസ്ഥാന സർക്കാർ പ്രഖ്യാപിച് മാലിന്യമുക്ത നവകേരളം ജനകിയ കാമ്പയിന്റെ ഭാഗമായി നടത്തുന്ന നാളത്തെ തീവ്ര ശുചീകരണ യഞ്ജവും തുടർ പ്രവർത്തനങ്ങളും വഴി ഈ മാസം 26നകം ടൌണുകൾ സമ്പൂർണ്ണ ശുചിത്വമുള്ളതായും ഓഫീസുകളും വിദ്യാലയങ്ങളും സമ്പൂർണ്ണ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപിക്കും - ഇതോടൊപ്പം 300 ലധികം സ്പോട്ടുകൾ ശൂചികരണം നടത്തി നഗര സഭയാകെ മാലിന്യമുക്തമാക്കുമെന്ന് ചെയർപേഴ്സൺ കെ.എം. ജമുനാ റാണി നഗരസഭാ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈസ് ചെയർമാൻ എം.വി.ജയരാജൻ, നഗരസഭ സിക്രട്ടറി എൻ. സുരേഷ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും കൌൺസിലർമാരുമായ സി.സോമൻ, ടി.സി.അബ്ദുൾഖിലാബ്, ഷബാനാ ഷാനവാസ്, എൻ.രേഷ്മ,ടി.കെ.സാഹിറ, സി.ഒ.ടി.ഷബീർ, ടി.പി.ഷാനവാസ്, ബംഗ്ലാ ഷംസുദ്ദീൻ, എന്നിവരും സംബന്ധിച്ചു


whatsapp-image-2025-01-17-at-20.28.15_6fe507a9

രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.


മാഹി: ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജില്‍, മാഹി ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കൌണ്‍സിലര് എ.ഉണ്ണികൃഷ്ണന്‍, രക്തദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും എച്ച്ഐവി/എയ്ഡ്‌സ് ബോധവൽക്കരണത്തെ കുറിച്ചും ക്ലാസുകൾ നടത്തി. പ്രിന്‍സിപ്പാള്‍ റോഷിന്‍ദാസ് പി‌പി, റെഡ് റിബണ്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ സി.മായ നേതൃത്വം നൽകി.


ചിത്ര വിവരണം:മാഹി ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കൌണ്‍സിലര് എ.ഉണ്ണികൃഷ്ണന്‍ ക്ലാസ്സടുക്കുന്നു


whatsapp-image-2025-01-17-at-20.28.37_7d13e909

സെമിനാർ സംഘടിപ്പിച്ചു


ന്യൂമാഹി : സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി "സ്ത്രീ ശാക്തീകരണവും കുടുംബശ്രീയും "

"ശുചീകരണത്തിൽ ഹരിത കർമ്മസേന വഹിക്കുന്ന പങ്ക് " എന്നി വിഷയങ്ങളിൽ

സെമിനാർ സംഘടിപ്പിച്ചു

എം മുകുന്ദൻ പാർക്കിൽ

ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ

ഉദ്ഘാടനം ചെയ്തു

 പഞ്ചായത്ത് പ്രസിഡണ്ട്

എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ,ലോക്കൽ സെക്രട്ടറി കെ ജയപ്രകാശൻ, സി ഡി എസ് ചെയർപേഴ്സൺ കെ പി ലീല എന്നിവർ സംസാരിച്ചു.

കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു



ചിത്രവിവരണം:ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ

ഉദ്ഘാടനം ചെയ്യുന്നു


വി വി രുഗ്മിണി കഥാ

പുരസ്കാരത്തിന്‌

അപേക്ഷ ക്ഷണിച്ചു


തലശ്ശേരി:ധർമടം സർവീസ് സഹകരണ ബാങ്ക് കഥാകൃത്ത് വി വി രുഗ്മിണിയുടെ സ്മരണാർഥം യുവ കഥാകാരികൾക്ക് നൽകുന്ന കഥാപുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. 2024 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിലെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കഥകളാണ് പരിഗണിക്കുക. 10,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 2025 ജനുവരി 1ന് 35 വയസ്സ് കവിയാത്ത യുവതികളുടെ രചനയായിരിക്കും പരിഗണിക്കുക. മത്സരാർഥികൾക്ക് നേരിട്ടോ, അഭ്യുദയകാംക്ഷികൾക്കോ പ്രസാധകർക്കോ സൃഷ്ടികൾ സമർപ്പിക്കാം. ഒപ്പം രചയിതാക്കളുടെ വയസ്സ് തെളിയിക്കുന്ന രേഖ (ആധാറിന്റെ കോപ്പിയോ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ കോപ്പിയോ) ഫോൺ നമ്പർ സഹിതം നൽകണം. സൃഷ്ടി അച്ചടിച്ചുവന്ന ആനുകാലികവും അച്ചടിച്ച കഥയുടെ 3 ഫോട്ടോ കോപ്പിയും അയക്കണം. 2025 ഫെബ്രുവരി 28 വരെ ലഭിക്കുന്ന സൃഷ്ടികൾ മാത്രമേ പരിഗണിക്കൂ. രചനകൾ തപാലിലോ കൊറിയർ സർവീസ് വഴിയോ നേരിട്ടോ സമർപ്പിക്കാം. വിലാസം: കൺവീനർ, സാഹിത്യ പുരസ്കാര സമിതി, ധർമടം സർവീസ് സഹകരണ ബാങ്ക്, ചിറക്കുനി. പി ഒ പാലയാട് 670661, തലശേരി.


capture_1737136386

ജയേഷ് കുമാർ നിര്യാതനായി


മാഹി:പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി. സ്കൂളിന് സമീപം ഈയ്യാട്ടിൽ കാർത്തികയിൽ റിട്ട.എൻ സുബൈദാർ ജയേഷ് കുമാർ (54) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണകുറുപ്പ് അമ്മ: പരേതയായ സൗമിനി, ഭാര്യ: സവിത, മക്കൾ: ജുബിൻ (ബാംഗ്ലൂർ), അബിൻ സഹോദരങ്ങൾ: ജിതേഷ്, ജിജീഷ്


എം. ടി / പി ജയചന്ദ്രൻ അനുസ്മരണം നടത്തി.


തലശ്ശേരി:മാടപ്പിടിക എകെജി മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ എം. ടി / പി ജയചന്ദ്രൻ അനുസ്മരണം നടത്തി. അനുസ്മരണ പ്രഭാഷണം ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ടി.സി.ഷിൽന അധ്യക്ഷതവഹിച്ചു

വായനശാല സെക്രട്ടറി എൻ.രമേശൻ സ്വാഗതവും വി.പി.

ഷീലനന്ദിയും പറഞ്ഞു. തുടർന്ന് എം ടി യുടെയും ഭാവ ഗായകൻ പി.ജയചന്ദ്രന്റെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ ആലാപനവുമുണ്ടായി.


ചിത്രവിവരണം..ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2025-01-17-at-20.47.10_b238417d

ഇ.പി.രവീന്ദ്രനെ അനുസ്മരിച്ചു


മാഹി: പന്തക്കലിലെ സി പി എം ബ്രാഞ്ചംഗമായ ഇ.പി. രവീന്ദ്രൻ്റെ 16 ->മത് രക്തസാക്ഷി വാർഷികദിനാചരണം പന്തക്കലിൽ ആചരിച്ചു.

അനുസ്മരണ പൊതുയോഗം സി.പി എം കോഴി ക്കോട് ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു.  വടക്കൻ ജനാർദ്ധനൻ , ടി.സുരേന്ദ്രൻ കെ.പി.നൗഷാദ് ടി.കെ.ഗംഗാധരൻ സംസാരിച്ചു.


ചിത്രവിവരണം:എ എം റഷീദ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-17-at-20.59.02_549a6040

ജീവിതപ്പാത ഒരു പുനർവായന


ചൊക്ലി:പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റിയുടെയും

 കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി ചൊക്ലിയുടെയും

 നേതൃത്വത്തിൽ  അമ്പതാണ്ട് പിന്നിട്ട

 ചെറുകാടിൻ്റെ 'ജീവിതപ്പാത' പുസ്തക ചർച്ച ടി.എം ദിനേശൻ ഉദ്ഘാടനം ചെയ്തു.

 കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

കെ ഹരിദാസ് കരിയാട്

 ബാലകൃഷ്ണൻ മൊകേരി ,കെ.തിലകൻ മാസ്റ്റർ,ടി.ടികെ ശശി സംസാരിച്ചു.


ചിത്രവിവരണം: ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-01-17-at-21.27.58_31a5b8e1

പാദുക പ്രയാണത്തിന്ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ സ്വീകരണം


തലശ്ശേരി: ഗൗഡസാരസ്വതബ്രാഹ്മണരുടെ ആത്മീയഗുരു സുധീന്ദ്ര തീർഥസ്വാമികളുടെ ജന്മശതാബ്ദിയുടെ ഭാഗമായുള്ള പാദുക പ്രയാണത്തിന് തലശ്ശേരിയിൽ സ്വീകരണം നൽകി. സ്വാമിജിയുടെ സമാധിസ്ഥലമായ ഹരിദ്വാറിലെ വൃന്ദാവനത്തിൽ

നിന്നാരംഭിച്ച് ഭാരതപര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് പ്രയാണം തലശ്ശേരി ശ്രീ ലക്ഷ്മിനരസിംഹ ക്ഷേത്രത്തിലെത്തിയത്. ശ്രീ ഗുരു പാദുകത്തിന് ക്ഷേത്രം വൈദികരും ദേവസ്വം ട്രസ്റ്റിമാരും ഭക്തജനങ്ങളും ചേർന്ന് 

 പൂർണകുംഭത്തോടെ ഊഷ്മള വരവേൽപ് നൽകി ക്ഷേത്രത്തിൽ ആനയിച്ചു. ക്ഷേത്രത്തിൽ ശ്രീ പാദുക പൂജ, വ്യാസോപാസന, ഘർ ഘർ പാദുക ദിഗ്വിജയ യാത്ര, വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിരുന്നു.


പടം....ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിയുടെ ദിവ്യ പാദുക പ്രയാണത്തിന് തലശ്ശേരി ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ.


whatsapp-image-2025-01-16-at-21.54.47_332030f0
whatsapp-image-2025-01-16-at-21.54.48_43bd63d5
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25