അവാർഡ് ജേതാവിനെ ആദരിച്ചു

അവാർഡ് ജേതാവിനെ ആദരിച്ചു
അവാർഡ് ജേതാവിനെ ആദരിച്ചു
Share  
2025 Jan 17, 12:26 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അവാർഡ് ജേതാവിനെ ആദരിച്ചു


മാഹി:ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന് ആദരവ് നൽകി.

മാഹി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ പൊന്നാടയണിച്ച് ചാലക്കര പുരുഷുവിനെ ആദരിച്ചു. സോമൻ പന്തക്കൽ, ജയന്ത്.ജെ.സി, പി.കെ. സജീവൻ, മോഹനൻ കത്യാരത്ത്, മജീഷ് തപസ്യ, സജിനി, അഭിഷ സംബന്ധിച്ചു.


ചിത്രവിവരണം: പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി. ഹരീന്ദ്രൻ പൊന്നാട അണിയിക്കുന്നു

purushu_1737053530

ഭാരത് സേവാ സമാജ് നേഷണൽ അവാർഡ് തിരുവനന്തപുരം കവടിയാറിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ഡോ: ബി എസ് ബാലചന്ദ്രൻ മാധ്യമ - കലാ-സാംസ്ക്കാരിക പ്രവർത്തകൻ ചാലക്കര പുരുഷു ( പുതുച്ചേരി ) വിന് സമ്മാനിക്കുന്നു.


chalakkar-purushu

ചാലക്കര പുരുഷുവിന്

നാടിന്റെ ആദരം 19 ന്

മാഹി: ഭാരത് സേവക് സമാജ് നാഷണൽ അവാർഡ് ജേതാവ് കലൈമാമണി ചാലക്കര പുരുഷുവിന് ജനുവരി 19 ന് ജൻമ നാടിന്റെ ആദരം .

ചാലക്കര ദേശം കൂട്ടായ്മയും, ചാലക്കര ഉസ്മാൻ ഗവ:ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ സഹപാഠിയും സംയുക്തമായാണ് ആദര ചടങ്ങ് ഒരുക്കുന്നത്.

വൈ:5 മണിക്ക് ചാലക്കര എം എ എസ് എം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.


whatsapp-image-2025-01-16-at-19.53.27_a7205a85

മാതൃപൂജ കാണികളുടെ

കണ്ണ് നനയിച്ചു

ചാലക്കര പുരുഷു

തലശ്ശേരി: കാലിൽ ചിലങ്കയണിഞ്ഞ്, ആടയാഭരണങ്ങളുമിട്ട് അറുപതോളം നർത്തകി മാർ അമ്മമാർക്ക് മുന്നിൽ, നാട്ടുകാരെ സാക്ഷി നിർത്തി നടത്തിയ മാതൃപൂജ നൃത്തസംഗീത ശിൽപ്പംവികാരനിർഭരമായ ഒട്ടേറെ മുഹൂർത്തങ്ങൾ കാഴ്ച വെച്ചു. മാങ്ങോട് പൈങ്ങാട്ടായി ഗ്രാമത്തെ മാതൃ സ്നേഹത്തിന്റെ ആഴവും ആർദ്രതയുമെന്തെന്ന് ബോധ്യപ്പെടുത്തിയ നിമിഷങ്ങളായിരുന്നു അത്. കൃഷ്ണപത്മം സ്കൂൾ ഓഫ് ഡാൻസ് പുതു നർത്തകി മാർക്കായി ഒരുക്കിയ അരങ്ങേറ്റ വേദിയാണ് മാതൃ സ്നേഹം വഴിഞ്ഞൊഴുകിയ മുഹൂർത്തങ്ങൾ സമ്മാനിച്ചത്. അമ്മയുടെ കാൽ തൊട്ട് വന്ദിക്കുകയും, അമ്മ അനുഗ്രഹിക്കുകയും ചെയ്യുന്ന പതിവ് രീതികൾക്കുമപ്പുറം, പിറവി തൊട്ടിന്നുമെന്നും അമ്മയെന്ന വികാരത്തെ ഭാവചലനാദികളിൽ ആലേഖനം ചെയ്തുള്ള നൃത്ത സംഗീതാവിഷ്ക്കാരം അക്ഷരാർത്ഥത്തിൽ വികാരനിർഭരമായ ഒട്ടേറെ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു.ധനുമാസ കുളിരിൽ നടത്തിയ അനുഭൂതി സാന്ദ്രമായ മാതൃപൂജ പല സന്ദർഭങ്ങളിലും കാണികളെ കണ്ണിരണയിച്ചു ലോകത്തിലെ സമസ്ത ഭാഷകളിലും ഏറ്റവും അനുഭൂതി സാന്ദ്രമായ പദമാണ് അമ്മ. അതിന് സമാനമായി മറ്റൊരു വാക്കോ, അർത്ഥതലങ്ങൾക്ക് വ്യാഖ്യാനമോ ഇല്ല.

സംഗീതപശ്ചാത്തലത്തിൽ, അമ്മയെന്ന വികാരത്തെ, ലാസ്യ രാഗങ്ങൾ ചാലിച്ച ഭാവങ്ങളാൽ അവതരിപ്പിച്ചപ്പോൾ , അത് സ്നേഹമായി, കാരുണ്യമായി, കരുതലായി, ത്യാഗമായി, സഹനമായി പെയ്തിറങ്ങുകയായിരുന്നു. ഈ മണ്ണിൽ പിറക്കും മുമ്പേ, കൺമിഴിച്ച് ഭൂമിയേയും പ്രകൃതിയേയും കാണും മുമ്പേ, ഒരാളിന്റെ ഹൃദയാന്തരങ്ങളിലേക്ക് പ്രവഹിച്ച നന്മയാണത്. അവസാന ശ്വാസം വരെ നമ്മിൽപ്രവർത്തനനിരതമായ വറ്റാത്ത ഊർജ്ജവുമാണത്. പ്രപഞ്ചാവസാനം വരെ നിലനിൽക്കുന്ന ഉൺമയുടെ പേര് കൂടിയാണ് അമ്മയെന്ന് നാട്യ ഭാഷയിൽ പ്രശസ്ത നർത്തകി കലാഗ്രാമം ബിന്ദുകൃഷ്ണ തന്റെ പ്രിയശിഷ്യരിലൂടെ ആസ്വാദക മാനസങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു.

വി.ടി. ശൈലേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കനിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.


ചിത്രവിവരണം: അരങ്ങേറ്റത്തോടനുബന്ധിച്ച് നർത്തകിമാർ നടത്തിയ മാതൃപൂജ.

ഫെസ്റ്റീവ്-2025 മഹോത്സവം 18 ന്

മാഹി.പള്ളൂർ - 2025പ്രിയദർശിനി യുവ കേന്ദ്രയുടെ 20ാം വാർഷികാഘോഷമായ ഫെസ്റ്റീവ്-2025 ജനുവരി 18 ന് വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഫെസ്റ്റീവിൻ്റെ ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ. ജെബി മേത്തർ എം.പി നിർവ്വഹിക്കും.  

കലാസ്വാദകരുടെ മനം കവർന്ന പ്രശസ്ത സീരിയൽ താരം പത്തരമാറ്റ് സീരിയലിലെ നയന എന്ന ലക്ഷമി കീർത്തന, സിനിമ സിരിയൽ താരം കെ.പി.റഫീഖ് എന്നിവർ വിശിഷഠാഥിതികളായി ചടങ്ങിൽ എത്തിച്ചേരുമെന്ന് അഘോഷകമ്മിറ്റി ചെയർമാൻ സത്യൻ കോളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്ക്കാര ജേതാക്കൾക്കും ,ഏറ്റവും കൂടുതൽ പോയൻ്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ ഭാരത് സേവക്സമാജ് ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷു, അദ്യാപക അവാർഡ് ജേതാവ് പി.ഗിരിജ ടീച്ചർ എന്നിവരെ ആദരിക്കും.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീരാഗ്, ബൽറാം, അനുശ്രീ എന്നിവരോടൊപ്പം ഫ്ലവേഴ്സ് ഫെയിം ടോപ്പ് സിംങ്ങർ സാഗരിക റിനിഷ് എന്നിവർ ഒരുക്കുന്ന ഡ്രീം നൈറ്റ്, പ്രശസ്ത സിനിമ താരം നിർമ്മൽ പാലാഴിയും സംഘവും ഒരുക്കുന്ന കോമഡി നൈറ്റ്, സ്ട്രെയിഞ്ചേർസ് ഡാൻസ് ക്രൂ ഒരുക്കുന്ന ഡാൻസ് നൈറ്റ്, പ്രിയദർശിനി യുവകേന്ദ്രയുടെ യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന്

വാർത്താ സമ്മേളനത്തിൽ കെ.വി. ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, രാജൻ കെ പള്ളൂർ, അലി അക്ബർ ഹാഷിം, സന്ദിവ്.കെ.വി, കെ.സുമിത്ത്, ടി.സദേഷ് സംബന്ധിച്ചു.

തലശ്ശേരിയിൽ ആഗോള

വിദ്യാഭ്യാസ സംഗമം 19 ന്


 തലശ്ശേരി : തലശ്ശേരിയിൽ ജനവരി19 ന് ആഗോള വിദ്യാഭ്യാസ സംഗമം ചേരും. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെ പറ്റി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ മഹാത്മാ സാംസ്കാരിക സംഗമ വേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഹാളിൽ കാലത്ത് 10 മണി മുതൽ വൈകിട്ട് 5 വരെ തുടരുന്ന സംഗമത്തിൽ അമേരിക്ക, റഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റികളിൽ ക്ലാസ്സെടുക്കുന്ന ഡോ.സി.എച്ച്. മോഹൻ, ശ്രീനിവാസ് പോട്രൂ,,ഡോ.എം.രാമചന്രൻ, പി.സി.എച്ച് ശശിധരൻ തുടങ്ങിയ പ്രഗത്ഭർ വിവിധ സെഷനുകളിൽ . ക്ലാസ്സെടുക്കും.- സമാന്തര വിദ്യാഭ്യാസ രംഗത്ത് ആഴത്തിൽ വേരോട്ടവും മഹിതമായ പാരമ്പര്യവും ഉള്ള മഹാത്മാ കോളേജ് നിലവിൽ ഇല്ലെങ്കിലും വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങളിൽ ഇടപെടുകയുംയുവാക്കളെകച്ചവടച്ചരക്കുകളാക്കുന്ന പ്രവണതക്കെതിരെ നിലകൊണ്ടുവരികയുമാണെന്ന് സംഘാടക സമിതി പ്രസിഡണ്ട് എം.പി.രാധാകൃഷ്ണൻ മാസ്റ്റർ, ജനറൽ സിക്രട്ടറി അഡ്വ. രവീന്ദ്രൻ കണ്ടോത്ത്, മറ്റ് ഭാരവാഹികളായ പി.സി. എച്ച് ശശിധരൻ, എൻ.ആർ. അജയകുമാർ, പി. മനോഹരൻ, പി.പി.ദിനേശ് കുമാർ, പി.പത്മനാഭൻ മാസ്റ്റർ, എൻ.പി. സജീവൻ എന്നിവർ പറഞ്ഞു. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 82819 73319 നമ്പറിൽ ലഭിക്കും

whatsapp-image-2025-01-16-at-22.10.06_db185a4c

എം. പ്രേമചന്ദ്രൻ നിര്യാതനായി.

തലശ്ശേരി::ധർമ്മടം പോലീസ് സ്റ്റേഷന് സമീപം "പ്രപഞ്ചം" വീട്ടിലെ പരേതനായ മുട്ടിശ്ശേരി കുഞ്ഞിരാമൻ മാസ്റ്ററുടെയും ,

പി ലക്ഷമി ടീച്ചറുടെയും മകൻ എം. പ്രേമചന്ദ്രൻ മാസ്റ്റർ ( 78) നിര്യാതനായി. കൊട്ടയോടി എൽ.പി സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നു. ഭാര്യ: സി.പത്മജ (റിട്ടയേർഡ് ഫാർമസിസ്റ്റ് ) മകൻ: പ്രജിൻ (അബുദാബി)

മരുമകൾ :വന്ദന ത്രിരുവങ്ങാട്)

സഹോദരങ്ങൾ:

എം.പ്രേമവല്ലി (റിട്ട. എച്ച് എം മാമ്പ സെൻട്രൽ എൽ പി. സ്കൂൾ)

എം . പ്രസന്നകുമാർ ( റിട്ട:എച്ച്. എം ദൈവത്താർ കണ്ടി ഗവ: എൽ. പി. സ്കൂൾ)

പരേതനായ എം. ഹരിദാസൻ ( ബേപ്പൂർ ) , എം.പ്രസന്നകുമാരി ( റിട്ട ടീച്ചർ മാനത്തിൻ ഇസ്ലാം എൽ പി. സ്കൂൾ എടക്കാട്) എം. പ്രദിപ് കുമാർ (റിട്ട. ആർമി )

എം. അജിത്ത് കുമാർ ( റിട്ട. എച്ച്. എം കാവുംഭാഗം തയ്യിൽ യു. പി. സ്കൂൾ )

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടിക്കൽ ശ്മശാനത്തിൽ .


whatsapp-image-2025-01-16-at-22.02.44_0a675faa

അണ്ടർ. 17 ഫുട്ബാൾ

ടൂർണ്ണമെന്റ് നടത്തുന്നു.


മാഹി. മാഹി കോ .ഓപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിക്സ്ത് അണ്ടർ 17 ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു 2007 നോ ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. 17 വയസ്സിൽ താഴെയുള്ള ആറ് ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് പതിനായിരം രൂപയും ട്രോഫിയും സമ്മാനിക്കും. റണ്ണേർസിന് 5000 രൂപയും ട്രോഫിയുംലഭിക്കും.

ജനുവരി 18, 19 തിയ്യതികളിൽ നടക്കുന്ന മത്സരം

 സഹകരണ ബി എഡ് കോളജ്‌ ചെയർമാൻ സജിത് നാരായണൻ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സജിത്ത് നാരായണൻ,ഡോ. സിജി ലക്ഷ്മിദേവി.,ഡോ.കെ.വി. ദീപ്തി, ടി.എം.സുധാകരൻ, കെ.കെ.വി.മുഹമ്മദ് ഷഹിൽ, പി.കെ. സിനൂപ്,അനഘ അച്ചുതൻ , ടി.വി.രജീഷ്, സച്ചിൻ സജീവ്പങ്കെടുത്തു. 

ഗവ:നഴ്സിങ്ങ് കോളജ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ചെറുക്കും: ജനശബ്ദം


മാഹി. മാഹി ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് , തൊട്ടടുത്ത വിശാലമായ മൂന്ന് നിലകളുള്ള മാഹി ഗവ: മിഡിൽ സ്കൂൾ കെട്ടിടത്തിൽ മതിയായ പാഠ്യ- പാഠ്യേതര സൗകര്യങ്ങൾ ഒരുക്കിയിരിക്കെ ,മാഹിക്ക് അനുവദിക്കപെട്ട ഗവ: നഴ്സിങ്ങ് കോളജ് ഉടൻ ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ തലത്തിൽ തൊഴിലവസരങ്ങൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ, മയ്യഴിയിലെ പാവപ്പെട്ട കുട്ടികൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള തൊഴിലധിഷ്ഠിത കോഴ്സായ ബി.എസ്.സി. നഴ്സിങ്ങ് കോഴ്സ് ലഭ്യമായത്, വരുംതലമുറക്കടക്കം വലിയ നേട്ടമാണ്. വിദ്യാർത്ഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നഴ്സിങ്ങ് കോളജ് വരുന്നത് തടയിടാൻ ശ്രമിക്കുന്നവർ ആരായാലും ,ബഹുജന സംഘടനകളുമായി കൈ കോർത്ത് ചെറുക്കുമെന്ന് ജനശബ്ദം മുന്നറിയിപ്പ് നൽകി.

വാഹനത്തിരക്കേറിയ ദേശീയ പാതയിലെ കൊടുംവളവിലും ജംഗ്ഷനിലുമായി റോഡിനോട് ചേർന്നുള്ള ഗവ: എൽ.പി.സ്കൂളിൽ , വർഷങ്ങളായി കാലത്തും വൈകീട്ടും ട്രാഫിക് പൊലീസിന്റെ സഹായത്തോടെയാണ് കുട്ടികൾക്ക് വിദ്യാലയത്തിനകത്തേക്കും പുറത്തേക്കും പോകാനായിരുന്നത്. പൊടിയും ,പുകയും .

ശബ്ദമുഖരിതവുമായ അന്തരീക്ഷത്തിൽ നിന്നും, ശാന്തവും, സുരക്ഷിതവുമായ ഏറെ ഭൗതിക സൗകര്യങ്ങളുള്ള ആധുനിക കെട്ടിടത്തിലേക്കാണ് കുട്ടികൾക്ക് പഠന സൗകര്യമൊരുക്കിയിട്ടുള്ളതെന്നും, ആവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും അവിടം സന്ദർശിച്ച ജനശബ്ദം പ്രതിനിധി സംഘത്തിന്

നേരിട്ട്ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹി എം എൽ ഏ,റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, വിദ്യാഭ്യാസമേലദ്ധ്യക്ഷ എന്നിവരുമായി നടത്തിയ ചർച്ചകളിൽ കുട്ടികളുടെ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനാവശ്യമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട്

ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫിഖ് , കോ-ഓർഡിനേറ്റർ ടി.എം.സുധാകരൻ, വർക്കിങ്ങ് പ്രസിഡണ്ട് ദാസൻ കാണി, സെക്രട്ടരി സതീ ശങ്കർ ,ട്രഷറർ ടി.എ.ലതീപ് , വൈ.പ്രസിഡണ്ട് ഷാജി പിണക്കാട്ട് , 

പി.ആർ. ഒ സോമൻ ആനന്ദ് സംബന്ധിച്ചു.


1

പി.എൻ. ഉഷ നിര്യാതയായി.

തലശ്ശേരി:കുണ്ടുചിറ ഉഷസ്സ് വീട്ടിൽ പി.എൻ ഉഷ ( 69 ) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. സുരേന്ദ്രൻ .നിർമ്മാണ തൊഴിലാളി ആയിരുന്നു .മക്കൾ: മഞ്ജുള കെ.പി ,മഹേഷ് ,മനോജ്

മരുമക്കൾ: സുധിഷ ,ജ്യോതി

സഹോദരങ്ങൾ: തുളസി ,പത്മ ,ശ്രീദേവി ,പരേതരായ കൃഷ്ണൻകുട്ടി ,ശ്രീജ ,ജനാർദ്ദനൻ


തലശ്ശേരി:കുണ്ടുചിറ ഉഷസ്സ് വീട്ടിൽ പി.എൻ ഉഷ ( 69 ) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. സുരേന്ദ്രൻ .നിർമ്മാണ തൊഴിലാളി ആയിരുന്നു .മക്കൾ: മഞ്ജുള കെ.പി ,മഹേഷ് ,മനോജ്

മരുമക്കൾ: സുധിഷ ,ജ്യോതി

സഹോദരങ്ങൾ: തുളസി ,പത്മ ,ശ്രീദേവി ,പരേതരായ കൃഷ്ണൻകുട്ടി ,ശ്രീജ ,ജനാർദ്ദനൻ


capture_1737054473

അനുമോദനം സംഘടിപ്പിച്ചു:


തലശ്ശേരി:പാറാൽ സി ഐ ഇ ആർ തലശ്ശേരി മണ്ഡലം മദ്രസ്സാ സർഗോത്സവത്തിൽ 192 പോയിൻ്റ് നേടി ഓവറോൾ ചാംപ്യൻമാരായ പാറാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനംസംഘടിപ്പിച്ചു.ചടങ്ങിൽ പ്രധാനധ്യാപകൻ അബ്ദുൽ ഖാദർ സുല്ലമി അധ്യക്ഷത വഹിച്ചു.

മഹൽ സെക്രട്ടറി വി.ടി.ശുകൂർ . എം.പി.മുനവർ, സി.കെ. ആബിദ്,, ഹാഷിം ഹിൽടോപ്പ്, കെ.സി.ബഷീർ സംബന്ധിച്ചു.

അബ്ദുൽ വഹാബ് സ്വാഗതവും മൂസ പാറാൽ നന്ദിയുംപറഞ്ഞു.


ചിത്രവിവരണം: സി ഐ ഇ ആർ തലശ്ശേരി മണ്ഡലം സർഗോത്സവത്തിൽ ഓവറോൾ ചാപ്യൻമാരായ പാറാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ടീം


ali

കെ. പി. അലി നിര്യാതനായി.


ന്യൂമാഹി:പെരിങ്ങാടി

വേലായുധൻ മൊട്ട മിനാർ മസ്ജിദിന്റെ അടുത്തുള്ള "ഇശൽ" ൽ താമസിക്കുന്ന ഇടയിൽ പിടികയിലെ കെ. പി. അലി (89) നിര്യാതനായി.

ഭാര്യ: തായക്കണ്ടി ജമീല (പെരിങ്ങാടി).

മക്കൾ: സാലിഹ, നസിഹ, ഫസിഹ.

മരുമക്കൾ: കുഞ്ഞിക്കല്ലായിൽ അഷ്റഫ് (പെരിങ്ങാടി), കെ. പി. ബഷീർ (ഇടയിൽ പിടിക), പി. നാസർ പുന്നോൽ (ദമാം).


whatsapp-image-2025-01-16-at-21.51.43_926e9246

വെങ്കിലാട്ട് ഹരിദാസൻ. 


തലശ്ശേരി:കതിരൂർഡയമണ്ട് മുക്ക് കോമത് വീട്ടിൽ വെങ്കിലാട്ട് ഹരിദാസൻ (71) നിര്യാതനായി. 

പരേതരായ അനന്തൻ - രോഹിണി എന്നിവരുടെ മകൻ.

ഭാര്യ :ഗീത 

മക്കൾ: ജിതിൻ ദാസ്, ജിൻഷദാസ്,

ജോഷ്നദാസ്.

മരുമക്കൾ :സുസ്മി, രജീഷ് പള്ളൂർ ,

പരേതനായ രജീഷ്.

സഹോദരങ്ങൾ :മോഹനൻ, വിനയൻ,പുഷ്പ, ദീപ, ശോഭ, ശശി, പരേതരായ പദ്മിനി, വിനോദൻ.


whatsapp-image-2025-01-16-at-21.52.04_c858c0b0

പുരുഷോത്തമൻ നിര്യാതനായി.

മാഹി: പള്ളൂർ ചെട്ടിയാൻകണ്ടി പുരുഷോത്തമൻ (70) നിര്യാതനായി. 

ഭാര്യ : റീത്ത.

മക്കൾ: റിജേഷ്, റീഷ്‌ന. 

മരുമക്കൾ : ഷിബി, സീന. സഹോദരങ്ങൾ :നാരായണി, ചന്ദ്രിക, ബാലൻ, പരേതരായ കുമാരൻ, കുഞ്ഞികൃഷ്ണൻ, ലക്ഷ്മി.


whatsapp-image-2025-01-16-at-21.50.52_129d903c

നിതേഷ് മുരളി നിര്യാതനായി


മാഹി : മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം പള്ളൂർ പ്രേം വില്ലയിൽ ഇ വി നിതേഷ് മുരളി (52) നിര്യാതനായി. പരേതരായ കോൺഗ്രസ്സ് നേതാവ് ഇ വി ദാമോദരൻ മാസ്റ്റരുടേയും പ്രേമവല്ലി ടീച്ചറുടേയും മകനാണ്. ഭാര്യ: സി.കെ.ശില്പ . മക്കൾ: നിതൃഷ് , നൂതൻ (ഇരുവരും മാഹി ഫ്രഞ്ച് സ്കൂൾ വിദ്യാർത്ഥികൾ) , നൂപുർ 

സഹോദരങ്ങൾ: ജൂതി കൃഷ്ണ (പുതുച്ചേരി) , ജിതേഷ് മുരളി. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ


മാർഷൽ ആർട്സ് നൈറ്റ് നാളെ


തലശേരി:ആയോധനകലാ പരിശീലന രംഗത്ത് 38 വർഷം പിന്നിടുന്ന സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മാർഷൽ ആർട്സ് നൈറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 19 ന് 4 മണിക്ക് ടെമ്പിൾ ഗേറ്റ് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ കരാത്തെ കേരള അസോസിയേഷൻ പ്രസിഡണ്ട് ഹൻഷി രാംദയാൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

രാവിലെ 9 മണി മുതൽ നാലുമണിവരെ കരാത്തെപരിശീലനം നടക്കും ചടങ്ങിൽ ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയികൾക്കുള്ള ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും, ബെസ്റ്റ് പെർഫോമർ അവാർഡും , നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവർക്കുള്ള അനുമോദനവും, നടക്കും. വാർത്താ സമ്മേളനത്തിൽ സെൻസായി കെ.വിനോദ് കുമാർ, സെൻ സായ് പി.പി ശ്രീജിത്ത്,ജിയോൺ വിനോദ് തുടങ്ങിയവർ പങ്കെടുത്തു


group

പൂർവ്വ വിദ്യാർഥിസംഗമം 


മാഹി: മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളേജിലെ ആദ്യ പ്രി ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ 'മാക്മെയിറ്റ് 70-72' മാഹിയിൽ ഒത്തുചേർന്നു.സംഗമം ടി.കെ.ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു.എ.പി.മോഹനൻ, സുരേന്ദ്രൻ, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.പുഷ്പൻ, ജയറാം എന്നിവർ നേതൃത്വം നൽകി.കലാ പരിപാടികൾ, ക്വിസ് മത്സരം എന്നിവ നടന്നു. മൺമറഞ്ഞു പോയ സഹപാഠികളേയും, അധ്യാപകരേയും അനുസ്മരിച്ചു. മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംങ്ങ്, എം.ടി.വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.


ചിത്രവിവരണം: മാഹി എം ജി കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം


whatsapp-image-2025-01-16-at-22.14.05_76d00bc9_1737055264

ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവഘോഷത്തിന്റെ ഒന്നാം ദിവസം ചാലക്കര നാട്യഗൃഹം

സ്‌കൂൾ ഓഫ് ഡാൻസ്,മ്യൂസിക് അവതരിപ്പിച്ച നൃത്താർച്ചന.

കലൈമാമണി ദിവ്യ പ്രീതേഷ് നൃത്ത സംവിധാനത്തിലാണ് നൃത്താർച്ചന അരങ്ങേറിത്.





samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25