പേറ്ററിങ് ബീറ്റ്സ് ഫോർ പലസ്തീനിയൻ ബീറ്റ്സ്
തലശ്ശേരി:കൺകെട്ടിന്റെ ലോകത്ത് ഉള്ളിലെ കനലിനാൽ താളം പിടിച്ചവർ എന്ന തലക്കെട്ടിൽ എസ്.ഐ.ഒ തലശ്ശേരി ഏരിയ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു, തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച തലശ്ശേരി ചിറക്കര സ്കൂൾ അവതരിപ്പിച്ച വാഴ്ക പലസ്തീൻ കോൽകളി, എസ് ഐ ഒ സംവേദനവേദി അവതരിപ്പിച്ച സിൻവാർ ദൃശ്യാവിഷ്കാരം, റാപ്പ് സോങ്ങുകൾ, ഫലസ്തീൻ പാട്ടുകൾ എന്നിവ അവതരിപ്പിക്കപ്പെട്ടു. പരിപാടിയിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ചിറക്കര കോൽകളി ടീമിനെ എസ്.ഐ.ഒ തലശ്ശേരി ഏരിയ കമ്മിറ്റി ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു. പരിപാടി എസ് ഐ ഒ സംസ്ഥാന സെക്രട്ടറി മിസ്അബ് ഷിബിലി ഉദ്ഘാടനം ചെയ്തു, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നിദാൽ സിറാജ്, ജില്ലാ സെക്രട്ടറി ഇഖ്ബാൽ, ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ പ്രസിഡന്റ് എൻ സി ബഷീർ, എസ് ഐ ഒ തലശ്ശേരി ഏരിയ പ്രസിഡന്റ് അഹ്ഫസ്, ട്രെയിനർ റബിൻ മുഹമ്മദ് എന്നിവർ ഐക്യദാർഢ്യ പ്രസംഗം നടത്തി.
ചിത്ര വിവരണം:ആദരിക്കപ്പെട്ട കലാ പ്രതിഭകൾ
പൊതു വിദ്യാലയങ്ങൾ ദേശത്തിൻ്റെ സാംസ്കാരിക ചൈതന്യത്തെ പ്രകാശിപ്പിക്കുന്ന ഇടങ്ങൾ!
-രമേശ് പറമ്പത്ത്
മാഹി:ചാലക്കര പി. എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ അടക്കമുള്ള പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സ്വത്താണെന്നും അതു ഒരു ദേശത്തിൻ്റെ സാംസ്കാരിക ചൈതന്യത്തെ പ്രകാശിപ്പിക്കുന്ന ഇടങ്ങളാണെന്നും മാഹി എം.എൽ.എ. രമേശ് പറമ്പത്ത് പറഞ്ഞു.
ദേശത്തിൻ്റെ ആഘോഷ രാവായി മാറിയ ചാലക്കര പി.എം. ശ്രി. ഉസ്മാൻ ഗവ. ഹൈസ്കൂളിൻ്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലക്കര ഉസ്മാൻ ഗവ. മിഡിൽ സ്കുളിനെ ഹൈസ്ക്കൂളാക്കി വളർത്തുന്നതിൽ മുൻ എം.എൽ. എ. എ.വി.ശ്രീധരൻ നല്കിയ മഹത്തായ സംഭാവനകളെ രമേശ് പറമ്പത്ത് പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം. എം തനുജ മുഖ്യഭാഷണം നടത്തി.
സമഗ്ര ശിഷ എ.ഡി.പി.സി. പി ഷിജു, അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ കെ.വി.സന്ദീവ് മാതൃസമിതി വൈസ് പ്രസിഡണ്ട് ടി.പി ജസ്ന, എസ്.എം സി ചെയർപേഴ്സൺ കെ. എൻ. സിനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ദേശിയ തലത്തിലും സംസ്ഥാനത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായ വാദ്യാർഥികളെ ചടങ്ങിൽ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
സ്കൂൾ തല കലാകായിക മത്സരങ്ങളിൽ വിജയികളായ
പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
സ്കൂൾ പ്രധാനധ്യാപകനും സംഘടകസമിതി ജനറൽ കൺവീനറുമായ കെ.വി മുരളിധരൻ ചടങ്ങിനു സ്വാഗതം പറഞ്ഞ് വാർഷിക റിപ്പോർട്ട് അവതരിപ്പി്ച്ചു.
സിനിയർ അധ്യാപിക പി.ഇ.സുമ നന്ദി പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച മികവുറ്റ വിവിധ കലാപരിപാടികൾ ഉണ്ടായി.
പി.എം. ശ്രീ. പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമായതിനാൽ വാർഷികാഘോഷത്തിനു പ്രത്യേകം ഫണ്ട് ലഭ്യമായി എന്ന പ്രത്യേകത ഇത്തവണ ആഘോഷത്തിനുണ്ടായിരുന്നു
എ പി മഹമൂദ് നിസ്വാർത്ഥനായ
പൊതു പ്രവർത്തകൻ :
പി കെ കുഞ്ഞാലികുട്ടി
തലശ്ശേരി:ജനങ്ങള്‍ക്ക് വേണ്ടി എന്നുംപ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ പൊതു പ്രവര്‍ത്തകനായിരുന്നു എ പി മഹമൂദ് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എം.എൽ.എ.
തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറിയും നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ- സംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ.പി മഹമൂദിന്റെ സ്മരണക്കായി തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ഏര്‍പെടുത്തിയ പുരസ്‌കാരം ഹോട്ടൽ നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ നജീബ് കാന്തപുരം എം എല്‍ എയ്ക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവനാ സമ്പന്നനായ ദീര്‍ഘ വീക്ഷണമുള്ള പൊതു പ്രവര്‍ത്തകനാണ് നജീബ് കാന്തപുരമെന്നും അര്‍ഹതപ്പെട്ട കൈകളിലേക്കാണ് പുരസ്‌കാരം എത്തിയതെന്നും കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു
തലശ്ശേരി നവരത്‌ന ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
മുസ്ലീം ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡൻ്റ്
എ.കെ. ആബൂട്ടി ഹാജി അധ്യക്ഷനായി. ജന: സിക്രട്ടറി ഷാനിദ് മേക്കുന്ന് സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എ ലത്തീഫ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. സംസ്ഥാന സിക്രട്ടറിയേറ്റംഗം എം. സി. വടകര അനുസ്മരണ പ്രഭാഷണവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അനുമോദന പ്രസംഗവും നടത്തി. ജില്ലാ പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി, അഡ്വ:സണ്ണി ജോസഫ് എം.എൽഎ. കെ. ടി. സഹദുള്ള ടി.പി. മുസ്തഫ, കെ.സി. അഹമ്മദ്, എൻ. മഹമൂദ്, വി എ നാരായണൻ ,ബഷീർ ചെറിയാണ്ടി,എൻ മൂസ, ആര്യ ഹുസൈൻ, സുലൈമാൻ കിഴക്കയിൽ, അസീസ് വടക്കുമ്പാട്, പാലക്കൽ സാഹിർ,പള്ളിക്കണ്ടി യൂസഫ് ഹാജി, സി കെ പി മമ്മു, സി കെ പി റയീസ്, സാക്കിർ പിലാക്കണ്ടി, ജംഷീദ് മഹമൂദ് എ പി,പി കെ യൂസഫ് മാസ്റ്റർ, തസ്ലീം ചേറ്റം കുന്ന്, പി പി മുഹമ്മദലി, റഷീദ് തലായി, മുനവ്വർ അഹമ്മദ്, സി അഹമ്മദ് അൻവർ,തസ്‌നി കെ സി ,ത ഫ്ലീം മാണിയാട്ട്, സഫ്വാൻ മേക്കുന്ന്, ഇ കെ ജലാൽ സംസാരിച്ചു
ചിത്ര വിവരണം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കെ.പി. രാമചന്ദ്രനെ
അനുസ്മരിച്ചു
തലശ്ശേരി: എൻ.ജി.ഒ അസോസിയേൻ നേതാവായിരുന്ന
കെ.പി. രാമചന്ദ്രൻ്റെ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വിരമിച്ച എൻ.ജി.ഒ. പ്രവർത്തകർ ഒത്തുകൂടിയാണ്
തലശ്ശേരി ശ്രീ നാരായണ ഹാളിൽ
പരിപാടി നടത്തിയത്.
മുൻ എൻ.ജി.ഒ അസോസിയേഷൻ കൂട്ടായ്മയുടെ സംസ്ഥാന കോഡിനേറ്റർ സി.പി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു.
ജില്ല ചെയർമാൻ ഒ. മുഹമ്മദ് അസ്ലം അധ്യക്ഷനായി. ഒ. ഹരിദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
വൈസ് ചെയർമാൻ പി.പി. ലക്ഷ്മണൻ ഇ.എൻ. കരുണാകരൻ, എ. ജയറാം, എൻ.പി. ജയകൃഷ്ണൻ സംസാരിച്ചു
ചിത്ര വിവരണം: കെ.പി. രാമചന്ദ്രൻ
അനുസ്മരണം
സി.പി. പ്രേമരാജൻ ഉദ്ഘാടനം ചെയ്യുന്നു
ആർ.ജെ.ഡി. നേതാക്കളെ അനുസ്മരിച്ചു
തലശ്ശേരി: പി ആർ കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ ചന്ദ്രശേഖരൻ, കെ കുഞ്ഞിരാമകുറുപ്പ് എന്നി നേതാക്കളുടെ അനുസ്മരണം ആർ ജെ ഡി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ ജയപ്രകാശ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് പീറ്റർ അദ്ധ്യക്ഷം വഹിച്ചു. പന്യന്നൂർ രാമചന്ദ്രൻ, കരിമ്പിൽ രാമദാസ്, ബാബു ഡി ക്രൂസ്, കെ പുഷ്പ, ലോറൻസ് ഫെർണാൻഡീസ് സംസാരിച്ചു
ചിത്ര വിവരണം: ജില്ലാ സെക്രട്ടറി കെ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group