തലശ്ശേരി പൊലീസിന്റെ തൊപ്പിയിൽ അംഗീകാര മുദ ചാലക്കര പുരുഷു

തലശ്ശേരി പൊലീസിന്റെ തൊപ്പിയിൽ അംഗീകാര മുദ ചാലക്കര പുരുഷു
തലശ്ശേരി പൊലീസിന്റെ തൊപ്പിയിൽ അംഗീകാര മുദ ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jan 14, 11:43 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തലശ്ശേരി പൊലീസിന്റെ

തൊപ്പിയിൽ അംഗീകാര മുദ


:ചാലക്കര പുരുഷു


തലശ്ശേരി: ഒരു കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടേയും, നിത്യ സംഘട്ടനങ്ങളുടേയും, വർഗ്ഗീയ സംഘർഷങ്ങളുടേയും നാടെന്ന് കുപ്രസിദ്ധിയാർജ്ജിച്ച തലശ്ശേരിക്ക് ഇത് അഭിമാന നേട്ടം.

കൊലപാതകങ്ങളില്ലാത്ത, സാമുദായിക സംഘർഷങ്ങളില്ലാത്ത, സാമൂഹ്യ വിരുദ്ധർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന, കാലതാമസമില്ലാതെ സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്ന പൊലീസ് സ്റ്റേഷനായി തലശ്ശേരി, ക്രമസമാധാന പാലനരംഗത്ത്മുഖ്യമന്ത്രിയുടെ അവാർഡിന് സംസ്ഥാനത്ത് ഒന്നാമതായെത്തി. മികച്ച പൊലിസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്ക്കാരത്തിലേക്ക് പൈതൃക നഗരത്തിലെ പൊലീസ് സ്റ്റേഷനെ ഉയർത്തി കൊണ്ടുവരുന്നതിന് പിറകിൽ സ്റ്റേഷനിലെ 79 ജീവനക്കാരുടേയും സഹകരണവും സഹവർത്തിത്വവുമാണെന്ന് എസ്.ഐ.വി.വി. ദീപ്തി പറഞ്ഞു.

ചുവന്ന സ്വപ്നങ്ങൾ കത്തിജ്വലിച്ചു നിന്ന സായുധ കലാപ കാലത്ത് നക്സലൈറ്റുകൾ സംസ്ഥാനത്ത് ആദ്യമായി ആയുധങ്ങൾക്കായി നടത്തിയ അക്രമണം തലശ്ശേരി പൊലീസ് .സ്റ്റേഷന് നേർക്കായിരുന്നു.

നക്സലുകൾക്ക് ഇത് ചീറ്റി പോയ ഒരു ആക്ഷ്നായിരുന്നു.

1899-ൽ മദ്രാസ് സർക്കാർ ഉത്തരവനുസരിച്ചാണ് സ്വകാര്യ കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. 1984 ഓഗസ്റ്റ് നാലിന് തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനം മാറ്റി. നേരത്തേ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഇപ്പോൾ ട്രാഫിക് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. പഴയ സ്റ്റേഷൻ കെട്ടിടം പൈതൃക പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുയായിരുന്നു..

 വയലാർ രവി ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

 അവാർഡ് നിർണ്ണയ കാലത്ത് 260 മയക്ക്മരുന്ന് കേസ്സുകൾ പിടികൂടി. ഇതിൽ ഉൾപ്പെട്ട മൂന്ന് കേസ്സുകളുൾപ്പടെ 11 പേർ കാപ്പ കേസ്സുകളിലപ്പെട്ടു. 48 പേരെ നല്ല നടപ്പിന് ശിക്ഷിച്ചു. പ്രമാദമായ എട്ട് കവർച്ച കേസ്സുകളും തെളിയിക്കപ്പെട്ടു. 13 മോഷ്ടാക്കൾ അഴിക്കുള്ളിലായി . 1,79,00,000 രൂപയുടെ കള്ള പണം പിടികൂടി. നൂറോളം വാറണ്ട് പ്രതികളെ പിടികൂടി.

കൊലപാതകങ്ങ ളില്ലാത്ത, ക്രമസമാധാനം പരിപാലിക്കപ്പെട്ട ,

നീതിയുക്തമായ

 അന്വേഷണം, പരാതി പരിഹാരം , കുറ്റവാളികളെ ശാസ്ത്രീയരീതിയിൽ കണ്ടെത്തൽ , യഥാസമയം അന്വേഷണം നടത്തി കുറ്റപത്രംസമർപ്പിക്കൽ

 തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് മികച്ച സ്റ്റേഷനായത്. 950 മോട്ടോർ വാഹന സംബന്ധമായകേസ്സുകൾ, പൊതുജനശല്യം ചെയ്തതിന് 120, മദ്യപിച്ച് വാഹനമോടിച്ചതിന് 50, കരുതൽ നടപടി 37 വിതം കേസ്സുകളെടുത്തിരുന്നു.

ലഹരിക്കേസുകളിൽ കർശന നടപടികളാണ് സ്വീകരിച്ചത്. തൊട്ടിൽപ്പാലം സ്വദേശിയായ ബിനു തോമസ് ആറുമാസമായി സ്റ്റേഷൻ ഇൻസ്പെക്ടറാണ്

 ഇപ്പോൾ മൂന്ന് എസ്.ഐ.മാരുൾപ്പെടെ 79 ഉദ്യോഗസ്ഥരാണുള്ളത്.ജനങ്ങൾ തിങ്ങി താമസിക്കുന്ന തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് സ്റ്റേഷന്റെ അധികാരപരിധി.

എം. അനിൽ, ബിജു ആന്റണി എന്നിവരായിരുന്നു 2023-ൽ ഇൻസ്പെക്ടർമാർ. 

.2023 സെപ്റ്റംബർമുതൽ സ്റ്റേഷനിൽവി.വി. ദീപ്തിയാണ് സബ് - ഇൻസ്പക്ടർ. ബിനു തോമസാണ് ഇൻസ്പക്ടർ.

മുതിർന്ന പൗരമാർക്കും, സ്ത്രീകൾക്കും സ്റ്റേഷനിൽ പ്രത്യേക പരാഗണന യുണ്ട്.വൈൽഡ് വെൽഫെയർ , ജനമൈത്രി, സ്റ്റൂഡന്റ് പൊലീസ് എന്നി വിഭാഗങ്ങൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ബോധവൽക്കരണത്തിനും, മുൻകരുതലുകൾക്കും, മുൻഗണന നൽകുന്നവരാണ് സ്റ്റേഷൻ അധികാരികൾ.


ചിത്രവിവരണം: തലശ്ശേരി പൊലീസ് സ്റ്റേഷൻ

വാണു കണ്ട കോവിലകം

പ്രതിഷ്ഠാ വാർഷികം

16ന് 

ന്യൂമാഹി: പുരാതനമായ ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം ജനുവരി 16 ന് വിപുലമായി ആഘോഷിക്കും 

പതിവ് പൂജകൾക്ക്

പുറമെക്ഷേത്രം തന്ത്രിബ്രഹ്മശ്രീ 

തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻറെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം മഹാ മൃത്യുഞ്ജയ ഹോമം ഭഗവതീ സേവ എന്നീ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും വൈകുന്നേരം 6.30ന്ന് കടമേരി ഉണ്ണികൃഷ്ണ മാരാറുടെ തായമ്പക ഉത്സവ പൂജ എന്നിവയുമുണ്ടാകും

whatsapp-image-2025-01-14-at-23.22.35_8628beac

ഷാഫിപറമ്പിൽ എം.പി 

മാങ്ങോട്ടുംകാവ് ക്ഷേത്രം സന്ദർശിച്ചു


ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവ്ക്ഷേത്രത്തിൽ  ഷാഫി പറമ്പിൽ  എം.പിഎത്തിച്ചേർന്നു ക്ഷേത്ര സിക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതം ചെയ്തു ക്ഷേത്ര പ്രസിഡണ്ട് ഒ.വി സുഭാഷ് പൊന്നാട അണിയിച്ചുസ്വീകരിച്ചു ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡ് ഇൻ്റർലോക്ക്  

ചെയ്യുവാനും ക്ഷേത്രകുളം നവീകരിച്ച് നിർമ്മിക്കുവാനും ആവശ്യപ്പെട്ട് നിവേദനം നല്കി ക്ഷേതക്കുളം സന്ദർശിച്ചു പെരിങ്ങാടി റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കാൻ  കൺവിനർ സുധിർ കേളോത്ത് നിവേദനം നല്കി മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനങ്ങൾ  എം പി സ്വീകരിച്ചു ടി.എച്ച്.അസ്‌ലം ,വി കെ. അനിഷ് ബാബു പി.പ്രദീപൻ , സുലൈമാൻ സത്യൻ കോമത്ത്  പവിത്രൻ കൂലോത്ത് സംബന്ധിച്ചു


ചിത്ര വിവരണം: ഷാഫി പറമ്പിൽ എം.പി. മാങ്ങോട്ടും കാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ


whatsapp-image-2025-01-14-at-23.23.49_f72a538b

ശില്പശാല സംഘടിപ്പിച്ചു


മാഹി: കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂളിലെ പത്താം ക്ളാസിലെ വിദ്യാർത്ഥികൾക്കായി പരീക്ഷാസമയങ്ങളിൽ കുട്ടികളിലെ മാനസിക പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും ലഘൂകരിക്കുന്നതിനായി സ്കൂൾ എസ് എസ് എ ഹാളിൽ സംഘടിപ്പിച്ച ശില്പശാല സൈക്കോളജിസ്റ്റ് 

 എ.വി. രത്നകുമാർ നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ കെ പി ഹരീന്ദ്രൻ അധ്യക്ഷം വഹിച്ചു സ്റ്റാഫ് സെക്രട്ടറി എ അജിത് പ്രസാദ് സ്വാഗതവും പി ടി എ പ്രസിഡണ്ട് ജയതിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: എ.വി.രത്നകുമാർ ക്ലാസ്സെടുക്കുന്നു


capture_1736878001

തലശ്ശേരിക്കാരനായ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രി മൂന്നാം നിലയിൽ നിന്നും ചാടി മരിച്ചു.


തലശ്ശേരി:ഒന്നിന് പിറകെ ഒന്നായി അലട്ടിയ രോഗപീഡയാൽ മനസിന്റെ സമനില തെററിയ യുവാവ് ചികിത്സയിലിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി 

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തലശ്ശേരി ചക്യത്ത് മുക്കിലെ വൈദ്യരകത്ത് അസ്കറാണ് (39] ജീവനൊടുക്കിത്. കിഡ്നി, കരൾ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാൽ വിഷമിച്ച അസ്കർ കഴിഞ്ഞ ദിവസമാണ് ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിയത് മൂന്നാം നിലയിൽ 31-ാം വാർഡിലാണ് അഡ്മിറ്റ് ചെയ്തിരുന്നത്. കൂടെ സിദ്ധിഖ് എന്ന കൂട്ടുകാരനുമുണ്ടായിരുന്നു. സിദ്ധിഖിന്റെ കണ്ണ് വെട്ടിച്ച് വാർഡിൽ നിന്നും പുറത്ത് വന്ന അസ്കർ വരാന്തയിലെ ജനൽ ചില്ല തകർത്ത് താഴെ ചാടുകയായിരുന്നുവെന്നാണ് വിവരം - വാർഡിലെ കിടക്കയിൽ അസ്കറിനെ കാണാഞ്ഞതോടെ പരിസരമാകെ തിരഞ്ഞ ശേഷം സ്ഥലത്തെ പൊലീസിൽ പരാതിപ്പെട്ട സിദ്ധിഖ് നാട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തത്സമയമാണ് തലശ്ശേരി പൊലീസും വീട്ടിലെത്തിയത്. മൃതദേഹത്തിൽ നിന്നും മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച ഫോട്ടോയും തിരിച്ചറിയൽ കാർഡുമാണ് 'തലശേരി ക്കാരനാണെന്ന് അറിയാനിടയായത് . കടൽ തൊഴിലാളിയാണ് 'അസ്കർ. പിതാവ്: പരേതനായ ഹംസ.മാതാവ്: . നസീമ -ഭാര്യ :സഫ്രീന-മക്കൾ: അഷ്ഫാഖ്, ഹൈറാമിലാന, നാദിയ


whatsapp-image-2025-01-14-at-23.24.43_6ae72783

A I& റോബോട്ടിക്സ് ലാബിന്റ ഉത്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.


ഒളവിലം  :എം ടി എം വാഫിയ്യ കോളേജിനും റഹ്മാനിയ ഓർഫനേജ് വേണ്ടിയുള്ള  A I& റോബോട്ടിക്സ് ലാബിന്റ ഉത്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.

അഡ്വ ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ചു 

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം ഒ മോഹനൻ, പാനൂർ മുൻസിപ്പാലിറ്റി കൗൺസിലർ എൻ എ കരീം, NAMHSS പ്രിൻസിപ്പൽ Dr എൻ എ റഫീഖ്, ഈ ഷറഫുദ്ധീൻ മാസ്റ്റർ, പി മൊയ്തു ഹാജി, അബ്ദുൽ റസാഖ് വാഫി, ശാനിദ് മേക്കുന്നു, മുളിയിൽ മഹമൂദ് ഹാജി, കെ അബ്ദുൾനസിർ സെയ്താലി മാസ്റ്റർ എന്നിവർ സംസാരിച്ചു


whatsapp-image-2025-01-14-at-23.25.17_c842ce1f

രാത്രികാല പരിശോധന ശക്തമാക്കി


തലശ്ശേരി: രാത്രികാല പരിശോധന ശക്തമാക്കി നഗരസഭ ആരോഗ്യവിഭാഗം.

കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് ഗവർമെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എജുക്കേഷനും 

വളരെ പഴക്കം ചെന്നതും വൃത്തിഹീനവുമായ പ്ലാസ്റ്റിക് പാത്രത്തിൽ നെല്ലിക്ക ഉപ്പിലിട്ട് വിൽപ്പനയ്ക്ക് വച്ചതിന് മുകുന്ദ് മല്ലർ ജംഗ്ഷനിലെ മാജിക് എന്ന സ്ഥാപനത്തിനും

പാതി ചുട്ടെടുത്ത  കോഴി ഇറച്ചി വിഭവങ്ങൾ അടച്ചു മൂടി വയ്ക്കാതെ പൊടിപടലങ്ങൾ പിടിക്കുന്ന രീതിയിൽ അടച്ചുറപ്പില്ലാത്ത ഷെൽഫിൽ സൂക്ഷിച്ചതിനും പൊതു സ്ഥലത്ത് റോഡരുകിൽ ഡ്രമ്മുകൾ ചാക്കുകൾ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ടതിനും ചിറക്കരയിലെ ആപ്പി പുട്ട് എന്ന സ്ഥാപനത്തിനും

വൃത്തിഹീനമായ സാഹചര്യത്തിൽ മീൻ വിൽപ്പന നടത്തുന്നതിന് കൊടുവള്ളിയിലെ സി പി കെ സീ ഫുഡ് എന്ന സ്ഥാപനത്തിനും ന്യൂനത നോട്ടീസും 

കടൽ പാലത്തിന് സമീപം തൊട്ടടുത്ത് ഡെസ്റ്റ് ബിൻ ഉണ്ടായിട്ടും കടലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കെ എം ബഷീർ എന്നയാൾക്ക് 500 രൂപ പിഴ നോട്ടീസും നൽകി.

നഗരസഭ അധ്യക്ഷ കെ എം ജുമുന റാണി ടീച്ചർ നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സാഹിറ ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് ബിന്ദു മോൾ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

തിങ്കളാഴ്ച വൈകീട്ട് മുതൽ ചൊവ്വാഴ്ച രാവിലെവരെ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിത്യ, അനിൽ കുമാർ, ജോഷി മോൻ ഡ്രൈവർ സുനിൽ എന്നിവർ പങ്കെടുത്തു.

മാലിന്യമുക്ത തലശ്ശേരി മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി തുടർ ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു


ചിത്ര വിവരണം: നഗരസഭാധികൃതർ രാത്രികാല പരിശോധന നടത്തുന്നു.


whatsapp-image-2025-01-14-at-23.25.42_724d710b

റഷ്യൻ സാംസ്കാരികോത്സവം 


തലശ്ശേരി:റഷ്യൻ കൗൺസിൽ ഓഫ് ഇന്ത്യയുടെയും, തലശ്ശേരി കേരള സ്ക്കൂൾ ഓഫ് ആർട്ട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ . സ്ക്കൂൾ പ്രതിമാസ വിദ്യാഭ്യാസാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി റഷ്യൻ സാംസ്കാരികോത്സവം 

നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജൻ ഉദ്ഘാ ചെയ്തു.ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെസ്റ്റിന്റെ ഭാഗമായുള്ള ഡിജിറ്റൽ ചിത്ര പ്രദർശനം റഷ്യൻ കൗൺസിലേറ്റർ ശ്രീ.രതീഷ്.സി.നായർ ഉദ്ഘാടനം ചെയ്തു. ഇൻഡോ റഷ്യൻ ഡിജിറ്റൽ പ്രസന്റേഷൻ വിജയകരമായ നിലയിൽ തയ്യാറാക്കിയ മഹേഷ് മറോളിയെ ചടങ്ങിൽ ആദരിച്ചു. അതോടെപ്പം ചിത്രകാരൻ ബി.ടി.കെ അശോക് വിഖ്യാത കഥാകൃത്ത് ആന്റൺ ചേ ക്കോവിന്റെ ചിത്രം തത്സമയം രചിച്ച് കൊണ്ട സുലേറ്റ് ഓഫ് റഷ്യൻ ഫെഡറേഷന് കൈമാറി. തിരുവങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടന്ന റഷ്യൻ ചിത്രകാരി ലാറിസ പ്രലോവയുടെ എകദിന ചിത്ര പ്രദർശനംശ്രദ്ധേയമായി. പ്രിൻസിപ്പാൾ പൊൻമണി തോമസ് പ്രോഗ്രാം വിശദീകരിച്ചു. റഷ്യൻ ചിത്രകാരികളായ ലാറിയ പ്രസ ലോവാ , തമര വ്ല ടി മീരെവന ,എന്നിവർ സംബന്ധിച്ചു.കേരള സ്ക്കൂൾ ഓഫ് ആർട്ട്സ് ജോ. സിക്രട്ടറി കെ.പി. മുരളിധരൻ സ്വാഗതവും,എച്ച്. ഒ.ഡി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

ആന്റൺ ചേക്കോ വിന്റെ രചനയെഅധീകരിച്ച് നിർമ്മിച്ച വാർഡ് നമ്പർ 6, എന്ന റഷ്യൻ ചലചിത്രത്തിന്റെ പ്രദർശനവും നടന്നു.


ചിത്രവിവരണം:നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-14-at-23.26.11_415743c8

പ്രകാശതീരം പഞ്ചദിന പ്രഭാഷണ പരമ്പര


തലശ്ശേരി: സോൺ മുസ്ലിം ജമാഅത്ത് കമ്മിറ്റി സിറാജുൽ ഹുദാ അക്കാദമിയിൽ സംഘടിപ്പിച്ച പ്രകാശതീരം പഞ്ചദിന പ്രഭാഷണ പരമ്പര സമാപിച്ചു.

സി കെ പി അബ്ദുൽ റഹ്മാൻ ബാബു കേയി അദ്ധ്യക്ഷം വഹിച്ചു. ഫിർദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

വയനാട് ചൂരൽ മലയിൽ സ്തുത്യർഹമായ സേവനം ചെയ്ത സയ്യിദ് ജവാദ് സഖാഫി, മുബശ്ശിർ സൈദാർ പള്ളി, സൈഫുള്ള ചിറക്കര എന്നിവരെ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ഉപഹാരം നൽകി ആദരിച്ചു.

 അഷ്റഫ് ഹാജി, മുഹമ്മദ് മിസ്ബാഹി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, സയ്യിദ് ജവാദ് സഖാഫി, പ്രൊഫസർ യു സി അബ്ദുൽ മജീദ്, ശുക്കൂർ ഉസ്താദ്സംസാരിച്ചു


ചിത്രവിവരണം:ഫിർദൗസ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു


ധർമ്മടം സാമിക്കുന്നിൽ സംഘർഷം - ബി.ജെ.പി. പ്രവർത്തകന് വെട്ടേറ്റു


 തലശേരി:ധർമ്മടം പരീക്കടവ് യു.എസ് കെ. റോഡിൽ സംഘർഷം . കൊടികളും കൊടിമരവും കാഴ്ചക്കണ്ണാടിയും നശിപ്പിച്ച സംഭവത്തെ തുടർന്നുണ്ടായ അക്രമത്തിൽ സ്ഥലത്തെ ബി.ജെ.പി. പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. യു.എസ്.കെ. റോഡ്ഹൈദ്രോസ് പറമ്പിൽ പൂത്താലി വീട്ടിൽ ആദിത്യനാണ് (27 ) ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് യു.എസ്.കെ. റോഡിലെ സേവാ കേന്ദ്രത്തിനടുത്ത് ഒരു സംഘം സി.പി. എം. പ്രവർത്തകർ വടിവാൾ, കത്ത്യാൾ, തുടങ്ങിയ ആയുധങ്ങളുമായെത്തി ആക്രമിച്ചുവെന്ന് വലത്  കൈക്ക് പരിക്കേറ്റ് തലശേരി  ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആദിത്യൻ പറഞ്ഞു. തലയ്ക്ക് വെട്ടാനുള്ള ശ്രമം തടയുമ്പോൾ കൈക്ക് വെട്ടേൽക്കുകയായിരുന്നുവെന്ന് ആദിത്യൻ പറഞ്ഞു.. സംഭവവുമായി ബന്ധപ്പെട്ട് പ്രിയ ദേവ്, അതുൽ പവിത്രൻ, മിഥുൻ, സായ് കിരൺ, സജേഷ്, അശ്വിൻ അശോക് എന്നീ സി.പി.എം. പ്രവർത്തകർക്കെതിരെ ധർമ്മടം പോലീസ് വധശ്രമം ഉൾപെടെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തു.' ആദിത്യൻ ആക്രമിക്കപ്പെടുന്നതിന് രണ്ട് ദിവസം മുൻപെ ഇവിടെയുള്ള സി.പി. എം. വസ്തുവകകൾ നശിപ്പിക്കപ്പെട്ടിരുന്നു. സാമിക്കുന്ന് വെസ്റ്റ് ബ്രാഞ്ച് സമ്മേളന ഭാഗമായി സ്ഥാപിച്ച 24 കൊടികളും കൊടിമരവും നശിപ്പിക്കപ്പെട്ടിരുന്നു. തൊട്ടു പിറ്റേന്നാൾ ഇതിനുത്ത് യുവധാര ക്ലബ്ബ് പ്രവർത്തകർ സ്ഥാപിച്ച കാഴ്ചക്കണ്ണാടി (ട്രാഫിക് കോൺവക്സ് മീറർ) പട്ടാ പകൽ എടുത്തു കൊണ്ടുപോയതായും സി.പി. എം.ആരോപിച്ചു. സ്ഥലത്ത് കനത്ത പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.


whatsapp-image-2025-01-14-at-23.27.59_8f9f2cf1

പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് കുട്ടികൾക്കുണ്ടാവണം: ഷാഫി പറമ്പിൽ


ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രയയപ്പിൻ്റെയും വാർഷികാഘോഷത്തിൻ്റേയും ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ നിർവഹിച്ചു. എം പിയെ എൻ സി സി കേഡറ്റുകൾ ഗൗർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു.ഇന്നത്തെ കുട്ടികൾ ഒരുപാട് പ്രതിസന്ധികളെ നേരിടുകയാണ്. ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ കുട്ടികൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കുന്ന അധ്യാപകരായ പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി, ഹയർസെക്കൻ്ററി ഹിന്ദി അധ്യാപിക പി ആർ രാഗി, ഹയർസെക്കൻ്ററി അറബിക് അധ്യാപകൻ കെ അസീസ്, ഹയർസെക്കൻ്ററി ഇംഗ്ലീഷ് അധ്യാപകൻ കെ.ചന്ദ്രൻ, ഹൈസ്കൂൾ ഹിന്ദി അധ്യാപിക സി വി അജിത എന്നിവർക്കുള്ള ഉപഹാരവും എം.പി നൽകി. പ്രശസ്ത സാഹിത്യ നിരൂപകനും ഗവൺമെൻ്റ് മടപ്പള്ളി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ കെ വി സജയ് മുഖ്യ പ്രഭാഷണം നടത്തി.ആർ.വി മ്യൂസിക് ബാന്റിന്റെ സ്വാഗത ഗാനത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. .പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് സ്വാഗതം പറഞ്ഞു. വിരമിക്കുന്ന അധ്യാപകർക്കുള്ള മാനേജ്മെൻ്റിൻ്റെ ഉപഹാരം സ്കൂൾ മാനേജർ കെ പ്രസീത്കുമാർ നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് ലോങ്ങ് സർവീസ് അവാർഡിന് അർഹരായ എൻ സ്മിത, ടി പി നിഷ ,കെ അനിൽകുമാർ, ആർ അജേഷ് എന്നിവർക്കുള്ള ഉപഹാരം മുഖ്യ പ്രഭാഷകൻ കെ വി സജയ് ആണ് നൽകിയത്. സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ കെ ഗീത നൽകുകയുണ്ടായി. വാർഡ് മെമ്പർ എൻ പി സജിത, പി ടി എ പ്രസിഡണ്ട് കെടി കെ പ്രദീപൻ, മദർ പിടിഎ പ്രസിഡണ്ട് ശ്രീനില ശ്രീധരൻ ഉപപ്രഥമാധ്യാപിക എൻ.സ്മിത, ഹയർസെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ രചീഷ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ, എസ് ആർ ജി കൺവീനർ പി എം രജീഷ്, സ്കൂൾ പാർലമെൻറ് ചെയർപേഴ്സൺ ഇ എം നിയുക്ത ,ആർ.അജേഷ് എന്നിവർ സംസാരിച്ചു.


ചിത്ര വിവരണം: ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-14-at-23.43.13_3392a81f

പാലക്കാടിന് 8 വിക്കറ്റ് വിജയം


തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ഏകദിന ടൂർണ്ണമെൻറിൽ പാലക്കാട് 8 വിക്കറ്റിന് കണ്ണൂരിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ നിശ്ചിത 45 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു.കണ്ണൂരിന് വേണ്ടി അയാൻ അഹമ്മദ് 79 റൺസും ആര്യൻ റൈജു 24 റൺസുമെടുത്തു.പാലക്കാടിന് വേണ്ടി ധീരജ് കൃഷ്ണ 3 വിക്കറ്റും പി.ആനന്ദ് സായി, നിർമ്മയ് പുത്തൻവീട്ടിൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.


മറുപടിയായി പാലക്കാട് 33.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.പാലക്കാടിന് വേണ്ടി എം അഭിനവ് 84 റൺസും ആർ.ശ്രീഹരി 39 റൺസുമെടുത്തു.കണ്ണൂരിന് വേണ്ടി അയാൻ അഹമ്മദ് ഒരു വിക്കറ്റെടുത്തു.


നാളെ (ബുധനാഴ്‌ച) കണ്ണൂർ മലപ്പുറത്തിനെ  നേരിടും.

പാലക്കാടിനെതിരെ കണ്ണൂരിൻറെ അയ്യാൻ അഹമ്മദിൻറെ ബാറ്റിങ്ങ്


അറബി ഭാഷാ പഠനം ഇന്ത്യയിലും വിദേശത്തും എന്ന വിഷയത്തിൽ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ നൈജീരിയ യോബ് സർവ്വകലാശാല ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡോ. സഈദ് ഹുദവി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-01-14-at-23.46.24_cc7e9d30

അറബി ഭാഷാ പഠനത്തിൻ്റെ അനന്തസാധ്യതകൾ തിരിച്ചറിയണം: ഡോ. സഈദ് ഹുദവി 


തലശ്ശേരി: അറബി ഭാഷാപഠനത്തിൻ്റെ അനന്ത സാധ്യതകൾ ഭാഷ പഠിക്കുന്നവർ തിരിച്ചറിയണമെന്ന് നൈജീരിയ യോബ് സർവ്വകലാശാല ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡോ. സഈദ് ഹുദവി പറഞ്ഞു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് സംഘടിപ്പിച്ച അറബി ഭാഷാ പഠനം ഇന്ത്യയിലും വിദേശത്തും എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി അദ്ധ്യക്ഷത വഹിച്ചു. 


കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് കെ പി നജീബ്, പി പിപി മുസ്തഫ, ഡി ഐ എ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി സുൽഫിയ സത്താർ, ഓഫീസ് സൂപ്രണ്ട് ഹജീസ് ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു. 


ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി റീജ്യണൽ ഡയറക്ടർ ഡോ. അബ്ദുൽ ഗഫൂർ സി വി, കടവത്തൂർ എൻ ഐ എ കോളേജ് അറബിക് വിഭാഗം മേധാവി പ്രഫ. അൻവർ കെ, പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി, ഡോ. ഇസ്മാഈൽ കരിയാട്, പ്രൊഫ. മുഹമ്മദ് അശ്റഫ് കളത്തിൽ, ഡോ. ശഫീഖ് പി പി, ഡോ. അഫ്സൽ അഹമ്മദ്, ഡോ. മുസഫർ മുഹമ്മദ്‌, പ്രൊഫ. മറിയു എം, പ്രൊഫ. ആശിദ് വി എസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 


പ്രൊഫ. ജുബൈരിയത്ത് ബീവി, യൂനിയൻ ചെയർമാൻ സഫ് വാൻ കെ. പി, മിൻഹാജ് വി കെ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.


whatsapp-image-2025-01-14-at-23.48.17_1019da83

പി സമീറ നിര്യാതയായി

തലശ്ശേരി : ആറാം മൈൽ എരുവട്ടി റോഡിലെ ജന്നത്തിൽ സി മൊയ്തു ഹാജിയുടെയും പണ്ടേത്ത് സഫിയയുടെയും മകൾ പി ഷമീറ (39) നിര്യാതയായി. ഭർത്താവ്: എം സി ഗഫൂർ വേങ്ങാട് (ബിസിനസ്, മാനന്തവാടി). മക്കൾ: ഷാമില, ദിയ, ലൈബ, ഹംദ്. മരുമകൻ: 

നാസിഫ് (മസ്ക്കറ്റ്). സഹോദരങ്ങൾ: നൗഷാദ്, റഫീക്ക്, റാമിസ്, താഹിറ, അൻസീറ.


whatsapp-image-2025-01-14-at-23.52.34_5c65d5b4

ഇ.നാരായണൻ സ്മാരക

ബസ്സ് കാത്തിരിപ്പ് കേന്ദ്രം സമർപ്പിച്ചു


തലശ്ശേരി: ഇ നാരായണൻ മെമ്മോറിയൽ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു എൻഎസ്എസ് വളണ്ടിയർമാർ

 തലശ്ശേരി- കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് തലശ്ശേരി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ നാരായണൻ മെമ്മോറിയൽ ബസ് കാത്തിരിപ്പ് കേന്ദ്രം  

മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു. ചടങ്ങിൽ കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ പ്രൊഫസർ സജി വീ. ടി സ്വാഗതം പറഞ്ഞു. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് വൈസ് ചെയർമാൻ എംസി പവിത്രൻ അധ്യക്ഷതവഹിച്ചു. എൻഎസ്എസ് യൂണിറ്റിന്റെ സഹപാഠിക്ക് ഒരു സ്നേഹവീട് സ്ഥലത്തിന്റെ രേഖ സ്ഥലം ഉടമയായ കൂത്തുപറമ്പ് കണ്ടംകുന്ന് സ്വദേശി കാസിം പി കെ യിൽ നിന്ന് ഷൈലജ ടീച്ചർ ഏറ്റുവാങ്ങി. കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ മൂന്നാം വർഷ ബിഎസ്സി എം എൽ ടി വിദ്യാർഥിനിക്ക് സ്ഥലത്തിന്റെ രേഖ ശൈലജ ടീച്ചർ കൈമാറി. സഹപാഠിക്ക് ഒരു സ്നേഹവീട് സ്ഥലം നൽകിയ കാസിം പി കെയെ കോളേജ് ആദരിച്ചു. ആരോഗ്യ സർവകലാശാല എൻഎസ്എസ് സർട്ടിഫിക്കറ്റ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർക്ക് കൊടുത്തു. കോളേജിലെ നല്ല എൻഎസ്എസ് വളണ്ടിയർമാർക്കുള്ള അവാർഡും കായിക പ്രതിഭകൾക്കുള്ള അവാർഡുകൾ നൽകി. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ മോഹനൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വേലായുധൻ കെ, ഡെവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ , തലശ്ശേരി മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കൗൺസിലർ അഡ്വക്കറ്റ് മിലി ചന്ദ്ര, സഹപാഠിക്ക് ഒരു സ്നേഹവീട് ജനകീയ കമ്മിറ്റി ചെയർമാൻ ഒ ഗംഗാധരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. മിസ്റ്റർ വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഷിനു ചൊവ്വ മുഖ്യ അതിഥിയായി. നിലവിൽ നമ്പ്യാർ പീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയും വലിയ അപകട സാധ്യതയുള്ള വളവും കൊണ്ട് തലശ്ശേരി കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ വളണ്ടിയർമാരുടെ ശക്തമായ ഇടപെടൽ നവ കേരള സദസ്സിലൂടെ ഉന്നയിച്ച പരാതി , ഒന്നരവർഷത്തെ കാത്തിരിപ്പിനു ശേഷം സഹകരണ നഴ്സിംഗ് കോളേജിന്റെ മുൻവശത്തായി കണ്ണൂർ ആർടിഒ ബോർഡ് ബസ്റ്റോപ്പ് അനുവദിക്കുകയും ചെയ്തത്. തുടർന്ന് കണ്ണൂർ പിഡബ്ല്യുഡി അനുമതിയോടുകൂടി ഈ നാരായണ മെമ്മോറിയൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ ബിനീഷ് സിപിയുടെ നേതൃത്വത്തിലാണ് ബസ് സ്റ്റോപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് സ്ഥാപക ചെയർമാനായ, തലശ്ശേരിയുടെ വികസന നായകനുമായ ഈ നാരായണന്റെ പേരിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി അറിയാൻ പോകുന്നത്.


ചിത്രവിവരണം: കെ. കെ.. ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25