ചാലക്കര പുരുഷുവിന്
ദേശിയ അവാർഡ്
തിരുവനന്തപുരം: കേരള കൗമുദി തലശ്ശേരി ലേഖകനും, ഗ്രന്ഥകാരനും, പ്രഭാഷകനുമായ ചാലക്കര പുരുഷു കേന്ദ്ര സർക്കാരിന്റെ ആസൂത്രണ വകുപ്പിന്റെ കീഴിലുളള
ഭാരത് സേവക് സമാജിന്റെ ദേശീയഅവാർഡിന്നർഹനായി.കലാ-സാംസ്ക്കാരിക പ്രവർത്തന രംഗത്തെ മികവിനാണ്പുരസ്ക്കാരം
കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ബി.എസ്.എസ്. ദേശീയ ചെയർമാൻ ഡോ:ബി.എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു.
കലൈമാമണി അവാർഡ് ( പുതുച്ചേരി സർക്കാർ ) സംസ്ഥാനമാധ്യമ അവാർഡ് ( പുതുച്ചേരി സർക്കാർ )
പത്രാധിപർ അവാർഡ് (കേരളകൗമുദി)
സംസ്ക്കാര ജ്യോതി അവാർഡ് (എ.പി.കുഞ്ഞിക്കണ്ണൻ ട്രസ്റ്റ് ചെന്നൈ)
ഖത്തർ കരാത്തെ അസോസിയേഷൻ മീഡിയ അവാർഡ് , മുദ്രപത്രം മീഡിയ അവാർഡ് ,പ്രാണ പർഫോമിങ്ങ് ആർട്സ് അവാർഡ് ,വാഗ്ഭടാനന്ദ ഗുരു അവാർഡ് (കൊല്ലം) മിറർ മെയ് ഡേ അവാർഡ് (കണ്ണൂർ) പി.പി.അപ്പു മാസ്റ്റർ അവാർഡ് ( തലശ്ശേരി) ഗുരുവീക്ഷണം നടരാജഗുരു അവാർഡ് (കണ്ണൂർ) തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ:കെ.ബീന
മക്കൾ: അൻസി ചാലക്കര, കെ.പി.അദിബ്
കുറിച്ചിയിൽ മാതൃക റെയിൽവെ അടിപ്പാത: യാഥാർഥ്യമാക്കാൻ ശ്രമം നടത്തും - ഷാഫി പറമ്പിൽ എം.പി.
ന്യൂമാഹി: കുറിച്ചിയിൽ മാതൃക റെയിൽവെ അടിപ്പാത യാഥാർഥ്യമാക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് ഷാഫി പറമ്പിൽ എം.പി.പറഞ്ഞു.
യു.ഡി.എഫ്.സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നുഎം.പി. അടിപ്പാതക്ക് അനുമതി ലഭിച്ചെങ്കിലും ഇതിൻ്റെ എസ്റ്റിമേറ്റ് എടുത്തിട്ടില്ല. റെയിൽവെക്ക് നിശ്ചിത തുക അടക്കേണ്ടതുണ്ട്. എസ്റ്റിമേറ്റ് എടുത്താൽ മാത്രമേ അടക്കേണ്ട തുകയെത്രയെന്ന് വ്യക്തമാവൂ.ഈ തുകയുടെ സമാഹരണം എളുപ്പമല്ല. ഇതിന് മാർഗ്ഗം കണ്ടെത്തണം. തദ്ദേശ സ്ഥാപനത്തിൻ്റെയും മറ്റ് ജനപ്രതിനിധികളുടെയും കൂടി സഹായം തേടേണ്ടി വരും. അടിപ്പാതക്കായി കൂട്ടായശ്രമം നടത്തണമെന്ന് എം.പി. പറഞ്ഞു.
അടിപ്പാതക്കായി അനുമതി ലഭിച്ച സ്ഥലത്തിന് സമീപം മറ്റൊരു സ്ഥലം കുറച്ച് കൂടി സൗകര്യപ്രദമാണെന്ന് നിർദ്ദേശമുണ്ടായിട്ടുണ്ട്. റെയിൽവെ അധികൃതരുമായി ബന്ധപ്പെട്ട് ഈ സാധ്യതയുംപരിശോധിക്കും.പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപത്ത് റെയിൽപാളത്തിന് സമാന്തരമായുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള സാധ്യതയും റെയിൽവെ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കും. യു.ഡി.എഫ്. നേതാക്കളായ കെ.ശശിധരൻ,ടി.എച്ച്.അസ്ലം, വി.കെ.അനീഷ് ബാബു, പി.സി. റിസാൽ, ഷാനു പുന്നോൽ, രാജീവൻ മയലക്കര, കെ.വി.ദിവിത, അസ്ഗർ മധുരിമ, എ.പി.അഫ്സൽ, അർബാസ് ഒളവിലം എന്നിവരാണ് എം.പിയെ അനുഗമിച്ചത്.
ഗാന്ധിജിയുടെ മയ്യഴി സന്ദർശനത്തിൻ്റെ 90-ാം വാർഷികത്തിൻ്റെയും കെ.പി.എ റഹിം മാസ്റ്റരുടെ ചരമവാർഷികത്തിൻ്റെയും ഭാഗമായി കെ. ഹരീന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
കണ്ണൂരിന് 8 വിക്കറ്റ് വിജയം
തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ഏകദിന ടൂർണ്ണമെൻറിൽ കണ്ണൂർ 8 വിക്കറ്റിന് കാസർകോടിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കാസർകോട് നിശ്ചിത 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തു.കാസർകോടിന് വേണ്ടി ഔക്ക് ചാറ്റ്വവിൻ പുറത്താകാതെ 21 റൺസും പി.ആദിത്ത് 1റൺസുമെടുത്തു.കണ്ണൂരിന് വേണ്ടി അഗ്നി തേജ് 3 വിക്കറ്റും ആര്യൻ റൈജു 2 വിക്കറ്റും വീഴ്ത്തി.
മറുപടിയായി കണ്ണൂർ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി.കണ്ണൂരിന് വേണ്ടി എസ് എസ് നീൽ 22 റൺസും അയാൻ അഹമ്മദ് 18 റൺസുമെടുത്തു.
ഇന്ന് കണ്ണൂർ പാലക്കാടിനെ നേരിടും
ചരിത്രത്തിൻ്റെ അടയാളപ്പെടുത്തലുകൾ ഇന്നുംനിലകൊള്ളുന്നമഹാനഗരമാണ്തലശ്ശേരി: ഷാഫി പറമ്പിൽ
:
തലശ്ശേരി: ചരിത്രത്തിൻ്റെ അടയാളപ്പെടുത്ത ലുകൾ ഇന്നും നിലകൊള്ളുന്നമഹാനഗരമാണ്തലശ്ശേരി എന്ന് ഷാഫി പറമ്പിൽ എംപി. വയോജനങ്ങളുടെയും മറ്റും സംരക്ഷണം എന്നത് സർക്കാർ ഏറ്റെടുത്താൽ മാത്രം നടപ്പിലാക്കാൻ .കഴിയുന്ന ഒന്നല്ല എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും ഷാഫി പറഞ്ഞു.
വയറു മാത്രം നിറക്കുന്ന നഗരമല്ല തലശ്ശേരി എന്നും സ്നേഹംകൊണ്ട് ഏവരെയും കീഴ്പ്പെടുത്താൻ .കഴിയുന്നതാണ് തലശ്ശേരി എന്നും സ്നേഹ കൂടിന്റെ പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും എം. പി കൂട്ടിച്ചേർത്തു.
അശരണരായ അമ്മമാർക്ക്സാന്ത്വനമേകുന്നതലശ്ശേരി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂടിൻ്റെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ധനശേഖരണാർഥം
സംഘടിപ്പിച്ച സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു.ന്നു ഷാഫി .
സാൻജോസ് :മെട്രോപൊളിറ്റൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലെ
.തിങ്ങിനിറഞ്ഞ സദസ്സ് നവ്യാനുഭവമായി.
ഗായകരായ റിമി ടോമിയും മധു ബാലകൃഷ്ണനും നിരവധി ഗാനങ്ങൾ ആലപിച്ചു. അമ്മേ എന്ന് തുടങ്ങുന്ന മധു ബാലകൃഷ്ണൻ്റെ ഗാനത്തോടെയാണ് സ്നേഹ സന്ധ്യ ആരംഭിച്ചത്. ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി,
ഫിഷറീസ് ഡയരക്ടർ ബി. അബ്ദുന്നാസർ,
എം.പി. അരവിന്ദാക്ഷൻ
ആൻ്റോ അഗസ്റ്റിൻ, .ഡോ.പിയൂഷ് :നമ്പൂതിരി, കെ.കെ. മാരാർ, അൻവർ, വാസു .അത്തോളി
വി.കെ. ജവാദ് അഹമ്മദ്, രവീന്ദ്രൻ പൊയിലൂർ, എ.ടി. ഫിൽഷാദ്, സംസാരിച്ചു. എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ എന്നിവരുടെ വേർപാടിൽ അനുശോചിച്ചു. ഡോ.സി.കെ. രാജീവ് നമ്പ്യാർ സ്വാഗതവും മേജർ പി. ഗോവിന്ദൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:
സ്നേഹ സന്ധ്യ ഷാഫി പറമ്പിൽ എം.പി
ഉദ്ഘാടനം ചെയ്യുന്നു.
ഫുട്ബോൾ ടൂർണ്ണമെന്റ് പോസ്റ്റർ പ്രകാശനം ഗോകുലം ഗോപാലൻ നിർവഹിച്ചു
മാഹി :മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഫുട്ബാൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
നിയമസഭാ സ്പീക്കർ അഡ്വ: എ എൻ ഷംസീർ മുഖ്യരക്ഷാധികാരിയായി ഫിബ്രവരി 08 മുതൽ 23 വരെ മയ്യഴി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും , സൈലം ഷീൽഡിന്നും റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിനും വേണ്ടിയുള്ള 41ആമത് അഖിലേന്ത്യ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ തലശ്ശേരിയിൽ വച്ച് ഗോഗുലം ഗ്രൂപ്പിൻ്റെ ചെയർമാനും ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകനുമായ ഗോകുലം ഗോപാലനാണ് പ്രകാശനം ചെയ്തത്..
മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ പോസ്റ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ മാഹി സ്പോട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ, മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് കമ്മറ്റിയുടെ മീഡിയാ സെൽ കോർഡിനേറ്റർ ശ്രീകുമാർ ഭാനു പങ്കെടുത്തു
ചിത്രവിവരണം: . ഗോകുലം ഗോപാലൻപോസ്റ്റർ പ്രകാശനം ചെയ്യുന്നു.
മാഹിയിൽ ഒരു വർഷത്തിനകം ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും:
രമേശ് പറമ്പത്ത്
മാഹി: മാഹിയിൽ ഒരു വർഷത്തിനകം ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന് രമേശ് പറമ്പത്ത് അറിയിച്ചു. മാഹിയിൽ ഗവ: ആശുപത്രിയിൽ പ്രത്യേകമായി സജ്ജമാക്കിയ മുറിയിൽ ഡയാലിസിസ്സ് യൂണിറ്റ് ഒരു വർഷത്തിനുള്ളിൽ ആരംഭിക്കും.
കഴിഞ്ഞ നിയമസഭയോഗങ്ങളിലെല്ലാം മാഹിയിലെ ഗവ: ആശുപത്രിക്ക് പ്രത്യേക പരിഗണന അനുവദിക്കണമെന്നും പ്രത്യേകിച്ച് ഡയാലിസിസ് സംവിധാനം അനുവദിക്കണമെന്നും ആരോഗ്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാഹിക്ക് അഞ്ച് ഡയാലിസിസ് മെഷീൻ അനുവദിക്കപ്പെട്ടത്.
ഇ ടി പി പ്ലാന്റ് സജ്ജമായാൽ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു
കണ്ണൂർ -പുതുച്ചേരി വിമാന സർവീസ്: ഉന്നതതല ചർച്ച നടത്തി
മാഹി : പുതുച്ചേരി -കണ്ണൂർ വ്യോമഗതാഗതം സാധ്യമാക്കുന്നതിനുള്ള ഉന്നതതല യോഗം ടൂറിസം വകുപ്പ് മന്ത്രി കെ. ലക്ഷ്മിനാരായണന്റെ സാനിധ്യത്തിൽ പുതുച്ചേരിയിൽ നടന്നു.. മാഹി എം എൽ എ രമേഷ് പറമ്പത്ത് യോഗത്തിൽ സർവീസിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു.വിമാന സർവീസ് ആരംഭിക്കുന്നതിനാവശ്യമായ വിവിധ കാര്യങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
കേന്ദ്ര വ്യോമയാന വകുപ്പുമായി കൂടിയാലോചിച്ച് പുതുച്ചേരി- കണ്ണൂർ, പുതുച്ചേരി - തിരുപ്പതി- ഗോവ എന്നീ സർവീസുകൾ നടത്തുന്നത് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
പുതുച്ചേരി ടൂറിസം വകുപ്പുമായി സഹകരിച്ചു ഇൻഡിഗോ എയർ സർവീസിന്റെ പുതിയ മറ്റു വിമാന സർവീസുകൾ സംയോജിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
ഇൻഡിഗോ എയർ ലൈൻസ് പുതുച്ചേരി കണ്ണൂർ സർവീസുമായി ബന്ധപ്പെട്ട് സാധ്യതാ പഠന റിപ്പോർട്ട് ലഭിച്ച ഉടനെ കേന്ദ്ര വ്യോമയാന വകുപ്പിനെ സമീപിക്കാൻ യോഗത്തിൽധാരണയായി
ഇൻഡിഗോ എയർ സർവീസസ് സീനിയർ പ്രസിഡൻ്റ് രജത് കുമാർ. കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ഗണേഷ് കുമാർ, സീനിയർ മാനേജർ അജയ്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി കുമാർ, പുതുച്ചേരി എയർപോർട്ട് സീനിയർ മാനേജർ രാജേഷ് ചോപ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചിത്ര വിവരണം: ഇൻഡിഗോ പ്രതിനിധികളും പുതുച്ചേരി ഭരണാധികാരികളും തമ്മിൽ നടന്ന ഉന്നതതലചർച്ച
വി എ മുകുന്ദൻ ദിനാചര
ണം സഘാടക സമിതി രൂ
പികരിച്ചു
ചൊക്ലി : മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാനും
കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെൻ്റ് കോളേജ് സ്ഥാപക കമ്മി
റ്റി കൺവീനറുംചൊക്ലി സർവീസ് സഹകകരണ ബേങ്കിൻ്റെ മുൻപ്രസിഡൻ്റുംമേനപ്രം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന വി എ
മുകുന്ദൻ്റെ ഒന്നാം ചരമദിനാചരണ സഘാടകസമിതി രൂപികരിച്ചു.
കുടുംബ സഗമംഅഖില കേരളചെസ് ടൂർണ്ണമെൻ്റ്സ്തൂപം ഉദ്ഘാടനം
ഫോട്ടോ അനാച്ഛാദനംവി.എ. മുകുന്ദൻ സ്മാരകകലാ കായിക കേന്ദ്രം
ഉദ്ഘാടനംവി എ മുകുന്ദൻ ദിനാചരണം സഘാടക സമിതി രൂപികരിച്ചു.
ചൊക്ലിമുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ്ങ്
കമ്മിറ്റി ചെയർമാനുംകോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെൻ്റ് കോളേജ് സ്ഥാപക കമ്മിറ്റി കൺവീനറുംചൊക്ലി സർവീസ് സഹക
കരണ ബേങ്കിൻ്റെ മുൻമുൻപ്രസിഡൻ്റുംമേനപ്രം ലോക്കൽ കമ്മി
റ്റിയംഗമായിരുന്ന വി എമുകുന്ദൻ്റെ ഒന്നാം ചരമദിനാചരണ സഘാടക
സമിതി രൂപികരിച്ചു.കുടുംബ സഗമം,അഖില കേരള
ചെസ് ടൂർണ്ണമെൻ്റ്,സ്തൂപം ഉദ്ഘാടനം ,
ഫോട്ടോ അനാച്ഛാദനം,വി.എ. മുകുന്ദൻ സ്മാരകകലാ കായിക കേന്ദ്രം
ഉദ്ഘാടനംവിഎ മുകുന്ദൻ സ്മാരകമന്ദിരനിർമ്മാണംപാടികളോടെ ദിനാചരണം ഫിബ്രവരി 5 ന് നടക്കുംകാഞ്ഞിരത്തിൻ കീഴിൽ
കല്ലിൽ മൊട്ട ശ്രിനാരയണ മഠം ഹാളിൽ നടന്ന
സംഘാടക സമിതി യോഗത്തിൽ പാർട്ടി ജില്ല കമ്മിററി മെംബർ കെ. കെ. പവിത്രൻ മാസ്റ്റർ, ഏരിയകെ. ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. വി. ഉദയൻ മാസ്റ്റർഅദ്ധ്യക്ഷത വഹിച്ചു.
ടി. ജയേഷ് സ്വാഗതംപറഞ്ഞു.അമ്പത്തി ഒന്നംഗ സഘാ
ടകസമിതി രൂപീകരിച്ചു.മധു മോഹനൻ ടി
(ചെയർമാൻ)ടി ടി മോഹനൻവൈസ് ചെയർമാൻ)എം. ദിനേശൻ
കൺവീനർ)കെ. ടി.കെ. വിജേഷ്
ടി ഷാജൻcജോയിൻ്റ് കൺവിനർ ) എന്നിവരാണ് ഭാരവാഹികൾ
വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി
ന്യൂമാഹി:സി.ഐ.ടി.യു.വിന്റെ മുഖ മാസികയായ സി.ഐ.ടി.യു. സന്ദേശത്തിന്റെ വരിക്കാരുടെ ലീസ്റ്റ് ന്യൂമാഹിയിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് ഏറ്റ് വാങ്ങി. സി.ഐ.ടി.യു ഏറിയാ സെക്രട്ടറി എ. രമേശ് ബാബു നിർമ്മാണ തൊഴിലാളി യൂനിയൻ ഏറിയാ സെക്രട്ടറി വി.പി. വിജേഷിൽ നിന്ന് ഏറ്റ് വാങ്ങി. ഏറിയാ പ്രസിഡണ്ട് പനോളി സുരേഷ്ബാബു അദ്ധ്യക്ഷ്യം വഹിച്ചു. എസ്.കെ.വിജയൻ, കെ. രാജൻ. സംസാരിച്ചു.
സഫിയനിര്യാതയായി..
മാഹി: പുത്തലത്ത് സഫിയ (85)നിര്യാതയായി..
ഭർത്താവ്: പരേതനായ ടി.കെ.സി. അബ്ദുള്ള.
മകൾ: സറീന.
മരുമകൻ: നൗഷാദ് ആലമ്പത്ത് (തലശേരി).
സഹോദരങ്ങൾ: കുഞ്ഞീബി, ആയിഷ, നഫീസ, പരേതരായ സൈനബ, സുഹറ, റാബിയ, കുഞ്ഞിപാത്തു,
നബീസുനിര്യാതയയായി
ന്യൂമാഹി:മാപ്പിളയടുത്ത് ഹംസ്സയുടെ ഭാര്യ നമ്പീസ്സു .( 75) നിര്യാതയയായി .മക്കൾ :കൗലത്ത് ,
സമീർ (ദുബായ്)
യൂസുഫ് (സൗദി)
നൗഫൽ (ബഹറയിൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group