മെഗാ തിരുവാതിര മയ്യഴിക്ക് നവ്യാനുഭവമായി

മെഗാ തിരുവാതിര മയ്യഴിക്ക് നവ്യാനുഭവമായി
മെഗാ തിരുവാതിര മയ്യഴിക്ക് നവ്യാനുഭവമായി
Share  
2025 Jan 13, 12:50 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

മെഗാ തിരുവാതിര മയ്യഴിക്ക് നവ്യാനുഭവമായി


മാഹി: വിശാലമായ പള്ളൂർ വി.എൻപി.ഗവ: ഹയർ സെക്കൻഡറിസ്ക്കൂൾ ഗ്രാണ്ടിൽ മയ്യഴിയിലാദ്യമായി മുന്നൂറിലേറെ വനിതകൾ ഒരേ താളത്തിൽ ,ഒരേ ഭാവത്തിൽ ,പദചലനങ്ങൾ തീർത്ത് മലയാളത്തിന്റെ മണമുള്ള പാട്ടിനൊപ്പം നൃത്തം ചവിട്ടിയപ്പോൾ , അത് കണ്ടു നിന്ന നൂറുകണക്കിന് കാണികൾക്ക് നയന മനോഹരമായ കാഴ്ചയായി.

പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ഇരുപതാം വാർഷികാഘോഷമായ ഫെസ്റ്റിവ് - 2025 ൻ്റെ ഭാഗമായി വനിതകളുടെ കൂട്ടായ്മയായ പ്രിയദർശിനി വനിതാവേദി സംഘടിപ്പിച്ച മെഗാ തിരുവാതിര ഇന്നലെ സായംസന്ധ്യയിലാണ് കലാസ്വാദകർക്ക് നയന വിരുന്നൊരുക്കിയത്.

തുടർന്ന്, കൈ കൊട്ടിക്കളി, യോഗാ ഡാൻസ്, കളരിപയറ്റ് ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളുമുണ്ടായി. സർഗ്ഗകലാകേളിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് നിർവ്വഹിച്ചു.. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു മുഖ്യ ഭാഷണം നടത്തി.

പ്രസിഡണ്ട് പി.ടി.സി. ശോഭ ,ജനറൽ സെക്രട്ടരിപി.ഷിജിന, സിക്രട്ടറിമാരായ എം.കെ. അനഘ, വി.എം.ചന്ദ്രി നേതൃത്വം നൽകി.


ചിത്ര വിവരണം: പള്ളൂർ വി .എൻ . പി.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിര.

കണ്ണൂരിൽ നിന്ന് പുതുച്ചേരിക്ക്

വിമാനസർവീസ്


മാഹി:കണ്ണൂരിൽ നിന്നും പുതുച്ചരിയിലേക്ക് വിമാന സർവീസ് തുടങ്ങാനുള്ള നടപടി തുടങ്ങി. 

കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്ക് ഈ സർവ്വീസ് ഏറെ ഗുണകരമാകും. പുതുച്ചേരിയിലെഎല്ലാ വകുപ്പ് തലവന്മാരും മാഹിയിൽ വന്നു മാഹിയുടെപ്രശ്നങ്ങൾ വിലയിരുത്തണമെന്ന് ഗവർണർ ഉത്തരവിട്ട സാഹചര്യത്തിൽ, വിമാന സർവീസ് പ്രയോജനം ചെയ്യും.

മയ്യഴിയുടെ തലസ്ഥാനമായ പുതുച്ചേരിയിൽപെട്ടെന്ന് പോകേണ്ട ആളുകൾക്കും പുതിയ വിമാനം സഹായകമാവും. 

ജനശബ്ദം മാഹി ഇക്കാര്യമുയർത്തി പുതുച്ചേരി ലഫ്: ഗവർണ്ണർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.


whatsapp-image-2025-01-12-at-20.09.53_05c3cf1e

അടിയേരി അനിൽകുമാർ


മാഹി:ഈസ്റ്റ്‌ പള്ളൂർ

സ്പിന്നിങ് മില്ലിന് സമീപം കരുണ നിവാസിൽ പരേതനായ അടിയേരി കരുണന്റെയും, കരിക്കാട്ട് ജാനകിയുടെയും മകൻ അടിയേരി അനിൽകുമാർ (60) നിര്യാതനായി. മാഹി തിരുമാൾ വൈൻസ് ജീവനക്കാരനാണ്. 

ഭാര്യ: ബിന്ദു (കുണ്ടുപറമ്പ്). മക്കൾ: ആതിര, (അക്കൗണ്ടന്റ്) അതുൽ (വിദ്യാർത്ഥി, മാഹി കോളേജ്) സഹോദരങ്ങൾ: അടിയേരി അരുൺ കുമാർ, അടിയേരി അജിത്ത് കുമാർ, അടിയേരി ലീന.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാഹി ശ്മശാനത്തിൽ നടക്കും


q

അപകടം മാടി വിളിക്കുന്ന ട്രാൻസ്ഫോർമർ


മാഹി: കാലഹരണപ്പെട്ട് ജീർണ്ണാവസ്ഥയിലായ ചാലക്കര ദന്തൽ കോളജ് റോഡ് ജംഗ്ഷനിലെ ട്രാൻസ്ഫോർമർ അപകടം മാടി വിളിക്കുന്നു.

 ചാലക്കരദേശക്കാരിലേറെ പേർക്കും ഈ ട്രാൻസ്ഫോർമർ വഴിയാണ് വൈദ്യുതി ലഭിക്കുന്നത്.

ട്രാൻസ്ഫോർമറിന് ഇരുവശങ്ങളിലുമുള്ള ചാഞ്ഞ് കിടക്കുന്ന

 രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളുടെ നില ഗുരുതരമാണ്. ജനത്തിരക്കേറിയ പ്രദേശമാണിത്.

 അധികാരികളുടെ അശ്രദ്ധയും അനാസ്ഥയും വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തുമോയെന്ന് നാട്ടുകാർ ഭയപ്പെടുന്നു.


 ചിത്രവിവരണം: അപകടാവസ്ഥയിലായ ചാലക്കരയിലെ ട്രാൻസ്ഫോർമർ


whatsapp-image-2025-01-12-at-20.11.10_f5b6b7b0

ഡിജിറ്റൈലൈസേഷൻ പ്രഖ്യാപന‌വും എം ടി അനുസ്‌മരണവും 


തലശ്ശേരി :ടെമ്പിൾഗേറ്റ് സ്പോർട്ടിങ്ങ് അറീന ലൈബ്രറി & റീഡിംഗ് റൂം

ഡിജിറ്റൈലൈസേഷൻ പ്രഖ്യാപന‌വും എം ടി അനുസ്‌മരണവും സംഘടിപ്പിച്ചു.

ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ

ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ചലച്ചിത്ര താരം സുശീൽ തിരുവങ്ങാട് ഓൺലൈനിലൂടെ എം ടി യെ അനുസ്മരിച്ചു.

ലൈബ്രറി പ്രസിഡന്റ്‌ കെ പി മുരളീധരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ സി അജിത്ത് കുമാർ സ്വാഗതവും സിജിൻ വാഴയിൽ നന്ദിയും പറഞ്ഞു


ചിത്രവിവരണം : മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു


capture

ഡിജിറ്റൈലൈസേഷൻ പ്രഖ്യാപന‌വും എം ടി അനുസ്‌മരണവും 



തലശ്ശേരി:,കണ്ണൂർ ജി വി എച്ച്. എസ് എസ് റിട്ട. പ്രിൻസിപ്പാൾ പി.കെ.ശിവാനന്ദൻ (71) നിര്യാതനായി.

ദീർഘ കാലം കതിരൂർ ഹൈസ്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകൻ ആയിരുന്നു. ഉളിക്കൽ, പാട്യം, പെരളശ്ശേരി, മണത്തണ, ചീമേനി എന്നീ ഹൈസ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.

അച്ഛൻ: പി സി കെ നാരായണൻ നമ്പ്യാർ, അമ്മ: പി പാർവതി അമ്മ.

ഭാര്യ : സി.ആർ രമാമണി (റിട്ട. എച്ച്. എം പാതിരിയാട് ജെ ബി എസ് ), 

മക്കൾ: ഡോ.സി.ആർ സരിൻ , ഡോ. സി.ആർ.സച്ചിൻ . 

മരുമക്കൾ : ശ്വേത (പ്രൊഫ, സെന്റ് തോമസ് കോളേജ്, റാന്നി ), ഡോ. അമൃത (ഇ എം എസ് ഹോസ്പിറ്റൽ, പേരാമ്പ്ര )

സഹോദരങ്ങൾ : പി.ധർമ ലക്ഷ്മി കെ,പരേതനായ പി.കെ. രാധാകൃഷ്ണൻ പി കെ, സാവിത്രി .

സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12മണിക്ക് പാതിരിയാട് തീരുമംഗലം ശാസ്തപ്പൻ ക്ഷേത്രത്തിനു സമീപം വീട്ടുവളപ്പിൽ.

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ  7 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും.


തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഏഴ് കോടിയുടെ വികസന പദ്ധതികൾ ഉടൻ നടപ്പിലാക്കും ഷാഫി പറമ്പിൽ എം.പി യുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഡി.ആർ എം . അരുൺ കുമാർ ചതുർവേദി ഇക്കാര്യം വ്യക്തമാക്കിയത് . ഒൻപത് കോടിയുടെ  വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കിയെന്നും,  പുതിയ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമ്മാണവും , കാട് പിടിച്ച കിടക്കുന്ന റെയിൽവേ ഭൂമിയുടെ വികസന സാധ്യതയും പരിശോധിക്കാനായി വിദഗ്ധസംഘത്തോടൊപ്പം ഫീൽഡ്  വിസിറ്റ്  നടത്തുമെന്നും, തുടർന്ന് എം.പി യോടൊപ്പം സംയുക്ത പരിശോധന നടത്തുമെന്നും ഡി ആർ എം വ്യക്തമാക്കി.


ഇന്ത്യൻ ലേബർ കോൺഗ്രസ്‌ സമ്മേളനം വിളിച്ചു കൂട്ടണം - എം ഇ എ 


മാഹി : തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഉന്നതാധികാര ദേശീയ ത്രികക്ഷി സമിതിയായ ഇന്ത്യൻ ലേബർ കോൺഗ്രസ്‌ (ഐ എൽ സി ) അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് മെർക്കന്റയിൽ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) എഴുപത്തി എട്ടാമത് വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ 9 വർഷമായി യോഗം വിളിച്ചു കൂട്ടാൻ തയ്യാറാകാത്ത സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ യോഗം കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. വർധിച്ചു വരുന്ന വിലക്കയറ്റം കൊണ്ട് വലയുന്ന തൊഴിലാളികൾക്കും സാധാരണക്കാർക്കും ആശ്വാസം നൽകുന്ന യാതൊരു നടപടിയും സ്വീകരിക്കാതെ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടി വഴി വിട്ട് സൗജന്യം നൽകുന്ന നിലപാട് സർക്കാർ തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രൊവിഡൻഡ് ഫണ്ട്‌ പെൻഷൻ വർധിപ്പിക്കണമെന്നും, ശമ്പള പരിധി ഉയർത്തി ഇ എസ് ഐ ശക്തിപ്പെടുത്തുന്നതിന് പകരം ഇ എസ് ഐ യെ തകർക്കാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

    മുൻ പ്രധാന മന്ത്രി ഡോ മൻ മോഹൻ സിംഗിന്റെയും എം ടി വാസുദേവൻ നായരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. എം ഇ എ പ്രസിഡണ്ടും ഐ എൻ ടി യു സി അഖിലേന്ത്യാ പ്രസിഡന്റുമായ ഡോ ജി സഞ്ജീവ റെഡ്ഢിയുടെ സന്ദേശം യോഗത്തിൽ വായിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്താൻ എല്ലാ തൊഴിലാളി സംഘടനകളും തയ്യാറാകണമെന്ന് അദ്ദേഹം സന്ദേശത്തിൽ ആവശ്യപ്പെട്ടു.

   എം ഇ എ ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി ദേശീയ സെക്രട്ടറിയുമായ ഡോ എം പി പദ്മനാഭൻ യോഗം ഉദ്ഘാടനം ചെയ്തു. എം ഇ എ വൈസ് ചെയർമാൻ കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി) ദേശീയ വൈസ് പ്രസിഡന്റ്‌ എം കെ ബീരാൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ എ വി രാജീവ്‌, പി പി വിജയകുമാർ, കെ പദ്മകുമാർ, അഡ്വ കെ എം കാതിരി, ഒ പി ഷെരീത്, എം ബി ബീന, എം കെ പവിത്രൻ, മിനി തുടങ്ങിയവർ പ്രസംഗിച്ചു.

എം ഇ എ പ്രസിഡണ്ടായി ഐ എൻ ടി യു സി അഖിലേന്ത്യാ പ്രസിഡണ്ട് ഡോ ജി സഞ്ജീവ റെഡ്ഢിയെയും ജനറൽ സെക്രട്ടറിയായി ഡോ എം പി പദ്മനാഭനെയും തെരഞ്ഞെടുത്തു. ആർ ദാമോതരൻ ചെന്നൈ (ചെയർമാൻ ), ഒ എം വസന്തകുമാർ കൊച്ചി, കെ ഹരീന്ദ്രൻ പോണ്ടിച്ചേരി (വൈസ് ചെയർമാൻമാർ), ഡോ മോഹൻ റാവു നൽവാഡേ ബാംഗ്ലൂർ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ), പി വിനയൻ കോഴിക്കോട് ( ട്രഷറർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.


whatsapp-image-2025-01-12-at-20.14.50_0862d147_1736708840

റഷ്യൻ സാംസ്കാരികോത്സവം

13ന് തലശ്ശേരിയിൽ.


തലശ്ശേരി:റഷ്യൻ കൗൺസിൽ ഓഫ് ഇന്ത്യയുടെയും

തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ, സ്കൂൾ പ്രതിമാസ വിദ്യാഭ്യാസാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി,തലശ്ശേരിയിൽ ജനുവരി 13 ന്  റഷ്യൻ ഫെസ്റ്റിവൽ നടക്കും.

കേരള ലളിതകളാ അക്കാഡമിയുടെ,തലശ്ശേരി, കീഴ്ന്തിമുക്കിലുള്ള ആർട്ട് ഗാലറി, സ്പോർട്ടിങ് യൂത്ത് ലൈബ്രററി എന്നിവടങ്ങളിലായി വിവിധ പരിപാടികൾ അരങ്ങേറും.

കേരള സ്കൂൾ ഓഫ് ആർട്സും റഷ്യൻ കലാകാരരും ചേർന്നുള്ള ഡിജിറ്റൽ കലാപ്രദർശനോദ്ഘാടനം,

റഷ്യൻ ചിത്രകാരി ലാറിസ പ്രസലോവയുടെ ഏകദിന ചിത്രപ്രദർശനം, കലാകാരി, തമര വ്ലടിമിരൊവനയുമായി വിദ്യാർഥികളുടെ സംവാദം,

സാഹിത്യനിരൂപകൻ എൻ. ശശിധരന്റെ പ്രഭാഷണം ( ദസ്തയോവ്സക്കി : കലയും ജീവിതവും.)

ആന്റൺ ചേക്കോവിന്റെ രചനയേ അധീകരിച്ചു നിർമ്മിച്ച വാർഡ്‌ നമ്പർ 6 എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ, ജനുവരി 13 ന് രാവിലെ 10 മുതൽ ആരംഭിക്കും. വിഖ്യാത ചിത്രകാരൻ

എബി എൻ. ജോസഫിന്റെ അധ്യക്ഷതയിൽ 

മുനിസിപ്പൽ വൈസ് ചെയർമാൻ എം. വി. ജയരാജൻ സ്പോർട്ടിങ് യൂത്ത് അങ്കണത്തിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഓണററി കോൻസൽ റഷ്യൻ ഫെഡറേഷൻ രതീഷ് സി. നായർ മുഖ്യ അതിഥിയായിരിക്കും. കെ. പി. മുരളീധരൻ, കെ. പി. പ്രമോദ്, പൊന്മണി തോമസ്, സുരേഖ, രാജേഷ്കുമാർ എന്നിവർ പങ്കെടുക്കും. ഇൻഡോ റഷ്യൻ ഡിജിറ്റൽ പ്രസന്റേഷൻ വിജയകരമായ നിലയിൽ തയ്യാറാക്കിയ മഹേഷ്‌ മാറോളിയെ കോൻസൽ രതീഷ് സി. നായർ ചടങ്ങിൽ ആദരിക്കും. ചിത്രകാരൻ ബി ടി. കെ അശോക് വിഖ്യാത കഥാകൃത്ത്‌ ആന്റൺ ചേക്കോവിന്റെ ചിത്രം തത്സമയം രചിച്ച് കൊൺസുലേറ്റ് ഓഫ് റഷ്യൻ ഫെഡറേഷന് കൈമാറും.


whatsapp-image-2025-01-12-at-20.15.19_d4767c53

അനുമോദന ചടങ്ങും ആഹ്ലാദപ്രകടനവും 


മാഹി : അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം മഞ്ചാടി കൂട്ടം 2025 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സെന്റർ നമ്പർ 4 ഗവർമെന്റ് മാപ്പിള ജൂനിയർ ബേസിക് സ്കൂൾ അംഗനവാടി കുട്ടികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

 28 അംഗനവാടികൾ പങ്കെടുത്ത കലോത്സവത്തിൽ 35 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

വാർഡ് മെമ്പർ സാജിദ് നെല്ലോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ ബിന്ദു സംസാരിച്ചു.

 ഉദ്ഘാടനവും 

കുട്ടികൾക്ക് മെമന്റോ വിതരണവും തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങില്‍ നിർവഹിച്ചു.

അംഗനവാടി വർക്കർ സീനയെ വാർഡ് മെമ്പർ സാജിദ് നെല്ലോളിയും ബ്ലോക്ക് മെമ്പർ ബിന്ദുവും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

ഓവറോൾ ട്രോഫിയുമായി കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അഴിയൂർ ചുങ്കം വരെ ആഹ്ലാദപ്രകടനം നടത്തി

സി ഡി എസ് അനിത, അംഗനവാടി ഹെൽപ്പർ ബിന്ദു, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു.

നൗഷാദ്, ഇല്യാസ്,രാജേഷ് കുമാർ, ഫൈസൽ നേതൃത്വം നൽകി.


ചിത്രവിവരണം: അനിൽ വിലങ്ങിൽ കുരുന്ന് പ്രതിഭകൾക്ക് ഉപഹാരം നൽകുന്നു


വിവാഹം


നികിലേഷ് രാഘവൻ -ഡോ: സൂര്യജ


ന്യൂമാഹി. കവിയൂർ അക്ഷരയിൽ ഒതയോത്ത് സുരേഷ് ബാബുവിന്റെ മകൾ ഡോ: ഒ.സൂര്യജയും, കണ്ണൂർ തൃഷ്ണയിൽ വി.കെ.രാഘവന്റെ മകൻ നികിലേഷ് രാഘവനും വിവാഹിതരായി.

അർജുൻ രയരോത്ത് -ഡോ. സൂര്യ

മാഹി: ചാലക്കരയിലെ പോന്തയാട്ട് ശ്രീ വിഷ്ണുവിൽ വി. ഉദയപ്രകാശിന്റെ മകൾ ഡോ: സൂര്യയും, കുന്നുമ്മക്കര വിനായകിൽ ആർ.ഗോപാലകൃഷ്ണൻ മാസ്റ്റരുടെ മകൻ അർജുൻ രയരോത്തും വിവാഹിതരായി.


sdf

എം ഇ എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ ജി സഞ്ജീവ റെഡ്ഢിയും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ എം പി പദ്മനാഭനും


whatsapp-image-2025-01-12-at-21.11.47_7b81efab

കേരളത്തിന് മൂന്നാം സ്ഥാനം. 


തലശ്ശേരി: ഗുജറാത്തിൽ ജനുവരി 11,12 തീയ്യതികളിൽ നടന്ന ദേശീയ ഷോട്ടോകാൻ കരാത്തെ ചാമ്പ്യൻഷിപ്പിൽ 3 സ്വർണവും 8 വെങ്കലം മെഡലും നേടി കേരളം മൂന്നാം സ്ഥാനം കരസ്തമാക്കി. സെൻസായ് കെ.വിനോദ് കുമാർ ചീഫ് ഇൻസ്‌ട്രക്ടറായ സ്പോട്സ് കരാത്തെ ഡോ: അക്കാഡമി ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികളാണ് വിജയികളായത്. ഇതാദ്യമായാണ് കേരളം മൂന്നാം സ്ഥാനം നേടുന്നത്


whatsapp-image-2025-01-12-at-21.19.43_70097d2c

വി കെ സതി നാരായണൻ നിര്യാതയായി.


മാഹി:ചൂടിക്കൊട്ട കളത്തിൽ ഹൗസിൽ 

 പരേതനായ കെ. ഇ. നാരായണൻ്റെ (സ്വാതന്ത്ര്യ സമര സേനാനി) യുടെ ഭാര്യ വി.കെ .സതി നാരായണൻ (79) നിര്യാതയായി.

മക്കൾ:

നിഷ .കെ വി ( അസിസ്റ്റൻറ് പ്രൊഫസർ മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജ് മാഹി ) , അജയ് കെ.വി ( മസ്കറ്റ്),

ഷിബു .കെ. വി ( ദുബായ്)

മരുമക്കൾ: വാസുദേവൻ, ഷീന, വിനിഷ.

സഹോദരൻ.

പരേതനായ മുകുന്ദൻ

സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് മാഹി പൊതുശ്മശാനത്തിൽ.


ഷാഫി പറമ്പിൽ എം.പി. ഇന്ന് ന്യൂമാഹിയിൽ


 ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ഷാഫി പറമ്പിൽ എം.പി. യു.ഡി.എഫ് സംഘത്തോടെപ്പം വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നു. 13 ന് രാവിലെ 7.45 ന് പുന്നോൽ കുറിച്ചിയിലെ റെയിൽ ഗെയിറ്റ് പരിസരം, 14 ന് രാവിലെ എട്ടിന് പെരിങ്ങാടി മാങ്ങോട്ടുംകാവ് ക്ഷേത്രപരിസരം, 8.15ന് മമ്മിമുക്ക് കോമോത്ത് പീടിക പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദർശനം.


കണ്ണൂർ - പുതുച്ചേരി വിമാന സർവ്വീസ് യാഥാർത്ഥ്യമാവുന്നു: എം എൽ എ


മാഹി.. മയ്യഴിക്കാർക്ക് ഏറെ പ്രതീക്ഷയേകുന്ന

കണ്ണൂർ - പുതുച്ചേരി വിമാന സർവ്വീസ് യാഥാർത്ഥ്യമാവുന്നു

ഇന്ന് കാലത്ത് 11 മണിക്ക് മന്ത്രി കെ ലക്ഷ്മിനാരായണൻ്റെ ചേമ്പറിൽ കണ്ണൂർ എയർപോർട്ട് അതോറിറ്റിയും, ഇൻഡിഗോ എയർ ഉദ്യോഗസ്ഥരും പുതുച്ചേരിയിൽചർച്ച നടത്തുമെന്ന് രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു മുഖ്യമന്ത്രിയെയും ,വകുപ്പ് മന്ത്രിയായ ലക്ഷ്മി നാരായണനെയും കണ്ട് കണ്ണൂർ പോണ്ടിച്ചേരി വിമാന സർവീസ് തുടങ്ങണമെന്ന് ആവശ്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.. മലയാളിയായ ലെഫ്റ്റനന്റ് ഗവർണർ കെ.കൈലാസനാഥൻ മാഹിയിൽ വന്നപ്പോൾ ഈ ആവശ്യം ഉന്നയിക്കുകയും തുടർന്ന് ബാംഗ്ലൂർ പോണ്ടിച്ചേരി, പോണ്ടിച്ചേരി ഹൈദരാബാദ് സർവീസ് ഇൻഡിഗോ ആരംഭിക്കുകയും ചെയ്തിരുന്നു. ,വീണ്ടും എംഎൽഎ എന്ന നിലയിൽ കണ്ണൂർ പോണ്ടിച്ചേരി സർവീസ് ആരംഭിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല ചർച്ച നടക്കുന്നത്.

കണ്ണൂർ, കൊച്ചി, പുതുച്ചേരിയും,  

പുതുച്ചേരി കണ്ണൂർ, ഗോവ എന്ന റൂട്ട് ആയിരിക്കും മിക്കവാറും പരിഗണിക്കുക.

ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും ,വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമാകുന്ന ഈ സർവീസ് പ്രാവർത്തികമാകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എം എൽ എ പറഞ്ഞു.


കണ്ണൂർ എയർപോർട്ട് അതോറിറ്റിയും, ഇൻഡിഗോ എയർ ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന മീറ്റിങ്ങ്


ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബഹു: മുഖ്യമന്ത്രിയെയും ,വകുപ്പ് മന്ത്രിയായ ലക്ഷ്മി നാരായണനെ കണ്ട് കണ്ണൂർ പോണ്ടിച്ചേരി വിമാന സർവീസ് തുടങ്ങണമെന്ന് ആവശ്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ :ലെഫ്റ്റനന്റ്ഗവർണർ കെ.കൈലാസനാഥൻ മാഹിയിൽ വന്നപ്പോൾ ഈ ആവശ്യം ഉന്നയിക്കുകയും തുടർന്ന് ബാംഗ്ലൂർ പോണ്ടിച്ചേരി, പോണ്ടിച്ചേരി ഹൈദരാബാദ് സർവീസ് ഇൻഡിഗോ ആരംഭിക്കുകയും ചെയ്തതിനു ശേഷം ,വീണ്ടും എംഎൽഎ എന്ന നിലയിൽ കണ്ണൂർ പോണ്ടിച്ചേരി സർവീസ് ആരംഭിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

അതിൻറെ വെളിച്ചത്തിൽ നാളെ 11 മണിക്ക് ബഹു: മന്ത്രി കെ ലക്ഷ്മിനാരായണൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻറെ ചേമ്പറിൽ ചേരുന്ന യോഗത്തിൽ കണ്ണൂർ എയർപോർട്ട് അതോറിറ്റിയും, ഇൻഡിഗോ എയർ ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന മീറ്റിങ്ങ് ഏറെ പ്രതീക്ഷയുള്ളതാണ്.


കണ്ണൂർ, കൊച്ചി, പുതുച്ചേരിയും,  

പുതുച്ചേരി കണ്ണൂർ, ഗോവ എന്ന റൂട്ട് ആയിരിക്കും മിക്കവാറും പരിഗണിക്കുക.

ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും ,വിദ്യാർഥികൾക്കും മറ്റ് എല്ലാ ആളുകൾക്കും ഏറെ ഉപകാരപ്രദമാകുന്ന ഈ സർവീസ് പ്രാവർത്തികമാകാനുള്ള എല്ലാ ശ്രമങ്ങളും എൻറെ ഭാഗത്തുനിന്ന് ഉണ്ടാകും .


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25