സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Share  
2025 Jan 10, 10:43 PM
vasthu
mannan

സൗജന്യ ആയുർവേദ

മെഡിക്കൽ ക്യാമ്പ്

സംഘടിപ്പിച്ചു


തലശ്ശേരി : മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും ഡ്രീംസ് ഫൗണ്ടേഷനും ബി ഇ എം പി അലൂമിനി അസോസിയേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബി ഇ എം പി ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡീംസ് സെക്രട്ടറി എം പി ഷക്കീല സ്വാഗതം പറഞ്ഞു. അലൂമിനി അസോസിയേഷൻ പ്രസിഡൻ്റ് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അധ്യാപിക പ്രസീന തയ്യിൽ,

പ്രസീൽ കുമാർ, 

നസീർ അഡ്മാജിക് , കെ നിസാം , കെ എം രാജീവ്, ഷറിൻ രാജ്, മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ഷൈൻ എസ് നായർ, ഡോ. ആര്യ മോഹൻ, ഡോ. ആർ എസ് റജുല, സ്റ്റാഫ് നേഴ്സ് ജാൻസി എബ്രഹാം, സ്റ്റാഫ് അംഗങ്ങൾ സംബന്ധിച്ചു. നേത്രരോഗം, സ്ത്രീ രോഗം, ബാലരോഗം തുടങ്ങിയ പരിശോധനകളിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ ഉൾപ്പെടെ ഇരുനൂറിലേറെ പേർ പങ്കെടുത്ത് ചികിൽസ തേടി. സൗജന്യ മരുന്ന് വിതരണവും നടന്നു. തുടർ ചികിൽസയും മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ലഭ്യമാണ്.


ചിത്രവിവരണം: കേമ്പിൽ രോഗികളെ പരിശോധിക്കുന്നു

whatsapp-image-2025-01-10-at-19.45.30_0a2460ff

പി.ടി.എ. നടത്തിയ വാർത്താ സമ്മേളന വാർത്ത വാസ്തവ വിരുദ്ധം

: മയ്യഴി ഭരണകൂടം


മാഹി:മാഹിയിൽ സർക്കാർ തലത്തിൽ നഴ്സിങ്ങ് കോളജ് പുതുതായി ആരംഭിക്കാനിരിക്കെ, താത്ക്കാലികമായി

മാഹീ ഗവ: എൽ.പി. സ്കൂൾ തൊട്ടടുത്തഗവ. മിഡിൽ സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 സ്കൂൾ മാറ്റുന്നത് സംബന്ധിച്ച് മദ്രാസ് ഹൈ കോടതിയിൽ W. P 41/2025 നമ്പറായി ഒരു രക്ഷിതാവ് കൊടുത്ത കേസ്സിൽ ജസ്റ്റിസ്‌ വിവേക് കുമാർ സിംഗ് ജനുവരി 6 ന് വിധി പറഞ്ഞിരുന്നു.. ഹാരജിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ സ്കൂൾ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കാൻ മാഹി സി.ഇ.ഒ.വിനോട്കോടതി ആവശ്യപെട്ടിട്ടുണ്ട്.

വിധിയിലെവിടെയും സ്കൂൾ പഴയ സ്ഥലത്ത് നിലനിർത്തണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരുണത്തിൽ കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലരക്ഷിതാക്കൾ വാർത്താ സമ്മേളനം വിളിച്ച് നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ആർ.എ. പറഞ്ഞു. നഴ്സിങ്ങ് കോളജ് വരുന്നതിനായി എൽ.പി.സ്കൂൾ കെട്ടിടം ഒഴിഞ്ഞ് കൊടുത്തതായും, ഇവിടുത്തെ കുട്ടികളെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം തൊട്ടടുത്ത മാഹി ഗവ: മിഡിൽ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയതായും , കോടതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം. തനൂജ അറിയിച്ചു. ഇരുഭാഗങ്ങളിലും ദേശീയ പാതയും,ഗവ: ഹൗസിലേക്കുള്ള റോഡ് ജംഗ്ഷനുമുള്ള വാഹനത്തിരക്കേറിയ ഈ പ്രദേശത്തെ റോഡരികിലുള്ള വിദ്യാലയം പിഞ്ചുകുട്ടികൾക്ക് അപകട ഭീഷണിയുയർത്തുന്നതാണ്. എന്നാൽ ഒരു വിളിപ്പാടകലെയുള്ള മിഡിൽ സ്കൂളിൽ കുട്ടികക്ക് മതിയായ വിദ്യാഭ്യാസ സൗകര്യവും സുരക്ഷയും വിശാലമായ കളിസ്ഥലവുമെല്ലാമുണ്ട്. ഇനിയും വല്ല സൗകര്യങ്ങളും ആവശ്യമാണെങ്കിൽ ഏർപ്പെടുത്തുമെന്ന് രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു

ഹാരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത് സിഇഒ വിനു നൽകിയ നിവേതനം പരിഗണിക്കപ്പെടണം എന്ന് മാത്രമാണ്. ഇത് വിധിയിൽ വ്യക്തവുമാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഗവ: എൽ.പി.സ്കൂൾ പ്രഥമ അദ്ധ്യാപിക കെ.ബീനയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


xc

ദേശീയ വടംവലി ചാമ്പ്യൻഷിപ്പ്; വിജയികൾക്ക് സ്വീകരണം നൽകി


തലശേരി :മഹാരാഷ്ട്ര പൽഗാറിൽ നടന്ന നാഷണൽ വടംവലി ചാമ്പ്യൻഷിപ്പിൽ വിജയികളായ കേരള ടീമംഗങ്ങൾക്ക് തലശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കണ്ണൂർ ടഗ് ഓഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം. 620 കെ ജി വിഭാഗത്തിൽ ക്യാപ്റ്റനായ നിധിൻ കോടിയേരി, മധു ആമ്പിലാട്, അശ്വിൻ വള്ള്യായി, സച്ചിൻ കോടിയേരി, കേരള ടീം കോച്ച് രജിത്ത്കുമാർ പഴയനിരത്ത്, വനിത വിഭാഗം ചാമ്പ്യൻ ടീം അംഗം ജിയ വിനോദ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. ആറുപേരും ടൗൺ ടീം കുത്തുപറമ്പ് ക്ലബിന്റെ താരങ്ങളാണ്. 

ആറ് കാറ്റഗറികളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ചിലും സ്വർണം നേടി കേരളം ഓവറോൾ ചാമ്പ്യന്മാരായി. 


ചിത്ര വിവരണം:

നാഷണൽ വടംവലി ചാമ്പ്യൻഷിപ്പ് വിജയികൾക്ക് തലശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ


xc_1736528217

ഇൻ്റ്റഗ്രേറ്റഡ് ഇൻഫോർമേഷൻ സിസ്റ്റം പ്രവർത്തനക്ഷമമായി.


തലശ്ശേരി :റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന വണ്ടികളുടെ വരവ് പോക്ക് വിവരങ്ങൾ യഥാസമയം അറിയിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ പ്രവർത്തിച്ചു തുടങ്ങി.

വർഷങ്ങൾക്ക് മുമ്പ് പാസ്സഞ്ചേഴ്സ് അസോസിയേഷൻ്റെ അഭ്യർഥന മാനിച്ച് ഇവ സ്ഥാപിച്ചെങ്കിലും, കൺട്രോൾ റൂം സജ്ജമാകാത്തതിനാൽ അവ പിന്നീട് നീക്കം ചെയ്യുകയാണുണ്ടായത്.വീണ്ടും ആവശ്യമുന്നയിച്ചപ്പോൾ , അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തി ആരംഭിക്കുമ്പോൾ പരിഗണിക്കാമെന്ന ഡിവിഷണൽ ഓഫീസ് നൽകിയ ഉറപ്പ് പാലിച്ചത് യാത്രക്കാർക്ക് എറെ പ്രയോജനപ്പെട്ടിരിക്കുകയാണ്.പ്രമുഖ സ്റ്റേഷനുകളിലെല്ലാം നേരത്തെ സജ്ജീകരിച്ചിരുന്ന ഈ സമ്പ്രദായം തലശ്ശേരി സ്റ്റേഷനിൽ സ്ഥാപിച്ചതിനു ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരെയും ഉദ്യോഗസ്ഥരെയും പാസ്സഞ്ചർ സ് അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദനമറിയിച്ച് സന്ദേശമയച്ചു.


capture_1736528965

കെ.കെ. ജാനകി


ന്യൂ മാഹി :കിടാരം കുന്നിൽ ഷൈൽ നിവാസിൽ കെ. കെ. ജാനകി ( 88) നിര്യാതയായി.. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ. ശൈലജ, രമ, സുചിത്ര, അനിൽ കുമാർ ( അസിസ്റ്റന്റ് എഞ്ചിനീയർ പൊതു മരാമത്തു വകുപ്പ് മാഹി ), രാധിക. മരുമക്കൾ :സദാനന്ദൻ, പരേതനായ പുരുഷോത്തമൻ, ശ്രീവത്സൻ, ഷീന ( അസിസ്റ്റന്റ് പ്രൊഫസർ മഹാത്മാ ഗാന്ധി ഗവണ്മെന്റ്കോളേജ് മാഹി ) വിനോദൻ (യുഎൽ സി സി മടപ്പള്ളി ). സംസ്കാരം ശനിയാഴ്ച കാലത്ത് 11 മണിക്ക് വീട്ടു വളപ്പിൽ.


capture_1736529126

തലശ്ശേരി സ്വദേശി ഹരിദാസ് പാറാലിന്റെ മകൾ അംഗന വരച്ച ഡോ: കെ ജെ യേശുദാസിന്റെ ഫോട്ടോ അദ്ദേഹത്തിൻറെ 85ാം ജന്മദിനാശംസകൾ നേർന്നു കൊണ്ട് ശ്രീ കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ വച്ച് ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രന് കൈമാറുന്നു


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra